Showing posts with label റിസര്‍വ് ബാങ്ക്. Show all posts
Showing posts with label റിസര്‍വ് ബാങ്ക്. Show all posts

Tuesday, October 22, 2013

ട്രഷറി അടച്ചുപൂട്ടലില്‍ വീണ്ടുമെത്തുമോ?

ധനവിചാരം, Mathrubhumi 22, Oct 13


റവന്യൂ വരുമാനം ഏതാണ്ട് 20 ശതമാനംവെച്ച് ഉയരുക. ഈ വരുമാനത്തില്‍ നിത്യനിദാനച്ചെലവുകള്‍ ഒതുക്കുക. പരമാവധി വായ്പയെടുത്ത് റോഡ്, പാലം, തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുക. ഇതാണ് സര്‍ക്കാറിന്റെ ധനകാര്യ സുസ്ഥിരതയ്ക്കും നാടിന്റെ വികസനത്തിനും ഉതകുന്ന ധനകാര്യ നയം.

എന്നാല്‍, ഇന്ന് മേല്‍പ്പറഞ്ഞ പ്രമാണത്തിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. 22 ശതമാനം വരുമാനം വളരുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് ആദ്യ ആറുമാസം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമേ ഉയര്‍ന്നുള്ളൂ. ചെലവാണെങ്കില്‍ 20 ശതമാനം ഉയര്‍ന്നു. കടം വാങ്ങിച്ചാണ് സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ നടത്തിയത്. ഇത് പ്രതിസന്ധിയിലേക്കുള്ള പാതയാണ്.

സംസ്ഥാനസര്‍ക്കാര്‍ കടംവാങ്ങുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണം. കേന്ദ്രം ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത് 12,000 കോടി രൂപയുടെ വായ്പയാണ്. ഇതില്‍ 7000 കോടി രൂപയുടെ വായ്പ ഇതിനകം എടുത്തുകഴിഞ്ഞു. 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുടെ 22 ശതമാനമേ ചെലവായിട്ടുള്ളൂ. പദ്ധതിച്ചെലവിന്റെ സിംഹഭാഗവും വായ്പവരുമാനത്തില്‍നിന്നാണ് കണ്ടെത്തേണ്ടത്. 1,30,000 കോടി രൂപയുടെ പദ്ധതിച്ചെലവിന് ഇനി വായ്പയായി വിഭവസമാഹരണം നടത്താന്‍ കഴിയുക കേവലം 5000 കോടി രൂപ മാത്രമാണ്.

2011 മാര്‍ച്ച് 31-ന് 3881 കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ടായ സ്ഥാനത്ത് ഇന്നിപ്പോള്‍ ദൈനംദിനച്ചെലവിന് റിസര്‍വ്ബാങ്കില്‍നിന്ന് കൈവായ്പയെടുക്കേണ്ട ഗതികേടിലായിട്ടുണ്ട്.

സര്‍ക്കാറിന്റെ എല്ലാ വരുമാനവും ട്രഷറിയിലാണ് എത്തുക. അവിടെനിന്നുവേണം നിയമസഭ അംഗീകരിച്ച ബജറ്റ് അനുസരിച്ച് ഓരോ ചെലവും നടത്താന്‍. കടമെടുത്തിട്ടും ട്രഷറിയില്‍ ചെലവിനുള്ള പണം ഇല്ലാതായാല്‍ എന്തുചെയ്യും? ഏതെങ്കിലും ഒരു ദിവസം പ്രതീക്ഷിച്ച വരുമാനം വന്നില്ല. അല്ലെങ്കില്‍ അപ്രതീക്ഷിതമായ ചെലവുണ്ടായി. ഇങ്ങനെ ട്രഷറിയിലുള്ള പണം ചെലവിന് തികയാതെവന്നാല്‍ റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ, അഥവ 'വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്' വാങ്ങാം. ഏതാനും ദിവസത്തിനുള്ളില്‍ ഇത് തിരിച്ചുനല്‍കുകയും വേണം. പരമാവധി 385 കോടി രൂപയാണിപ്പോള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയുക. കഴിഞ്ഞ നാലുവര്‍ഷം നമ്മള്‍ക്ക് ഒരിക്കല്‍പോലും ഇങ്ങനെ കൈവായ്പയെടുക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞമാസം നമ്മള്‍ 160 കോടി രൂപ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലായി.

ആദ്യമാസങ്ങളില്‍ത്തന്നെ അനുവദനീയമായ വായ്പയുടെ 55 ശതമാനത്തിലേറെ കടമെടുത്തതുകൊണ്ടാണ് നമ്മള്‍ വെയ്‌സ് ആന്‍ഡ് മീന്‍സ് പരിധിക്കുള്ളില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. 385 കോടി രൂപയേക്കാള്‍ കൂടുതല്‍ റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുക്കുമ്പോഴാണ് ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി കേരളം ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല. വരുംമാസങ്ങളില്‍ എടുക്കാവുന്ന വായ്പ ശുഷ്‌കിക്കുന്നതോടെ നമ്മള്‍ ഈ പതനത്തിലെത്തുമെന്നത് അനിവാര്യമാണ്.

ഓവര്‍ഡ്രാഫ്റ്റിലായാല്‍ 14 ദിവസംകൊണ്ട് പുറത്തുകടക്കണം. അല്ലെങ്കില്‍ ട്രഷറി പൂട്ടേണ്ടിവരും. ആ സ്ഥിതി ഒഴിവാക്കാന്‍ ഒറ്റ വഴിയേയുള്ളൂ. ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. രണ്ടുകോടി രൂപയില്‍ വരുന്ന പദ്ധതിച്ചെലവുകള്‍ക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന വന്നുകഴിഞ്ഞു. ട്രഷറി പൂട്ടുന്ന സ്ഥിതി ഒഴിവാക്കാനാകും എന്നത് ശരിതന്നെ. പക്ഷേ, കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും ക്ഷേമപെന്‍ഷനുകളും കുടിശ്ശികയാകും. ചെലവുകള്‍ക്ക് കര്‍ശനമായ കടിഞ്ഞാണ്‍ വീഴും.

ഈ പ്രതിസന്ധിമൂലം അടുത്തവര്‍ഷം ധനകാര്യ കമ്മീഷനില്‍നിന്ന് ലഭിക്കേണ്ടുന്ന ധനസഹായത്തില്‍ ഒരുഭാഗം നഷ്ടപ്പെടാന്‍ പോവുകയാണ്. അടുത്തവര്‍ഷംമുതല്‍ കേരളത്തിന്റെ റവന്യൂ കമ്മി ഇല്ലാതാക്കണമെന്നതാണ് ധനകാര്യ കമ്മീഷന്റെ നിബന്ധന. പക്ഷേ, ഈ വര്‍ഷം റവന്യൂ ചെലവിനായി വലിയ തോതില്‍ വായ്പയെടുക്കേണ്ടിവന്നല്ലോ. റവന്യൂ കമ്മി ഇല്ലാതാവുകയല്ല, മറിച്ച് കുത്തനെ ഉയരുകയാവും ഫലം.

ഇപ്പോഴത്തെ പ്രതിസന്ധി ചെലവുകള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നതുകൊണ്ടല്ല. നടപ്പുവര്‍ഷത്തിലെ ബജറ്റ്കണക്ക് പ്രകാരം (ധനമന്ത്രിയുടെ പ്രസംഗത്തിലെ അധികച്ചെലവ് അടക്കം) റവന്യൂ ചെലവ് 20 ശതമാനം ഉയരേണ്ടതാണ്. ഈ വര്‍ധനയേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പോസ്റ്റുകളില്‍ നിയമനം നടന്ന്, ശമ്പളം കൊടുക്കേണ്ടിവരുമ്പോള്‍ റവന്യൂ ചെലവ് കുത്തനെ ഉയരുമെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയാണെങ്കില്‍ റവന്യൂ ചെലവ് ബജറ്റ് പരിധിവിട്ട് ഉയര്‍ന്നാലത്തെ സ്ഥിതി ആലോചിച്ചുനോക്കിക്കേ? വീണ്ടുവിചാരമില്ലാതെ അനുവദിച്ച പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയും പരസ്യം തുടങ്ങിയവയിലെ അധികച്ചെലവുകളും പുനഃപരിശോധിക്കാന്‍ തയ്യാറായാല്‍ ചെലവ് ബജറ്റ് മതിപ്പുകണക്കില്‍ പിടിച്ചുനിര്‍ത്താം.

ബജറ്റില്‍ പ്രതീക്ഷിച്ചതോതിലേ ഇതുവരെ ചെലവുകള്‍ ഉയര്‍ന്നിട്ടുള്ളൂവെങ്കില്‍ പിന്നെ പ്രതിസന്ധിക്കുകാരണം വരുമാനത്തിലുണ്ടായിട്ടുള്ള ഇടിവാണെന്ന് വരുന്നു. പ്രതീക്ഷിച്ചത്രയും ഇല്ലെങ്കിലും 11 ശതമാനം വരുമാനം ഉയര്‍ന്നസ്ഥിതിക്ക് വരുമാനം ഇടിഞ്ഞെന്നുപറയാന്‍ പാടുണ്ടോ? യഥാര്‍ഥത്തില്‍ വരുമാനത്തില്‍ ഇടിവുതന്നെയാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റവന്യൂ വരുമാനം വാറ്റ് നികുതിയാണ്. 2013 സപ്തംബര്‍ വരെയുള്ള വാറ്റ് നികുതി വരുമാനം 6774 കോടി രൂപയാണ്. 2012-13ല്‍ ഇത് 6164 കോടി രൂപയായിരുന്നു. പക്ഷേ, അന്ന് വാറ്റ് നികുതി നിരക്കുകള്‍ ഒരുശതമാനം, നാലുശതമാനം, 13.5 ശതമാനം എന്നിങ്ങനെയായിരുന്നു. മൊത്തം നികുതിവരുമാനത്തിന്റെ അഞ്ചുശതമാനം ഒരു ശതമാനം നിരക്കില്‍നിന്നും, 25 ശതമാനം നാലുശതമാനം നിരക്കില്‍നിന്നും, 70 ശതമാനം 13.5 ശതമാനം നിരക്കില്‍നിന്നുമാണ് ലഭിക്കുന്നത്. 2013-14ല്‍ നാലുശതമാനം നിരക്ക് അഞ്ചായും 13.5 ശതമാനം നിരക്ക് 14.5 ശതമാനമായും ഉയര്‍ത്തി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍പോലും വാറ്റ് നികുതി നിരക്കുകള്‍ ഉയര്‍ത്താതെയാണ് ശരാശരി 18 ശതമാനം വാര്‍ഷികവര്‍ധന കൈവരിച്ചത്. അതുകൊണ്ട് നികുതിപിരിവിലെ കാര്യക്ഷമത കണക്കാക്കാന്‍ വര്‍ധിപ്പിച്ച നിരക്കിലല്ല, പഴയ നിരക്കില്‍ത്തന്നെ നികുതി ഈടാക്കിയിരുന്നെങ്കില്‍ എന്തു തുക ലഭിക്കുമെന്ന് കണക്കാക്കണം. 2012-13ല്‍ ഒരു ശതമാനം നിരക്കില്‍ ലഭിച്ച നികുതി അതേനിരക്കിലും അഞ്ചുശതമാനം നിക്കില്‍ ലഭിച്ച നികുതി നാലുശതമാനം നിരക്കിലും 14.5 ശതമാനം നിരക്കില്‍ ലഭിച്ച നികുതി 13.5 ശതമാനം നിരക്കിലും ഞാന്‍ കണക്കാക്കിയപ്പോള്‍ ലഭിച്ച തുക 6108 കോടി രൂപയാണ്. ഇതാവട്ടെ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 കോടി രൂപ കുറവാണ്. യാഥാര്‍ഥ്യം പറഞ്ഞാല്‍ കേരളത്തിലെ വാറ്റ് നികുതി വരുമാനത്തില്‍ ഒരുശതമാനം ഇടിവുണ്ടായിരിക്കുന്നു.

ഈ സ്ഥിതിവിശേഷത്തിന് കാരണം സാമ്പത്തിക മാന്ദ്യമാണെന്ന വാദം ശരിയല്ല. ഉത്പാദനമേഖലകളില്‍ മാന്ദ്യമുണ്ടായാലും ഗള്‍ഫില്‍നിന്നുള്ള പണവരുമാനം ഗണ്യമായി ഉയരുകയുണ്ടായി. തന്മൂലം ഉപഭോഗത്തില്‍ വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ നികുതിവരുമാനം കുറയാന്‍ കാരണം നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്ന് വരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആസൂത്രിതമായ ഇടപെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത നികുതിഭരണ സംവിധാനം ഇന്ന് തകര്‍ന്നിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നികുതിവരുമാന വര്‍ധന മഴയ്ക്കുശേഷമുള്ള മരംപെയ്യലായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു.

മൂന്നാംമുറകളില്ലാതെ ശാസ്ത്രീയമായ കണക്കുപരിശോധനയിലൂടെ നികുതിവെട്ടിപ്പ് തടയാം എന്നതാണ് വാറ്റ് നികുതി സമ്പ്രദായത്തിന്റെ മികവ്. കച്ചവടക്കാരന്‍ ഉപഭോക്താക്കളില്‍നിന്ന് പിരിക്കുന്ന നികുതി മുഴുവന്‍ സര്‍ക്കാറിലേക്ക് ഒടുക്കേണ്ട. അദ്ദേഹം ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതി കഴിച്ച് ശിഷ്ടം നികുതിയായി നല്‍കിയാല്‍ മതിയാകും. അതുകൊണ്ട് ഓരോ വ്യാപാരിയും വാങ്ങിയവയുടെയും വിറ്റവയുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. ഒരാളുടെ വില്പന മറ്റൊരാളുടെ വാങ്ങലാണ്. ഇരുവരുടെയും കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ചാല്‍ നികുതിവെട്ടിപ്പ് തടയാം. ചിലര്‍ വാങ്ങിയത് കൂട്ടിക്കാണിക്കും. വില്പന കുറച്ചുകാണിക്കും. പക്ഷേ, ബാക്കിവരുന്നത് സ്റ്റോക്കില്‍ കാണണമല്ലോ.

സ്റ്റോക്കിന്റെ കണക്കുകളും നികുതിവെട്ടിപ്പ് തടയാന്‍ സഹായിക്കും. ഇതിനൊക്കെ കടകളില്‍ പോകേണ്ട. കേരളത്തില്‍ എല്ലാ കണക്കുകളും കമ്പ്യൂട്ടര്‍വഴി ലഭ്യമാണ്. ഓരോ വ്യാപാരിയുടെ കണക്കും തിരുവനന്തപുരത്തിരുന്ന് പരിശോധിക്കാം.
പക്ഷേ, ഇതിന് കഴിയണമെങ്കില്‍ എല്ലാ വ്യാപാരികളും കണക്കുകള്‍ അഥവാ വാര്‍ഷികറിട്ടേണുകള്‍ സമര്‍പ്പിക്കണം. എന്നാല്‍, 2010-'11 ലെ 1600 കച്ചവടക്കാരും 2011-'12 ലെ 3600 കച്ചവടക്കാരും ഇനിയും വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്. 2012-'13ലേത് 10,000-ത്തിലേറെ വരും.

ഈ റിട്ടേണുകള്‍ ഓരോന്നും പരിശോധിച്ച് പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ച് അധികനികുതി ആവശ്യപ്പെടേണ്ടത് ഉദ്യോഗസ്ഥരാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ പരിശോധന എളുപ്പം നടത്താവുന്നതാണ്. എന്നിട്ടും 2010-'11 ലെ 11,000 കച്ചവടക്കാരുടെയും 2011-'12 ലെ 22,000 കച്ചവടക്കാരുടെയും റിട്ടേണ്‍ സ്‌ക്രൂട്ടിനി കുടിശ്ശികയാണ്. 2012-13ലെ റിട്ടേണുകളുടെ സ്‌ക്രൂട്ടിനി തുടങ്ങിയിട്ടേയുള്ളൂ.
സ്ട്രൂട്ടിനി നടത്തുമ്പോള്‍ ഗൗരവമായ പിശകുകള്‍ കണ്ടെത്തുന്ന കടകളില്‍ ഓഡിറ്റ് വിസിറ്റ് നടത്തണം. 2013 സപ്തംബര്‍വരെ 4000 ഓഡിറ്റ് വിസിറ്റിനാണ് ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നത്. നടന്നതാകട്ടെ 1300 മാത്രം; ലക്ഷ്യത്തിന്റെ മൂന്നിലൊന്ന്.

സ്‌ക്രൂട്ടിനി, ഓഡിറ്റ് വിസിറ്റ്, കട പരിശോധന, വാഹനപരിശോധന, ചെക്‌പോസ്റ്റ് പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2013 സപ്തംബര്‍വരെ 400 കോടി രൂപയുടെ അധികനികുതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 350 കോടിരൂപ ഉടന്‍ പിരിക്കാവുന്നതാണ്. എന്നാല്‍, ഈ വര്‍ഷം ഇതുവരെ പിരിച്ച അധികനികുതി കേവലം 35 കോടിരൂപ മാത്രം!

കേരളത്തെ സംബന്ധിച്ച് നികുതി പിരിക്കാന്‍ മറ്റൊരു സൗകര്യംകൂടിയുണ്ട്. നികുതിക്ക് വിധേയമായ 80-85 ശതമാനം ഉത്പന്നങ്ങളും ചെക്‌പോസ്റ്റുകള്‍ വഴി കടന്നുവേണം കേരളത്തിലേക്ക് വരാന്‍. ഓരോ വ്യാപാരിയും ഇപ്രകാരം കൊണ്ടുവരുന്ന ചരക്കുകള്‍ ശേഖരിച്ചാല്‍ വാര്‍ഷികറിട്ടേണുകളുടെ നിജസ്ഥിതി വിലയിരുത്തുക വളരെ എളുപ്പമാകും. എന്നാല്‍, ചെക്‌പോസ്റ്റുകളില്‍ അഴിമതിയും അരാജകത്വവും തിരിച്ചുവന്നിരിക്കുന്നു. ചെക്‌പോസ്റ്റുകളില്‍ ഈടാക്കുന്ന നികുതി ഇടിഞ്ഞു. ഇതിലേറെ ഇവിടെ നിന്നുള്ള കണക്കുശേഖരണം കൃത്യമായി നടക്കുന്നില്ല.

മദ്യപാനശീലം കുറഞ്ഞതുകൊണ്ടല്ല മദ്യത്തിന്റെ വില്പനനികുതിയില്‍ ഇടിവുണ്ടായിട്ടുള്ളത്. ബിവറേജസില്‍നിന്നുള്ള നികുതി താഴുമ്പോള്‍ ബാറുകളില്‍നിന്നുള്ള നികുതി ഉയരുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും ഭാഗാധാരങ്ങളുടെ ഫീസും കുറച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ് രജിസ്‌ട്രേഷന്‍-സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വലിയ കുറവ് വരുമെന്ന്. ഇപ്പോള്‍ ഈ പ്രവചനം ശരിയായിരിക്കുന്നു. ഈ ഇനത്തിലെ പിരിവ് ലക്ഷ്യത്തിന്റെ പകുതിപോലുമില്ല.

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കയാണ്. ധനക്കമ്മിയില്‍ ഭ്രാന്തുപിടിച്ചുനില്‍ക്കുന്ന കേന്ദ്ര ധനമന്ത്രി ചിദംബരം കനിയുമെന്ന് തോന്നുന്നില്ല.
കേന്ദ്രം കനിഞ്ഞില്ലെങ്കിലും അത്യാവശ്യം വായ്പയെടുക്കുന്നത് വര്‍ധിപ്പിക്കാന്‍ കേരളത്തിന്റെ കൈയില്‍ ഒരു ഉപായമുണ്ട്- ട്രഷറി സേവിങ്‌സ് ബാങ്ക്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംവിധാനം ഇല്ല. പഴയ തിരുവിതാംകൂര്‍ രാജ്യത്തുണ്ടായിരുന്ന ട്രഷറി സേവിങ്‌സ് ബാങ്ക് ഇന്ത്യാ യൂണിയനില്‍ ലയിച്ചപ്പോള്‍ നിര്‍ത്തലാക്കാന്‍ വിട്ടുപോയി. ട്രഷറി സേവിങ്‌സ് ബാങ്ക് നിര്‍ത്തലാക്കണമെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും നമ്മള്‍ അതിന് തയ്യാറായില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സമഗ്രമായ ട്രഷറി നവീകരണത്തിന് പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷനും ട്രഷറിയുമായി ബന്ധപ്പെടുത്തി എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും എ.ടി.എം. മെഷീനുകളും സ്ഥാപിക്കാന്‍ പരിപാടിയിട്ടു. ഇത് പൂര്‍ത്തീകരിച്ചശേഷം മുഴുവന്‍ ശമ്പളവും പെന്‍ഷനും സേവിങ്‌സ് ബാങ്ക് ട്രഷറി അക്കൗണ്ടുകള്‍വഴി നല്‍കാനായിരുന്നു പരിപാടി. പ്രതിവര്‍ഷം 1000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സ്, ഇതുവഴി ശമ്പളം, പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി ചെറിയ പലിശയും ട്രഷറിയില്‍ കിടക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒരു ചര്‍ച്ചയുമില്ലാതെ ശമ്പളവും പെന്‍ഷനും വാണിജ്യബാങ്കുകള്‍വഴി നല്‍കാന്‍ ഉത്തരവിറക്കുകയാണ് ചെയ്തത്. എന്തിന് അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ മിച്ചപണം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിബന്ധനപോലും വേണ്ടെന്നുവെച്ചു. ഫലമോ? 2010-11ല്‍ 2524 കോടിരൂപ ട്രഷറി പബ്ലിക് അക്കൗണ്ടിലൂടെ ബജറ്റിലേക്ക് വന്ന സ്ഥാനത്ത് 2013-'14ല്‍ കേവലം 470 കോടിരൂപയേ ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

പെട്ടെന്ന് ഇനി ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ പരോക്ഷവായ്പകള്‍ തരപ്പെടുത്തുക പ്രയാസമാണ്. അതുകൊണ്ട് വരുംമാസങ്ങളില്‍ സര്‍ക്കാറിന്റെ ധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുക അനിവാര്യമാണ്. ട്രഷറി പൂട്ടാതിരിക്കാന്‍ ഒട്ടേറെ സാഹസപ്പെടേണ്ടിവരും .

Wednesday, October 9, 2013

രഘുറാം രാജന്റെ രാഷ്ട്രീയ അഭ്യാസം

Mathrubhumi 07-Oct-2013

ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനാണ് ഡോ. രഘുറാം രാജന്‍. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി പ്രവചിച്ച ചുരുക്കം ചിലരിലൊരാള്‍. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ അളക്കാനുളള ഒരു സമഗ്ര സൂചിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനാകാന്‍ എന്തുകൊണ്ടും അദ്ദേഹം അര്‍ഹനാണ്. ആ കമ്മിറ്റി തയ്യാറാക്കിയ സൂചികയുടെ ആധികാരികതയെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സൂചികയെ സംബന്ധിച്ച് കമ്മിറ്റിയിലെ ഒരംഗം 10 പേജുവരുന്ന ഭിന്നാഭിപ്രായക്കുറിപ്പ് എഴുതിയെന്നത് വസ്തുതയാണെങ്കിലും സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ ഈ വികസന സൂചികയെ മാനദണ്ഡമാക്കുന്നതിനെക്കുറിച്ചാണ് എന്റെ തര്‍ക്കം. അതിനു പിന്നില്‍ സാമ്പത്തികശാസ്ത്രമല്ല, രാഷ്ട്രീയക്കളിയാണ്.

ബീഹാറിനു പ്രത്യേക സാമ്പത്തിക പദവി വേണമെന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു.ഇതുന്നയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പാറ്റ്‌നയിലും ഈ വര്‍ഷം ഡല്‍ഹിയിലും കൂറ്റന്‍ റാലികള്‍ അദ്ദേഹം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍, മലമ്പ്രദേശ സംസ്ഥാനങ്ങളായ ഹിമാചല്‍, ഉത്തരഖണ്ഡ്, സിക്കിം എന്നിങ്ങനെ 11 സംസ്ഥാനങ്ങളെയാണ് 'പ്രത്യേക പദവി സംസ്ഥാനങ്ങള്‍' എന്നു വിളിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്ക് അധികധനസഹായം കേന്ദ്രത്തില്‍ നിന്നു ലഭിക്കും. മാത്രമല്ല പദ്ധതി ധനസഹായത്തിന്റെ 90 ശതമാനവും ഗ്രാന്റായിരിക്കും. മറ്റു സംസ്ഥാനങ്ങള്‍ക്കു 70 ശതമാനം പദ്ധതിധനസഹായം വായ്പയായാണ് ലഭിക്കുക. പിന്നാക്കാവസ്ഥ പരിഗണിച്ച് ബിഹാറിനെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിതീഷ് കുമാറിന്റെ ആവശ്യം. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം യുപിഎയുമായി സഹകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവെച്ച ഉപാധി ഇതായിരുന്നു.

അവസരം മുതലെടുത്ത് കേന്ദ്ര ധനമന്ത്രി പി ചിദംബരം പാറ്റ്‌നയില്‍ പറന്നു ചെന്ന് ഇങ്ങനെ പ്രതികരിച്ചു; 'പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും സമഗ്രമായ സൂചിക തയ്യാറാക്കുന്നതിനും ഒഒരു വിദഗ്ധസമിതിയെ നിയോഗിക്കാം'. കമ്മിറ്റിയുടെ നിഗമനം എന്തായിരിക്കുമെന്നും അന്നുതന്നെ (മെയ് 11, 2013) ചിദംബരം പ്രവചിച്ചു: കമ്മിറ്റി രൂപം നല്‍കാന്‍ പോകുന്ന ഏതു മാനദണ്ഡ പ്രകാരമായാലും പ്രത്യേകപദവിയ്ക്ക് ബിഹാര്‍ അര്‍ഹമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്!'.

അങ്ങനെയാണ് രഘുറാംരാജന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിക്കപ്പെട്ടത്. ശരവേഗത്തിലായിരുന്നു നടപടികള്‍ - മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിച്ചു, സെപ്തംബറില്‍ റിപ്പോര്‍ട്ടു തയ്യാറായി. ഇത്ര പ്രധാനപ്പെട്ട ഒരുകാര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞില്ല. തെളിവെടുത്തില്ല. വികസന സൂചികയുണ്ടാക്കാന്‍ ഈ പൊല്ലാപ്പെല്ലാമെന്തിന് എന്ന ഭാവമായിരുന്നു രഘുറാം രാജന്. ഐക്യരാഷ്ട്രസഭയുടെ ആസൂത്രണകമ്മിഷനടക്കം എത്രയോ ഏജന്‍സികള്‍ വികസന സൂചികകള്‍ തയ്യാറാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഏതു സൂചികയെടുത്താലും കേരളവും ഗോവയുമാണ് മുന്നില്‍. 'ബിമാരു' (BIMARU) സംസ്ഥാനങ്ങള്‍ (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) ഏറ്റവും പിന്നിലും. രഘുറാം രാജന്റെ സൂചികപ്രകാരവും ഇതില്‍ വ്യത്യാസമില്ല.

10 ഘടകങ്ങളെയാണ് വികസനസൂചികയുണ്ടാക്കാന്‍ കമ്മിറ്റി പരിഗണിച്ചത്. പ്രതിശീര്‍ഷ ഉപഭോഗം, ദാരിദ്ര്യത്തിന്റെ തോത്, സ്ത്രീസാക്ഷരതാനിരക്ക്, ശിശുമരണ നിരക്ക്, പട്ടികവിഭാഗങ്ങളുടെ ശതമാനം, നഗരവാസികളുടെ ശതമാനം, വിദ്യാഭ്യാസ സൂചിക (ഹാജര്‍നില, സ്‌ക്കൂളുകളുടെ എണ്ണം) വീട്ടുസൗകര്യങ്ങള്‍ (കുടിവെളളം, കക്കൂസ്, ടെലിഫോണ്‍, വൈദ്യുതി) ബാങ്ക് അക്കൗണ്ടുളള കുടുംബങ്ങളുടെ എണ്ണം, 100 ചതുരശ്രമീറ്ററിനുളളിലെ റോഡ് ദൈര്‍ഘ്യം എന്നിവയാണവ.

മേല്‍പറഞ്ഞ 10 ഇനങ്ങളിലും ഓരോ സംസ്ഥാനത്തിന്റെയും സൂചികയുണ്ടാക്കിയ ശേഷം അവയുടെ ശരാശരി എടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സൂചിക ലഭിക്കുന്നു. ഈ വികസനസൂചികയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിന്റെയും 'കേന്ദ്രസഹായ ആവശ്യം' കണക്കാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു മിനിമം സഹായം കൂടിയേ തീരൂ. 28 സംസ്ഥാനങ്ങള്‍ക്കും മൊത്തം കേന്ദ്ര ധനസഹായത്തിന്റെ 0.3 ശതമാനം വീതം തുല്യമായി ഈ മിനിമം സഹായം നല്‍കുന്നു. അങ്ങനെ മൊത്തം ധനസഹായത്തിന്റെ 8.4 ശതമാനം ഇപ്രകാരം നീക്കിവെച്ചു കഴിഞ്ഞാല്‍ ബാക്കിവരുന്ന തുകയുടെ 75 ശതമാനം വികസനസൂചികയുടെ അടിസ്ഥാനത്തിലും 25 ശതമാനം വികസനസൂചികയില്‍ സമീപകാലത്തുണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തിലും വിതരണം ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ജനസംഖ്യയെയും ഭൂവിസ്തൃതിയെയും പരിഗണിക്കുക.

ചുരുക്കത്തില്‍ 8.4 ശതമാനം തുകയൊഴിച്ച് ബാക്കി മുഴുവന്‍ ധനസഹായവും കേവലം വികസന സൂചികയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. അതേസമയം ഇന്ന് നിവലില്‍ വിവിധ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മൂന്ന് തരത്തിലുളള കേന്ദ്ര ധനസഹായമാണ് സംസ്ഥാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്നത്. ഒന്ന്, ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരമുളള നികുതിവിഹിതവും ഗ്രാന്റുകളും, രണ്ട്, പ്ലാനിംഗ് കമ്മിഷന്‍ വഴിയുളള ധനസഹായം. മൂന്ന്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴിയുളള ധനസഹായം.

സമീപകാല ധനകമ്മിഷനുകളെ എടുത്താല്‍ 25 ശതമാനത്തോളം തുക ജനസംഖ്യയുടേയും വിസ്തൃതിയുടേയും അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ബാക്കി പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലും. പക്ഷെ, പ്രതിശീര്‍ഷ വരുമാനമാണ് പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി പരിഗണിക്കുന്നത്. ഇതിനുപകരം രഘുറാം രാജന്‍ പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി വികസനസൂചികകളാണ് സ്വീകരിക്കുന്നത്. ജനസംഖ്യയെ നേരിട്ടു പരിഗണിക്കുന്നില്ല.

പ്ലാനിംഗ് കമ്മിഷന്‍ ധനസഹായമാകട്ടെ, ഗാഡ്ഗില്‍ മുഖര്‍ജി ഫോര്‍മുല പ്രകാരമാണ് വിതരണം ചെയ്യുന്നത്. ഇവിടെയും ജനസംഖ്യയെയും പ്രതിശീര്‍ഷവരുമാനവുമാണ് മാനദണ്ഡങ്ങള്‍. ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഓരോ പദ്ധതിയുടെയം സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുളളത്. ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ ദരിദ്രരുടെ ശതമാനമാണ് പരിഗണിക്കുക. സര്‍വശിക്ഷാ അഭിയാന് വിദ്യാഭ്യാസ വികസന സൂചികകളും ദേശീയ ഗ്രാമീണ ആരോഗ്യമിഷന് ആരോഗ്യസൂചികകളും മറ്റുമാണ് പരിഗണിക്കുക. ഇതിനൊക്കെ പകരം വികസന സൂചിക സാര്‍വത്രിക മാനദണ്ഡമാക്കി മാറ്റാനാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്.

ഈ നീക്കം ഫലിച്ചാല്‍ കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയും. ഇന്ന് കേരളത്തിന് ധനകാര്യ മ്മിഷന്‍ ധനസഹായത്തിന്റെ 2.45 ശതമാനവും കേന്ദ്രപദ്ധതി ധനസഹായത്തിന്റെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുകയുടെ 1.95 ശതമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ രഘുറാം രാജന്‍ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം കേവലം 0.38 ശതമാനം മാത്രമാണ്. എന്നുവെച്ചാല്‍ നമുക്കു ലഭിക്കുന്ന ധനസഹായം നിലവിലുളളതിന്റെ ആറിലൊന്നായി ചുരുങ്ങും. ഇതിനപ്പുറം ഒരു ധനകാര്യവിനാശം സംഭവിക്കാനില്ല.

വികസനസൂചികകള്‍ ഉയരുന്തോറും ധനസഹായത്തിന്റെ ആവശ്യം കുറയുന്നു എന്ന അനുമാനമാണ് രഘുറാം രാജന്‍ റിപ്പോര്‍ട്ടിന്റെ കാതല്‍. ഇത് അസംബന്ധമാണ്. കൂടുതല്‍ സ്‌ക്കൂളും കോളജും ആശുപത്രിയും ക്ഷേമസൗകര്യങ്ങളും ഉണ്ടെങ്കില്‍ അവയുടെ ആവര്‍ത്തനച്ചെലവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. നില്‍ക്കുന്ന സ്ഥലത്ത് നിലയുറപ്പിക്കാന്‍ കൂടുതല്‍ ചെലവാക്കിയേ മതിയാകൂ. അതേസമയം സാമൂഹ്യക്ഷേമ സൗകര്യങ്ങള്‍ക്കു പകരം ഭൗതികപശ്ചാത്തല സൗകര്യങ്ങളിലോ ഫാക്ടറികളിലോ ആണ് നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇത്തരം ആവര്‍ത്തനച്ചെലവ് ഉണ്ടാകണമെന്നില്ല. പ്രതിശീര്‍ഷ വരുമാനത്തിനു പകരം 'സമഗ്ര' വികസന സൂചികയിലേയ്ക്കു മാറുമ്പോള്‍ ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടുന്നു.

ഇതൊന്നും പോരാഞ്ഞിട്ട് വികസനസൂചികയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുപാതത്തെക്കാള്‍ ഉയര്‍ന്ന വര്‍ദ്ധന നല്‍കുന്നതിന് ഉതകുന്ന രീതിയിലാണ് ഫോര്‍മുല തയ്യാറാക്കിയിട്ടുളളത്.

സംസ്ഥാനങ്ങള്‍ തമ്മിലുളള സാമ്പത്തിക സാമൂഹ്യക്ഷേമ അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുളള ഒറ്റമൂലിയല്ല കേന്ദ്രസംസ്ഥാന വിഭവകൈമാറ്റം. നിയോലിബറല്‍ നയങ്ങളുടെ ഭാഗമായി എവിടെ ഫാക്ടറികള്‍ സ്ഥാപിക്കണം എന്നും മറ്റും തീരുമാനിക്കുന്നതിന് പൂര്‍ണസ്വാതന്ത്ര്യം കൊടുത്തത് പിന്നാക്ക പ്രദേശങ്ങള്‍ക്കു തിരിച്ചടിയായി. പൊതുമേഖലാനിക്ഷേപത്തില്‍ വന്ന ഇടിവും പ്രതികൂലമായ മറ്റൊരു ഘടകമാണ്. ബാങ്കുവായ്പകളും പടിപടിയായി സ്വതന്ത്രമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുളള അന്തരം അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകെ പുതിയ ഫോര്‍മുലകൊണ്ട് തിരിച്ചിടാം എന്നു കരുതുന്നത് മൗഢ്യമാണ്.

രഘുറാം രാജന്‍ കുടത്തില്‍ നിന്ന് ഒരു ദുര്‍ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന ചിദംബരത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണല്ലോ എരിഞ്ഞു കിടന്ന തെലങ്കാന വിഭജനസമരത്തെ ആളിക്കത്തിച്ചത്. സംസ്ഥാനങ്ങള്‍ തമ്മില്‍ അതുപോലൊരു സംഘര്‍ഷത്തിന് വഴിമരുന്നിടുകയാണ് ചിദംബരവും രഘുറാംരാജനും ചേര്‍ന്ന് ചെയ്തിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റുമുണ്ടാകാന്‍ പോകുന്ന പൊട്ടിത്തെറി നോക്കൂ. വികസന സൂചികയെടുത്താല്‍ ഗുജറാത്തിനു മുകളിലാണ് ത്രിപുര. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം വികസനസൂചികയില്‍ ഇടത്തരം വികസിത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് വരിക. തന്മൂലം കേന്ദ്ര പദ്ധതി സഹായവും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലുമായി ഇന്നത്തെ പ്രത്യേക പദവി സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം 22.78 ശതമാനത്തില്‍ നിന്ന് 10.18 ശതമാനമായി താഴും. ഇതവര്‍ സമ്മതിക്കുമോ? എന്നാല്‍ അതേസമയം ബിമാരു സംസ്ഥാനങ്ങള്‍ക്കും ഒറീസയ്ക്കും കൂടി ഇപ്പോള്‍ ലഭിക്കുന്ന 33.83 ശതമാനം വിഹിതം 52.96 ശതമാനമായി ഉയരുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇതു വെട്ടിക്കുറയ്ക്കാന്‍ അവര്‍ സമ്മതിക്കുമോ?

കേരള സര്‍ക്കാരിനും രണ്ടുദിവസം വേണ്ടി വന്നു പ്രതികരിക്കാന്‍. മുഖ്യമന്ത്രി ഒരു കത്തുമെഴുതി കാത്തിരുന്നാല്‍ പോര, ശക്തമായി പ്രതിഷേധിച്ചേ തീരൂ. എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന 0.3 ശതമാനം കഴിഞ്ഞാല്‍ പിന്നെ ബാക്കി വരുന്ന 82 ശതമാനം കേന്ദ്രസഹായത്തിന്റെ 0.08 ശതമാനമേ നമുക്ക് ആവശ്യമുളളൂ എന്നാണ് രഘുറാം രാജന്‍ പറയുന്ന്. അദ്ദേഹം പ്രശസ്തനായ സാമ്പത്തികവിഗദ്ധനായിരിക്കാം, പക്ഷേ, രാഷ്ട്രീയവിവേകം ലവലേശം ഇല്ല. 

Wednesday, September 25, 2013

രഘുറാം രാജനും സുബ്ബറാവുവും തമ്മിലെന്ത്?


ഡോ. ടി. എം. തോമസ് ഐസക്

മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിനെ കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല, ധനമന്ത്രി ചിദംബരത്തിനും അത്ര പഥ്യമായിരുില്ല എത് പരസ്യമായ രഹസ്യമാണ്. സുബ്ബറാവു യാഥാസ്ഥിതികമായ പണനയമാണ് സ്വീകരിച്ചിരുത് എായിരുു വിമര്‍ശനം. സാമ്പത്തിക ഉത്തേജനത്തിന് പലിശ കുറയണം, പണം സുലഭമായി ലഭ്യമാകണം. എാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പലിശ ഉയരണം, പണലഭ്യത കുറയണം. രണ്ടുകൂടി നടക്കില്ലെു വ്യക്തം. അതുകൊണ്ട് വിലക്കയറ്റത്തെ മെരുക്കാനാണ് സുബ്ബറാവു തീരുമാനിച്ചത്. സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുത് സര്‍ക്കാരിന്റെ ചുമതലയാണ്, റിസര്‍വ് ബാങ്കിന്റേതല്ല എായിരുു അദ്ദേഹത്തിന്റെ നിലപാട്. ധനക്കമ്മി പിടിച്ചുകെ'ാന്‍ കച്ചകെ'ിയിറങ്ങിയ ചിദംബരത്തിന് ഈ നിലപാട് പിടിച്ചില്ല. തന്റെ അലോസരം ചിദംബരം മറച്ചുവെച്ചുമില്ല.

സുബ്ബറാവുവില്‍ നി് വ്യത്യസ്തമായ നയമായിരിക്കും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കൈക്കൊളളുക എാണ് പൊതുവേ കരുതിയിരുത്. പുതിയ ഗവര്‍ണറുടെ വരവ് കമ്പോളം ശരിക്കും ആഘോഷിക്കുകയും ചെയ്തു. സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചുചാടി. എഴുപത് രൂപയിലേയ്ക്കു താഴും എു പ്രവചിക്കപ്പെ'ിരു രൂപയുടെ മൂല്യം 62ലേയ്ക്കു തിരിച്ചു കയറി. രഘുറാം രാജന്‍ വളരെ വിനയാന്വിതനായിരുു. തന്റെ മാജിക്കൊുമല്ല, മറിച്ച് കമ്പോളം ആത്മവിശ്വാസത്തോടെയുളള ഒരു വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുു, അതുമാത്രമേ താന്‍ ചെയ്തുളളൂ എാെക്കെയാണ് സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്.

പക്ഷേ, വിപണിയുമായുളള മധുവിധു ഇത്ര പെ'െ് അവസാനിക്കുമെ് ആരും കരുതിക്കാണില്ല. രഘുറാം രാജന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു. രൂപയും ഡോളറിന് 62.5യിലേയ്ക്കു വീണു. കോര്‍പറേറ്റു വക്താക്കള്‍ തങ്ങളുടെ നിരാശ പരസ്യമായി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം അഞ്ചു ശതമാനം മാത്രമാണ്. ഇത് നടപ്പുവര്‍ഷത്തില്‍ ആറരയായി ഉയരുമൊയിരുു ധനമന്ത്രിയുടെ ബജറ്റ് പ്രതീക്ഷ. പക്ഷേ, ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനം മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ചുകൊണ്ട് നിക്ഷേപത്തെ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുമൊണ് പ്രതീക്ഷിച്ചത്.

രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പണലഭ്യത കുറയ്ക്കുതിന് സുബ്ബറാവു കര്‍ശനനടപടി സ്വീകരിച്ചിരുു. റിസര്‍വ് ബാങ്കില്‍ നി് റിപ്പോ പരിധി കഴിഞ്ഞ് ചുരുങ്ങിയ കാലത്തേയ്‌ക്കെടുക്കു മാര്‍ജിനല്‍ ഫെസിലിറ്റിയ്ക്ക് പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. രൂപയുടെ മൂല്യം സംബന്ധിച്ച ഊഹക്കച്ചവടത്തിലേയ്ക്കു പണമൊഴുകുത് തടയാനായിരുു ഈ നടപടികള്‍.

സാമ്പത്തിക ഉത്തേജനത്തിനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മാസം തോറും 80-85 ബില്യ ഡോളറിന്റെ കടപ്പത്രം അമേരിക്കന്‍ കമ്പനികളില്‍ നി് വാങ്ങു നയം സ്വീകരിച്ചിരുു. ഈ ഡോളറില്‍ നല്ലൊരു ഭാഗം ഇന്ത്യപോലുളള രാജ്യങ്ങളിലെ ഉയര്‍ പലിശ കൊണ്ടു നേ'മുണ്ടാക്കാന്‍ ഇങ്ങോ'് ഒഴുകിയിരുു. അമേരിക്കയുടെ നയം തിരുത്തുമെുളള ആശങ്കയാണ് രൂപയുടെ മൂല്യമിടിച്ചത്. അമേരിക്ക നയം തിരുത്തിയാല്‍ ഡോളറിന്റെ ലഭ്യത കുറയും. അമേരിക്കയിലെ പലിശനിരക്കുയരും. ഇന്ത്യയിലേയ്ക്കു വ ഡോളര്‍ തിരിച്ചൊഴുകാന്‍ തുടങ്ങും. ഇത് രൂപയെ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങിയാല്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കും. ഇതൊക്കെയായിരുു സുബ്ബറാവുവിനെ അല'ിയത്.

രഘുറാം രാജനെ ഭാഗ്യം കടാക്ഷിച്ചു. അമേരിക്കയിലെ സാമ്പത്തിക വീണ്ടെടുപ്പ് ഇപ്പോഴും ദുര്‍ബലമാണെും അതുകൊണ്ട് സാമ്പത്തിക ഉത്തേജന നടപടികള്‍ തല്‍ക്കാലം തുടരാനുമാണ് ഫെഡറല്‍ റിസര്‍വ് ഏറ്റവും അവസാനം തീരുമാനിച്ചത്. രഘുറാം രാജന്റെ നിയമനവും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഒരുമിച്ചായിരുു. പുതിയ ഗവര്‍ണറുടെ ആത്മവിശ്വാസത്തെക്കാള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെയാണ് വിപണി ആഘോഷിച്ചതെു പറയാം. രൂപയുടെ മൂല്യം 68ല്‍ നി് 62 ആയി കുതിച്ചുകയറിയതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമാന്ദ്യം കണക്കിലെടുത്തുകൊണ്ട് പലിശ കുറയ്ക്കാനുളള തീരുമാനം പുതിയ ഗവര്‍ണര്‍ പ്രഖ്യാപിക്കുമൊണ് എല്ലാവരും കരുതിയത്.

എാല്‍ സെപ്തംബര്‍ നാലിന്റെ പ്രസ്താവനയില്‍ രഘുറാം രാജന്‍ പറഞ്ഞത് സുബ്ബറാവു പറഞ്ഞുകൊണ്ടിരു കാര്യങ്ങള്‍ തയൊണ്, 'റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ചുമതല രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യത്തിലുളള വിശ്വാസം നിലനിര്‍ത്തുകയാണ്. ആത്യന്തികമായി ഇതിന്റെ അര്‍ത്ഥം വിലക്കയറ്റവും അതുസംബന്ധിച്ച പ്രതീക്ഷകളും താഴ്ത്തിയും താരതമ്യേനെ സ്ഥിരമായി നിലനിര്‍ത്തുകയുമാണ്. ഈ വിലക്കയറ്റം ആഭ്യന്തര കാരണങ്ങളാലുണ്ടാകാം. അല്ലെങ്കില്‍ സപ്ലൈയുടെ പരിമിതിയും ഡിമാന്റിന്റെ സമ്മര്‍ദ്ദവും മൂലം നാണയത്തിന്റെ മൂല്യത്തില്‍ വരു മാറ്റമാണ്. ഇവ കൈകാര്യം ചെയ്യലാണ് റിസര്‍വ് ബാങ്കിന്റെ കടമ'.

വിദേശ വിനിമയരംഗത്ത് രൂപയുടെ മൂല്യം ഇടിയുതിനുളള പ്രവണത അമേരിക്കയുടെ തീരുമാനം മൂലം തല്‍ക്കാലം വിരാമമി'ിരിക്കുകയാണ്. എാല്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന് ആക്കം കൂടിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ മൊത്ത വിലക്കയറ്റം 6.1 ശതമാനമാണ്. ചില്ലറ വില്കയറ്റമാക'െ, 10 ശതമാനത്തിലേറെയാണ്. വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം രൂപയുടെ മൂല്യം അമ്പതില്‍ നി് 62 ആയി ഇടിഞ്ഞതാണ്. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും ഒരു മുഖ്യകാരണമാണ്. ഇവയെല്ലാംകൂടി രാജ്യത്തിനകത്ത് വിലക്കയറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുു. വിലക്കയറ്റത്തിന്റെ ദൂഷിതവലയത്തിലേയ്ക്ക് രാജ്യം നീങ്ങിയാല്‍ രണ്ടു പ്രത്യാഘാതങ്ങളുണ്ടാകും. ഒ്, ജനങ്ങളുടെ യഥാര്‍ത്ഥവരുമാനമിടിയും. അതു ശക്തമായ പ്രതിഷേധത്തിനിടവരുത്തും. രണ്ട്, ആഭ്യന്തരവിലക്കയറ്റം കയറ്റുമതിയെ നിരുത്സാഹപ്പെടുത്തും. വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇവയൊക്കെ പരിഗണിച്ച് സുബ്ബറാവുവിന്റെ മാതൃക ത െപുതിയ ഗവര്‍ണറും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പക്ഷേ, സുബ്ബറാവു തീരുമാനമെടുക്കാന്‍ അറച്ചിരു ഒരുകാര്യം രഘുറാം രാജന്‍ ചെയ്യാന്‍ തീരുമാനിച്ചു. പലിശനിരക്ക് ഉയര്‍ത്തി. ഇതുമൂലം ഉപഭോക്തൃ വായ്പയുടെ പലിശനിരക്ക് ഉയരും എ് ഉറപ്പായി. ഇവയുടെ കമ്പോളത്തെ പ്രതികൂലമായി ബാധിക്കും. നിക്ഷേപകരെ അകറ്റും. എാല്‍ ഇതത്ര വലിയ പ്രശ്‌നമായി പുതിയ ഗവര്‍ണര്‍ കാണുില്ല. പലിശനിരക്കിനെക്കാള്‍ പ്രധാനം പണത്തിന്റെ ലഭ്യതയാണ് എാണെു തോുു, അദ്ദേഹത്തിന്റെ നിലപാട്. പലിശനിരക്ക് ഉയര്‍ത്തിയ വേളയില്‍ത്ത െപണലഭ്യത നിയന്ത്രിക്കുതിനു വേണ്ടി സുബ്ബറാവു എടുത്ത കര്‍ശന നടപടികളില്‍ ചില ഇളവുകള്‍ അദ്ദേഹം പ്രഖ്യാപിച്ചതിന്റെ യുക്തിയിതാണ്.

രൂപയുടെ മൂല്യമിടിയല്‍ നിലച്ചത് താല്‍ക്കാലികം മാത്രമാണ്. അമേരിക്കന്‍ നയം എു തിരുത്തപ്പെടുുവോ രൂപയുടെ മൂല്യം അു താഴോ'ു വീണ്ടും പോകും. അമേരിക്കന്‍ നയത്തില്‍ മാറ്റമൊുമില്ലെങ്കിലും ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ഇത്തെ തോതില്‍ തുടര്‍ാല്‍ പതുക്കെ പതുക്കെയാണെങ്കിലും രൂപയുടെ മൂല്യം ഉയരും. അമേരിക്ക നയമെു മാറ്റും? നമ്മുടെ വിധിനാള്‍ എു വരും? ഇക്കാര്യമറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ല. 2014 ആദ്യം മുതല്‍ അമേരിക്കന്‍ ഉത്തേജക പരിപാടി പിന്‍വലിക്കപ്പെ'ു തുടങ്ങും. എുവെച്ചാല്‍ സാമ്പത്തിക തകര്‍ച്ചയ്ക്കു തടയിടുതിന് രാജ്യത്തിന് മൂു നാലുമാസത്തെ ഇടവേള കി'ിയി'ുണ്ട്.

ഇറക്കുമതി കുറയ്ക്കാന്‍ എന്തെല്ലാം കൂടുതല്‍ നടപടികള്‍ ഫലപ്രദമായി സ്വീകരിക്കാന്‍ കഴിയും എതാണ് ഏറ്റവും പ്രധാനപ്പെ' കാര്യം. രണ്ടാമത്തേത് വിലക്കയറ്റം അന്തരീക്ഷം ഇല്ലാതാക്കാന്‍ കഴിയുമോ എുളളതാണ്. മൂാമത്തേത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ കഴിയുമോ എുളളതാണ്. ആദ്യം പറഞ്ഞ രണ്ടെണ്ണത്തിനും നടപടികള്‍ സ്വീകരിക്കുുണ്ട്. എാല്‍ മൂാമത്തേത് ഉത്തരമില്ലാതെ തുടരുകയാണ്. കോര്‍പറേറ്റുകളുടെ നില പരുങ്ങലിലാണ്. ഫിച്ച് ഇന്ത്യാ റേറ്റിംഗ്‌സ് നടത്തിയ ഒരു പഠനത്തില്‍ 290 കമ്പനികളില്‍ 223ഉം തങ്ങളഉടെ വിദേശക്കടം ഹെഡ്ജ് ചെയ്തിരുില്ല. അതുപോലെ കെപിഎംപി നടത്തിയ ഒരു പഠനത്തില്‍ മുക്കാല്‍ ഭാഗം കമ്പനികളും വിദേശ റിസ്‌ക് മാനേജ്‌മെന്റ് പോളിസി ഔപചാരികമായി ഉണ്ടായിരുങ്കിലും 43 ശതമാനവും പ്രായോഗികമായി നടപ്പിലായിരുില്ല. രൂപയുടെ മൂല്യമിടിവു മൂലം ഈ കമ്പനികളില്‍ നല്ലൊരു പങ്കും ഏറിയും കുറഞ്ഞും പ്രതിസന്ധിയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു താല്‍ക്കാലിക വിരാമമാകുമ്പോള്‍ അവരുടെ ശ്രമം നിക്ഷേപം വര്‍ദ്ധിപ്പിക്കാനായിരിക്കില്ല, കടം ഡീലീവെറേജു ചെയ്യാനായിരിക്കും. അതല്ലെങ്കില്‍ കറന്‍സി റിക്‌സ് അകറ്റാന്‍ കടം ഹഡ്ജ് ചെയ്യാനായിരിക്കും. അതുകൊണ്ട് ഇഷ്ടപ്പെ'ാലും ഇല്ലെങ്കിലും സാമ്പത്തിക ഉത്തേജനത്തിന്റെ നിര്‍ണായക പങ്ക് സര്‍ക്കാരിന്റെ ചുമതലയിലേയ്ക്കു വരുു. എാല്‍ അങ്ങനെയൊരു പരിപാടി ചിദംബരത്തിനില്ല.  

Tuesday, September 10, 2013

രൂപ താഴേയ്ക്ക്... എത്ര വരെ?

Mathrubhumi Article dated 2013 Sept 4

രൂപയുടെ മൂല്യം എത്ര വരെ താഴും? 75വരെ എന്നാണ പല പ്രമുഖ ധനകാര്യ ഏജന്‍സികളുടെയും പ്രവചനം. പക്ഷേ, അവിടെയും നില്‍ക്കണമെന്നില്ല. അത് നൂറിലേയ്ക്ക് എത്തുമോ? പ്രവചിക്കാനാവില്ല. എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.

തങ്ങളുടെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോളര്‍ ഉദാരമായി അച്ചടിച്ചിറക്കിക്കൊണ്ടിരുന്ന നയം ഈ വര്‍ഷം അവസാനത്തോടെ തിരുത്തുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണല്ലോ രൂപയുടെ മൂല്യമിടിയാനുളള പ്രത്യക്ഷ കാരണം. ഡോളറിന്റെ ലഭ്യത കുറയുമ്പോള്‍ അമേരിക്കയില്‍ പലിശനിരക്ക് ഉയരും. നിക്ഷേപകര്‍ ഡോളര്‍ അമേരിക്കയിലേയ്ക്കു പിന്‍വലിക്കും. ഇന്ത്യയിലും മറ്റും ഡോളറിനു പ്രിയം കൂടും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ഈ പ്രവണത പ്രത്യക്ഷ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, പുതിയ സാമ്പത്തിക സാമ്പത്തികനയം അമേരിക്കയില്‍ നടപ്പില്‍വരാന്‍ ഇനിയും മാസങ്ങളുണ്ട്. ഇപ്പോഴേ രൂപയുടെ മൂല്യം 50ല്‍ നിന്ന് 68 ആയി താഴ്ന്നാല്‍, പുതിയ നയം നടപ്പാക്കിക്കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? പുതിയ നയം പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഒരുവര്‍ഷമെങ്കിലുമെടുക്കും. അക്കാലമത്രയും രൂപയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരിക്കും; മൂല്യം ഇടിഞ്ഞുകൊണ്ടുമിരിക്കും.

മേല്‍പ്പറഞ്ഞ സാധ്യത അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിത്തിരിക്കാത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന കേള്‍ക്കുക: ''രൂപയെ ഏതെങ്കിലും തരത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ അതിന്റെ നിലവാരം കണ്ടുപിടിച്ചുകൊളളും''. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിവ് തടയാനല്ല, മറിച്ച് താഴേയ്ക്കുളള പോക്ക് സാവധാനത്തിലാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയുടെ മൂല്യം കുരുക്കിയിടാന്‍ ഇന്നുളള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല. അതുകൊണ്ടാണ് ആ സാഹസത്തിന് റിസര്‍വ് ബാങ്ക് തുനിയാത്തത്.
നാണയത്തിന്റെ മൂല്യമിടിയുന്നത്, അന്തര്‍ദ്ദേശീയ പ്രതിഭാസമാണെന്നും നമ്മുടെ ഏതെങ്കിലും നയവൈകല്യത്തിന്റെ ഫലമല്ലെന്നും വാദിക്കുന്നവരുണ്ട്. ഇവരോട് യോജിക്കാനാവില്ല.

അമേരിക്കയിലെ താഴ്ന്ന പലിശനിരക്കും ഉദാരമായ ഡോളര്‍ നയവും മൂലമാണ് ഇന്ത്യയിലേയ്ക്കു ഡോളര്‍ നിക്ഷേപങ്ങള്‍ നിര്‍ലോഭം ഒഴുകിയത്. ഈ നയം തിരുത്തപ്പെട്ടാല്‍ ഡോളര്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും തിരിച്ചുപോകുമെന്നും രൂപ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സാമാന്യവിവരമുളളര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എന്നാലെന്തേ, അനിവാര്യമായ ഈ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഒരു നടപടിയും നേരത്തെ സ്വീകരിച്ചില്ല? മറിച്ച് ഡോളറിന്റെ സുലഭമായ വരവില്‍ മതിമറന്ന് ഉദാരവത്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തമായി കൊണ്ടുപോവുകയല്ലേ ചെയ്തത്? ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം മറുപടി പറയേണ്ടത്.

ഈ തെറ്റായ നയമാണ് നമ്മുടെ വിദേശവ്യാപാരക്കമ്മിയുടെ ഭീകരമായ വര്‍ദ്ധനയ്ക്കു കാരണം. വേഗത്തില്‍ വളരുന്ന മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാരക്കമ്മി ഇന്ത്യയുടേതാണ്. സ്വര്‍ണവും ആഡംബര ഉല്‍പന്നങ്ങളും മാത്രമല്ല, കളിപ്പാട്ടങ്ങള്‍ പോലും യഥേഷ്ടം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം മൂലം നമ്മുടെ കയറ്റുമതി കൂടുന്നുമില്ല. തന്മൂലം വ്യാപാരക്കമ്മി കുത്തനെ കൂടുകയാണ്. വ്യാപാരക്കമ്മി (സേവന വ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ രണ്ടര മടങ്ങില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഇന്നത് അഞ്ചു ശതമാനത്തിനടുത്താണ്. ഈ അപകടകരമായ നില 2012 വരെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തിയ ഡോളര്‍ ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. എന്നിട്ടും മിച്ചം വന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. മുപ്പതിനായിരം കോടി ഡോളറിന്റെ വിദേശനാണയശേഖരം പുതിയ നയങ്ങളുടെ നേട്ടമെന്ന് പെരുമ്പറ മുഴക്കി. പക്ഷേ, ഈ നാണയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചൊഴുകാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ് എന്ന വസ്തുത തമസ്‌കരിച്ചു.

ഇപ്പോള്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെ മേലും വിദേശ സഞ്ചാരികള്‍ക്കു കൊണ്ടുവരാവുന്ന ആഡംബര ഉല്‍പന്നങ്ങളുടെ മേലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്തിനാണ് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്തത്? സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ എന്തുകൊണ്ട് സമീപകാലത്ത് ഇത്രയേറെ ഡിമാന്റ് ഉയര്‍ന്നുവെന്ന് ചിന്തിക്കേണ്ടേ? തന്റെ സമ്പാദ്യം സാധാരണക്കാരന്‍ ബാങ്കിലിട്ടാല്‍ വിലക്കയറ്റം കിഴിച്ചാല്‍ എന്തു പലിശ കിട്ടും?

പലിശനിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വിലക്കയറ്റം എന്നോര്‍ക്കുക. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്‍കം ടാക്‌സും നല്‍കണം. ഷെയര്‍ മാര്‍ക്കറ്റിലേയ്ക്ക് സമ്പാദ്യക്കാരെ തളളിവിടാനുളള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വെപ്പ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഓഹരിവെച്ചു പകിടകളിക്കാന്‍ ധൈര്യമില്ല. സ്വാഭാവികമായും പരമ്പരാഗത സമ്പാദ്യമാര്‍ഗമായ സ്വര്‍ണത്തെ ആശ്രയിക്കുകയേ നിര്‍വാഹമുളളൂ. ഈ സ്ഥിതിവിശേഷത്തിനാണ് മാറ്റം വരുത്തേണ്ടത്.

നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട പ്രോജക്ടുകള്‍ക്ക് അതിവേഗം അംഗീകാരം കൊടുക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഒറ്റയടിക്ക് അംഗീകാരം കൊടുത്തത്. പക്ഷേ, അതുകൊണ്ട് വിചാരിച്ച ഗുണമൊന്നും ഉടനെ ഉണ്ടാകുകയില്ല. ഈ പ്രോജക്ടുകള്‍ നടപ്പാക്കേണ്ടുന്ന വന്‍കിട കോര്‍പറേറ്റുകളെല്ലാം രൂപയുടെ മൂല്യമിടിഞ്ഞതിന്റെ ഫലമായി കുഴപ്പത്തിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വലിയതോതില്‍ വിദേശവായ്പകളെടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശ കടബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടെ വിഹിതം. ഇന്നത് 31 ശതമാനമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവുമുയരും.

 2012-13ലെ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്തു പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി, തേയ്മാനച്ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിനു മുമ്പുളള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണു കണ്ടത്. ഇതിനു പുറമെയാണ് കയറ്റുമതിക്കാരല്ലാത്ത കോര്‍പറേറ്റുകളുടെ ഷെയര്‍ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. റിലയന്‍സിന്റെ മുകേഷ് അംബാനി, മിത്തല്‍ ഉരുക്ക് ഗ്രൂപ്പിന്റെ സുനില്‍ മിത്തല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വി തുടങ്ങി ഒട്ടനവധിപ്പേര്‍ക്ക് 300 കോടി ഡോളറിലേറെ വീതം ഓഹരിമൂല്യത്തിന്റെ ഇടിവു മൂലം നഷ്ടമായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതല്ല, കടഭാരത്തില്‍ നിന്ന് രക്ഷപെടുന്നതിനാവും കോര്‍പറേറ്റുകള്‍ ശ്രമിക്കുക. ഡീലിവെറേജിംഗ് എന്നു പറയുന്ന ഈ പ്രതിഭാസം ഇന്ത്യയിലെ സാമ്പത്തിക ഉല്‍പാദനം നടപ്പുവര്‍ഷത്തില്‍ ഏതാണ്ട് 4 ശതമാനത്തിലേയ്ക്കു താഴ്ത്തും എന്നുറപ്പാണ്.

പിന്നെ സര്‍ക്കാരെടുക്കുന്ന നടപടികള്‍ മുഖ്യമായും വിദേശ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാനുളള നടപടികളാണ്. ചെലവു ചുരുക്കി കമ്മി 4.8 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുക, റീട്ടെയില്‍ മേഖല പൂര്‍ണമായും വിദേശകമ്പനികള്‍ക്കു തുറന്നു കൊടുക്കുക, എല്ലാ മേഖലകളിലും വിദേശ നിക്ഷേപപരിധി ഉയര്‍ത്തുക, കളളപ്പണവേട്ട വേണ്ടെന്നു വെയ്ക്കുക തുടങ്ങിയ നടപടികളൊന്നും വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിനു പര്യാപ്തമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സര്‍ക്കാരിന് നാട്ടില്‍ വിശ്വാസ്യതയില്ല എന്നു വ്യക്തം. പിന്നെയെങ്ങനെ വിദേശത്തു വിശ്വാസ്യതയുണ്ടാവും?

കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ കമ്പോളത്തെ സര്‍വസ്വതന്ത്രമാക്കുകയാണ് പിന്നെ അറ്റകൈ പ്രയോഗം. ഇതിന്റെ ഫലമായി ഈ ഇന്ധനങ്ങളുടെയെല്ലാം വില ഉയരും. പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും ഗ്യാസിന് 50 രൂപയും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണ് പെട്രോളിയം മന്ത്രിയുടെ വാദം. അടുത്ത റൗണ്ട് വില വര്‍ദ്ധനയ്ക്ക് അദ്ദേഹം കുറിപ്പു കൊടുത്തു കഴിഞ്ഞു.

എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറച്ചുളള തര്‍ക്കങ്ങളിലേയ്‌ക്കൊന്നും കടക്കുന്നില്ല. സ്വകാര്യ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തി ഈ മേഖലയിലെ അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള അഭ്യാസങ്ങളിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ വില നിശ്ചയിച്ച രീതി ഉദാഹരണം. പ്രകൃതി വാതകം കുഴിച്ചെടുക്കുന്നതിന് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുളള ചെലവ് 1.8 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മിലുളള കേസില്‍ സുപ്രിംകോടതിയില്‍ വെളിപ്പെടുത്തപ്പെട്ടതാണ്. ന്യായമായ ഒരു ലാഭവും കൂടിയെടുത്ത് 2.34 ഡോളറിന് എന്‍ടിപിസിയ്ക്ക് ദീര്‍ഘകാല കരാറിന് നല്‍കാനും സമ്മതിച്ചു. ഈ ഗ്യാസിന്റെ വിലയാണ് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതുംപോരാ, കമ്പോള വിലയായ 14 ഡോളര്‍ കിട്ടാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് കുഴിച്ചെടുക്കുന്ന എണ്ണ ഇപ്പോള്‍ കമ്പോള വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതു ഗ്യാസിനും വേണം.

കൂടുതല്‍ ഉയര്‍ന്നവില കൊടുത്താലും തരക്കേടില്ല, നിക്ഷേപം ഉണ്ടാകുമല്ലോ, ഇറക്കുമതി കുറയ്ക്കാമല്ലോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഗ്യാസിന്റെ വിലയില്‍ ഇപ്പോഴുണ്ടായ 50 രൂപയുടെ വര്‍ദ്ധന റിലയന്‍സിനു കൊടുക്കുന്ന കപ്പമാണ്. ഇലക്ഷന്‍ വര്‍ഷമാണെങ്കിലും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാം, പക്ഷേ റിലയന്‍സിന് അപ്രിയമായതൊന്നും ചെയ്യാന്‍ പാടില്ല.
രൂപയുടെ മൂല്യമിടിയുമ്പോള്‍ വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയനിരക്ക് നൂറിലേയ്ക്കു താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നു മാത്രം മതി, വിലക്കയറ്റം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍. സാധനങ്ങളുടെ വില കൂടുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില കൂടും, കയറ്റുമതിയെ ബാധിക്കും. അതേസമയം നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ സിദ്ധാന്തപ്രകാരം സംഭവിക്കേണ്ടത് നേര്‍വിപരീതമാണ്.

രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില ഡോളറില്‍ ഇടിയും, അതുകൊണ്ട് കയറ്റുമതി വര്‍ദ്ധിക്കും, അങ്ങനെ വ്യാപാരക്കമ്മി കുറയും, അപ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടും എന്നൊക്കെയാണ് സിദ്ധാന്തം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന തോതില്‍ വിലക്കയറ്റവുമുണ്ടായാല്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഡോളറിലെ വില കുറയില്ല. രൂപയുടെ മൂല്യം സന്തുലനാവസ്ഥയിലേയ്ക്കു നീങ്ങുകയുമില്ല. വിലക്കയറ്റവും കയറ്റുമതിയും കൂടി ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേയ്ക്കാം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് രൂപയുടെ വില ഇനിയും താണു കൊണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത്. എത്ര വരെ താഴും എന്നതിന് കവടി നിരത്തുന്നില്ല. പക്ഷേ, ഈ പ്രതിഭാസം ജനങ്ങള്‍ക്കു രണ്ടുകാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഒന്ന്, രൂക്ഷമായ വിലക്കയറ്റം. രണ്ട്, രൂക്ഷമായ സാമ്പത്തികമാന്ദ്യം. 2013 - 14ല്‍ ആറു ശതമാനത്തിലേറെയായിരിക്കും വളര്‍ച്ചയെന്നാണ് ധനമന്ത്രി ചിദംബരം ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചത്. ഏഴു ശതമാനം വളരുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാല്‍ ഈ ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കു പുറത്തുവന്നു കഴിഞ്ഞു. സാമ്പത്തികവളര്‍ച്ച വെറും 4.4 ശതമാനം മാത്രമാണ്. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അഥവാ സ്റ്റാഗ്ഫ്‌ളേഷന്റെ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. 

Tuesday, February 19, 2013

സാമ്പത്തികമാന്ദ്യം: ചിദംബരം എന്തു ചെയ്യും?


     ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുന്നു&ൃറൂൗീ; - 2011-12ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. 2011-12ല്‍ സമ്പദ്ഘടന ഏതാണ്ട് 7 ശതമാനം (6.9) വളര്‍ന്നു. നടപ്പുവര്‍ഷത്തില്‍ അത് 7.6 ശതമാനം ഉയരും; 2013-14ല്‍ 8.6 ശതമാനമായിത്തീരും; അങ്ങനെ 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു മുമ്പുളള വളര്‍ച്ചാവിതാനത്തിലേയ്ക്ക് രാജ്യം വീണ്ടും ഉയരുമെന്ന് അവലോകന റിപ്പോര്‍ട്ട് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.. എന്നാല്‍ 2012-13 ധനകാര്യവര്‍ഷം അവസാനിക്കുമ്പോഴത്തെ നിലയെന്ത്? സമ്പദ്ഘടനയുടെ വളര്‍ച്ച 7.6 ശതമാനത്തിനു പകരം 5 ശതമാനമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര സ്ഥിതിവിവരക്കണക്കു സംഘടന  കഴിഞ്ഞ ആഴ്ച നടത്തിയ പ്രവചനം. സാമ്പത്തികവളര്‍ച്ചയുടെ ഗതി താഴേയ്ക്കാണെന്നു ധനകാര്യവര്‍ഷം പകുതിയാകുന്നതിനു മുമ്പേ വ്യക്തമായിരുന്നു. എങ്കിലും ഇത്ര താഴുമെന്ന് ആരും കരുതിയില്ല. ഇപ്പോള്‍ ധനമന്ത്രി ചിദംബരം പറയുന്നത് സിഎസ്ഒയ്ക്ക് തെറ്റുപറ്റിയെന്നാണ്.

       5.5 ശതമാനം വളരുംപോലും. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിസംബറിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കുകള്‍ തികച്ചും നിരാശാജനകമായിരുന്നു. നവംബറിലെ വ്യവസായ ഉല്‍പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലമായി കുറഞ്ഞു (-0.8). ഡിസംബറിലും ഇതുതന്നെ സംഭവിച്ചു (-0.6). ഡിസംബറില്‍ നിര്‍മാണവ്യവസായങ്ങള്‍ 0.7 ശതമാനവും മൂലധന ഉല്‍പന്ന വ്യവസായങ്ങള്‍ 0.09 ശതമാവും ഖനികള്‍ 4 ശതമാനവും ചുരുങ്ങി. ഇതൊരു സൂചനയായി എടുക്കാമെങ്കില്‍ ചിദംബരത്തിന്റേതല്ല, സിഎസ്ഒയുടെ പ്രവചനമാണ് ശരിയാകാന്‍ സാധ്യത. എല്ലാവരും ഉറ്റുനോക്കുന്നത് കേന്ദ്രബജറ്റിലേക്കാണ്. റിസര്‍വ് ബാങ്ക് വളര്‍ച്ചയെ കൈയൊഴിഞ്ഞു. പലിശനിരക്ക് നാമമാത്രമായി കുറയ്ക്കാനേ അവര്‍ തയ്യാറായുളളൂ. വിലക്കയറ്റത്തിന്റെ കാര്യം തങ്ങള്‍ നോക്കാം, വളര്‍ച്ചയുടെ കാര്യം ചിദംബരം നോക്കട്ടെ എന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ചിദംബരം എന്തു ചെയ്യും എന്ന് ഊഹിക്കണമെങ്കില്‍ മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ച് ഒരു ലഘുവിശകലനം അനിവാര്യമാണ്. സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് മാന്ദ്യം ഉണ്ടാവുക. ചരക്കുകള്‍ വില്‍ക്കാനാവാത്തതു കൊണ്ട് മുതലാളിമാര്‍ ഉല്‍പാദനം കുറയ്ക്കുന്നത് സ്വാഭാവികം. അതുപോലെ, വരള്‍ച്ച, പവര്‍കട്ട്, അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം എന്നിവ മൂലവും ഉല്‍പാദനം കുറയാം. രണ്ടാമതു പറഞ്ഞതാണ് മാന്ദ്യത്തിന് കാരണമെങ്കില്‍ വിലകള്‍ ഉയരും. അധികം താമസിയാതെ ഉല്‍പാദനവും ഉയരും. മാന്ദ്യവും ഇല്ലാതാകും. എന്നാല്‍ ആദ്യം പറഞ്ഞതാണ് മാന്ദ്യത്തിനു കാരണമെങ്കില്‍, അതായത്, ഉണ്ടാക്കിയ ചരക്കുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്തതാണ് പ്രശ്നമെങ്കില്‍, സ്വാഭാവികമായ ഒരു പരിഹാരമില്ല. ആവശ്യം അഥവാ ചോദനം ഉയര്‍ത്തുന്നതിനുളള ഇടപെടല്‍ വേണ്ടിവരും. ഇന്ത്യയിലെ മാന്ദ്യത്തിന്റെ അടിസ്ഥാനകാരണം കമ്പോളത്തിലെ വാങ്ങല്‍ കഴിവില്‍ വന്നിരിക്കുന്ന ഞെരുക്കമാണ്. ഇന്ത്യയിലെ സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ അഞ്ചുതരത്തിലാണ് വിറ്റഴിക്കപ്പെടുക.

    1. ജനങ്ങളുടെ ഉപഭോഗം - സാമ്പത്തിക ഉല്‍പാദനത്തിന്റെ പകുതിയിലേറെ ജനങ്ങളുടെ ഉപഭോഗത്തിനാണ്. ഭക്ഷണസാധനങ്ങള്‍, തുണി, മരുന്ന് തുടങ്ങിയ ഉപഭോഗവസ്തുക്കള്‍ എത്ര ചെലവാകുമെന്നത് ജനങ്ങളുടെ കൈയിലുളള വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. തൊഴിലുറപ്പു പോലുളള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ജനങ്ങളുടെ വരുമാനത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെക്കാള്‍ ഏറെ രൂക്ഷമായ വരുമാന ഇടിവ് കാര്‍ഷികത്തകര്‍ച്ച മൂലം ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ ദുര്‍ബലമായതുകൊണ്ട് വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. രണ്ടാംവിളയുടെ ഉല്‍പാദനവും കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. ഇതെല്ലാം മൂലം ജനങ്ങളുടെ വാങ്ങല്‍കഴിവ് ഇടിഞ്ഞിരിക്കുകയാണ്. ഇതിനു പ്രതിവിധിയെന്താണ്? ജനങ്ങള്‍ക്കുളള ക്ഷേമസഹായ പരിപാടികള്‍ വിപുലപ്പെടുത്തുക എന്നുളളതാണ്. എന്നാല്‍ സബ്സിഡിയും മറ്റും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സബ്സിഡി ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി ഉയരുന്നു എന്നാണ് ന്യായം. വരള്‍ച്ചയുടെ വര്‍ഷമായിട്ടും തൊഴിലുറപ്പു പദ്ധതിയ്ക്ക് കഴിഞ്ഞവര്‍ഷം വകയിരുത്തിയ അത്രതന്നെ പണമേ ഈ വര്‍ഷവുമുള്ളൂ. ഭാവിയിലും ചിദംബരത്തിന്റെ ബജറ്റുനയം ഇതുതന്നെയായിരിക്കും എന്നതിനു സംശയം വേണ്ട.പ്ലാനിംഗ് കമ്മിഷനെപ്പോലെ ചിദംബരത്തിനും തൊഴിലുറപ്പു പദ്ധതിയില്‍ വിശ്വാസമില്ല.

    2. പണക്കാരുടെ ആഡംബര ഉപഭോഗം - ആഗോളവത്കരണ കാലഘട്ടത്തിന്റെ പ്രത്യേകത ഏതാണ്ട് 20 ശതമാനം വരുന്ന ജനങ്ങളുടെ വരുമാനം ഗണ്യമായി ഉയരുന്നു എന്നതാണ്. ഇവരുടെ വാങ്ങല്‍ കഴിവിലുണ്ടായ വര്‍ദ്ധന കാര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയ ആഡംബര ഉപഭോഗ വസ്തു വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ കാണാം. മാന്ദ്യം പണക്കാരുടെ വരുമാനത്തില്‍ ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല. മാന്ദ്യകാലത്തും ലാഭവിഹിതം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഇവര്‍ വാങ്ങിക്കൂട്ടുന്നതിന് ഒരു പരിധിയില്ലേ. അതുകൊണ്ട് ഈ ആഡംബര ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനത്തില്‍ മുന്‍കാലത്തെപ്പോലെ വര്‍ദ്ധന ഇപ്പോഴുണ്ടാകുന്നില്ല. ഈ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പനയെ സഹായിക്കാന്‍ 2008ലെ മാന്ദ്യകാലത്ത് എക്സൈസ് നികുതിയില്‍ വലിയതോതില്‍ ഇളവു നല്‍കിയിരുന്നു. ഇതുപോലൊരു സമീപനം ഇപ്പോള്‍ സ്വീകരിക്കാന്‍ ചിദംബരം തയ്യാറാകുമോ എന്നു സംശയമാണ്. കാരണം ഇത് സര്‍ക്കാരിന്റെ കമ്മി വര്‍ദ്ധിപ്പിക്കും.

    3. കയറ്റുമതി - ആഗോളവത്കരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രധാനയുക്തി അവ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. വ്യവസായ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്? വിദേശത്തെ പണക്കാര്‍ വാങ്ങിയാലും മതിയല്ലോ. ഇന്ത്യയുടെ കയറ്റുമതിയില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായി. പക്ഷേ, ഇറക്കുമതി അതിനെക്കാള്‍ വേഗത്തിലാണ് ഉയര്‍ന്നത്. ഇതിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാരക്കമ്മി ഒരു സര്‍വകാല റെക്കോഡിലെത്തിയിരിക്കുന്നു. വ്യാപാരക്കമ്മി ദേശീയ വരുമാനത്തിന്റെ 2.5 ശതമാനത്തിലേറെ വരാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്കു പറയുന്നത്. എന്നാല്‍ ഇപ്പോഴത് 5.4 ശതമാനമാണ്. വ്യാപാരക്കമ്മി വര്‍ദ്ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമാണ്. 2012-13 ധനകാര്യവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തികമാന്ദ്യം മൂലം ആ രാജ്യങ്ങളിലേക്കുളള കയറ്റുമതിയാണ് ഏറ്റവും ഗണ്യമായി കുറഞ്ഞിരിക്കുന്നത്. ചൈനയുമായുളള വ്യാപാരവും മുരടിപ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള കയറ്റുമതി മാത്രമാണ് വര്‍ദ്ധിച്ചിട്ടുളളത്. ഈ കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനം കുറഞ്ഞു എന്നോര്‍ക്കണം. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്കു നമ്മുടെ രാജ്യത്തു നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അത്രയ്ക്കേറെ രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

    4. സര്‍ക്കാരിന്റെ ചെലവ് - കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ മൊത്തം ചെലവ് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 30 ശതമാനത്തോളം വരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പണം ചെലവാക്കിയാല്‍ കമ്പോളത്തിലെ വാങ്ങല്‍ക്കഴിവ് ഉയരും. മാന്ദ്യം ഇല്ലാതാകും. ഇതാണ് കെയിന്‍സ് പറഞ്ഞത്. പക്ഷേ, ഇത്തരമൊരു നടപടി ചിദംബരം സ്വീകരിക്കാന്‍ പോകുന്നില്ല. കാരണം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി 2012-13ല്‍ 5.1 ശതമാനം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.3 ശതമാനമെങ്കിലും വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിലുപരി കമ്മി കുറയ്ക്കണമെന്നാണ് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവും അവരുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ലോകബാങ്കു പോലുളള ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. അവരെ അപ്രീതിപ്പെടുത്തുന്ന ഒരു നടപടിക്കും ചിദംബരം തയ്യാറാവുകയില്ല. അതുകൊണ്ട് 2013-14ലെ ബജറ്റില്‍ കമ്മി കുറയ്ക്കുന്നതിനായിരിക്കും ഏറ്റവും വലിയ ശ്രദ്ധ ചെലുത്തുക. കമ്മി 4.8 ശതമാനമായിട്ടെങ്കിലും കുറയ്ക്കാനായിരിക്കും ചിദംബരത്തിന്റെ പരിശ്രമം. ഇതിന് ഏതൊക്കെ സബ്സിഡികളും ചെലവുകളുമാണ് വെട്ടിക്കുറയ്ക്കുക എന്നത് കാത്തിരുന്നു കാണാം. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാടു സ്വീകരിക്കേണ്ട ആവശ്യമില്ല.

     കമ്മി കുറയ്ക്കുന്നതിനുളള ലളിതമായ മാര്‍ഗം വരുമാനം ഉയര്‍ത്തുക എന്നുളളതാണ്. 2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടു മാസം കൊണ്ടുതന്നെ സംഭവിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് യഥാര്‍ത്ഥ കമ്മി ബജറ്റില്‍ വകയിരുത്തിയതിനെ അധികരിക്കുമെന്നു പറഞ്ഞത്. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടു മാസം കൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുളളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താനും കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പന തന്നെയായിരിക്കും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനവര്‍ദ്ധന മാര്‍ഗം.

      പണക്കാരില്‍ നിന്ന് കൂടുതല്‍ നികുതിപിരിക്കുന്നതിന് എന്തെങ്കിലും നടപടി പ്രതീക്ഷിക്കാന്‍ വയ്യ. അഞ്ചുലക്ഷം കോടിയുടെ നികുതി ഇളവുകളാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുളളത്. ഇതിലൊരു ഭാഗം വേണ്ടെന്നു വെയ്ക്കുകയും അഴിമതി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ കമ്മി ഗണ്യമായി കുറയ്ക്കാനാവും. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവു കുറയ്ക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കാനാകും. എന്നാല്‍ മുതലാളിമാരെ കൂടുതല്‍ പ്രീതിപ്പെടുത്താനാവും ചിദംബരം ശ്രമിക്കുക. 5. മുതലാളിമാരുടെ നിക്ഷേപം - ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങളുടെ ഫാക്ടറികള്‍ക്കുളള യന്ത്രങ്ങളും അസംസ്കൃതവസ്തുക്കളും മറ്റു പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി മുതലാളിമാര്‍ തന്നെയാണ് വാങ്ങുന്നത്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു വന്നു നില്‍ക്കുകയാണ്. ഇതിനു കാരണം, മുതലാളിമാരുടെ ഭാവിയെക്കുറിച്ചുളള ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ മഹാഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ 6 ശതമാനം വരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് 5 ശതമാനം താഴ്ന്നിരിക്കുകയാണ്. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ദ്ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്ക വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേയ്ക്കു വന്ന വിദേശ നിക്ഷേപത്തിന്റെ ഏതാണ്ട് 30 ശതമാനം വരുന്ന തുക ഇന്ത്യയില്‍ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്.

    മൂന്നുവര്‍ഷം മുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറുതായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിച്ചുവരുന്ന വിദേശ നിക്ഷേപത്തിന്റെ കണക്കു പറയുമ്പോള്‍ അസ്സല്‍ നിക്ഷേപത്തെക്കുറിച്ചല്ല പറയുക. ആകെ വന്ന നിക്ഷേപത്തെക്കുറിച്ചാണ്. അതുകൊണ്ട് മേല്‍പറഞ്ഞ വസ്തുത വളരെയേറെ പൊതുജനശ്രദ്ധയില്‍ വന്നിട്ടില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി അവര്‍ കണക്കാക്കുന്നത് ഇന്ത്യയിലെ വ്യാപാരക്കമ്മിയിലുണ്ടായ വര്‍ദ്ധനയെയാണ്. അതു പരിഹരിക്കുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചേ പറ്റൂ.

         ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ധനമന്ത്രിയ്ക്കുള്ള പരിഹാരം നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിക്കുക എന്നുളളതു മാത്രമാണ്. ഇതിനുവേണ്ടിയുളള നടപടികള്‍ - ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലും ചില്ലറ വില്‍പന മേഖലയിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും വരാന്‍ പോകുന്ന ബജറ്റ്. ഇന്ത്യയിലെ ബിസിനസ് മാസികകളിലും പത്രങ്ങളിലും വരുന്ന ലേഖനങ്ങള്‍ പരിശോധിച്ചാലും ഇതുതന്നെയാണ് അവരും ആവശ്യപ്പെടുന്നത്. സിഐഐ ഇന്ത്യയിലെ ഏറ്റവും വലിയ അമ്പതു പശ്ചാത്തല സൗകര്യ പ്രോജക്ടുകളെടുത്ത് അവയെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍ ലഭിക്കുക.

Thursday, February 7, 2013

സാമ്പത്തിക പ്രതിസന്ധിയും റിസര്‍വ് ബാങ്കും


 റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും ബാങ്കുകളുടെ കരുതല്‍ ശേഖരം കുറച്ചതുമാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസം. ഈ നടപടിയുടെ ഫലമായി ബാങ്കുവായ്പയുടെ പലിശ കുറയുമെന്നും സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ഇന്ത്യയെ സഹായിക്കുമെന്നുമാണ് പൊതുവില്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. എഡിറ്റോറിയലടക്കം മൂന്നു പ്രധാന വാര്‍ത്തകള്‍ നല്‍കിയാണ് റിസര്‍വ് ബാങ്ക് നടപടി മനോരമ ആഘോഷിച്ചത്. റിസര്‍വ് ബാങ്ക് പ്രതീക്ഷ നിറവേറ്റി എന്നാണ് മനോരമയുടെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് ആദ്യം വ്യക്തമാകുന്ന കാര്യം കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന സാമ്പത്തികവളര്‍ച്ചാനിരക്കിലേക്ക് ഇന്ത്യ വീണിരിക്കുന്നു എന്നതാണ്. 2012-13ന്റെ ആദ്യമൂന്നു മാസങ്ങളില്‍ 5.5 ശതമാനം വളര്‍ന്ന സമ്പദ്ഘടന പിന്നീടുളള മൂന്നു മാസങ്ങളില്‍ (ജൂലൈ - സെപ്തംബര്‍) 5.3 ശതമാനമേ വളര്‍ന്നുളളൂ. കഴിഞ്ഞവര്‍ഷം ജൂലൈ - സെപ്തംബര്‍ മാസങ്ങളില്‍ 6.7 ശതമാനമായിരുന്നു സാമ്പത്തികവളര്‍ച്ച. വ്യവസായവളര്‍ച്ചയിലാണ് ഏറ്റവും ഇടിവുണ്ടായത്. 2012ല്‍ വ്യവസായ വളര്‍ച്ച ഏതാണ്ട് പൂജ്യം ആണ് എന്നതാണ് സ്ഥിതി.

ഇത്ര രൂക്ഷമായ സാമ്പത്തികമുരടിപ്പിനിടയിലും കഴിഞ്ഞ ഒമ്പതുമാസം പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിക്കുകയായിരുന്നു. എല്ലാ വ്യവസായസംഘടനകളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിലക്കയറ്റം രൂക്ഷമാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ന്യായം. ഇപ്പോള്‍ വിലക്കയറ്റം കുറഞ്ഞിരിക്കുന്നു, ഇനിയും കുറയാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കാല്‍ശതമാനം പലിശനിരക്ക് കുറയ്ക്കാം എന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ നിലപാട്.

വിലക്കയറ്റത്തെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഈ നിലപാട് എത്രത്തോളം ശരിയാണ് എന്നു നോക്കാം. മൊത്തവില സൂചിക കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.18 ശതമാനമേ വര്‍ദ്ധനയുണ്ടായിട്ടുളളൂ. പക്ഷേ, ഉപഭോക്തൃ വിലസൂചിക ഒക്ടോബറില്‍ 9.5 ശതമാനമായിരുന്നു. നവംബറില്‍ അത് 9.9 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 10.56 ശതമാനമായി പുതിയ റെക്കോര്‍ഡിട്ടു. ഡീസല്‍ വിലയില്‍ ഇനി മാസംതോറുമുളള വര്‍ദ്ധന കൂടി കണക്കിലെടുത്താല്‍ വിലക്കയറ്റം കുറയാന്‍ പോകുന്നില്ല. എങ്കിലും റിസര്‍വ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകള്‍ക്കു വായ്പനല്‍കുന്ന പലിശ നിരക്ക്, അതായത് റിപ്പോ നിരക്ക് - കുറയ്ക്കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.

സാമ്പത്തികമാന്ദ്യം പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും കാല്‍ശതമാനമേ പലിശനിരക്കു കുറയ്ക്കാന്‍ തയ്യാറായിട്ടുളളൂ. ഈ ചെറിയ മാറ്റം തികച്ചും അപര്യാപ്തമാണ്. എന്നു മാത്രമല്ല, ഈ പലിശയിടിവിന്റെ എത്ര ഭാഗം ഉപഭോക്താക്കള്‍ക്കു വാണിജ്യബാങ്കുകള്‍ കൈമാറുമെന്നത് കാത്തിരുന്നു കാണണം. വിലക്കയറ്റത്തെക്കാളും മാന്ദ്യത്തെക്കാളും യഥാര്‍ത്ഥത്തില്‍ ഗൗരവമായ പ്രശ്നം ഇന്ത്യയുടെ വിദേശവിനിമയ മേഖലയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയാണ്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അടവുശിഷ്ട കമ്മിയെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. അടവുശിഷ്ട കമ്മി ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ദേശീയവരുമാനത്തിന്റെ 5.4 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശവായ്പയെയോ വിദേശ നിക്ഷേപത്തെയോ ആശ്രയിക്കാന്‍ രാജ്യം നിര്‍ബന്ധിതമായിത്തീരും.

ആവശ്യമായ തോതില്‍ വിദേശവായ്പയോ നിക്ഷേപമോ ലഭ്യമായില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നിന്നെടുത്ത് കമ്മി നികത്തേണ്ടിവരും. ഇത്തരത്തില്‍ വിദേശനാണയ ശേഖരം നിരന്തരമായി കുറഞ്ഞാല്‍ വിദേശനിക്ഷേപകര്‍ക്കു ഭയമാകും. ഇന്ത്യയുടെ വിദേശനാണയശേഖരം കാലിയായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ പോയാലോ? ഇത്തരമൊരു ഭയപ്പാടു വന്നാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നല്ലൊരു പങ്ക് ഇത്തരത്തില്‍ പെട്ടെന്നു പിന്‍വലിക്കാവുന്ന ഹ്രസ്വകാല വിദേശവായ്പകളോ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാന്‍ വരുന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളോ ആണ്. ഈ സ്ഥിതിവിശേഷം വളരെ അപകടകരമാണ്.

1991ലെ വിദേശവിനിമയ പ്രതിസന്ധി വീണ്ടും ആവര്‍ത്തിച്ചേക്കാം. 1997ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ധനകാര്യത്തകര്‍ച്ചയിലേക്ക് ഇന്ത്യയും പോയേക്കാം. മേല്‍പറഞ്ഞതാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന യഥാര്‍ത്ഥ ഭീഷണി. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയും മലയാള മാധ്യമങ്ങളില്‍ നടക്കുന്നില്ല. അടവുശിഷ്ടക്കണക്കെന്നാല്‍ രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി, കയറ്റുമതി സംബന്ധിച്ച കണക്കാണ്. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം മിച്ചമായിരിക്കും.

അതേസമയം ഇറക്കുമതി കയറ്റുമതിയേക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം കമ്മിയായിരിക്കും. ഇന്ത്യയുടെ അടവുശിഷ്ടകമ്മി കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. എന്താണിതിനു കാരണം? അടവുശിഷ്ടകമ്മിയില്‍ രണ്ടിനം വ്യാപാരങ്ങളുണ്ട്. ചരക്കുകളുടെ വ്യാപാരവും സേവനങ്ങളുടെ വ്യാപാരവും. ഇതില്‍ ഗതാഗതം, വാര്‍ത്താവിനിമയം, സോഫ്റ്റ്വെയര്‍ എന്നിവയില്‍ നിന്നുളള വരുമാനവും വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന പണവും സേവനവ്യാപാരത്തിലാണ് ഉള്‍പ്പെടുത്തുക.

ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മിച്ചമാണുളളത്. ഇതിനു മുഖ്യകാരണം ഗള്‍ഫിലും മറ്റും പണിയെടുക്കുന്നവര്‍ വര്‍ഷം തോറും അയയ്ക്കുന്ന ഭീമമായ തുകയാണ്. അതേസമയം, ചരക്കുകളുടെ വ്യാപാരത്തില്‍ ഇന്ത്യ ഒരുകാലത്തും മിച്ചമായിട്ടില്ല. കയറ്റുമതി ചെയ്യുന്ന ചരക്കുകളെക്കാള്‍ കൂടുതല്‍ എക്കാലത്തും ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിനെയാണ് വ്യാപാരക്കമ്മി എന്നു വിളിക്കുക. ഇന്ത്യയുടെ വ്യാപാരക്കമ്മി സമീപകാലത്ത് കുത്തനെ ഉയര്‍ന്നതാണ് പ്രശ്നം.

അമേരിക്ക, യൂറോപ്പ് തുടങ്ങി വികസിതരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയില്‍നിന്നുളള കയറ്റുമതി കുറഞ്ഞു. ചൈനയിലേയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കുമുളള കയറ്റുമതി മാത്രമേ വര്‍ദ്ധിക്കുന്നുളളൂ. അതേസമയം ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. ഇതിനുകാരണം വ്യക്തമാണ്. ഇറക്കുമതി ഉദാരവത്കരിച്ചു. ഇന്ത്യന്‍ ഘടനയുടെ ഇറക്കുമതിയിലുളള ആശ്രിതത്വം പരിഷ്കാരങ്ങളുടെ ഫലമായി കൂടി. ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണ്, ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂടാന്‍ കാരണം എണ്ണവില വര്‍ദ്ധനയാണ് എന്ന വാദം പലപ്പോഴും ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ്യം അതല്ല. എണ്ണയുടെ ഇറക്കുമതിച്ചെലവിനെക്കാള്‍ വേഗത്തിലാണ് എണ്ണയേതര സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത്.

എന്നാല്‍ ആ ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല. ഇപ്പോള്‍ അവസാനം സ്വര്‍ണം ഇറക്കുമതിയുടെ മേല്‍ ചുങ്കം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതുപോലെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും ചൈനയടക്കമുളള രാജ്യങ്ങളില്‍നിന്ന് കൃത്രിമമായി വിലകുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അവയുടെ മേല്‍പ്പോലും ഏതെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള അസന്തുലിതാവസ്ഥ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചുവരികയാണ്. 2012-13ല്‍ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു. പക്ഷേ, കയറ്റുമതിയ്ക്കുണ്ടായ ഇടിവ് ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലായിരുന്നു.

ഉദാഹരണത്തിന്, ജൂലൈ - സെപ്തംബര്‍ മാസത്തില്‍ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി 4.8 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യയുടെ അടവുശിഷ്ടക്കമ്മി 2012 - 13 ആദ്യപാദത്തില്‍ 1640 കോടി ഡോളറായിരുന്നത് രണ്ടാംപാദത്തില്‍ 2230 കോടി ഡോളറായി പെരുകി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ അടവുശിഷ്ടക്കമ്മി 1890 കോടി ഡോളറായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇന്ത്യയ്ക്കു താങ്ങാവുന്ന അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 2.5 ശതമാനം മാത്രമാണ്.

ഇതിന്റെ രണ്ടു മടങ്ങാണ് യഥാര്‍ത്ഥ കമ്മി. 2012-13ല്‍ അടവുശിഷ്ടകമ്മി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തില്‍ 5 ശതമാനത്തില്‍ താഴെയായിരിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷയൊക്കെ തെറ്റിയിരിക്കുന്നു. പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്കു ഭയപ്പെടുന്നത് വിലക്കയറ്റം കൊണ്ടു മാത്രമല്ല. അടവുശിഷ്ട കമ്മി വര്‍ദ്ധിക്കുന്നതുകൊണ്ടു കൂടിയാണ്. പലിശ നിരക്കു കുറച്ചതുമൂലം വായ്പയെടുത്തു കൂടുതല്‍ നിക്ഷേപം നടത്തുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്താല്‍ ഇറക്കുമതി കൂടാം. അടവുശിഷ്ട കമ്മി കൂടുതല്‍ രൂക്ഷമാകും.

ഇതുപോലെതന്നെ സര്‍ക്കാരിന്റെ കമ്മി വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്നതും വിലക്കയറ്റത്തെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല. സര്‍ക്കാരിന്റെ കമ്മി കൂടിയാല്‍ കൂടുതല്‍ പണം ആളുകളുടെ കൈവശമെത്തിച്ചേരും. അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ അത് ഇറക്കുമതി വര്‍ദ്ധിപ്പിച്ചേക്കാം. ഇതാണ് ഇന്ത്യയിലെ നയകര്‍ത്താക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക്. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് വിദേശ നിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്ത് അടവും മന്‍മോഹന്‍ സിംഗ് സ്വീകരിക്കുന്നത്.

ഏതെങ്കിലും കാരണത്താല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ചൈനയെപ്പോലെ വിദേശവ്യാപാരത്തില്‍ നിന്ന് വലിയ മിച്ചമുണ്ടാക്കി, ആ മിച്ചം ശേഖരിച്ചല്ല ഇന്ത്യയുടെ 30,000 കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഉണ്ടാക്കിയിട്ടുളളത്. വിദേശവ്യാപാര മേഖലയില്‍ ഇന്ത്യയ്ക്കെന്നും ഭീമമായ കമ്മി തന്നെയായിരുന്നു. ഇതു നികത്താന്‍ ഒരുകാലത്തും സേവനവ്യാപാരത്തിലെ മിച്ചം കൊണ്ടു കഴിഞ്ഞിട്ടില്ല. ഹൃസ്വകാല നിക്ഷേപങ്ങളില്‍ ഊഹക്കച്ചവടമൂലധനത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടാണ് വ്യാപാരക്കമ്മി നികത്തിക്കൊണ്ടിരുന്നതും വിദേശ നാണയശേഖരം ഊതിവീര്‍പ്പിച്ചുകൊണ്ടിരുന്നത്. ഈ കുമിള എപ്പോള്‍ വേണമെങ്കിലും പൊട്ടാം.

ഇന്ത്യയിലേയ്ക്ക് പണം കൊണ്ടുവരുന്ന വിദേശനിക്ഷേപകര്‍ വലിയ തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. ഇന്ത്യയുമായി പ്രത്യേക നികുതിക്കരാറുകള്‍ ഉണ്ടാക്കിയിട്ടുളള മൗറീഷ്യസ് പോലുളള രാജ്യങ്ങളില്‍ തങ്ങള്‍ നികുതി നല്‍കിയിട്ടുണ്ട് എന്ന ന്യായമാണ് അവര്‍ പറയുക. ഈ നികുതിവെട്ടിപ്പു തടയുന്നതിനുവേണ്ടി പ്രത്യേക നിയമം രൂപീകരിക്കുമെന്ന് പ്രണബ് മുഖര്‍ജി കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ കരടും തയ്യാറാക്കി.

പക്ഷേ, ചിദംബരം ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് ഈ പുതിയ നിയമം അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു നടപ്പാക്കില്ല എന്നു പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു തങ്ങള്‍ പിന്‍വലിയുമെന്നായിരുന്നു വിദേശനിക്ഷേപകരുടെ ഭീഷണി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്കോ ജനങ്ങള്‍ക്കോ ഒരു നേട്ടവുമില്ലെന്ന് വളരെ വ്യക്തമാണ്. എങ്കിലും വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ അതും ചെയ്യാന്‍ തയ്യാറായി.

ധനകാര്യമേഖലയില്‍ അടിയന്തരമായി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ധനകാര്യ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി. ഒബാമയും പരസ്യമായി അത് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീണാലും ഈ നടപടികള്‍ തങ്ങള്‍ സ്വീകരിക്കും എന്നു തെളിയിച്ചുകൊണ്ട് വിദേശനിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ മന്‍മോഹന്‍സിംഗ് എന്തൊരു നിശ്ചയദാര്‍ഢ്യമാണ് കാണിച്ചത്? പ്രത്യക്ഷത്തില്‍ത്തന്നെ ആത്മഹത്യാപരമായ ഈ നടപടികള്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഭരണപ്പാര്‍ട്ടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ട് എന്നു മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഭീഷണി, പ്രത്യേകിച്ച് വിദേശവിനിമയ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടവുശിഷ്ട പ്രതിസന്ധിയെക്കുറിച്ച് ആനുഷംഗികമായ പരാമര്‍ശങ്ങളേ നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാകാറുളളൂ.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...