Wednesday, September 28, 2016

ട്രമ്പ്‌ , ഹിലരി , സാന്‍ഡേഴ്സ്

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പുതുമയുണ്ട്. ശക്തമായ ആശയ സംവാദം പ്രചരണത്തിന്‍റെ ഭാഗമായി നടന്നു. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പരസ്യ ടെലിവിഷന്‍ സംവാദങ്ങള്‍ അമേരിക്കയിലെ പ്രധാനപ്പെട്ട പ്രചരണ രീതിയാണെങ്കിലും അടിസ്ഥാന സാമ്പത്തിക-വിദേശ നയങ്ങള്‍ സംബന്ധിച്ച് പൊതുവില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വലിയ അഭിപ്രായഭേദം ഉണ്ടാകാറില്ല. സാധാരണഗതിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യാഥാസ്ഥിതിക നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കാറ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരാകട്ടെ ലിബറല്‍ നയങ്ങളും. എന്നാല്‍ റീഗന്‍റെ ആരോഹണത്തോടെ സ്ഥിതിഗതികളാകെ മാറി. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. നിയോലിബറല്‍ ആശയങ്ങള്‍ക്ക് പൂര്‍ണ്ണമായി ഓശാന പാടാതെ നില്‍ക്കാനാവില്ലെന്നാണ് നേതാക്കളില്‍ ഭൂരിപക്ഷംപേരും എത്തിച്ചേര്‍ന്ന നിഗമനം.
2016 ലെ തെരഞ്ഞെടുപ്പ് അറുബോറനായിരിക്കും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ആദ്യ വിലയിരുത്തല്‍. മുന്‍ പ്രസിഡന്‍റിന്‍റെ ഭാര്യയും (ഹിലരി ക്ലിന്‍ണ്‍) മുന്‍ പ്രസിഡന്‍റിന്‍റെ മകനും (ജെബ് ബുഷ്) തമ്മിലുള്ള സൗഹൃദ പോരായിരിക്കും തെരഞ്ഞെടുപ്പ് എന്നായിരുന്നു പൊതുധാരണ.
രണ്ട് ഘട്ടമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. രണ്ടാംഘട്ടത്തിലാണ് ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരപ്രചാരണം നടക്കുക. ആദ്യഘട്ട പ്രചാരണങ്ങള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് വിസ്മയകരമായ ഒരു അനുഭവം ഉണ്ടായി. പ്രധാനപ്പെട്ട രാഷ്ട്രീയ നിരീക്ഷകരാരും പരിഗണനപോലും നല്‍കിയിട്ടില്ലായിരുന്ന രണ്ടുപേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയിലും മത്സരത്തിന്‍റെ മുന്നണിയിലേയ്ക്ക് വന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രമ്പിന്‍റെ രംഗപ്രവേശനമായിരുന്നു ആദ്യം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് ട്രമ്പിന്‍റെ സാമ്പത്തികമേഖല. തനി പിടിച്ചുപറിക്കാരനായ ഊഹക്കച്ചവടക്കാരന്‍ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസിദ്ധി. ദുര്‍ബലവിഭാഗങ്ങള്‍ താമസിക്കുന്ന വിലകുറഞ്ഞ അതേസമയം കണ്ണായ പ്രദേശങ്ങള്‍ കൈക്കലാക്കി അവിടെ അംബരചുംബികള്‍ പണിത് കൊള്ളിമീന്‍ വേഗതയിലാണ് ട്രമ്പ് വളര്‍ന്നത്. ടെലിവിഷന്‍ പ്രകടനങ്ങളും വട്ടത്തരങ്ങളും മൂലം അറിയപ്പെട്ടിരുന്ന അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായി മത്സരിക്കുവാന്‍ ഇറങ്ങിയപ്പോള്‍ ആരും അത്ര ഗൗരവത്തിലെടുത്തില്ല. എന്നാല്‍ റിപ്പബ്ലിക്കന്‍മാരെപ്പോലും ഞെട്ടിച്ച കടുത്ത യാഥാസ്ഥിതിക പ്രഖ്യാപനങ്ങളിലൂടെ അതിവേഗത്തില്‍ അണികളുടെ സ്വീകാര്യത അദ്ദേഹം നേടി.
അമേരിക്കയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുഖ്യകാരണം വിദേശ കുടിയേറ്റമാണെന്നാണ് ട്രമ്പിന്‍റെ പക്ഷം. ട്രമ്പ് കണ്ട പരിഹാരം മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുകയാണ്. അങ്ങനെ അനധികൃത കുടിയേറ്റം തടയാം. ഒരുകോടിയില്‍പ്പരം ഇത്തരക്കാര്‍ അമേരിക്കയിലുണ്ട്. അവരെയെല്ലാം നാടുകടത്തണം. താന്‍ ജയിച്ചാല്‍ വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും വലിയ കോളിളക്കം സൃഷ്ടിച്ചു. പാരീസിലെ ഭീകര അക്രമണത്തെതുടര്‍ന്ന് ട്രമ്പ് മുസ്ലിംങ്ങളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തി. മുസ്ലിംങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള മുസ്ലിംങ്ങളെ മുഴുവന്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്നും സംശയമുള്ളവരെ മുഴുവന്‍ കരുതല്‍ തടങ്കലിലാക്കണമെന്ന പ്രഖ്യാപനം നാസി കാലഘട്ടത്തെ ജൂതവേട്ടയുടെ സ്മരണകള്‍ ഉണര്‍ത്തി. പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ട്രമ്പിന്‍റെ വാചകമടിക്ക് പിന്തുണയേറി. അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായി.
ഇതിനു സമാന്തരമായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലും പുതിയൊരു താരം ഉദിച്ചു - വര്‍മോണ്ടിലെ സെനറ്ററായ ബര്‍ണീ സാന്‍റേഴ്സ് എന്ന 70 വയസുകാരന്‍. ട്രമ്പിന്‍റെ നേരെ വിപരീതമായിരുന്നു സാന്‍റേഴ്സ്. താഴ്ന്ന ഇടത്തരം കുടുംബത്തിലെ അംഗം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ജനപ്രിയ നേതാവായിരുന്ന യൂജീന്‍ ഡെബ്സ് ആയിരുന്നു സാന്‍റേഴ്സിന്‍റെ ആദര്‍ശ പുരുഷന്‍മാരില്‍ ഒരാള്‍. 1981 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബര്‍ലിന്‍ടണ്‍ എന്ന വര്‍മോണ്ടിലെ ഒരു കൊച്ചുപട്ടണത്തിന്‍റെ മേയറായി 10 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അക്കാലത്തെ ഏക സ്വതന്ത്രമേയര്‍.. തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ സെനറ്ററുമായി. പക്ഷേ ആരും അദ്ദേഹത്തെ മുഖ്യധാര രാഷ്ട്രീയക്കാരനായി പരിഗണിച്ചിരുന്നില്ല. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം ഏറ്റെടുത്ത വിശേഷണമായിരുന്നു ഇതിനു കാരണം. സോഷ്യലിസ്റ്റ് എന്നുള്ളത് ഒരു ശകാരപദമായിട്ടാണ് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയം കണ്ടിരുന്നത്.
ട്രമ്പിനെപ്പോലെ സാന്‍റേഴ്സിന്‍റെ പ്രഖ്യാപനങ്ങളും ജനങ്ങളെ ഞെട്ടിച്ചു. ഒബാമ പോലും പണക്കാരുടെമേല്‍ നികുതി കുറയ്ക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പണക്കാരുടെമേല്‍ നികുതി ചുമത്തണമെന്ന ആവശ്യവുമായി സാന്‍റേഴ്സ് എന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുന്നത്. പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ് അടക്കമുള്ള ക്ഷേമ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവച്ചു. സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പമാണ് സാന്‍റേഴ്സിന്‍റെ ആദര്‍ശം. ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഉയര്‍ത്തി. മാധ്യമങ്ങള്‍ സാന്‍റേഴ്സിനെ അവഗണിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടുവാന്‍ തുടങ്ങി. സാധാരണക്കാരന്‍റെ സ്ഥാനാര്‍ത്ഥിയായ തനിക്ക് കോടീശ്വരന്‍മാരുടെ തെരഞ്ഞെടുപ്പ് സംഭാവനകള്‍ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കേവലം 4 ലക്ഷം ഡോളറിന്‍റെ സ്വത്തുടമയായ സാന്‍റേഴ്സും 4 ലക്ഷം കോടി ഡോളറിന്‍റെ ആസ്തിയുള്ള ട്രമ്പും തമ്മിലുള്ള താരതമ്യം അദ്ദേഹത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഹിലാരിയെ മറികടക്കുമെന്ന് തോന്നി. പക്ഷേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം സാന്‍റേഴ്സിനെതിരെ ചരടുവലിച്ചു. ഹിലാരി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.
ട്രമ്പ് - സാന്‍റേഴ്സ് ധ്രുവീകരണത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അമേരിക്കയിലെ അസമത്വത്തിലുണ്ടായ ഭീതിജനകമായ വര്‍ദ്ധനയാണ്. 1977 ല്‍ ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങള്‍ സ്വത്തിന്‍റെ 33 ശതമാനം ഉടമസ്ഥരായിരുന്നു. 2004 ആയപ്പോഴേയ്ക്കും ഇത് 50 ശതമാനത്തിലധികരിച്ചു. വളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ ഒരു ചെറുസംഘം പണക്കാരുടെ കൈയിലൊതുങ്ങി. ഇതുമൂലം അമേരിക്കയിലെ ഇടത്തരം വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. ഇടത്തരക്കാരുടെ തിരോധാനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു.
2008 ലെ സാമ്പത്തിക തകര്‍ച്ച അസംതൃപ്തിക്ക് ആക്കം കൂട്ടി. ലക്കും ലഗാനുമില്ലാതെ ബാങ്കുകള്‍ ഭവന വായ്പകള്‍ നല്‍കിയതിന്‍റെ ഫലമായി റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഉയര്‍ന്നു. കടം വാങ്ങി വീട് വച്ചവര്‍ ആ വീടുകള്‍ പണയം വച്ച് പുതിയ വീടുകള്‍ വാങ്ങി. അതനുസരിച്ച് വിലകള്‍ പിന്നേയും ഉയര്‍ന്നു. കൂടുതല്‍ വായ്പകള്‍ നല്‍കാനുള്ള ആര്‍ത്തിയില്‍ ചില്ലറ ബാങ്കുകള്‍ തങ്ങള്‍ക്ക് കിട്ടിയ പണായാധാരങ്ങള്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ക്ക് പണയം വച്ച് വായ്പകള്‍ എടുത്തു. ഈ വായ്പകളുടെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ ബോണ്ടുകള്‍ ഇറക്കി. ഇങ്ങനെ റിയല്‍ എസ്റ്റേറ്റ് കുമിള ഊതിവീര്‍ത്തു. അവസാനം രണ്ടും മൂന്നും വീടുകള്‍ വാങ്ങിക്കൂട്ടിയവര്‍ തിരിച്ചടവിന് പോംവഴി ഇല്ലാതെ കുടിശിക വരുത്തിയതോടെ കടത്തിന്‍റെ ഈ ചീട്ടുകൊട്ടാരം പൊളിഞ്ഞു. ഭീമന്‍ ബാങ്കുകള്‍ തകര്‍ന്നു. സമ്പദ്ഘടനയെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാന്‍ ബുഷ് തലപുകഞ്ഞ് ആലോചിച്ചു.
രണ്ട് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. ഒന്ന്, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ സാധാരണക്കാരെ സഹായിക്കുക. സര്‍ക്കാര്‍ പ്രത്യേക വായ്പ അവര്‍ക്ക് ലഭ്യമാക്കിയാല്‍ കുടിശിക ഇല്ലാതാക്കാം. ബാങ്കുകളും രക്ഷപെടും. രണ്ട്, ബാങ്കുകള്‍ക്ക് നേരിട്ട് വായ്പ നല്‍കി തകര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കുക. ബാങ്കുകള്‍ കടക്കെണിയിലായവരോട് ഉദാരമായ സമീപനം കൈക്കൊള്ളുന്നതോടെ പ്രതിസന്ധിയും തീരും. ബുഷ് രണ്ടാമത്തെ മാര്‍ഗ്ഗമാണ് തെരഞ്ഞെടുത്തത്. ഒബാമയും ആ പാത തന്നെ പിന്തുടര്‍ന്നു. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരായ ബാങ്കുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും 7.7 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ബാങ്കുകള്‍ രക്ഷപെട്ടു. അവിടെ ലാഭം വീണ്ടും കുത്തനെ ഉയര്‍ന്നു. എന്നാല്‍ സാധാരണക്കാരോട് ബാങ്കുകള്‍ ഉദാരമായ സമീപനമല്ല സ്വീകരിച്ചത്. അവരില്‍ നല്ലപേര്‍ക്കും പാര്‍പ്പിടങ്ങള്‍ നഷ്ടമായി. ഈ സ്ഥിതിവിശേഷം അസംതൃപ്തിക്ക് ആക്കംകൂട്ടി.
ഈ അസംതൃപ്തി രണ്ട് വിരുദ്ധ രാഷ്ട്രീയ പ്രവണതകള്‍ക്ക് രൂപംനല്‍കി. ഒന്നാമത്തേത് റ്റീ പാര്‍ട്ടിക്കാര്‍ എന്നറിയപ്പെടുന്ന താഴ്ന്ന ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും പ്രതിഷേധങ്ങളും ലഹളകളും ആയിരുന്നു. തികച്ചും വലതുപക്ഷ തീവ്രനിലപാടുകളാണ് അവര്‍ ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രതിസന്ധിക്ക് കാരണം വിദേശ കുടിയേറ്റം ആണെന്നായിരുന്നു അവരുടെ അടിസ്ഥാന നിലപാട്. ഇവരില്‍ നല്ല പങ്കു പേരെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഉള്‍ക്കൊണ്ടു. രണ്ടാമത്തേത് ഓക്യുപ്പേഷന്‍ വാള്‍സ്ട്രീറ്റ് സമരക്കാരായിരുന്നു. 99 ശതമാനം വരുന്ന സാധാരണക്കാരെ ഒരു ശതമാനം വരുന്ന ഊഹക്കച്ചവടക്കാര്‍ക്കും ധനമൂലധന നാഥന്‍മാര്‍ക്കുമെതിരെ അണിനിരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. തീവ്ര ഇടതുപക്ഷവാദികള്‍ മുതല്‍ ലിബറല്‍ ചിന്താഗതിക്കാര്‍ വരെ ഒരുമിച്ചു ചേര്‍ന്നു. പക്ഷേ ഒബാമ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ട്രമ്പ് റ്റീ പാര്‍ട്ടിക്കാരുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാക്കാരനാണെങ്കില്‍ സാന്‍റേഴ്സ് ഓക്യുപൈ സമരക്കാരുടെ ചാര്‍ച്ചക്കാരനാണ്.
ഹിലരി സ്ഥാനാര്‍ത്ഥി ആയതോടെ ഡെമോക്രാറ്റിക് കക്ഷിയിലെ വലതുപക്ഷ മധ്യമാര്‍ഗ്ഗക്കാര്‍ ശക്തരായി. അതേസമയം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയതിനുശേഷം തന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി ട്രമ്പ് കൂടുതല്‍ മിതവാദി ആയിട്ടുണ്ട്. തന്‍റെ ചില വാക് പ്രയോഗങ്ങള്‍ക്ക് പരസ്യമായി അദ്ദേഹം മാപ്പു പറയുകപോലും ചെയ്തു. അങ്ങനെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പരമ്പരാഗത മധ്യമാര്‍ഗ്ഗത്തില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. 

Thursday, August 4, 2016

ഭാഗാധാരനികുതി നീതിയും ന്യായവും

ബജറ്റിലെ നിർദേശങ്ങൾ പൊതുവേ സ്വാഗതംചെയ്യപ്പെട്ടെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും വരുത്തിയ വർധന വിമർശവിധേയമായിട്ടുണ്ട്. അതിൽ ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം എന്നിവയുടെമേൽ ഏർപ്പെടുത്തിയ മൂന്നുശതമാനം നികുതിക്കെതിരെയാണ് കൂടുതൽ വിമർശമുണ്ടായത്. ഈ വിമർശങ്ങളെ തുറന്നമനസ്സോടെ സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന്‌ നിയമസഭയിൽത്തന്നെ ഞാൻ പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, ഒരു കാര്യത്തിൽ ഒത്തുതീർപ്പിന്‌ തയ്യാറല്ല. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ കൈമാറ്റംചെയ്യുന്ന ഭൂമിക്ക് വലിപ്പം എത്രയായാലും പരമാവധി 1000 രൂപ നൽകിയാൽമതി എന്ന കാര്യത്തിലാണത്. കാരണം, നിലവിലുണ്ടായിരുന്ന ഈ വ്യവസ്ഥയിൽ ന്യായമോ നീതിയോ ഇല്ല എന്നതുതന്നെ.
കുടുംബസ്വത്ത്‌ കൈമാറ്റത്തിന്മേലുള്ള നികുതി എക്കാലത്തും വിവാദമായിട്ടുണ്ട്. ഫാബിയൻ സോഷ്യലിസ്റ്റുകൾ മുതൽ തോമസ് പിക്കറ്റി വരെയുള്ളവർ ഇത്തരം നികുതികൾക്കുവേണ്ടി ശക്തമായി നിലപാടെടുത്തിട്ടുണ്ട്. അതേസമയം, യാഥാസ്ഥിതികകക്ഷികളും നേതാക്കളും ഇത്തരം നീക്കങ്ങളെ സ്വത്തവകാശം തകർക്കാനുള്ള ഗൂഢനീക്കങ്ങളായാണ്‌ വ്യാഖ്യാനിക്കുക. പോരാത്തതിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിതൃസ്വത്ത്‌ പിന്തുടർച്ചാവകാശത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ടല്ലോ. ഏറ്റവുമൊടുവിൽ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി സാൻഡേഴ്‌സ് പിന്തുടർച്ചാവകാശത്തിന്മേൽ നികുതിചുമത്തണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദത്തിനിടയാക്കി. അതൊക്കെക്കൊണ്ട്, കേരളത്തിലുണ്ടായ ഈ വിവാദത്തിൽ അദ്‌ഭുതമില്ല.
വിവിധതരത്തിലുള്ള പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ നികുതിചുമത്തുന്നതിനെതിരെ ഉയർത്തുന്ന മുഖ്യവാദഗതികൾ ഇവയാണ്: ഒന്ന്, പിന്തുടർച്ചാവകാശക്കൈമാറ്റം വില്പനയല്ല. അതുകൊണ്ട് പണക്കൈമാറ്റം നടക്കുന്നില്ല. ഈ ഘട്ടത്തിൽ നികുതിയായി പണം ആവശ്യപ്പെടുന്നത് വലിയ ഭാരം ഇടപാടുകാരുടെമേൽ ചെലുത്തുന്നു. ഇതിലൊരു ശരിയുണ്ടെന്ന്‌ സമ്മതിക്കാതെ നിർവാഹമില്ല. പ്രത്യേകിച്ച് ചെറുകിട സ്വത്തുടമസ്ഥരുടെ കാര്യത്തിൽ. രണ്ട്, ഇത്തരം നികുതികൾ നികുതിയുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു. ആദായനികുതിയും വില്പനനികുതിയുമെല്ലാം നൽകിയശേഷം മിച്ചം വന്നതാണല്ലോ സ്വത്തായി ആർജിച്ചിട്ടുള്ളത്. ഇതിനുമേൽ പിന്നെയും നികുതിചുമത്തുന്നത്‌ ശരിയല്ല. മൂന്നാമതൊരു വാദംകൂടിയുണ്ട്. സ്വത്താർജിക്കലിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്‌ വിരുദ്ധമാണ് സ്വത്തുപിന്തുടർച്ചാവകാശത്തിന്മേലുള്ള നികുതി. അതിനാൽ ഇത് സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കും.
സ്വത്തുസമ്പാദനത്തെ സംബന്ധിച്ച ഏറ്റവും പ്രാമാണികമായ സിദ്ധാന്തം മോഡ്ഗ്ലിയാനിയുടേതാണ്. റിട്ടയർമെന്റ് കാലത്തെ ചെലവിനാണ് സ്വത്തുസമ്പാദിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ശരാശരി വ്യക്തിയുടെ സ്വത്തുസമ്പാദനത്തിന്റെ ഗ്രാഫ്െവച്ചാൽ മധ്യവയസ്സുവരെ സ്വത്ത് വർധിക്കും. അതിനുശേഷം കുറയും. മോഡ്ഗ്ലിയാനി ട്രയാങ്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂസ്വത്തിലും അതുപോലുള്ള ആസ്തികളിലും സമ്പാദിക്കുന്നതിനുപകരം 1950-’70- കളിലാണല്ലോ സാധാരണക്കാർ പെൻഷൻഫണ്ടിലും മറ്റും പണം സമ്പാദിക്കാൻ തുടങ്ങിയത്. ഈ സിദ്ധാന്തം അംഗീകരിച്ചാൽ പിന്തുടർച്ചാവകാശക്കൈമാറ്റത്തിനുമേൽ നികുതി ഏർപ്പെടുത്തിയതുകൊണ്ട് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, ഇതല്ല പണ്ടത്തെയും ഇന്നത്തെയും അവസ്ഥ.
തോമസ് പിക്കറ്റിയുടെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം’ എന്ന ഗ്രന്ഥത്തിൽ ഏതാണ്ട് ഒരു അധ്യായംതന്നെ പിന്തുടർച്ചാവകാശത്തെക്കുറിച്ചും അതുസൃഷ്ടിക്കുന്ന അസമത്വത്തെക്കുറിച്ചുമാണ്. 1980-നും 2010-നും ഇടയ്ക്ക് ഏറ്റവും സമ്പന്നരായ 3045 ആളുകളുടെ സ്വത്ത്, വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും പ്രതിവർഷം 6.8 ശതമാനംെവച്ച് ഉയർന്നു. ഏറ്റവും സമ്പന്നരായ 1,50,225 ആളുകളുടെ വരുമാനം ഇതേകാലയളവിൽ 6.5 ശതമാനംെവച്ച് വളർന്നു. എന്നാൽ, ലോകശരാശരി സ്വത്തുവളർച്ച 2.1 ശതമാനംവീതം മാത്രമായിരുന്നു. സമ്പന്നരുടെയും അതിസമ്പന്നരുടെയും സ്വത്ത് ഇത്തരത്തിൽ അതിവേഗത്തിൽ വളരുന്നതിന് അടിസ്ഥാനകാരണം പിന്തുടർച്ചാവകാശസ്വത്താണ്. സാധാരണക്കാർക്കും പിന്തുടർച്ചാവകാശസ്വത്ത് ലഭിക്കുന്നുണ്ടെങ്കിലും അവ താരതമ്യേന കുറഞ്ഞ തുകയുടേതായിരിക്കും. ലോകത്ത് വർധിച്ചുവരുന്ന അസമത്വത്തിന്റെ മുഖ്യഘടകം പൈതൃകസ്വത്താണെന്ന്‌ ചുരുക്കം. 19-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരുടെ ഉൾക്കാഴ്ച ഇന്നും സാധുവാണ്.
1960-കൾ മുതൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും പിന്തുടർച്ചയായി കൈമാറ്റംചെയ്യപ്പെടുന്ന സ്വത്ത് അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി കാണാം. ഫ്രാൻസിനെക്കുറിച്ചാണ് ഏറ്റവും വിശദമായ കണക്കുള്ളത്. 1960-ൽ ദേശീയവരുമാനത്തിന്റെ നാലുശതമാനമായിരുന്നു പിന്തുടർച്ചാകൈമാറ്റം. ഇത് 2010 ആയപ്പോൾ 12-14 ശതമാനമായി ഉയർന്നു. 2100 ആകുമ്പോഴേക്കും ഇത് 16-24 ശതമാനമായി ഉയരുമെന്നാണ് പിക്കറ്റിയുടെ മതിപ്പുകണക്ക്. ഇതിന്റെ ഫലമായി ഫ്രാൻസിലെ സ്വത്തിന്റെ ഘടന സമൂലമായി മാറാൻപോവുകയാണ്. 1970-ൽ മൊത്തം സ്വത്തിന്റെ 48 ശതമാനമായിരുന്നു പിതൃസ്വത്ത്. 2010-ൽ ഇത് 68 ശതമാനമായി. 2100 ആകുമ്പോഴേക്കും 80-90 ശതമാനമായി ഉയരും. ഇതിന്റെ അടിസ്ഥാനത്തിലാണ്  സ്വത്തിന്മേലുള്ള നികുതി വർധിപ്പിക്കണമെന്ന്‌ തോമസ് പിക്കറ്റി വാദിക്കുന്നത്. ഒട്ടെല്ലാ വികസിതരാജ്യങ്ങളുടെയും സ്ഥിതി ഇതാണെന്നതിനുള്ള തെളിവ് അദ്ദേഹം നിരത്തുന്നു. പക്ഷേ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നതിൽ സംശയമില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി പാവപ്പെട്ടവർക്കും ഭൂസ്വത്തുണ്ട്. ഈ വ്യത്യസ്തത കണക്കിലെടുത്തുവേണം പ്രായോഗികസമീപനം കൈക്കൊള്ളാൻ.
ആദ്യം മനസ്സിലാക്കേണ്ടത് 2011-’12-നുമുമ്പ് ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ അഞ്ചുശതമാനം നികുതിയുണ്ടായിരുന്നുവെന്നതാണ്. ദീർഘനാളായി കേരളത്തിൽ നിലനിന്നുവന്ന നികുതിയാണിത്. ഇത് 2011-’12-ൽ രണ്ടുശതമാനമായി കുറച്ചു. ഇങ്ങനെ കുറച്ചതിനെയും ഞാൻ എതിർക്കുന്നില്ല. എന്നാൽ, പരമാവധി 1000 രൂപയേ ഇപ്രകാരം ഒരു ഇടപാടിൽനിന്ന്‌ പിരിക്കാൻ പാടുള്ളൂ എന്നതിൽ നീതിയില്ല. 10 സെന്റുള്ള ഒരാളും 100 ഏക്കർ എസ്റ്റേറ്റുള്ള ഒരാളും ഒരുപോലെ 1000 രൂപ നൽകിയാൽ മതിയെന്നത് എല്ലാ നീതിക്കും എതിരാണ്. വൻകിട ഭൂഎസ്റ്റേറ്റുകാരെയും സമ്പന്നഭൂവുടമകളെയും സഹായിക്കാനുള്ള ഒരു കുത്സിതനീക്കമായി അത്‌ വിമർശിക്കപ്പെട്ടു. എക്സ്‌പെൻഡിച്ചർ റിവ്യൂകമ്മിറ്റിപോലും ഈ നടപടിയെ വിമർശിച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ ഈ നികുതി മൂന്നുശതമാനമായി ഉയർത്തി. പരിധി എടുത്തുമാറ്റുകയുംചെയ്തു. ഇത്‌ പാവപ്പെട്ടവരുടെ കൈമാറ്റത്തിനുമേൽ വലിയ ഭാരം സൃഷ്ടിക്കും. എങ്ങനെ അത് ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്നുള്ളത് പരിശോധിക്കും. പക്ഷേ, അതിന്റെ മറവിൽ വൻകിടക്കാരുടെ അധികഭാരം ലഘൂകരിക്കണമെന്ന്‌ പറയുന്നതിൽ ന്യായമോ നീതിയോ ഇല്ല.
പൊതുവിലുള്ള ഭൂമിവില്പനകളിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ആറുശതമാനമായിരുന്നത്  എട്ടുശതമാനമായി ഉയർത്തിയതിന് എതിരെയുള്ള വിമർശങ്ങൾ പരിഗണനാർഹമല്ല. കേരളത്തിൽ 2010-’11 വരെ നിലവിലുണ്ടായിരുന്ന സ്റ്റാമ്പ്ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും 15.5-12.5 ശതമാനമായിരുന്നു. 2010-ൽ ഫെയർവാല്യു നിശ്ചയിച്ചതിനെത്തുടർന്ന് ഇതിൽ പടിപടിയായി കുറവുവരുത്തുകയാണ്‌ ചെയ്തത്. ഇങ്ങനെയാണ് ആറുശതമാനം സ്റ്റാമ്പ്ഡ്യൂട്ടിയിലും രണ്ടുശതമാനം രജിസ്‌ട്രേഷൻഫീസിലും എത്തിയത്. എന്നാൽ, കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ഭൂമിയുടെ മാർക്കറ്റ്‌വിലയിൽ ഗണ്യമായ വർധനയുണ്ടായെങ്കിലും ഫെയർവാല്യു വർധിപ്പിക്കുകയുണ്ടായില്ല. 2010-’11-ൽ 3,239 കോടി രൂപയായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ വരുമാനം ഇതിന്റെ ഫലമായി 2015-’16-ൽ 2,531 കോടി രൂപയായി ചുരുങ്ങി. ഇവിടെ ഒരു തിരുത്ത് ഒഴിവാക്കാനാവില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ മൂലധനമൂല്യവർധന ഉണ്ടായിട്ടുള്ളത് ഭൂമിക്കാണ്. ഭൂവുടമസ്ഥരുടെ പ്രത്യേകിച്ചൊരു അധ്വാനമോ മുതൽമുടക്കോ ഇല്ലാതെ ഉണ്ടാകുന്ന ഈ മൂല്യവർധനയിൽ ഒരു ഭാഗമെങ്കിലും സർക്കാറിന്‌ നികുതിയായി ലഭിക്കണമെന്നുള്ളത് ഏറ്റവും ന്യായമായ ആവശ്യമാണ്. എല്ലാവരുടെമേലും വന്നുപതിക്കുന്ന വില്പനനികുതി വർധനയേക്കാൾ നീതി ഇതായിരിക്കും.
 കേരളം വലിയൊരു വികസനപരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തിൽ 50,000-ഒരുലക്ഷം കോടി രൂപവരെ പൊതുമൂലധനം മുതൽമുടക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ റോഡുകളും ആധുനികീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടിയുള്ള പാലങ്ങളുടെ പുതിയൊരു ശൃംഖലയുണ്ടാകും. പുതിയൊരു റെയിൽപ്പാത സൃഷ്ടിക്കപ്പെടും. 5,000 ഏക്കറിൽ പുതിയ വ്യവസായപാർക്കുകളുണ്ടാകും. ടൂറിസംകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാകും. ഒരുകോടി ചതുരശ്രയടി ഐ.ടി. പാർക്ക് സജ്ജമാകും. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ മികവുറ്റ നിലവാരത്തിലാക്കും. കേരളം മാറും. ഇവയ്ക്കായി ബജറ്റിനുപുറത്ത് പ്രത്യേക നിക്ഷേപസംരംഭങ്ങളിലൂടെ വായ്പയെടുക്കേണ്ടിവരും. ഈ പരീക്ഷണം വിജയിക്കണമെങ്കിൽ കേരള ബജറ്റിലെ റവന്യൂക്കമ്മി നികത്തിയേ തീരൂ. ഈ വിശാലമായ പശ്ചാത്തലത്തിലാണ് റവന്യൂവരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളെ വിലയിരുത്തേണ്ടത്.

Saturday, July 16, 2016

ധവള പത്രം

ധവള പത്രം, നീല ബുക്ക്, ഹരിത പത്രം തുടങ്ങി പുറംചട്ടയുടെ നിറത്തില്‍ അറിയപ്പെടുന്ന പല രേഖകളുണ്ട്. തുടക്കം ബ്രട്ടീഷുകാരില്‍ നിന്നാണ്. ഏതെങ്കിലും ഒരു വിഷയത്തെ കണക്കുകളെല്ലാം വച്ച് പ്രാമാണികമായി വിശദമായി വിശകലനം ചെയ്യുന്ന സമഗ്രരേഖയാണ് ബ്രിട്ടീഷുകാര്‍ക്ക് ബ്ലൂ ബുക്ക്. ഇത് സാധാരണക്കാര്‍ക്ക് വായിച്ചു തീര്‍ക്കാനാവില്ല. ഈ വിഷയത്തെ സമഗ്രമായി എന്നാല്‍ ഹ്രസ്വമായി വിശകലനം ചെയ്യുന്ന രേഖയാണ് ധവള പത്രം. ധവള പത്രം പൗരന്മാരെ നിജസ്ഥിതി അറിയിക്കുവാനാണ്. എന്നാല്‍ ഹരിത പത്രം അങ്ങനെയല്ല. നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമനിര്‍മ്മാണമോ നടപടിയിലേയ്ക്കോ നയിക്കുന്ന രേഖയാണിത്. കാനഡക്കാരാണ് ഈ പതിവ് തുടങ്ങിയത്.
കേരളത്തില്‍ സമീപകാലത്ത് രണ്ടുവട്ടം ധനവകുപ്പ് ധവള പത്രം ഇറക്കിയിട്ടുണ്ട്. 2001 ലെ രൂക്ഷമായ ധനപ്രതിസന്ധിയെ വിശദീകരിക്കുന്നതിനായിരുന്നു ആദ്യത്തെ ധവള പത്രം. ഒരു പ്രതിസന്ധിയുമില്ലായിരുന്നെങ്കിലും പടച്ചുണ്ടാക്കിയ 2011 ലെ ധവളപത്രം നാണക്കേടാണ്. അതുകൊണ്ട് ഞാന്‍ ഈ രേഖയെ തുറന്നു കാണിച്ചുകൊണ്ട് څڅകള്ളം, പച്ചക്കള്ളം പിന്നെ കെ.എം മാണിയുടെ കണക്കുകളുംچچ എന്നൊരു ചെറുഗ്രന്ഥം തന്നെ എഴുതി. ആദ്യമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ധവള പത്രം ഇറക്കുന്നത്.
കേരളത്തില്‍ ഗുരുതരമായൊരു ധനപ്രതിസന്ധിയും ഇല്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് യഥാര്‍ത്ഥസ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രം ഇറക്കുവാന്‍ തീരുമാനിച്ചത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തിയാലേ ഈ തെറ്റുകള്‍ നാളെയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുവാനും പരിഹാര നടപടികള്‍ സ്വീകരിക്കുവാനും കഴിയൂ.
പ്രതിസന്ധിയുടെ അടയാളങ്ങളില്‍ ഏറ്റവും പ്രകടം ദൈനംദിന ഇടപാടുകള്‍ക്ക് ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയാണ്. അഥവാ വെയിസ് ആന്‍റ് മീന്‍സ് ഞെരുക്കമാണ്. അത്തരമൊരു സ്ഥിതിവിശേഷം ഇല്ല, യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന മാര്‍ച്ച് 31 ന് ട്രഷറിയില്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അവകാശവാദം. ട്രഷറിയില്‍ ബില്ലുകള്‍ കിട്ടിയിട്ടും പണം കൊടുക്കാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകള്‍പോലെ അടിയന്തിര അനിവാര്യമായ ചെലവുകള്‍ കിഴിച്ചാല്‍ ആ ദിവസം 173 കോടി രൂപ ട്രഷറിയില്‍ ക്യാഷ് ബാലന്‍സ് കമ്മിയാണ്. പണ്ടും ഇങ്ങനെയൊക്കെ തന്നെയാണ് സ്ഥിതി എന്നുവാദിക്കുന്നവര്‍ക്ക് മറുപടിയായി ധവളപത്രത്തില്‍ 2006 മുതല്‍ 2016 വരെയുള്ള കാലത്തെ ഈ പുതിയ നിര്‍വ്വചന പ്രകാരമുള്ള ട്രഷറി ക്യാഷ് ബാലന്‍സിന്‍റെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. ധവള പത്രത്തില്‍ നല്‍കിയിട്ടുള്ള 24 ചിത്രത്തില്‍ ഇതൊന്നുമാത്രം ഞാന്‍ ഇവിടെ കൊടുക്കുകയാണ്. ഈ ചിത്രം അത്രയ്ക്ക് എനിക്കിഷ്ടപ്പെട്ടു.


ചിത്രത്തില്‍ കാണാവുന്നതുപോലെ 2006 മാര്‍ച്ച് മാസത്തില്‍ (കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്) 146 കോടി രൂപയായിരുന്നു ട്രഷറി ക്യാഷ് ബാലന്‍സ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇത് അനുക്രമമായി വര്‍ദ്ധിച്ച് 2011 ല്‍ 3513 കോടി രൂപയായി തീര്‍ന്നു. തുടര്‍ന്ന് യു.ഡി.എഫ് അധികാരത്തില്‍വന്നു. ആദ്യ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ട്രഷറി ക്യാഷ് ബാലന്‍സ് 2711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് 2015 ല്‍ 142 കോടി രൂപയായി. നേരത്തെ സൂചിപ്പിച്ചപ്പോലെ 2016 ആയപ്പോള്‍ 173 കോടി രൂപ കമ്മിയായി.
ഇതിനുപുറമേ അടിയന്തിരമായി കൊടുത്തുതീര്‍ക്കേണ്ട മറ്റു ബാധ്യതകള്‍ എടുത്താല്‍ ചുരുങ്ങിയത് 10,000 കോടിയെങ്കിലും വരും. പക്ഷേ ട്രഷറി ബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണം ഉണ്ടാകുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു പുതിയ രീതി സമ്പ്രദായം യു.ഡി.എഫ് ഭരണകാലത്ത് ആവിഷ്കരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് ഞങ്ങളും നിര്‍ബന്ധിതരാണ്. സംസ്ഥാന നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടേ ക്യൂവിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ കഴിയൂ.
പ്രതിസന്ധിയുടെ മറ്റൊരു തെളിവ് വര്‍ദ്ധിച്ചുവരുന്ന റവന്യൂകമ്മിയാണ്. 2001-05 കാലത്തെ യു.ഡി.എഫ് ഭരണം ആരംഭിക്കുമ്പോള്‍ റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. അടുത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് (2006-11) ഈ പ്രവണത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരി എടുത്താല്‍ 2001-05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂകമ്മി 2006-11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. ഒരേ പ്രവണതയാണ് രണ്ട് കാലഘട്ടങ്ങളിലും പ്രകടമാകുന്നതെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ചെലവ് കര്‍ശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വരുമാനം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടാണ് കമ്മി കുറച്ചത്.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഡീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേയ്ക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയര്‍ന്നു. 2011 ല്‍ 3673 കോടി രൂപയായിരുന്ന റവന്യൂകമ്മി 2015 ല്‍ 13,795 കോടി രൂപയായി പെരുകി. 2016-17 ല്‍ ഇത് 8,199 കോടി രൂപ (1.4%) യായി കുറഞ്ഞൂവെന്നത് ശരിയാണ്. പക്ഷേ അനിവാര്യമായ ചെലവുകള്‍ പിറ്റേവര്‍ഷത്തേയ്ക്ക് വകമാറ്റിക്കൊണ്ടാണ് ഈ കുറവ് കൃത്രിമമായി നേടിയത്. 2001-2011 കാലയളവില്‍ സംസ്ഥാന ധനകാര്യത്തില്‍ പ്രകടമായ ധനദൃഡീകരണ പ്രവണത ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ഇല്ലാതായി.
അവസാനമായി കഴിഞ്ഞ 5 വര്‍ഷത്തെപ്പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ എന്തായിരിക്കും വരും വര്‍ഷങ്ങളിലെ സ്ഥിതിയെന്നത് ദീര്‍ഘദര്‍ശനം ചെയ്യുന്നതിനും ധവളപത്രം ശ്രമിച്ചിട്ടുണ്ട്. ധനഉത്തരവാദിത്വ നിയമപ്രകാരം അടുത്ത വര്‍ഷം റവന്യൂകമ്മി പൂജ്യം ആക്കേണ്ടതാണ്. നേര്‍വിപരീതമാണ് സംഭവിക്കുക. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ദ്ധിച്ച് 2021 ല്‍ 3.5 ശതമാനത്തില്‍ മുകളിലാകും. എന്നാല്‍ 3 ശതമാനമേ ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുവാന്‍ അവകാശമുള്ളൂ. വായ്പാ പണം പൂര്‍ണ്ണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവര്‍ഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ്ണമായ ട്രഷറി സ്തംഭനമാണ് യു.ഡി.എഫ് ഭരണത്തിന്‍റെ നീക്കിബാക്കിയായി പുതിയ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.
അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് പ്രതിസന്ധിയുടെ കാരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, ചില ചെലവിനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ദ്ധനയാണ്. ലഭ്യമായ വിഭവത്തെക്കാള്‍ ഉയര്‍ന്ന അടങ്കലാണ് പദ്ധതികളില്‍ പ്രഖ്യാപിച്ചുവന്നത്. അതുപോലെ പണം വകയിരുത്താതെയാണ് ബഡ്ജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇതിനൊക്കെ പുറമേയാണ് ബഡ്ജറ്റില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും സ്കീമുകള്‍ക്കുമൊക്കെ ഓരോ ആഴ്ചയിലും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തത്.
ഈ അരാജകത്വത്തിന് ഒരു സൂചിക ധവളപത്രം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയിതര റവന്യൂ ചെലവിലുണ്ടാകുന്ന വര്‍ദ്ധനയാണിത്. പക്ഷേ ഇതിലെ ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ സര്‍ക്കാരിന് കുറയ്ക്കുവാന്‍ കഴിയില്ല. അതുകൊണ്ട് പദ്ധതിയിതര റവന്യൂ ചെലവില്‍ നിന്ന് ശമ്പളത്തിനും പലിശയ്ക്കും പെന്‍ഷനും വേണ്ടിവരുന്ന ചെലവുകള്‍ കുറച്ചാല്‍ കിട്ടുന്ന തുകയാണ് ധന അരാജകത്വത്തിന്‍റെ ഒരു പ്രധാന സൂചിക. ഈ തുക മുഴുവന്‍ ധൂര്‍ത്താണെന്ന വാദം ഞങ്ങള്‍ക്കില്ല. എന്നാല്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഇവ നിയന്ത്രിക്കാം. എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം ചെലവുകള്‍ മൊത്തം റവന്യൂ ചെലവിന്‍റെ 27 ശതമാനം വരുമായിരുന്നു. എന്നാല്‍ അത് യു.ഡി.എഫ് ഭരണകാലത്ത് 30 ശതമാനമായി ഉയര്‍ന്നു.
ഇന്നലെ നിയമസഭയില്‍ മുന്‍മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക ചെലവും പുതിയ കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള ചെലവുകളും ജനോപകാരപ്രദമാണെന്ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ശരിയായിരിക്കാം. പക്ഷേ ഇതിനുള്ള വരുമാനം ഉണ്ടാക്കാനുള്ള ചുമതല യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍വ്വഹിച്ചില്ല. സര്‍ക്കാരിന്‍റെ തനതു നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം.
യു.ഡി.എഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കുതിച്ചുയര്‍ന്നൂവെന്ന് പറയാം. 2006-11 കാലത്ത് കേന്ദ്രധനസഹായത്തിന്‍റെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരുന്നത് 2011-16 ല്‍ 25 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം 2006-11 കാലത്ത് 17.2 ശതമാനം വീതം വളര്‍ന്നത് 2011-16 കാലത്ത് 12.4 ശതമാനം വീതമേ ഉയര്‍ന്നുള്ളൂ. 2001-06 യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നികുതി വര്‍ദ്ധന 12 ശതമാനം വീതമായിരുന്നു. നികുതിയിലുണ്ടായ ഇടിവിന്‍റെ കാരണങ്ങളെക്കുറിച്ചും ധവള പത്രം പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തിന് മുന്നില്‍ ധവള പത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവയാണ്. എങ്ങനെ നികുതി വരുമാനം 20-25 ശതമാനം ഉയര്‍ത്താം? പാവങ്ങളുടെ ക്ഷേമത്തിലും പദ്ധതി ചെലവിലും കുറവ് വരുത്താതെ റവന്യൂ ചെലവ് വര്‍ദ്ധനയ്ക്ക് എങ്ങനെ കടിഞ്ഞാണിടാം? ഇങ്ങനെ റവന്യൂകമ്മി നിയന്ത്രണാധീനമാക്കാന്‍ കുറച്ചു വര്‍ഷങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കാതെ മൂലധന ചെലവുകളില്‍ എങ്ങനെ ഒരു കുതിപ്പ് സൃഷ്ടിക്കാം? ഇതിനുള്ള ഉത്തരങ്ങളായിരിക്കും വരാന്‍ പോരുന്ന ബഡ്ജറ്റ് നല്‍കുക.

കിഫ്ബിയെ ആർക്കാണ്‌ പേടി?

ഞാന്‍ താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിന്‍റെ തെക്കേ ഗേറ്റിനോട് വാസ്തുവിന് എന്തോ നീരസം ഉള്ളതായി കേട്ടിട്ടുണ്ട്. എന്നാല്‍ അവിടെ ഒരു പ്രേതം ഉണ്ടെന്ന് ബജറ്റ് ചര്‍ച്ചയിലൂടെയാണ് അറിഞ്ഞത്. ആ പ്രേതബാധയാണത്രെ എന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഒട്ടനവധി തവണ പരാമര്‍ശിക്കപ്പെട്ട പ്രത്യേക നിക്ഷേപ പദ്ധതിയും കേരള സര്‍ക്കാരിന്‍റെ പുതിയ ധനകാര്യസ്ഥാപനമായ കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ്). ഇങ്ങനെ പോയി ഭാവനാവിലാസങ്ങള്‍. 
വേറെ ചിലര്‍ക്കാവട്ടെ ബോണ്ട് വഴിയും മറ്റും ധനസമാഹരണത്തിന് തുനിയുന്നത് നവലിബറിസമാണ്. ഇപ്പോള്‍ തന്നെ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും വായ്പയുടെ 70-80 ശതമാനം ബോണ്ടുകള്‍ വഴിയാണെന്നത് അവര്‍ മറന്നുപോകുന്നു. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്ന നിയമം ഉണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുന്ന ബോണ്ടുകള്‍ ഈ നിയമമനുസരിച്ച് ബാങ്കുകളാണ് വാങ്ങുന്നത്.
പക്ഷേ മേല്‍പറഞ്ഞ പ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കുവാനുള്ള കര്‍ശന പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തിലേറെ വായ്പയെടുക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പക്ഷേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ തുക അപര്യാപ്തമാണ്. അതുകൊണ്ട് പ്രത്യേക കമ്പനികള്‍ രൂപീകരിച്ച് വായ്പയെടുക്കുന്നു. ഇങ്ങനെ അധിക വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദം ആവശ്യമില്ല. കാരണം ഈ വായ്പാ പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് വരുന്നില്ല. നമ്മുടെ നിലവിലുള്ള വന്‍കിട പദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്ബ് തുടങ്ങി ഒട്ടെല്ലാ പദ്ധതികളും ഇപ്രകാരം വായ്പയെടുത്താണ് നടപ്പിലാക്കുന്നത്. 
പക്ഷേ ഇങ്ങനെ ഓരോ പ്രോജക്ടിനും വേണ്ടി ധനസ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേകം പ്രത്യേകം വായ്പയെടുക്കുന്നത് വളരെ ശ്രമകരമാണ്. ഇതിലും പ്രധാനപ്പെട്ട മറ്റൊരു വസ്തുതകൂടിയുണ്ട്. സമകാലീന മുതലാളിത്ത വ്യവസ്ഥയില്‍ വായ്പയായി എടുക്കാവുന്ന പണത്തിന്‍റെ ഗണ്യമായ പങ്ക് ബോണ്ട് മാര്‍ക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത്. വമ്പന്‍ കോടീശ്വരന്‍മാര്‍, കോര്‍പ്പറേറ്റുകള്‍, മ്യൂച്ചല്‍ഫണ്ടുകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പക്കല്‍ കാലാകാലങ്ങളില്‍ ഭീമന്‍ മിച്ചം പണമായി ഉണ്ടാകും. ഇത് ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. പകരം പലിശ ലഭിക്കുന്ന എന്നാല്‍ പെട്ടെന്ന് വീണ്ടും പണമായി മാറ്റാവുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാനാണു താല്പ്പര്യം. ഷെയറുകള്‍ പോലെ ഇങ്ങനെ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനും വില്‍ക്കാനും ഒരു കമ്പോളം തന്നെയുണ്ട്. സാധാരണഗതിയില്‍ ഊഹക്കച്ചവടക്കാരുടെ വിഹാരമേഖലയാണിത്. ഇവിടെ മാറിമറിയുന്ന ഭീമാകാരമായ തുകയുടെ ഒരു ഭാഗമെങ്കിലും പശ്ചാത്തലസൗകര്യ നിര്‍മ്മിതിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമായിരിക്കും.
ഇതിനുള്ള ശ്രമം റിസര്‍വ്ബാങ്കും സെബിയും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ബോണ്ട് മാര്‍ക്കറ്റിലെ നിക്ഷേപകരുടെ സ്വഭാവവും താല്‍പ്പര്യവും അതുപോലെതന്നെ വായ്പയുടെ ലക്ഷ്യവും കണക്കിലെടുത്തു പ്രത്യേക നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റും വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എ.ഐ.എഫ്), പശ്ചാത്തല സൗകര്യങ്ങള്‍ക്കായുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ഇന്‍വിറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെറ്റ് ഫണ്ട് (ഐ.സി.എഫ്) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനുപുറമേ പരമ്പരാഗതമായ മുനിസിപ്പല്‍ ബോണ്ടുകളും റവന്യൂ ബോണ്ടുകളും സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രമുള്ള ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടുകളും ഉണ്ട്. ഇവ ഉപയോഗപ്പെടുത്തി എന്തുകൊണ്ട് കേരളത്തിന് ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് വലിയതോതില്‍ വായ്പയെടുത്തുകൂടാ?
ഇതുസംബന്ധിച്ച് 2011 ബജറ്റില്‍ ഞാന്‍ മൂര്‍ത്തമായ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. ഇതാണ് പിന്നീട് ഏറെ പരിഹസിക്കപ്പെട്ട 40,000 കോടി പദ്ധതി. എന്നിരുന്നാലും ധനപ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോള്‍ 2014 ല്‍ ഇപ്രകാരം ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ധനസമാഹരണത്തിന് സാധ്യത പരിശോധിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്.ബി.ഐ മാര്‍ക്കറ്റിംഗ് ലിമിറ്റഡിനെ കൊണ്ട് ഒരു പഠനം നടത്തി. അവരുടെ നിര്‍ദ്ദേശമാണ് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. കെ.എം മാണിയുടെ 2015 ലെ ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. പിന്നെ ഒന്നും ഉണ്ടായില്ല. എല്ലാവരും അത് മറന്നു.
ഞാന്‍ ധനമന്ത്രിയായപ്പോള്‍ ഈ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. 2011 ലെ എന്‍റെ നിര്‍ദ്ദേശത്തേക്കാള്‍ സമഗ്രമായത് കിഫ്ബിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് കിഫ്ബിയെ ഉപയോഗപ്പെടുത്തി മൂലധന നിക്ഷേപത്തിന്‍റെ ഒരു കുതിപ്പു സൃഷ്ടിക്കാനുള്ള പരിപാടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ വരുന്നു സ്വപ്നാടനവും പ്രേതബാധയും സംബന്ധിച്ച ആക്ഷേപങ്ങള്‍! ഇതിന് വിരാമമിട്ട് ഇതു ഞങ്ങള്‍ മുന്നേ പറഞ്ഞതാണ് എന്ന അവകാശവാദത്തോടെ പദ്ധതി വിജയിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങുന്നതല്ലേ അഭികാമ്യം എന്ന് പ്രതിപക്ഷം ആലോചിച്ചാല്‍ നല്ലതായിരിക്കും.
ഒരു ലളിതമായ ഉദാഹരണത്തിലൂടെ കിഫ്ബി എങ്ങനെ പ്രവര്‍ത്തിക്കും എന്ന് വിശദീകരിക്കാം. കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണം. ഇത്രയും പണം സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തത്. 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ പലിശ വര്‍ഷംതോറും ബാങ്കുകള്‍ക്ക് നല്‍കിയില്ല. മുതലിന്‍റെ ഗഡുക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പിടിച്ചു നല്‍കുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് പാര്‍പ്പിട പദ്ധതിക്ക് വായ്പയെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ചുരുങ്ങിയ ബാങ്കുകളേ വായ്പ നല്‍കാന്‍ തയ്യാറായിട്ടുള്ളൂ. ഇവിടെയാണ് കിഫ്ബി പ്രസക്തമാവുന്നത്. കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയില്‍ ബോണ്ടിറക്കി ഇ.എം.എസ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല.
ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ഉചിതമായ മാതൃകകളില്‍ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയോ? ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന അമ്പരപ്പോടെയുള്ള ഒരു ചോദ്യമുണ്ട്. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതിയില്‍ 20 വര്‍ഷംകൊണ്ട് മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തിരിച്ചുപിടിക്കും. പലിശ സര്‍ക്കാരും നല്‍കും. ജനങ്ങള്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകള്‍ ഒറ്റയടിക്ക് ഇതുവഴി ഇപ്പോള്‍ തന്നെ ലഭ്യമാക്കാനാവും. 
വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നല്‍കുന്ന വായ്പയുടെ മുതലും പലിശയും പദ്ധതിയില്‍ നിന്നുതന്നെ തിരിച്ചടയ്ക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്‍റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാര്‍ക്കുകളുടെയും മറ്റും ഏജന്‍സികള്‍ക്ക് നല്‍കുക. ഭൂമി വികസിപ്പിച്ച് വ്യവസായ സംരംഭകര്‍ക്ക് വില്‍ക്കുമ്പോള്‍ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡല്‍ ഉണ്ടാകും.
പക്ഷേ സംസ്ഥാന-ജില്ലാ പാതകളും പാലങ്ങളും പോലുള്ളവ നിര്‍മ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് എങ്ങനെ? ഇതിനായിട്ടാണ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനവും മോട്ടോര്‍ വാഹനനികുതിയുടെ പകുതി വരുമാനവും നിയമത്തിലൂടെ കിഫ്ബിക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തുന്നത്. ഇവയില്‍ നിന്ന് ഭാവിയില്‍ ലഭ്യമാകുന്ന സുസ്ഥിര വരുമാനം കാണിച്ചുകൊണ്ടായിരിക്കും ബോണ്ട് ഇറക്കി പണം സമാഹരിക്കുക.
ഇവയ്ക്കൊക്കെ പുറമേ മറ്റൊന്നുകൂടിയുണ്ട്. ഇന്നിപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്‍റെ സിംഹഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അഞ്ചാം വര്‍ഷം ആകുമ്പോഴേയ്ക്കും റവന്യൂ കമ്മി ഏതാണ്ട് ഇല്ലാതാക്കാനാവും. അപ്പോള്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും. ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീര്‍ക്കാനായി ഉപയോഗപ്പെടുത്താനാവും. 
എന്നാല്‍ പിന്നെ ആ നല്ലകാലം വരുന്നതുവരെ കാത്തിരിക്കുന്നതല്ലേ ഉചിതം? നമ്മുടെ കണക്കുകൂട്ടലുകളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നതിന് എന്താണുറപ്പ്? ഈ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ തന്ത്രത്തെ നൂല്‍പ്പാലത്തിലൂടെയുള്ള അഭ്യാസമെന്ന് ഞാന്‍ വിശേഷിപ്പിച്ചത്. റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം തകിടം മറിയും. ഇതിനുള്ള ഇച്ഛാശക്തിയുണ്ടാകണം. പക്ഷേ വേറെ മാര്‍ഗ്ഗമില്ല. അത്രയും ഗുരുതരമായ സാമ്പത്തികമാന്ദ്യമാണ് കേരളത്തെ തുറിച്ചുനോക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ഇന്നത്തെ സാമ്പത്തികമുരടിപ്പ് ഒരു സാമ്പത്തിക തകര്‍ച്ചയായി മാറും. അത് വലിയൊരു സാമൂഹ്യ ദുരന്തമായിരിക്കും. അതുകൊണ്ട് 2008 ലെന്നപോലെ ഒരു ഉത്തേജക പാക്കേജ് സധൈര്യം നാം ഏറ്റെടുത്തേതീരൂ. അതാണ് ഇത്തവണത്തെ പുതുക്കിയ ബജറ്റിന്‍റെ മര്‍മ്മം.

Friday, March 4, 2016

കേന്ദ്രബജറ്റ് - പാളിപ്പോയ മുഖം മിനുക്കല്‍

ഗുജറാത്ത് മാതൃക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാതൃകയുടെ മുഖമുദ്രയാകട്ടെ, നഗ്നമായ കോര്‍പറേറ്റ് പ്രീണനവും. അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച എല്ലാ ബജറ്റുകളും ഇതിനൊത്തതായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. കോര്‍പറേറ്റ് നികുതി കുറച്ചു. കളളപ്പണം വെളുപ്പിക്കാനുളള ഒത്താശ സര്‍ക്കാര്‍തന്നെ മുന്നോട്ടു വെച്ചു. എണ്ണപ്പാടങ്ങളും എണ്ണവില നിശ്ചയിക്കലും റിലയന്‍സിനു വിട്ടുകൊടുത്തു. ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നു. പക്ഷേ, ജനങ്ങള്‍ക്ക് കാര്യം മനസിലായി.

ഡെല്‍ഹിയിലും ബീഹാറിലും ബിജെപി തോറ്റമ്പി. ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലും തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായി. ഇനി അഞ്ചു സംസ്ഥാനങ്ങളില്‍ക്കൂടി തിരഞ്ഞെടുപ്പു വരികയാണ്. ഇവിടങ്ങളിലും തിരിച്ചടിയുണ്ടായാല്‍ ബിജെപി സര്‍ക്കാരിന്റെ അധികാരത്തില്‍നിന്നുളള പടിയിറക്കം ആരംഭിക്കും. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ജയ് കിസാന്‍ മുദ്രാവാക്യം പുറത്തെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ചെയ്തിരുന്നതുപോലെ അല്‍പം കര്‍ഷകപ്രേമവും സാമൂഹ്യനീതിയുമെല്ലാം പറഞ്ഞുകൊണ്ടേ കോര്‍പറേറ്റ് അജണ്ട ഇന്ത്യയില്‍ വില്‍ക്കാനാവൂ. 2016-17ലെ കേന്ദ്രബജറ്റും ആ വഴിയിലൂടെത്തന്നെയാണ് നീങ്ങുന്നത്. 


കാര്‍ഷിക ചായ്‌വിന്റെ പൊളളത്തരം 

കൃഷിയ്ക്ക് വേണ്ടി 2015-16ല്‍ വകയിരുത്തിയ 15809 കോടിയില്‍ നിന്ന് ഇപ്പോള്‍ 35984 കോടിയായി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016-17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്കു കൊടുക്കുന്ന കാര്‍ഷിക പലിശ സബ്‌സിഡിയായ 15000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊളളിച്ചിരുന്നത്. ഈ സത്യം തുറന്നു പറയാതെ കൃഷിയ്ക്ക് വമ്പന്‍ വര്‍ദ്ധന കൊടുത്തു എന്നു കളളപ്രചാരണം നടത്തുകയാണ്.

പഞ്ചവത്സര പദ്ധതി മാത്രമെടുത്താല്‍ കൃഷിയുടെയും അനുബന്ധമേഖലകളുടെയും അടങ്കല്‍ കേവലം 19394 കോടി രൂപ മാത്രമാണ്. മൊത്തം വാര്‍ഷിക പദ്ധതിയുടെ 2.7 ശതമാനമേ ഇതു വരൂ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഇന്ത്യയില്‍ വരള്‍ച്ചയാണ്. ഫ്രണ്ട്‌ലൈന്‍ വാരികയുടെ ഏറ്റവും പുതിയ ലക്കം മരിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചാണ്. ഗ്രാമീണമേഖലയെ ഗ്രസിച്ചിരിക്കുന്ന ഈ അത്യാപത്ഘട്ടത്തില്‍ കാര്‍ഷിക മേഖലയ്ക്കു നല്‍കിയിരിക്കുന്ന ചെറിയൊരു വര്‍ദ്ധന തികച്ചും അപര്യാപ്തമാണ്. 

കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കയ്യടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊളളത്തരം മനസിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും പതിനഞ്ചു ശതമാനം വെച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷിക മേഖല വളരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. കാര്‍ഷിക വിലകള്‍ പൊതു വിലയെക്കാള്‍ പന്ത്രണ്ടു ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാടു താങ്ങുമോ? യുപിയിലും മറ്റും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുളള വാചകമടി മാത്രമാണ് ഇതുപോലുളള പ്രഖ്യാപനങ്ങള്‍.

കേരളത്തിന്റെ ദുര്‍ഗതി

ഇന്ത്യയിലെ കാര്‍ഷിക മേഖല മുരടിച്ചു നില്‍ക്കുകയാണെങ്കില്‍ കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാര്‍ഷികമേഖല ഏതാണ്ട് ശരാശരി മൂന്നു ശതമാനം നിരക്കിലാണ് വളരുന്നത്. എന്നാല്‍ 2014-15ല്‍ കേരളത്തിലെ കാര്‍ഷികോല്‍പാദനം മൂന്നു ശതമാനം കേവലമായി കുറഞ്ഞു. ഇതിനു മുഖ്യകാരണം, കേരളത്തിലെ നാണ്യവിളകളുടെ വിലകളിലുണ്ടായിട്ടുളള ഭീതിജനകമായ ഇടിവാണ്.

വിദേശരാജ്യങ്ങളില്‍നിന്നുളള അനിയന്ത്രിതമായ ഇറക്കുമതിയുടെ ഫലമാണ് ഈ വിലയിടിവ്. ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുളള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പകരമാണ് നമ്മുടെ നാട്ടിലേയ്ക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുളള ധാര്‍മ്മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. 

റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ 'കരുതലോടെയുളള നീക്ക'മെന്ന് വ്യാഖ്യാനിച്ചു സമാധാനിക്കുന്ന ഒരു മനോരമാ ലേഖനം വായിച്ച് എനിക്ക് അത്ഭുതം തോന്നി. ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവെയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുളളില്‍ നിന്നുകൊണ്ടുതന്നെ റബ്ബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബ്ബര്‍ റീ പ്ലാന്റിംഗ് സബ്‌സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണു തടസം? തായ്‌ലന്റിലും മറ്റും ഇത് ഒന്നര ലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോടു ബന്ധപ്പെടുത്തി ഒരു വരുമാനഉറപ്പു പദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ഗ്രാമീണ ദരിദ്രര്‍ക്ക് ബജറ്റിലെന്തുണ്ട്?
തൊഴിലുറപ്പു പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം നൂറു ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിനു നല്‍കണം. പക്ഷേ ഇപ്പോള്‍ ശരാശരി നാല്‍പതു ദിവസത്തെ തൊഴിലു മാത്രമേ നല്‍കാന്‍ കഴിയുന്നുളളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ഇപ്പോള്‍ 6500 കോടി രൂപ കുടിശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുളള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ദ്ധനയേ ഉളളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്‌ലി വമ്പു പറയുന്നു. 6500 കോടിയുടെ കുടിശിക കിഴിച്ചാല്‍ വെറും 32000 കോടി രൂപയാണ് ഈ പദ്ധതിയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ വകയിരുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 34699 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിരുന്നു എന്നോര്‍ക്കുക.

വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥത്തിലുളള വകയിരുത്തല്‍ പിന്നെയും കുറയും. നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍പ്പോലും ചുരുങ്ങിയത് 65000 കോടിയെങ്കിലും വകയിരുത്തണമെന്നാണ് മതിപ്പുകണക്ക്. 

വിദ്യാഭ്യാസത്തിനുവേണ്ടിയുളള വകയിരുത്തലില്‍ വര്‍ദ്ധനയുണ്ടെങ്കിലും 2015-16നെ അപേക്ഷിച്ച് ദേശീയ വരുമാനത്തിന്റെ ശതമാനമെടുത്താലും ബജറ്റ് അടങ്കലെടുത്താലും വിദ്യാഭ്യാസച്ചെലവ് കുറവാണ്.

ദേശീയ ആരോഗ്യനയപ്രകാരം ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ആരോഗ്യച്ചെലവ് ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടണമെങ്കില്‍ ചെലവ് 25-30 ശതമാനം വെച്ച് ഓരോ വര്‍ഷവും ഉയരണം. എന്നാല്‍ ആരോഗ്യമേഖലയില്‍ 9-10 ശതമാനം മാത്രമേ ഈ വര്‍ഷം വര്‍ദ്ധനയുളളൂ. ഇന്ത്യയിലെ ഔഷധ വ്യവസായമേഖലയ്ക്ക് ഏതാണ്ട് 33000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ലാഭമായി കിട്ടിയത്. ഇന്ത്യാ സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കു മുടക്കുന്ന തുക ഇതിനേക്കാള്‍ കുറവായിരുന്നു.

ഇതുതന്നെയായിരിക്കും ഇപ്പോഴത്തെയും സ്ഥിതി. ദേശീയ ആരോഗ്യ മിഷന്റെ അടങ്കില്‍ ഒരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. വര്‍ദ്ധന വരുത്തിയിരിക്കുന്നത് ഇന്‍ഷ്വറന്‍സ് പരിപാടികള്‍ക്കാണ്. പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനു പകരം അമേരിക്കന്‍ മാതൃകയില്‍ ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യരംഗത്തെ പരിഷ്‌കരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. 

വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും അന്നപൂര്‍ണ സ്‌ക്കീമിനുളള അടങ്കലില്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. 9000 കോടിയില്‍ നിന്ന് 9500 കോടിയാക്കി. ആരോഗ്യം, സ്‌ക്കൂള്‍ വിദ്യാഭ്യാസം, തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തെക്കാള്‍ നാമമാത്ര വര്‍ദ്ധനയേ ഉളളൂ. അംഗനവാടികള്‍ക്ക് 2014-15ല്‍ 16415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15873 കോടി രൂപ മാത്രമേയുളളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയിട്ടുളളത്. 
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയിട്ടുളളൂ. 24000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്കു നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍ ഏഴു ശതമാനമേ വകയിരുത്തിയിട്ടുളളൂ. നഷ്ടപ്പെട്ടത് 52470 കോടി രൂപ. അടുത്ത വര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പം തന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്‌ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ത്താനുമാവില്ലല്ലോ. 
സാമ്പത്തിക മുരടിപ്പിന്റെ ബജറ്റ്
ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ദേശീയ വരുമാനക്കണക്കു തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്. കണക്കു തയ്യാറാക്കുന്നതിലെ പഴയരീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ച ഉളള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യം കൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്തിയിലെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. ഇവര്‍ക്കു വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25000 കോടി രൂപ സര്‍ക്കാരിനു നല്‍കേണ്ടി വന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉളളൂ. ഇതു മനസില്‍ വെച്ചുകൊണ്ട് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാവുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉളളൂ. സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണം. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവു ചുരുക്കാനാണ് ശ്രമിക്കുന്നത്. 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയ വരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റു പ്രകാരം സര്‍ക്കാര്‍ ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്. 
പശ്ചാത്തലസൗകര്യങ്ങള്‍ക്ക് വലിയതോതില്‍ പണം വകയിരുത്തുന്നുവെന്ന അവകാശവാദം ധനമന്ത്രി ഉയര്‍ത്തിയെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിനൊരു ബന്ധവുമില്ല. മൂലധനച്ചെലവില്‍ 2015-16നെ അപേക്ഷിച്ച് ബജറ്റില്‍ വര്‍ദ്ധനയില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് പശ്ചാത്തലസൗകര്യത്തെക്കുറിച്ച് ഇത്രയേറെ വാചകമടിച്ചിട്ടും മൂലധനച്ചെലവ് ഉയര്‍ത്താന്‍ കഴിയാതെ പോകുന്നത്?
ഇതിനുത്തരം ധനക്കമ്മി കുറയ്ക്കുന്നതിനുളള ജെയ്റ്റ്‌ലിയുടെ വേവലാതിയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നു ബജറ്റിലും അനുക്രമമായി ധനക്കമ്മി കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ഇതിപ്പോള്‍ 3.6 ശതമാനമാണ്. ഇത് 3.5 ശതമാനമാക്കി ചുരുക്കാനാണ് ലക്ഷ്യമിടുന്നത്. ധനക്കമ്മി എന്നു പറഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുന്ന തുകയെന്നു ചുരുക്കം. ഭീമന്‍ പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്ക് സ്വകാര്യ നിക്ഷേപകര്‍ വായ്പയെടുത്താണ് മുതല്‍മുടക്കുന്നത്. അതിലൊരു പരിധിയുമില്ല. പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരിന് ഇതു ചെയ്തുകൂടാ എന്ന ചോദ്യമാണ് നാം ഉയര്‍ത്തുന്നത്. അതിനുളള നവലിബറല്‍ സിദ്ധാന്തക്കാരുടെ മറുപടി, സര്‍ക്കാര്‍ വലിയ തോതില്‍ വായ്പയെടുത്താല്‍ പലിശനിരക്ക് വര്‍ദ്ധിക്കുമെന്നും സ്വകാര്യ നിക്ഷേപകര്‍ക്ക് മുതല്‍മുടക്കാനുളള അഭിനിവേശം കുറയുമെന്നുമാണ്. നമ്മുടെ വാദം നേര്‍വിപരീതമാണ്. പൊതുനിക്ഷേപത്തിന്റെ പൂരകമായി സ്വകാര്യനിക്ഷേപം ഉയരുകയേ ഉളളൂ. 
കോര്‍പറേറ്റുകള്‍ക്ക് ഇളവ്
കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തളളുന്നു. ഭീമന്‍ പശ്ചാത്തല സൗകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്‌കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ.

ഓരോ വര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിനു നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്കു നല്‍കേണ്ടെന്നു തീരുമാനിച്ചു. 

ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുളള എക്‌സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതു മൂലമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ അധികനികുതിഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്‌സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി.

മാത്രമല്ല, പിഎഫ് വായ്പയുടെ അറുപതു ശതമാനത്തിനു നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദ്ദേശവും കൊണ്ടുവന്നു. ഈ നിര്‍ദ്ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റു നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുളള സമയബന്ധിത പരിപാടി തുടരും. 

ജെയ്റ്റ്‌ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നുളളതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്കു നല്‍കുന്ന സബ്‌സിഡി കുറയ്ക്കാം. അവരില്‍ നിന്നുളള നികുതി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതിഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുളള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര.

ജനവിരുദ്ധം കേരളത്തിന് നിരാശ

കേന്ദ്രബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്ന് ബിജെപിക്കാരും സമ്മതിക്കും. പക്ഷേ, റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ കരുതലോടെയുള്ള നീക്കമെന്ന് വ്യാഖ്യാനിക്കുകയാണ് മനോരമ ലേഖകന്‍! ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബര്‍ റീപ്ളാന്റിങ് സബ്സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍നിന്ന് ഒരുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണ് തടസ്സം? തായ്ലന്‍ഡിലും മറ്റും ഇത് ഒന്നരലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോട് ബന്ധപ്പെടുത്തി ഒരു വരുമാന ഉറപ്പുപദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ആസിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുപകരമാണ് നമ്മുടെ നാട്ടിലേക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുള്ള ധാര്‍മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാന പൊതുമേഖലയ്ക്കുള്ള ധനസഹായത്തിന്റെയും പുതിയ പ്രോജക്ടുകളുടെയും കാര്യം നിരാശാജനകമാണ്. ഏതാണ്ട് വൈരാഗ്യബുദ്ധിയോടെ സംസ്ഥാനത്തോട് പെരുമാറുന്നതായി തോന്നിപ്പോകുന്നു.
കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി ഈ കേന്ദ്രബജറ്റ് രൂക്ഷമാക്കും. കേരളത്തെ മാത്രമല്ല, രാജ്യത്തെ മൊത്തത്തിലെടുത്താലും ഇതുതന്നെ സ്ഥിതി. ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ദേശീയ വരുമാനക്കണക്ക് തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്.  കണക്ക് തയ്യാറാക്കുന്നതിലെ പഴയ രീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യംകൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്ത്തിയിലെത്താതെ വഴിമുട്ടിനില്‍ക്കുകയാണ്. ഇവര്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25,000 കോടി രൂപ സര്‍ക്കാരിന് നല്‍കേണ്ടിവന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉള്ളൂ. ഇത് മനസ്സില്‍വച്ച് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാകുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. സര്‍ക്കാര്‍ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. എന്നാല്‍, എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവുചുരുക്കാനാണ് ശ്രമിക്കുന്നത്. 2009–10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയവരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റ് പ്രകാരം സര്‍ക്കാര്‍ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്.
യാഥാര്‍ഥ്യം ഇതാണെങ്കിലും കൃഷിക്കും ഗ്രാമീണജനതയ്ക്കും ഉത്തേജനം നല്‍കുന്ന ബജറ്റെന്ന പ്രശംസയാണ് ഭൂരിപക്ഷം മാധ്യമങ്ങളും ചാര്‍ത്തിക്കൊടുത്തത്. കൃഷിക്കുവേണ്ടി 2015–16ല്‍ വകയിരുത്തിയ 15,809 കോടിയില്‍നിന്ന് ഇപ്പോള്‍ 35,984 കോടിയായി ഉയര്‍ത്തി എന്നാണ് ധനമന്ത്രി പ്രസംഗിച്ചത്. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016–17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്ക് കൊടുക്കുന്ന കാര്‍ഷിക പലിശ സബ്സിഡിയായ 15,000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊള്ളിച്ചിരുന്നത്. ഈ സത്യം തുറന്നുപറയാതെ കൃഷിക്ക് വമ്പന്‍ വര്‍ധന കൊടുത്തു എന്ന് കള്ളപ്രചാരണം നടത്തുകയാണ്.
കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കൈയടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം മനസ്സിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും 15 ശതമാനംവച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷികമേഖല വളരുമെന്ന് പ്രതീക്ഷിക്കാനാകില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. കാര്‍ഷിക വിലകള്‍ പൊതുവിലയേക്കാള്‍ 12 ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാട് താങ്ങുമോ? യുപിയിലും മറ്റും വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വാചകമടി മാത്രമാണ് ഇതുപോലുള്ള പ്രഖ്യാപനങ്ങള്‍.
ഈ ബജറ്റ് പാവങ്ങള്‍ക്ക് എന്തുനല്‍കി? തൊഴിലുറപ്പ് പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം 100 ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിന് നല്‍കണം. പക്ഷേ,  ഇപ്പോള്‍ ശരാശരി 40 ദിവസത്തെ തൊഴില്‍മാത്രമേ നല്‍കാന്‍ കഴിയുന്നുള്ളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ആയിരക്കണക്കിന് കോടി കുടിശ്ശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുള്ള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ധനയേയുള്ളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്ലി വമ്പുപറയുന്നു. ചുരുങ്ങിയത് 65,000 കോടി രൂപയെങ്കിലും വകയിരുത്താതെ കുടിശ്ശിക തീര്‍ക്കാനും തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയില്ല. ഇപ്പോള്‍ വകയിരുത്തിയത് കേവലം 38,500 കോടി രൂപ.
ആരോഗ്യം, സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തേക്കാള്‍ നാമമാത്ര വര്‍ധനയേ ഉള്ളൂ. അങ്കണവാടികള്‍ക്ക് 2014–15ല്‍ 16,415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15,873 കോടി രൂപ മാത്രമേയുള്ളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയത്.
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയുള്ളൂ. 24,000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്ക് നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍, ഏഴുശതമാനമേ വകയിരുത്തിയുള്ളൂ. നഷ്ടപ്പെട്ടത് 52,470 കോടി രൂപ. അടുത്തവര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പ്പംതന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശം ഉയര്‍ത്താനുമാകില്ലല്ലോ!
മറുവശത്ത്, കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു.  ഭീമന്‍ പശ്ചാത്തല സൌകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഓരോവര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാവര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിന് നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്ക് നല്‍കേണ്ടന്ന് തീരുമാനിച്ചു.
ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുള്ള എക്സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതുമൂലമാണ്. കഴിഞ്ഞ ഒരുവര്‍ഷം ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ അധികനികുതി ഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി. മാത്രമല്ല, പിഎഫ് വായ്പയുടെ 60 ശതമാനത്തിന് നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദേശവും കൊണ്ടുവന്നു. ഈ നിര്‍ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റ് നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തുടരും. 2015–16ല്‍ ആദായനികുതി ഇനത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 46,000 കോടിയുടെ കുറവുണ്ടായി. എന്നാല്‍,  എക്സൈസ് നികുതിയിലെ വര്‍ധന ഈ കുറവ് നികത്തി. പരോക്ഷ നികുതികളിലുള്ള ആശ്രിതത്വം ഇനിയും ഉയരും.
ജെയ്റ്റ്ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്ക് നല്‍കുന്ന സബ്സിഡി കുറയ്ക്കാം. അവരില്‍നിന്നുള്ള നികുതി വര്‍ധിപ്പിക്കാം. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതി ഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര

Read more: http://www.deshabhimani.com/index.php/articles/news-articles-02-03-2016/542854

Monday, February 15, 2016

കേരളം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ....

കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 2016-17ലെ ബജറ്റ്രേഖ വിരചൂണ്ടുന്നത്. ആസിയാ കരാറും മറ്റും കേരളത്തിന്റെ നാണ്യവിളകളെ തകത്തിരിക്കുന്നുവെന്ന് അവയെ സ്വാഗതംചെയ്തവപോലും കേഴുകയാണ്. നിനച്ചിരിക്കാതെ മറ്റൊരു അപകടംകൂടി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. എണ്ണവിലയിടിവ് നീണ്ടുനിക്കുകയാണെങ്കിഫിനിന്ന് കൂടുതപേ തിരിച്ചുപോരേണ്ടിവരും. ഗഫ് പണവരുമാനം ഇടിയും. ഈനില തുടന്നാ നമ്മുടെ സാമ്പത്തികവളച്ച പ്രതിവഷം 34 ശതമാനംവരെ ഇടിയാമെന്ന് ഇക്കണോമിക് റിവ്യൂ ജാഗ്രതപ്പെടുത്തുന്നു. ഇത്തരമൊരു സാമ്പത്തികമാന്ദ്യം ഉണ്ടായാ കേരളത്തിലെ ക്ഷേമനേട്ടങ്ങ നിലനിത്താനും കഴിയാതെപോകും. 
 2006-നുശേഷം കേരളസമ്പദ്ഘടന ശരാശരി 7.6 ശതമാനം നിരക്കി വളരുകയായിരുന്നു. എന്നാ, ഈ പതിറ്റാണ്ടിന്റെ ആദ്യത്തെ അഞ്ചുവഷമെടുത്താ സാമ്പത്തികവളച്ച 6.1 ശതമാനം വീതമേ ഉണ്ടായിട്ടുള്ളൂ. 2004-05 സ്ഥിരവില വരുമാനത്തിലാണ് ഈ കണക്കുകൂട്ട. എന്നാ, എക്കണോമിക് റിവ്യൂ 2011-12 വിലനിലവാരത്തി കണക്കുകൂട്ടുമ്പോ 2013-14 കേരളം 4.3 ശതമാനമേ വളന്നുള്ളൂ. അതേസമയം, 2014-15 6.2 ശതമാനം വളന്നു. ഈ വളച്ച ഒരു കുതിപ്പായി ചില തെറ്റിദ്ധരിച്ചിരിക്കയാണ്. എന്നാ, ദേശീയ സാമ്പത്തികവളച്ച ഈ പുതിയ കണക്കുരീതിപ്രകാരം 7.3 ശതമാനമാണ്.
പതുകളുടെ അവസാനംമുത കേരളത്തിലെ സാമ്പത്തികവളച്ച ദേശീയ ശരാശരിയെക്കാ മികച്ചതായിരുന്നു. അതാണ് ഇപ്പോ തകിടംമറിഞ്ഞിരിക്കുന്നത്. കാഷികമേഖലയിലെ ഉത്‌പാദനം സമീപകാലത്ത് തുടച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണ്. 2014-15 കാഷികവളച്ച 4.67 ശതമാനമാണ്. കഴിഞ്ഞവഷവും കാഷികോത്‌പാദനം കുറയുകയാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തി വരുമ്പോ ഉണ്ടായ ഉത്‌പാദനത്തെക്കാ കുറവാണ് പടിയിറങ്ങുമ്പോഴുള്ള ഉത്പാദനം. വ്യവസായമേഖലയിലും മുരടിപ്പാണ്. ദേശീയ ശരാശരിയെക്കാ വളരെ താഴ്ന്നതാണ് കേരളത്തിലെ വ്യവസായവളച്ച.
പരമ്പരാഗതമേഖലക തകച്ചയിലാണ്. പൊതുമേഖല നഷ്ടത്തിലായി. പുതിയ വകിട വ്യവസായങ്ങളൊന്നും വരുന്നില്ല. ചെറുകിടമേഖലയിലാണ് അല്പം പ്രസരിപ്പുള്ളത്. കെട്ടിടനിമാണമേഖലയുടെ വളച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗഫ് മേഖലയിലെ പ്രതിസന്ധി താമസംവിനാ നമ്മുടെ സേവനത്തുറകളെയും ബാധിക്കാ പോവുകയാണ്.ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് യു.ഡി.എഫ്. സക്കാ എന്തുചെയ്തു എന്നുള്ളതാണ് ബജറ്റ് വിലയിരുത്തുമ്പോ ഉന്നയിക്കേണ്ട ചോദ്യം. കേരളസക്കാറിന്റെ ധനകാര്യത്തെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിമൂലം വികസനപ്രവത്തനങ്ങക്ക് പണമില്ല എന്നുള്ളതാണ് സത്യം.
ധനകാര്യവഷം അവസാനിക്കാ ഇനി ബാക്കി ഒന്നരമാസം. 27,833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പക്ഷേ, ഇന്നലെവരെയുള്ള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം മാത്രം. ട്രഷറിയിനിന്ന് പദ്ധതിപ്രവത്തനങ്ങക്കുവേണ്ടി വകുപ്പുക പിവലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞവഷം പദ്ധതിയടങ്ക 22,762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോ നിയമസഭയി വിതരണംചെയ്തിരിക്കുന്ന സി.എ.ജി.യുടെ 2014-15ലെ ഫിനാസ് അക്കൗണ്ട് റിപ്പോട്ട് പറയുന്നത്. ഈവഷം ഇത് 50 ശതമാനമെത്തിയാ മഹാഭാഗ്യം.കഴിഞ്ഞ വഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവഷത്തി ചെലവാക്കാതെ പാഴാക്കാ പോകുന്നത് 12,000 കോടി രൂപയാണ്. രണ്ടുവഷംകൊണ്ട് 22,000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പ്രഖ്യാപനങ്ങളെല്ലാം വീവാക്കുകളാവുകയാണ്. കഴിഞ്ഞ വഷം ബജറ്റ് പ്രസംഗത്തി 1931 കോടി രൂപയുടെ പുതിയ പദ്ധതിക കെ.എം. മാണി പ്രഖ്യാപിച്ചു. അംഗീകൃതപദ്ധതിയിക്കൊള്ളിച്ചിരുന്ന പരിപാടികക്കുപുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം. ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ കാരണം, നികുതിപിരിവി വന്നിരിക്കുന്ന വലിയ തകച്ചയാണ്.
കഴിഞ്ഞ അഞ്ചുവഷത്തിനിടയി സംസ്ഥാന ഖജനാവിന്‌ നഷ്ടപ്പെട്ട വരുമാനത്തിന്റെ കണക്കെടുത്താ നാം ഞെട്ടും. 2011-12 മുത 2015-16 വരെയുള്ള അഞ്ച്‌ ബജറ്റുകളി പിരിക്കുമെന്ന്‌ പ്രഖ്യാപിച്ച നികുതി 1.85 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ ആറായിരം കോടി രൂപയുടെ പ്രഖ്യാപിത അധിക വിഭവസമാഹരണവുംകൂടി ഉപ്പെടുത്തിയാ ഈ തുക 1.91 ലക്ഷം കോടി വരും. യഥാഥത്തി പിരിച്ച നികുതി 1.61 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നികുതിവരുമാനം ചോന്നുവെന്ന്‌ അഥം. അതേസമയം, .ഡി.എഫിന്റെ കാലത്ത് ബജറ്റി പറഞ്ഞതിനെക്കാ കൂടുത നികുതി ഓരോ വഷവും പിരിച്ചിട്ടുണ്ട്.
വാണിജ്യനികുതികളുടെ പിരിവുമാത്രം 106 ശതമാനമാണ്.1.61 ലക്ഷം കോടി രൂപയുടെ നാലി മൂന്നുഭാഗവും പദ്ധതിയിതര ചെലവുകളാണ്. പ്രഖ്യാപിച്ച 30,000 കോടികൂടി പിരിച്ചെടുക്കാ കഴിഞ്ഞിരുന്നെങ്കി കേരളത്തിന്റെ പദ്ധതിയടങ്ക 50 ശതമാനംകൂടി വധിപ്പിക്കാ കഴിയുമായിരുന്നു. ഇതിനുപകരം പ്രഖ്യാപിത പദ്ധതിതന്നെ നമുക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. കോട്രാക്ടമാക്ക് കൊടുക്കാനുള്ള തുക 1500-ഓളം കോടി രൂപ കുടിശ്ശികയായി. തന്മൂലം മൂലധനച്ചെലവ് മുരടിച്ചു. 
റവന്യൂവരുമാനം വധിക്കാത്തതുമൂലം പദ്ധതിച്ചെലവ്‌ വെട്ടിച്ചുരുക്കിയിട്ടും റവന്യൂകമ്മി ഉയന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ യു.ഡി.എഫ്. സക്കാ അധികാരത്തി വരുമ്പോ റവന്യൂകമ്മി ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനം വരുമായിരുന്നു. അത് 2.29 ശതമാനമായി കുറയ്ക്കുന്നതിന് ആ സക്കാറിന് കഴിഞ്ഞു. ഇതിനുവേണ്ടി ചെലവുകശനമായി ചുരുക്കുന്ന നയമാണ് അവ സ്വീകരിച്ചത്. തുടന്നുവന്ന എ.ഡി.എഫ്. സക്കാ ചെലവ് ചുരുക്കുന്നതിനു പകരം വരുമാനം വധിപ്പിച്ചുകൊണ്ട് കമ്മി കുറയ്ക്കാനാണ് പരിശ്രമിച്ചത്.
യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ വരുമാനത്തിന്റെ വധന പ്രതിവഷം 10.98 ശതമാനം ആയിരുന്നത് എ.ഡി.എഫ്. സക്കാറിന്റെ കാലത്ത് 17.6 ശതമാനമായി ഉയന്നു. റവന്യൂ കമ്മിയാകട്ടെ 2010-11 ആയപ്പോഴേക്കും 1.39 ശതമാനമായി താഴ്ന്നു. 2012-13 ഈ കമ്മി ഇല്ലാതാക്കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. എന്നാ, 2012-13 റവന്യൂ കമ്മി 2.69 ആയി ഉയന്നു. 2013-14 അത് വീണ്ടും 2.85 ആയി. ബജറ്റ് പ്രസംഗത്തി കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചെല്ലാം വാചകമടി ഉണ്ടാകുമെങ്കിലും പ്രവൃത്തി നേവിപരീതമായിരുന്നു.
ചെലവ് ചുരുക്കിയുമില്ല, വരുമാനം വധിപ്പിച്ചുമില്ല. റവന്യൂ വരുമാനവധന വീണ്ടും ഏതാണ്ട് 11 ശതമാനമായി താഴ്ന്നു. ഇതിന്റെ ഫലമായി റവന്യൂ കമ്മി വഷം കഴിയുന്തോറും വീത്തുവന്നു.2011-12 റവന്യൂ 5534 കോടി രൂപയായിരിക്കുമെന്നായിരുന്നു ബജറ്റ് പ്രവചനം. യഥാഥ കണക്ക് വെച്ചപ്പോ 8034 കോടി രൂപ. 2012-13 ബജറ്റി പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്നുമടങ്ങായി വധിച്ച് 9351 കോടി രൂപയായി. 2013-14 വീണ്ടും ബജറ്റി റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വധിച്ച് 11,308 കോടിയായി. ഇതിനിന്ന് പാഠം പഠിച്ച് 2014- കമ്മി ഉയത്തി 7132 കോടിയായി ബജറ്റി ക്രമീകരിച്ചു. എന്നാ, ധനകാര്യവഷം അവസാനിച്ചപ്പോ ഇത് 13,795 കോടിയെന്ന സവകാലറെക്കോഡിലെത്തി. പുതുക്കിയ കണക്കുപ്രകാരം 2015-16 റവന്യൂ കമ്മി 10,814 കോടി രൂപയാണ്. അന്തിമ കണക്കുവരുമ്പോ ഇത് ചുരുങ്ങിയത് 13,000 കോടി രൂപയെങ്കിലും വരും. വരുമാനം പെരുപ്പിച്ചുകാണിച്ചാണ് കമ്മിക്കു കടിഞ്ഞാണിട്ടിരിക്കുന്നത്.   
2016-17ലെ ബജറ്റുപ്രകാരം റവന്യൂകമ്മി 9897 കോടി രൂപയാണ്. ഇവിടെയും കമ്മി കുറച്ചുകാണിക്കാ വരുമാനം പെരുപ്പിച്ചിരിക്കുന്നു. ഇക്കണോമിക് റിവ്യൂവി ഒന്നാമധ്യായത്തിത്തന്നെ കേന്ദ്ര സക്കാറിനിന്നുള്ള ഗ്രാറ് ഇ എയിഡ് ഇത്തവണ 1000 കോടിയെങ്കിലും കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര ഗ്രാറ് ഇ എയിഡ് 24 ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. കഴിഞ്ഞ അഞ്ചുവഷം 11 ശതമാനം വേഗത്തിലാണ് നികുതിവരുമാനം ഉയന്നത്. പക്ഷേ, അടുത്തവഷം അത് 18 ശതമാനംകണ്ട് ഉയരും എന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാറ്റിനുംപുറമെ 1575 കോടി രൂപയുടെ അധികച്ചെലവും ഉമ്മചാണ്ടി ബജറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോഡ് കമ്മിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്. 

റവന്യൂ കമ്മി ഇങ്ങനെ തുടരുകയാണെങ്കി അത് സക്കാറിന് ബജറ്റിനുപുറത്ത് പൊതുമേഖലാ കമ്പനികളുടെയും മറ്റും വായ്പയെടുക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ആത്യന്തികമായി ഈ കമ്പനികളുടെയെല്ലാം ഉടമസ്ഥത സക്കാറിനാണല്ലോ. സക്കാ പാപ്പരാണെങ്കി പിന്നെ കമ്പനികക്ക് ആര്‌ വായ്പ കൊടുക്കും? ക്കാ ധനകാര്യസ്ഥിതി ഇങ്ങനെ തുടന്നാ പശ്ചാത്തലസൗകര്യ വികസനത്തെക്കുറിച്ചും മറ്റുമുള്ള ബജറ്റിലെ ഭാവനക ദിവാസ്വപ്നങ്ങളായിത്തീരും. കേരളത്തിന്റെ ധനകാര്യനയത്തി സമൂലമായ ഒരു പൊളിച്ചെഴുത്ത്‌ കൂടിയേതീരൂ.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...