thomas isaac

Showing posts with label ബിജെപി. Show all posts
Showing posts with label ബിജെപി. Show all posts

Thursday, October 15, 2015

'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും

Dhanavicharam Oct. 16, 2015

ലബ്ധപ്രതിഷ്ഠമാണ് 'വിശുദ്ധപശു' (Holy Cow) എന്ന പ്രയോഗം. വിശുദ്ധിയുടെ വിശ്വാസസംരക്ഷണമുള്ളതിനാല്‍ ആക്രമിക്കാന്‍ പാടില്ലാത്തത് എന്നാണര്‍ഥം. യുക്തിയുടെ അളവുകോല്‍ ഇവിടെ ചെലവാകില്ല. അതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ പശുവിനു ലഭിച്ചുവന്ന വിശ്വാസപരിരക്ഷണം പാടേ യുക്തിരഹിതമാണെന്നുകരുതുന്നവരുണ്ട്.

ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ യുക്തിരഹിതമായ വിശ്വാസങ്ങള്‍ ഏതൊരു സമൂഹത്തിലും കാണാം. വിശുദ്ധപശുസങ്കല്പത്തിന്റെ സാമൂഹിക, സാംസ്‌കാരിക പ്രഹേളിക അനാവരണംചെയ്യുന്നതാണ് മാര്‍വിന്‍ ഹാരിസിന്റെ 'പശുക്കള്‍, പന്നികള്‍, യുദ്ധങ്ങള്‍, ദുര്‍മന്ത്രവാദിനികള്‍സംസ്‌കാരത്തിന്റെ പ്രഹേളികകള്‍' (Cows, Pigs, Wars, and Witches: The Riddles of Culture) എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ പ്രഥമാധ്യായം.

ഞാന്‍ എം.ഫില്‍. പഠിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സി.ഡി.എസ്സിലുണ്ടായിരുന്നു. പശു ഇന്ത്യയില്‍ അധികപ്പറ്റായിമാറിയോ എന്ന വിഷയത്തില്‍ പ്രൊഫ. വി.എം. ദണ്ഡേക്കറും ഡോ. കെ.എന്‍. രാജും തമ്മിലുള്ള സംവാദം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും ഇക്കണോമിക് റിവ്യൂവിലുമൊക്കെ നടക്കുകയായിരുന്നു. പ്രൊഫ. വൈദ്യനാഥനും പ്രൊഫ. കെ. നാരായണന്‍ നായരും ചേര്‍ന്ന് കേരളത്തിലെ കന്നുകാലിവ്യവസ്ഥയെക്കുറിച്ച് വിശദമായ ഒരു പഠനം പൂര്‍ത്തീകരിച്ചതും ഇക്കാലത്താണ്.

ഈ കാലത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അടിയന്തരാവസ്ഥയുടെ അനുശാസന്‍പര്‍വം അവസാനിപ്പിച്ച് വിനോബാഭാവെ ബംഗാളിലും കേരളത്തിലും ഗോവധനിരോധനമാവശ്യപ്പെട്ടുകൊണ്ട് മരണംവരെ ഉപവാസം തുടങ്ങിയത് ഇക്കാലത്താണ്. മൊറാര്‍ജി ദേശായിയുടെ ഉറപ്പില്‍ നിരാഹാരമവസാനിപ്പിച്ചെങ്കിലും ഗോവധനിരോധനം അക്കാദമിക് ലോകത്തിനകത്തും പുറത്തും തര്‍ക്കവിഷയമായി. ഗാന്ധിയന്‍ സാമ്പത്തികവിദഗ്ധരെന്നവകാശപ്പെട്ടിരുന്ന വിനോബാഭാവെയുടെ പ്രതിനിധികളുമായി തിരുവനന്തപുരം നഗരത്തില്‍ ഡോ. രാജിനോടൊപ്പം ഞങ്ങളും സംവദിക്കാന്‍പോയത് ഇപ്പോഴുമോര്‍മിക്കുന്നു.

ഇത്രയും പറഞ്ഞത്, വിശുദ്ധപശുസങ്കല്പത്തിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ടെന്നോര്‍മിപ്പിക്കാനാണ്. അവയിലൂടെ പര്യടനംനടത്തിയാല്‍, ബീഫ് തിന്നതിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും വര്‍ഗീയലഹളകളുടെയും പ്രതിഷേധഫെസ്റ്റിവെലുകളുടെയുമെല്ലാം കാലത്ത് വസ്തുനിഷ്ഠമായ ചില തീര്‍പ്പുകളിലെത്താന്‍ സഹായിക്കും.

 എന്റെ വാദം ചുരുക്കിപ്പറയാം. പശുവുമായി ബന്ധപ്പെട്ട വിശുദ്ധിവാദങ്ങള്‍ക്ക് പണ്ട് വ്യക്തമായൊരു സാമ്പത്തികന്യായമുണ്ടായിരുന്നു. എന്നാല്‍, ഇന്നതില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും ആര്‍ക്കും പശുവിറച്ചി വര്‍ജിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, മറ്റുള്ളവരുടെമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.

ഇന്ത്യയില്‍ അതിപുരാതനകാലംമുതല്‍ പശുവിറച്ചി നിഷിദ്ധമായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വരവോടെയാണ് പശുവിറച്ചി ഭക്ഷണമായിമാറിയതെന്നുമുള്ള വാദങ്ങളെ വേദപുരാണേതിഹാസാദികള്‍ വിശദമായി പരിശോധിച്ച് അദ്ദേഹം തള്ളിക്കളയുന്നതുകാണാം. പശുവിറച്ചി വര്‍ജിച്ച് സ്വയം ബ്രാഹ്മണവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബി.ആര്‍. അംബേദ്കറുടെ 'തൊട്ടുകൂടായ്മയും ചത്തപശുവും ബ്രാഹ്മണനും' എന്ന പ്രബന്ധവും വായിക്കാം. പക്ഷേ, എന്റെ വിഷയം വിശ്വാസത്തെക്കുറിച്ചല്ല. ഗോവധനിരോധനത്തിന്റെ സാമ്പത്തികയുക്തിയും യുക്തിരാഹിത്യവുമാണ്.

സാക്ഷാല്‍ മാര്‍ക്‌സില്‍നിന്നാരംഭിക്കാം. മൂലധനം രണ്ടാം വാള്യത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിശുദ്ധപശുവിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട് : ''ഇന്ത്യയിലെ കൃഷിക്കാരന്‍ അവന്റെ തടിച്ചുകൊഴുത്ത കാളയുടെ അരികില്‍ പട്ടിണികിടക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസത്തിന്റെ നീതിസൂത്രങ്ങള്‍ പ്രത്യക്ഷത്തില്‍ ക്രൂരമെന്നുതോന്നാം. പക്ഷേ, സാമൂഹികവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അവ ആവശ്യമാണ്. കന്നുകാലികളുടെ സംരക്ഷണം കൃഷിയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നു; അതുവഴി ഭാവി ഉപജീവനത്തിന്റെയും സമ്പത്തിന്റെയും സ്രോതസ്സുകളെയും. ഇതു വളരെ കടുപ്പമെന്നുതോന്നിയേക്കാം. പക്ഷേ, ഇതാണു യാഥാര്‍ഥ്യം: ഇന്ത്യയില്‍ കാളയെക്കാള്‍ എളുപ്പത്തില്‍ മനുഷ്യനെ പകരംവെയ്ക്കാനാവും.'' ഇന്ത്യയില്‍ നിലനിന്ന വിശുദ്ധപശുവിശ്വാസത്തിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ തേടുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്തത്.

പാലും ചാണകവും മാത്രമല്ല, കാര്‍ഷികസമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്. അതുകൊണ്ട് പോത്തിനെയാണ് ഉഴാനും മറ്റും അവിടങ്ങളില്‍ കൂടുതലുപയോഗിക്കുന്നത്. പറഞ്ഞുവന്നത്, പശു ഗോമാതാവായതിന്റെ കാരണം നമുക്ക് പാലുതരുന്നു എന്നതിനെക്കാള്‍ കാളയുടെ മാതാവായതാണ്. അതുകൊണ്ട് കന്നുകാലിസംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണം നല്‍കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഗോമാതാവായ പശു വിശുദ്ധപശുവായത്.

പക്ഷേ, കൗതുകകരമായ ഒരു വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ കന്നുകാലികാനേഷുമാരി പരിശോധിച്ചാല്‍ പശുക്കളുടെ എണ്ണം കാളകളുടെ എണ്ണത്തെക്കാള്‍ 2030 ശതമാനം കുറവാണെന്നുകാണാം. മൂന്നുവയസ്സുവരെയുള്ള പ്രായത്തിലെ കിടാരികളുടെ എണ്ണമെടുത്താല്‍ ആണ്‍പെണ്‍ വ്യത്യാസം കാണാനാവില്ല. പിന്നെയെവിടെയാണ് വേര്‍തിരിവുവരുന്നത്? കറവവറ്റാന്‍ തുടങ്ങുന്നതോടെ പശുവിന്റെ വിശുദ്ധിയൊക്കെ പമ്പകടക്കും. ഒന്നുകില്‍ കൊന്നുതിന്നുന്നതിന് കീഴാളജാതികള്‍ക്കുകൊടുക്കും. അല്ലെങ്കില്‍ തീറ്റനല്‍കാതെ പട്ടിണിക്കിട്ട് കൊല്ലും. ആദ്യം കാള, പിന്നീട് കിടാരികള്‍. ഇതു രണ്ടും കഴിഞ്ഞാല്‍മാത്രമേ പശുവിന് തീറ്റയുള്ളൂ. ഇതാണ് മുറ.

എന്നാല്‍, കേരളത്തില്‍ പണ്ടേ കാളകളെക്കാള്‍ പശുക്കളാണു കൂടുതല്‍. ഇപ്പോഴാരും കാളകളെ വളര്‍ത്തുന്നതേയില്ല. കേരളത്തില്‍ ജനിക്കുന്ന കാളകള്‍ എവിടെപ്പോകുന്നു? അവയെ ചെറുപ്രായത്തില്‍ത്തന്നെ കശാപ്പുചെയ്യുന്നുവെന്നുറപ്പാണ്. കേരളത്തിലെ പുരയിടക്കൃഷിക്ക് ഉഴലില്ല, തൂമ്പാപ്പണിയാണ്. മലയോരത്തുമിങ്ങനെതന്നെ. പാടത്തുമാത്രമാണ് ഉഴേണ്ടിവരുന്നത്. അങ്ങനെ ഉഴേണ്ട പാടത്തിന്റെ വിസ്തൃതിയാകട്ടെ, നാലുപതിറ്റാണ്ടായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസ്ഥയില്‍ കാളകള്‍ക്കു സ്ഥാനമില്ല. അതേസമയം, പാലിന്റെയും ഇറച്ചിയുടെയും ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളുടെ വരുമാനം കൂടിയതാണ് ഒരു കാരണം. പ്രോട്ടീനുവേണ്ടി പരമ്പരാഗതമായി ആശ്രയിച്ചുകൊണ്ടിരുന്ന മീനിന്റെ വില താരതമ്യേന ഉയര്‍ന്നതും മറ്റൊരു കാരണമായി. എന്നാല്‍, നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.

ഇന്ത്യന്‍ കാര്‍ഷികവ്യവസ്ഥയിലും പതുക്കെയാണെങ്കിലും ഇത്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രാക്ടറിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു. കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം അധികപ്പറ്റായിമാറുകയാണ്. അധികമുള്ള കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കുകയാണ് സാമ്പത്തികപ്രതിവിധി. വിശുദ്ധപശുവിന്റെ സാമ്പത്തികയുക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നിയമംമൂലം പശുവിറച്ചി തിന്നുന്നത് നിരോധിക്കാന്‍ ഇപ്പോള്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

സമ്പൂര്‍ണഗോവധനിരോധനത്തിനുള്ള ഹിന്ദുത്വശക്തികളുടെ ഭീഷണി ഉച്ചസ്ഥായിയിലായിട്ടുണ്ട്. പക്ഷേ, ഒരു സാമ്പത്തികപ്രശ്‌നം അവശേഷിക്കുന്നു. മിച്ചമുള്ള കന്നുകാലികളെ നാം എന്തുചെയ്യും? സര്‍ക്കാര്‍ ചെലവില്‍ ഗോശാലകള്‍ പണിത് അവയെ മുഴുവന്‍ സംരക്ഷിക്കാമെന്നാണ് സംഘപരിവാര്‍ വാദം. ചില മാതൃകാ ഗോശാലകളുണ്ടാക്കാം. എന്നാല്‍, ഇന്ത്യയില്‍ മിച്ചമാകുന്ന കന്നുകാലികളെ മുഴുവന്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നത് ദുര്‍വഹമായ സാമ്പത്തികഭാരമായിരിക്കും.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ ഇറച്ചിതിന്നില്ലെങ്കില്‍ ഇന്ത്യയിലെ ഇറച്ചി വിദേശികള്‍ക്കു കൊടുക്കാം എന്ന ഒരു പുതിയ പ്രശ്‌നപരിഹാരം ചിലര്‍ കണ്ടെത്തിയത്. എന്റെ സ്‌കൂള്‍പഠനകാലത്ത്, ഇറച്ചിക്കായുള്ള ആടുമാടുവളര്‍ത്തല്‍രാജ്യങ്ങളായി അറിയപ്പെട്ടിരുന്നത് അര്‍ജന്റീനയും ഓസ്‌ട്രേലിയയുമായിരുന്നു. ഇന്നും എന്റെ മനസ്സില്‍ അതാണ് ചിത്രം. അതുകൊണ്ടാണ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന രാജ്യം.
ആധുനിക അറവുശാലകളില്‍ മാടുകളെ സംസ്‌കരിച്ച് ഹലാല്‍മുദ്രയുംവെച്ച് വിദേശത്തേക്കു കയറ്റുമതിചെയ്യുന്നു.

നവമാധ്യമങ്ങളില്‍ കൗതുകകരമായ ഒരു ബോയ്‌ക്കോട്ട് കോള്‍ ഞാന്‍ കണ്ടു. ഗള്‍ഫിലെ ഇറച്ചിക്കടകളില്‍ ഇന്ത്യയില്‍നിന്നുള്ള ചില കമ്പനികളുടെ ബീഫ് ബഹിഷ്‌കരിക്കുക എന്ന ആവശ്യമാണുയര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇറച്ചികയറ്റുമതിസ്ഥാപനങ്ങളുടെയും ഉടസ്ഥരുടെയും പേരുകള്‍സഹിതമായിരുന്നു ബോയ്‌ക്കോട്ട് ആവശ്യം. ഈ ഉടമകളൊന്നും മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല. എല്ലാവരും സവര്‍ണഹിന്ദുക്കള്‍.

ഇല്ലാത്ത പശുവിറച്ചി തിന്നതിന്റെപേരില്‍ ഹാലിളകി ദാദ്രിയില്‍ ഒരു പാവം മുസ്‌ലിമിനെ തല്ലിക്കൊന്ന് വര്‍ഗീയലഹളയുണ്ടാക്കാന്‍ മുന്നിലുണ്ടായിരുന്ന യു.പി.യിലെ ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം ഒരുദാഹരണമാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന അല്‍ ദുവാ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഈ ബി.ജെ.പി. നേതാവ്. താനറിയാതെയാണ് തന്റെ പേര് ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടുത്തിയത് എന്ന വിചിത്രമായ വാദമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് ഗോവധനിരോധനത്തിന് ഒരു സാമ്പത്തികയുക്തിയുമില്ല. പക്ഷേ, കാലഹരണപ്പെട്ട വിശ്വാസം വര്‍ഗീയവാദികളുടെ കൈയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപകരണമാവുകയാണ്. കുമാരനാശാന്‍ പണ്ടുനല്‍കിയ മുന്നറിയിപ്പിന് ഇവിടെയാണു പ്രസക്തിയേറുന്നത്: ''ഇന്നലെച്ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകും, നാളത്തെ ശാസ്ത്രമതാകും.'' അതിനു സമ്മതംമൂളാനാവില്ല.
at October 15, 2015 3 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഗോമാതാവ്, ഗോവധനിരോധനം, ബിജെപി, വിശുദ്ധ പശു

Saturday, May 25, 2013

കേരളമോഡല്‍ X ഗുജറാത്ത് മോഡല്‍


Published on  21 May 2013

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സര്‍ക്കാറിന്റെവക ആരോഗ്യ സെമിനാര്‍. കേരളത്തിലെ ആരോഗ്യമേഖലയുടെ പല ദൗര്‍ബല്യങ്ങളും സ്വാഭാവികമായും അവിടെ പരാമര്‍ശിക്കപ്പെട്ടു. കൂട്ടത്തിലൊരു പ്രസംഗകന്‍ എന്നെ നോക്കി ഒരു പ്രസ്താവന നടത്തി. ''ഇന്ന് ഇന്ത്യയില്‍ ഏറ്റവുംനല്ല ചികിത്സാസൗകര്യം ഗുജറാത്തിലെ ആസ്പത്രികളിലാണ്. നമുക്കും ഗുജറാത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്.'' കേരളമോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള രാഷ്ട്രീയതാരതമ്യം സദസ്സ് നന്നായി ആസ്വദിച്ചു.

നരേന്ദ്രമോഡിയും ഗുജറാത്ത് മോഡലുമാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. ചിട്ടയും ആസൂത്രിതവുമായ മാധ്യമപ്രചാരണത്തിലൂടെ ഇതിനകം തന്റെ മോഡലിന് മോഡി ദേശീയ, അന്തര്‍ദേശീയ ചര്‍ച്ചകളില്‍ സ്ഥാനം നേടിക്കൊടുത്തുകഴിഞ്ഞു. സ്വന്തം മുഖം മിനുക്കാന്‍ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആശ്രയിക്കുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയനേതാവും ഒരുപക്ഷേ, മോഡിയായിരിക്കും. ടൈം മാസികയുടെ 2012 മാര്‍ച്ച് ലക്കം മുഖചിത്രം നരേന്ദ്രമോഡിയായിരുന്നു. മോഡിയെന്നാല്‍ കച്ചവടം (മോഡി മീന്‍സ് ബിസിനസ്) എന്നായിരുന്നു അമേരിക്കക്കാരുടെ വിശേഷണം. ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിവക ഉപദേശം വന്നിട്ട് അധികനാളായിട്ടില്ല. മോഡിയുടെ മുഖദാവില്‍നിന്ന് പാഠങ്ങള്‍ നേരിട്ട് അഭ്യസിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ ഗുജറാത്തിലേക്ക് പോയതും നാം കണ്ടു.

ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ കേരളത്തെ ഉപദേശിക്കുന്നവര്‍ക്കുമുന്നില്‍ നമുക്ക് ഐക്യരാഷ്ട്രസഭയുടെ 2012-ലെ മാനവവിഭവ വികസന റിപ്പോര്‍ട്ട് തുറന്നിടാം. എന്നിട്ട് സവിനയം ചോദിക്കാം, ''എന്തൊക്കെയാണ് കൂട്ടരേ, നാം മോഡിയില്‍നിന്ന് പഠിക്കേണ്ടത്?''

ഈ റിപ്പോര്‍ട്ടുപ്രകാരം മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനൊന്നാമതുമാണ്. 1999-2000-ല്‍ ഗുജറാത്തിന്റെ റാങ്ക് പത്തായിരുന്നു. 2007-'08-ലാണ് അത് പതിനൊന്നായത്.

ശിശുമരണ നിരക്കാണല്ലോ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചിക. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 12 പേരാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഗുജറാത്തില്‍ ഇത് 48 ആണ്. കേരളത്തിന് ഒന്നും ഗുജറാത്തിന് 19-ഉം സ്ഥാനങ്ങള്‍. ജീവിതായുസ്സിന്റെ കാര്യത്തിലോ. അവിടെയും കേരളം ഒന്നാമത്. ഗുജറാത്ത് പതിനെട്ടാമതും. കേരളത്തില്‍ 75 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് വെറും 45 ശതമാനം.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ ആഴം സ്ത്രീ-പുരുഷ അനുപാതത്തില്‍നിന്ന് അളന്നെടുക്കാം. ഗുജറാത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. കേരളത്തില്‍ ഈ തോത് 1084 ആണ്. സ്ത്രീ- പുരുഷ അനുപാതത്തില്‍ ഗുജറാത്തിന് നാണക്കേടിന്റെ 21-ാം സ്ഥാനം. കേരളത്തില്‍ മാതൃമരണനിരക്ക് ആയിരത്തില്‍ 81 ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 148 ആണ്. വിളര്‍ച്ചയുള്ള സ്ത്രീകളുടെ ശതമാനം കേരളത്തിന്റെ ഇരട്ടിയാണ് ഗുജറാത്തില്‍. കേരളത്തിന് രണ്ടാംസ്ഥാനമുള്ളപ്പോള്‍ ഗുജറാത്തിന്റേത് 16. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പിന്നില്‍ 75 ശതമാനം സാക്ഷരതയുമായാണ് ഗുജറാത്ത് നില്‍ക്കുന്നത്.

വരുമാനസൂചികയില്‍ പ്രതിശീര്‍ഷവരുമാനം മാത്രമല്ല, അതിലെ അസമത്വവും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണ്, ഗുജറാത്തിന്റേത് ഒമ്പതും. 2004-'05-ല്‍ കേരളത്തിലെ പ്രതിശീര്‍ഷ ഉപഭോഗം 1111 രൂപയാണ്. ഗുജറാത്തിലേത് 722-ഉം. ഉപഭോഗനിലവാരത്തില്‍ കേരളം മൂന്നും ഗുജറാത്ത് പതിമ്മൂന്നും സ്ഥാനങ്ങളിലാണ്. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് കേരളത്തിനുള്ളത്. ഗുജറാത്തിന്റെ സ്ഥാനം പതിമ്മൂന്നും. കേരളത്തില്‍ 4.3 ശതമാനം വീടുകളിലേ കക്കൂസുകളില്ലാതുള്ളൂ. ഗുജറാത്തില്‍ ഇത് 43 ശതമാനമാണ്. ശരാശരി ഭവനനിലവാരവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്.

ഇനി പറയൂ, കേരളമോ ഗുജറാത്തോ, ആരാണ് മെച്ചം? ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ ജീവിതസാഹചര്യമാണ്. മെച്ചപ്പെട്ട കൂലി, പാര്‍ക്കാന്‍ സ്വന്തമായി വീട്, ആവശ്യത്തിന് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷാ സംവിധാനങ്ങള്‍... ഇവയൊക്കെയാണ് കേരളത്തിന്റെ സമ്പത്ത്. ഇക്കാര്യങ്ങളിലൊന്നും കേരളവുമായി എന്തെങ്കിലും താരതമ്യം നടത്താവുന്ന അവസ്ഥയിലല്ല ഗുജറാത്ത്. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാമ്പത്തികവളര്‍ച്ച ഉച്ചിയിലൊന്നുമെത്തേണ്ടതില്ല. ശരിയായ രാഷ്ട്രീയവും ഇച്ഛാശക്തിയും മതി.

സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. കഴിഞ്ഞൊരു ദശകത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടിയിട്ടുമുണ്ട്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്: ഒന്ന്-ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം വര്‍ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതിക്കാലമെടുത്താല്‍ മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാണ, തമിഴ്‌നാട് എന്നിവരൊക്കെ എട്ടുശതമാനത്തിലേറെ സാമ്പത്തികവളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. രണ്ട്-മോഡിയുടെ വരവിന് മുമ്പുതന്നെ സാമ്പത്തികവളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടുനിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്.

ഗുജറാത്തിന്റെ ഇന്നത്തെ വളര്‍ച്ച യഥാര്‍ഥത്തില്‍ മോഡിയുടെ മായാജാലമല്ല. മന്‍മോഹന്‍സിങ്ങിന്റെ ഉദാരീകരണം ഏറ്റവും ശക്തവും സമര്‍ഥവുമായി നടപ്പാക്കിയാണ് മോഡി ടൈംമാസികയുടെയടക്കം ചെല്ലപ്പിള്ളയായത്. മണ്ണും വെള്ളവും ആകാശവുമടക്കമുള്ള പൊതുസ്വത്ത് ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍ നയം ഏറ്റവും ഭംഗിയായി നടപ്പാക്കുന്നത് മോഡിയാണ്. ആ നയത്തിന്റെ കൈയൊപ്പ് ഗൗതം അദാനിയെന്ന പുതുപുത്തന്‍ മുതലാളിയുടെ വിസ്മയവളര്‍ച്ചയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ഒറ്റവര്‍ഷംകൊണ്ട് ഏറ്റവുമധികം സ്വത്ത് സ്വരുക്കൂട്ടിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ എന്ന ബഹുമതി 2011-ല്‍ ലഭിച്ച ഗൗതം അദാനി നരേന്ദ്രമോഡിയുടെ ഉറ്റ സുഹൃത്താണ്. അദാനിയെപ്പോലുള്ളവരാണ് കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗുജറാത്ത്‌മോഡലിന്റെ പരസ്യപ്രതീകം. എണ്‍പതുകളില്‍ ഒരു ഇടത്തരം വ്യാപാരി മാത്രമായിരുന്ന അദാനി, ഗുജറാത്തിന്റെ പൊതുസ്വത്ത് ഊറ്റിയാണ് സമ്പത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്. സര്‍ക്കാറില്‍നിന്ന് ചുളുവിലയ്ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണ് ഈ അദ്ഭുതവളര്‍ച്ചയുടെ ആണി. മുണ്ഡ്രയില്‍ അദാനിയുടെ സ്വകാര്യ തുറമുഖം വന്നതോടെ, നാമമാത്ര നഷ്ടപരിഹാരം നല്‍കി കുടിയിറക്കപ്പെട്ട കൃഷിക്കാരും മത്സ്യശോഷണത്തില്‍ ഉപജീവനം മുട്ടിയ മത്സ്യത്തൊഴിലാളികളും ഇന്നും സമരമുഖത്താണ്.

വളര്‍ച്ചയുടെ ഈ വഴി കേരളത്തിന് സ്വീകാര്യമല്ല. സംസ്ഥാനം രൂപവത്കൃതമാകുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നാക്കംനിന്ന സംസ്ഥാനമായിരുന്നു കേരളം. പ്രതിശീര്‍ഷ വരുമാനത്തില്‍ അന്ന് നമ്മുടെ സ്ഥാനം 14 ആയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെയോ മോഡിയുടെയോ വഴിയിലൂടെയല്ല, മേല്‍പറഞ്ഞ പട്ടികകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറിയത്. താഴ്ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തിലും ഉചിതമായ പുനര്‍വിതരണ നയങ്ങളിലൂടെയാണ് കേരളം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചയില്ലെങ്കില്‍ ഈ ജീവിതനിലവാരം നിലനിര്‍ത്താനാവില്ലെന്നും അതുകൊണ്ട് കേരളത്തിന്റെ വികസനം വഴിമുട്ടുമെന്നും പ്രവചിച്ചവരേറെയുണ്ട്. സാമ്പത്തികവളര്‍ച്ചയും സാമ്പത്തികനീതിയും തമ്മിലുള്ള ഈ വിപരീതബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതി മാറി. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ വളരുന്ന സംസ്ഥാനമായി നാം മാറി. ഇന്ന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഗുജറാത്തിനെ അപേക്ഷിച്ച് ഏതാണ്ട് രണ്ടുശതമാനത്തോളംമാത്രം താഴ്ന്ന നിരക്കിലാണ്. പ്രതിശീര്‍ഷവരുമാന വളര്‍ച്ചയെടുത്താല്‍ ഗുജറാത്തിന്റെ തൊട്ടടുത്താണ് കേരളം.

ഗള്‍ഫ് പണവരുമാനമാണ് ഇതിന് പ്രധാനകാരണം എന്നത് ശരിതന്നെ. പക്ഷേ, ഗള്‍ഫ്പണം ആകാശത്തുനിന്ന് വീഴുന്ന മന്നയല്ല. കേരളത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും ലഭ്യമായതുകൊണ്ടാണ് അവര്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശത്തെ തൊഴില്‍സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്. മാനവവിഭവ വികസനത്തിനും നാം നല്‍കിയ ഊന്നലിന്റെ ഫലമാണ് വിദേശത്തുനിന്നുള്ള വരുമാനവും ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയും.

കേരളം ഏറ്റവും മാതൃകാ സംസ്ഥാനമാണ് എന്നൊന്നുമല്ല വാദിക്കുന്നത്. തിരുത്താന്‍ സാംസ്‌കാരികവും സാമൂഹികവുമായ ഒട്ടേറെ അപചയങ്ങളുണ്ട്. സാമ്പത്തിക വീക്ഷണത്തില്‍ ഏറ്റവും പ്രധാന ദൗര്‍ബല്യം ഇന്നുള്ള സാമ്പത്തികക്കുതിപ്പിനെ കേരളത്തിലെ കൃഷിയും വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ്. വളര്‍ച്ച മുഴുവന്‍ സേവനത്തുറകളിലാണ്. ഈ ദൗര്‍ബല്യം തിരുത്തി കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി നിക്ഷേപകരെ ഉത്തേജിപ്പിക്കുന്നതിന് എന്തുവിലയും അധികമാകില്ല എന്നതാണ് മോഡിയുടെ സിദ്ധാന്തം. ഭൂമിയും പൊതുസ്വത്തും കൈയടക്കി കോര്‍പ്പറേറ്റുകള്‍ നേടുന്ന സാമ്പത്തികക്കുതിപ്പില്‍ മേനിനടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിന് സ്വീകാര്യമല്ല. അല്ലെങ്കില്‍ത്തന്നെ നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഇപ്പോഴേ വിനാശത്തിന്റെ വക്കിലാണ്. അത് തകിടംമറിക്കുന്ന ഒരു വികസനനയത്തിനും പിന്നണിപാടാനാവില്ല. നിക്ഷേപകര്‍ക്ക് സുരക്ഷിത്വം ഉറപ്പിക്കാനെന്നപേരില്‍, അധ്വാനിക്കുന്നവരുടെ അവകാശങ്ങളും അടിയറ വെക്കാനാവില്ല. ഇതുരണ്ടും സമന്വയിക്കുന്ന വികസനപാതയിലൂടെ വേണം കേരളം മുന്നേറേണ്ടത്. അതുകൊണ്ട്, നരേന്ദ്രമോഡി പ്രചരിപ്പിക്കുന്ന പാഠപുസ്തകം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
=====================================================================

  • ഗുജറാത്തെന്നു കേട്ടാല്‍ കയറെടുക്കുന്നവരോട്... 
    ഡോ. ടി എം തോമസ് ഐസക് (chintha Article)
  • കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. എന്നാണല്ലോ കവിവാക്യം. എന്നാല്‍ ചില കേരളീയര്‍ക്ക് അന്തരംഗം അഭിമാനപൂരിതമാകണമെങ്കില്‍ ഗുജറാത്തെന്നു കേള്‍ക്കണം. ഗുജറാത്തിന്റെയും കേരളത്തിന്റെയും വികസന നേട്ടങ്ങളെ താരതമ്യപ്പെടുത്തി അടുത്ത കാലത്ത് മാതൃഭൂമി ദിനപത്രത്തില്‍ ഞാനൊരു ലേഖനമെഴുതി. ഏതാനും ദിവസം കൊണ്ട് ഓണ്‍ലൈന്‍ പതിപ്പില്‍ 140ഓളം പേരാണ് പ്രതികരിച്ചത്. മഹാഭൂരിപക്ഷവും ഗുജറാത്ത് പ്രേമികള്‍. കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ, അവയെല്ലാം അവര്‍ എണ്ണിയെണ്ണി നിരത്തുകയാണ്. കേരള മാതൃക എന്നു പറഞ്ഞാല്‍ കേരളത്തിലുളളതെല്ലാം മാതൃകാപരമാണ് എന്നാണ് വാദം എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍.

    മാതൃകയെന്നത് സാമൂഹ്യശാസ്ത്രപരമായ പരികല്‍പ്പനയാണ്. സങ്കീര്‍ണമായ സാമൂഹ്യവ്യവസ്ഥയെ ലളിതവത്കരിച്ച് ഏറ്റവും സാരവത്തായ ഘടകങ്ങളെ മാത്രമെടുത്ത് വിശകലനം നടത്തുന്ന രീതിയാണത്. ഇതിനെയാണ് മോഡല്‍ അല്ലെങ്കില്‍ മാതൃക എന്നു പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ വികസന മാതൃകയില്‍ സാമ്പത്തികവളര്‍ച്ചയുടെ നീണ്ട കാലഘട്ടത്തിനുശേഷം അഭിവൃദ്ധിയുടെ ഉച്ചസ്ഥായിയിലെത്തിയ ശേഷമാണ്, അത് താഴേയ്ക്ക് സാമൂഹ്യക്ഷേമ നേട്ടങ്ങളായി കിനിഞ്ഞിറങ്ങിയത്. ആദ്യം സാമ്പത്തികവളര്‍ച്ച, സാമൂഹ്യക്ഷേമം പിന്നീട്. വ്യവസായ വിപ്ലവകാലത്തും അതിനു ശേഷവുമുള്ള ദീര്‍ഘനാള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ യാതൊരു വര്‍ദ്ധനയും യൂറോപ്പിലുണ്ടായില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് സാധാരണക്കാരുടെ ജീവിതനിലവാരം ശ്രദ്ധേയമായി ഉയരാന്‍ തുടങ്ങിയത്. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് കേരളത്തിന്റെ വികസന മാതൃക. സാമ്പത്തികമായി പിന്നാക്കം നിന്ന കാലഘട്ടത്തില്‍പ്പോലും മറ്റ് അവികസിത പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇവിടെ കഴിഞ്ഞു. ഇതിനു കാരണം മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ച പുനര്‍വിതരണത്തിലൂന്നിയുളള നയങ്ങളാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ സൗജന്യങ്ങള്‍ വിപുലീകരിച്ചു. ഭൂപരിഷ്കരണവും കൂട്ടായ വിലപേശലും നടപ്പായി. സാമൂഹ്യസുരക്ഷിതത്വ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അടക്കമുള്ള കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമ്മര്‍ദ്ദശക്തികളാണ്.

    സാമ്പത്തികവളര്‍ച്ചയോടൊപ്പം തന്നെ, അതായത് അതിന്റെ പ്രാരംഭഘട്ടം മുതല്‍തന്നെ സാമൂഹ്യക്ഷേമവും ഉറപ്പുനല്‍കുന്നു എന്നതാണ് കേരളവികസന മാതൃകയുടെ പ്രത്യേകത. സാമ്പത്തികവളര്‍ച്ചയും സാമൂഹ്യക്ഷേമവും മുരടിച്ചു നില്‍ക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, യുപി, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിങ്ങനെ ഈ പട്ടിക നീളും. ഈ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗുജറാത്തുപോലുളള സംസ്ഥാനങ്ങള്‍ ദ്രുതഗതിയിലുളള സാമ്പത്തികവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമനിലയെടുത്തു കഴിഞ്ഞാല്‍ ഇന്നും പണ്ടത്തെ സ്ഥിതിയില്‍ നിന്ന് താരതമ്യേന ഉയര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം സാമൂഹ്യക്ഷേമ നേട്ടത്തില്‍ മുന്നിട്ടുനിന്ന കേരളമാകട്ടെ, സമീപകാലത്ത് ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വളരുന്നുണ്ട് താനും. അതുകൊണ്ട് എന്റെ ലേഖനത്തില്‍ വാദിച്ചത്, ഗുജറാത്തിനെക്കാള്‍ മെച്ചപ്പെട്ട വികസന മാതൃക കേരളത്തിലേതാണെന്നാണ്. കേരളമാണ്, ഗുജറാത്തല്ല ഇന്ത്യയ്ക്കു മാര്‍ഗദര്‍ശകമാകേണ്ടത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെ മാതൃഭൂമിയില്‍ മറുപടിയുമെഴുതി. അദ്ദേഹം പറയുന്നു

    :കേരളത്തെയും ഗുജറാത്തിനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഗുജറാത്തില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ ബൗദ്ധികവ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗുജറാത്തും മാനവവികസന സൂചികയില്‍ (ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സ്, എച്ച്.ഡി.ഐ.) കേരളവും ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമല്ല ഈ താരതമ്യം. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ബഹുദൂരം മുന്നിലാണെന്ന അപ്രിയസത്യം മോഡിവിരുദ്ധരിലുണ്ടാക്കിയ ധൈഷണികമായ അങ്കലാപ്പുകളുടെ ആകത്തുകയാണ് എച്ച്.ഡി.ഐ. അക്കങ്ങളെക്കൊണ്ടുള്ള പുതിയ കണ്‍കെട്ടു വിദ്യ. അതേ. കേവലം അക്കാദമിക് ചര്‍ച്ചയല്ല. പ്രശ്നം രാഷ്ട്രീയം തന്നെയാണ്. ഇന്ത്യ കണ്ടിട്ടുളള ഏറ്റവും നിഷ്ഠുരമായ സംസ്ഥാന സര്‍ക്കാരുകളിലൊന്നിനെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കൊണ്ട് വെള്ളപൂശി ഇന്ത്യയ്ക്കാകെ മാതൃകയാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഞങ്ങളുടെ വിമര്‍ശനം രണ്ടാണ്. ഒന്ന്, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. സാമ്പത്തികവളര്‍ച്ച മോഡിയുടെ ഇന്ദ്രജാലമൊന്നുമല്ല. രണ്ട്, ഗുജറാത്തിലെ ഈ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസ - ആരോഗ്യ ജീവിതസാഹചര്യങ്ങള്‍ പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. വി. മുരളീധരനും ഓണ്‍ലൈന്‍ അനുയായികളും മുന്നോട്ടു വെയ്ക്കുന്ന പ്രതിവാദങ്ങള്‍ പലതും പ്രാഥമികപരിശോധനയുടെ മുന്നില്‍പ്പോലും നിലനില്‍ക്കുന്നതല്ല. ഒന്ന്, മാനവ വികസന സൂചികയുടെ സാംഗത്യത്തെത്തന്നെ വി മുരളീധരന്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നുണ്ട്.&ഹറൂൗീ;ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നീ നിര്‍ണായക ഘടകങ്ങളെ മാനവവികസന സൂചിക അവഗണിക്കുന്നുവെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ അഭിപ്രായമുണ്ട്. ഏറെ പരിമിതികളുള്ള ഈ സൂചികയെ വികസനത്തിന്റെ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്ന് ഹെന്റിക് വോള്‍ഫിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഹെന്റിക് വോള്‍ഫിന്റെ വിമര്‍ശനം ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നിവയെ പരിഗണിക്കുന്നില്ല എന്നുളളതല്ല. വ്യത്യസ്തരാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതിനുള്ള കണക്കുകളില്‍ ഒട്ടേറെ പിശകുകള്‍ ഉണ്ടെന്നും അതുകൊണ്ട് വിവിധ രാജ്യങ്ങളുടെ മാനവവികസന സൂചികകള്‍ താരതമ്യപ്പെടുത്താനാവില്ലെന്നുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ താരതമ്യത്തിന് ഈ വിമര്‍ശനം സാധുവല്ല. കേരളത്തിന്റെ നേട്ടം ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജനസംഖ്യയുടെയും ഫലമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശം ഏവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. രണ്ട്, മാനവവികസന സൂചികയെക്കുറിച്ചുളള വിമര്‍ശനങ്ങളെല്ലാമുണ്ടെങ്കിലും വി. മുരളീധരന്റെ മുഖ്യവാദം കേരളത്തിന്റെയും ഗുജറാത്തിന്റെയും ഈ സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ്. പക്ഷേ, ഈ കണക്ക് എവിടെനിന്ന് കിട്ടി എന്നു വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഏജന്‍സികളാണ് ഔദ്യോഗികമായി മാനവവികസന സൂചികക്ക് ഇന്ത്യയില്‍ രൂപം നല്‍കുന്നത്. ഒന്ന്, ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി എന്ന സംഘടന. രണ്ട്, ഇന്ത്യയിലെ പ്ലാനിംഗ് കമ്മിഷന്‍. രണ്ടുപേരും ഇതുവരെ ഇറക്കിയിട്ടുളള ഒരു കണക്കുമായും ഒരു സാമ്യവും വി. മുരളീധരന്‍ ഹാജരാക്കുന്ന കണക്കിനില്ല.

    2001ലെയും 2010-11ലെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും മാനവവികസന സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹമെത്തിച്ചേരുന്ന നിഗമനം ഇതാണ്: കലാപങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടുകൊണ്ട് മോഡിഭരണകാലത്ത് ഗുജറാത്ത് മാനവവികസന സൂചികയില്‍ 7.3 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ ഇതേ കാലയളവില്‍ കേരളം രണ്ടുശതമാനം പിറകോട്ടുപോയതായി കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ നമുക്കായെങ്കിലും സൂചിക താഴേക്കുപോയി. ഗുജറാത്തിന്റെ സ്ഥാനം പിറകോട്ടുപോയെങ്കിലും സൂചിക ഉയരുകയാണ് ചെയ്തത്. 2010-11ലെ കണക്ക് എവിടുന്ന് കിട്ടിയതാണെന്ന് എത്ര പരതിയിട്ടും മനസ്സിലാകുന്നില്ല. യുഎന്‍ഡിപിയുടെ അവസാനത്തെ റിപ്പോര്‍ട്ട് 2011ലേതാണ്. ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അവസാനത്തെ കണക്കുകള്‍ 2007-08 വര്‍ഷത്തെയാണ്. പ്ലാനിംഗ് കമ്മിഷനും 2007-08ലെ കണക്കുകളാണ് ഉദ്ധരിക്കാറ്. അവ പരിശോധിക്കുമ്പോള്‍ മുരളീധരന്‍ എത്തിച്ചേരുന്നതില്‍നിന്ന് കടകവിരുദ്ധമായ നിഗമനങ്ങളിലാണ് നാം എത്തിച്ചേരുന്നത്. 1999-2000നും 2007-08നും ഇടയ്ക്ക് കേരളത്തിന്റെ സൂചിക 0.68ല്‍ നിന്ന് 0.79 ആയി ഉയര്‍ന്നു. അതായത്, 16 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ പൊതു മാനവവികസന സൂചിക ഇതേ കാലയളവില്‍ 0.39ല്‍ നിന്ന് 0.47 ആയി ഉയര്‍ന്നു. അതായത്, 20 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഗുജറാത്തിന്റെ സൂചികയോ? 0.47ല്‍ നിന്ന് 0.53 ആയിട്ടേ ഉയര്‍ന്നിട്ടുളളൂ. അതായത് കേവലം 13 ശതമാനം വളര്‍ച്ച. ദേശീയ ശരാശരിയുടെ ഏതാണ്ട് പകുതി മാത്രം. മോഡിയുടെ ഭരണത്തിന്റെയൊരു കേമത്തമേ. (ഈ കണക്കുകളെല്ലാം യുഎന്‍ഡിപിയുടെ ഇന്ത്യാ ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് 2011ന്റെ പേജ് 24ലെ പട്ടിക 2.4ല്‍ നിന്ന് എടുത്തിട്ടുളളതാണ്). മൂന്ന്, മറ്റൊരു വാദം കേരളം പണ്ടേ സാമൂഹ്യക്ഷേമ സൂചികയില്‍ വളരെ ഉയര്‍ന്ന ദേശമായിരുന്നു എന്നാണ്. ഈ നേട്ടത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഊറ്റം കൊളളാനൊന്നുമില്ല. വി. മുരളീധരന്‍ എഴുതുന്നു: വിശാലമായ അര്‍ഥത്തില്‍ മാനവവികസന സൂചികയില്‍ ദശകങ്ങളായി നാം നിലനിര്‍ത്തിയ ഒന്നാംസ്ഥാനത്തി ല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പിറന്ന ആദിശങ്കരന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ മുതല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനുവരെ പങ്കുണ്ട്. ഇല്ലെന്ന് ആരു വാദിച്ചു?

    ശ്രീശങ്കരന്റെ കാലം മുതല്‍ ഇതായിരുന്നുവോ സ്ഥിതിയെന്നുളളതില്‍ തര്‍ക്കമുണ്ട്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ചാവറ കുര്യാക്കോസ്, ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ കാലം മുതലാണ് കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്നിടാന്‍ തുടങ്ങിയത് എന്നതില്‍ സംശയമില്ല. മിഷണറിമാര്‍ക്കും പങ്കുണ്ട്. കേരളത്തിലെ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യനയം രാജഭരണകൂടങ്ങള്‍ സ്വീകരിച്ചത് എന്ന് ഡോ. മൈക്കിള്‍ തരകന്‍ വളരെ വിശദമായി തെളിയിച്ചതാണ്. എന്നാല്‍ കേരളത്തിലെ സാമൂഹ്യക്ഷേമ നിലയില്‍ കുതിച്ചുചാട്ടമുണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണ്. അതിലെ മുഖ്യപങ്ക് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഭൂപരിഷ്കരണത്തിനും കൂട്ടായ വിലപേശലിനുമാണ്.

    1951ല്‍ കേരളത്തിന്റെ പല സാമൂഹ്യക്ഷേമ സൂചികകളും ദേശീയ ശരാശരിയുടേതില്‍ നിന്ന് വളരെയൊന്നും വിഭിന്നമായിരുന്നില്ല. ഇന്ത്യയിലെ ശിശുമരണ നിരക്ക് 140 ആയിരുന്നു. കേരളത്തിന്റേത് അതിനേക്കാള്‍ താഴ്ന്നതായിരുന്നെങ്കിലും 120 ഉണ്ടായിരുന്നു എന്നോര്‍ക്കുക. 1921-30 അടിസ്ഥാനമാക്കിയുളള ജീവിതായുസ്സ് കേരളത്തില്‍ പുരുഷന്മാര്‍ക്ക് 30ഉം സ്ത്രീകള്‍ക്ക് 33ഉം ആയിരുന്നു. ഇന്ത്യ മൊത്തത്തിലെടുത്താല്‍ പുരുഷന്മാരുടേത് 27ഉം സ്ത്രീകളുടേത് 26ഉം ആയിരുന്നു. സ്വാതന്ത്ര്യപൂര്‍വ സാമൂഹ്യപ്രസ്ഥാനത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണാന്‍ പാടില്ലെങ്കിലും അതു പറഞ്ഞ് സ്വാതന്ത്ര്യാനന്തരമുണ്ടായ കുതിപ്പ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കേണ്ട. അതുപോലെ തന്നെ തിരു-കൊച്ചി പ്രദേശങ്ങളോടൊപ്പം സാമൂഹ്യവികസന സൂചികയില്‍ മലബാര്‍ എത്തിച്ചേര്‍ന്നത് സ്വാതന്ത്ര്യാനന്തരകാലത്താണ്.

    അകലം ഏറ്റവും കുറഞ്ഞത് 1971നു ശേഷമാണ്. ദളിതരുടെ കാര്യത്തിലും ഇത് സാധുവാണ്. നാല്, ഗള്‍ഫ് പണമാണ് കേരളത്തിന്റെ അഭിവൃദ്ധിയ്ക്കു കാരണം. ഗള്‍ഫ് പണത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. പക്ഷേ, ഗള്‍ഫിലേയ്ക്ക് കുടിയേറാന്‍ കഴിഞ്ഞത് എന്തുകൊണ്ട്? ഇത് യാദൃച്ഛിക സംഭവമല്ല. കേരളത്തിലെ മാനവവിഭവ ശേഷി വളരെ ഉയര്‍ന്നതുകൊണ്ടാണ് ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം തൊഴില്‍നേടാന്‍ നമുക്ക് കഴിഞ്ഞത്. ഗുജറാത്തും വിദേശ വരുമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നോര്‍ക്കണം. ഗള്‍ഫ് പണത്തിന്റെ വരവിനു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നത് എന്നതു ശരി തന്നെ. പക്ഷേ, സാമൂഹ്യക്ഷേമ സൂചികയുടെ പുരോഗതി അതിനു മുമ്പുതന്നെ കൈവരിച്ച നേട്ടമാണ്.

    അഞ്ച്, കഴിഞ്ഞൊരു ദശകത്തില്‍ ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. ഇതുയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്, മോഡിയുടെ വരവിനു മുമ്പു തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടു നിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്. രണ്ട്, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതി കാലമെടുത്താല്‍, മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന, തമിഴ്നാട് എന്നിവയൊക്കെ എട്ടു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. മൂന്ന്, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയും വര്‍ദ്ധിച്ചുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളം ഗുജറാത്തിനൊപ്പമെത്തും എന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയൊരു കേരളത്തെ മുരളീധരന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അത്തരമൊരു കേരളമാണോ മോഡിയുടെ ഗുജറാത്താണോ അഭികാമ്യം?
at May 25, 2013 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കേരള മോഡല്‍, ഗുജറാത്ത്, നരേന്ദ്രമോഡി, ബിജെപി, വികസനം

Friday, August 24, 2012

ഖനിക്കൊളളയ്ക്ക് കൈകോര്‍ത്ത ബിജെപിയും കോണ്‍ഗ്രസും


(അഴിമതിയെക്കുറിച്ചുളള പുസ്തകം  അധ്യായം 5)

2006 സെപ്തംബര്‍ ആദ്യവാരം. കര്‍ണാടക - ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയിലുളള ഒബുലാപുരം ഗ്രാമത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രത്തില്‍ ഒരു പൂജ നടന്നു. സന്ന്യാസിമാരും പൂജാരിമടക്കം കേരളത്തിലും തമിഴ്‌നാട്ടിലും നിന്നെത്തിയ 18 പേരാണ് കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വിചിത്രമായിരുന്നു പൂജയുടെ ലക്ഷ്യം. ഒബുലാപുരത്തെ സാധാരണ മനുഷ്യരുടെ നൂറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥനയും അര്‍ച്ചനയും ഏറ്റുവാങ്ങിയ സുഗ്ഗലമ്മാദേവിയുടെ ശക്തിചൈതന്യങ്ങള്‍ മറ്റൊരു പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കണം. അതിനുവേണ്ടി മൃഗബലിയടക്കമുളള ആഭിചാരകര്‍മ്മങ്ങള്‍. മിണ്ടാപ്രാണികളുടെ രക്താഭിഷേകത്തില്‍ പ്രീതിപ്പെട്ട സുഗ്ഗലമ്മ കൂടുമാറിയെന്ന് സന്ന്യാസിമാരും പൂജാരിമാരും ഭക്തജനങ്ങളെ വിശ്വസിപ്പിച്ചു. വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി അവര്‍ ദേവീചൈതന്യം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. അനന്തരം അമ്പലം തകര്‍ക്കാന്‍ അവര്‍ അന്ത്യശാസനം നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുളള സുഗ്ഗലമ്മാദേവീക്ഷേത്രം 2006 സെപ്തംബര്‍ മൂന്നിന് ബോംബു വെച്ചു തകര്‍ത്തു.

ക്ഷേത്രം തകര്‍ത്തത് എന്തിനെന്നല്ലേ? ശതകോടികള്‍ വിലമതിക്കുന്ന ഇരുമ്പയിരിന്റെ അക്ഷയഖനിയ്ക്കു മീതെയായിരുന്നു സുഗ്ഗലമ്മാദേവി നൂറ്റാണ്ടുകളായി വാണരുളിയത്. അളവറ്റ ആ സമ്പത്തില്‍ കൈക്കലാക്കണമെങ്കില്‍ അമ്പലം തകര്‍ത്തേ മതിയാകൂ. അമ്പലം തകര്‍ക്കാന്‍ വിശ്വാസികളുടെ അനുമതി വേണം. മൃഗബലിയും പൂജയും മന്ത്രവാദവുമൊക്കെ അതിനുവേണ്ടിയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു സന്ന്യാസിമാരെയും പൂജാരിമാരെയും വിലയ്‌ക്കെടുത്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് മന്ത്രവാദമാമാങ്കം നടത്തി. ഒബുലാപുരത്തെ പാവപ്പെട്ട മൂവായിരത്തോളം ഹൈന്ദവവിശ്വാസികളെ വഞ്ചിക്കാന്‍ വേദമന്ത്രങ്ങളെയും പൂജാവിധികളെയും മതാനുഷ്ഠാനങ്ങളെയുമൊക്കെ വിദഗ്ധമായി മറയാക്കി.

ഇതൊക്കെ ചെയ്തത് ആരാണെന്നല്ലേ? ഹൈന്ദവ മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാരായ ബിജെപിയുടെ കര്‍ണാടകത്തിലെ അതിശക്തരായ നേതാക്കള്‍. റെഡ്ഡി സഹോദരങ്ങളെന്നാണ് അവരറിയപ്പെടുന്നത്. ബിജെപി നേതാവും സുഷമ സ്വരാജിന്റെ ഉറ്റ അനുയായിയും സംസ്ഥാന ടൂറിസം മന്ത്രിയുമായിരുന്ന ജനാര്‍ദനറെഡ്ഡി, സഹോദരനും കര്‍ണാടകയുടെ റവന്യൂമന്ത്രിയുമായിരുന്ന ജി. കരുണാകര റെഡ്ഡി, എംഎല്‍എയും സഹോദരനുമായ സോമശേഖര റെഡ്ഡി, ഇവരുടെ കുടുംബസുഹൃത്തും കര്‍ണാടക ആരോഗ്യമന്ത്രിയുമായിരുന്ന ശ്രീരാമുലു എന്നിവര്‍ നേതൃത്വം നല്‍കുന്ന കര്‍ണാടകത്തിലെ ഖനി മാഫിയയാണ്, വിശ്വാസികളെ വഞ്ചിച്ച്, സുഗ്ഗലമ്മാദേവിയെ കുടിയിറക്കി, മല തുരന്നു മൂവായിരത്തോളം കോടി രൂപ കവര്‍ന്നെടുത്തത്.

രാമജന്മഭൂമി വിവാദവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആളിക്കത്തിയ വര്‍ഗീയകലാപങ്ങളും കൂട്ടക്കുരുതികളും ചോരയില്‍ കുളിച്ച തെരുവുകളും ആര്‍ത്തനാദങ്ങളും പലായനങ്ങളും നാം മറന്നിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നോ ഒരമ്പലം തകര്‍ത്തുവെന്ന് ആരോപിച്ചയായിരുന്നു ആ ഭീകരവാഴ്ച. ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനമായിരുന്നു അതിന്റെ ലക്ഷ്യം. അധികാരത്തിനുവേണ്ടി അമ്പലം തകര്‍ത്തുവെന്ന ആരോപണമുയര്‍ത്തി സംഘര്‍ഷം വിതച്ച അതേ ബിജെപിയുടെ നേതാക്കളാണ് അതിഭീമമായ പ്രകൃതി സമ്പത്തുകൊളളയടിക്കാന്‍ അമ്പലം ബോംബുവെച്ചു തകര്‍ത്തതും. വേദമന്ത്രങ്ങളും ഉപനിഷദ്‌സൂക്തങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമൊക്കെത്തന്നെയാണ് അവിടെയു#ം വിശ്വാസികളെ വഞ്ചിച്ചത്. അധികാരവേട്ടയ്ക്കും അഴിമതിക്കൊളളയ്ക്കും മതവിശ്വാസം ഉപാധിയാക്കുന്ന ബിജെപിയുടെ തനിസ്വരൂപമാണ് ബെല്ലാരിയിലെ ഖനിമാഫിയ തുരന്നിട്ടത്.

ജനാര്‍ദ്ദന റെഡ്ഡി - ബിജെപിയുടെ 'ഖനീശ്വരന്‍'

ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ചെങ്ക റെഡ്ഡി എന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നീ സഹോദരങ്ങള്‍പിറന്നത്. കുട്ടിക്കാലം മുതലേ മണിമാളികകളിലെ ആഡംബരജീവിതത്തിന്റെ അത്ഭുതം തിളങ്ങുന്ന കഥകളായിരുന്നു ജനാര്‍ദ്ദനനു പ്രിയം. രാജകഥകളിലെ കൊട്ടാരങ്ങളും വേഷഭൂഷാദികളും സുഖസൗകര്യങ്ങളും വര്‍ണിക്കുന്ന ബാലമാസികകള്‍ കുഞ്ഞുറെഡ്ഡിയുടെ സ്‌ക്കൂള്‍ ബാഗില്‍ എപ്പോഴും കാണുമായിരുന്നുപോലും. ഏതായാലും റെഡ്ഡി സഹോദരങ്ങള്‍ കോളജിന്റെ പടി കയറിയില്ല.

1996-ല്‍ ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ എനേബിള്‍ ഇന്ത്യാ സേവിംഗ്‌സ് എന്ന ചിട്ടിക്കമ്പനി തുറന്നു. ഇടപാടുകാരുടെ 200 കോടി കവര്‍ന്നെടുത്ത് 1998-ല്‍ അതു പൂട്ടി. പിന്നെ ഹോട്ടല്‍ വ്യവസായത്തില്‍ കൈവെച്ചു. പക്ഷേ, വിജയിച്ചില്ല. അങ്ങനെയിരിക്കെയാണ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവന്നത്. ബെല്ലാരിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി തീരുമാനിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ നക്ഷത്രതാരം സുഷമ സ്വരാജ്. സുഷമ സ്വരാജില്‍ ജനാര്‍ദ്ദന റെഡ്ഡി തന്റെ ഭാഗ്യദേവതയെ കണ്ടു. ചിട്ടിക്കാരെ പറ്റിച്ചു കൈക്കലാക്കിയ പണത്തിന്റെ ഒരു ഭാഗം രാഷ്ട്രീയത്തില്‍ മുതലിറക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റെങ്കിലും ജനാര്‍ദ്ദന റെഡ്ഡി സുഷമ സ്വരാജിന്റെ ഉറ്റ സുഹൃത്തായി. 2011-വരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സുഷമ സ്വരാജ് ബെല്ലാരി സന്ദര്‍ശിക്കുമായിരുന്നു. അവരുടെ പിന്‍ബലത്തോടെ ജനാര്‍ദ്ദന റെഡ്ഡി രാഷ്ട്രീയത്തില്‍ ചവിട്ടിക്കയറി.

കര്‍ണാടക രാഷ്ട്രീയത്തില്‍ കാലുറപ്പിക്കുമ്പോഴേയ്ക്കും ജനാര്‍ദ്ദന റെഡ്ഡി കര്‍ണാടകത്തിലെ ബെല്ലാരി, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലകളിലെ ഖനി ഉടമകളില്‍ പ്രധാനിയായി മാറിക്കഴിഞ്ഞിരുന്നു. തുടക്കം 2002-ല്‍ ഒബുലാപുരം മൈനിംഗ് കമ്പനി കൈക്കലാക്കിക്കൊണ്ടായിരുന്നു. 2001 ല്‍ ജി രാംമോഹന്‍ റെഡ്ഡി എന്നയാളാണ് ഒബുലാപുരം മൈനിംഗ് കമ്പനി സ്ഥാപിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് പരേതനായ പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ ഖനനത്തിനുളള പാട്ടക്കരാറായിരുന്നു. 1964 മുതല്‍ 1984വരെ 20 വര്‍ഷത്തേയ്ക്കായിരുന്നു പാട്ടക്കരാര്‍. ഒബുലാപുരം വില്ലേജിലെ സര്‍വെ നമ്പര്‍ 1ല്‍പ്പെട്ട 547 ഏക്കര്‍ സ്ഥലത്താണ് ഖനനാനുമതി ലഭിച്ചിരുന്നത്. കരാറിന്റെ കാലാവധി 1984-ല്‍ അവസാനിച്ചപ്പോള്‍ പിന്നീട് 20 വര്‍ഷത്തേയ്ക്കു കൂടി ലൈസന്‍സ് കിട്ടാന്‍ ആന്ധ്രാ സര്‍ക്കാരിന് അപേക്ഷ നല്‍കി. നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷം 1997ലാണ് ജി. രാംമോഹന്‍ റെഡ്ഡിയ്ക്ക് 20 വര്‍ഷത്തേയ്ക്ക് അനുമതി നീട്ടിക്കിട്ടിയത്. 2002ല്‍ ജനാര്‍ദ്ദന റെഡ്ഡി ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. അന്ന് പ്രായം വെറും 34 വയസ്.

ഒഎംഎസിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ജനാര്‍ദ്ദന റെഡ്ഡി എത്തിയതോടെ കച്ചവടം കൊഴുത്തു. അനന്തപൂര്‍ മൈനിംഗ് കോര്‍പറേഷന്‍, മഹാബലേശ്വര ആന്‍ഡ് സണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് മുഴുവന്‍ ഒഎംസി കൈക്കലാക്കി. വര്‍ഷം കഴിയുന്തോറും കോടികളുടെ ആസ്തിയും ലാഭവുമുണ്ടാക്കി. 2003-04 ആയപ്പോഴേയ്ക്കും നിയമപരവും അല്ലാത്തതുമായ അനേകം ഖനി ലൈസന്‍സുകള്‍ ഒഎംസിയുടെ കൈയിലെത്തി. ലാഭം 35 കോടിയായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അത് 3000 കോടിയായി. രസകരമെന്നു പറയട്ടെ, ആന്ധ്രയിലെ ഖനി ഇടപാടുകളില്‍ റെഡ്ഡിയുടെ രക്ഷാധികാരി അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സാക്ഷാല്‍ വൈ. എസ്. രാജശേഖര റെഡ്ഡിയായിരുന്നു. എങ്ങനെ വൈഎസ്ആറിന്റെയും മകന്‍ ജഗന്‍ മോഹന്റെയും വിശ്വാസമാര്‍ജിച്ചുവെന്നത് ഇപ്പോഴും അജ്ഞാതരഹസ്യമാണ്.

ഇപ്രകാരം ഖനി മേഖലയിലെ മുടിചൂടാമന്നനായതിനു ശേഷമാണ് ജനാര്‍ദ്ദനറെഡ്ഡി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2008ലെ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയിലും സമീപജില്ലകളിലും നിന്ന് 35 എംഎല്‍എമാരുടെ പിന്‍ബലവുമായാണ് റെഡ്ഡി വിധാന്‍സൗധത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ 110 സീറ്റു കിട്ടിയ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് 6 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ആറു സ്വതന്ത്രന്മാരെ വിലയ്ക്കു വാങ്ങി പ്രശ്‌നം പരിഹരിച്ചത് ജനാര്‍ദ്ദന റെഡ്ഡിയാണ്. പിന്നീടിന്നോളം റെഡ്ഡി വരയ്ക്കുന്നതിപ്പുറം ഒരു ചുവടു ചവിട്ടിയിട്ടില്ല, ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.

ഇടയ്ക്ക് ജനാര്‍ദ്ദനറെഡ്ഡിയുമായി തെറ്റിയപ്പോഴാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ വലിപ്പം യെദ്യൂരപ്പ തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ 35 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന റെഡ്ഡി, 60 എംഎല്‍എമാരുമായാണ് വിലപേശാന്‍ ദില്ലിയ്ക്കു വിമാനം കയറിയത്. തന്റെ ചൂണ്ടുവിരലില്‍ കേന്ദ്രനേതൃത്വത്തെ തളച്ചു സര്‍വശക്തനായാണ് ജനാര്‍ദ്ദന റെഡ്ഡി മടങ്ങിയെത്തിയത്. യെദ്യൂരപ്പ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തയായ മന്ത്രി ശോഭയുടെയും ചീഫ് സെക്രട്ടറിയുടെയും സ്ഥാനം തെറിച്ചു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ സുഹൃത്ത്

ബദ്ധവൈരികളാണ് ബിജെപിയും കോണ്‍ഗ്രസും. കര്‍ണാടകത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ കക്ഷികള്‍. കര്‍ണാടകത്തിലെ ബിജെപി മന്ത്രിയുടെ കമ്പനിയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുക, കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന്‍ ആ കമ്പനിയുടെ പങ്കുകച്ചവടക്കാരനാവുക, ആ കമ്പനിയ്ക്ക് ആന്ധ്രാപ്രദേശില്‍ സര്‍വതന്ത്രസ്വാതന്ത്ര്യവും സമ്പൂര്‍ണമായ പിന്തുണയും ലഭിക്കുക, ബിജെപി നേതാവിന്റെ നടത്തുന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും നടത്തുന്ന ശ്രമങ്ങള്‍ പാഴ്‌വേലയാവുക എന്നതൊക്കെ സാമാന്യബുദ്ധിയ്ക്കു ദഹിക്കുന്ന സംഭവങ്ങളല്ല. എന്നാല്‍ ശതകോടികളുടെ അഴിമതിപ്പണം കൊണ്ട് ഉരുക്കിച്ചേര്‍ത്ത ശിങ്കിടിമുതലാളിത്തത്തിന്റെ അഴിമതിവലയം നാം കരുതുന്നതിനേക്കാള്‍ കരുത്തുറ്റതാണ്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിസഭയിലെ അംഗമാകുന്നതിനു മുമ്പു തന്നെ ആന്ധ്രാ മുഖ്യമന്ത്രിയുമായി ഉറ്റസൗഹൃദത്തിലായിരുന്നു ജനാര്‍ദ്ദന റെഡ്ഡി.

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന പരേതനായ വൈ. എസ്. രാജശേഖര റെഡ്ഡിയുടെ അച്ഛന്‍ രാജാ റെഡ്ഡി കടപ്പ ജില്ലയിലെ ഒരു ഖനിയുടമസ്ഥനായിരുന്നു. കൈക്കരുത്തുകൊണ്ടാണ് രാജാ റെഡ്ഡി തന്റെ മേഖലയില്‍ കുത്തക സ്ഥാപിച്ചത്. 1978ല്‍ വൈ എസ് ആര്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തന്റെ പേരിലുണ്ടായിരുന്ന ഖനികള്‍ ഭാര്യ വിജയലക്ഷ്മിയുടെ പേരിലാക്കി. രാജാ റെഡ്ഡിയുടെ ഒരു ചെറുകിട സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയിലാണ് ജനാര്‍ദ്ദന റെഡ്ഡി വൈഎസ്ആര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. ഇതു നാള്‍ക്കുനാള്‍ ദൃഢമായി.

രാജാ റെഡ്ഡിയില്‍ നിന്ന് അഭ്യസിച്ച മുറകളെല്ലാം ഒബുലാപുരം മൈനിംഗ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയപ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ഉപകരിച്ചു. രണ്ട് റെഡ്ഡി കുടുംബങ്ങളെയും ഒതുക്കാന്‍ ചന്ദ്രബാബു നായിഡു നടത്തിയ പണികളും ഫലിച്ചില്ല. വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായതോടെ ഒബുലാപുരം മൈനിംഗ് കമ്പനിയുടെ സുവര്‍ണകാലം ആരംഭിച്ചു. മകളുടെ പേരിട്ട് ജനാര്‍ദ്ദന റെഡ്ഡി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച 25000 കോടി രൂപയുടെ ബ്രഹ്മാണി സ്റ്റീല്‍ പ്രോജക്ടിനു 10000 ഏക്കര്‍ ഭൂമിയാണ് 2007ല്‍ ആന്ധ്രാ സര്‍ക്കാര്‍ അനുവദിച്ചത്. ഫാക്ടറിക്ക് തറക്കല്ലിടുക മാത്രമല്ല, മറ്റൊരു 5000 ഏക്കര്‍ സ്വകാര്യ എയര്‍പോര്‍ട്ടിനു വേണ്ടി അനുവദിക്കുകയും ചെയ്തു രാജശേഖര റെഡ്ഡി.

ഇതിനിടെ ചന്ദ്രബാബു നായിഡുവും ചില കോണ്‍ഗ്രസ് നേതാക്കളും ഖനിയിടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവയൊന്നും ആരും ചെവിക്കൊണ്ടില്ല. ഒബുലാപുരം മൈനിംഗ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രിംകോടതി നിയമിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയ്ക്കും കഴിഞ്ഞില്ല. ബെല്ലാരി റിസര്‍വ് വനമേഖലയിലെ ജൈവവൈവിദ്ധ്യത്തിന്റെ അടിവേര് ഖനി മാഫിയ മാന്തിയെറിഞ്ഞിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒന്നും ചെയ്യാനായില്ല. അവരുടെ നിര്‍ദ്ദേശങ്ങള്‍ വനരോദനങ്ങളായി.

സംസ്ഥാനത്തിന്റെ അതിരു നിര്‍ണയിക്കുന്ന ജിടിഎസ് സ്റ്റേഷന്‍ തകര്‍ത്തുകൊണ്ടാണ് മാഫിയയുടെ പടയോട്ടം ആരംഭിച്ചത്. പരാതികള്‍ പ്രവഹിച്ചപ്പോള്‍ അതിരുകള്‍ യഥാസ്ഥാനത്തു സ്ഥാപിക്കാന്‍ കോടതിവിധിയുണ്ടായി. അതിനുവേണ്ടി ആന്ധ്രാ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി വ്യാജസ്‌കെച്ചും പ്ലാനുമായാണ് അളക്കാനെത്തിയത്. ഖനി മാഫിയ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ അതിരു സ്ഥാപിച്ചു അവര്‍ മടങ്ങി.

ബെല്ലാരി റിസര്‍വ് വനമേഖയില്‍ ഒബുലാപുരം മൈനിംഗ് കമ്പനി ഖനനം ആരംഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വനസംരക്ഷണനിയമം അനുസരിച്ചുളള അനുമതി ലഭിക്കുന്നതിനു മുന്നേയാണ്. മുന്‍കാലപ്രാബല്യത്തോടെ അവര്‍ക്ക് പിന്നീട് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിക്കുന്നതിനു മുന്നേ ഖനനം ആരംഭിച്ചതിന് നിയമനടപടികളെടുക്കേണ്ട സ്ഥാനത്ത് മുന്‍കൂര്‍ അനുമതി പത്രം വിതരണം ചെയ്തു സഹായിക്കുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ശിങ്കിടി മുതലാളിത്തത്തിന്റെ ഭ്രമണപഥം അറിയുന്നവര്‍ക്ക് ഇതൊന്നും അത്ഭുതമല്ല.

കാടും നാടും റെഡ്ഡി തുരന്നു കയറി. 25.68 ഹെക്ടര്‍ പ്രദേശത്ത് വെറും ആറു ഹെക്ടറിനുളളില്‍ മാത്രമേ ഖനനം നടത്താവൂ എന്നാണ് ഇന്ത്യന്‍ മൈനിംഗ് ബ്യൂറോ നിബന്ധന വെച്ചത്. പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ ഇരുമ്പയിരു മാത്രമേ ഖനനം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ വൈ. എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ നിയമസഭയില്‍ വെച്ച കണക്കുപ്രകാരം ഒരു വര്‍ഷം 20 ലക്ഷത്തോളം ടണ്‍ അയിരാണ് ഒഎംസി കുഴിച്ചു കടത്തിയത്. ആകെ ഒരു കോടിയോളം ടണ്‍ അയിരാണത്രേ ഖനനം ചെയ്തത്.

മറ്റുളളവര്‍ക്ക് ലൈസന്‍സ് നല്‍കിയ സ്ഥലവും അവര്‍ അതിക്രമിച്ചു കീഴടക്കി. ഒരിക്കലും ഖനനം നടത്താന്‍ പാടില്ലാത്ത വനമേഖലയും തുരന്നു തകര്‍ത്തു. ഒഎംസിയെക്കാള്‍ പഴക്കമുളള പല കമ്പനികളും അവരുടെ കൈയൂക്കിനു കീഴടങ്ങി. പലരും ഭയന്നോടി. ഖനനമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുളളവരൊന്നും ഒഎംസിയെപ്പോലെ മാഫിയയായി വളര്‍ന്നില്ല. പക്ഷേ, ജനാര്‍ദ്ദന റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒഎംസി ഖനനരംഗത്ത് പുതിയ ചരിത്രമെഴുതി. ആന്ധ്രാ മുഖ്യമന്ത്രിയുടെ ഉറ്റസുഹൃത്തും മുഖ്യമന്ത്രിയുടെ മകന്റെ വ്യവസായ പങ്കാളിയും കര്‍ണാടകത്തിലെ മന്ത്രിയും ബിജെപി നേതാവുമായ ഒരാള്‍ എംഡിയായിരിക്കുന്ന കമ്പനിയ്ക്കു പിന്നെങ്ങനെ വളരാനാണു കഴിയുക?

ഒഎംസിയുടെ മുഷ്‌കിനു കീഴടക്കാന്‍ തയ്യാറാകാത്തവരും ഉണ്ടായിരുന്നു. നീതിയ്ക്കു വേണ്ടി അവര്‍ സംസ്ഥാന ഭരണകൂടത്തിനു മുന്നിലെത്തി. പരാതിക്കാരെ രാജശേഖര റെഡ്ഡിയുടെ സര്‍ക്കാര്‍ തെക്കുവടക്കു നടത്തി. ഒടുവില്‍ അവര്‍ കോടതിയെ അഭയം പ്രാപിച്ചു. കോടതിയെ മറികടക്കാനും മാഫിയയുടെ പക്കല്‍ വഴിയുണ്ടായിരുന്നു. വനം, ഖനി, സര്‍വെ വകുപ്പുകളുടെ ഉന്നതതല കമ്മിറ്റിയുണ്ടാക്കി കൃത്യമായ അതിരുകള്‍ നിശ്ചയിക്കാനായിരുന്നു കോടതി നിര്‍ദ്ദേശപ്രകാരം. അങ്ങനെയൊരു കമ്മറ്റിയുണ്ടായി. പക്ഷേ, ഒഎംസി കല്‍പ്പിച്ചതുപോലെ കമ്മിറ്റി അതിര്‍ത്തികള്‍ തീരുമാനിച്ചു.

അങ്ങനെയാണ് പ്രശ്‌നത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇടപെട്ടത്. ഈ പ്രദേശങ്ങളിലെ ഖനനം അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജമാപ്പുണ്ടാക്കിയും മറ്റും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജശേഖര റെഡ്ഡി വെട്ടിലായി. താനുണ്ടാക്കിയ ഉന്നതതല കമ്മിറ്റിയുടെ സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് യാചിച്ചു. ഒഎംസിയുടെ അനധികൃത ഖനനം വെളിവാക്കുന്ന പുതിയ സര്‍വെയ്ക്ക് തയ്യാറാകരുത് എന്നഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് ഒട്ടേറെ കത്തുകള്‍ അയച്ചു. എന്നാല്‍ അതൊന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചെവിക്കൊണ്ടില്ല. പുതിയ സര്‍വെ നടത്താന്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമിനെ നിയോഗിച്ചു. സര്‍വെ നടത്താനെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശവും നല്‍കി. ആ ഘട്ടത്തില്‍ വിജയം രാജശേഖര റെഡ്ഡിയ്‌ക്കൊപ്പമായി. പുതിയ സര്‍വെയ്ക്കുളള ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. ബങ്കളൂരുവിലെ റീജേണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടു വരുന്നതുവരെ പുതിയ സര്‍വെ നടത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം.

കര്‍ണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനം സമ്പൂര്‍ണമായി വരുതിയിലാക്കിയും വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടുമാണ് ഒബുലാപുരം മൈനിംഗ് കമ്പനി നക്ഷത്രങ്ങളിലേയ്ക്കു വളര്‍ന്നത്. ഓരോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലും മറയുമായി രാഷ്ട്രീയാധികാരവും ഭരണകൂടത്തിന്റെ അധികാരവുമുണ്ടായിരുന്നു. സുപ്രിംകോടതിയുടെ പരമാധികാരംപോലും റെഡ്ഡി മാഫിയ തീര്‍ത്ത അതിരുകള്‍ക്കു പുറത്തു തന്നെ നിന്നു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാമ്പത്തിക സാമ്രാജ്യം

ഒഎംസി ഊറ്റിയെടുത്ത സമ്പത്തിന്റെ നേര്‍പകുതി വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ജഗ്‌മോഹന്റെ ഉടമസ്ഥതയിലുളള ആര്‍ ആര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒബുലാപുരം മൈനിംഗ് കമ്പനിയില്‍ ഓഹരി നല്‍കി. ഒഎംസി ഖനനം ചെയ്യുന്ന അമ്പതു ശതമാനം ഇരുമ്പയിരും അടിസ്ഥാന വിലയ്ക്കു റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസിനു വില്‍ക്കണമെന്നായിരുന്നു കരാര്‍. അതായത് ഒഎംസി കുഴിച്ചെടുക്കുന്ന ഇരുമ്പയിരില്‍ പകുതിയും പ്രവര്‍ത്തനച്ചെലവു മാത്രം നല്‍കി ജഗന്‍ മോഹന്റെ കമ്പനി സ്വന്തമാക്കി. ആ വ്യവസ്ഥയോടെയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 134 ഹെക്ടര്‍ വെ എസ് രാജശേഖര റെഡ്ഢി ഖനി മാഫിയയ്ക്ക് തീറെഴുതിയത്.

ചുരുങ്ങിയ കാലം കൊണ്ട് ജഗന്‍ മോഹന്റെ സമ്പാദ്യം പെരുകിക്കയറി. വളര്‍ച്ചയുടെ ആക്കമറിയാന്‍ 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് രാജശേഖര റെഡ്ഡി നല്‍കിയ സത്യവാങ്മൂലം വായിക്കണം. അതനുസരിച്ച് വൈഎസ്ആറിന്റെ കുടുംബസ്വത്ത് 50 ലക്ഷം രൂപയാണ്. മകന്‍ ജഗന്‍ മോഹന്റെ സ്വത്തും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; 9.18 ലക്ഷം രൂപ. വര്‍ഷം എട്ടു കഴിഞ്ഞപ്പോള്‍ വിവിധ കമ്പനികളിലായി ആകെ 1234 കോടിയുടെ നിക്ഷേപം ജഗന്‍ മോഹനുണ്ടെന്നാണ് സിബിഐ കണക്കാക്കുന്നത്.

2008-09 സാമ്പത്തിക വര്‍ഷത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആദായ നികുതി അടച്ചത് മൂന്നുലക്ഷത്തോളം രൂപ. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്വത്തു പിന്നെയും ഉയര്‍ന്നു. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് സ്വത്തുവകകള്‍ 78 കോടി. 2011-ല്‍ കടപ്പ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആ സ്വത്ത് 365 കോടിയായി കുതിച്ചുയര്‍ന്നു. വെറും ഭാര്യ വൈ. ഭാരതിയുടെ പേരില്‍ 42 കോടി രൂപ.

ജഗന്‍ മോഹന്റെ രണ്ടു വീടുകളുടെ മൂല്യം മാത്രം കണക്കാക്കിയാലും സ്വത്ത് ഇതിനപ്പുറം വരുമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ബങ്കളൂരുവിനു സമീപം യെലഹങ്കയിലും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും രണ്ടു രാജകൊട്ടാരങ്ങള്‍ ജഗന്‍ മോഹനുണ്ടത്രേ. യെലഹങ്കയില്‍ 31 ഏക്കറില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മതിപ്പുവില 400 കോടി. ഹെലിപ്പാഡും ജലധാരകളും വിശാലമായ പൂന്തോട്ടവുമൊക്കെയാണ് ആ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. ജൂബിലി ഹില്‍സിലെ കൊട്ടാരവും അതുപോലൊരെണ്ണം. ഒരു വീടിനു മാത്രം 400 കോടി രൂപ വിലമതിക്കുമ്പോള്‍ ആകെ സമ്പാദ്യം 365 കോടി രൂപയാവുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം തന്നെ.

കോര്‍പറേറ്റ് ലോകത്തും ജഗന്‍ മോഹന്‍ സാമ്രാജ്യം പണിതുയര്‍ത്തി. ജഗനും കുടുംബാംഗങ്ങള്‍ക്കു കൂടി ഭാരതി സിമന്റ്‌സില്‍ ഏതാണ്ട് 6650 കോടിയുടെ ഓഹരികളുണ്ട്. തന്റെ ഓഹരികളിലൊരു ഭാഗം 2500 കോടിയ്ക്ക് ഫ്രഞ്ച് സിമന്റ് കമ്പനിയായ എസ്എ ഡേശ് സിമന്റ്‌സിനു വിറ്റു. 2008ല്‍ മാധ്യമ വ്യവസായത്തിലേയ്ക്കു തിരിഞ്ഞു. സാക്ഷി എന്ന തെലുങ്കു പത്രവുമായി ജഗതി പബ്ലിക്കേഷനും സാക്ഷി ചാനലുമായി ഇന്ദിരാ ടെലിവിഷന്‍ കമ്പനിയും. സാക്ഷി ചാനലിലും പത്രത്തിലും നിക്ഷേപം നടത്തിയവര്‍ക്കൊക്കെ അടിസ്ഥാന സൗകര്യവികസനം, ജലസേചനം തുടങ്ങിയ കരാറുകള്‍ തീറെഴുതി. ഖനി മാഫിയ വഴി സമാഹരിച്ച കളളപ്പണം വെളുപ്പിക്കാന്‍ അസംഖ്യം കമ്പനികള്‍ വേറെയും സൃഷ്ടിച്ചു.

ആഡംബരജീവിതത്തിന്റെ റെഡ്ഡി സ്റ്റൈല്‍

ജഗന്‍ മോഹനും ജനാര്‍ദ്ദന റെഡ്ഡിയുമൊന്നും ശതകോടീശ്വരന്മാരുടെ ഔദ്യോഗിക പട്ടികയില്‍ പെടില്ല. കാരണം, സ്വത്തിന്റെ നല്ലപങ്കും കണക്കില്‍പ്പെടാത്ത കളളപ്പണമാണ്. ഒരുപക്ഷേ, അതുകൊണ്ടാവാം പണപ്രതാപം കാണിക്കാന്‍ ആഡംബരജീവിതത്തിന് അവര്‍ തനതു നിര്‍വചനം നല്‍കി. ജീവിതശൈലിയില്‍ ഔദ്യോഗിക ശതകോടീശ്വരന്മാരെ കളളപ്പണത്തിന്റെ ചക്രവര്‍ത്തിമാര്‍ കടത്തിവെട്ടി. 1998-ല്‍ പാപ്പരായെന്ന് സ്വയം പ്രഖ്യാപിച്ച ജനാര്‍ദ്ദനന്‍ റെഡ്ഡിയെന്ന ചിട്ടിക്കമ്പനി ഉടമ, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോലും കിരീടവും ചൂടിയപ്പോള്‍ എത്തിപ്പിടിച്ച നക്ഷത്രജീവിതം ഈ ജീവിതശൈലിയുടെ ചിത്രകഥയാണ്.

സ്വന്തമായി മൂന്നു ഹെലിക്കോപ്റ്ററുകള്‍. അതിലൊന്നിനു വില 12 കോടി. ഹെലികോപ്റ്റര്‍ പാര്‍ക്കു ചെയ്യാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനു പ്രതിമാസം നല്‍കുന്ന വാടക 750000 രൂപ. വിദേശ ആഡംബര കാറുകള്‍ അസംഖ്യം. അഞ്ചു കോടി വിലമതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം, മസരാട്ടി, ഫോക്‌സ്‌വാഗന്‍, ബിഎംഡബ്ല്യൂ, കോണ്‍ടിനെന്റല്‍ ജിടി കൂപ്പെ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌സ് കാര്‍, മെഴ്‌സിഡസ് ബെന്‍സ് ലിമോസെന്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഓഡി, മിറ്റ്‌സുബിഷി പജേറോ... എന്നിങ്ങനെ നീളുന്നു റെഡ്ഡിയുടെ ശേഖരത്തിലെ വിദേശകാറുകള്‍. ഇന്ത്യന്‍ കാറുകള്‍ ഇതിനു പുറമെ. രാഷ്ട്രീയപ്രചരണത്തിന് റോഡു ഷോ നടത്താന്‍ അഞ്ചു കോടി വിലയുളള വോള്‍വോ ബസ്. ബങ്കളൂരുവില്‍ നിന്ന് ഊണുകഴിക്കാന്‍ ബെല്ലാരിയിലെ വീട്ടിലെത്തുന്നതും പോകുന്നതും ഹെലിക്കോപ്റ്ററില്‍.

പുരാതനമായ കോട്ടയുടെ ശൈലിയില്‍ പണിത കെട്ടിടത്തിനുളളളില്‍ കടക്കാന്‍ മൂന്നു ചെക്ക്‌പോസ്റ്റുകള്‍ താണ്ടണം. പരിശോധനയ്ക്ക് മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്‌കാനറുകള്‍, ബോംബു സ്‌ക്വാഡുകള്‍, സായുധരായ കമാന്‍ഡോകള്‍. അവരെ താണ്ടി സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ എതിരേല്‍ക്കാന്‍ ദീപാലംകൃതമായ ചന്ദനസ്തൂപത്തില്‍ ഘടിപ്പിച്ച വജ്രകിരീടം. വീട്ടിനുളളില്‍ നീന്തല്‍ കുളം. കുളത്തില്‍ കിടന്നു സിനിമ കാണാന്‍ അത്യാധുനിക 70എംഎം സ്‌ക്രീന്‍. ലക്ഷങ്ങള്‍ ചെലവിട്ടൊരുക്കിയ ദീപക്കാഴ്ചയില്‍ വീടിനടുത്തുളള കുന്നു മുഴുവന്‍ നിന്നു ജ്വലിക്കുമായിരുന്നു. ബങ്കളൂരു നഗരമധ്യത്തില്‍ ടാജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനടുത്ത് 'പരാജിത' എന്നപേരില്‍ അത്യാഡംബര അപ്പാര്‍ട്ടുമെന്റ്...

സുരക്ഷാകാരണങ്ങളാല്‍ റെഡ്ഡിയുടെ മക്കള്‍ പുറത്തിറങ്ങാറില്ല. അവര്‍ക്കു കളിക്കാന്‍ മാത്രം വീടിനു തൊട്ടടുത്ത് കുട്ടികള്‍ക്കു ഒരു മൂന്നുനില മണിമാളിക. തിരഞ്ഞെടുക്കപ്പെട്ട കളിക്കൂട്ടുകാര്‍ ഈ മാളികയിലെത്തുമായിരുന്നു.

2009 മെയില്‍ ഒരു വിവാഹാഘോഷത്തിന് 20 കോടി രൂപയാണ് റെഡ്ഡി കുടുംബം മുടക്കിയത്. പതിനായിരം അതിഥികളെ ബെല്ലാരിയിലെത്തിച്ചത് ഹെലിക്കോപ്റ്റര്‍ വഴി. 500 എയര്‍ കണ്ടീഷണറുകള്‍ കൊണ്ട് ശീതീകരിച്ച പടുകൂറ്റന്‍ കല്യാണപ്പന്തല്‍.

ഖനി കവര്‍ന്നെടുക്കാന്‍ അമ്പലം തകര്‍ത്തുവെങ്കിലും തികഞ്ഞ ഭക്തനാണ് റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിനു നല്‍കിയത് 40 കോടി വിലമതിക്കുന്ന വജ്രകിരീടം. അത്തരമൊന്ന് ബെല്ലാരിയിലെ വീട്ടിലും സൂക്ഷിച്ചിരുന്നു.

ഖനി തുരക്കാനുളള സീറോ റിസ്‌ക് സിസ്റ്റം

മന്ത്രിയായതോടെ സ്വന്തം കമ്പനിയുടെ മാത്രമല്ല, കര്‍ണാടകത്തിലെ ഇരുമ്പയിരു കൊളളയടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തിയ എല്ലാ കൊളള കോര്‍പറേറ്റുകളുടെയും ഏക രക്ഷാധികാരിയായി ജനാര്‍ദ്ദന റെഡ്ഡി. മന്ത്രിക്ക് കപ്പം കൊടുത്താല്‍ പിന്നെ ആപത്ഛങ്ക വേണ്ട. ചുരുക്കത്തില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും മൊത്തം ഇരുമ്പയിരു ഖനനത്തിന്റെ നല്ലൊരു പങ്കും ജനാര്‍ദ്ദനറെഡ്ഡിയുടെ കൈവശമെത്തി.

തനതായ ശൈലിയും ആസൂത്രണവും കൊണ്ട് ജനാര്‍ദ്ദന റെഡ്ഡിയുടെ കൊളള സമ്പ്രദായത്തിന് ഒരു പേരുവീണു: സീറോ റിസ്‌ക് സിസ്റ്റം (zero risk system). രാഷ്ട്രീയാധികാരമായിരുന്നു ഈ അഴിമതി തന്ത്രത്തിന്റെ മര്‍മ്മം. ജനാര്‍ദ്ദന റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും യെദ്യൂരപ്പ അംഗങ്ങള്‍. കരുണാകര റെഡ്ഡിയ്ക്ക് കിട്ടിയത് റവന്യൂ വകുപ്പ്. ഉറ്റ സുഹൃത്ത് ശ്രീരാമലുവും മന്ത്രിസഭയില്‍. മറ്റൊരു സഹോദരന്‍ സോമശേഖര റെഡ്ഡി എംഎല്‍എ. എന്തും അനുസരിക്കുന്ന എംഎല്‍എ വൃന്ദം.

പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ ഗര്‍വില്‍ മറ്റെല്ലാവരുടെയും വിഹിതം തട്ടിയെടുക്കാന്‍ റെഡ്ഡി ശ്രമിച്ചില്ല. സഹകരിച്ചവര്‍ക്കെല്ലാം കൊളളമുതലിന്റെ ചെറുവിഹിതമെങ്കിലും വീതിച്ചു കൊടുത്തു. ലോകായുക്തയുടെ റിപ്പോര്‍ട്ടു പ്രകാരം 617 ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച കൈക്കൂലിത്തുക 246 കോടി. മിക്കവര്‍ക്കും മാസപ്പടിയായിരുന്നു. ബെല്ലാരി എസ്പിയ്ക്ക് പ്രതിമാസം 50,000, അഡീഷണല്‍ എസ്പിയ്ക്ക് 25000, പോര്‍ട്ട് ഡയറക്ടര്‍ക്ക് കപ്പലൊന്നിന് 50,000 രൂപ. മറ്റ് സ്റ്റാഫിന് കപ്പലൊന്നിന് 5500 രൂപ. ഉയര്‍ന്ന കസ്റ്റംസ് അധികൃതര്‍ക്ക് പ്രതിമാസം 33,000 രൂപയും ടണ്‍ ഒന്നിന് 50 പൈസ വെച്ച് ടോളും. ഇതൊന്നും ഖനി ഉടമകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ചെയ്യേണ്ട. എല്ലാത്തിനും ഉത്തരവാദിത്തപ്പെട്ട ഇടത്തട്ടുകാരുണ്ട്. ടണ്‍ ഒന്നിന് 75 രൂപ മുതല്‍ 200 രൂപ വരെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കു മാത്രമാണ് ഖനിയുടമകള്‍ ചെയ്യേണ്ടിയിരുന്നത്.

ഖനനം സംബന്ധിച്ചുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടു. ഖനനാനുമതി ലഭിച്ച മേഖലയുടെ അതിരുകള്‍ക്കപ്പുറം കടന്ന് തുരങ്കങ്ങള്‍ വലുതായി. വനമേഖലയില്‍ ഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും വകവെച്ചില്ല. ആറുമീറ്റര്‍ ആഴത്തില്‍ കുഴിക്കാനാണ് ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് നിശ്ചയിച്ച മാനദണ്ഡം. പക്ഷേ, കുഴിച്ചതെത്ര മീറ്റര്‍ എന്നതിന് ഒരു കണക്കുമില്ല. ഉദാഹരണം കൊണ്ടു സൂചിപ്പിച്ചാല്‍, 100 മെട്രിക് ടണ്‍ കുഴിച്ചെടുക്കാനായിരുന്നു അനുമതിയെങ്കില്‍, മാഫിയ 1000 മെട്രിക് ടണ്‍ കവര്‍ന്നെടുത്തു. 158 ലൈസന്‍സുകളാണ് ഖനനത്തിന് നല്‍കിയതെങ്കില്‍ ഖനനം നടന്നത് 252 ഇടങ്ങളിലായിരുന്നു. ഇരുമ്പയിരുമായി തുറമുഖത്തേയ്ക്കു പായുന്ന ലോറികളുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ കുറച്ചു കാണിച്ചു. പ്രതിദിനം 4000 ലോറികള്‍ ചീറിപ്പാഞ്ഞ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വെറും 200 ലോറികള്‍. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ചു. 600 കിലോമീറ്ററോളം വണ്ടിയോടിച്ചാണ് ഇരുമ്പയിര് തുറമുഖങ്ങളിലെത്തിച്ചത്. പരമാവധി കയറ്റാവുന്നതിന്റെ ഇരട്ടിയോളം ഭാരം കയറ്റിയാണ് 24 മണിക്കൂര്‍ കൊണ്ട് ലോറികള്‍ വന്നുപോയത്.

പ്രവര്‍ത്തനരഹിതമായ അനേകം ഖനികള്‍ പ്രവര്‍ത്തനസജ്ജമാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് അനനധികൃത ഖനനം വഴി സമാഹരിച്ച ഇരുമ്പയിര് ജനാര്‍ദ്ദന റെഡ്ഡി തുറമുഖങ്ങളിലെത്തിച്ചത്.

പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഖനനത്തിന്റെ തീവ്രത കുറയ്ക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11 ഖനികളുടെ കണക്കുശേഖരിച്ചപ്പോള്‍ 14 മാസം കൊണ്ട് 73 ലക്ഷം ടണ്ണാണ് അനധികൃതഖനനം വഴി കവര്‍ന്നത്. ഇതിന്റെ മതിപ്പുവില 1849 കോടി രൂപ. ഈ തോതില്‍ ഖനനം തുടര്‍ന്നാല്‍ പാട്ടക്കാലാവധി തീരുന്നതിനു മുമ്പു നിക്ഷേപം മുഴുവന്‍ മാഫിയ തുരന്നെടുക്കുമെന്ന് 2008ല്‍ ലോകായുക്ത മുന്നറിയിപ്പു നല്‍കിയിരുന്നു. അത്ര മാരകമായിരുന്നു ഖനനത്തിന്റെ വേഗത. പരിസ്ഥിതി ആഘാതമോ ഖനിജനിക്ഷേപത്തിന്റെ അളവോ പരിഗണിക്കാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇന്ത്യന്‍ മൈനിംഗ് ബ്യൂറോയും വിവേചനരഹിതമായി പാട്ടത്തിന് അനുമതിയും നല്‍കി. സംസ്ഥാനത്ത് വരാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായി.

കര്‍ണാടകത്തിലെ മംഗലാപുരം, കാര്‍വാര്‍, ബെലേക്കാരി, ആന്ധ്രയിലെ കാക്കിനട, കൃഷ്ണപട്ടണം, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഖനിനിക്ഷേപം വിദേശരാജ്യങ്ങളിലേയ്ക്കു കടത്തിയത്. ഇതില്‍ ഒന്നാം അധ്യായത്തില്‍ പരാമര്‍ശിച്ച ഗൗതം അദാനിയുടെ സ്വകാര്യ തുറമുഖമാണ് ബലേക്കാരി. ഇവിടെ എന്തും നടക്കും. അനധികൃതമായി കടത്തിയ 35 ലക്ഷം ടണ്‍ ഇരുമ്പയിര് ഈ തുറമുഖത്തു കണ്ടെത്തി. ഉദ്യോഗസ്ഥന്‍ രണ്ടാമത് പരിശോധനയ്ക്കു വന്നപ്പോള്‍ ഇരുമ്പയിരിന്റെ പൊടിപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഇത്ര ഭീമമായ ഇരുമ്പയിര് അമുക്കിയത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. പക്ഷേ, ഒന്നും സംഭവിച്ചില്ല.

മാഫിയയുടെ കൊളളലാഭം, നാടിനു പെരുംചേതം

വിദേശത്തു കെട്ടിപ്പൊക്കിയ ബിനാമി സ്ഥാപനങ്ങളിലേയ്ക്കാണ് ജനാര്‍ദ്ദന റെഡ്ഡി ഈ സമ്പത്തു മുഴുവന്‍ കടത്തിയത്. റെഡ്ഡിയുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇരുമ്പയിരു വാങ്ങിയ സിംഗപ്പൂര്‍ കമ്പനിയായ ജിഎല്‍എ ട്രേഡിംഗ് ഇത്തരത്തിലൊരു ബിനാമി കമ്പനിയാണ്. വിപണി വിലയിലും വളരെ താഴ്ന്ന നിരക്കിലാണ് സിംഗപ്പൂര്‍ കമ്പനിയ്ക്ക് ഇരുമ്പയിരു വിറ്റത്. ഇതിന്റെ മാനേജിംഗ് ഡയറക്ടറും ജനാര്‍ദ്ദന റെഡ്ഡി തന്നെയാണെന്ന് ഇന്‍കംടാക്‌സ് കണ്ടെത്തി. റെഡ്ഡിയുടെ ഭാര്യയുടെ പേര് ലക്ഷ്മി അരുണ എന്നാണ്. ഗലി ജനാര്‍ദ്ദന റെഡ്ഡിയെന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ജിഎല്‍എ എന്നാല്‍ ഗലി ലക്ഷ്മി അരുണ.

ഗള്‍ഫിലുമുണ്ട് ഇതുപോലൊരു കമ്പനി. ജിഎല്‍എ ട്രേഡിംഗ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 2007 മുതല്‍ 2009 വരെ 8.5 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരാണത്രേ ഈ കമ്പനിയിലേയ്ക്കു കടത്തിയത്. താഴ്ന്ന വിലയ്ക്കു അയിരു വിറ്റതുവഴി ഏതാണ്ട് 300 കോടി രൂപനികുതിവകുപ്പിന് നഷ്ടമായി.

മാന്‍-ഗോ പബ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആരംഭത്തില്‍ ഈ കമ്പനിയുടെ പേര്. കമ്പനിയുടെ ഒരു ഷെയര്‍ ജിജെആര്‍ ഹോള്‍ഡിംഗിനു നല്‍കി. ജിജെആര്‍ എന്നാല്‍ ഗലി ജനാര്‍ദ്ദന റെഡ്ഡി. കമ്പനിയുടെ ഉടമസ്ഥന്റെ വിലാസം ഐല്‍ ഓഫ് മാന്‍ (Isle of Man) എന്ന ബ്രിട്ടീഷ് പ്രവിശ്യയിലേതാണ്. നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഐല്‍ ഓഫ് മാന്‍ ദ്വീപ്.

കളളപ്പണം വിദേശത്തേയ്ക്കു കടത്തുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് റെഡ്ഡിമാരുടെ ഇരുമ്പയിരു കയറ്റുമതി. രാജ്യത്തിന് ലഭിക്കുമായിരുന്ന വിദേശ നാണയം നഷ്ടപ്പെടുന്നതു മാത്രമല്ല, ആദായനികുതിയും കമ്പനി നികുതിയും ഖജനാവില്‍നിന്നും ചോരുന്നു. ഏതാണ്ട് ഒരു കോടി ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് മതിപ്പുകണക്ക്.

റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിനു ഭീമമായ നഷ്ടം ഉണ്ടാകുന്നു. അന്തര്‍ദേശീയ വിപണയില്‍ ഇരുമ്പയിരിന് 5000 - 6000 രൂപയുണ്ടായിരുന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ റോയല്‍ട്ടി ഇനത്തില്‍ ഈടാക്കിയിരുന്നത് കേവലം 27 രൂപയായിരുന്നു.

അതേസമയം കയറ്റുമതിക്കാര്‍ക്കും ഖനിയുടമകള്‍ക്കും ഉണ്ടായ ലാഭമെത്രയെന്ന് ഊഹിച്ചുനോക്കൂ. ടണ്‍ ഒന്നിന് 5000 - 6000 രൂപയാണ് വില. ഒരു ടണ്‍ ഖനനം ചെയ്യാന്‍ ചെലവ് വെറും 150 രൂപ. തുറമുഖം വരെ എത്തിച്ച് ചരക്കു കടത്തുന്നതിനു മറ്റൊരു 150 രൂപ. കൈക്കൂലി 200 രൂപ. സര്‍ക്കാരിനുളള റോയല്‍ട്ടിയടക്കം ഏറിയാല്‍ 600 രൂപ മൊത്തം ചെലവ്. ഇതാണ് 6000 രൂപയ്ക്ക് വിദേശത്തു വിറ്റു ലാഭം കൊയ്തത്.

കര്‍ണാടകത്തിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി ആയിരുന്നെങ്കിലും സംഘത്തില്‍ ഇന്ത്യയിലെ പെരുമയേറിയ കുത്തക കമ്പനികളുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഭീമനായ മിത്തല്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പാദകരായി മാറിക്കൊണ്ടിരിക്കുന്ന ജിന്‍ഡാല്‍ തുടങ്ങിയവരും ഈ അഴിമതിയില്‍ പ്രതിക്കൂട്ടിലാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഒരു കമ്പനി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു കൈക്കൂലി നല്‍കി എന്നും കേസുണ്ട്. കൈക്കൂലി നല്‍കിയ രീതി രസകരമാണ്. ബങ്കളൂരുവില്‍ ഒരു പ്ലോട്ട് മകള്‍ക്ക് യെദ്യൂരപ്പ 40 ലക്ഷം രൂപയ്ക്ക് അനുവദിച്ചു. അത് 20 കോടി രൂപയ്ക്കാണ് ജിന്‍ഡാല്‍ വാങ്ങിയത്.

കര്‍ണാടകയിലെ ഖനന അഴിമതിക്കേസ് പുറത്തുവന്നതോടു കൂടി ആന്ധ്ര, തുടര്‍ന്ന് ഗോവ, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരുന്ന സമാനമായ വെട്ടിപ്പുകളുടെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. വിസ്തരഭയത്താല്‍ അവയോരോന്നിന്റെയും പരിശോധനയിലേയ്ക്കു കടക്കുന്നില്ല.

ഇതിനാകെ അരങ്ങൊരുക്കിയത് കയറ്റുമതി പ്രോത്സാഹനത്തിന്റെ പേരില്‍ ഇരുമ്പയിരു ഖനനം സ്വകാര്യമേഖലയ്ക്ക് 1991ല്‍ തുറന്നു കൊടുത്തതോടെയാണ്. പുതിയ നൂറ്റാണ്ട് ആരംഭിച്ചതോടെ ആഗോളവിപണിയിലെ ഇരുമ്പിന്റെ വില ഉയരാന്‍ തുടങ്ങി. ഒളിമ്പിക്‌സ് പ്രമാണിച്ച് ചൈനയില്‍ നടന്ന അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയില്‍ 90 ശതമാനവും ചൈനയിലേയ്ക്കായിരുന്നു. ഏതാനും വര്‍ഷം കൊണ്ട് ഇരുമ്പയിരിന്റെ വില മൂന്നു മടങ്ങ് ഉയര്‍ന്നു. അതില്‍ത്തന്നെ ബെല്ലാരി മേഖലയില്‍ ലഭ്യമായ വളരെ നേര്‍ത്ത ഇരുമ്പയിരുപൊടിയ്ക്കാണ് വില ഏറ്റവുമുയര്‍ന്നത്. അതോടെയാണ് എന്തോ സ്വര്‍ണഖനി കണ്ടുപിടിച്ചതോടെ ഇന്ത്യന്‍ കമ്പനികളും ഇരുമ്പയിരു ഖനനത്തിലേയ്ക്ക് - പ്രത്യേകിച്ച് ബെല്ലാരിയിലേയ്ക്ക് - ഇരച്ചു കയറിയത്. റെഡ്ഡിയെപ്പോലുളള പുത്തന്‍ പണക്കാര്‍ മാത്രമല്ല, തറവാടികളും ഒട്ടും പിന്നിലായിരുന്നില്ല. റെഡ്ഡിയെപ്പോലുളളവരുടെ മേധാവിത്വം അംഗീകരിച്ചുകൊടുക്കാനും അവര്‍ സന്നദ്ധമായി.

അവസാനം കുരുങ്ങി!

നിനച്ചിരിക്കാതെയായിരുന്നു റെഡ്ഡിയുടെയും ജഗന്‍ മോഹന്റെയും വീഴ്ച. യാദൃശ്ചിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് അതിലേയ്ക്കു വഴി തെളിച്ചത്. പക്ഷേ, ഇതോടൊപ്പം അംഗീകരിക്കേണ്ട മറ്റൊരു വസ്തുത കൈക്കൂലിക്കു വഴങ്ങാത്ത ചില ഉദ്യോഗസ്ഥരും വിലയ്‌ക്കെടുക്കാനാവാത്ത ചില ന്യായാധിപന്മാരും ഇന്നുമുണ്ട് എന്നതാണ്.

റെഡ്ഡി സഹോദരന്മാരുടെ ശനികാലം ആരംഭിച്ചത് കര്‍ണാടകത്തിലെ ലോകായുക്ത ജഡ്ജി ഇരുമ്പയിരു ഖനനത്തെക്കുറിച്ചുളള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്. ഹെഗ്‌ഡെയും കീഴുദ്യോഗസ്ഥരും കൂട്ടായി നടത്തിയ അതിസാഹസികമായ അന്വേഷണ പരമ്പരയാണ് കര്‍ണാടകത്തിലെ അഴിമതിക്കഥകള്‍ അനാവരണം ചെയ്തത്. ഇന്ത്യയില്‍ വരാന്‍പോകുന്ന ലോക്പാലിന്റെ തലവനാകാന്‍ വേണ്ടിയാണ് ഹെഗ്‌ഡെ ഈ കഠിനപ്രയത്‌നം ചെയ്തത് എന്ന് ആരോപണം ഉന്നയിച്ച തല്‍പ്പരകക്ഷികളുണ്ട്. ക്രമക്കേടുകളുടെ പരമ്പര അക്കമിട്ടു നിരത്തിയാണ് ലോകായുക്ത റെഡ്ഡിമാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയത്. ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, ശ്രീരാമലു എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ലോകായുക്ത ജഡ്ജി സന്തോഷ് ഹെഗ്‌ഡെ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കേസ് ലോകായുക്തയുടെ മുന്നില്‍ വന്നതും തികച്ചും യാദൃശ്ചികമായാണ്. ജനതാദളും ബിജെപിയും ചേര്‍ന്ന് കുറച്ചുനാള്‍ കര്‍ണാടക ഭരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. കുമാരസ്വാമിയ്ക്ക് ഖനി മേഖലയില്‍ അനധികൃത ഇടപാടുകളുണ്ടായിരുന്നു. ബിജെപിയും ജനതാദളും തമ്മില്‍ തെറ്റിയപ്പോള്‍ ഖനിമേഖലയിലെ അഴിമതിയും വിവാദപ്രശ്‌നമായി. ബിജെപിയും ദളും അന്യോന്യം ചെളിവാരിയെറിഞ്ഞു. അങ്ങനെയാണ് കേസ് ലോകായുക്തയുടെ മുന്നിലെത്തിയത്. ബിജെപി സര്‍ക്കാര്‍ വന്നപ്പോഴും ലോകായുക്ത അന്വേഷണവുമായി മുന്നോട്ടു പോയി. ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ യെദ്യൂരപ്പ അടയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്നാല്‍ യെദ്യൂരപ്പയെത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന അന്തിമ റിപ്പോര്‍ട്ടു വന്നതോടെ ബിജെപിയ്ക്ക് നില്‍ക്കക്കളളിയില്ലാതായി. ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരെയുളള രാഷ്ട്രീയ ആക്രമണത്തിന് കോണ്‍ഗ്രസ് ഖനി അഴിമതി ആയുധമാക്കി.

2011 ആഗസ്റ്റ് മൂന്നിന് ജനാര്‍ദ്ദന റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. 2011 സെപ്തംബര്‍ 5ന് റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ബെല്ലാരി, അനന്തപൂര്‍ (ആന്ധ്രാപ്രദേശ്) മേഖലയിലെ അനധികൃത ഖനനം, അനധികൃത കയറ്റുമതി, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് റെഡ്ഡിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 മെയ് 31 മുതല്‍ 2011 ആഗസ്റ്റ് 3 വരെ കഷ്ടിച്ചു മൂന്നുവര്‍ഷമേ മന്ത്രിക്കസേരയിലിരുന്നുളളൂവെങ്കിലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത്രവിപുലമായ ക്രമക്കേടു നടത്തുകയും ഭീമമായ സ്വത്തു സമ്പാദിക്കുകയും ചെയ്ത മറ്റൊരു മന്ത്രിയുണ്ടാവില്ല. പതിനായിരക്കണക്കിനു കോടികള്‍ വെട്ടിപ്പിടിച്ച് അത്യാഡംബരജീവിതം നയിച്ചിരുന്ന ജനാര്‍ദ്ദന റെഡ്ഡി ഇപ്പോള്‍ ആന്ധ്രയിലെ ചഞ്ചല്‍ഗുഡ ജയിലിലെ 697-ാം നമ്പര്‍ അന്തേവാസിയാണ്. ജയിലില്‍ കിടന്നും സമാനതകളില്ലാത്ത മറ്റൊരു വിവാദത്തിലെ നായകനായി.

ജാമ്യത്തിന് കൈക്കൂലി, അതും കോടികള്‍

ജാമ്യം ലഭിക്കാന്‍ 20 കോടി രൂപ സിബിഐയ്ക്ക് ജഡ്ജിയ്ക്കു ജനാര്‍ദ്ദന റെഡ്ഡി കൈക്കൂലി വാഗ്ദാനം ചെയ്തു. 2012 മെയ് 12ന് സിബിഐ ജഡ്ജി ടി. പട്ടാഭി രാമറാവു ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ജാമ്യം നല്‍കി വിധി പറഞ്ഞു. വിധി പറഞ്ഞ ജഡ്ജിയെ ഒട്ടും വൈകാതെ സിബിഐ അറസ്റ്റും ചെയ്തു. സിബിഐ കോടതിയിലെ തന്നെ മുന്‍ജഡ്ജിയായിരുന്ന ടി. വി. ചലപതി റാവുവും അറസ്റ്റിലായി. ജാമ്യം നല്‍കാന്‍ അഞ്ചു കോടി രൂപ കൈപ്പറ്റിയ കുറ്റത്തിന് ടി പട്ടാഭി രാമറാവുവിനെ ആന്ധ്രാ ഹൈക്കോടതി സസ്‌പെന്‍ഡു ചെയ്തു. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. കൈക്കൂലിയില്‍ പകുതിത്തുക കൈപ്പറ്റിയ പട്ടാഭിറാവു റെഡ്ഡിയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ റെഡ്ഡിയ്ക്കു പുറത്തിറങ്ങാനായില്ല. ഹൈക്കോടതിയിലെ ശര്‍മ്മ എന്നുപേരുളള ഒരു ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നുവത്രേ. ഹൈക്കോടതിയിലും ജാമ്യം ലഭിച്ചാല്‍ ബാക്കി തുകയും നല്‍കാമെന്നായിരുന്നു കരാര്‍.

ജനാര്‍ദ്ദന റെഡ്ഡിയുടെ വാഴ്ചക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ബെല്ലാരിയ്ക്കുമീതെ ഭയം ഘനീഭവിച്ചു നിന്നിരുന്നു. പൊതുസമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും മറ്റു ഖനികളുടെ ഉടമകളുടെയും തൊഴിലാളികളുടെയുമൊക്കെ പൊതുവികാരം ഭയമായിരുന്നു. ഭയന്നു ജീവിച്ച ഒരു ജനതയുടെ നെഞ്ചിടിപ്പ് സിബിഐ നേരിട്ടറിഞ്ഞത് ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ച ദിവസമായിരുന്നു. ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നയുടനെ ബങ്കളൂരുവിലെ സിബിഐ ഓഫീസിലേയ്ക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ജനാര്‍ദ്ദന റെഡ്ഡിയ്‌ക്കെതിരെ സിബിഐയ്ക്കു മൊഴി നല്‍കിയ 300ലേറെ സാക്ഷികളുടെ നെഞ്ചു പിളര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത്.

പലരും മജിസ്‌ട്രേറ്റിനു മുമ്പില്‍ നേരിട്ടു മൊഴി കൊടുത്തവരാണ്. അതു പിന്‍വലിക്കാനാവില്ല. അങ്ങനെ മൊഴി നല്‍കിയവര്‍ ഏതുനിമിഷവും വെട്ടയാടപ്പെടുമെന്നു ഭയന്നു. ജഡ്ജിയ്ക്ക് 20 കോടി കൈക്കൂലി കൊടുത്ത് ജാമ്യം നേടാന്‍ ശ്രമിച്ചയാളിന് തനിക്കെതിരെ സാക്ഷി പറഞ്ഞ സാധാരണക്കാരെ കൈകാര്യം ചെയ്യാനാണോ പ്രയാസം.

റെഡ്ഡി വാഴ്ചയെ യഥാതഥം വരച്ചിടുന്നതാണ് സിബിഐയുടെ പക്കലുളള മൊഴികള്‍. തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഖനനത്തിന് പെര്‍മിറ്റുകളില്‍ ഒപ്പിടുവിച്ചത് എന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗവണ്മെന്റ് ജനാര്‍ദ്ദന റെഡ്ഡിയുടേതാണ്, അനുസരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്യുമെന്ന് റെഡ്ഡിയുടെ വലംകൈയായ അലിഖാന്‍ തന്നെ ഭീഷണിപ്പെടുത്തി ആവശ്യമായ ഉത്തരവുകള്‍ എഴുതി വാങ്ങിയിട്ടുണ്ടെന്ന് മറ്റൊരുദ്യോഗസ്ഥന്റെ മൊഴി. അലിഖാനും കൂട്ടരും പറയുന്നതിന് വഴങ്ങാതിരുന്നതിന് ക്രൂരമര്‍ദ്ദനമേറ്റവരുടെ മൊഴികളുമുണ്ട്. സിബിഐ ഹൈക്കോടതിയില്‍ പോയി വിധി അസ്ഥിരപ്പെടുത്തിയതു കൊണ്ട് ജനാര്‍ദ്ദന റെഡ്ഡി ഇപ്പോഴും ജയിലില്‍ത്തന്നെ. ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷനും ജയില്‍വാസവും.

ജനാര്‍ദ്ദന റെഡ്ഡിയുടെ സകല സമ്പത്തും കണ്ടുകെട്ടുകയും ബിനാമി അക്കൗണ്ടുകളടക്കം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഏതോ തുരങ്കങ്ങളില്‍ ഇനിയും കോടാനുകോടികള്‍ അവശേഷിക്കുന്നുണ്ട് എന്നാണ് 20 കോടിയുടെ ഈ കൈക്കൂലി വാഗ്ദാനം തെളിയിക്കുന്നത്. ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ എന്തുവില കൊടുക്കാനും ഖനി മാഫിയ തയ്യാറാണ്.

ജഗന്‍ മോഹനും ജയിലില്‍

ആന്ധ്രയിലും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ നടന്നു. വൈ എസ് രാജശേഖര റെഡ്ഡി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവടംവലിയ്ക്കിടയില്‍ ധനമന്ത്രി റോസയ്യ മുഖ്യമന്ത്രിയായി. ജഗന്‍ മോഹനെ കോണ്‍ഗ്രസ് തഴഞ്ഞു. റോസയ്യയ്ക്ക് ജഗന്‍ മോഹനെ ജയിലിലടയ്ക്കാന്‍ അധികം മെനക്കെടേണ്ടി വന്നില്ല. കാരണം, അപ്പോഴേയ്ക്കും ആന്ധ്രയിലെ ഖനിത്തട്ടിപ്പു കേസ് സുപ്രിംകോടതിയിലെത്തിയിരുന്നു.

ബങ്കളൂരുവിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വരുന്നതുവരെ അന്വേഷണം നിര്‍ത്തിവെയ്ക്കാനാണല്ലോ തീരുമാനിച്ചിരുന്നത്. പുതുതായി വന്ന കണ്‍സര്‍വേറ്റര്‍ സത്യസന്ധനായിരുന്നു. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പിടിക്കപ്പെട്ടു. യഥാര്‍ത്ഥ സ്‌കെച്ചും മാപ്പും അനുസരിച്ചല്ല അതിരുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നു കണ്ടെത്തി. തുടര്ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ കേന്ദ്രസര്ക്കാരിനു സ്വീകാര്യമല്ലെന്നും എത്രയും വേഗം പുതിയ സര്‍വെ നടത്തണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കര്‍ശന നിലപാടു സ്വീകരിച്ചു.

വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തി. ആറു മാസത്തിനകം പുതിയ സര്‍വെ നടത്തണമെന്ന് സുപ്രിംകോടതിയും ആവശ്യപ്പെട്ടു. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വെ സംഘത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹോം സെക്രട്ടറി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി. എന്നിട്ടും ഫലമുണ്ടായില്ല. ഒബുലാപുരം മൈനിംഗ് കോര്‍പറേഷന് സംസ്ഥാന ഭരണത്തിലുളള സ്വാധീനം എത്ര വലുതാണ് എന്നു തെളിയിക്കുന്നതാണ് ഈ അനുഭവം.

വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി (സിഇസി)യുടെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് എതിരായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഖജനാവിന്റെ നഷ്ടവും വിശദമായി ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും നടപടിയെടുത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഒബുലാപുരത്തെ ഖനനത്തിലിടപെടാന്‍ സിഇസിയ്ക്ക് യാതൊരു അവകാശവുമില്ലെന്നു വാദിച്ച് ഒഎംസിയുടെ ഡയറക്ടര്‍മാര്‍ നിരന്തരം പത്രസമ്മേളനങ്ങള്‍ നടത്തി.

ഈ സന്ദര്‍ഭത്തിലാണ് ആന്ധ്രയിലെ രാഷ്ട്രീയ മാറ്റങ്ങള്‍. ഒബുലാപുരം ഖനനത്തെയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്തു സമ്പാദനത്തെയും കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിനും റോസയ്യയ്ക്കും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. സിബിഐ ജഗന്‍ മോഹനെ അറസ്റ്റു ചെയ്തു. എന്നാല്‍ വൈഎസ് രാജശേഖര റെഡ്ഡി കോണ്‍ഗ്രസിന്റെ അഭിമാനതാരമായി വിലസിയ കാലത്താണ് ജഗന്‍ മോഹന്‍ ഈ സ്വത്തു വാരിക്കൂട്ടിയത് എന്ന കാര്യം അവര്‍ മറന്നു പോയി.

ഒരു ദശാബ്ദം കൊണ്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇരുമ്പയിരു സമ്പത്താണ് മാഫിയ ബെല്ലാരിയില്‍ നിന്നും കടത്തിയത്. ഒട്ടേറെപ്പേര്‍ കോടീശ്വരന്മാരായി. ചിലര്‍ ശതകോടീശ്വരന്മാരായി. പക്ഷേ, ബെല്ലാരിയിലെ ജനങ്ങള്‍ക്കെന്തു കിട്ടി? ഇന്നും ആ മേഖലയിലെ ദാരിദ്യരേഖയ്ക്കു കീഴിലുളളവരുടെ എണ്ണം നാല്‍പതു ശതമാനത്തിലേറെയാണ്. സാക്ഷരത ഏതാണ്ട് 50 ശതമാനവും. മാനവവിഭവസൂചികയെടുത്താല്‍ കര്‍ണാടകയില്‍ ബെല്ലാരിയ്ക്കു താഴെ നാലു ജില്ലകളേയുളളൂ. സമൃദ്ധിയ്ക്കിടയില്‍ ഇതുപോലെ ദാരിദ്ര്യം അപൂര്‍വമായിരിക്കും.

ബെല്ലാരി റിസര്‍വ് വനത്തിന് ഉണ്ടായ ആഘാതം അപരിഹാര്യമാണ്. ബെല്ലാരി വനമേഖലയില്‍ മാത്രം കാണാറുണ്ടായിരുന്ന സ്ലോത്ത് ബീയര്‍ എന്നറിയപ്പെടുന്ന അപൂര്‍വയിനം കരടിയുടെ വംശം അപ്രത്യക്ഷമായി. അപൂര്‍വയിനം ഔഷധസസ്യങ്ങള്‍ പ്രകൃതിയിലേയ്ക്ക് എന്നെന്നേയ്ക്കുമായി മടങ്ങി. ബെല്ലാരി മേഖലയില്‍ മഴ അപൂര്‍വ പ്രതിഭാസമായി. കാടു കരിഞ്ഞുണങ്ങി. ലോഡു കയറ്റി കുതിച്ചുപാഞ്ഞ ലോറികള്‍ റോഡുകള്‍ തകര്‍ത്തു. ഭ്രാന്തമായ ലാഭതൃഷ്ണയോടെ ഭൂമി തുരന്ന ഖനി മാഫിയയോട് ആകാശവും അന്തരീക്ഷവും ചെയ്ത പ്രതികാരത്തിന് ഇരയായത് പാവം ഗ്രാമവാസികള്‍.
at August 24, 2012 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കര്‍ണാടക, ഖനനം, ജഗന്‍ മോഹന്‍, ജനാര്‍ദ്ദന റെഡ്ഡി, ബിജെപി, വൈഎസ്ആര്‍

Tuesday, October 18, 2011

കൊള്ളക്കാരനായ വേദാന്തി

(ചങ്ങാത്ത മുതലാളിത്തം - രണ്ടാം അധ്യായം - ഒന്നാം അധ്യായത്തില്‍ വന്ന കമന്റുകള്‍ക്കുളള മറുപടി വൈകാതെ പ്രസിദ്ധീകരിക്കാം)


അധ്യായം രണ്ട്

ഇഹലോകകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തത്ത്വജ്ഞാനിയെന്നാണ് വേദാന്തി എന്ന വാക്കിന് സാധാരണ കല്‍പ്പിക്കുന്ന അര്‍ത്ഥം. പക്ഷേ, കോര്‍പറേറ്റുകളുടെ ലോകത്ത് 'വേദാന്ത' എന്നാല്‍ ഇഹലോകത്തുളള സര്‍വതിന്റെയും വെട്ടിപ്പിടിക്കലിനു വേണ്ടിയുളള പോര്‍വിളിയാണ്. ശതകോടീശ്വരന്മാരുടെ അമരം ലക്ഷ്യമാക്കി അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്‌സസ് എന്ന കോര്‍പറേറ്റ് ഭീമന്‍ കുതിച്ചുപായുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും കീഴ്‌മേല്‍ മറിയുന്നു. 'വേദാന്ത' എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. ''മനുഷ്യാവകാശങ്ങളെ തെല്ലും മാനിക്കാത്ത''വരെന്നാണ് വേദാന്ത ഗ്രൂപ്പിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളിദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.



ലോകത്തെ ശതകോടീശ്വരന്മാരില്‍ 113-ാം സ്ഥാനക്കാരനാണ് അനില്‍ അഗര്‍വാള്‍. ഇന്ത്യയില്‍ പന്ത്രണ്ടാമനും. ഫോബ്‌സ് മാസികയുടെ 2010ലെ കണക്കനുസരിച്ച് ആസ്തി 6.4 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 32,000 കോടി രൂപ). കോടീശ്വരന്റെ അവതാരത്തിനു മുമ്പ് അനില്‍ അഗര്‍വാളും ഗൗതം അദാനിയെപ്പോലെ ആക്രിക്കച്ചവടക്കാരനായിരുന്നു. 1954ല്‍ ബീഹാറിലെ പാട്‌നയില്‍ ജനനം. വിദ്യാഭ്യാസയോഗ്യത വെറും മെട്രിക്കുലേഷന്‍. സ്‌ക്കൂളില്‍ ലാലു പ്രസാദ് യാദവിന്റെ സഹപാഠി. പതിനഞ്ചാം വയസില്‍ പഠനം മതിയാക്കി. ആക്രിക്കച്ചവടത്തില്‍ തുടങ്ങിയ അനില്‍ അഗര്‍വാളിന്റെ ഇപ്പോഴത്തെ ആസ്ഥാനം ലണ്ടനാണ്. വ്യവസായ സാമ്രാജ്യമാകട്ടെ, ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ട്രേലിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുവ്യാപിച്ചിരിക്കുന്നു. 

1976ല്‍ സ്ഥാപിച്ച സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിലൂടെയാണ് അനില്‍ അഗര്‍വാള്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് കാലെടുത്തുവെച്ചത്. അഗര്‍വാള്‍ കുടുംബത്തിന്റെ വ്യാപാരസംരംഭങ്ങളെല്ലാം 1986ല്‍ വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയ്ക്കു കീഴിലായി. ചെമ്പ്, സിങ്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന സംസ്‌ക്കരണ മേഖലകളുടെ ആധിപത്യം കമ്പനി കൈക്കലാക്കി. തൂത്തുക്കുടി ആസ്ഥാനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കൈകാര്യം ചെയ്യുന്നത് ചെമ്പു വ്യാപാരം. അതില്‍ വേദാന്തയ്ക്ക് 53 ശതമാനം ഓഹരിപങ്കാളിത്തം. ഈ മേഖലയില്‍ തന്നെ മറ്റു രണ്ടുകമ്പനികള്‍. സാംബിയയിലെ കോങ്കോള കോപ്പര്‍ മൈന്‍സില്‍ 79 ശതമാനവും ടാന്‍സാനിയയിലെ കോപ്പര്‍ മൈന്‍സ് ഓഫ് ടാന്‍സാനിയയില്‍ 100 ശതമാനവുമാണ് വേദാന്തയുടെ ഓഹരിമൂലധനം. അലൂമിനിയം ആണ് വേദാന്തയുടെ മറ്റൊരു ഇടമേഖല. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി വേദാന്തയ്ക്കുണ്ട്. ബാല്‍ക്കോയില്‍ 51 ശതമാനവും വേദാന്ത അലൂമിനിയത്തില്‍ 71 ശതമാനവും മേട്ടൂരിലെ മദ്രാസ് അലൂമിനിയം കമ്പനിയില്‍ 93 ശതമാനവും ഓഹരിയുളള വേദാന്ത റിസോഴ്‌സസ് ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം കുത്തകയാണ്. ഇരുമ്പയിരു വ്യാപാരം നടത്തുന്ന പനാജിയിലെ സീസാ ഗോവയില്‍ 52 ശതമാനമാണ് വേദാന്തയുടെ ഓഹരി. പൂര്‍ണമായി വേദാന്തയുടെ ഉടമസ്ഥതയിലുളള സ്റ്റെര്‍ലൈറ്റ് എനര്‍ജി ലിമിറ്റഡ് ഊര്‍ജമേഖലയിലെ കുതിപ്പിന്റെ തുടക്കമാണ്. ഇന്ത്യയില്‍ ഭീമന്‍ താപനിലയങ്ങളുടെ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എട്ടു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരവ്, 2 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന ലാഭം, 2010 ലെ കണക്കു പ്രകാരം 598 മില്യണ്‍ ഡോളര്‍ അറ്റാദായം, 24 ബില്യണ്‍ ഡോളറിന്റെ ആസ്തി, 30,000 ജീവനക്കാര്‍... അങ്ങനെ വളരുകയാണ് വേദാന്ത റിസോഴ്‌സസ് എന്ന സാമ്രാജ്യം.



ഭാരത് അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ കൈക്കലാക്കിയത് അനില്‍ അഗര്‍വാളിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു. ഈ രണ്ടുപൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സര്‍ക്കാരില്‍ നിന്നു ചുളുവിലയ്ക്കു തട്ടിയെടുത്തപ്പോള്‍ വേദാന്തയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇന്നത്തെ ധനകാര്യമന്ത്രി സാക്ഷാല്‍ പി. ചിദംബരവും അംഗമായിരുന്നു. ധനകാര്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞത്. ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ ഒരു വ്യത്യാസവും വേദാന്തയ്ക്കില്ല. ഭരണത്തിലേറുമ്പോള്‍ ഇരുവരും ഒരുപോലെയെന്ന് വേദാന്തയുടെ അനുഭവം ശരിവെയ്ക്കുന്നു. 

പൊതുമേഖലാ സ്വകാര്യവത്കരണ നയം
നരസിംഹറാവും മന്‍മോഹന്‍ സിംഗും ചേര്‍ന്നാണ് 1991ല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്വകാര്യവത്കരണത്തിനു തുടക്കമിട്ടത്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഖജനാവിലേയ്ക്ക് പണം സ്വരുക്കൂട്ടാനാണ് ഐഎംഎഫിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം ഈ പുതിയനയം ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഓഹരിവില്‍പനയിലൂടെ 19,500 കോടി രൂപയുടെ സമാഹരണമായിരുന്നു ബജറ്റിലൂടെ നിര്‍ദ്ദേശിച്ചത്. പക്ഷേ, 66 കമ്പനികളുടെ ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 10,000 കോടി രൂപ മാത്രം. വ്യാപകമായി ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ലക്ഷ്യത്തിനു തടസമായി. ന്യൂനപക്ഷം ഓഹരികള്‍ വില്‍ക്കാനേ കഴിഞ്ഞുളളൂ എന്നും ഓര്‍ക്കണം. ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റെ പക്കല്‍ത്തന്നെ തുടര്‍ന്നു. നല്ലപങ്ക് ഓഹരികളും വാങ്ങിയത് മിക്കവാറും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു.


1996 - 98 കാലത്ത് ഇന്ത്യ ഭരിച്ചത് ദേവഗൗഡ, ഐ കെ ഗുജറാള്‍ എന്നിവരുടെ നേതൃത്വത്തിലുളള ഐക്യമുന്നണി സര്‍ക്കാരുകളായിരുന്നു. ഈ സര്‍ക്കാരുകളെ പിന്തുണച്ച ഇടതുപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില്ലറ ഓഹരിവില്‍പന ഈ കാലഘട്ടത്തിലുണ്ടായില്ല. പക്ഷേ, പുതിയ ഓഹരികള്‍ വിദേശ ധനനിക്ഷേപ സ്ഥാപനങ്ങള്‍ക്കു വില്‍ക്കുന്ന പതിവു അപ്പോഴും തുടര്‍ന്നു. വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (വിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡ് (എംടിഎന്‍എല്‍), ഗെയില്‍, ഒഎന്‍ജിസി, ഐഒസി തുടങ്ങിയ ഭീമന്‍ കമ്പനികള്‍ ഗ്ലോബല്‍ ഡെപ്പോസിറ്റ് റെസീറ്റ് (ജിഡിആര്‍) പ്രകാരം വിദേശ വിപണിയില്‍ നിന്ന് 1300 കോടിയോളം സമാഹരിച്ചു. 9800 കോടി രൂപയായിരുന്നു ലക്ഷ്യം. ജി.വി. രാമകൃഷ്ണ അധ്യക്ഷനായുളള ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനും ഇക്കാലത്ത് രൂപീകരിച്ചു. ഓഹരിവില്‍പനയ്ക്ക് ഇടക്കാല കാര്യപരിപാടി തയ്യാറാക്കുകയായിരുന്നു കമ്മിഷന്റെ ലക്ഷ്യം.


1998 മുതല്‍ 2004 വരെ ബിജെപി ഭരണകാലമായിരുന്നു. ആദ്യത്തെ രണ്ടുവര്‍ഷം ജിഡിആര്‍ വഴി പുതിയ ഓഹരികള്‍ വിദേശത്തു വിറ്റ് പണം സമാഹരിക്കുന്ന രീതി അവരും പിന്തുടര്‍ന്നു. ഈരീതിയില്‍ ഏതാണ്ട് ഏഴായിരം കോടി രൂപ അവര്‍ സമാഹരിച്ചു. കൂടാതെ പൊതുമേഖലയാകെ വില്‍ക്കുന്നതിനുളള ബീഭത്സമായൊരു പദ്ധതി അണിയറയില്‍ തയ്യാറാക്കുകയും ചെയ്തു.


സര്‍ക്കാരിന്റെ ഭൂരിപക്ഷ ഉടമസ്ഥത നിലനിര്‍ത്തുന്ന സ്വകാര്യവത്കരണത്തിനു പകരം തന്ത്രപരമായ സ്വകാര്യപങ്കാളിയെ കണ്ടെത്തി അവര്‍ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥതയും പൂര്‍ണ മാനേജ്‌മെന്റും ഏല്‍പ്പിച്ചുകൊടുക്കുന്ന സമ്പ്രദായമാണ് ബിജെപി അവലംബിച്ചത്. അതിന് തന്ത്രപരമായ വില്‍പന (േെൃമലേഴശര മെഹല)െ എന്ന ഓമനപ്പേരുമിട്ടു.


2000-01ല്‍ ബാല്‍ക്കോ വില്‍പനയിലൂടെ അവര്‍ പുതിയ നയം ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡും പാരാദ്വീപ് ഫോസ്‌ഫേറ്റും 2002ല്‍ വിറ്റു. കൊച്ചിയിലെയും ചെന്നൈയിലെയും റിഫൈനറികളും ഐപിസിഎല്‍ എന്ന പെട്രോകെമിക്കല്‍ കമ്പനിയും ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനിയുമാണ് ഇക്കാലത്ത് പെട്രോളിയം മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയും വില്‍ക്കപ്പെട്ടു. മോഡേണ്‍ ബ്രഡ് കമ്പനിയുടെയും ഐടിഡിസിയുടെ ഹോട്ടലുകളുടെയും വില്‍പന വലിയ ശ്രദ്ധ പിടിച്ചുപറ്റി. 24,000 കോടി രൂപ ഇതുവഴി അവര്‍ സമാഹരിച്ചു.


സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനു പകരം ഒരു പ്രത്യേക വകുപ്പും ബിജെപി സൃഷ്ടിച്ചു. അരുണ്‍ ഷൂറിയായിരുന്നു മന്ത്രി. ഓഹരിവില്‍ക്കാന്‍ മാത്രം ഒരു മന്ത്രി. ഷൂറിയ്ക്ക് സ്വകാര്യവത്കരണം കേവലം വിഭവസമാഹരണമാര്‍ഗമായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്പത്തികദര്‍ശനം തന്നെയായിരുന്നു, അത്. ഇന്ത്യന്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുക എന്നതാണ് തന്റെ അവതാരലക്ഷ്യമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഒരുതരം പ്രത്യയശാസ്ത്ര ഭ്രാന്തോടെയായിരുന്നു മൂന്നുവര്‍ഷത്തെ അദ്ദേഹത്തിന്റെ ചെയ്തികള്‍. മേല്‍സൂചിപ്പിച്ച ഓരോ സ്വകാര്യവത്കരണ ഇടപാടും ഓരോ അഴിമതിക്കഥയാണ്. ബാല്‍ക്കോയുടെ വില്‍പന സാമാന്യം വിശദമായി ഈ അധ്യായത്തില്‍ നമുക്കു പരിശോധിക്കാം.


കറവ തീരുംമുമ്പേ അറവുകാരന്
ഇന്ത്യയിലെ അലൂമിനിയം വ്യവസായത്തിന്റെ കൊടിമരമായി 1965ലാണ് ഭാരത് അലൂമിനിയം ലിമിറ്റഡ് എന്ന ബാല്‍ക്കോ സ്ഥാപിതമായത്. ഗാര്‍ഹിക വ്യാവസായികാവശ്യങ്ങള്‍ക്കും പ്രതിരോധ, വ്യോമയാന മേഖലകളിലും ആവശ്യമായ അലൂമിനിയത്തിന്റെ സിംഹഭാഗവും ഈ കമ്പനിയാണ് ഉല്‍പാദിച്ചുവന്നത്. അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകള്‍ക്കു വേണ്ട പ്രത്യേക അലൂമിനിയസങ്കരങ്ങള്‍ വിതരണം ചെയ്തതും ബാല്‍ക്കോ തന്നെ. വിറ്റുതുലയ്ക്കുന്നതിനു തൊട്ടുമുമ്പ് 1999-2000ല്‍ ഏതാണ്ട് 1000 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിയ്ക്കു മുമ്പുളള ലാഭം 122 കോടി രൂപ. നികുതി അടച്ചതിനുശേഷമുളള അറ്റാദായം 56 കോടി. ഇപ്രകാരം ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന കറവപ്പശുവിനെ അറവുവിലയ്ക്കു വില്‍ക്കുന്നതിന് ബിജെപി പറഞ്ഞ ന്യായങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


കമ്പനി ലാഭത്തിലാണ് എന്നത് ശരി തന്നെ; പക്ഷേ, ലാഭം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; അന്താരാഷ്ട്ര വിപണിയില്‍ അലൂമിനിയത്തിന് നല്ല വിലയുളളതു കൊണ്ടുമാത്രമാണ് ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; ഈ സ്ഥിതിവിശേഷം മാറുമ്പോള്‍ വലിയതോതില്‍ മുതല്‍മുടക്കി ആധുനികവത്കരിച്ചാല്‍ മാത്രമേ കമ്പനിയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ; ഇത്രയും പണം മുടക്കാന്‍ സര്‍ക്കാരിനു കഴിയില്ല; അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ അനിവാര്യമാണ്; ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിറ്റാലേ ന്യായമായ വില കിട്ടൂ; അതുകൊണ്ടാണ് വില്‍പനയ്ക്കു തിരക്കുകൂട്ടുന്നത്.


നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയ പൊതുമേഖലാവിരുദ്ധ ചിന്താഗതി സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് ബാല്‍ക്കോ അനുഭവിക്കേണ്ടി വന്നത്. ബാല്‍ക്കോ വില്‍ക്കാനുളള ആദ്യ നിര്‍ദ്ദേശം ഐക്യമുന്നണി സര്‍ക്കാര്‍ നിയോഗിച്ച ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റേതായിരുന്നു. പക്ഷേ, ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. ആ നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: ''മാനേജ്‌മെന്റ് സ്വാതന്ത്ര്യമില്ലാത്തതിന്റെയും നടപടിക്കുരുക്കുകള്‍ മൂലവും ബാല്‍ക്കോ എന്ന പൊതുമേഖലാ കമ്പനി ദണ്ഡം സഹിക്കേണ്ടി വന്നു. കോര്‍ബയിലെ സിആര്‍എം പ്രോജക്ടിന് എട്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. ഇതുമൂലം മൂലധനച്ചെലവ് ഇരട്ടിയായി. സ്വന്തമായൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനു വേണ്ടിയുളള അപേക്ഷ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തന്മൂലം ഉയര്‍ന്നവിലയ്ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇത് ചെലവു വര്‍ദ്ധിപ്പിക്കുന്നു. ഈ കാലതാമസങ്ങളും അസ്വാതന്ത്ര്യവും കമ്പനിയുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ ലാഭം ഇതിനെക്കാള്‍ എത്രയോ കൂടുതലായിരുന്നേനെ''.


ബാല്‍ക്കോയെ നഷ്ടത്തിലേയ്ക്കു നയിച്ചത് അതിന്റെ ഉടമയായ കേന്ദ്രസര്‍ക്കാര്‍ തന്നെയായിരുന്നു. ഉടമതന്നെ നഷ്ടം വരുത്തിവെച്ച്, ആ നഷ്ടം കാരണമാക്കി കമ്പനിയുടെ വില്‍പ്പന നടത്തി. യഥാര്‍ത്ഥത്തില്‍ വില്‍പനയായിരുന്നില്ല, മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തിന്റെ പ്രതിവിധി. കമ്പനിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ പണം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കമ്പനിയ്ക്ക് ഏതാണ്ട് 500 കോടി രൂപയുടെ കാഷ് റിസര്‍വ് ഉണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ഓഹരിമൂലധനത്തെ അപേക്ഷിച്ച് കമ്പനിയുടെ വായ്പാബാധ്യതകള്‍ താഴ്ന്ന തോതിലുമായിരുന്നു. കമ്പോളത്തില്‍ നിന്നും പണം കിട്ടാന്‍ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതു ചെയ്യുന്നതിനു പകരം കമ്പനിയുടെ വിപുലീകരണത്തെ തടസപ്പെടുത്തി കമ്പനി നഷ്ടം വിലയ്ക്കു വാങ്ങുകയായിരുന്നു.


സ്വകാര്യവത്കരണത്തിനു വേണ്ടിയുളള തിടുക്കത്തിന്റെ യഥാര്‍ത്ഥ കാരണം പ്രത്യയശാസ്ത്രപരമാണ്. ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയതു മുതല്‍ പൊതുമേഖലാ സ്വകാര്യവത്കരണത്തെക്കുറിച്ച് ഏറെ വാചകമടിച്ചുവെങ്കിലും കാര്യങ്ങള്‍ വേണ്ടത്ര നടന്നിരുന്നില്ല. ഉദാരവത്കരണത്തിന്റെ ആദ്യദശകത്തില്‍ ഓഹരിവില്‍പന വഴി 44000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും 18000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. പൊതുമേഖലയുടെ മൊത്ത വില്‍പനയാണ് ഉദാരവത്കരണപാതയിലൂടെ മുന്നേറാന്‍ ഷൂരിയും സംഘവും കണ്ടെത്തിയ മാര്‍ഗം. 


അതിനാദ്യം തിരഞ്ഞെടുത്തത് ബാല്‍ക്കോയെ. 51 ശതമാനം ഓഹരി സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷം ഓഹരിയും സര്‍ക്കാരില്‍ത്തന്നെ നിലനിര്‍ത്തി പങ്കാളിയായ സ്വകാര്യ സംരംഭകനെ മാനേജ്‌മെന്റ് ഏല്‍പ്പിക്കുക എന്നതാണ് 'തന്ത്രപരമായ വില്‍പന'. കമ്പനിയുടെ നില മെച്ചപ്പെടുമ്പോള്‍ ബാക്കി ഓഹരികള്‍ ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഇതിനുളള ന്യായം. എന്നാല്‍ ബാല്‍ക്കോയുടെ കാര്യത്തില്‍ ഭൂരിപക്ഷം ഓഹരിയും മാനേജ്‌മെന്റ് അധികാരവും ഒറ്റയടിയ്ക്ക് സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു.


5000 കോടിയുടെ കമ്പനി 551 കോടിയ്ക്ക്
കമ്പനിയുടെ വില നിശ്ചയിക്കുകയാണ് പൊതുമേഖലാസ്വകാര്യവത്കരണത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയ. സാധാരണഗതിയില്‍ പൊതുമേഖലാ കമ്പനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിപുലമായ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നവയല്ല. അതുകൊണ്ട് വിപണിമൂല്യം അറിയാനാവില്ല. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില നിശ്ചയിക്കാന്‍ പ്രത്യേക കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കും. ജെപി മോര്‍ഗന്‍ എന്ന സ്ഥാപനമായിരുന്നു ബാല്‍ക്കോയുടെ കണ്‍സള്‍ട്ടന്റ്. എന്നാല്‍ അവര്‍ക്ക് കണക്കെടുക്കേണ്ടി വന്നില്ല. അതിനുമുമ്പേ, ബാല്‍ക്കോ വേദാന്തയ്ക്കു വില്‍ക്കാന്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അഞ്ചു രീതികളില്‍ കണക്കുകൂട്ടിയാണ് ബാല്‍ക്കോയുടെ വില ശാസ്ത്രീയമായി നിര്‍ണയിച്ചത് എന്നാണ് അരുണ്‍ ഷൂറി അവകാശപ്പെട്ടത്. ഭാവിയില്‍ കമ്പനിയ്ക്കുണ്ടാകാവുന്ന ലാഭസാധ്യതകളെ അടിസ്ഥാനമാക്കി നടപ്പുവില നിശ്ചയിക്കുകയായിരുന്നു ആദ്യമാര്‍ഗം. അതുപ്രകാരം, ബാല്‍ക്കോയുടെ വില, 650 - 1000 കോടി രൂപയാണ്. രണ്ടാമത്തെ മാര്‍ഗം, സമാനമായ മറ്റുകമ്പനികളുമായുളള താരതമ്യപഠനമാണ്. ഈ രീതിപ്രകാരം ബാല്‍ക്കോയുടെ വില 600-900 കോടി രൂപയാണ്. ബാലന്‍സ് ഷീറ്റിന്റെ പഠനത്തിലൂടെ നെറ്റ് വര്‍ത്ത് വിലയിരുത്തുമ്പോള്‍ ബാല്‍ക്കോയുടെ വില 600-700 കോടി രൂപയാണ്. കമ്പനിയുടെ ആസ്തികളുടെ വില എണ്ണിക്കൂട്ടുന്നതാണ് അഞ്ചാമത്തെ മാര്‍ഗം. ഇതുപ്രകാരം കമ്പനിയുടെ വില 1000 - 1100 കോടി രൂപയാണ്. 51 ശതമാനം ഓഹരിയാണല്ലോ സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കുന്നത്. ഇത്രയും ഓഹരിയ്ക്ക് 551 കോടി രൂപ ന്യായമായ വിലയായി തീരുമാനിക്കപ്പെട്ടു. ഇവിടെയാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത് എന്നാണ് ആക്ഷേപം. ഈ ആക്ഷേപം 2006ലെ സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടും ശരിവെച്ചു.


തെറ്റായ രീതിയിലാണ് കമ്പനിയുടെ ഭാവി ലാഭ സാധ്യതകള്‍ കണക്കുകൂട്ടിയത്. ലാഭവും ലാഭസാധ്യതയും കുറഞ്ഞതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നയങ്ങള്‍ തിരുത്തിയിരുന്നുവെങ്കില്‍ ഭാവിയിലെ ലാഭവും വര്‍ദ്ധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതെ, കമ്പനിയുടെ ലാഭം ഇടിഞ്ഞു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തും എന്ന അനുമാനത്തിന്മേലായിരുന്നു കണക്കുകൂട്ടല്‍. അരുണ്‍ ഷൂറി തന്നെയായിരുന്നു ഇതിന്റെ മുഖ്യകാര്‍മ്മികന്‍. 1996-97ല്‍ 163 കോടിയുണ്ടായിരുന്ന ലാഭം 2001-02 കാലത്ത് 25 കോടിയായി കുറഞ്ഞുവെന്നത് അദ്ദേഹത്തിന്റെ സ്ഥിരം പല്ലവിയായിരുന്നു.


കമ്പനിയുടെ ആസ്തികള്‍ പൂര്‍ണമായും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പലതിനും കുറഞ്ഞ വിലയാണ് കണക്കാക്കിയതും. കമ്പനിയുടെ ഛത്തീസ്ഗഡിലെ കോര്‍ബയിലെ സ്വത്തുക്കള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. 2,720 ഏക്കര്‍ ഭൂമിയില്‍ അലൂമിനിയം ഫാക്ടറി, 270 മെഗാവാട്ട് ശേഷിയുളള പവര്‍ പ്ലാന്റ്, സമ്പന്നമായ ബോക്‌സൈറ്റ് ഖനി, ഇതിനു പുറമെ 15,000 ഏക്കറില്‍ പരന്നുകിടക്കുന്ന 4000 കുടുംബങ്ങള്‍ താമസിക്കുന്ന ബാല്‍ക്കോ ടൗണ്‍ഷിപ്പ്, പശ്ചിമ ബംഗാളിലെ ബിധാന്‍ബാഗിലെ മറ്റൊരു അലൂമിനിയം ഫാക്ടറി എന്നിവയുടെയൊക്കെ നിയന്ത്രണാവകാശമാണ് 551 കോടി രൂപയ്ക്കു വിറ്റത്.


കോര്‍ബയിലെ 270 മെഗാ വാട്ടിന്റെ പവര്‍പ്ലാന്റ് പുതുതായി പണിയണമെങ്കില്‍ തന്നെ 1215 കോടി രൂപ വേണ്ടിവരുമായിരുന്നു. തേയ്മാനച്ചെലവ് കിഴിച്ചാലും കിട്ടിയ 551 കോടി രൂപ ഇതിനുപോലും തികയുമായിരുന്നില്ല. വില്‍പനയുടെ തലേവര്‍ഷം ബാല്‍ക്കോയുടെ കപ്പാസിറ്റി 91,000 ടണ്ണില്‍ നിന്ന് 1,31,400 ടണ്ണായി ഉയര്‍ത്തിയിരുന്നു. ഇത് കണക്കെടുപ്പില്‍ വിട്ടുകളഞ്ഞു എന്ന് സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചു. ഭൂവില നിര്‍ണയത്തിലും വന്‍തിരിമറി നടന്നു. കമ്പനിയുടെ ആവശ്യത്തില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തില്ല. വലിയൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടുകൂടിയായിരുന്നു ബാല്‍ക്കോ കൈമാറ്റം. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 5000 - 6000 കോടി രൂപ വിലമതിക്കുന്നതായിരുന്നു ബാല്‍ക്കോയുടെ ആസ്തികള്‍.


ബാല്‍ക്കോ വില്‍പനയുടെ അന്തര്‍നാടകങ്ങള്‍
ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവിലയെക്കാള്‍ ഉയര്‍ന്ന തുകയാണ് സ്റ്റെര്‍ലൈറ്റ് ലേലം വിളിച്ചതെന്ന് അരുണ്‍ ഷൂറി പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില എത്രയെന്ന് പുറത്തുപറയാന്‍ അദ്ദേഹം തയ്യാറായില്ല. ആ തുക ദുരൂഹമായി നിലനിന്നു. ലേലത്തില്‍ പങ്കെടുത്ത ഹിന്ദാല്‍കോ സമര്‍പ്പിച്ച ക്വട്ടേഷനും വെളിപ്പെടുത്തപ്പെട്ടില്ല. അമേരിക്ക ആസ്ഥാനമായ അല്‍കോ കമ്പനി ലേലത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.


ഷൂരിയുടെ ഈ ഒളിച്ചുവെയ്ക്കല്‍ വഴിയാണ് അണിയറ രഹസ്യങ്ങളുടെ ദുര്‍ഗന്ധം പുറത്തേയ്ക്കു പടര്‍ന്നത്. തുക വെളിപ്പെടുത്തണമെന്നുളള ആവശ്യം ശക്തമായി ഉയര്‍ന്നുവെങ്കിലും അവയെല്ലാം ഷൂരി അവഗണിച്ചു. അതു വെളിപ്പെടുത്താനും അനില്‍ അഗര്‍വാള്‍ തന്നെ വേണ്ടി വന്നു. സര്‍ക്കാരിന്റെ മതിപ്പുവില 514 കോടി രൂപയായിരുന്നുവെന്ന് എക്കണോമിക് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ ബാല്‍ക്കോയുടെ പുതിയ മുതലാളി വെളിപ്പെടുത്തി. ഹിന്ദാല്‍കോയുടെ ലേല അടങ്കല്‍ 265 കോടിയായിരുന്നുവത്രേ! ഇത് ഒത്തുകളിയായിരുന്നു. ബിജെപി വിറ്റ ഒമ്പതു കമ്പനികള്‍ വാങ്ങാന്‍ 96 പേര്‍ മുന്നോട്ടു വന്നെങ്കിലും 21പേരേ ടെന്‍ഡറില്‍ പങ്കെടുത്തുളളൂവെന്ന് 2006ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ബാല്‍ക്കോ വാങ്ങാന്‍ 3 പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം!


തിരക്കിട്ടും തെല്ലും അവധാനതയില്ലാതെയുമാണ് ആസ്തികളും മറ്റും കണക്കുകൂട്ടിയത് എന്ന വിമര്‍ശനം സി ആന്‍ഡ് ഏജി ഉന്നയിച്ചു. സി ആന്‍ഡ് എജിയുടെ നിരീക്ഷണത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 49 ദിവസമെങ്കിലും വേണ്ടിയിരുന്നു. എന്നാല്‍ വെറും പത്തൊമ്പതു ദിവസത്തിനുളളില്‍ അരുണ്‍ ഷൂറി കൃത്യം നിര്‍വഹിച്ചു. കണക്കുകൂട്ടലുകളുടെ ഒരനുമാനവും രേഖാമൂലം എഴുതിസൂക്ഷിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാകട്ടെ, ഫയലുകള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി.


എതിര്‍പ്പുകളെല്ലാം തട്ടിനീക്കി സ്റ്റെര്‍ലൈറ്റിനു തന്നെ ബാല്‍ക്കോ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു വല്ലാത്ത വാശിതന്നെയുണ്ടായിരുന്നു. വില്‍പനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം തുറന്ന യുദ്ധം തന്നെ നടത്തി. ബാല്‍ക്കോയുടെ പുതിയ മാനേജ്‌മെന്റിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതി വിധി സമ്പാദിച്ചു. ഫാക്ടറി സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഛത്തീസ്ഗഡ് സര്‍ക്കാരിനുളള കേന്ദ്രവിഹിതത്തില്‍ നിന്നും തട്ടിക്കിഴിക്കുമെന്നു പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്കെതിരെയും സുപ്രിംകോടതി വിധി സമ്പാദിച്ചു.


ഇടപാടുകളുടെ ഏറ്റവും രൂക്ഷവിമര്‍ശകനായിരുന്നു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി. അദ്ദേഹമാണ് അഴിമതിയാരോപണം ആദ്യമായി ഉന്നയിച്ചത്. ''100 കോടി രൂപ കൈക്കൂലി വാങ്ങിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ബാല്‍ക്കോ ഓഹരി ചുളുവിലയ്ക്ക് വിറ്റുതുലച്ചത്. ഛത്തീസ്ഗഡിനെ പട്ടാപ്പകല്‍ കവര്‍ച്ചയിലൂടെ കൊളളയടിക്കുകയായിരുന്നു ഇവര്‍'' എന്നു ജോഗി തുറന്നടിച്ചു. എന്നാല്‍ ബാല്‍ക്കോ വില്‍പനയുടെ അഴിമതിയെക്കുറിച്ചുളള അന്വേഷണം ഈ പ്രസ്താവനയ്ക്കപ്പുറത്തേയ്ക്ക് പോയില്ല. തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ ധനസമാഹരണം പൊതുമേഖലയുടെ വില്‍പന വഴിയായിരുന്നു എന്നആ ആക്ഷേപം ഇപ്പോഴും ഖണ്ഡിക്കപ്പെട്ടിട്ടില്ല.


ബാല്‍ക്കോ വില്‍പന പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് ഇടപാട് അന്വേഷിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. കാലതാമസമുണ്ടാവുമെന്ന കാരണം പറഞ്ഞ് ഈ ആവശ്യം അരുണ്‍ ഷൂരി നിരാകരിച്ചു. സിഎജിയുടെ പരിശോധന മതിയെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. 2001 മാര്‍ച്ച് ഒന്നിനായിരുന്നു ലോക്‌സഭയില്‍ വോട്ടെടുപ്പ്. ചര്‍ച്ചയ്‌ക്കൊടുവില്‍ 119നെതിരെ 239 വോട്ടുകള്‍ക്ക് ബാല്‍ക്കോ വില്‍പനയ്ക്ക് ലോകസഭ അംഗീകാരം നല്‍കി. തൊട്ടുപിറ്റേന്നു തന്നെ സ്റ്റെര്‍ലൈറ്റുമായുളള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. 551.5 കോടി രൂപയുടെ ചെക്ക് സ്റ്റെര്‍ലൈറ്റ് സര്‍ക്കാരിനു കൈമാറി. മാര്‍ച്ച് 3ന് കമ്പനിയുടെ നിയന്ത്രണാധികാരം അവര്‍ ഏറ്റെടുക്കുകയും ചെയ്തു.


പ്രതിഷേധവും പ്രതിരോധവും
ബാല്‍ക്കോ വില്‍ക്കാനുളള സര്‍ക്കാര്‍ നീക്കം വെട്ടിത്തിളയ്ക്കുന്ന തൊഴിലാളിപ്രക്ഷോഭമാണ് ക്ഷണിച്ചുവരുത്തിയത്. 2001 ഫെബ്രുവരി 26ന് ബന്ദു നടത്തി കമ്പനി വില്‍പനയെ ട്രേഡ്് യൂണിയനുകള്‍ എതിരേറ്റു. ബന്ദിനു പിന്നാലെ ബാല്‍ക്കോ സംരക്ഷണ സംയുക്ത പ്രചാരണ സമിതി രൂപീകരിച്ച് 2001 മാര്‍ച്ച് 3 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. സിഐടിയു, എച്ച്എംഎസ്, ഐഎന്‍ടിയുസി, ബിഎംഎസ്, എന്‍എല്‍ഒ തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും സമരമുഖത്തു നിലയുറപ്പിച്ചു. ഒന്നൊഴിയാതെ എല്ലാ തൊഴിലാളികളും പണിമുടക്കി. പണിമുടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചേരാന്‍ സമൂഹമൊന്നാകെ ഫാക്ടറി ആസ്ഥാനത്തേയ്ക്ക് ഒഴുകിനിറഞ്ഞു. തദ്ദേശവാസികളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും വനിതകളും സമരമുഖത്ത് അണിനിരന്നു. ഫാക്ടറി കൈമാറ്റരേഖയൊപ്പിട്ട 2001 മാര്‍ച്ച് 2 മുതല്‍ രാപകലില്ലാതെ അവര്‍ ഫാക്ടറിയ്ക്ക് കാവല്‍നിന്നു.


തുടര്‍ന്ന് തൊഴിലാളി സമരം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. സിപിഐ(എം), സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്വകാര്യവത്കരണത്തിനെതിരെ പൊതുപ്രസ്ഥാനം ഉടലെടുത്തു. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അഖിലേന്ത്യാ നേതൃത്വം സ്വകാര്യവത്കരണത്തെ അനുകൂലിക്കുമ്പോഴും അവരുടെ പ്രാദേശിക ഘടകം സമരത്തില്‍ സജീവമായി പങ്കെടുത്തു. സമരത്തിനെതിരെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങി.

2001 മാര്‍ച്ച് 4ന് കോര്‍ബ പട്ടണം മുതല്‍ ഫാക്ടറിപ്പടിക്കല്‍ വരെ 14 കിലോമീറ്റര്‍ നീളത്തില്‍ തൊഴിലാളികളും പൊതുജനങ്ങളും മനുഷ്യച്ചങ്ങല തീര്‍ത്തു. അന്നു വൈകുന്നേരം പതിനയ്യായിരത്തിലേറെ സ്ത്രീകള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കത്തിജ്വലിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും ഉണ്ടായിരുന്നു. രാംലീലാ മൈതാനത്തില്‍ തടിച്ചുകൂടിയവരെ സാക്ഷിയാക്കി അജിത് ജോഗി ലോകത്തോട് ഇങ്ങനെ പറഞ്ഞു - ബാല്‍ക്കോ വില്‍പന പട്ടാപ്പകല്‍ നടന്ന പകല്‍ക്കൊളളയാണ്. രാജ്യത്തിന്റെ സമ്പത്ത് ബിജെപി സര്‍ക്കാര്‍ വിറ്റു തുലച്ചതാണ്. കുപ്രസിദ്ധമായ ബാല്‍ക്കോ വില്‍പനാ തീരുമാനം തിരുത്തുന്നതു വരെ സമരം തുടരേണ്ടതുണ്ട്.


പണിമുടക്കി സമരം ചെയ്യുമ്പോഴും പ്ലാന്റു നശിക്കാതിരിക്കാനുളള മുന്‍കരുതലും തൊഴിലാളികള്‍ തന്നെ ഏറ്റെടുത്തു. ഫാക്ടറിയിലെ ചൂളയില്‍ ഊഷ്മാവു നിലനിര്‍ത്തി ശേഖരിക്കപ്പെട്ട അലൂമിനിയം തണുത്തുറയാതെ നോക്കാന്‍ അറുപതംഗങ്ങളുളള തൊഴിലാളികളുടെ ടീം വേതനമില്ലാതെ പണിയെടുക്കുകയും ചെയ്തു.


സമരം മുന്നേറവെ, സ്റ്റെര്‍ലൈറ്റ് കമ്പനി ഉദ്യോഗസ്ഥരുടെയും ബിജെപിയുടെയും സ്ഥലം എംഎല്‍എയുടെയും നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സമരകേന്ദ്രത്തിനു ചുറ്റും പ്രകോപനപരമായ ഭീഷണികള്‍ മുഴങ്ങി. ബാല്‍ക്കോ വില്‍പനയ്‌ക്കെതിരുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഛത്തീസ്ഗഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. സമരം തുടര്‍ന്നാല്‍ സമരക്കാര്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുയര്‍ന്നു. പക്ഷേ, ഒരു തൊഴിലാളിപോലും ജോലിക്കു കയറിയില്ല. സ്റ്റെര്‍ലൈറ്റിന്റെ പിണിയാളുകളായി നിന്ന എംഎല്‍എയ്ക്കും പൊലീസ് മേധാവികള്‍ക്കുമെതിരെ അവര്‍ പൊലീസ് സ്റ്റേഷന്‍ പിക്കറ്റു ചെയ്ത് പ്രതികരിക്കുകയും ചെയ്തു.


സമരം 67 ദിവസം പിന്നിട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി മലക്കം മറിഞ്ഞു. അതോടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവന്നു. സമരം ഒറ്റികൊടുക്കാന്‍ കോണ്‍ഗ്രസ് തുനിഞ്ഞതിനു പിന്നിലും വലിയ പണമിടപാടുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ആസന്നമായിരുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലും ചെന്നൈയിലും ഫാക്ടറിയുളള കമ്പനിയുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. കോണ്‍ഗ്രസ് പിറകില്‍ നിന്നു കുത്തിയതോടെ ഒത്തുതീര്‍പ്പല്ലാതെ തൊഴിലാളികള്‍ക്കു വേറെ വഴിയുണ്ടായിരുന്നു. രണ്ടുമാസത്തെ മുന്‍കൂര്‍ ശമ്പളം വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതിയുടെ വിധിയും വന്നു.


തൊഴിലാളികളെ പാട്ടിലാക്കാന്‍ കമ്പനിയില്‍ അവര്‍ക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തു. സ്വകാര്യവത്കരണം കഴിഞ്ഞ് ആദ്യ ഒരുവര്‍ഷത്തിനുളളില്‍ ആരെയും പിരിച്ചുവിടില്ലെന്നും തൊഴില്‍സേനയുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിലവിലുളളതിനു സമാനമായ വിആര്‍എസ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും വാഗ്ദാനമുണ്ടായി. സേവനവേതന വ്യവസ്ഥകളില്‍ പലനീക്കുപോക്കുകള്‍ക്കും തൊഴിലാളികള്‍ തയ്യാറായി. പക്ഷേ, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അങ്ങനെ 2004 ജൂലൈ 22ന് ഐഎന്‍ടിയുസി ഒഴികെയുളള മറ്റെല്ലാ യൂണിയനും സംയുക്തമായി ഒരുദിവസത്തെ പണിമുടക്കു നടത്തി. ബാക്കിയുളള 49 ശതമാനം ഓഹരിയും സ്റ്റെര്‍ലൈറ്റ് കൈയടക്കി.


വേദാന്തയ്‌ക്കെതിരെ അന്തര്‍ദ്ദേശീയ പ്രതിഷേധം
വേദാന്തയുടെ ബോക്‌സൈറ്റ് ഖനനം സൃഷ്ടിച്ച നിര്‍ബന്ധിത പലായനവും ചെറുത്തുനില്‍പ്പിനെതിരെ നടന്ന പൊലീസ് വെടിവെപ്പും അപകടങ്ങളും പരിക്കുകളും രോഗങ്ങളും നൂറുകണക്കിന് ആദിവാസികളുടെ മരണത്തിനു വഴിവെച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വേരോടെ പറിച്ചെറിഞ്ഞും പരിസ്ഥിതി തകര്‍ത്തും കുടിവെളളം ദുഷിപ്പിച്ചും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആയിരക്കണക്കിന് കുടുംബങ്ങളെ നിരന്തരമായ പട്ടിണിയിലേയ്ക്കു തളളിയിട്ടുമാണ് അനില്‍ അഗര്‍വാള്‍ ശതകോടീശ്വരപ്പട്ടികയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നത്. വേദാന്തയെ വളര്‍ത്തുകയും അവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത തോതിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറി.



· ഒഡീഷയിലെ ഡോംഗ്രിയ കോന്‍ധ് ആദിവാസി സമൂഹം പവിത്രമെന്നു കരുതുന്ന നിയാംഗിരി മലനിരകളിലെ ഖനനത്തിനെതിരെ ശക്തമായ ആദിവാസി പ്രക്ഷോഭം ഉണ്ടായി.പൂര്‍വഘട്ടത്തിലെ പ്രധാന വന്യജീവി സങ്കേതവും വംശധാര നന്ദിയുടെയും പല അരുവികളുടെയും ഉത്ഭവകേന്ദ്രം കൂടിയാണ് നിയാംഗിരി കുന്നുകള്‍. ഇവിടുത്തെ ഖനനം നിര്‍ത്തിവെയ്ക്കാന്‍ 2010 ആഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഉത്തരവിടേണ്ടി വന്നു.
· ലാഞ്ചിഗഡിലെ അലൂമിന റിഫൈനറി വിപുലീകരിക്കാന്‍ വേദാന്ത വന്‍തോതില്‍ വനനശീകരണം നടത്തി. റിഫൈനറി കയ്യടക്കിയ മൂന്നേക്കറോളം ഭൂമി, യഥാര്‍ത്ഥത്തില്‍ ആദിവാസികളുടേതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി. ഭൂമി കയ്യേറിയതിന് വേദാന്തയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. വേദാന്തയുടെ ഭൂമി കയ്യേറ്റം ഇതാദ്യമായാണ് 'ഔദ്യോഗികമായി' തെളിയിക്കപ്പെടുന്നത്.
· 2011 ഏപ്രില്‍ അഞ്ചിനും മെയ് 16നും ഫാക്ടറിയിലെ വിഷമാലിന്യശേഖരം രണ്ടുവട്ടം തകര്‍ന്ന് വന്‍സധാരാ നദി ചുവന്ന ചെളി കലര്‍ന്ന് മലിനമായി. 2008ലും ഇതു സംഭവിച്ചിരുന്നു. തടയണ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ഒഡീഷ മലിനീകരണ നിയന്ത്രണബോര്‍ഡ് 2008 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
· പൂരിയില്‍ ആയിരക്കണക്കിന് ഭൂമി കയ്യേറി വേദാന്ത യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അഗര്‍വാളിനു മോഹമുദിച്ചു. തട്ടിച്ചും ഭീഷണിപ്പെടുത്തിയും കയ്യടക്കിയ ഭൂമി മുഴുവന്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കാന്‍ 2010ല്‍ ഒഢീഷ ഹൈക്കോടതി ഉത്തരവിട്ടു.
· ഛാര്‍സുഡുഗ (ഛത്തീസ്ഗഡ്)യിലെ ലോഹമുരുക്കുശാല സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ഒരനുമതിയുമില്ലാതെയാണ് അഞ്ചുലക്ഷം ടണ്‍ ശേഷിയുളള ഫാക്ടറിയും ഒമ്പത് പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളളവും ആകാവുന്നതിന്റെ പരമാവധി മലിനമാക്കുകയും ചെയ്യുന്നുണ്ട്.
· ഗോവയിലെ അഡ്‌വാല്‍പാള്‍ ഗ്രാമത്തില്‍ ഖനിയിലെ മാലിന്യങ്ങള്‍ കൂമ്പാരമായി നിക്ഷേപിച്ചു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ ഈ മാലിന്യക്കൂന 2010 ജൂണ്‍ 6ന് പൊട്ടിയൊഴുകി. ടണ്‍ കണക്കിന് മാലിന്യം അടുത്തുളള നദിയിലേയ്ക്ക് കുത്തിയൊലിച്ച് വന്‍വെളളപ്പൊക്കമുണ്ടായി. നിയമവിരുദ്ധമായാണ് അഡ്‌വാല്‍പാളില്‍ കമ്പനി മാലിന്യനിക്ഷേപം നടത്തുന്നത് എന്ന 2009 നവംബറിലെ ബോംബേ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പരിസ്ഥിതി ദുരന്തം.
· പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൂത്തുക്കുടിയിലെ കോപ്പര്‍ സംസ്‌ക്കരണശാലയിലെ ഉല്‍പാദനം നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. കമ്പനിമാലിന്യങ്ങള്‍ തദ്ദേശവാസികള്‍ക്കു സൃഷ്ടിച്ച ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു കോടതിവിധി. എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും തകിടംമറിഞ്ഞു.
· ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വേദാന്ത സൃഷ്ടിച്ച പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കുപ്രസിദ്ധിയുണ്ട്. സാമ്പിയയിലെ കോങ്കോള കോപ്പര്‍ മൈന്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളൊഴുക്കി കേഫൂ നദി മലിനമാക്കിയതിന് കോടതിയില്‍ നിന്നും കമ്പനിയ്ക്ക് പിഴ ശിക്ഷ ലഭിച്ചു.
· കോര്‍ബയിലെ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നുവീണ് 40 തൊഴിലാളികള്‍ മരിച്ചതും വേദാന്ത സൃഷ്ടിച്ച കൂട്ടക്കുരുതിയാണ്. അനധികൃതമായി സര്‍ക്കാര്‍ വനഭൂമിയിലായിരുന്നു ചമ്മിനി നിര്‍മ്മാണം. എന്‍ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ''അശ്രദ്ധവും ദുര്‍ബലവുമായ നിര്‍മ്മാണം, കോണ്‍ക്രീറ്റു തൂണുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ, കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ തയ്യാറാക്കിയതിലെ അപാകം'' എന്നുതുടങ്ങിയ നിര്‍മ്മാണത്തിലെ പിഴവുകളായിരുന്നു അപകടത്തിനു കാരണം.
 · 'സ്വകാര്യവത്കരണം തൊഴിലാളികളുടെ മേല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ബാല്‍ക്കോയെക്കുറിച്ചൊരു പഠനം' എന്ന് വി. വി. ഗിരി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വിആര്‍എസ് എടുക്കുന്നതിന് തൊഴിലാളികളുടെ മേല്‍ നടത്തിയ നാനാവിധ സമ്മര്‍ദ്ദങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ബാല്‍ക്കോ ടൗണ്‍ഷിപ്പിലെ സ്‌ക്കൂള്‍ ഒരു ഗോഡൗണാക്കി മാറ്റി. പ്രാദേശിക വികസനത്തിനു പോലും സ്വകാര്യവത്കരണം തിരിച്ചടിയായി.
പ്രകൃതിയോടും മനുഷ്യനോടുമുളള വേദാന്തയുടെ ഈ ക്രൂരത, പ്രത്യേകിച്ച്, നിയാംഗിരി മലനിരകളിലെ ആദിവാസികള്‍ നേരിടുന്ന വംശനാശഭീഷണി, അന്തര്‍ദ്ദേശീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. അംനസ്റ്റി ഇന്റര്‍നാഷണല്‍, സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വേദാന്തയുടെ മനുഷ്യാവകാശലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചു. വേദാന്തയുടെ പ്രവര്‍ത്തനശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഇതേ തീരുമാനം കൈക്കൊണ്ടു. വേദാന്തയുടെ പാരിസ്ഥിതിക മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഇന്നൊരു അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്കിംഗ് നിലവിലുണ്ട്.


പ്രതിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍
ദേശീയവും അന്തര്‍ദ്ദേശീയവുമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തെല്ലും വകവെയ്ക്കാതെ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരണ നയം മുന്നോട്ടു കൊണ്ടുപോയി. 9 കമ്പനികളും 19 ഹോട്ടലുകളും അവരുടെ കാലത്ത് വിറ്റുതുലച്ചു. ഓരോന്നിനെതിരെയും ബാല്‍ക്കോയുടെ കാര്യത്തിലെന്നപോലെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളെല്ലാം സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ ഏറെക്കുറെ ശരിവെയ്ക്കുകയും ചെയ്തു. അവ ഓരോന്നുമെടുത്തു പരിശോധിക്കുന്നില്ല. നവാഗതരെന്നോ പഴമക്കാരെന്നോ ഭേദമില്ലാതെ കോര്‍പറേറ്റുകള്‍ ബിജെപി നയത്തിന്റെ ഗുണം നുകര്‍ന്നു. അതില്‍പ്രധാനമായിരുന്നു ടാറ്റ ഗ്രൂപ്പു കൈയടക്കിയ നേട്ടം.


ടാറ്റയാണ് വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് എന്ന ടെലികോം കമ്പനി വാങ്ങിയത്. ഇന്ത്യയിലെ എല്ലാ വിദേശ ടെലികോം ഇടപാടുകളുടെയും കുത്തക വിഎസ്എന്‍എല്ലിനായിരുന്നു. ഡബ്യൂടിഒ കരാറിന്റെ ഭാഗമായി 2004ല്‍ ഈ കുത്തക അവസാനിപ്പിക്കേണ്ടിയിരുന്നു. ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പേ തന്നെ ഈ തീരുമാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി വിഎസ്എന്‍എല്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. 2000 മാര്‍ച്ചില്‍ 285 കോടി രൂപയായിരുന്നു വിഎസ്എന്‍എല്ലിന്റെ ഓഹരി മൂലധനം. പക്ഷേ, ഓഹരികളുടെ കമ്പോളവില പതിനായിരം കോടി വരുമായിരുന്നു. കരുതല്‍ ശേഖരമായ 6000 കോടി രൂപ പണമായി കമ്പനിയുടെ പക്കലുണ്ടായിരുന്നു. 

ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം, വിനിയോഗിക്കപ്പെടാത്ത മിച്ചഭൂമിയായി 773 ഏക്കര്‍ സ്ഥലവുമുണ്ടായിരുന്നു. ഭൂമിയടക്കം എല്ലാ ആസ്തികളും കൂടി ഇരുപതിനായിരം കോടി രൂപ കമ്പനിയ്ക്ക് മതിപ്പുവില വരുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വകാര്യവത്കരണത്തിനു മുമ്പ് റിസര്‍വ് ഫണ്ടില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപ സര്‍ക്കാരടക്കം നിലവിലുളള ഓഹരിയുടമകള്‍ക്ക് വിഎസ്എന്‍എല്‍ നല്‍കി.
1400 കോടി രൂപയ്ക്കാണ് സര്‍ക്കാരില്‍ നിന്ന് 25 ശതമാനം ഷെയറും മാനേജ്‌മെന്റ് അവകാശവും ടാറ്റ വാങ്ങിയത്. മറ്റൊരു 20 ശതമാനം 1100 കോടി രൂപയ്ക്ക് ഓഹരിക്കമ്പോളത്തില്‍ നിന്ന് ടാറ്റ കൈക്കലാക്കി. ഇതോടെ കമ്പനി പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലായി. അങ്ങനെ 2500 കോടി രൂപ മുടക്കി ഏതാണ്ട് 15,000 കോടി രൂപയുടെ ആസ്തികളുടെ നിയന്ത്രണം ടാറ്റ ഏറ്റെടുത്തു. റിസര്‍വ് ഫണ്ടില്‍ നിന്ന് 1200 കോടി രൂപ ചെലവിട്ട് ടാറ്റയുടെ മറ്റൊരു കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ഷെയറുകള്‍ വാങ്ങാനായിരുന്നു പുതിയ കമ്പനിയുടെ ബോര്‍ഡിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. മുടക്കിയ പണത്തിന്റെ പകുതി അങ്ങനെ പിറ്റേന്നു തന്നെ ടാറ്റയുടെ കൈവശം എത്തിച്ചേര്‍ന്നു. ടാറ്റ അങ്ങനെ ചുളുവിലയ്ക്ക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ കുത്തകകളിലൊന്നായി.


വിറ്റഴിക്കപ്പെട്ട ഓരോ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സമാനമായ കഥകള്‍ പറയാനുണ്ടാവും. ഒമ്പതു പൊതുമേഖലാ കമ്പനികള്‍ വിറ്റതിന്റെ ഭാഗമായി സര്‍ക്കാരിന് 5544 കോടി രൂപ കിട്ടി. ഇതില്‍ നിന്ന് 1169 കോടി രൂപ പുതിയ ഉടമസ്ഥന്മാര്‍ക്കു തന്നെ കരാറിന്റെ ഗുണവിശേഷം കൊണ്ടു തിരിച്ചു നല്‍കേണ്ടിവന്നു. ഈ കമ്പനികളുടെ ആസ്തികളാകട്ടെ, 35-40,000 കോടി രൂപയെങ്കിലും വരുമെന്നാണ് മതിപ്പുകണക്ക്. 2005ലെയും 2006ലെയും സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടുകളും ഇവയുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാണ്: കമ്പനികളുടെ ഭാവി വരുമാനസാധ്യതകള്‍ കുറച്ചു കാണിക്കുക, ആസ്തികളുടെ യഥാര്‍ത്ഥവില കണക്കിലെടുക്കാതിരിക്കുക, മിച്ചഭൂമി ചുളുവിലയ്ക്കു കൈമാറുക, ടെന്‍ഡറുകളില്‍ ഒത്തുകളിച്ച് മത്സരസാധ്യത അട്ടിമറിക്കുക, സ്വകാര്യവത്കരണത്തിനു നിയോഗിച്ച കണ്‍സള്‍ട്ടന്റുമാരെ ക്രമരഹിതമായി നിയമിക്കുക. ഇങ്ങനെപോകുന്നു, ഓരോ കമ്പനിയുമായും ബന്ധപ്പെടുത്തി സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്ന ക്രമക്കേടുകളുടെ പട്ടിക.


ഇതിനു പുറമെയാണ് ഐടിഡിസിയുടെ പത്തൊമ്പതു ഹോട്ടലുകളുടെ വില്‍പന. ഹോട്ടല്‍വില്‍പനകളോരോന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. വാങ്ങിയവര്‍ പലരും മാസങ്ങള്‍ക്കുളളില്‍ മറിച്ചുവിറ്റ് ഭീമന്‍ ലാഭം കൊയ്തു. കോവളം ഹോട്ടലിന്റെ കഥ അറിയാത്ത മലയാളിയുണ്ടാവില്ല.


ബാല്‍ക്കോ സമരത്തിന് ഒരു പ്രത്യാഘാതവുമുണ്ടായില്ല എന്നു തോന്നിയേക്കാം. അതുശരിയല്ല. പ്രതിപക്ഷകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഈ സമരത്തില്‍ വഹിച്ച പങ്ക് സ്വകാര്യവത്കരണനയം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനു പിന്നീടു ബാധ്യതയായി. ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തില്‍ ഒരു പ്രധാന ഘടകം സ്വകാര്യവത്കരണത്തിന്റെ അഴിമതിക്കഥകളായിരുന്നു. അതുകൊണ്ട് യുപിഎ സര്‍ക്കാരിന് തത്കാലത്തേയ്ക്ക് ബിജെപി തുടങ്ങി വെച്ച 'തന്ത്രപരമായ വില്‍പന' വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. പൊതുമേഖലാ കമ്പനികള്‍ ഒറ്റയടിക്ക് സ്വകാര്യസംരംഭകര്‍ക്കു കൈമാറുന്നതിനു പകരം നരസിംഹറാവുവിന്റെ കാലത്തെന്നപോലെ ഷെയറുകളുടെ ചില്ലറവില്‍പന എന്ന തന്ത്രം അവര്‍ സ്വീകരിച്ചു. ഇന്തോ-ജപ്പാന്‍ സംയുക്തസംരംഭമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരികള്‍ 2005-06ലും 2007-08ലുമായി ഏതാണ്ട് 4000 കോടി രൂപയ്ക്ക് സുസുക്കിയ്ക്ക് വിറ്റതാണ് ഒരപവാദം. 2004-05ല്‍ എന്‍ടിപിസി, ഒഎന്‍ജിസി, ഐപിസിഎല്‍ എന്നിവയുടെ ഓഹരിവിറ്റ് 2800 കോടി രൂപ സമാഹരിച്ചു. ഇതിനുപുറത്ത് ഒരു ഓഹരിവില്‍പനയും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്നില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ കൂടി ഫലമായിരുന്നു ഇത്.


എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓഹരികളുടെ ചില്ലറവില്‍പന തകൃതിയായി പുനരാരംഭിച്ചു. 2009-10ല്‍ 4250 കോടി രൂപയും 2010-11ല്‍ ---- കോടി രൂപയുമാണ് ഇതിലൂടെ സമാഹരിച്ചത്. ഓഹരികളുടെ ചില്ലറ വില്‍പന ഒരൂ ടൈംബോംബാണ്. നവരത്‌ന കമ്പനികള്‍ അടക്കമുളള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി 51 ശതമാനത്തിലേയ്ക്കു കുറയ്ക്കുകയാണ് ലക്ഷ്യം. പിന്നെയും താഴേയ്ക്കുളള പതനം പൊടുന്നനെയായിരിക്കും.


അന്ന് ബിജെപി, ഇന്ന് കോണ്‍ഗ്രസ്
പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമാണ് ഇന്ന് വേദാന്ത. അലൂമിനിയം, ചെമ്പ്, ഇരുമ്പ് ഖനനത്തില്‍ തൃപ്തിപ്പെടാതെ എണ്ണ മേഖലയും അവര്‍ കൈയടക്കാനൊരുങ്ങുന്നു. ഭീമന്‍ വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ വലിയ വിമര്‍ശകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗാണ് ഇന്ന് വേദാന്തയെ എണ്ണ മേഖലയിലേയ്ക്ക് കൈപിടിച്ചാനയിക്കുന്നത്.


ഖനനത്തിനും ഒഎന്‍ജിസിയും കേണ്‍സ് ഗ്രൂപ്പും കൂടിയുളള സംയുക്തസംരംഭത്തിന്റേതാണ് ബാമര്‍ എണ്ണപ്രദേശത്തെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനും ഉളള അവകാശം. 58 ശതമാനം ഓഹരി കേണ്‍സിനും 42 ശതമാനം ഒഎന്‍ജിസിയ്ക്കുമാണ്. ഇവിടെ ഇപ്പോള്‍ -- ബാരല്‍ എണ്ണ ഒരു ദിവസം കുഴിച്ചെടുക്കുന്നു. എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയതോടെ സംയുക്തസംരംഭ കരാറിലെ വലിയൊരു പാളിച്ച വ്യക്തമായി. കുഴിച്ചെടുക്കുന്ന എണ്ണയുടെ മേലുളള റോയല്‍റ്റിയും സെസും പൂര്‍ണമായും നല്‍കാനുളള ബാധ്യത കരാര്‍ പ്രകാരം ഒഎന്‍ജിസിയുടെ തലയിലാണ്. ഈ വ്യവസ്ഥ മൂലം ഇതുവരെ 12000 കോടിയാണ് ഒഎന്‍ജിസി അധികമായി ചെലവഴിച്ചത്. പക്ഷേ, ഉത്തരവാദികളായ ഉദ്യോഗസ്ഥരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.


600 കോടി ബാരലിന്റെ എണ്ണ ശേഖരമുണ്ട്, ബാമര്‍ മേഖലയില്‍. ഇന്നത്തെ നിലയില്‍ ഏതാണ്ട് 30 ലക്ഷം കോടി മൂല്യമുളള സമ്പത്ത്. ഇതാണ് വെറും 35000 കോടി രൂപയ്ക്ക് കേണ്‍സ് കമ്പനി വേദാന്തയ്ക്കു കൈമാറുന്നത്. കേണ്‍സ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നുവെങ്കില്‍ ഉടമ്പടി പ്രകാരം വാങ്ങാനുളള ആദ്യഅവകാശം ഒഎന്‍ജിസിക്കാണ്. ഒഎന്‍ജിസിയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് കേണ്‍സ് ഓഹരി വിറ്റേ തീരൂ. ഏതാനും ആയിരം കോടി രൂപ മുടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ (ഇതു ഖജനാവില്‍ നിന്നു മുടക്കേണ്ട, ഒഎന്‍ജിസിയ്ക്കു കമ്പോളത്തില്‍ നിന്നു സ്വരൂപിക്കാവുന്നതേയുളളൂ) ഈ എണ്ണശേഖരം വീണ്ടും രാജ്യത്തിന്റെ സ്വത്താകും. എന്നാല്‍ ഈ അക്ഷയഖനി വേദാന്തയ്ക്കിരിക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു, മന്‍മോഹന്‍ സിംഗ്.


ഈ ഓഹരിവില്‍പനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒഎന്‍ജിസി തടസമുന്നയിക്കുകയും ചെയ്തു. 2010 മുതല്‍ ഒരു വര്‍ഷത്തോളം ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി തുടര്‍ന്നു. അപ്പോഴാണ് സുപ്രധാനമായ ഒരു ഫോണ്‍കോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തേടിയെത്തി. വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഡേവിഡ് കാമറൂണ്‍. കേണ്‍സിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആവശ്യം. രണ്ടുകമ്പനികളും ബ്രിട്ടനിലാണല്ലോ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കാമറൂണിന്റെ ഈ ആവശ്യം ബ്രിട്ടനിലും പ്രതിഷേധമുയര്‍ത്തി. ''വേദാന്തയ്ക്ക് എണ്ണ നല്‍കുന്നത് പൊളിക്കൂ'' (ളീശഹ ്‌ലറമിമേ ീശഹ) എന്ന മുദ്രാവാക്യം മുഴക്കി എഡിന്‍ബെര്‍ഗില്‍ കേണ്‍സിന്റെ ആസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വേദാന്തയെപ്പോലെ പരിസ്ഥിതിദ്രോഹത്തില്‍ റെക്കോഡുളള കമ്പനിയ്ക്ക് ജൈവവൈവിദ്ധ്യത്തിന് ഏറ്റവും സമ്പന്നമായ ശ്രീലങ്കയിലെ കടല്‍ത്തീരത്തെ കോറല്‍ പ്രദേശങ്ങളില്‍ എണ്ണ ഖനന പര്യവേഷണത്തിന് അനുവാദം നല്‍കുന്നതിനെ എതിര്‍ത്ത് പരിസ്ഥിതി പ്രസ്ഥാനക്കാരും രംഗത്തിറങ്ങി. പക്ഷേ, ഡേവിഡ് കാമറൂണിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ മന്‍മോഹന്‍ സിംഗിനു കഴിയുമായിരുന്നില്ല.


വേദാന്തയുടെ പുതിയ കൊളളയുടെ പൂര്‍ണരൂപം ലഭിക്കണമെങ്കില്‍ കേണ്‍സ് കമ്പനിയ്ക്ക് നല്‍കിയ പണം എങ്ങനെ സമാഹരിച്ചു എന്നറിയണം. ഗോവയില്‍ വേദാന്ത പാട്ടത്തിനെടുത്ത ഒരു ഇരുമ്പു ഖനിയുണ്ട്. ഖനിയിലെ ഇരുമ്പ് ശേഖരത്തിന്റെ മതിപ്പുവില രണ്ടുലക്ഷം കോടി വരും. ഇതുപണയപ്പെടുത്തി വേദാന്ത ഇന്ത്യയില്‍ നിന്നുതന്നെ പണം സമാഹരിച്ചു. ഖനി രാജ്യത്തിന്റെ പൊതുസ്വത്താണ്. അത് വേദാന്തയ്ക്കു പാട്ടത്തിനു കൊടുത്തതാണ്. രാജ്യത്തിന്റെ പൊതുസ്വത്ത്, സ്വന്തം സ്വകാര്യസ്വത്തുപോലെ വേദാന്ത പണയപ്പെടുത്തി. ഒരു നിയമവും അതിനവര്‍ക്കു തടസമായില്ല. രാജ്യത്തിന്റെ പൊതുസ്വത്തു പണയപ്പെടുത്തി, മറ്റൊരു പൊതുസ്വത്ത് എന്നേന്നേയ്ക്കുമായി വേദാന്ത കൈക്കലാക്കുന്നു. ബാമര്‍ ഖനിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ ഇന്ത്യയുടെ എണ്ണയുല്‍പ്പാദനത്തിന്റെ 25 ശതമാനം വരുമെന്നോര്‍ക്കുക.


ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ ആദ്യകാലത്ത് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് രാജ്യം മറന്നിട്ടില്ല. ''ഈ രീതിയിലുളള സ്വകാര്യവത്കരണവും ഓഹരിവിറ്റഴിക്കലും ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കാണ് നയിക്കുന്നത്'' എന്നു മുന്നറിയിപ്പു നല്‍കിയ അതേ മന്‍മോഹന്‍ സിംഗ് ബാല്‍ക്കോ കൊളളയുടെ എത്രയോ മടങ്ങു വലിപ്പമുളള മറ്റൊരു കൊളളയുടെ പരികര്‍മ്മിയാകുന്നു. അണ്ണാ ഹസാരെയും സംഘവും സമരം പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് സാക്ഷാല്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായുളള മന്ത്രിതല ഉപസമിതി കേണ്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കാന്‍ അനുവാദം നല്‍കിയത്. അഴിമതി വിഷയത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഏറ്റവും പ്രതിരോധത്തിലായിരുന്ന വേളയില്‍ പോലും രാജ്യതാല്‍പര്യം ബലികഴിച്ചു കൊണ്ട് വേദാന്തയ്ക്കനുകൂലമായ തീരുമാനമെടുക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന നീരാളിക്കൈകളുടെ കരുത്ത് നമുക്കൂഹിക്കാം. പക്ഷേ, അഴിമതി വിരുദ്ധ സമരക്കാരുടെയൊന്നും കണ്ണില്‍ ഇതുപെട്ടില്ല. ഒരു മലയാളമാധ്യമത്തിലും ഇതൊന്നും ചര്‍ച്ചയുമായില്ല. 


ഒന്നാം അധ്യായം - ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

at October 18, 2011 9 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അനില്‍ അഗര്‍വാള്‍, ബാല്‍ക്കോ, ബിജെപി, വേദാന്ത, സ്റ്റെര്‍ലൈറ്റ്
Older Posts Home
Subscribe to: Posts (Atom)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...

  • ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം
    അധ്യായം ഒന്ന് ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ട...
  • Centre plays foul on GST compensation
    സംസ്ഥാനങ്ങൾക്കുള്ള ജിഎസ് ടി നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹിന്ദു ബിസിനസ് ലൈനിൽ എഴുതിയ ലേഖനം The GST Coun...
  • വിജിലന്‍സ് കേസും എന്റെ വിശദീകരണവും
    തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുളള സെയ്ദിന്റെ നേതൃത്വത്തില്‍ 2009 മാര്‍ച്ച് 17ന് തൃശൂരിലെ നാല് വാണിജ്യനികുതി ഓഫീസുകളില്‍ നടത്തി...

About Me

My photo
ഡോ. ടി. എം. തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി
View my complete profile

Blog Archive

  • ▼  2021 (1)
    • ▼  June (1)
      • ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം
  • ►  2020 (13)
    • ►  October (1)
    • ►  July (4)
    • ►  May (5)
    • ►  April (3)
  • ►  2019 (3)
    • ►  December (1)
    • ►  August (1)
    • ►  May (1)
  • ►  2018 (7)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  September (2)
    • ►  February (1)
  • ►  2016 (9)
    • ►  September (1)
    • ►  August (1)
    • ►  July (2)
    • ►  March (2)
    • ►  February (3)
  • ►  2015 (25)
    • ►  December (6)
    • ►  October (4)
    • ►  September (2)
    • ►  August (4)
    • ►  July (1)
    • ►  May (4)
    • ►  March (1)
    • ►  February (3)
  • ►  2014 (34)
    • ►  December (2)
    • ►  November (1)
    • ►  October (3)
    • ►  September (4)
    • ►  August (1)
    • ►  July (10)
    • ►  June (2)
    • ►  February (6)
    • ►  January (5)
  • ►  2013 (51)
    • ►  December (8)
    • ►  November (2)
    • ►  October (4)
    • ►  September (7)
    • ►  July (3)
    • ►  June (5)
    • ►  May (3)
    • ►  April (4)
    • ►  March (6)
    • ►  February (6)
    • ►  January (3)
  • ►  2012 (45)
    • ►  December (3)
    • ►  November (8)
    • ►  October (6)
    • ►  September (3)
    • ►  August (6)
    • ►  July (7)
    • ►  June (4)
    • ►  May (1)
    • ►  April (5)
    • ►  March (1)
    • ►  February (1)
  • ►  2011 (22)
    • ►  November (1)
    • ►  October (4)
    • ►  September (4)
    • ►  August (3)
    • ►  July (10)

Labels

  • 1964
  • 20 lakh crore
  • 20 ലക്ഷം കോടിയുടെ പാക്കേജ്
  • 20000 കോടി
  • 2ജി
  • 2ജി സ്പെക്ട്രം
  • ad valorem
  • Alappuzha
  • Alteration White Paper
  • Bernie Sanders
  • chidambaram
  • coir museum
  • compensation
  • compensation cess
  • corona
  • covid 19
  • covid package
  • DCT
  • direct cash transfer
  • Donald Trump
  • GST
  • Hillari Clinton
  • indian economy
  • indian express
  • K. M. Mani
  • KC Karunakaran
  • Kerala Finance
  • Kerala Finance Whitepaper 2016
  • kerala health
  • kerala model
  • KeralaBudget2016
  • KIFB
  • LDF
  • nimala sitharaman
  • nirmala sitaraman
  • oil price
  • ONGC
  • pandemic
  • petrol price
  • rebuilding kerala
  • UDF
  • union budget
  • US Presidential Election
  • VAT
  • White paper
  • William Goodacre
  • അടവുശിഷ്ട കമ്മി
  • അട്ടപ്പാടി
  • അതിവേഗ റെയില്‍പാത
  • അധികാരവികേന്ദ്രീകരണം
  • അനില്‍ അഗര്‍വാള്‍
  • അനുസ്മരണക്കുറിപ്പ്
  • അമേരിക്ക
  • അരിവില
  • അരുണ്‍ ജെയ്റ്റ്ലി
  • അരുൺ ജെയ്റ്റ്ലി
  • അലക്‌സിസ് സിപ്രാസി
  • അലുവാലിയ
  • അവധിക്കച്ചവടം
  • അവമൂലനം
  • അഷിം ദാസ് ഗുപ്ത
  • അഹാഡ്സ്
  • അഴിമതി
  • ആക്സിസ്
  • ആഗോള മാന്ദ്യം
  • ആഗോള ഹബ്
  • ആഗോളമാന്ദ്യം
  • ആഡംബരം
  • ആദിവാസി
  • ആയുഷ്മാൻ ഭാരത്
  • ആരോഗ്യ ഇൻഷ്വറൻസ്
  • ആര്‍എംപി
  • ആർഎസ്ബിവൈ
  • ആര്‍ഒ പ്ലാന്‍റ്
  • ആര്‍ബിഐ
  • ആലപ്പുഴ
  • ആസിയാന്‍
  • ആസിയാന്‍ കരാര്‍
  • ആസൂത്രണ ബോര്‍ഡ്
  • ആസൂത്രണബോര്‍ഡ്
  • ഇ വേ ബിൽ
  • ഇഎംഎസ്
  • ഇടമലയാര്‍
  • ഇടുക്കി
  • ഇന്ത്യ
  • ഇറക്കുമതി
  • ഉപഭോഗം
  • ഉമ്മന്ചാണ്ടി
  • ഊരാളുങ്കല്‍
  • ഊഹക്കച്ചവടം
  • എം. എം. മണി
  • എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ട്
  • എച്ച്ഡിഎഫ്സി
  • എണ്ണക്കമ്പനി
  • എന്‍എസ്ഇഎല്‍
  • എപിഎല്‍
  • എഫ്എഒ
  • എമര്‍ജിംഗ് കേരള
  • എമെര്‍ജിംഗ് കേരള
  • എല്‍ഡിഎഫ്
  • എല്‍പിജി
  • എസ് ഡി ആർ
  • എസ്ബിടി
  • ഏഞ്ചല്‍ ഫണ്ട്
  • ഐസിഐസിഐ
  • ഒ കെ ജോണി
  • ഒഞ്ചിയം
  • ഒബാമ
  • ഒബാമ കെയര്‍
  • ഒളിമ്പിക്സ്
  • ഓണം
  • ഓവര്‍ ഡ്രാഫ്റ്റ്
  • ഓഹരിക്കമ്പോളം
  • കമ്മി
  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
  • കയര്‍ മേഖല
  • കയർ മ്യൂസിയം
  • കയറ്റുമതി
  • കര്‍ണാടക
  • കലാകൗമുദി
  • കലോറി
  • കല്‍ക്കരി
  • കളളപ്പണം
  • കാന്‍സര്‍
  • കായികം
  • കാര്‍ഷികമേഖല
  • കാലാവസ്ഥ
  • കാഷ് ട്രാന്‍സ്ഫര്‍
  • കിടങ്ങാമ്പറമ്പ്
  • കിഫ്ബി
  • കുടംബശ്രീ
  • കുടിവെളളം
  • കുടുംബശ്രീ
  • കുടുംബശ്രീ മിഷന്‍
  • കുമരകം
  • കുലംകുത്തി
  • കൃഷി
  • കൃഷ്ണവനം
  • കെ എം മാണി
  • കെ എം മാണി. കേരള ബജറ്റ് 2015
  • കെ സി കരുണാകരൻ
  • കെ. എം. മാണി
  • കെ. എസ്. ഹരിഹരന്‍
  • കെ. വേണു
  • കെജി ബേസിന്‍
  • കേന്ദ്ര ഉത്തേജക പാക്കേജ്
  • കേന്ദ്ര ബജറ്റ്
  • കേന്ദ്ര ബജറ്റ് 2014-15
  • കേന്ദ്ര ബജറ്റ് 2016-17
  • കേന്ദ്രബജറ്റ് 2014-14
  • കേന്ദ്രബജറ്റ് 2014-15
  • കേന്ദ്രബജറ്റ് 2016-17
  • കേബിള്‍ നെറ്റ്‍വര്‍ക്ക്
  • കേരളം
  • കേരള ബജറ്റ് 2014
  • കേരള ബജറ്റ് 2014-15
  • കേരള ബജറ്റ് 2016-17
  • കേരള മോഡല്‍
  • കേരള വികസനം
  • കൈത്തറി
  • കൊച്ചി
  • കൊറോണ
  • കോഓപ്പറേറ്റീവ്
  • കോടീശ്വരന്‍
  • കോബ്രാ പോസ്റ്റ്
  • കോര്‍പറേറ്റ്
  • കോവിഡ്
  • കോവിഡ് 19
  • കോഴിക്കോട്
  • ക്രെഡിറ്റ് റേറ്റിംഗ്
  • ക്രെഡിറ്റ് റേറ്റ്
  • ഖനനം
  • ഗള്‍ഫ്
  • ഗാര്‍
  • ഗുജറാത്തി സമൂഹം
  • ഗുജറാത്ത്
  • ഗോമാതാവ്
  • ഗോവധനിരോധനം
  • ഗ്രീൻ ഹൌസ് ഇഫക്ട്. ഹരിതഗൃഹ പ്രഭാവം
  • ഗ്രീസ്
  • ഗ്ലീവെക്
  • ചങ്ങാത്ത മുതലാളിത്തം
  • ചന്ദ്രശേഖരന്‍
  • ചരിത്രസ്മാരകം
  • ചിദംബരം
  • ചിന്ത
  • ചില്ലറ വ്യാപാര മേഖല
  • ചുവപ്പുനാട
  • ചെങ്ങറ
  • ചെറുവയല്‍ രാമന്‍
  • ചേരി നിര്‍മ്മാര്‍ജനം
  • ചൈന
  • ജഗന്‍ മോഹന്‍
  • ജനകീയ ജനാധിപത്യ വിപ്ലവം
  • ജനകീയ പച്ചക്കറി
  • ജനകീയ പ്രസ്ഥാനം
  • ജനകീയാസൂത്രണം
  • ജനശ്രീ
  • ജനാര്‍ദ്ദന റെഡ്ഡി
  • ജിഎസ്ടി
  • ജിഗേ്‌നഷ് ഷാ
  • ജെ. രഘു
  • ജെന്‍ഡര്‍ ഓഡിറ്റ്
  • ജൈവ പച്ചക്കറി
  • ജൈവഗ്രാമം
  • ജൈവവളം
  • ജോസ് സെബാസ്റ്റ്യന്‍
  • ടി പി ചന്ദ്രശേഖരന്‍
  • ടി. പി. ചന്ദ്രശേഖരന്‍
  • ടൂറിസം
  • ടെലികോം
  • ട്രംപ്
  • ട്രഷറി
  • ട്രഷറി നിയന്ത്രണം
  • ട്രഷറി സേവിംഗ്സ് ബാങ്ക്
  • ട്രഷറി സ്തംഭനം
  • ട്രേഡ് യൂണിയൻ
  • ഡബിള്‍ ഡിപ് റിസഷന്‍
  • ഡാര്‍ട്ട്സ് മൗത്ത്
  • ഡിസിടി
  • ഡിസ്ചാര്‍ജ് പെറ്റീഷന്‍
  • ഡീസൽ
  • ഡോ. ഷാഹിര്‍ഷാ
  • ഡോളര്‍
  • ഡ്രാക്മ
  • തദ്ദേശഭരണം
  • തായ്കുല സംഘം
  • തിരുവഞ്ചൂര്‍
  • തീരുവ
  • തുറമുഖം
  • തൃശൂര്‍
  • തൊഴിൽ നിയമം
  • തോമസ് ചക്യാട്ട്
  • തോമസ്‌ നോര്‍ട്ടണ്‍
  • തോമസ് പിക്കറ്റി
  • ദക്ഷിണാഫ്രിക്ക
  • ദാരിദ്ര്യരേഖ
  • ദാവൂസ്
  • ദിനേശ് ബീഡി
  • ദേശീയ ജലനയം
  • ധനകാര്യ കമ്മിഷന്‍
  • ധനകാര്യ പ്രതിസന്ധി
  • ധനക്കമ്മി
  • ധനപ്രതിസന്ധി
  • ധനവിചാരം
  • നഗരശുചീകരണം
  • നഗരസഭ
  • നടക്കാവ്
  • നരേന്ദ്ര മോഡി
  • നരേന്ദ്രമോഡി
  • നരേന്ദ്രമോദി
  • നഷ്ടപരിഹാരത്തുക
  • നാനോ എക്സല്‍
  • നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച്
  • നാളികേരം
  • നികുതി
  • നികുതി നിഷേധം
  • നികുതിപിരിവ്
  • നികുതിയിളവ്
  • നിക്ഷേപം
  • നിതാഖത്ത്
  • നിയോ ലിബറല്‍
  • നിര്‍മ്മല ഭവനം
  • നിംസ്
  • നീതി ആയോഗ്
  • നീരവ് മോദി
  • നീലകണ്ഠന്‍
  • നെടുമങ്ങാട്
  • നെല്‍സണ്‍ മണ്ടേല
  • നോ ഫ്രീ ലെഫ്റ്റ്
  • നോര്‍ഡിക്
  • നോവാര്‍ട്ടീസ്
  • പകർച്ചവ്യാധി
  • പങ്കാളിത്ത പെന്‍ഷന്‍
  • പച്ചക്കറി
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • പഞ്ചായത്ത്
  • പഠന കോണ്ഗ്രസ്
  • പഠന പിന്നാക്കാവസ്ഥ
  • പഠനവീട്
  • പതിനാലാം ധനകാര്യ കമ്മിഷന്‍
  • പദ്ധതിപരിപ്രേക്ഷ്യം
  • പദ്ധതിപരിപ്രേക്ഷ്യം 2030
  • പയ്യന്നൂര്‍
  • പരിപ്രേക്ഷ്യം 2030
  • പരിസ്ഥിതി
  • പാചകവാതകം
  • പാചകവാതക വിലവര്‍ദ്ധന
  • പാമോയില്‍
  • പാമോലിന്‍
  • പാരീസ്
  • പാര്‍ടി പരിപാടി
  • പാര്‍ട്ടി കോണ്‍ഗ്രസ്
  • പാര്‍ട്ടി ഗ്രാമം
  • പാര്‍ട്ടി ഗ്രാമവ്യവസ്ഥ
  • പാര്‍ട്ടി സംഘടന
  • പി ഗോവിന്ദപ്പിളള
  • പിജി
  • പിണറായി
  • പിണറായി വിജയന്‍
  • പിസിപിആര്‍എല്‍
  • പുനർനിർമ്മാണം
  • പുനലൂര്‍
  • പുനലൂര്‍ താലൂക്ക് ആശുപത്രി
  • പുസ്തക പരിചയം
  • പൂഴ്ത്തിവെപ്പ്
  • പെട്രോൾ
  • പെന്‍ഷന്‍ ഫണ്ട്
  • പേറ്റന്‍റ്
  • പൈതൃക ടൂറിസം
  • പൊതുമണ്ഡലം
  • പൊതുവിദ്യാഭ്യാസം
  • പോപ്പ്
  • പ്രകൃതിവാതകം
  • പ്രണബ്
  • പ്രണബ് മുഖര്‍ജി
  • പ്രതിരോധം
  • പ്രതിരോധ മേഖല
  • പ്രദീപ് കുമാര്‍
  • പ്രവാസി
  • പ്രളയം
  • പ്രളയനഷ്ടം
  • പ്രിയദര്‍ശനി
  • പ്രിസം
  • പ്ലാനിംഗ് കമ്മിഷന്‍
  • ഫിനാന്‍സ് മൂലധനം
  • ഫോണ്‍
  • ബജറ്റ്
  • ബാങ്ക്
  • ബാലകൃഷ്ണപിളള
  • ബാല്‍ക്കോ
  • ബിഎസ്എന്‍എല്‍
  • ബിജെപി
  • ബിനാലേ
  • ബിപിഎല്‍
  • ബിയനാലേ
  • ബീജിംഗ്
  • ബോസ് കൃഷ്ണമാചാരി
  • ബ്രസീല്‍
  • ബ്രിട്ടണ്‍
  • ഭൂപ്രശ്നം
  • മഞ്ജു വാര്യര്‍
  • മണ്ടേലയുടെ നാട്ടില്‍
  • മത്സ്യമേഖല
  • മനുഷ്യ ചങ്ങല
  • മനോരമ
  • മന്ദബുദ്ധികളുടെ മാര്‍ക്സിസ്റ്റു സംവാദം
  • മന്‍മോഹന്‍ സിംഗ്
  • മലബാര്‍
  • മഹാശ്വേതാദേവി
  • മറുപിറവി
  • മാതൃഭൂമി
  • മാതൃഭൂമി വാരിക
  • മാധ്യമപ്രചാരണം
  • മാധ്യമവിമര്‍ശനം
  • മാനഭംഗം
  • മാന്ദ്യം
  • മാരാരിക്കുളം
  • മാര്‍ക്സിസം
  • മാര്‍ക്സ്
  • മാര്‍പാപ്പ
  • മാലിന്യം
  • മാലിന്യസംസ്ക്കരണം
  • മാവോ
  • മിച്ചഭൂമി
  • മില്‍മ
  • മുകേഷ് അംബാനി
  • മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുതലാളിത്തം
  • മുസിരിസ്
  • മൂലധനം
  • മൂല്യശോഷണം
  • മൃഗസംരക്ഷണ മേഖല
  • മൈക്രോഫിന്‍
  • മോണ്ടേക് അലുവാലിയ
  • മോദി കെയർ
  • മോബ്മി
  • മൗറീഷ്യസ്
  • യുആന്‍
  • യുഎൻ
  • യുഎസ് സാമ്പത്തിക പ്രതിസന്ധി
  • യുഡിഎഫ്
  • യുണൈറ്റഡ് ഡിസ്റ്റിലറീസ്
  • യുപിഎ
  • യുവാന്‍
  • യൂറോ
  • യൂറോപ്പ്
  • രഘുറാം രാജന്‍
  • രാജ
  • രാജീവ് ആവാസ് യോജന
  • രാഷ്ട്രീയം
  • രൂപ
  • ലണ്ടന്‍
  • ലാവലിന്‍
  • ലാറി ബേക്കര്‍
  • ലിഷോയ്
  • ലേബര്‍ സൊസൈറ്റി
  • ലോക്ഡൌൺ
  • ലോട്ടറി നിയമം
  • വടകര
  • വത്തിക്കാന്‍
  • വയനാട്
  • വരള്‍ച്ച
  • വര്‍ഗം
  • വംശഹത്യ
  • വാഗ്ഭടാനന്ദന്‍
  • വാട്ടര്‍ അതോറിറ്റി
  • വായനശാല
  • വാള്‍മാര്‍ട്ട്
  • വാള്‍സ്ട്രീറ്റ്
  • വാറ്റ്
  • വികസനം
  • വികസന പരിപ്രേക്ഷ്യം 2030
  • വികസന സൂചിക
  • വികേന്ദ്രീകൃത ആസൂത്രണം
  • വിജയപ്രഷാദ്
  • വിജിലന്‍സ്
  • വിജിലന്‍സ് കേസ്
  • വിദേശ നിക്ഷേപം
  • വിദേശ മൂലധനം
  • വിദ്യാഭ്യാസ കച്ചവടം
  • വിനിമയ നിരക്ക്
  • വിനിമയ മൂല്യം
  • വിനിമയനിരക്ക്
  • വിനിമയമൂല്യം
  • വിമോചന സമരം
  • വിലക്കയറ്റം
  • വില്യം ഗുഡേക്കര്‍
  • വില്യം ഗുഡേക്കർ
  • വിശുദ്ധ പശു
  • വിഷന്‍ 2030
  • വീരപ്പ മൊയ്ലി
  • വീരപ്പമൊയ്ലി
  • വെളളക്കരം
  • വെളിച്ചെണ്ണ
  • വേദാന്ത
  • വൈ. വി. റെഡ്ഡി
  • വൈഎസ്ആര്‍
  • വ്യാജലോട്ടറി
  • വ്യാജസമ്മിതിയുടെ നിര്‍മ്മിതി
  • വ്യാപാരക്കമ്മി
  • ശുചിത്വ കേരളം
  • സക്കറിയ
  • സഞ്ജയ്
  • സബ്സിഡി
  • സമ്പദ്ഘടന
  • സമ്പദ്വ്യവസ്ഥ
  • സമ്പൂര്‍ണ ശുചിത്വം
  • സഹകരണ പ്രസ്ഥാനം
  • സാന്‍റിയാഗോ മാര്‍ട്ടിന്‍
  • സാമ്പത്തിക പാക്കേജ്
  • സാമ്പത്തിക പ്രതിസന്ധി
  • സാമ്പത്തിക മാന്ദ്യം
  • സാമ്പത്തിക വളര്‍ച്ച
  • സാമ്പത്തികമാന്ദ്യം
  • സി ആര്‍ നീലകണ്ഠന്‍
  • സി ആര്‍. നീലകണ്ഠന്‍
  • സിഎജി
  • സിഐഎ
  • സിപിഎം
  • സിബിഐ കോടതി
  • സിസിടിവി
  • സുപ്രിംകോടതി
  • സുബ്ബറാവു
  • സുഭിക്ഷ കേരളം
  • സുവിശേഷത്തിന്‍റെ ആനന്ദം
  • സെക്രട്ടേറിയറ്റ്
  • സെക്രട്ടേറിയറ്റ് ഉപരോധം
  • സെസ്
  • സേതു
  • സേവന നികുതി
  • സൈപ്രസ്
  • സോഷ്യലിസം
  • സോളാര്‍ അഴിമതി
  • സോളാര്‍ തട്ടിപ്പ്
  • സൗദി അറേബ്യ
  • സൗരോര്‍ജം
  • സ്ത്രീപീഡനം
  • സ്ത്രീസൗഹൃദ ഗ്രാമം
  • സ്പെക്ട്രം അഴിമതി
  • സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ്
  • സ്വര്‍ണം
  • സ്വർണം
  • സ്വർണക്കള്ളക്കടത്ത്
  • സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍
  • സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്
  • സ്റ്റെര്‍ലൈറ്റ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ഹരിതവാതഗേഹം
  • ഹസന്‍
  • ഹേബര്‍മാസ്
  • റബ്ബര്‍
  • റബ്ബര്‍ ബോര്‍ഡ്
  • റവന്യൂ കമ്മി
  • റവന്യൂ വരുമാനം
  • റിയാസ് കോമു
  • റിയോ
  • റിലയന്‍സ്
  • റിസര്‍വ് ബാങ്ക്
  • റേഷന്‍
  • റോഡ്

Report Abuse

Followers

ടി. എം. തോമസ് ഐസക്
കൊടുങ്ങരിലെ കോട്ടപ്പുറത്ത് 1953 സെപ്തംബര്‍ 26 ന് ജനനം. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഫെലോ ആയിരുന്നു. ഇപ്പോള്‍ ഓണററി ഫെലോ.
പുസ്തകങ്ങള്‍ -
ദാരിദ്യ്രത്തിന്റെ അര്‍ഥശാസ്ത്രം, അര്‍ഥശാസ്ത്രം ഹരിശ്രീ, ലോക മുതലാളിത്ത കുഴപ്പം, ലോകബാങ്കും നാണയനിധിയും, വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍, ആഗോള പ്രതിസന്ധിയും ആഗോളവല്‍ക്കരണവും, ഭൂപരിഷ്കരണം ഇനി എന്ത്?, വ്യാജസമ്മതിയുടെ നിര്‍മിതി - മാധ്യമവിമര്‍ശം 2000-2009 (ചിന്ത പബ്ളിഷേഴ്സ്)
കേരളം മണ്ണും മനുഷ്യനും, കരിയുന്ന കല്‍പവൃക്ഷം, കീഴടങ്ങലിന്റെ അര്‍ഥശാസ്ത്രം (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്),
ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും (സംസ്ഥാന ആസൂത്രണ ബോര്‍ഡ്),
ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, മരുപ്പച്ചകള്‍ ഉണ്ടാകുന്നത്, സാമ്പത്തികബന്ധങ്ങള്‍ കേന്ദ്രവും കേരളവും (ഡി സി ബുക്സ്) .
കേരളം മണ്ണും മനുഷ്യനും 1989 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
Democracy at Work: A study of Dinesh Beedi Workers Co-operative (Cornell University Press),
Local Democracy and Local Development: Peoples' plan Campaign in Kerala (Left Word),
Modernisation and Employment: Coir Industry in Kerala (Sage)

Total Pageviews

വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...
സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്. ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്. ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ
  • Home

Search This Blog

Simple theme. Powered by Blogger.