Monday, July 25, 2011

വികസനോന്മുഖ ധനനയം നിരുത്തരവാദപരമോ?


ധനമാനേജ്‌മെന്റല്ല, ധന മിസ്മാനേജ്‌മെന്റാണ് കേരളത്തില്‍ നടമാടിയത് എന്നാണ് കെ. എം. മാണി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏത് അളവുകോല്‍ വെച്ച് അളന്നാലും കേരളത്തിന്റെ ധനനില എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെച്ചപ്പെടുകയായിരുന്നുവെന്ന് കെ. എം. മാണിയുടെ ധവളപത്രത്തിലെ കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.  നിരുത്തരവാദപരമായ ധനമാനേജ്‌മെന്റിന്റെ ഉദാഹരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടി  പറയാം.

ധവളപത്രം ഖണ്ഡിക 4 - ''ട്രഷറിയിലെ കാഷ് ബാലന്‍സ് മികവിന്റെ സൂചകമല്ല. ഇത് കാശിന്റെ ഏറ്റവും ഉചിതമായ ഉപയോഗമല്ല. ട്രഷറിയില്‍ മിച്ചമായി വെയ്ക്കുന്ന പണത്തിന് പലിശ കൊടുക്കണം. ഇത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ദ്ധിപ്പിക്കുന്നു.... അതുകൊണ്ട് വലിയ ട്രഷറി മിച്ചം കാണിച്ചുകൊണ്ട് ആശ്വാസനെടുവീര്‍പ്പ് വിടാന്‍ കഴിയില്ല''.

ബദല്‍ ധവളപത്രം - മേല്‍പറഞ്ഞ പ്രസ്താവനയെക്കുറിച്ച് ഒരു തര്‍ക്കവും ഞങ്ങള്‍ക്കില്ല. തിരിഞ്ഞു നോക്കുകയാണെങ്കില്‍ ട്രഷറി മിച്ചം പ്രതിഭാസത്തെ ഇന്ത്യയിലെ ധനകാര്യ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവന്നത് 2006-07ലെ ബജറ്റ് പ്രസംഗത്തിലൂടെയാണ്. അല്‍പം ദൈര്‍ഘ്യമുണ്ടെങ്കിലും പ്രസക്തമായ ചില ഖണ്ഡികകള്‍ ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല.

''സമീപകാലത്തായി ട്രഷറിയില്‍ മിച്ചം എന്ന പ്രതിഭാസം ഇന്ത്യയിലെ ഒട്ടു മിക്കവാറും സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം തൃപ്തിപ്പെട്ടതു കൊണ്ട് പണം ചെലവഴിക്കാനാകാതെ ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ വിഷമിക്കുകയാണെന്ന് ആരും പറയുകയില്ലല്ലോ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇന്ന് 9 - 10 ശതമാനത്തിന് വായ്പ എടുത്തു കൊണ്ടിരിക്കുകയാണ് എന്നതും പ്രസ്താവ്യമാണ്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ധനകാര്യവര്‍ഷമവസാനം (മാര്‍ച്ച് 31, 2006) 31,744 കോടി രൂപയാണ് ഇത്തരത്തില്‍ മിച്ചം. 


ഈ പണം കേന്ദ്ര സര്‍ക്കാരിന്റെ ട്രഷറി ബില്ലുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കുക. 5.0 ശതമാനമാണ് അതിന് പലിശ. അങ്ങനെ കേന്ദ്രത്തിന് ചുരുങ്ങിയ പലിശയ്ക്ക് ഇത്രയും ഭീമമായ തുക കൈവശത്താക്കാന്‍ കഴിയുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെ മേലും കഴിഞ്ഞ വര്‍ഷം 9.5% പലിശയ്ക്കാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നും 274054 കോടി രൂപ കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. അടിച്ചേല്‍പ്പിച്ചത് എന്ന പ്രയോഗം മന:പൂര്‍വ്വം ഉപയോഗിച്ചതാണ്. പല സംസ്ഥാനങ്ങളും (കേരളമല്ല) ഇത്ര ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതി വായ്പ തല്‍ക്കാലം വേണ്ടെന്നും പലിശ കുറഞ്ഞ പൊതു കടമെടുപ്പിന് അനുവദിക്കുകയാണ് വേണ്ടതെന്നും ഉള്ള നിലപാടിലാണ്. 


എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള വായ്പകള്‍ തന്നെ സംസ്ഥാനങ്ങള്‍ എടുത്തോണം എന്നാണ് കേന്ദ്രത്തിന്റെ പക്ഷം. അങ്ങനെ 9.5 ശതമാനം പലിശയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പ ട്രഷറി ബില്ലിലെ നിക്ഷേപങ്ങളായി 5 ശതമാനം പലിശയ്ക്ക് കേന്ദ്രത്തില്‍ തിരിച്ചെത്തുകയാണ്. ഈ പുതിയ ഏര്‍പ്പാടിന്റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നില സംസ്ഥാനങ്ങളുടെ ചെലവില്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി എന്നതാണ് യാഥാര്‍ത്ഥ്യം. 


സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ വിശദമായ സമീപകാല പഠനത്തില്‍ ഇത് എടുത്തു പറഞ്ഞിട്ടുണ്ട്: “14 ദിവസത്തെ ട്രഷറി ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ അവരുടെ ക്യാഷ് ബാലന്‍സ് മിച്ചം നിക്ഷേപിച്ചിരുന്നില്ലായെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിത്യനിദാന ചെലവിന്റെ കാര്യത്തില്‍ കമ്മിയിലായേനെ” (പേജ് 52 - സംസ്ഥാന ധനകാര്യം 2005-06 ബജറ്റുകളെക്കുറിച്ചൊരു പഠനം, ആര്‍.ബി.ഐ. 2005). കൂടുതല്‍ ധനസഹായം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ “വീര്‍ത്ത മടിശ്ശീല” ചൂണ്ടിക്കാണിക്കുന്നതും ഒരു പതിവാക്കിയിട്ടുണ്ട്. 


ദൗര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ യു.ഡി.എഫുകാരും അതെ പല്ലവി ആവര്‍ത്തിക്കുകയാണ്. ഈ ജനവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തി സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരുമിച്ചു നില്‍ക്കണമെന്ന് ഞാന്‍ യു.ഡി.എഫിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.


ട്രഷറി മിച്ചം എന്ന പ്രതിഭാസം എങ്ങനെ രൂപം കൊള്ളുന്നു എന്നതിന് ഒരു പൂര്‍ണ്ണ വിശദീകരണം ഇവിടെ നല്‍കുവാന്‍ ഒരുമ്പെടുന്നില്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ജനങ്ങളുടെ പ്രാഥമിക സൗകര്യങ്ങള്‍ നിഷേധിച്ചു കൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചു കൊണ്ടുമാണ് ട്രഷറി മിച്ചം സൃഷ്ടിക്കുന്നത് എന്ന് വ്യക്തം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ എങ്ങനെ ഇത്രമാത്രം പ്രകടമായ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നത് ആലോചിക്കുമ്പോഴാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന “ധനഭരണ ഉത്തരവാദിത്വ നിയമത്തിന്റെ” പങ്ക് വെളിവാകുന്നത്. 


തെരഞ്ഞെടുത്ത ജനങ്ങളോടല്ല ഏതോ വിദഗ്ദ്ധ കേന്ദ്രങ്ങള്‍ തീരുമാനിച്ച് സംസ്ഥാന നിയമസഭകള്‍ മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ പാസാക്കുന്ന ധന ഉത്തരവാദിത്വ നിയമങ്ങളുടെ ലക്ഷ്യങ്ങളോടാണ് പ്രതിബദ്ധത എന്നത് ജനാധിപത്യ വിരുദ്ധമായ ഒരു സ്ഥിതിയാണ്. ഭാവിയില്‍ വരുന്ന സര്‍ക്കാരുകള്‍ക്കു പോലും ബാധകമാകുന്ന വരവ്-ചെലവും, റവന്യൂ-ധനകമ്മിയും സംബന്ധിച്ച ലക്ഷ്യങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരുപകരണമാക്കി ധനകാര്യ കമ്മീഷനുകളെ ഭരണഘടനാ വിരുദ്ധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ വച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ പിന്നീട് ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.


റിസര്‍വ്വ് ബാങ്കിന്റെ മുമ്പ് സൂചിപ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യം ഭംഗ്യന്തരേണ അംഗീകരിക്കുന്നുണ്ട്. ട്രഷറി മിച്ച പ്രതിഭാസത്തിന് ഒരുമുഖ്യ കാരണം “സംസ്ഥാന സര്‍ക്കാരുകള്‍ ചെലവുകള്‍, പ്രത്യേകിച്ച് പലിശയേതര റവന്യൂ ചെലവുകളും മൂലധന ചെലവുകളും, കര്‍ശനമായി പരിമിതപ്പെടുത്തുന്നതാണ്” (അതേ റിപ്പോര്‍ട്ട് പേജ് 50, 51). തുടര്‍ന്ന് 52-ാം പേജില്‍ 12-ാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പില്‍ നിന്ന് പൂര്‍ണ്ണ ധനസഹായം ഉറപ്പുവരുത്തുന്നതിന് ഇപ്രകാരം ഒരു സമീപനം സ്വീകരിക്കുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാണ് എന്നും കൂടെ പറയുന്നുണ്ട്. ഈ ജനവിരുദ്ധനയത്തിന്റെ ദുര്‍ഭഗ സന്തതിയാണ് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രഷറി മിച്ചമെന്ന പ്രതിഭാസം''.


ഈ ബജറ്റിനെ തുടര്‍ന്നുണ്ടായ അക്കാദമിക് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഞാനും ഡോ. രാംകുമാറും ചേര്‍ന്ന് സാമാന്യം ദീര്‍ഘമായ ഒരു പ്രബന്ധം എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ''എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ പണം ചെലവഴിക്കുന്നില്ല. ട്രഷറി മിച്ചം എന്ന പ്രതിഭാസത്തെ സംബന്ധിച്ച് ധനഉത്തരവാദിത്ത നിയമങ്ങളെ മുന്‍നിര്‍ത്തിയൊരന്വേഷണം (Why do the States not spend? An Exploration of the Phenomenon of Cash Surpluses and the FRBM Legislation) എന്ന ഈ പ്രബന്ധത്തില്‍ ട്രഷറി മിച്ചമെന്ന പ്രതിഭാസം ധനഉത്തരവാദിത്ത നിയമത്തിന്റെ ദുര്‍ഭഗസന്തതിയാണെന്നാണ് ഞങ്ങള്‍ വാദിച്ചത്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ട്രഷറി മിച്ചം 60,000 കോടി രൂപയായിരുന്ന വേളയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അടുത്ത ധനകാര്യവര്‍ഷമായപ്പോഴേയ്ക്കും ഇത് ഒരു ലക്ഷം കോടി കവിഞ്ഞു. ഉണ്ടായിരുന്നിട്ടും റവന്യൂ കമ്മി പൂജ്യമാക്കാനുളള ശാഠ്യം കൊണ്ട് പണം ട്രഷറിയില്‍ സൂക്ഷിക്കുകയായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളും. മൂലധനച്ചെലവിലേയ്ക്കു തിരിയാന്‍ പുതിയ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒറീസ പോലുളള സംസ്ഥാനങ്ങള്‍ മുന്‍കടം വീട്ടുന്നതിന് ഈ തുക ഉപയോഗിച്ചു. ഏതായാലും അക്കാലത്ത് കേരളത്തിന് മിച്ചം വെയ്ക്കാന്‍ അധികമൊന്നും ഉണ്ടായില്ല.

എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതോടെ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം കേരളത്തിലും പ്രത്യക്ഷപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെപ്പോലെ റവന്യൂ കമ്മി ഇല്ലാതാക്കാനുളള അതിരുവിട്ട നടപടികള്‍ക്കൊന്നും കേരളം തുനിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും റവന്യൂ കമ്മി തുടരുകയാണ്. റവന്യൂകമ്മി പൂജ്യമാക്കിയിരുന്നെങ്കില്‍ മിച്ചം ഇതിനെക്കാള്‍ എത്രയോ ഉയരുമായിരുന്നു. ഈ സാഹചര്യത്തില്‍ എന്താണ് പോംവഴി?

മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തുകയാണ് മാര്‍ഗം. അതത്ര എളുപ്പമുളള കാര്യമല്ല. ഭീമമായ തോതില്‍ മൂലധനച്ചെലവ് ഏറ്റെടുത്തിട്ടുളള ഒരുപരിചയം നമ്മുടെ ഭരണയന്ത്രത്തിനില്ല. അതുകൊണ്ട് ഭരണാനുമതി നല്‍കിയ 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ധവളപത്രം പറയുന്നതുപോലെ പത്തുശതമാനത്തില്‍ താഴെ തുക മാത്രമേ ബില്ലായി ഇപ്പോഴും വന്നിട്ടുളളൂ. ഇന്നല്ലെങ്കില്‍ നാളെ ഈ ബില്ലുകള്‍ വരുമെന്നു തീര്‍ച്ചയാണല്ലോ. അപ്പോള്‍ പണം കൊടുത്തേ പറ്റൂ. അതിനുവേണ്ടിയാണ് ഈ മിച്ചം സൂക്ഷിക്കുന്നത്.

ധവളപത്രത്തില്‍ പറയുന്നതു പോലെ ഇതുകൊണ്ട് അധികച്ചെലവുണ്ടാകും. പക്ഷേ, വേറെ വഴിയൊന്നുമില്ല. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച വായ്പ അന്നുപയോഗിച്ചില്ലെങ്കില്‍ പിന്നീട് ആവശ്യമുളളപ്പോള്‍ വായ്പയെടുക്കുന്നതിന് കേന്ദ്രം അനുവദിച്ചിരുന്നുവെങ്കില്‍ പ്രശ്‌നമില്ല. സംസ്ഥാനത്തിന്റെ വികസനത്തിനു വായ്പയായി എടുക്കാവുന്ന പണം വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറല്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്കു വലിയ തോതില്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അവയുടെ ബില്ലുകള്‍ വരുമ്പോള്‍ ട്രഷറി മിച്ചവും അപ്രത്യക്ഷമാകും. ധവളപത്രമെഴുത്തുക്കാര്‍ക്ക് ഇവയെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. ധനഉത്തരവാദിത്ത നിയമത്തിനു കുഴലൂതിയവര്‍ എന്തോ പുതിയ കണ്ടുപിടിത്തം പോലെ ട്രഷറി മിച്ചത്തിന്റെ അധികബാധ്യതയെക്കുറിച്ച് വിമര്‍ശനവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

ധവളപത്രം ഖണ്ഡിക 54-58 - ചട്ടങ്ങള്‍ ലംഘിച്ച് നിരുത്തരവാദപരമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജിന് 2009-10ല്‍ ബജറ്റ് വിഹിതമൊന്നും നീക്കിവെച്ചില്ല. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പിന് 161 കോടി രൂപ മാത്രം വകയിരുത്തിക്കൊണ്ട് 1922 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷം ബജറ്റില്‍ നീക്കിവെച്ച തുകയുടെ 1192 ശതമാനം അധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയ നടപടി ധനകാര്യവിവേകത്തിനുമെതിരാണ്. നിലവിലുളള മാനദണ്ഡപ്രകാരം ബജറ്റ് വിഹിതത്തിന്റെ 150 ശതമാനത്തിലധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലാത്തതാണ്''.

ബദല്‍ ധവളപത്രം - റവന്യൂ കമ്മി പടിപടിയായി കുറഞ്ഞു വരികയാണ്. അനദിവിദൂരമല്ലാത്ത ഭാവിയില്‍ അനിവാര്യമായി അതു പൂജ്യമാക്കി മാറ്റേണ്ട സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു മാറാനാവില്ല. 12-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കടാശ്വാസം മാത്രമേ നഷ്ടപ്പെടുമായിരുന്നുളളൂവെങ്കില്‍ 13-ാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം പ്രത്യേക ഗ്രാന്റുകളും നഷ്ടമാകും. ഇത് ഭീമമായ ഒരു തുകയായിരിക്കും. ഈയൊരു സാഹചര്യം മുന്‍കൂട്ടി കണ്ട് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയില്ലെങ്കില്‍ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം സ്ഥിരമായി മാറും. അതുകൊണ്ടാണ് മാമൂല്‍ പ്രമാണങ്ങള്‍ വിട്ടുകൊണ്ട് മരാമത്തു പണികള്‍ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചത്. ഇത് വളരെ കൃത്യമായ ഒരു ധനമാനേജ്‌മെന്റ് തന്ത്രത്തിന്റെ ഭാഗമാണ്.

നിലവിലുളള മാര്‍ഗനിര്‍ദ്ദേശ പ്രകാരം വകയിരുത്തലിന്റെ 150 ശതമാനമേ പുതിയ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് അനുവാദം നല്‍കാന്‍ പാടുളളൂ.

പക്ഷേ, എന്തിന്റെ 150 ശതമാനം? ബജറ്റ് മതിപ്പു കണക്കിന്റെയോ അതോ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് ചെലവാക്കിയ പണത്തിന്റെയോ? ബജറ്റ് മതിപ്പുകണക്കില്‍ വകയിരുത്തിയതിനെക്കാള്‍ പലമടങ്ങാണ് പൊതുമരാമത്തു പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. മൂലധനച്ചെലവിലുണ്ടായ വര്‍ദ്ധനയുടെ കണക്കുകള്‍ മൂന്നാം അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുളളതാണ്. 2005-06ല്‍ 878 കോടി രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മുടക്കിയ സ്ഥാനത്ത് 2010-11ല്‍ 3991 കോടി രൂപയാണ് ചെലവഴിച്ചത്. ഈ യഥാര്‍ത്ഥ അടങ്കലിന്റെ അനുപാതത്തില്‍ കണക്കാക്കിയാല്‍ ധവളപത്രക്കാരുടെ ''ആയിരം ശതമാനവും നിരുത്തരവാദപരവുമെല്ലാം'' ആവിയായിപ്പോവും.

ഇതുചെയ്തത് ചട്ടവിരുദ്ധമായിട്ടാണോ? അല്ല. ഈ വ്യവസ്ഥ മറികടന്നുകൊണ്ട് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയ്ക്ക് മരാമത്ത് പണികള്‍ നിര്‍ദ്ദേശിക്കാം. ബജറ്റ് പ്രസംഗത്തില്‍ ഇല്ലെങ്കില്‍പോലും കാബിനറ്റിന് തീരുമാനിക്കാം. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ പ്രത്യേക ധനകാര്യ അനുവാദം നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നുണ്ട്. അതുപയോഗപ്പെടുത്തിയാണ് ദീര്‍ഘവീക്ഷണത്തോടു കൂടി കേരളത്തിലെ മൂലധനച്ചെലവില്‍ അഭൂതപൂര്‍വമായ ഒരു വര്‍ദ്ധനയുണ്ടാക്കാനുളള സമീപനം കൈക്കൊണ്ടത്.

മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് ധവളപത്രം പുച്ഛഭാവത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. പണമൊന്നും വകയിരുത്താതെയാണത്രേ പതിനായിരം കോടി രൂപയുടെ പ്രഖ്യാപനം നടത്തിയത്. അയ്യായിരം കോടി രൂപ ധവളപത്രം തന്നെ സമ്മതിക്കുന്നതു പോലെ പഞ്ചായത്ത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തേണ്ട നിക്ഷേപം ഇതിനായി സംസ്ഥാന ബജറ്റില്‍ പണം വകയിരുത്തേണ്ടതില്ലല്ലോ. 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത്, ജലസേചനം, കുടിവെളളം, ടൂറിസം, തുടങ്ങിയ വകുപ്പുകള്‍ക്ക് അനുവദിച്ചത്. ഇതിനു പണം വകയിരുത്തിയിട്ടുവേണം പ്രഖ്യാപനം നടത്താന്‍ എന്നാണ് ധവളപത്രം പറയുന്നത്.

ഉത്തേജക പാക്കേജ് എന്താണെന്ന് കെ. എം. മാണിക്ക് അറിയാമോ? പാക്കേജിനു വേണ്ടി ചെലവഴിക്കുന്ന പണം ബജറ്റില്‍ തന്നെ വകയിരുത്തിയാല്‍ പിന്നെയെന്താണ് അധിക ഉത്തേജനം. ഉത്തേജക പാക്കേജിന് പ്രത്യേകം പണം വകയിരുത്തുക എന്നു പറഞ്ഞാല്‍ മറ്റു ചില മേഖലകളില്‍ വകയിരുത്തിയിരിക്കുന്ന പണം ഇങ്ങോട്ടു മാറ്റുക എന്നാണ് അര്‍ത്ഥം. ഡെഫിസിറ്റ് ഫിനാന്‍സിംഗാണ് ഉത്തേജക പാക്കേജിന് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഡെഫിസിറ്റ് ഫിനാന്‍സിംഗിന് അധികാരമില്ല. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏക മാര്‍ഗം പണം വകയിരുത്താതെ തന്നെ ഇതു പ്രഖ്യാപിക്കലാണ്. അനിവാര്യമായും ട്രഷറിയില്‍ ഉണ്ടാവുന്ന മിച്ചം ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുവരുമ്പോള്‍ പ്രതിസന്ധിയുണ്ടാവില്ല എന്നുറപ്പു നല്‍കുന്നു.

കേരളത്തിന്റെ ഉത്തേജക പാക്കേജിനെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ 2010ലെ State Finances - A Study of Budgets എന്ന റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അതിങ്ങനെയായിരുന്നു.

 ''സംസ്ഥാന തലത്തില്‍ മാന്ദ്യവിരുദ്ധ ധനകാര്യനടപടി പ്രത്യക്ഷമായ നടപടി സ്വീകരിച്ചതു സംബന്ധിച്ച് പ്രത്യേക തെളിവുകളൊന്നുമില്ല. കാരണം ചുരുക്കം ചില സര്‍ക്കാരുകളേ ഒരു ധനകാര്യ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുളളൂ. ഈ സംസ്ഥാനങ്ങള്‍ കേരളം, പശ്ചിമബംഗാള്‍, ഹരിയാന എന്നിവയാണ്. കേരള സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഇത് രണ്ടുവര്‍ഷം കൊണ്ട് സര്‍ക്കാരും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കൂടി ചെലവാക്കേണ്ട തുകയാണ്''

ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്പ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കി. ഇതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ് സാധാരണഗതിയില്‍ 12-14 ശതമാനം വെച്ചു വളര്‍ന്നിരുന്നത് 2008-09ല്‍ 25 ശതമാനം ഉയര്‍ന്നു. ഏതാണ്ട് ഇതുപോലെ തന്നെ 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ദ്ധന മുഖ്യമായും റവന്യൂ ചെലവിലാണ് ഉണ്ടായത്. ഇതുതന്നെ ആറാം കേന്ദ്ര ശമ്പളക്കമ്മിഷന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. ഇതും ഒരു മാന്ദ്യവിരുദ്ധ നടപടിയായിരുന്നു എന്നതിന് സംശയം വേണ്ട. .

കേരളത്തിന്റെ ഉത്തേജക പാക്കേജിന്റെ പ്രത്യേകത മൂലധനച്ചെലവിനു നല്‍കിയ ഊന്നലാണ്.
ഇപ്പോഴും നടപ്പാക്കിത്തീരാത്ത ഉത്തേജകപാക്കേജ് എന്തു മാന്ദ്യവിരുദ്ധ നടപടിയാണെന്ന് ന്യായമായി സംശയിക്കുന്നവരുണ്ട്. ഇന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സാഹചര്യമനുസരിച്ച് കാലതാമസം വരുമെന്ന് അറിഞ്ഞു തന്നെയാണ് ഇത്തരമൊരു അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവൃത്തി പ്രഖ്യാപിച്ചത്. രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്) നടപ്പിലാവുന്നതിന് താമസം വന്നാലും ഇത്ര വലിയ തുകയുടെ ഉത്തേജക പാക്കേജ് സൃഷ്ടിക്കുന്ന മാനസിക ഉത്തേജനമുണ്ട്. മാന്ദ്യകാലത്തെ സംബന്ധിച്ച് ഇതുവളരെ പ്രധാനമാണ്. ഇന്ത്യയിലെന്തെങ്കിലും സംഭവിച്ചതു കൊണ്ടല്ലല്ലോ വിദേശത്തു ബാങ്കുകള്‍ പൊളിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലും ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് നിര്‍ത്തിവെച്ചത്. രണ്ടാമതായി ധനഉത്തരവാദിത്ത നിയമത്തിന്റെ പശ്ചാത്തലത്തില്‍ മാമൂല്‍ വിട്ടുളള മൂലധനച്ചെലവു തന്ത്രത്തിന് തുടക്കം കുറിക്കാന്‍ പറ്റിയ സാഹചര്യമാണ് മാന്ദ്യകാലം. ആഗോളമാന്ദ്യത്തിന്റെ സവിശേഷമായ അന്തരീക്ഷം ഇത്തരമൊരു നടപടിയ്ക്ക് സാധാരണഗതിയിലുണ്ടാകുന്ന എതിര്‍പ്പുകളെ പാടേ ഇല്ലാതാക്കും. ഉത്തേജക പാക്കേജിനെ ഏവരും അന്ന് അംഗീകരിച്ചു.

ഉത്തേജക പാക്കേജ് പൊടുന്നനെയുളള നടപടിയായിരുന്നില്ല. 2007-08ല്‍ എല്ലാ മണ്ഡലങ്ങളിലും ഓരോ കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 2008-09ല്‍ ഇത് 2 കോടി രൂപയായി ഉയര്‍ത്തി. 2009-10ല്‍ ഉത്തേജക പാക്കേജിന്റെ ഭാഗമായി ഇത് 15 കോടി രൂപയായി വീണ്ടുമുയര്‍ത്തി. ഒരെടുത്തു ചാട്ടവും ഉണ്ടായിട്ടില്ല. തികഞ്ഞ അവധാനതയോടെ നടപ്പാക്കിയ വികസന തന്ത്രമായിരുന്നു ഇത്.

(കെ. എം. മാണിയുടെ ധവളപത്രത്തെക്കുറിച്ച് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, കളളം, പെരുങ്കളളം, പിന്നെ കുഞ്ഞുമാണിയുടെ കണക്കുകളും എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം... )

Friday, July 22, 2011

മാണിക്കെതിരെ ഡോ. കെ. എന്‍. രാജ്....



കമ്മിച്ച ബജറ്റ് സര്‍ക്കസിനെതിരെ ഡോ. കെ. എന്‍. രാജ് നടത്തിയ പ്രസ്താവന



25 കൊല്ലം മുമ്പ് ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞത്....

മാണിയുടെ കമ്മിച്ച ബജറ്റിനെക്കുറിച്ച് ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുളള മനോരമ വാര്‍ത്ത...




Thursday, July 21, 2011

മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര്യമന്ത്രിയായിരിക്കെ ഇതേ തന്ത്രം മാണി പയറ്റിയിട്ടുണ്ട്. കേരളത്തില്‍ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതി കൊതിച്ചാണ്  അന്ന് അദ്ദേഹം കളളക്കണക്കിനെ ആശ്രയിച്ചത്.

15 കോടി രൂപയുടെ മിച്ച ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് 1986-87ലെ ബജറ്റു പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി, അന്ന് കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തുടങ്ങിയവരെല്ലാം മാണിയുടെ മിച്ചവാദത്തെ രൂക്ഷമായി ആക്രമിച്ചു. വിവാദം കൊഴുത്തപ്പോള്‍ ബജറ്റ് ഒരേസമയം കമ്മിയും മിച്ചവുമാണെന്ന വാദവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും രംഗത്തിറങ്ങി.

കാല്‍നൂറ്റാണ്ടു മുമ്പ് മാണി പയറ്റിയ കണക്കെഴുത്തു തന്ത്രത്തിന്റെ പരിഹാസ്യത ബോധ്യപ്പെടാന്‍. താഴെ കൊടുത്തിരിക്കുന്ന മനോരമ തലക്കെട്ടുകള്‍ മാത്രം മതി.


1986 മാര്‍ച്ച് 15ന്റെ ബജറ്റ് വാര്‍ത്തയുടെ തലക്കെട്ട്


അടിവരയിട്ടതായിരുന്നു അന്നത്തെ അവകാശവാദം.  


അതിന്റെ ഗതിയെന്തായിരുന്നുവെന്ന് നോക്കുക.


ലോകസഭാ അംഗമായിരുന്ന ശരദ് ദിഘെയ്ക്ക് 
 കേന്ദ്ര ധനകാര്യസഹമന്ത്രി  ജനാര്‍ദ്ദനന്‍ പൂജാരി
രേഖാമൂലം നല്‍കിയ മറുപടിയെക്കുറിച്ചുളള വാര്‍ത്തയുടെ തലക്കെട്ട്.

ഒന്നോ രണ്ടോ ദിവസത്തെ റിസര്‍വ് ബാങ്കിലെ മിച്ചക്കണക്കു വെച്ച് നിയമസഭയില്‍ മാണി നടത്തിയ കസര്‍ത്ത് അരിശം കൊളളിച്ചത് പ്രതിപക്ഷത്തെ മാത്രമല്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണനാണ് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന തലക്കെട്ടില്‍ വലിയൊരു പ്രസ്താവന തന്നെ അദ്ദേഹം പുറപ്പെടുവിച്ചു. വാര്‍ത്തയുടെ തലക്കെട്ടാണ് ചുവടെ.


വാര്‍ത്തയില്‍ നിന്ന് "...കൊടുക്കാനുളളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ്  79 കോടി രൂപയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 140 കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ത്ഥവും യുക്തിഹീനവുമാണ്. വരവു കൂടുതലുളള ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുളളവര്‍ക്കു പോലും അറിയാം".

സാമ്പത്തിക കാര്യങ്ങളുമായി അല്‍പം പരിചയമെങ്കിലും ഉളളവരെ നാണിപ്പിക്കുന്ന കളളക്കളി തന്നെയാണ് കാല്‍നൂറ്റാണ്ടിനു ശേഷം ധവളപത്രത്തിലും കെ. എം. മാണി കാണിച്ചത്. 25 കൊല്ലം പഴകിയ തരികിടയേ മാണിസാറിന്റെ കൈവശമുളളൂ എന്നര്‍ത്ഥം.

ഡോ. പി. കെ. ഗോപാലകൃഷ്ണനു പിന്തുണ നല്‍കി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തന്നെ രംഗത്തിറങ്ങി. സ്വതവേ മിതഭാഷിയായ ഡോ. രാജ് കെ. എം. മാണിയ്ക്കെതിരെ ആഞ്ഞടിച്ചു. 


വാര്‍ത്തയില്‍ നിന്ന്... "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്.... ഇതേപ്പറ്റി ചീഫ് ജസ്റ്റിസിന് എഴുതിയാലെന്തെന്നു വരെ തനിക്ക് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു."

25 കൊല്ലങ്ങള്‍ക്കു ശേഷവും കെ. എം. മാണിയ്ക്ക് ഒരുമാറ്റവുമില്ല. കളളക്കണക്ക് അവതരിപ്പിക്കാന്‍ നിയമസഭ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റൊരു വേദിയുളളൂ.....

ഇന്ന് കെ. എം. മാണിയുടെ മുന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി അഭിനയിക്കുകയാണല്ലോ ഉമ്മന്‍ചാണ്ടി. അന്നത്തെ മുഖ്യമന്ത്രിയും അത്തരമൊരഭ്യാസം കാണിച്ചു. പിന്തുണയ്ക്കുന്നതായി നടിച്ചു കൊണ്ട് മാണിയുടെ നെഞ്ചില്‍ കെ. കരുണാകരന്‍ പാര കുത്തിത്താഴ്ത്തി.  കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല എന്നാണ് കരുണാകരന്‍ പറഞ്ഞത്. ആ തലക്കെട്ട് ചുവടെ...


അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, ഇന്ന് ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ആര്യനാട് ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ മിച്ച കമ്മി ആശയക്കുഴപ്പത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു...

മനോരമ വാര്‍ത്തയില്‍ നിന്ന്....  കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന്  ... കാര്‍ത്തികേയന്‍ ...പ്രസ്താവിച്ചു.. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു....  




 1986 ഏപ്രില്‍ 28ന്റെ മനോരമയില്‍ നിന്ന്...

എന്തിനേറെ പറയുന്നു... മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. അതോടെ "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയായി വിലസിയ കെ. എം. മാണിക്ക് ധനമന്ത്രി പദം നഷ്ടപ്പെട്ടു. വെറുമൊരു നിയമമന്ത്രിയായ്ക്കി കരുണാകരന്‍ മാണിയെ മൂലയ്ക്കിരുത്തി. ധനവകുപ്പ് കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനു നല്‍കി. നിയമസഭയില്‍ വെച്ചു തന്നെ പിന്‍ഗാമി എയ്ത ആഗ്നേയാസ്ത്രം മാണിയുടെ നെഞ്ചില്‍ തറച്ച കാഴ്ചയ്ക്ക് എത്ര കൗതുകകരമായ തലക്കെട്ടാണ് അന്ന് മനോരമ നല്‍കിയതെന്ന് നോക്കൂ... 



(ഇതേക്കുറിച്ച് പി. എം. മനോജ് എഴുതിയ ലേഖനം ചുവടെ...)

മിച്ചം തന്നെ, അതായത് കമ്മി

കളളക്കണക്കെഴുതിയ കെ.എം മാണി രാജിവെയ്ക്കുക

കളളക്കണക്കുകള്‍ നിരത്തിയ ധവളപത്രത്തിലൂടെ നിയമസഭയെയും ജനങ്ങളെയും കബളിപ്പിച്ച കെ. എം. മാണി ധനമന്ത്രി സ്ഥാനം രാജിവെയ്ക്കണം.

സംസ്ഥാന വരുമാനത്തെ സംബന്ധിച്ച കളളക്കണക്കോടെയാണ് ധവളപത്രം ആരംഭിക്കുന്നത്.  2004-05 ലെ യുഡിഎഫ് ഭരണകാലത്ത് 23.34 ശതമാനം  സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നാണ് ധവളപത്രത്തിലെ വാദം.  ( ചിത്രം- 1 നോക്കുക)

(ചിത്രം 1)


ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ധവളപത്രത്തില്‍ മാണി മുഴക്കുന്ന അവകാശവാദം താഴെ കൊടുത്തിരിക്കുന്നു.



 സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ അറിയാവുന്ന ആരെയും ലജ്ജിപ്പിക്കുന്ന കളളക്കളിയാണ്  മാണി നടത്തിയത്. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെയോ ധനകാര്യ വകുപ്പിന്റെയോ ഒരു പ്രസിദ്ധീകരണത്തിലും ഇങ്ങനെയൊരു കണക്കില്ല. 2007ലെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്നാം അധ്യായത്തിലെ 3.7 പട്ടികയില്‍ അംഗീകരിച്ച സാമ്പത്തിക വളര്‍ച്ച 11.5 ആണ് (ചിത്രം 3 നോക്കുക).


(ചിത്രം 3)

ഈ കളളക്കണക്ക് ഉണ്ടാക്കിയത് ഏതെങ്കിലും ഉദ്യോഗസ്ഥനാണെങ്കില്‍ അയാളുടെ മേല്‍ നടപടിയെടുക്കാന്‍ മാണി തയ്യാറാകണം.

ധവളപത്രം അവസാനിക്കുന്നതും ഇതുപോലൊരു കളളക്കണക്കിലാണ്. നിലവിലുളള റവന്യൂ വരുമാനത്തില്‍ നിന്ന് റവന്യൂ ചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതിയ്ക്കു വേണ്ടി മിച്ചം വെയ്ക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബാക്കിയൊന്നും ഉണ്ടായില്ലെന്നും മറിച്ച് കമ്മി നിരന്തരമായി വര്‍ദ്ധിച്ചു വരികയായിരുന്നുവെന്നുമാണ് ധവളപത്രത്തിലെ പട്ടിക 11ല്‍ കണക്കുകള്‍ വെച്ച് കെ. എം. മാണി വാദിക്കുന്നത്. 2006-07 മുതല്‍ മൂന്നാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് പദ്ധതിയേതര ഗ്രാന്റായാണ് നല്‍കുന്നത്. ഇതുമൂലമാണ് പദ്ധതിയേതര ചെലവു കഴിച്ച് റവന്യൂവില്‍ നിന്ന് പദ്ധതിയ്ക്കു വേണ്ടി പണമൊന്നും നീക്കിവെയ്ക്കാതെ പോയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കണക്കാക്കിയാല്‍ 2007-08 ശമ്പള പരിഷ്‌കരണ വര്‍ഷമൊഴികെ എല്ലാ വര്‍ഷവും റവന്യൂ വരുമാനത്തില്‍ നിന്ന് പദ്ധതിയ്ക്ക് മിച്ചം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച 2009-10ലെ കണക്കുകള്‍ ധവളപത്രത്തിലെ പട്ടികകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനു പകരം യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷമായ 2005-06ഉം കൂടി ചേര്‍ത്താണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രീതി തിരുത്തി എല്‍ഡിഎഫ് ഭരണകാലം വേര്‍തിരിച്ചു നോക്കിയാല്‍ എല്ലാ മേഖലയിലും യുഡിഎഫ് ഭരണത്തില്‍ നിന്നും മെച്ചപ്പെട്ടതായിരുന്നു എല്‍ഡിഎഫ് കാലമെന്ന് തിരിച്ചറിയാം. റവന്യൂ കമ്മി, ധനക്കമ്മി, പ്രാഥമിക കമ്മി, കടവരുമാനതോത്, ശമ്പള പെന്‍ഷന്‍ പലിശ ചെലവുകളും റവന്യൂ വരുമാനവുമായുളള അനുപാതം, എന്നിവയെല്ലാം എല്‍ഡിഎഫ് ഭരണകാലത്ത് കുറഞ്ഞു. വരുമാനവും ഗണ്യമായി ഉയര്‍ന്നു. ധവളപത്രത്തിലെ കണക്കുകള്‍ യുഡിഎഫിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. കേരളം കടക്കെണിയിലല്ല എന്ന് ധവളപത്രവും സമ്മതിക്കുന്നുണ്ട്.

ധവളപത്രത്തിന്റെ ഏറ്റവും വലിയ ആരോപണം 10,000 കോടി രൂപയുടെ കമ്മിറ്റഡ് ബാധ്യതയ്ക്ക് വരുമാനമില്ല എന്നുളളതാണ്. ഇതില്‍ ശമ്പളത്തിനും വകയിരുത്തിയിട്ടില്ല എന്ന് കെ. എം. മാണി നിയമസഭയില്‍ പറഞ്ഞത് ധവളപത്രത്തില്‍ തിരുത്തിയിട്ടുണ്ട്. അങ്ങനെ 5064 കോടിയുടെ ബാധ്യതയ്ക്ക് വരുമാനമില്ല എന്നുളളതാണ് അവസാനം പറഞ്ഞുവെച്ചത്.

ഒന്ന്) മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറി മിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവെച്ചാലും 2500 കോടിയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. മാണിയുടെ ബജറ്റിലെ മുന്‍വര്‍ഷത്തില്‍ നിന്ന് ബാക്കി കിട്ടുമെന്ന് കണക്കാക്കിയിട്ടുളളത് 175 കോടി രൂപ മാത്രമാണെന്ന് ഓര്‍ക്കണം.

രണ്ട്) ശമ്പളപരിഷ്‌കരണത്തിനും അധിക ഡിഎയ്ക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയിട്ടുണ്ട്. ഇത് ആവശ്യത്തില്‍ അധികമാണെന്ന് മാണി തന്നെ ധവളപത്രത്തില്‍ പറഞ്ഞു. എന്റെ വാദം ലളിതമാണ്. ഇതില്‍ 2500 - 3000 കോടി രൂപയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ. അങ്ങനെ ശമ്പളപരിഷ്‌കരണ ഇനത്തില്‍ വകയിരുത്തിയതില്‍ 2500 കോടി രൂപയെങ്കിലും ഈ വര്‍ഷത്തെ കമ്മിറ്റഡ് ബാധ്യതകകള്‍ക്ക് ചെലവഴിക്കാനായി ബാക്കിയുണ്ട്.

അങ്ങനെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു മാത്രമല്ല, അല്ലാതുളള ബാധ്യതകള്‍ക്കും പണം കണ്ടെത്താന്‍ നടപ്പുവര്‍ഷം ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല. ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ നികുതി വരുമാനം കുറഞ്ഞാല്‍ മാത്രമേ പ്രശ്‌നമുണ്ടാകൂ.

വിചിത്രമെന്നു പറയട്ടെ, ധവളപത്രത്തിലൂടെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് വിപുലമായൊരു ചര്‍ച്ച നടത്തുന്നതിന് ശ്രമിക്കുന്നത് എന്നാണ് മാണിയുടെ അവകാശവാദം. എന്നാല്‍ നിയമസഭയില്‍ പോലും ചര്‍ച്ചയ്ക്കു വഴങ്ങാന്‍ അദ്ദേഹം തയ്യാറല്ല. കണക്കുകളില്‍ തെറ്റുണ്ടെങ്കില്‍ ബദല്‍ ധവളപത്രം ഇറക്കാനാണ് നിയമസഭയില്‍ അദ്ദേഹം വെല്ലുവിളിച്ചത്. ബദല്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. അതുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന യുഡിഎഫിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുന്നതിനാണ് ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്.

The Alternative White Paper - Part III


(The arguments in the White Paper presented by the Finance Minister K M Mani in the Assembly as marked yellow. The responses are made just below of each paragraph)


Part III

Options for the Government

71. In view of the stress on resources as elucidated in foregoing chapters, government  ha very little options for the management of its finances. Some possible options are briefly mentioned in succeeding paragraphs.

Para 71- The State Governments have “very little options for the management of (their) finances”. The trend for increased fiscal centralisation and the neo liberal fiscal reforms have reduced the states to the status of glorified municipalities. It is unfortunate that the White Paper refuses to examine the trends in Centre – State financial relations, despite its admission that the Central Transfers to the State have relatively declined. 

72.   Diversification  from  agricultur to  industria sector  and  expansion  of tertiary sector  is expected to add considerably to the gross domestic product. However, the Kerala economy  has for long been dependent on the growth of service sector rather than the growth of  agriculture and industrial sectors.   The state is lagging behind in the agricultural and industrial sector even though fertile soil,  suitable  climate skille manpowe and  capita ar in  abundance. The productive sector is far behind the national trend.  It is the high time to zero in on the factor responsible for this backwardness and rectify the mistakes without losing further time.

Para 73 -. We have to very carefully and critically examine the manufacturing policy of the India Government before adopting it for our state. For example, with the political consensus today in Kerala is for protection and expansion of the public sector in Kerala which definitely is not on the neo liberal agenda of the Central Government. It must also be taken into account that there has been significant unemployment in the state during the last five years as is proved by the following data taken the 66th round of NSS, even though unemployment still continues to be much higher than the national average. It also must be noted the demand for employment is for relatively better paying employment in service and new growth sectors.   

The unemployment rate by usual status (principal) as share of the labour force.

Region
2004-05
2009-10
Rural
15.8
9.0
Rural male
8.3
3.8
Rural female
30.9
21.0
Urban
19.9
8.3
Urban male
9.0
3.4
Urban female
42.9
19.8
Total
-
8.8
Total male
-
3.7
Total female
-
20.7
National Sample survey, 2004-05, 61st round and 2009-10,66th round.


74.       Industrial sector in the state needs rejuvenation.  But it should not mean that such a rejuvenation would be only through the public sector undertakings.   Iaddition  to  public  sector partnership  of  private  sector  is  essentia for  major investments.  The State should not shy away from private capital.  But in order to facilitate extensive private investment, the state has to organize basic facilitating infrastructure Accordingly, it seeks massive investment in infrastructure such as seaport, airports, roads and transportation sector But the state having inherited massive committed liability, finds it difficult at this juncture to allocate sufficient funds for investments in infrastructure.

Para 74. Nobody would contest the importance of private investment. Then what is the need for the warning “But it should not mean that such a rejuvenation would be only through the public sector undertakings”. The success of LDF in rejuvenating the PSUs and making them profitable has contributed significantly improved the industrial investment climate in the country. The White Paper rightly knows the need for infrastructure investment, but moans “But the state having inherited massive committed liability, finds it difficult at this juncture to allocate sufficient funds for investments in infrastructure”. The so called massive committed liability the White Paper had argued earlier was incurred “irresponsibly” by granting  administrative sanction for public works! The argument in this paragraph shows that the steps taken by the LDF government was in the right direction. 

75.  The state has to manage its finances in accordance with the targets set by the 13t Finance Commission in course of the larger macreconomic management of the country We are aware that confrontationist attitude with Centre will not be beneficial to the state economy.   Further, fiscal consolidation in the state cannot be achieved by compressing the social sector expenditure and the expenditure on much needed public goods. Compression of expenditure ha to be limited to those sectors where private investments are relatively easy to come by or where the   investments   will  not  fetc the  desire results  a this  point  of  time. Augmentation of  revenue alone cannot result in fiscal consolidation. In fact, economic tremors can occasionally pull down revenue in medium term.  Hence the two  pronge approach of revenue augmentation and avoiding wasteful or inefficient expenditure can lend credence to the fiscaconsolidation efforts.


Para 75. It is good that the UDF has realised that the “fiscal consolidation in the state cannot be achieved “by compressing the social sector expenditure and the expenditure on much needed public goods” as it attempted to do during 2001-06 But the statement that “Compression of expenditure ha to be limited to those sectors where private investments are relatively easy to come by” indicates that it is planning for massive privatisation in education and health sectors. We do not agree with this stance. Therefore our position is that the major focus of intervention should be on the revenue side. The State should ensure at least an annual growth of 20 percentage in revenues.  With GST in the horizon, the buoyancy of the Tax revenues will definitely improve. The challenge is to consolidate the overhauling of tax administration that has been initiated by the LDF government. However the proposals in the finance bill points to the contrary.

76.  Outstanding dues of all kinds will have to be cleared in a phased manner so that budgetary planning and MTFP targets are not vitiated.

Para 76 -  This is simply an exaggeration. Clearing of outstanding dues is not going to derail the fiscal trajectory.

77        The  Kerala  Fisca Reforms  Ac 2003  will  have  to  be  amende in compliance of  the 13t Finance Commission recommendations so that the fiscaconsolidation process are rolled on in the State and the benefits recommended in the 13th FC are availeafar as possible.

Para 77 - The  Kerala  Fisca Reforms  Ac 2003 is the worst of its genre stipulating a fiscal deficit target of 2 percent. While amending the Act the ways must be explored as to how to increase the fiscal maneuver space for the state government. First, the fiscal consolidation path should be contingent upon an improved trajectory of fiscal transfers from the Centre. Second, we should also project a modified revenue deficit trajectory following closely the new concept introduced by the Union Finance Minister in the latest Union Budget. A clear modification required in Kerala is regarding the capital expenditure incurred by the LSGIs while calculating the revenue deficit. Similarly, expenditure in human capital particularly education must also be taken into consideration. While we also acknowledge the need for formally legislating a new Fiscal Reforms Act given the Federal frame work within which the state government operates, we want to make it clear the state government have to carefully explore every possibility of off – budget borrowing in order to improve our infrastructure spending.   

78.  Debt sustainability will have to be achieved through prudent financial interventions.  The composition of debt has remained almost the same during the last five years. The internal debt as a percent of total debt stock is 63.46 per cent while the loan from the Centre is at 8.56 percent in 2011-12. PF, Small Savingetc constitute 28.28 percent of debt stock.  The debt as a per centage of GSDP hacome down to 28.99 in 2011-12 (Alt) The Debt/GSDP limit proposed by the 13tFinance Commission for 2011-12 is 32.3 percent.  The FD/GSDP and RD/GSDP ratios allowed by the 13t Finance Commission for 2011-12 are 3.5 percent and 1.4 percent respectively But in the year 2011-12, the RD/GSDP ratio is expected to be at an increased level of 1.81 per cent whereas FD/GSDP ratio will remain within the limit.  It may be made clear that non achievement of RD/GSDP target is due to the provisioning for pay and  pension revision arrears in 2011-12.  The RD/FD ratio which was as high as 74.82 per cent has come down to 52.66 percent in 2011-12 (Alt.). Thus the  RD/FD ratio shows that the quality of fiscal deficit has been improving.

Para 78- The observations in this paragraph based on time series data inclusive of the budget estimates of 2011-12 confirms our positions and rejects the general trend of arguments in the white paper: “Debt as a percentage of GSDP has come down” t to below  the norms fixed by Finance Commission; “FD/GSDP target also will remain within limit” and RD/FD ratio shows “that the quality of fiscal deficit has been improving”. The RD/GSDP ratio will be above the Finance Commission norm “due to the provisioning for pay and  pension revision arrears in 2011-12”. This also would fall in line in the subsequent years. Where is the crisis?  

79.   Government has already chalked out the Medium Term Fiscal Policy Plafor 2011-12  and 2012-13. The main objectives mentioned there are indicated below:-
   •  Inadequate  infrastructur of  internationa standar hinder         Kerala’s imag a a attractive investment  destination.       Given              the resourcconstraints of Government, infrastructure will be built up with private participation.   Major infrastructure projects will have to be put a fast track mode.
   •  Measure will  have  to  be  take to  focus  Kerala  a a attractive investment destination.
   •  Agriculture and industry will have to be the thrust areas for creating         employment   opportunitie throug diversification  and  resourc /technicacollaborations.
   •  Not only growth but also development with equity without sacrificing the interest of the poor has to be the prime concern.

Para 79.  Regarding infrastructural investment, it should be noted that projects like upgradation of state high ways, major district roads, other district roads, village roads and government offices cannot be undertaken in PPP model. Having rejected the business model that we had proposed in the budget presented in March 2011, the Finance Minister should explain his alternative. As of now he has no alternative. We also would emphasis the importance of instituting a comprehensive social security program. Unfortunately the revised budget has rejected many of its components like Urban Employment Guarantee program, Income Support Program, Maternity Benefits for Women in the Unorganised Sector, Deposit for Higher Education for the new born and so on.
           
80.  Sustained growth of the State’s own tax revenues is essential to reducfiscal imbalances.  Therefore tax administration has to be strengthened further and rationalised.


Para 80 - The Finance Minister has not touched upon important programs like corruption free check posts and has introduced modification to return filing and scrutiny that has already brought protest from the traders.  

81.  As against a legislative ceiling of A 14000 crore in respect of contingent liabilities, the  outstanding liabilities are A 7495 croreState will have to be careful and prudent in incurring further contingent liability.


Para 81 - Since the actual guarantees are only half the ceiling we should follow a bolder policy of utilising this instrument for stepping up investments. At any rate instead of the present ceiling in terms of absolute figure, it must be substituted by a ceiling of ratio of guarantees to GSDP.

82.  I is  obvious  tha the  intricacie of  finance of  the  state  ha to  be understood  properly and addressed. It cannot be done in a year or through year’s budget.  It has to follow a sustained train of efforts over next new years. Effor ha to  maximiz its  usag subjec to  the  constraints  of  the  economy. Management of revenue ga is  never a one-step effort.   It combines proverbiatightening of the belt’ with increasing the economic efficiency of expenditure base on  informe options  of  spending without  compromising on  the sociacommitment and economic imperatives.

Para 82. If the above understanding had informed the analysis of those who had drafted the earlier sections, an unnecessary controversy could have been avoided. Obviously the various sections have been drafted by different persons and their drafts have been put together without the proper integration just like the present coalition government. The Finance Minister’s coloured thinking has clouded the analysis. His true instincts also come out in the reference to proverbial “tightening of the belt” so much reminiscent of the “tightening of the dhotis” call given while introducing the White Paper of the last UDF government. Memories are often short. The UDF government may well refresh their memories as to how the people of Kerala responded to their last White Paper and actions taken thereon.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...