About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Sunday, December 15, 2013

വേരുകളറുത്ത കാര്‍ഷികമേഖല

യുഡിഎഫിന്റെ പദ്ധതിപരിപ്രേക്ഷ്യം 2030 -2


യുഡിഎഫ് സര്‍ക്കാരിന്റെ വിഷന്‍ 2030 കാര്‍ഷികമേഖലയോടു പുലര്‍ത്തു സമീപനത്തിന് അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങളുണ്ട്. കേരളത്തിന്റെ കാര്‍ഷികപാരമ്പര്യം, ഭൂപരിഷ്‌കരണ അനുഭവങ്ങള്‍,പാരിസ്ഥിതിക പ്രത്യേകതകള്‍, നിലവിലുളള വിളക്രമം എിവയുമായൊും ഒരു ജൈവബന്ധവുമില്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഏറെയും. നാ'ില്‍ വേരുകളില്ലാത്ത ഒരു കാഴ്ചപ്പാടാണിത്. കെങ്കേമമായി വിളിമ്പിയിരിക്കുത്, ഇന്റര്‍നെറ്റില്‍ നിു ലഭിച്ച, പലരാജ്യങ്ങളില്‍ നിുമുളള ഏറ്റവും നല്ല മാതൃകകളുടെ (ബെസ്റ്റ് പ്രാക്ടീസസ്) ഒരു അവിയലാണ്. നെറ്റു പരതു ആര്‍ക്കും തയ്യാറാക്കാവു ഒരു സാധാരണരേഖ മാത്രമാണിത് എു തുറു പറഞ്ഞാല്‍ യുഡിഎഫുകാര്‍ പിണങ്ങരുത്. ചില സാമ്പിളുകള്‍ നോക്കുക.
' പോളിഹൗസ് ഹൈടെക് കൃഷിയുടെ വളരെ ഉയര്‍ രൂപമായ ടണല്‍ ടെക്‌നോളജി (പാശ്ചാത്യരാജ്യങ്ങളില്‍ നി്)
' മണ്ണിലല്ലാതെ പോഷക ലായനികളില്‍ കൃഷി ചെയ്യു ഹൈഡ്രോപോണിക് ഫാമിംഗ് (സിംഗപ്പൂര്‍, ജപ്പാന്‍ എിവിടങ്ങളില്‍ നി്)
' ബഹുനില കെ'ിടത്തിന്റെ ഫ്രെയിമുകളില്‍ മുകളിലേയ്ക്ക് ത'ുത'ായുളള വെര്‍'ിക്കല്‍ ഫാമിംഗ് (സിംഗപ്പൂര്‍ മാതൃക)
' ഒരു ഗ്രാമം ഒരുല്‍പ്പത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുളള വ പ്രോഡക്ട്, വ വില്ലേജ് മോഡല്‍ (ജപ്പാനിലെ ഒയിത്ത പ്രവിശ്യയിലെ മാതൃക)
' പ്ലാസ്റ്റിക് മുഖ്യാസാമഗ്രിയായുളള സ്ഥലജല മാനേജ്‌മെന്റ് - കാര്‍ഷിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുളള പ്ലാസ്റ്റിക് കള്‍ച്ചര്‍ (എവിടെ നി് എു വ്യക്തമല്ല)
' ഹൈബ്രിഡ് വിത്തുകളുടെ ഉയര്‍ രൂപമായ മിനി ക്രോമസോം ടെക്‌നോളജി 
' ജല ലഭ്യത, പോഷക നില, സസ്യങ്ങളുടെ ആരോഗ്യം ഇവയൊക്കെ ഓ'ോമാറ്റിക് ആയി അറിയിക്കു സോയില്‍ ആന്‍ഡ് ക്രോപ് സെന്‍സര്‍
' ഐടി വിദ്യകളുടെ നീണ്ട നിര - മൊബൈല്‍ കമ്പ്യൂ'ിംഗ്, 4ജി ആപ്ലിക്കേഷന്‍സ്, ടെലിമാറ്റിക് പ്രോഡക്ട്‌സ് എിങ്ങനെ
ഇവയ്‌ക്കൊക്കെ കേരളത്തിന്റെ കാര്‍ഷിക മേഖലയുമായി എന്തു ബന്ധമാണുളളത്? രേഖ വായിക്കുവരെ ആദ്യമൊ് അമ്പരപ്പിക്കാനല്ലാതെ ഈ വിദ്യകള്‍ക്ക് കേരളത്തിലെന്തു പ്രസക്തി? ഈ അത്യാധുനിക സങ്കേതങ്ങള്‍ക്ക് കേരളത്തിന്റെ മുഖ്യവിളകളുമായി പറയത്തക്ക ബന്ധമൊുമില്ല. ഹോര്‍'ികള്‍ച്ചര്‍, പൂക്കൃഷി, ഔഷധച്ചെടികള്‍ തുടങ്ങിയ മേഖലകളെ ഉംവെച്ചല്ല കാര്‍ഷിക വികസനത്ര്രന്തം രൂപപ്പെടുത്തേണ്ടത്. നെല്ല്, തെങ്ങ്, പ്ലാന്റേഷന്‍ വിളകള്‍ എിവയുടെ പ്രത്യേകതകള്‍ വിസ്മരിക്കു പരിപ്രേക്ഷ്യത്തിന് കേരളത്തില്‍ ഒും ചെയ്യാനാവില്ല. 
വിളകളുമായി ബന്ധമില്ലാത്ത പ്രതിവിധികള്‍
കേരളത്തിലെ നാളികേര കൃഷിയുടെ ഉത്പാദനക്ഷമത കുത്തനെ താഴ്ത്തു ഏറ്റവും വലിയ പ്രശ്‌നം കാറ്റുവീഴ്ചയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ രോഗം മധ്യകേരളത്തില്‍ നി് ഇരുവശങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുു. ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ പ്രതിവിധി കണ്ടെത്തിയേ തീരൂ. നിലവില്‍ സാങ്കേതികവിദ്യയൊും ലഭ്യമല്ലെങ്കിലും ഭാവിയില്‍ കണ്ടെത്തിയേ മതിയാകൂ. എാല്‍ ഇക്കാര്യത്തെക്കുറിച്ച് വിഷന്‍ 2030ല്‍ പരാമര്‍ശമേയില്ല. 
നെല്‍കൃഷിയ്ക്ക് സങ്കര വിത്തുകളാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുത്. തൊണ്ണൂറ്റി ഒ് ശതമാനം വയലുകളിലും ഉപയോഗിക്കുത് ഉയര്‍ ഉല്‍പാദനശേഷിയുളള ഇത്തരം വിത്തുകളാണ്. എി'ും താരതമ്യേനെ താഴ്താണ് കേരളത്തില്‍ നെല്ലിന്റെ ഉത്പാദനക്ഷമത. ഇതെന്തുകൊണ്ടു സംഭവിക്കുു? തണ്ണീര്‍ത്തടങ്ങളുടെയും ഏലകളുടെയും ആവാസവ്യവസ്ഥയിലുണ്ടായ പാരിസ്ഥിതികതകര്‍ച്ച ഒരു മുഖ്യകാരണമാണ്. ഇതിനു പരിഹാരം സമഗ്രമായ നീര്‍ത്തടവികസന പദ്ധതികള്‍ ആവിഷ്‌കരിക്കലാണ്. എാല്‍ നീര്‍ത്തട വികസന പരിപാടിയെക്കുറിച്ച് ഒരു വാചകം പോലും കൃഷിയെക്കുറിച്ച് 43 പേജു നീളു അധ്യായത്തില്‍ ഇല്ല. 
നീര്‍ത്തട വികസന പരിപാടിയെക്കുറിച്ച് മൗനം 
ഓരോ നീര്‍ത്തടത്തിലുമുളള പുരയിടങ്ങളെയും വയലേലയെയും ഒരൊറ്റ യൂണിറ്റായാണ് പരിഗണിക്കേണ്ടത്. കുിന്‍ചരിവുകളില്‍ നിും പുരയിടങ്ങളില്‍ നിും ഒലിച്ചുവരു വെളളം വയലേലകളിലേയ്ക്കാണല്ലോ എത്തുത്. ചരിവുകളിലെ വെളളത്തിന്റെ ഒഴുക്കു പരമാവധി സാവധാനത്തിലാക്കുതിനും മണ്ണിലേയ്ക്ക് ഊര്‍ിറങ്ങുതിനും സഹായകരമായ സ്ഥലമാനേജുമെന്റുണ്ടാകണം. ഏലയിലെത്തു വെളളം പരമാവധി തലക്കുളങ്ങളിലും മറ്റും സംഭരിക്കുതിനും അധികമായി വരുവ ഒഴുകിപ്പോകുതിനും സംവിധാനമുണ്ടാകണം. മണ്ണൊലിപ്പു തടയണം. മണ്ണിന്റെ സ്വഭാവവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് ഉചിതമായ വിളക്രമവും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കണം. കേരളത്തിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റിസോഴ്‌സ് മാപ്പുകള്‍ ലഭ്യമാണ്. ഇവയെ സാറ്റലൈറ്റ് ഇമേജുകളുമായി ബന്ധപ്പെടുത്തി സമഗ്രമായ വിഭവഭൂപടം തയ്യാറാക്കണം. അതനുസരിച്ചുളള പ്രവൃത്തികള്‍ക്കു വേണ്ടി വലിയതോതില്‍ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തുതിന് യാതൊരു തടസവുമില്ല. ഇങ്ങനെ ഒരിടപെടലിന്റെ അടിസ്ഥാനത്തിലേ തെങ്ങിന്റെയും നെല്ലിന്റെയും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകൂ. ഇന്റര്‍നെറ്റു പരതിയാല്‍ കി'ു പുത്തന്‍ സാങ്കേതികവിദ്യകള്‍ അച്ചടിച്ചു വീര്‍പ്പിച്ചതുകൊണ്ട് ഈ പ്രതിസന്ധിയ്‌ക്കൊും പരിഹാരം കാണാനാവില്ല.
ഇനിയും കേരളത്തില്‍ വന്‍കിട ജലസേചന പദ്ധതികള്‍ വേണോ? ഇത്തരം പദ്ധതികളുടെ നേ'കോ' വിശ്ലേഷണമെന്ത്? നിര്‍മ്മിക്കപ്പെ' ഡാമുകളുടെയും കനാലുകളുടെയും പൂര്‍ണവിനിയോഗം എങ്ങനെ ഉറപ്പുവരുത്താം? നമ്മള്‍ ഊണ്ടേത് നീര്‍ത്തട വികസനപദ്ധതികളിലും ചെറുകിട ജലസേചനങ്ങളിലുമല്ലേ? നിര്‍മ്മിക്കപ്പെ' ആസ്തികളുടെ പൂര്‍ണ വിനിയോഗത്തിനല്ലേ ശ്രദ്ധിക്കേണ്ടത്? ഏറ്റവും ഉയര്‍ സര്‍ക്കാര്‍ നിക്ഷേപം നടക്കു ഈ മേഖലയെ യുഡിഎഫിന്റെ പദ്ധതി പരിപ്രേക്ഷ്യം സ്പര്‍ശിക്കുയേില്ല. ''മൈക്രോ ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിംഗ്, കസെര്‍വേഷനല്‍ അഗ്രിക്കള്‍ച്ചര്‍.... വാ'ര്‍ യൂസേഴ്‌സ് അസോസിയേഷന്‍, പാര്‍'ിസിപ്പേറ്ററി ഇറിഗേഷന്‍ മാനേജ്‌മെന്റ്'', ഇവയെക്കുറിച്ചുളള ഒരു വാചകത്തില്‍ ജലമാനേജ്‌മെന്റ് ഒതുങ്ങുു.
നാണ്യവിളകളും ബോര്‍ഡുകളും 
റബ്ബറിന്റെ ഇപ്പോള്‍ത്ത െഉയര്‍ ഉത്പാദനക്ഷമതയുണ്ട്. കൃഷിയുടെ സാങ്കേതികവിദ്യകള്‍ നിര്‍ദ്ദേശിക്കാന്‍ റബ്ബര്‍ബോര്‍ഡുണ്ട്. അതുകൊണ്ട്, പരിപ്രേക്ഷ്യത്തില്‍ റബ്ബറിന്റെ ഉത്പാദനക്ഷമതയെക്കുറിച്ച് പ്രത്യേകം ഊല്‍ നല്‍കേണ്ടതില്ല. പക്ഷേ, അതല്ലല്ലോ മറ്റു പ്ലാന്റേഷന്‍ വിളകളുടെ അവസ്ഥ. തേയിലയുടെയും കാപ്പിയുടെയും മറ്റും റീപ്ലാന്റിംഗ്, ഏലക്കാടുകളിലെ ആവാസവ്യവസ്ഥ, കുരുമുളകിന്റെ ദ്രുതവാ'ം ഇവയെക്കുറിച്ചൊക്കെ പൂര്‍ണ നിശബ്ദതയാണ്. നെല്ലിനോടും നാളികേരത്തോടും മാത്രമല്ല, പ്ലാന്റേഷന്‍ മേഖലയോടും പരിപ്രേക്ഷ്യം മുഖംതിരിച്ചു നില്‍ക്കുു. നമ്മുടെ വിളകള്‍ ഇു നേരിടു മൂര്‍ത്തമായ ഒരു പ്രശ്‌നത്തോടും പ്രതികരിക്കാത്ത സൈബര്‍ ഭാവനകളുടെ സമാഹാരമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം. 
കേരളത്തിലെ നാണ്യവിളകളുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഏറ്റവും പ്രധാനപ്പെ' കാര്യം സംസ്ഥാന സര്‍ക്കാരിന് ഇവയുടെ വളര്‍ച്ചയില്‍ പരിമിതമായ സ്ഥാനമേയുളളൂ. കോക്കന'് ബോര്‍ഡ്, ടീ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എു തുടങ്ങി സംസ്ഥാന സര്‍ക്കാരുകളില്‍ നി് സ്വതന്ത്രമായി കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കു ബോര്‍ഡുകള്‍ക്കാണ് ഈ മേഖലകളുടെ ചുമതല. ഇത്തരം സ്ഥാപനങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുപോലും പരിപ്രേക്ഷ്യം തിരിച്ചറിഞ്ഞി'ില്ല. ഇവയുടെ പ്രവര്‍ത്തനരീതിയില്‍ ഗൗരവമായ തിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്.
മലയോര മേഖലയിലെ വനങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇനിമേല്‍ കൈയേറ്റങ്ങള്‍ അനുവദിക്കാനും പാടില്ല. കേരളത്തിലെ കൃഷിയുടെ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണ്. പക്ഷേ, 1977നു മുമ്പുളള കൃഷിക്കാരുടെ പ'യം നല്‍കുകയും വേണം. ഭൂപ്രശ്‌നം എ ഒ് കേരളത്തിലുണ്ടെ് യുഡിഎഫ് പരിപ്രേക്ഷ്യം തിരിച്ചറിയുില്ല. എസ്റ്റേറ്റുകളുടെ ഭൂവിനിയോഗത്തില്‍ വരുത്താന്‍ ശ്രമിക്കു മാറ്റങ്ങള്‍, വനഭൂമിയുടെ മേലുളള വമ്പന്മാരുടെ കൈയേറ്റം, ഭൂപരിധി ലംഘിച്ച് ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂ'ുത്, നെല്‍വയല്‍ നികത്തുത് ഇത്തരത്തില്‍ ഭൂമിയെയും ഭൂവിനിയോഗത്തെയും കുറിച്ചുളള നിയമങ്ങള്‍ക്ക് കാര്‍ഷികവികസന തന്ത്രത്തിലുളള സ്ഥാനമെന്ത്?
സാങ്കേതികവിദ്യ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പലതും പരസ്പരവിരുദ്ധങ്ങളാണ്. ഓര്‍ഗാനിക് ഫാമിംഗിനെക്കുറിച്ച് പറയുവര്‍ ത െരാസവള ഉപയോഗം താഴ്ിരിക്കുതിനെക്കുറിച്ച് വിലപിക്കുു. സമ്മിശ്രകൃഷിയെ പ്രോത്സാഹിപ്പിക്കണമെു പറയു അതേ ശ്വാസത്തില്‍ ഒരു ഗ്രാമത്തില്‍ ഒരുവിള എ മുദ്രാവാക്യത്തെ മാതൃകയാക്കുു. താഴ് ജലസേചിത ഭൂമിയെക്കുറിച്ച് വിമര്‍ശനം ഉയിക്കുവര്‍ എന്തുവേണം എതിനെക്കുറിച്ച് ഉരിയാടുില്ല. കാര്‍ഷികവായ്പ പോര എ ശരിയായ നിരീക്ഷണമുണ്ട്. പക്ഷേ, സഹകരണസംഘങ്ങള്‍ പൊളിക്കു നയത്തെക്കുറിച്ച് ഒും പറയുില്ല. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അവരുടെ വായ്പയുടെ 0.01 ശതമാനം മാത്രമേ കൃഷിയ്ക്കു നല്‍കുുളളൂ എ എമണ്ടന്‍ വിമര്‍ശനവും നടത്തുുണ്ട്.
ആഗ്രിപ്രനോഴ്‌സും പ്രൊഡ്യൂസര്‍ കമ്പനികളും 
അത്യുത സാങ്കേതിക വിദ്യകളുടെ ഇറക്കുമതി കഴിഞ്ഞാല്‍, പി െകാര്‍ഷിക ഭാവനാസൗധത്തിന്റെ അടുത്ത തൂണാണ് കൃഷിയുടെ സംഘാടനത്തിലും കൃഷിക്കാരുടെ സ്വഭാവത്തിലും വരുത്തേണ്ട മാറ്റം. ''കൃഷിയോടുളള സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരേണ്ടതുണ്ട്. ഉപജീവനത്തിനുളള ഉപാധിയെുളളതു വി'് വിജ്ഞാനതീവ്രവും മത്സരാധിഷ്ഠിതവുമായ കൃഷിയിലേയ്ക്കു മാറണം. കൃഷിക്കാരെയല്ല കാര്‍ഷികസംരംഭകരെയാണ് വേണ്ടത്. എങ്ങനെ ആധുനികവിജ്ഞാനം സ്വായത്തമാക്കുു, ഉപയോഗിക്കുു എതിനെ ആസ്പദമാക്കിയായിരിക്കും അവരുടെ പ്രകടനത്തെ അളക്കേണ്ടത്. കൃഷി ഉപജീവനത്തിന്റെ ഉപാധിയല്ല, സാമ്പത്തികസമൃദ്ധിയ്ക്കുളള ഉപാധിയാണ്''. കൃഷി ഇ് ഉപജീവനത്തിനുളള ഉപാധിയാണെും അതിനുപകരം മത്സരാധിഷ്ഠിതമായ സംരംഭകത്വ കൃഷിയാണ് വേണ്ടതെുമുളള സന്ദേശം കൃഷിയെക്കുറിച്ചുളള പ്രതിപാദനത്തിലുടനീളം കാണാം. കൃഷിക്കാര്‍ക്ക് ഒരു പുതിയപേരും കൊടുത്തി'ുണ്ട്. അഗ്രിപ്രെനോഴ്‌സ് (). കൃഷിയുടെ (അഗ്രിക്കള്‍ച്ചറിന്റെ) അഗ്രിയും സംരംഭകത്വത്തിന്റെ (എന്റര്‍പ്രണേഴ്‌സ്) പ്രണേഴ്‌സും ചേര്‍ത്തുണ്ടാക്കിയ ഈ പേര് ഭാഷാവിജ്ഞാനീയത്തിനുളള യുഡിഎഫിന്റെ ഒരു മൗലികസംഭാവനയായി കരുതാം. 
എന്താണ് മേല്‍പ്പറഞ്ഞ പ്രസ്താവനകളുടെ അടിസ്ഥാന പിശക്? കേരളത്തിലെ കൃഷിയുടെ അടിസ്ഥാനസ്വഭാവം അത് ഉപജീവനത്തൊഴിലല്ല, കമ്പോളത്തിനായി വാണിജ്യവത്കരിക്കപ്പെ' കൃഷിയാണ് എതാണ്. സ്വന്തം ഉപയോഗത്തിനുളള കൃഷി വിസ്തൃതി ഇരുപതു ശതമാനത്തോളമേ വരൂ. വാണിജ്യകൃഷിയിലേയ്ക്കുളള പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ പരിവര്‍ത്തനം ഒരുകാലത്തും ബലപ്രയോഗത്തിന്റെയോ സര്‍ക്കാര്‍ തീരുമാനങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉണ്ടായി'ുളളതല്ല. കേരളത്തിലെ കൃഷിയുടെ വാണിജ്യവത്കരണം പൂര്‍ണമായി വിളകളുടെ താരതമ്യവിലയില്‍ വ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ നടി'ുളളതാണ്. കമ്പോളസൂചനകളോട് ഏറ്റവും ഉല്‍ക്കര്‍ഷേച്ഛയോടെ പ്രതികരിച്ചി'ുളള കര്‍ഷകരാണ് കേരളത്തിലുളളത്. സമീപകാലത്ത് എന്തെല്ലാം വിളകളാണ് കേരളത്തില്‍ മിിമറഞ്ഞുപോയത്. കൊക്കോയുടെയും വാനിലയുടെയും കഥകള്‍ സമീപകാലത്തുളളവയാണല്ലോ. നല്ലവിലയും ആദായവും കി'ുമോ കൃഷിയില്‍ മുതല്‍മുടക്കാനും അത്തരം വിളകള്‍ കൃഷി ചെയ്യാനും ഒരു മടിയും കേരളം കാണിച്ചി'ില്ല. അപ്പോള്‍ മുഖ്യപ്രശ്‌നം കൃഷി ആദായകരമല്ല, അല്ലെങ്കില്‍ മറ്റു നിക്ഷേപമേഖലകളെ അപേക്ഷിച്ച് ആദായകരമല്ല എുളളതാണ്. 
കാര്‍ഷികാദായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസില്‍ ഉയര്‍ുവരു പ്രശ്‌നം കാര്‍ഷിക ഉത്പങ്ങളുടെ വിലയാണ്. എപതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ കേരളത്തിലെ കൃഷി ഏതാണ്ട് മൂു ശതമാനത്തിനടുത്താണ് പ്രതിവര്‍ഷം വളര്‍ത്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കാര്‍ഷികമേഖല കടുത്ത മുരടിപ്പിലേയ്ക്കു നീങ്ങിയത്. റിപ്പോര്‍'ില്‍ നല്‍കിയ കണക്കുപ്രകാരം 1990-91 മുതല്‍ 1999-2000 വരെയുളള കാലത്ത് രണ്ടര ശതമാനം നിരക്കില്‍ വളര്‍ കൃഷി 2001 മുതല്‍ 2010 വരെയുളള കാലയളവില്‍ 0.27 ശതമാനം വീതമാണ് പ്രതിവര്‍ഷം വളര്‍ത്. എന്തുകൊണ്ട് ഈ തകര്‍ച്ച?
കൃഷി ആദായകരമല്ലാത്തത് എന്തുകൊണ്ട്?
മുഖ്യകാരണം വിലത്തകര്‍ച്ചയാണ്. ആഗോളവത്കരണ നയങ്ങള്‍ 1991ല്‍ ആരംഭിച്ചെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് കാര്‍ഷികവിളകള്‍ തകരാന്‍ തുടങ്ങിയത്. ഏതെങ്കിലും ഒരു വിളയുടേതല്ല, എല്ലാ വിളകളുടെയും വിലകള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ കാര്‍ഷികവളര്‍ച്ചയും നിലച്ചു. ഈ തിരിച്ചറിവില്‍ നി് പി െകാര്‍ഷികമേഖല കരകയറിയി'ില്ല. വിലകള്‍ പിീട് മെച്ചപ്പെ'െങ്കിലും വിലകളുടെ ചാഞ്ചാ'ം അതീവഗൗരവമായ പ്രശ്‌നമായി മാറി. ഈ അനിശ്ചിതത്വം കാര്‍ഷികനിക്ഷേപത്തെ വളരെ പ്രതികൂലമായി ബാധിച്ചു എുളളതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരകാലത്ത് 1990 വരെ പൊതുവില്‍ വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെടുക മാത്രമല്ല, അവയുടെ ചാഞ്ചാ'വും വളരെ പരിമിതമായിരുു. ഈ സ്ഥിതിവിശേഷം അ'ിമറിഞ്ഞിരിക്കുു. ഈ അവസ്ഥയെക്കുറിച്ച് ഒരു പരാമര്‍ശംപോലും റിപ്പോര്‍'ില്‍ ഇല്ല. ഇത്തരമൊരു പ്രശ്‌നമുണ്ടെു തിരിച്ചറിഞ്ഞാലല്ലേ പ്രതിവിധിയെക്കുറിച്ചു ചിന്തിക്കൂ. കാര്‍ഷികവിപണന സംവിധാനം മെച്ചപ്പെടുത്തുതിനെക്കുറിച്ച് ഒരു പേജുണ്ട്. ഹോര്‍'ികോര്‍പും ബിഎഫ്പിസികെയുമാണ് മാതൃകകള്‍. പി െപ്രാദേശികസര്‍ക്കാരുകളുടെ ഇടപെടല്‍, ഐടി വിദ്യ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്കു നേരി'ുളള വിപണനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പകുതിയിലേറെ സ്ഥലം ചര്‍ച്ചയ്ക്കായി നീക്കിവെച്ചി'ുളളത്. താങ്ങുവിലയെക്കുറിച്ച് പരാമര്‍ശമേയില്ല. 
എന്തുകൊണ്ട് കേരളത്തിലെ കൃഷി ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പരാജയപ്പെടുു? ഇന്‍ഷ്വറന്‍സ് ശക്തിപ്പെടുത്തണമെല്ലാതെ നിലവിലുളള ഇന്‍ഷ്വറന്‍സ് സ്‌കീമുകളുടെ പരിമിതികളെക്കുറിച്ചൊരു വിശകലനമില്ല. കേന്ദ്രസ്‌ക്കീമുകളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെങ്കിലും അവയോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വിഹിതവും കൂടി സംയോജിപ്പിച്ച് നിലവിലുളള ഇന്‍ഷ്വറന്‍സ് സ്‌കീമിനെ എങ്ങനെ മെച്ചപ്പെടുത്താം എതിനെക്കുറിച്ചുളള ചിന്തയും ഇല്ല.
കേരളത്തിന്റെ കാര്‍ഷികഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്തി'ുവേണം, കാര്‍ഷിക സംഘാടനത്തെക്കുറിച്ച് പറയേണ്ടത്. കാര്‍ഷികഘടനയെക്കുറിച്ച് ആകെ പറയുത് ചെറുകിട ഉത്പാദകരുടെ ആധിക്യമാണ്. ഇതോടൊപ്പം പരിഗണിക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. കൃഷി ചുരുക്കംപേരുടെ മാത്രം മുഖ്യവരുമാനമാര്‍ഗമാണ്. അതുപോലെ ചെറുകിട കൃഷിക്കാരില്‍ മുഖ്യപങ്കും കൂലിവേലക്കാരെ ആശ്രയിച്ചാണ് കൃഷി നടത്തുത്. കാര്‍ഷികഘടനയ്ക്ക് പ്രകടമായ പ്രാദേശിക അന്തരങ്ങളുമുണ്ട്. ഇതൊക്കെ പരിഗണിച്ചുവേണം ഓരോ പ്രദേശത്തെയും കാര്‍ഷികസ്ഥാപനങ്ങളെന്തുവേണം എു തീരുമാനിക്കാന്‍. പ്രൊഡ്യൂസര്‍ കമ്പനികളാണ് റിപ്പോര്‍'ില്‍ ഏറ്റവും മുില്‍. സഹകരണമേഖലയെക്കുറിച്ച് പുച്ഛമാണ്. ഗ്രീന്‍ ആര്‍മി, ലേബര്‍ ബാങ്ക്, ഗ്രൂപ്പ് ഫാമിംഗ്, പാടശേഖരസമിതികള്‍ തുടങ്ങിയ നിലവിലുളള സംവിധാനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എു പരിശോധിക്കുയേില്ല. 
എന്തുകൊണ്ട് നിക്ഷേപം കുറയുു?
കാര്‍ഷികമേഖലയില്‍ നിക്ഷേപം കുറയുു എതു വസ്തുതയാണ്. കൃഷി ആദായകരമല്ലാത്തതുകൊണ്ടും ഭൂമിയുടെ ഉയര്‍ വില മൂലവും സ്വകാര്യനിക്ഷേപം താഴ് തോതിലേ നടക്കുുളളൂ. പക്ഷേ, സര്‍ക്കാരിന്റെ നിക്ഷേപം എന്തിനു കുറയണം? ഇതുസംബന്ധിച്ച യുഡിഎഫ് പരിപ്രേക്ഷ്യത്തിന്റെ കാഴ്ചപ്പാട് അതീവനിരാശാജനകമാണ്. പഞ്ചവത്സര പദ്ധതി അടങ്കലിന്റെ നാലിലൊ് കൃഷിയ്ക്കായിരുു. ഇപ്പോഴത് 6 - 7 ശതമാനമായി താഴ്ു. യുഡിഎഫ് ഭരണം ആരംഭിക്കുതുവരെ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും കൂടിചേരുമ്പോള്‍ 10 ശതമാനം കൃഷിയ്ക്കുണ്ടെ് അവകാശപ്പെടാമായിരുു. എാല്‍ തദ്ദേശസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുുവെു പറഞ്ഞ് കാര്‍ഷിക മേഖലയ്ക്കു വിഹിതം നീക്കിവെയ്ക്കണമെ നിബന്ധന ഇല്ലാതാക്കി. ഇതിന്റെ ഫലമായി 2012-13ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കലിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് കാര്‍ഷിക മേഖലയുടെ വിഹിതം. ചരിത്രത്തിലേറ്റവും താഴ് വിഹിതമാണ് ഈ വര്‍ഷം കൃഷിയ്ക്കുളളത്. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം ഗണ്യമായി ഉയര്‍ത്തണമെ കാഴ്ചപ്പാട് പരിപ്രേക്ഷ്യം മുാേ'ുവെയ്ക്കുില്ല. 
കേവലം രണ്ടുശതമാനം നിരക്കിലാണ് 2010 വരെ കാര്‍ഷികമേഖല വളരുമെ് പരിപ്രേക്ഷ്യം ലക്ഷ്യമിടുത്. ദേശീയവരുമാന വളര്‍ച്ചയെക്കാള്‍ താഴ്താണിത് എു മാത്രമല്ല, തൊണ്ണൂറുകളില്‍ കേരളത്തില്‍ കൈവരിച്ചതിനെക്കാള്‍ ഗണ്യമായി കുറഞ്ഞ ഒരു നിരക്കാണിത്. ഈ വേഗതയിലാണ് കാര്‍ഷിക മേഖല വളരുതെങ്കില്‍ കാര്‍ഷികമേഖലയുടെ വിഹിതം സംസ്ഥാന ഉല്‍പാദനത്തില്‍ അഞ്ചോ ആറോ ശതമാനമായി താഴും. ഇതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. 
1990-91നും 2010-11നും ഇടയ്ക്ക് കാര്‍ഷികമേഖലയുടെ വരുമാനവിഹിതം 21.5 ശതമാനത്തില്‍ നി് 8.3 ശതമാനമായി താണു എാണ് അധ്യായത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിരുത്. എാല്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുവരുടെ എണ്ണം 41 ശതമാനത്തില്‍ നി് 23.3 ശതമാനമായി മാത്രമേ താഴ്ി'ുളളൂ. എുവെച്ചാല്‍ 23.3 ശതമാനം ജനങ്ങള്‍ക്ക് സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനമേ ലഭിക്കുുളളൂ. തന്മൂലം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയുടെ പ്രതിശീര്‍ഷ വരുമാനം 5084 രൂപയായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 4674 രൂപ മാത്രമാണ്. യഥാര്‍ത്ഥനില ഇതിനെക്കാള്‍ വളരെ താഴ്താണ്. കാരണം കാര്‍ഷിക ജനസംഖ്യ കണക്കാക്കിയിരിക്കുതില്‍ നാളികേരം, റബ്ബര്‍, തേയില, കാപ്പി തുടങ്ങിയവരുടെ എണ്ണം ഉള്‍പ്പെടുത്തിയി'ില്ല. സെന്‍സസില്‍ പ്ലാന്റേഷന്‍ മേഖലയിലെ കര്‍ഷകരെ കൃഷിക്കാരായി'ല്ല കരുതുക. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കില്‍ കാര്‍ഷികമേഖലയുടെ പ്രതിശീര്‍ഷവരുമാനം എത്രയോ താഴ്തായിരിക്കും. യുഡിഎഫിന്റെ പരിപ്രേക്ഷ്യം നടപ്പാവുകയാണെങ്കില്‍ പി െകൃഷി ചെയ്യാന്‍ ആരും നാ'ിലുണ്ടാവില്ല.

1 comment:

 1. പണ്ടേ ദുര്‍ബല എന്ന് പറഞ്ഞതുപോലെയാകും കാര്യങ്ങള്‍.
  ഇപ്പോള്‍ തന്നെ കൃഷി ഇല്ലാതെയാകുന്നു. ഇനി പുതിയ പരിപ്രേക്ഷ്യം വരുമ്പോള്‍ എങ്ങനെയിരിക്കുമോ എന്തോ?
  ഓരോ ദേശത്തിനും അതിന്റെ പ്രകൃതിയ്ക്കും ഇണങ്ങുന്ന കൃഷിരീതിയില്‍ യോജ്യമായ പരിഷ്കാരങ്ങളല്ലേ കൊണ്ടുവരേണ്ടത്?
  അതെപ്പറ്റി എന്തെങ്കിലും ഗുണപരമായ പഠനം നടത്തിയിട്ടുണ്ടാവുമോ?

  (ഈ ലേഖനത്തില്‍ പല അക്ഷരങ്ങളും മിസിംഗ് ആണ്. ടൈപ്പ് ചെയ്തതിന്റെ പ്രശ്നമാണോ ഫോണ്ടിന്റെ പ്രശ്നമാണോ?)

  ReplyDelete