About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Thursday, July 21, 2011

മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര്യമന്ത്രിയായിരിക്കെ ഇതേ തന്ത്രം മാണി പയറ്റിയിട്ടുണ്ട്. കേരളത്തില്‍ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതി കൊതിച്ചാണ്  അന്ന് അദ്ദേഹം കളളക്കണക്കിനെ ആശ്രയിച്ചത്.

15 കോടി രൂപയുടെ മിച്ച ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് 1986-87ലെ ബജറ്റു പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി, അന്ന് കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തുടങ്ങിയവരെല്ലാം മാണിയുടെ മിച്ചവാദത്തെ രൂക്ഷമായി ആക്രമിച്ചു. വിവാദം കൊഴുത്തപ്പോള്‍ ബജറ്റ് ഒരേസമയം കമ്മിയും മിച്ചവുമാണെന്ന വാദവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും രംഗത്തിറങ്ങി.

കാല്‍നൂറ്റാണ്ടു മുമ്പ് മാണി പയറ്റിയ കണക്കെഴുത്തു തന്ത്രത്തിന്റെ പരിഹാസ്യത ബോധ്യപ്പെടാന്‍. താഴെ കൊടുത്തിരിക്കുന്ന മനോരമ തലക്കെട്ടുകള്‍ മാത്രം മതി.


1986 മാര്‍ച്ച് 15ന്റെ ബജറ്റ് വാര്‍ത്തയുടെ തലക്കെട്ട്


അടിവരയിട്ടതായിരുന്നു അന്നത്തെ അവകാശവാദം.  


അതിന്റെ ഗതിയെന്തായിരുന്നുവെന്ന് നോക്കുക.


ലോകസഭാ അംഗമായിരുന്ന ശരദ് ദിഘെയ്ക്ക് 
 കേന്ദ്ര ധനകാര്യസഹമന്ത്രി  ജനാര്‍ദ്ദനന്‍ പൂജാരി
രേഖാമൂലം നല്‍കിയ മറുപടിയെക്കുറിച്ചുളള വാര്‍ത്തയുടെ തലക്കെട്ട്.

ഒന്നോ രണ്ടോ ദിവസത്തെ റിസര്‍വ് ബാങ്കിലെ മിച്ചക്കണക്കു വെച്ച് നിയമസഭയില്‍ മാണി നടത്തിയ കസര്‍ത്ത് അരിശം കൊളളിച്ചത് പ്രതിപക്ഷത്തെ മാത്രമല്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണനാണ് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന തലക്കെട്ടില്‍ വലിയൊരു പ്രസ്താവന തന്നെ അദ്ദേഹം പുറപ്പെടുവിച്ചു. വാര്‍ത്തയുടെ തലക്കെട്ടാണ് ചുവടെ.


വാര്‍ത്തയില്‍ നിന്ന് "...കൊടുക്കാനുളളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ്  79 കോടി രൂപയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 140 കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ത്ഥവും യുക്തിഹീനവുമാണ്. വരവു കൂടുതലുളള ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുളളവര്‍ക്കു പോലും അറിയാം".

സാമ്പത്തിക കാര്യങ്ങളുമായി അല്‍പം പരിചയമെങ്കിലും ഉളളവരെ നാണിപ്പിക്കുന്ന കളളക്കളി തന്നെയാണ് കാല്‍നൂറ്റാണ്ടിനു ശേഷം ധവളപത്രത്തിലും കെ. എം. മാണി കാണിച്ചത്. 25 കൊല്ലം പഴകിയ തരികിടയേ മാണിസാറിന്റെ കൈവശമുളളൂ എന്നര്‍ത്ഥം.

ഡോ. പി. കെ. ഗോപാലകൃഷ്ണനു പിന്തുണ നല്‍കി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തന്നെ രംഗത്തിറങ്ങി. സ്വതവേ മിതഭാഷിയായ ഡോ. രാജ് കെ. എം. മാണിയ്ക്കെതിരെ ആഞ്ഞടിച്ചു. 


വാര്‍ത്തയില്‍ നിന്ന്... "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്.... ഇതേപ്പറ്റി ചീഫ് ജസ്റ്റിസിന് എഴുതിയാലെന്തെന്നു വരെ തനിക്ക് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു."

25 കൊല്ലങ്ങള്‍ക്കു ശേഷവും കെ. എം. മാണിയ്ക്ക് ഒരുമാറ്റവുമില്ല. കളളക്കണക്ക് അവതരിപ്പിക്കാന്‍ നിയമസഭ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റൊരു വേദിയുളളൂ.....

ഇന്ന് കെ. എം. മാണിയുടെ മുന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി അഭിനയിക്കുകയാണല്ലോ ഉമ്മന്‍ചാണ്ടി. അന്നത്തെ മുഖ്യമന്ത്രിയും അത്തരമൊരഭ്യാസം കാണിച്ചു. പിന്തുണയ്ക്കുന്നതായി നടിച്ചു കൊണ്ട് മാണിയുടെ നെഞ്ചില്‍ കെ. കരുണാകരന്‍ പാര കുത്തിത്താഴ്ത്തി.  കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല എന്നാണ് കരുണാകരന്‍ പറഞ്ഞത്. ആ തലക്കെട്ട് ചുവടെ...


അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, ഇന്ന് ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ആര്യനാട് ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ മിച്ച കമ്മി ആശയക്കുഴപ്പത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു...

മനോരമ വാര്‍ത്തയില്‍ നിന്ന്....  കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന്  ... കാര്‍ത്തികേയന്‍ ...പ്രസ്താവിച്ചു.. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു....  
 1986 ഏപ്രില്‍ 28ന്റെ മനോരമയില്‍ നിന്ന്...

എന്തിനേറെ പറയുന്നു... മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. അതോടെ "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയായി വിലസിയ കെ. എം. മാണിക്ക് ധനമന്ത്രി പദം നഷ്ടപ്പെട്ടു. വെറുമൊരു നിയമമന്ത്രിയായ്ക്കി കരുണാകരന്‍ മാണിയെ മൂലയ്ക്കിരുത്തി. ധനവകുപ്പ് കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനു നല്‍കി. നിയമസഭയില്‍ വെച്ചു തന്നെ പിന്‍ഗാമി എയ്ത ആഗ്നേയാസ്ത്രം മാണിയുടെ നെഞ്ചില്‍ തറച്ച കാഴ്ചയ്ക്ക് എത്ര കൗതുകകരമായ തലക്കെട്ടാണ് അന്ന് മനോരമ നല്‍കിയതെന്ന് നോക്കൂ... (ഇതേക്കുറിച്ച് പി. എം. മനോജ് എഴുതിയ ലേഖനം ചുവടെ...)

മിച്ചം തന്നെ, അതായത് കമ്മി

35 comments:

 1. കമ്മിച്ച ബജറ്റ്.....:)

  ReplyDelete
 2. Thank you very much sir for your Great Presentation- truths are always cannot cover with political gimmicks...

  ReplyDelete
 3. സര്‍ ,അയാള്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും
  വേറെ എന്ത് പണി ?
  താങ്കളുടെ കാര്യ ശേഷി ജനങ്ങള്‍ക്കറിയാം

  ReplyDelete
 4. budget manipulator... Kammi Micha Mani (KM Mani)

  ReplyDelete
 5. മാണിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ തോനിയത്.

  1 നേരിട്ടുള്ള ചോദ്യങ്ങള്ക്ക് ആരും നേരിട്ടുള്ള ഉത്തരം തരില്ല, അത് കിട്ടുന്നു വിചാരിച്ചു കാണാന്‍ ഇരിക്കുന്നവര്‍ വിഡ്ഢി
  2 കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാം തീര്ക്കാണമെങ്കില്‍ പതമനാഭസ്വാമിയുടെ കാശ് ആവശ്യമില്ല, അതിനു കൊച്ചി മറീന്‍ ഡ്രൈവിലുള്ള ഗോള്ഡ് ‌ മൈന്‍ മാത്രം മതി.
  3 മൂന്നാറില്‍ കഴിഞ്ഞ തവണ താമസിച്ച റിസോര്ട്ട് അനധികൃതമായിരിന്നു, ഛെ കുറച്ചു കൂടി ഡിസ്കൌണ്ട് ചോദിക്കമായിരിന്നു

  ReplyDelete
 6. പൊതു ജനം കഴുതകളാണ് എന്ന രാഷ്ടീയക്കാരുടെ ചിന്തക്ക് മാറ്റം വന്നിട്ടില്ല എന്ന് മനസ്സിലാക്കാം ..

  ReplyDelete
 7. Thanks for the useful information

  ReplyDelete
 8. Thanks for the useful informations

  ReplyDelete
 9. പ്രതികരിച്ചവര്‍ക്ക് നന്ദി.....

  ReplyDelete
 10. കമ്മി ബജറ്റ് മിച്ച ബജറ്റാക്കുകയും തിരിച്ചും ഒക്കെ എഴുതിയും എഴുതാപ്പുറം വായിച്ചും ധനകാര്യവിദഗ്ദ്ധനാണെന്ന് നടിച്ചും നാട്യത്തിന്റെ തിരിച്ചടിക്ക് മറിച്ചടിച്ചും കേമനായി ഇത്രയും നാൾ വാണരുളാമെങ്കിൽ അച്ചായന് ഇപ്പോഴുമൊരംങ്കത്തിന് ബാല്യമുണ്ടെന്ന് പി.സി.ജോർജ്ജിനോടല്ല മാളോരെ മൊത്തം അറിയിക്കാനും മാണിക്കാർ ഉണ്ട്.പിന്നെയെന്താ കുഴപ്പം. മലപ്പുറം പാലാ ബജറ്റല്ല ഒർജിനൽ പാലാ ബജറ്റുവരെ അവതരിപ്പിക്കാൻ കെല്പുള്ളവനാണീ മാണിച്ചൻ.ഐസക് സാറിന്റെ ഖജനാവ് കാണാൻ കഴിയാതെ പോയ ഒറ്റ കുറവേയുള്ളു. ടോർച്ചടിച്ച് നോക്കിയിട്ടും ഖജനാവിൽ ഒറ്റ പൈസപോലും കാണാൻ കഴിയാതെ പോയതിന്റെ കൊച്ചങ്കലാപ്പ് മാത്രമേ ഇപ്പോഴും വിട്ടുമാറാതെയുണ്ടെന്നുള്ളത് മാത്രമാണ് സത്യം.അതുകൊണ്ട് ആണയിട്ടു ഞാൻ പറയുന്നു....മിച്ചക്കമ്മിയാണല്ലെങ്കിൽ തെളിയിക്കൂ....ബഹുമാനപ്പെട്ട ഡോ.ടി.എം.തോമസ്ഐസക് എന്ന ധനകാര്യ ശാസ്തജ്ഞാ.......

  ReplyDelete
 11. നല്ല പ്രസന്റേഷന്‍,
  മാണി കേരള ജനതയ്ക്ക്മേല്‍ കോണി വച്ചു കയറാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായല്ലേ...
  പൊതുജനം അതു തിരിച്ചറിഞ്ഞു കഴിഞ്ഞു,
  മാണി ഇപ്പോള്‍ പാലക്ക് വേണ്ടി കടുംവെട്ടിലാണ്...

  ReplyDelete
 12. Can you create a public profile in google Buzz, or is it already available?

  ReplyDelete
 13. അയ്യേ തുരുമ്പ്... ധവളപത്രം വെറും തവളപത്രമായിപ്പോയല്ലോ മാണിസാറേ????

  ReplyDelete
 14. മാണിക്ക് മാണിയാകാനല്ലേ പറ്റൂ. കള്ളത്തരവും കാപട്യവുമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന രാഷ്ട്രീയ പ്രമാണങ്ങള്‍. മറ്റാരെങ്കിലുമാകാന്‍ മാണിയെ നിര്‍ബന്ധിച്ചിട്ടും നമ്മള്‍ അങ്ങനെ പ്രതീക്ഷിച്ചിട്ടും കാര്യമില്ല.

  ReplyDelete
 15. സർ അങ്ങയുടെ ബ്ലോഗിലെ ഫോണ്ടിനെന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. തലക്കെട്ടടക്കം വായിക്കാനാകാത്ത വിധം ലിപി ഭ്രംശം(അങ്ങനെ വിളിക്കാമോ)കാണുന്നു. പോസ്റ്റ് ഓക്കെ. കമന്റിട്ടവരുടെ പേരുകൾ വായിക്കാനാകുന്നില്ല. ഇങ്ങനെയൊരു പ്രശ്നം എന്റെ കമ്പ്യൂട്ടറിൽ അങ്ങയുടെ ബ്ലോഗിലേ കണ്ടിട്ടുള്ളു. അതുകോണ്ടാണ്,സൂചിപ്പിച്ചത്. നമസ്ക്കാരം

  ReplyDelete
 16. Ivarokke innum 25 kollangal purakilanu sir... Nadineyum nattukareyum veendum ivar angottethikkum...athu kondu annathe pani thanne ippozhum. Swartha thalparyangalkku vendi enthu nanam ketta, aparishkritha nadapadikalum edukkum. Anubhavikkuka allathe enthu cheyyum?

  ReplyDelete
 17. മിച്ചം തന്നെ, അതായത് കമ്മി.........!!!
  thnks for the infrmatn....... specially 4 these newspaper cuts...

  ReplyDelete
 18. മാണി എത്രജനദ്രോഹപരമായ ബഡ്ജ്റ്റ് അവതരിപ്പിച്ചാലും മനോരമ ചാനലും പത്രവും അതിനെ ജനഹിതമാക്കുന്നു

  ReplyDelete
 19. മാണിയുടെ ഒരു അഭിമുഖം , വേണു നടത്തിയത് റിപ്പോര്‍ട്ടര്‍ ചാനലില്‍, സാര്‍ കണ്ടിരുന്നോ? http://www.youtube.com/watch?v=dAo8-MInawY&feature=player_embedded

  ReplyDelete
 20. thnks sir ... kurachu kaaryam koodi ariyaan aayi..

  ReplyDelete
 21. സാര്‍ ....ഞാനും ഒരു പാലകാരന്‍ ആണ്....ഞാന്‍ ഒരു രാഷ്ട്രിയ പാര്‍ടിയിലും വിശ്വാസം ഉള്ള ആളല്ല .....ഇത്തവണ പാല ഇല് ഭൂരിപക്ഷം കുറഞ്ഞത്‌ കൊണ്ടാണ്.....മാണി പാല കാരുടെ കണ്ണില്‍ പൊടി ഇടാന്‍ എങ്ങനെ ഒരു ബജെച്റ്റ് അവതരിപിച്ചത്......ആയാലും അയാളുടെ മകനും കൂടി ഉള്ള ഒരു കളി അല്ലെ ഇത്......കഴിഞ്ഞ തവണ സാര്‍ അവതരിപിച്ച ബജെച്ടിനോട് ഞാന്‍ satisfied ആണ്......ഒന്നും ഇല്ലെങ്കിലും ആളെ പറ്റിക്കുന്ന ബുദ്ജെച്റ്റ് ആഇരുന്നില്ല അത്.......

  ReplyDelete
 22. ധന കാര്യ വിദഗ്ധനെന്ന നാട്യമാൺ പാലാപുത്രനു.ഈ കളികൾക്കൊരു രാഷ്ട്രീയ അജെണ്ടയുണ്ടെന്ന് സാധാരണക്കാരും തിരിച്ചറിയുന്നുണ്ട്.കരുണാകരൻ തിരിച്ചറിഞ്ഞ് ചികിത്സിച്ചതു പോലെ ഇന്നത്തെ കോൺഗ്രെസ് നേതൃത്വത്തിനാവില്ല.വർഗ്ഗീയ പ്രതിലോമ ശക്തികൾ അക്ഷരാർധത്തിൽ ശ്വാസം മുട്ടിച്ചിരിയ്ക്കുകയാണു.
  കോൺഗ്രെസിന്റെ ഊർധ ശ്വാസമാണു ജനം കേൾക്കുന്നത്.

  ReplyDelete
 23. നല്ല സംരംഭം സഖാവെ, ബ്ലോഗില്‍ ആവുമ്പോള്‍ തമസ്കരണം പറ്റിലല്ലോ! താങ്കളെ പോലുള്ളവര്‍ ഈ ഇ-ലോകത്ത് സജീവമാവുക എന്നത് കാലത്തിന്റെ ആവിശ്യമആണ് ..

  ReplyDelete
 24. നല്ല സംരംഭം സഖാവെ, ബ്ലോഗില്‍ ആവുമ്പോള്‍ തമസ്കരണം പറ്റിലല്ലോ! താങ്കളെ പോലുള്ളവര്‍ ഈ ഇ-ലോകത്ത് സജീവമാവുക എന്നത് കാലത്തിന്റെ ആവിശ്യമആണ് ..

  ReplyDelete
 25. Oust these foolish rule...kindly act in whatever way...we are going to dangers..

  ReplyDelete
 26. ചുരുക്കത്തിൽ കമ്മി മാത്രം മിച്ചം ...അല്ലേ?

  ReplyDelete
 27. Dear Comrde....Maniyude kallatharangal ellavrkkum ariyam.... kuthaka pathrangl illayirunnenkil itharam 'MANI"marude podipolum keralathil kanumayirunnilla...Mani ippol irakkunna nambarukal kazhivillayma moodivaikkanulla thanthram mathram....vidhyasampannaraya malayalikale ethu pottanum pattikkamenna thiricharivanu Maniyude belam....nano..bisayar..mony chain ennivayude oru vakabhedam...ithu oru paridhi vare thurannu kanikkanulla sramangalku abhinandanam...S.Mohanan;Karunagappally.

  ReplyDelete
 28. Dear Dr.Isac;
  Iniyum ethra nal "MANI"mare keralam sahikkum...? vidhyasampannaraya malayalikale ethu pottanum pattikkamenna belathilanu Maniyude VAYADITTHAM..;midukkane kallerinju midukkanakan nokkunna mantonmare bhodhamullavar thirichariyum.;ekkuttare thurannu kanikkanulla sramangalku abhinandanagal...S.Mohanan;Karunagappally.

  ReplyDelete
 29. uchathil samsarichal ellaperum tholkkum enna manisirnte vicharam...

  ReplyDelete
 30. This is basically problem with parties like Kerala congress which doesn't have view out of Pala/Kottayam. For Mani he have to concentrate on his vote bank areas and which make problem here.
  This show how import to carry finance and other important portfolios by a national party.

  ReplyDelete
 31. if anybody facing font problem, please use Mozilla Firefox version 4 and above...

  ReplyDelete