thomas isaac

Wednesday, October 28, 2015

സ്ത്രീപക്ഷം നഷ്ടപ്പെടുന്ന കുടുംബശ്രീ

 കുടുംബശ്രീ മിഷനിലെ അഴിമതികളെക്കുറിച്ചുളള ലേഖനത്തോട് അനേകം  കുടുംബശ്രീ പ്രവര്‍ത്തകരും സുഹൃത്തുക്കളും  നേരിട്ടും ഫോണ്‍ മുഖേനയും പ്രതികരിച്ചു. യു.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കുടുംബശ്രീ മിഷനിലുണ്ടായിട്ടുള്ള അധപ്പതനം ഞാന്‍ പറഞ്ഞതിനെക്കാള്‍ രൂക്ഷമാണ്. അഴിമതിയേക്കാള്‍ ഗുരുതരമാണ്  കുടുംബശ്രീ മിഷനില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധതത.   ആലപ്പുഴ ജില്ലാ മിഷന്‍ മേധാവിയ്ക്കെതിരെ  ജെന്‍െറര്‍  കണ്‍സള്‍ട്ടന്‍റ് സ്ത്രീപീഡനക്കേസ് കൊടുക്കുന്നതിലെത്തി നില്‍ക്കുകയാണ് സ്ഥിതി. കേരളത്തിന്‍റെ അഭിമാനമായ ഈ സ്ത്രീ പ്രസ്ഥാനത്തെ. ഇത്തരം അധമാന്മാരുടെ കയ്യില്‍ നിന്ന് മോചിപ്പിച്ചേ തീരൂ.നന്മയുളള എല്ലാം  നശിപ്പിച്ചേ പടിയിറങ്ങു എന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് കുടുംബശ്രീ രൂപം കൊണ്ടത്. ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‍ 'അധികാരവികേന്ദ്രീകരണം സ്ത്രീശാക്തികരണത്തിന്' എന്നതായിരുന്നു. എന്നാല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 2000ത്തില്‍ ഈ മുദ്രാവാക്യത്തിന് ഒരു പാഠഭേദം ഉണ്ടായി. 'സ്ത്രീശാക്തീകരണം അധികാരവികേന്ദ്രീകാരണത്തിന്' എന്നതായി. അധികാരവികേന്ദ്രീകരണത്തില്‍ സുതാര്യതയും  ജനപങ്കാളിത്തവും സ്ഥായിയാക്കുന്നതിന്  വനിതാ ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്കും ഒരു മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്നായിരുന്നു കാഴ്ചപ്പാട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനേകം പരിശീലനപരിപാടികള്‍, സ്ത്രീ പദവിപഠനം, മുന്‍വനിതാ ജനപ്രതിനിധികളുടെ കൂട്ടയിമകള്‍ തുടങ്ങിയവയ്ക്ക് രൂപംനല്‍കി. ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം സ്ത്രീശാക്തീകരണവും കുടുംബശ്രീയുടെ തുല്യപ്രാധാന്യമുള്ള ലക്ഷ്യമായി തീര്‍ന്നു.

2001-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പതിവുപോലെ എല്ലാ പുരോഗമനപരമായ തുടക്കങ്ങളും അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കുടുംബശ്രീ ഇതിനകം നേടിയ അംഗീകാരവും അര്‍പ്പണബോധവുമുള്ള ഏതാനും ഉദ്യോഗസ്ഥരുടെ കടുംപിടുത്തവും കാര്യമായ മാറ്റങ്ങള്‍ കുടുംബശ്രീ സംവിധാനത്തില്‍ വരാതിരിക്കാന് കാരണമായി. എന്നാല്‍ കൂടുതല്‍ പഞ്ചായത്ത്/നഗരസഭകളിലേക്ക് കുടുംബശ്രീയെ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ലാ മിഷനുകളില്‍ ഉണ്ടായിരുന്ന അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരെ മിക്കയിടങ്ങളില്‍നിന്നും മാറ്റുകയും ലീഗിന്റെ നേതാക്കളെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കുകയും ചെയ്തു. 

എന്നാലും കുടുംബശ്രി സംസ്ഥാനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാന്‍ ശേഷിയുള്ളവരുടെ സംഘമായിരുന്ന നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ജില്ലാമിഷനുകളുടെ അധികാരബോധവും ജനാധിപത്യം ഇല്ലായ്മയും കുടുംബശ്രീ സംഘടനാസംവിധാനത്തെ ബാധിച്ചിരുന്നു. ഇതു സംബന്ധിച്ച് 2003-ല്‍ നെതര്‍ലന്‍ഡ് ഏജന്‍സി നടത്തിയ പഠനത്തില്‍ കുടുംബശ്രീ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്ത്രീശക്തീകരണ വിരുദ്ധ സമീപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പഠനം പ്രസിദ്ധപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുത്തിരുന്നില്ല.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ത്രീ സൌഹൃദ സമീപനം
ബ്യൂറോക്രാറ്റ് ശൈലിയെലേക്കുള്ള കുടുംബശ്രീ മിഷന്‍റെ വഴിമാറ്റത്തെ തിരുത്തി മിഷനെ നവീകരക്കുന്നതിനുള്ള സമീപനമാണ് 2006ല്‍ അധികാരത്തില്‍ വന്ന എല്‍‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടൊപ്പം ജനാധിപത്യം, തുല്യത, സുതാര്യത, സാമൂഹ്യനീതി, അവകാശാധിഷ്ടിതം എന്നീ മൂല്യങ്ങളെ മുന്‍നിര്‍ത്തി ഒട്ടേറെ പരിഷ്കാരങ്ങള്‍ കുടുംബശ്രീയുടെ നടത്തിപ്പില്‍ കൊണ്ട് വന്നു. വിസ്തരഭയത്താല്‍ ഇവയില്‍ പ്രധാനപ്പെട്ടവ മാത്രമേ സൂചിപ്പിക്കുന്നുളളൂ.

കുടുംബശ്രീ സംഘടനയെ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. ഇതിനായി കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ദൈനന്തിനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് നിയന്ത്രിച്ചു. ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് പകരം തിരഞ്ഞെടുക്കുനതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. അത്പോലെ തന്നെ സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘ സമീപനവും ശക്തമായ പിന്തുണസംവിധാനവും ഉറപ്പ് വരുത്തി. അവകാശ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സ്ത്രീപദവി പഠനം സാര്‍വത്രികമാക്കി. കുടുംബശ്രീ ഭാരവാഹികള്‍ക്ക് മിഷന്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവസരങ്ങള്‍ നല്‍കി. ഇത് ചില ചില്ലറ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി.

ജില്ലാ മിഷന്‍ മീറ്റിങ്ങില്‍ താമസിച്ചെത്തിയ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരെ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറ്റാതിരുന്ന ഡി.എം.സി.യെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു സങ്കോചവും സംശയവുമുണ്ടായിരുന്നില്ല. മാത്രമല്ല, ജില്ലാമിഷനുകളുടെയും സംസ്ഥാനമിഷനുകളുടെയും പ്രവര്‍ത്തനത്തില്‍ സ്വീകരിച്ചിരുന്ന രീതിയും ശൈലിയും ഈയവസരത്തില്‍ നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

1. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ ജില്ലാമിഷന്‍റെ കീഴുദ്യോഗസ്ഥരല്ല എന്നും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ സംവിധാനത്തിലെ സ്ത്രീസമൂഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും അവരോട് തനിക്ക് മുകളിലുള്ള ഒരു നേതൃത്വതലത്തില്‍ നില്‍ക്കുന്ന വ്യക്തിയോട് പുലര്‍ത്തേണ്ട ബഹുമാനവും ആദരവും പുലര്‍ത്തി ഇടപെടണമെന്നത് മിഷന്‍റെ കര്‍ശന നിബന്ധനയായിരുന്നു.

2. റിവ്യു യോഗങ്ങളില്‍ ചോദ്യം ചോദിക്കലും കീഴുദ്യോഗസ്ഥരെ വിരട്ടുന്ന ശൈലിയും ഒരു കാരണവശാലും പുലര്‍ത്താന്‍ പാടില്ല എന്ന് പ്രവര്‍ത്തനനേട്ടങ്ങളുടെ പുരോഗതി തുല്യതാബോധത്തോടെ വിശകലനം ചെയ്യുന്ന രീതിയാണ് അവലംബിക്കേണ്ടതെന്നും റിവ്യു മീറ്റിങ്ങിനുള്ള നിബന്ധനയായിരുന്നു.
3. ഏതൊരു റിവ്യു മീറ്റിങ്ങുകളായാലും യോഗങ്ങളായാലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കിയതിനുശേഷം അവര്‍ക്കൊപ്പം കഴിക്കണ്ടതാണ് മിഷന്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നായിരുന്നു നിബന്ധന.
4. മീറ്റിങ് നടക്കുന്ന സ്ഥലങ്ങളും ജില്ലാ മിഷന്‍ ഓഫീസുകളിലും ടോയ്‌ലറ്റ്, വെള്ളം, ബക്കറ്റ്-മഗ് എന്നിവ ഉണ്ടെന്നുറപ്പാക്കേണ്ട ചുമതല മിഷന്റെ ജീവനക്കാര്‍ക്കായിരുന്നു.

5.   എല്ലാ ജില്ലാ മിഷന്‍ ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ്/എഡിഎസ് ഭാരവാഹികളെത്തുമ്പോള്‍ ഇരിക്കുന്നതിനുള്ള കസേരയും കുടിവെള്ളവും ഉറപ്പാക്കിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു.

ആലപ്പുഴ ജില്ലയിലെ എടി പോടീ സംസ്കാരം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ജില്ലാ മിഷനുകള്‍ മാത്രമല്ല ഇപ്പോള്‍ സംസ്ഥാന മിഷന്‍ പോലും ലീഗ്-കോണ്‍ഗ്രസ്‌ ജീവനക്കാരെ കൊണ്ട് നിറച്ചു. ഇവരില്‍ നല്ലൊരു പങ്കിനും അര്‍പ്പണബോധമോ സാമൂഹ്യപ്രതിബദ്ധതയോ എന്തിന് സ്ത്രീസൌഹൃദ സമീപനം പോലുമില്ല. എനിക്ക് നേരിട്ടറിയാവുന്ന ആലപ്പുഴ ജില്ലാ മിഷന്‍റെ അനുഭവങ്ങള്‍ വിവരിക്കാം. സ്ത്രീകളോടുള്ള ഇടപെടല്‍ അധികാരത്തിന്‍റെയും അശ്ലീലത്തിന്‍റെയും  ഭാഷയില്‍ മാത്രം ഇടപെടാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് ജില്ലാ മിഷന്‍ കോഡിനേറ്ററായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
അസഹനീയമാണ് ഇദ്ദേഹത്തിന്‍റെ പെരുമാറ്റം.  ഒരു അവലോകന യോഗത്തില്‍ കൈനകരി സി.ഡി.എസ് ചെയര്‍പേര്‍സനെ എടിയെന്നും പോടീയെന്നുമൊക്കെ സംബോധന ചെയ്തതോടെ യോഗം പൊട്ടിത്തെറിയിലെത്തി.  സ്ത്രീകളൊന്നടങ്കം ഇയാള്‍ക്കെതിരെ  പരാതി നല്‍കി.  അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞു. പക്ഷേ, യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ജില്ലയിലെ 90%ത്തോളം സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ മിഷന്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തി പിന്നീട് അത് ഉപരോധമായി മാറി. രണ്ടാഴ്ച്ചയോളം ഓഫീസ് അടഞ്ഞു കിടന്നു.

ഈ സമരത്തില്‍ മന്ത്രി ഡോക്ടര്‍ എം.കെ മുനീര്‍ നേരിട്ട് ഇടപെട്ടു.  ജില്ലാ മിഷന്‍ കോഡിനേറ്ററെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി മരവിപ്പിച്ചു. ബഹുഭൂരിപക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും അസ്വീകാര്യനായ ഇദ്ദേഹത്തെ സ്ഥലം മാറ്റണം എന്ന നിര്‍ദേശം പോലും സ്വീകരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായില്ല. പോലീസിനെ ഉപയോഗപ്പെടുത്തി സമരം പൊളിക്കാനായി ശ്രമം. ഇന്നും കുടുംബശ്രീയിലെ അനേകം സ്ത്രീകള്‍ ഈ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുകയാണ്.
ഈ ഉദ്യോഗസ്ഥനാകട്ടെ എക്സ്റ്റന്‍ഷന്‍ വാങ്ങി ആലപ്പുഴയില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ ഇയാളുടെ  ഇഷ്ടവിനോദം തന്നോടൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ച സഹപ്രവര്‍ത്തകരെയും എതിര്‍ക്കാന്‍ വന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും ആക്ഷേപ്പിക്കുകയും മാനസീകമായി പീഡിപ്പിക്കുകയുമാണ്. ഈ ക്രൂരവിനോദത്തിന്‍റെ ഒരു  ഇരയാണ് കുടുംബശ്രീ ജന്‍റര്‍ കണ്‍സല്‍ട്ടന്‍റ് ആയ മോള്‍ജി ഖാലിദ്‌. അവര്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ ആന്റി ഹറാസ്മെന്‍റ് ചെയര്‍മാന് സമര്‍പ്പിച്ചിരിക്കുന്ന പരാതി ഞെട്ടിപ്പിക്കുന്നതാണ്.

നിയമവിരുദ്ധമായ ഓഫീസ് ഓ‍ര്‍ഡറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച മോള്‍ജി ഖാലിദിനു തല്ലുകൊടുക്കുകയാണ് വേണ്ടത് എന്ന്   ആക്രോശിച്ചതും അതു പരാതിയായതും ആന്‍റി ഹരാസ്മെന്‍റ് സെല്‍ ഇടപെട്ടതുമെല്ലാം പരാതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. ആ പരാതി നല്‍കിയതിന്‍റെ പേരില്‍ പിന്നീട് മോള്‍ജി അനുഭവിക്കേണ്ടിവന്നത് ഭീകരമായ മാനസിക പീഡനങ്ങളാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍  ആക്ഷേപിച്ചും പരിഹസിച്ചും ഈ ജീവനക്കാരിയെ മാനസികമായി തകര്‍ക്കുകയാണ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍.

താന്‍ നേരിടുന്ന പീഡനങ്ങള്‍ ഒറ്റക്കത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടാണ് മോള്‍ജി ഖാലിദിന്‍റെ പരാതി അവസാനിക്കുന്നത്. താനാണ് ശമ്പളം തരുന്നതെന്നും താന്‍ പറയുന്നതെല്ലാം അനുസരിക്കണമെന്നും വൃത്തികെട്ട ചുവയോടെ സംസാരിക്കുന്ന ആളാണ് ഡിഎംസി എന്നും പരാതിയിലുണ്ട്.   

ആലപ്പുഴയോടു മത്സരിക്കുന്ന കണ്ണൂര് മിഷന്
കണ്ണൂരില്‍ ചെന്നാലോ. ജില്ലാ മിഷനിലെ ലീഗ് നോമിനിയായ താൽക്കാലിക ജീവനക്കാരന്‍റെ ശല്യം സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ജീവനക്കാരി. പരാതി പറഞ്ഞാൽ ജോലി നഷ്ടപ്പെട്ടാലോ എന്ന  ഭയം മൂലം ആദ്യം പരാതി നല്‍കിയില്ല.   എന്നാൽ ശല്യം നിരന്തരമാകുകയും അവധി ദിവസം ഓഫീസിൽ വരുത്തുകയും ചെയ്തതോടെ ജീവനക്കാരി  ഓഫീസിലെ ഇതര വനിതാ ജീവനക്കാരുടെ സഹായത്തോടെ പരാതി നല്‍കി. പ്രശ്നം കൂടുതൽ വഷളാകുമെന്ന മനസ്സിലായപ്പോൾ പ്രസ്തുത ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി. എന്നാൽ മന്ത്രി ഓഫീസിലെ ഇടപെടൽ വന്നതോടെ ഇയാളെ പുനപ്രവേശിപ്പിച്ചു.

ഇദ്ദേഹത്തെ തിരിച്ചെടുക്കാതിരുന്നാൽ D MC യുടെ രീതിയും ശൈലിയും പുറത്തുവിടുമെന്നായപ്പോൾ ജില്ലാ മിഷൻ കോഓഡിനേറ്റർ എല്ലാറ്റിനും തയ്യാറായി. ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ കാര്യം ഇതിനെക്കാള്‍ കഷ്ടമാണ്. ഈ അടുത്ത കാലത്ത് നടന്ന സംസ്ഥാന റിവ്യു മീറ്റിംഗു സ്ഥലത്തുവെച്ച് ഇദ്ദേഹം മറന്നുവെച്ച മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയവര് ഞെട്ടിപ്പോയി.

കണ്ണൂർ ജില്ലാ മിഷനിൽ സജീവമായി പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു വനിത അസി.ജില്ലാ മിഷൻ കോ-ഓഡിനേറ്ററുണ്ട്. ജെൻഡർ വിഷയവുമായി ബന്ധപ്പെ ചുമതലകൾ ഈ ഉദ്യോഗസ്ഥക്കായിരുന്നു: എന്നാൽ ജില്ലാ മിഷൻ കോഡിനേറ്ററുടെ തെറ്റായ ചെയ്തികളെ വിമർശിക്കുന്നതിന്റെ ഭാഗമായി ജെൻഡർ ഉൾപ്പെടെയുള്ള ചുമതലകൾ ഈ ഉദ്യോഗസ്ഥയിൽ നിന്നും എടുത്തു മാറ്റി ഓഫീസിലെ മൂലക്ക് ഇരുത്തി. ആലപ്പുഴയിൽ സ്വീകരിച്ചിരിക്കുന്ന അതേ രീതി. ആലപ്പുഴ DMC യുടെ അതേ കാഴ്ചപ്പാടും ശൈലിയും അതേപടി പിൻന്തുടരുന്ന ശൈലിയാണ് കണ്ണൂർ DMC ക്കും.

കണ്ണൂർ ജില്ലാ മിഷനിലെ വനിതാ ക്ലർക്ക് DMC യുടെ ചെയ്തികളും ശൈലിയും എതിർക്കുകയും പ്രതികരിക്കുകയും ചെയ്തു. അതു കൊണ്ട് ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കുന്നതിനുള്ള ഫയൽവന്നപ്പോൾ DMC എതിർപ്പ് രേഖപ്പെടുത്തി. അവസാനം EDയോട് നേരിട്ട് പരാതി പറഞ്ഞ് കാര്യങ്ങൾ " എല്ലാം " ബോധ്യപ്പെടുത്തിയപ്പോൾ ED ' , D MC യുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് വനിത ക്ലർക്കിനു് ഡെപ്യൂട്ടേഷൻ ദീര്‍ഘിപ്പിച്ചു നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകി. കോഴിക്കോട്ട് കാരൻ ഗവേണിംഗ് ബോർഡ് മെമ്പർ റിവ്യൂ മീറ്റിംഗിൽ സംസാരിക്കുന്ന അതേ ശൈലി പിൻന്തുടരാൻ കണ്ണൂർ DMC കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. " അണിഞ്ഞ് ഒരുങ്ങി വരൂന്നത് എന്തിന്? അടങ്ങി ഒതുങ്ങി ഇരുന്നോണം, അവളെ അവിടെ ഇരിക്കാൻ പറയൂ;  ,ഞാൻ സംസാരിക്കുമ്പോൾ ഒരുത്തികളും സംസാരിക്കണ്ട. "

ഇങ്ങനെയൊക്കെയാണ് ഗവേണിംഗ് ബോഡി മീറ്റിംഗുകളിലെ ആക്രോശങ്ങള്‍.  എന്തായാലും ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ അടുത്ത ആളായ DMC ക്ക് എല്ലാ കൊളളരാതായ്മകളും ചെയ്യാൻ പഞ്ചായത്തു മന്ത്രിയുടെ ഓഫീസിന്‍റെ പിന്തുണയുണ്ട്.

ഇടുക്കി ജില്ലയിലെ ഹെല്പ്പ് ഡെസ്ക്
ഇടുക്കിയിൽ കാര്യങ്ങള്‍ മറ്റൊരു തരത്തിലാണ്. കുടുംബശ്രീ ആരംഭിച്ച സ്നേഹിത ഹെൽപ്പ് ഡെസ്ക്  ഓഫീസിൽ രാത്രി വളരെ വൈകിയും ഡിഎംസി ഹാജരുണ്ട്. ഹെൽപ്പ് ഡെസ്ക് ഓഫീസിലെ കിച്ചണിൽ തന്നെ ഡി എം സി ക്ക് ഇറച്ചിക്കറി വയ്ക്കണം. അതു നിര്‍ബന്ധമാണ്. കറി  വീട്ടിലും കൊണ്ടു പോകണം. പല പ്രശനങ്ങളുമായി എത്തുന്നവർക്ക് സ്വകാര്യമായി പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു DMC യുടെ ഈ ഇരുത്തം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. DMC യെ വണങ്ങി നിൽക്കുന്നവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ആവോളമുണ്ട്. മറ്റുള്ളവർക്ക് അര്‍ഹതപ്പെട്ടതു കിട്ടാന്‍ ഓഫീസിൽ നിരന്തരം കയറിയിറങ്ങണം. ജില്ലാ മിഷൻ ഓഫീസിലെ മുഖ്യ സന്ദർശകർ സി ഡി എസ് ചെയർപേഴ്സൻമാരാണ്. എന്നാൽ അവർക്ക് അത്ര എളപ്പം "D MC സാറിനെ കാണാൻ കഴിയില്ല ".   " ഇവളുമാരെ വന്നാൽ ഉടൻ കാണാൻ തീരുമാനിച്ചാൽ എനിക്ക് വില ഉണ്ടാകില്ല, എന്നെ അനുസരിക്കുകയും ഇല്ല"  എന്നാണ് സിദ്ധാന്തം.ഇദ്ദേഹത്തിനു സ്തുതി പാടുന്നവ‍ര്‍ക്കു മാത്രമേ രക്ഷയുളളൂ. അല്ലാത്തവരോട് വായില്‍തോന്നിയ ഭാഷയിലാണ് സംസാരം. 
    
സഭ്യമല്ലാത്ത ഭാഷ, അധികാരപ്രയോഗം, മറിച്ചു ചൊല്ലല്‍ എന്നിങ്ങനെ പലതരത്തിലാണ് വിക്രിയകള്‍.  രാവിലെ യോഗം വിളിക്കും. കൃത്യസമയത്ത് യോഗത്തിനെത്തുന്നവരെ മൂന്നും നാലും മണിക്കൂര്‍ മണിക്കൂർ കാത്തിരുത്തും. എന്തെങ്കിലും  ചോദിക്കുന്നവരെ അധിക്ഷേപിക്കും, എന്തോ ഔദാര്യം പറ്റുന്നവരാണ് എന്ന നിലയിൽ അവജ്ഞ നിറഞ്ഞ വിശേഷണങ്ങൾ ഉപയോഗിക്കും. ഇതു തന്നെയാണ് ഏതാണ്ട് എല്ലാ ജില്ലകളിലെയും സ്ഥിതി.

 ഹെഡ്ഓഫീസും തഥൈവ 
കുടുംബശ്രീ ഹെഡ് ഓഫീസിൽ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലീഗ് പ്രതിനിധി ആയ പ്രോഗ്രാം ഓഫീസർ ഉണ്ട്. പണ പിരിവും സ്ത്രീവിരുദ്ധതയുമാണ് അദേഹത്തിന്റെ മുഖ്യ ചുമതല. അദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസുകളിലും ഇതുതന്നെയായിരുന്നു സ്വഭാവം. 

കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്രൈവറുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് ആ ജോലി ഉപേക്ഷിച്ചു പോയ അദ്ദേഹം പറഞ്ഞറിഞ്ഞ സംഭവങ്ങള് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സഭ്യമല്ലാത്ത ഭാഷയും ഭാഷയുടെ തല തിരിച്ചുള്ള പ്രയോഗവുമാണ് പ്രധാന ശൈലി. മിഷൻ ഉദ്യോഗസ്ഥകൾ ഒരു അവസരത്തിൽ ഈ ഉദ്യോഗസ്ഥന്റെ ഭാഷ സ ഹിക്കാൻ കഴിയാതെ EDയോടു പരാതി പറയുകയും ചെയ്തിട്ടുണ്ട്. വകുപ്പു മന്ത്രിയുടെ പ്രതിപുരുഷനായിട്ടാണ് അദ്ദേഹം മിഷനില്‍ അറിയപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. എന്തു കാര്യം പറയുമ്പോഴും, മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ആമുഖമായി പറയുമത്രേ.   കമ്മിഷൻ പണം വാങ്ങുമ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്നകാര്യം മന്ത്രിയ്ക്കറിയുമോ ആവോ?

ജെന്‍ഡര്‍ ഓഡിറ്റിനു തയ്യാറുണ്ടോ?
കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? അതൊരു വെല്ലുവിളി തന്നെയാണ്. സംസ്ഥാന ജില്ലാ അടിസ്ഥാനത്തിലും മിഷന്‍റെ പ്രവര്‍ത്തനപരിപാടി, പ്രക്രിയ,  പ്രവര്‍ത്തനസ്വഭാവം, പ്രവൃത്തിക്കുന്ന ജീവനക്കാരുടെ ശൈലീസ്വഭാവം തുടങ്ങിയവയൊക്കെ പരിശോധനയ്ക്കു വിധേയമാക്കാം. കുടുംബശ്രീയെ സ്നേഹിക്കുകയും താല്‍പര്യത്തോടെ ഈ പ്രസ്ഥാനത്തെ വീക്ഷിക്കുകയും ചെയ്യുന്ന ഒട്ടേറെ പ്രഗത്ഭമതികള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ ഒരു ടീം വരട്ടെ. കാര്യങ്ങള്‍ പഠിക്കട്ടെ.

സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അതിനു എല്‍ഡിഎഫ് മുന്‍കൈയെടുക്കും.  നേരത്തെ പറഞ്ഞ ടീമിനെ നിയോഗിച്ച് ഓഡിറ്റിങ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് രാജ്യം ചര്‍ച്ച ചെയ്യും. ഈ വേളയില്‍ തങ്ങള്‍ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും നേരിട്ട് വന്നവതരിപ്പിക്കുവാന്‍ വ്യക്തികള്‍ക്ക് അവസരവും നല്‍കും. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലൂടെ മാത്രമേ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും അവരുടെ സാമൂഹ്യ സാംസ്‌കാരിക ഇടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്പിക്കാന്‍ കഴിയൂ. ഇതിനുള്ള തുടക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി ആരംഭിക്കും. ഇതിലേക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബശ്രീയെ സ്‌നേഹിക്കുന്നവരും തെളിവുകള്‍ സഹിതം സന്നദ്ധരാകേണ്ടതാണ്. 
at October 28, 2015 3 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: കുടുംബശ്രീ, ജെന്‍ഡര്‍ ഓഡിറ്റ്, സ്ത്രീപീഡനം

Thursday, October 15, 2015

'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും

Dhanavicharam Oct. 16, 2015

ലബ്ധപ്രതിഷ്ഠമാണ് 'വിശുദ്ധപശു' (Holy Cow) എന്ന പ്രയോഗം. വിശുദ്ധിയുടെ വിശ്വാസസംരക്ഷണമുള്ളതിനാല്‍ ആക്രമിക്കാന്‍ പാടില്ലാത്തത് എന്നാണര്‍ഥം. യുക്തിയുടെ അളവുകോല്‍ ഇവിടെ ചെലവാകില്ല. അതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ പശുവിനു ലഭിച്ചുവന്ന വിശ്വാസപരിരക്ഷണം പാടേ യുക്തിരഹിതമാണെന്നുകരുതുന്നവരുണ്ട്.

ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ യുക്തിരഹിതമായ വിശ്വാസങ്ങള്‍ ഏതൊരു സമൂഹത്തിലും കാണാം. വിശുദ്ധപശുസങ്കല്പത്തിന്റെ സാമൂഹിക, സാംസ്‌കാരിക പ്രഹേളിക അനാവരണംചെയ്യുന്നതാണ് മാര്‍വിന്‍ ഹാരിസിന്റെ 'പശുക്കള്‍, പന്നികള്‍, യുദ്ധങ്ങള്‍, ദുര്‍മന്ത്രവാദിനികള്‍സംസ്‌കാരത്തിന്റെ പ്രഹേളികകള്‍' (Cows, Pigs, Wars, and Witches: The Riddles of Culture) എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ പ്രഥമാധ്യായം.

ഞാന്‍ എം.ഫില്‍. പഠിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സി.ഡി.എസ്സിലുണ്ടായിരുന്നു. പശു ഇന്ത്യയില്‍ അധികപ്പറ്റായിമാറിയോ എന്ന വിഷയത്തില്‍ പ്രൊഫ. വി.എം. ദണ്ഡേക്കറും ഡോ. കെ.എന്‍. രാജും തമ്മിലുള്ള സംവാദം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും ഇക്കണോമിക് റിവ്യൂവിലുമൊക്കെ നടക്കുകയായിരുന്നു. പ്രൊഫ. വൈദ്യനാഥനും പ്രൊഫ. കെ. നാരായണന്‍ നായരും ചേര്‍ന്ന് കേരളത്തിലെ കന്നുകാലിവ്യവസ്ഥയെക്കുറിച്ച് വിശദമായ ഒരു പഠനം പൂര്‍ത്തീകരിച്ചതും ഇക്കാലത്താണ്.

ഈ കാലത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അടിയന്തരാവസ്ഥയുടെ അനുശാസന്‍പര്‍വം അവസാനിപ്പിച്ച് വിനോബാഭാവെ ബംഗാളിലും കേരളത്തിലും ഗോവധനിരോധനമാവശ്യപ്പെട്ടുകൊണ്ട് മരണംവരെ ഉപവാസം തുടങ്ങിയത് ഇക്കാലത്താണ്. മൊറാര്‍ജി ദേശായിയുടെ ഉറപ്പില്‍ നിരാഹാരമവസാനിപ്പിച്ചെങ്കിലും ഗോവധനിരോധനം അക്കാദമിക് ലോകത്തിനകത്തും പുറത്തും തര്‍ക്കവിഷയമായി. ഗാന്ധിയന്‍ സാമ്പത്തികവിദഗ്ധരെന്നവകാശപ്പെട്ടിരുന്ന വിനോബാഭാവെയുടെ പ്രതിനിധികളുമായി തിരുവനന്തപുരം നഗരത്തില്‍ ഡോ. രാജിനോടൊപ്പം ഞങ്ങളും സംവദിക്കാന്‍പോയത് ഇപ്പോഴുമോര്‍മിക്കുന്നു.

ഇത്രയും പറഞ്ഞത്, വിശുദ്ധപശുസങ്കല്പത്തിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ടെന്നോര്‍മിപ്പിക്കാനാണ്. അവയിലൂടെ പര്യടനംനടത്തിയാല്‍, ബീഫ് തിന്നതിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും വര്‍ഗീയലഹളകളുടെയും പ്രതിഷേധഫെസ്റ്റിവെലുകളുടെയുമെല്ലാം കാലത്ത് വസ്തുനിഷ്ഠമായ ചില തീര്‍പ്പുകളിലെത്താന്‍ സഹായിക്കും.

 എന്റെ വാദം ചുരുക്കിപ്പറയാം. പശുവുമായി ബന്ധപ്പെട്ട വിശുദ്ധിവാദങ്ങള്‍ക്ക് പണ്ട് വ്യക്തമായൊരു സാമ്പത്തികന്യായമുണ്ടായിരുന്നു. എന്നാല്‍, ഇന്നതില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും ആര്‍ക്കും പശുവിറച്ചി വര്‍ജിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, മറ്റുള്ളവരുടെമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.

ഇന്ത്യയില്‍ അതിപുരാതനകാലംമുതല്‍ പശുവിറച്ചി നിഷിദ്ധമായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വരവോടെയാണ് പശുവിറച്ചി ഭക്ഷണമായിമാറിയതെന്നുമുള്ള വാദങ്ങളെ വേദപുരാണേതിഹാസാദികള്‍ വിശദമായി പരിശോധിച്ച് അദ്ദേഹം തള്ളിക്കളയുന്നതുകാണാം. പശുവിറച്ചി വര്‍ജിച്ച് സ്വയം ബ്രാഹ്മണവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബി.ആര്‍. അംബേദ്കറുടെ 'തൊട്ടുകൂടായ്മയും ചത്തപശുവും ബ്രാഹ്മണനും' എന്ന പ്രബന്ധവും വായിക്കാം. പക്ഷേ, എന്റെ വിഷയം വിശ്വാസത്തെക്കുറിച്ചല്ല. ഗോവധനിരോധനത്തിന്റെ സാമ്പത്തികയുക്തിയും യുക്തിരാഹിത്യവുമാണ്.

സാക്ഷാല്‍ മാര്‍ക്‌സില്‍നിന്നാരംഭിക്കാം. മൂലധനം രണ്ടാം വാള്യത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിശുദ്ധപശുവിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട് : ''ഇന്ത്യയിലെ കൃഷിക്കാരന്‍ അവന്റെ തടിച്ചുകൊഴുത്ത കാളയുടെ അരികില്‍ പട്ടിണികിടക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസത്തിന്റെ നീതിസൂത്രങ്ങള്‍ പ്രത്യക്ഷത്തില്‍ ക്രൂരമെന്നുതോന്നാം. പക്ഷേ, സാമൂഹികവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അവ ആവശ്യമാണ്. കന്നുകാലികളുടെ സംരക്ഷണം കൃഷിയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നു; അതുവഴി ഭാവി ഉപജീവനത്തിന്റെയും സമ്പത്തിന്റെയും സ്രോതസ്സുകളെയും. ഇതു വളരെ കടുപ്പമെന്നുതോന്നിയേക്കാം. പക്ഷേ, ഇതാണു യാഥാര്‍ഥ്യം: ഇന്ത്യയില്‍ കാളയെക്കാള്‍ എളുപ്പത്തില്‍ മനുഷ്യനെ പകരംവെയ്ക്കാനാവും.'' ഇന്ത്യയില്‍ നിലനിന്ന വിശുദ്ധപശുവിശ്വാസത്തിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ തേടുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്തത്.

പാലും ചാണകവും മാത്രമല്ല, കാര്‍ഷികസമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്. അതുകൊണ്ട് പോത്തിനെയാണ് ഉഴാനും മറ്റും അവിടങ്ങളില്‍ കൂടുതലുപയോഗിക്കുന്നത്. പറഞ്ഞുവന്നത്, പശു ഗോമാതാവായതിന്റെ കാരണം നമുക്ക് പാലുതരുന്നു എന്നതിനെക്കാള്‍ കാളയുടെ മാതാവായതാണ്. അതുകൊണ്ട് കന്നുകാലിസംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണം നല്‍കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഗോമാതാവായ പശു വിശുദ്ധപശുവായത്.

പക്ഷേ, കൗതുകകരമായ ഒരു വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ കന്നുകാലികാനേഷുമാരി പരിശോധിച്ചാല്‍ പശുക്കളുടെ എണ്ണം കാളകളുടെ എണ്ണത്തെക്കാള്‍ 2030 ശതമാനം കുറവാണെന്നുകാണാം. മൂന്നുവയസ്സുവരെയുള്ള പ്രായത്തിലെ കിടാരികളുടെ എണ്ണമെടുത്താല്‍ ആണ്‍പെണ്‍ വ്യത്യാസം കാണാനാവില്ല. പിന്നെയെവിടെയാണ് വേര്‍തിരിവുവരുന്നത്? കറവവറ്റാന്‍ തുടങ്ങുന്നതോടെ പശുവിന്റെ വിശുദ്ധിയൊക്കെ പമ്പകടക്കും. ഒന്നുകില്‍ കൊന്നുതിന്നുന്നതിന് കീഴാളജാതികള്‍ക്കുകൊടുക്കും. അല്ലെങ്കില്‍ തീറ്റനല്‍കാതെ പട്ടിണിക്കിട്ട് കൊല്ലും. ആദ്യം കാള, പിന്നീട് കിടാരികള്‍. ഇതു രണ്ടും കഴിഞ്ഞാല്‍മാത്രമേ പശുവിന് തീറ്റയുള്ളൂ. ഇതാണ് മുറ.

എന്നാല്‍, കേരളത്തില്‍ പണ്ടേ കാളകളെക്കാള്‍ പശുക്കളാണു കൂടുതല്‍. ഇപ്പോഴാരും കാളകളെ വളര്‍ത്തുന്നതേയില്ല. കേരളത്തില്‍ ജനിക്കുന്ന കാളകള്‍ എവിടെപ്പോകുന്നു? അവയെ ചെറുപ്രായത്തില്‍ത്തന്നെ കശാപ്പുചെയ്യുന്നുവെന്നുറപ്പാണ്. കേരളത്തിലെ പുരയിടക്കൃഷിക്ക് ഉഴലില്ല, തൂമ്പാപ്പണിയാണ്. മലയോരത്തുമിങ്ങനെതന്നെ. പാടത്തുമാത്രമാണ് ഉഴേണ്ടിവരുന്നത്. അങ്ങനെ ഉഴേണ്ട പാടത്തിന്റെ വിസ്തൃതിയാകട്ടെ, നാലുപതിറ്റാണ്ടായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസ്ഥയില്‍ കാളകള്‍ക്കു സ്ഥാനമില്ല. അതേസമയം, പാലിന്റെയും ഇറച്ചിയുടെയും ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളുടെ വരുമാനം കൂടിയതാണ് ഒരു കാരണം. പ്രോട്ടീനുവേണ്ടി പരമ്പരാഗതമായി ആശ്രയിച്ചുകൊണ്ടിരുന്ന മീനിന്റെ വില താരതമ്യേന ഉയര്‍ന്നതും മറ്റൊരു കാരണമായി. എന്നാല്‍, നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.

ഇന്ത്യന്‍ കാര്‍ഷികവ്യവസ്ഥയിലും പതുക്കെയാണെങ്കിലും ഇത്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രാക്ടറിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു. കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം അധികപ്പറ്റായിമാറുകയാണ്. അധികമുള്ള കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കുകയാണ് സാമ്പത്തികപ്രതിവിധി. വിശുദ്ധപശുവിന്റെ സാമ്പത്തികയുക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നിയമംമൂലം പശുവിറച്ചി തിന്നുന്നത് നിരോധിക്കാന്‍ ഇപ്പോള്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

സമ്പൂര്‍ണഗോവധനിരോധനത്തിനുള്ള ഹിന്ദുത്വശക്തികളുടെ ഭീഷണി ഉച്ചസ്ഥായിയിലായിട്ടുണ്ട്. പക്ഷേ, ഒരു സാമ്പത്തികപ്രശ്‌നം അവശേഷിക്കുന്നു. മിച്ചമുള്ള കന്നുകാലികളെ നാം എന്തുചെയ്യും? സര്‍ക്കാര്‍ ചെലവില്‍ ഗോശാലകള്‍ പണിത് അവയെ മുഴുവന്‍ സംരക്ഷിക്കാമെന്നാണ് സംഘപരിവാര്‍ വാദം. ചില മാതൃകാ ഗോശാലകളുണ്ടാക്കാം. എന്നാല്‍, ഇന്ത്യയില്‍ മിച്ചമാകുന്ന കന്നുകാലികളെ മുഴുവന്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നത് ദുര്‍വഹമായ സാമ്പത്തികഭാരമായിരിക്കും.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ ഇറച്ചിതിന്നില്ലെങ്കില്‍ ഇന്ത്യയിലെ ഇറച്ചി വിദേശികള്‍ക്കു കൊടുക്കാം എന്ന ഒരു പുതിയ പ്രശ്‌നപരിഹാരം ചിലര്‍ കണ്ടെത്തിയത്. എന്റെ സ്‌കൂള്‍പഠനകാലത്ത്, ഇറച്ചിക്കായുള്ള ആടുമാടുവളര്‍ത്തല്‍രാജ്യങ്ങളായി അറിയപ്പെട്ടിരുന്നത് അര്‍ജന്റീനയും ഓസ്‌ട്രേലിയയുമായിരുന്നു. ഇന്നും എന്റെ മനസ്സില്‍ അതാണ് ചിത്രം. അതുകൊണ്ടാണ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന രാജ്യം.
ആധുനിക അറവുശാലകളില്‍ മാടുകളെ സംസ്‌കരിച്ച് ഹലാല്‍മുദ്രയുംവെച്ച് വിദേശത്തേക്കു കയറ്റുമതിചെയ്യുന്നു.

നവമാധ്യമങ്ങളില്‍ കൗതുകകരമായ ഒരു ബോയ്‌ക്കോട്ട് കോള്‍ ഞാന്‍ കണ്ടു. ഗള്‍ഫിലെ ഇറച്ചിക്കടകളില്‍ ഇന്ത്യയില്‍നിന്നുള്ള ചില കമ്പനികളുടെ ബീഫ് ബഹിഷ്‌കരിക്കുക എന്ന ആവശ്യമാണുയര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇറച്ചികയറ്റുമതിസ്ഥാപനങ്ങളുടെയും ഉടസ്ഥരുടെയും പേരുകള്‍സഹിതമായിരുന്നു ബോയ്‌ക്കോട്ട് ആവശ്യം. ഈ ഉടമകളൊന്നും മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല. എല്ലാവരും സവര്‍ണഹിന്ദുക്കള്‍.

ഇല്ലാത്ത പശുവിറച്ചി തിന്നതിന്റെപേരില്‍ ഹാലിളകി ദാദ്രിയില്‍ ഒരു പാവം മുസ്‌ലിമിനെ തല്ലിക്കൊന്ന് വര്‍ഗീയലഹളയുണ്ടാക്കാന്‍ മുന്നിലുണ്ടായിരുന്ന യു.പി.യിലെ ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം ഒരുദാഹരണമാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന അല്‍ ദുവാ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഈ ബി.ജെ.പി. നേതാവ്. താനറിയാതെയാണ് തന്റെ പേര് ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടുത്തിയത് എന്ന വിചിത്രമായ വാദമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് ഗോവധനിരോധനത്തിന് ഒരു സാമ്പത്തികയുക്തിയുമില്ല. പക്ഷേ, കാലഹരണപ്പെട്ട വിശ്വാസം വര്‍ഗീയവാദികളുടെ കൈയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപകരണമാവുകയാണ്. കുമാരനാശാന്‍ പണ്ടുനല്‍കിയ മുന്നറിയിപ്പിന് ഇവിടെയാണു പ്രസക്തിയേറുന്നത്: ''ഇന്നലെച്ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകും, നാളത്തെ ശാസ്ത്രമതാകും.'' അതിനു സമ്മതംമൂളാനാവില്ല.
at October 15, 2015 3 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: ഗോമാതാവ്, ഗോവധനിരോധനം, ബിജെപി, വിശുദ്ധ പശു

Wednesday, October 14, 2015

അങ്ങനെ അവസാനം അഴിമതി കുടുംബശ്രീയിലും

അഴിമതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അഴിമതിയും വെട്ടിപ്പും കുറവായിരുന്നു. എന്നു മാത്രമല്ല, ചെയ്ത അഴിമതി പുറത്തുവരുന്നത് സാമൂഹ്യമായി വലിയ അപമാനവും ജാള്യതയുമൊക്കെയായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ യന്ത്രത്തെ ബിമാരു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ യന്ത്രത്തെയും താരതമ്യപ്പെടുത്തി, കേരളത്തിലെ ഭരണയന്ത്രം എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും, അതിനു കാരണമായ ചരിത്ര സാമൂഹ്യസാഹചര്യങ്ങളെന്തെന്നും പല പണ്ഡിത പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ സദ്ഭരണത്തിനുണ്ടായിരുന്ന ഈ വ്യത്യസ്തത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടച്ചുനീക്കിയിരിക്കുന്നു. ഇന്ന് അഴിമതി ഗ്രസിക്കാത്ത ഒരു മേഖലയുമില്ല. ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിന്റെ അഭിമാനവും ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് അത്താണിയുമായിട്ടുളള കുടുംബശ്രീയിലേയ്ക്കും അഴിമതിയുടെ നീരാളിപ്പിടിത്തം എത്തിയിരിക്കുന്നു എന്നുളളതാണ്.
ഒരുമയുടെയും പങ്കാളിത്തത്തിന്റെയും സുതാര്യതയുടെയും ഉത്തമ മാതൃകയായിരുന്നു കുടുംബശ്രീ. ഇന്ത്യയിലെ തൊഴിലുറപ്പു നടത്തിപ്പിനെക്കുറിച്ച് താരതമ്യപഠനം നടത്തിയ അരുണാ റോയിയുടെ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്. വ്യാപകമായ അഴിമതി തൊഴിലുറപ്പിന്റെ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ നന്നേ കുറവാണെന്നല്ല, ഇല്ലെന്നാണ് അവരുടെ നേതൃത്വത്തിലുളള പഠനസംഘം കണ്ടെത്തിയത്. ഇതിനു മുഖ്യകാരണം, കുടുംബശ്രീയുടെ പങ്കാളിത്തമാണ്. മേറ്റുമാര്‍ എഡിഎസുകളില്‍നിന്നാവുകയും ജോലിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും കുടുംബശ്രീ അംഗങ്ങളാവുകയും അയല്‍ക്കൂട്ടങ്ങളില്‍ ഇതുപോലുളള സ്‌കീമുകളുടെ നടത്തിപ്പ് ചര്‍ച്ചാവിഷയമാവുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സുതാര്യത അഴിമതിയുടെ സാധ്യത അടയ്ക്കുന്നു. 
ഇത് പഴങ്കഥ. വേലി തന്നെ വിളവുതിന്നു തുടങ്ങിയിരിക്കുന്നു. കുടുംബശ്രീയെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടിയുളള കുടുംബശ്രീ മിഷന്റെ ജില്ലാ സംസ്ഥാന തലങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. കുടുംബശ്രീയെ പ്രതികൂലമായി ബാധിച്ചാലോ എന്ന ഒറ്റ വേവലാതി കൊണ്ടാണ് ഇതൊരു പരസ്യവിവാദത്തിലേയ്ക്ക് കൊണ്ടുവരാതിരുന്നത്. എന്നാല്‍ ഇനി പറയാതെ വയ്യ. ഇത്തവണത്തെ മാതൃഭൂമി വാരികയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ജെ. ദേവികയുടെ ഒരു ലേഖനമുണ്ട്. അവരുടെ എല്ലാ നിരീക്ഷണങ്ങളോടും യോജിപ്പില്ലെങ്കിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതി സംബന്ധിച്ച അവരുടെ ആശങ്കയില്‍ പൂര്‍ണമായും പങ്കുചേരുന്നു. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ശ്രദ്ധയിലേയ്ക്ക് കുടുംബശ്രീ മിഷനു സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത എത്തിയിട്ടുണ്ട്. കേരളം ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇവിടെ നടക്കാന്‍പോകുന്ന തദ്ദേശ ഭരണത്തെരഞ്ഞെടുപ്പില്‍ കുടുംബശ്രീ അംഗങ്ങള്‍ ഇതുസംബന്ധിച്ച് വിധിയെഴുതുകയും വേണം.
കുടുംബശ്രീ മിഷന്റെ ധൂര്‍ത്ത് 

ആവശ്യമായ ഫണ്ടു ലഭ്യമാക്കാതെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ എങ്ങനെ ദരിദ്രമാക്കി എന്നത് കണക്കുകള്‍സഹിതം കഴിഞ്ഞ ലക്കം ചിന്തയില്‍ വിശദീകരിച്ചിരുന്നു. ഇതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബശ്രീ പ്രയാസപ്പെടുകയാണ്. അക്കാര്യങ്ങള്‍ വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇങ്ങനെ പണത്തിന് ഞെരുക്കം നേരിടുമ്പോള്‍ കൂടുതല്‍ മിതവ്യയം സ്വീകരിക്കും എന്നാണല്ലോ നാം സാധാരണഗതിയില്‍ കരുതുക. കുടുംബശ്രീയില്‍ നേരെ മറിച്ചാണ് പ്രവണത. കേന്ദ്രസര്‍ക്കാരില്‍നിന്നു കിട്ടന്ന ദാരിദ്ര്യനിര്‍മ്മാര്‍ജന മിഷന്‍ ഫണ്ടുകളും മറ്റും വകമാറ്റി ചെലവു ചെയ്ത് ആഡംബരത്തില്‍ ആറാടുകയാണ് മിഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം.
അഴിമതിയ്ക്കു ചുക്കാന്‍പിടിക്കുന്നത് രണ്ടു ലീഗ് ഗവേണിംഗ് ബോഡി അംഗങ്ങളാണ്. ഇവര്‍ക്ക് തിരുവനന്തപുരത്ത് താമസത്തിനും ഭക്ഷണത്തിനുമെല്ലാമുളള ചെലവ് കുടുംബശ്രീ മിഷനില്‍ നിന്നു വഹിക്കുന്നു. ഇവരെ തീറ്റിപ്പോറ്റുന്നതിനായി മാസം ശരാശരി 40,000 രൂപയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ ചെലവിടന്നത്. പട്ടത്ത് ഒരു പ്രത്യേക ഹോട്ടലാണ് ഇവരുടെ താവളം. ഒരുകാര്യം നമ്മളോര്‍ക്കണം. 1998 മുതല്‍ 2011 വരെ കുടുംബശ്രീയ്ക്ക് 3 ഗവേണിംഗ് ബോഡികളുണ്ടായിരുന്നു. ഈ മൂന്നു ഗവേണിംഗ് ബോഡികളും കൂടി 10 വര്‍ഷം വിനിയോഗിച്ച പണത്തിന്റെ എത്രയോ മടങ്ങാണ് ഇവരുടെ ചെലവ്. കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനാണ്. ഇതിന്റെ ഗവേണിംഗ് ബോഡി അംഗങ്ങളാവുക സാമുഹികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനുളള അവസരമായിട്ടാണ് കഴിഞ്ഞകാലത്തെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥ ടിഎ അല്ലാതെ മറ്റൊരു ഫീസും അവര്‍ വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഗവേണിംഗ് ബോഡിയ്ക്ക് സിറ്റിംഗ് ഫീസുണ്ട്. കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവേണിംഗ് ബോഡിയ്ക്ക് പ്രത്യേക ചുമതലകളൊന്നും നിര്‍വഹിക്കാനില്ല. പക്ഷേ, ഇപ്പോള്‍ കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തീരുമാനിക്കുന്നത് ഗവേണിംഗ് ബോഡിയിലെ രണ്ട് അംഗങ്ങളാണ്. ഇതിലൂടെയാണ് കച്ചവടം ഉറപ്പിക്കലും കമ്മിഷന്‍ തുക നിശ്ചയിക്കുന്നതും.
ഈയിടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ കോവളത്തു നടന്നു. ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചതിനോടൊന്നും എതിര്‍പ്പ് എനിക്കില്ല. പക്ഷേ, സെമിനാറിന്റെ മറവിലും കുടുംബശ്രീയുടെ ചെലവിലും മന്ത്രിയോഫീസിലെ ജീവനക്കാരും മിഷനിലെ ചില ഉദ്യോഗസ്ഥരും കോവളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു ദിവസം കുടുംബസമേതം താമസിച്ചാലോ? ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതിനുളള മോഹം ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ പണം ധൂര്‍ത്തടിച്ചല്ല നിര്‍വഹിക്കേണ്ടത്. കുടുംബശ്രീ മിഷന്റെ സംസ്ഥാനതല റിവ്യൂയോഗങ്ങളൊക്കെത്തന്നെ കേരളത്തിലെ മികച്ച റിസോര്‍ട്ടുകളിലാണ് സംഘടിപ്പിക്കുന്നത്. ഈ അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധരായി വന്ന 3 ഡയറക്ടര്‍മാരും ട്രാന്‍സ്ഫര്‍ വാങ്ങി തിരിച്ചുപോയി എന്നും നാം അറിയണം.
കുടുംബശ്രീ വാര്‍ഷികം
കുടുംബശ്രീയുടെ വാര്‍ഷികങ്ങള്‍ പണം തട്ടിപ്പിന്റെ മേളകളായി മാറി. പന്തല്‍, സൗണ്ട് സിസ്റ്റം, ഹോട്ടല്‍ മുറികള്‍, ഭക്ഷണം എന്നിവയുടെ കരാര്‍ ലീഗിന്റെ കോണ്‍ട്രാക്ടര്‍മാര്‍ക്കു മാത്രമാണ്. ഭക്ഷണത്തിന് പേരുകേട്ട കഫേ കുടുംബശ്രീക്കാര്‍ക്ക് കുടുംബശ്രീ വാര്‍ഷികത്തില്‍ സ്ഥാനമില്ല. അഴിമതി മറനീക്കി പുറത്തുവന്നത് കോഴിക്കോടു വെച്ചു നടന്ന പതിനഞ്ചാം വാര്‍ഷികത്തിനാണ്. ഭക്ഷണച്ചുമതല ഒരു ലീഗ് കോണ്‍ട്രാക്ടര്‍ക്കായിരുന്നു. ഭക്ഷണം തികയാതെ വന്ന് ബഹളമായി. പക്ഷേ, സമ്മേളനസ്ഥലത്ത് മറ്റ് അലങ്കോലമൊന്നുമുണ്ടായില്ല. എന്നാല്‍ സമ്മേളനം കഴിഞ്ഞ് കണക്കുകള്‍ അവതരിപ്പിക്കാന്‍ സ്വാഗതസംഘം വിളിച്ചപ്പോള്‍ വലിയ ബഹളമായി. ഭക്ഷ്യവിപണന മേളയ്ക്ക് 60 ലക്ഷം മുടക്കിയതില്‍ 25 ലക്ഷം സ്റ്റേജിനാണ്. ചെയര്‍പേഴ്‌സണ്‍മാരുടെ കോണ്‍ഫറന്‍സിന് പത്തുലക്ഷം രൂപയാണ് ചെലവ്. വാര്‍ഷിക സമ്മേളനത്തിന്റെ സ്റ്റേജിനും പന്തലിനും 22 ലക്ഷം രൂപ. എല്ലാം കൂടി ഏതാണ്ട് ഒന്നരക്കോടി രൂപ. ഈ കണക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ കണക്കുകള്‍ ലഭ്യമാക്കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. അതു ചെയ്യാമെന്ന ഉറപ്പില്‍ യോഗം പിരിച്ചുവിട്ടു. പിന്നെ ഇതുവരെയും സ്വാഗതസംഘം വിളിച്ചുചേര്‍ത്തിട്ടില്ല. 
പതിനാറാം വാര്‍ഷികത്തിന് പന്തല്‍ കെട്ടിയ തിരുവനന്തപുരത്തെ കോണ്‍ട്രാക്ടറില്‍നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി. മന്ത്രിയോഫീസില്‍ കൊടുക്കാനെന്നു പറഞ്ഞാണത്രേ പണം കൈക്കലാക്കിയത്. ഇക്കാര്യം കോണ്‍ട്രാക്ടര്‍ പരസ്യമായി വിളിച്ചു പറഞ്ഞു. അതുകൊണ്ട് തുടര്‍ന്നുളള പരിപാടികളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. തിരുവനന്തപുരം വാര്‍ഷികത്തിന് ഏകദേശം 40 ലക്ഷം രൂപയാണ് പലയിനങ്ങളിലായി കളളബില്ലു വെച്ചു മാറിയത്. പതനാറാം വാര്‍ഷികനടത്തിപ്പിലെ അപാകതകളും വെട്ടിപ്പുകളും സമ്മേളനസ്ഥലത്തു തന്നെ വലിയ പ്രതിഷേധത്തിനു കാരണമായി. അവസാനം മന്ത്രിതന്നെ ഇടപെട്ട് വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു. മന്ത്രി ഈ ഉറപ്പ് നല്‍കുമ്പോള്‍ ആരവമുയര്‍ത്തുന്ന സ്ത്രീകളുടെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിട്ടുളളത്. 

 
ഇത്തവണത്തെ വാര്‍ഷികത്തിന് ഒരു കോടി രൂപയാണ് മിഷന്‍ നല്‍കിയത്. അതു കൂടാതെ മലപ്പുറത്തെ 107 സിഡിഎസുകളില്‍ നിന്ന് അയ്യായിരം രൂപ വീതം പിരിവും നടത്തി. കൂടാതെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളില്‍നിന്ന് വലിയ തുക പിരിക്കുകയും ചെയ്തു. കാസ് ഗ്രൂപ്പുകളില്‍ നിന്ന് അയ്യായിരം രൂപ വീതവും ന്യൂട്രിക് മിക്‌സ് ഗ്രൂപ്പുകളില്‍നിന്ന് 50000 രൂപവീതം, ഐടി ഗ്രൂപ്പില്‍ നിന്ന് 20000 രൂപയും പരിശീലന ഗ്രൂപ്പുകളില്‍നിന്ന് 15000 രൂപയുമാണ് പിരിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ഷികത്തിന് കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പിരിച്ച പണത്തിന് കണക്കുമില്ല. പരിശീലന ഗ്രൂപ്പുകളില്‍ പലരും തങ്ങളുടെ സ്വര്‍ണമാലകള്‍ പണയം വെച്ചാണ് ഈ തുക നല്‍കിയത്. നല്‍കിയ പണത്തിന് ആര്‍ക്കും രസീതും നല്‍കിയിട്ടില്ല.
പരിശീലനത്തിനും കമ്മിഷന്‍
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീയുടെ തൊഴില്‍സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. സംരംഭകത്വ വികസന പരിശീലനം, പ്രോജക്ടു തയ്യാറാക്കല്‍, വായ്പ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് അവരുടെ സേവനങ്ങള്‍. ഇവരുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ഇവര്‍ക്ക് മിഷന്‍ അംഗീകരിച്ച ഫീസുണ്ട്. എന്നാല്‍ ഇതിന്റെ 25- 30 ശതമാനം തുക ജില്ലാ മിഷനിലെ ഉദ്യോഗസ്ഥനു കൊടുക്കണം. 
പാലക്കാട് മറ്റൊരു രീതിയാണ്. ഓണറേറിയം മുഴുവനും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ലഭിക്കില്ല. 250 രൂപയേ കൈയില്‍ കിട്ടൂ. പക്ഷേ, 500 രൂപയ്ക്കും വൗച്ചര്‍ നല്‍കണം. തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് ചെറിയ പിരിവുകളല്ല. ഓരോ എംഇസി ഗ്രൂപ്പും പരിശീലന ഗ്രൂപ്പും സംരംഭഗ്രൂപ്പുകള്‍ അവര്‍ക്കു ലഭിക്കേണ്ട എന്തുതരം ആനുകൂല്യം ആയിരുന്നാലും 20 ശതമാനമാണ്. 
പാലക്കാട് പരിശീലനമേ നടത്താതെ കളളബില്ലുകള്‍ വെച്ച് പണം തട്ടുന്നു. ജില്ലാ മിഷനിലെ ലീഗ് പ്രതിനിധിയായ അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് കൊളള. ഇതിനെ ചോദ്യം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരോട് 'അനുമതിയോടെയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കെവിടെയും പരാതിപ്പെടാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
കുടുംബശ്രീ അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്വേഷണം നടത്തി. പരാതികള്‍ ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇതോടൊപ്പം സെക്രട്ടറിയേറ്റ് ഫിനാന്‍സ് വിംഗിന്റെ അന്വേഷണവുമുണ്ടായി. അവരും അഴിമതി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ വകുപ്പുമന്ത്രി ഇടപെട്ട് നടപടി തടഞ്ഞു. 
അങ്ങനെ പ്രസ്തുത ഉദ്യോഗസ്ഥന്‍ അഴിമതി നടത്തി ജില്ലാ മിഷനില്‍ സുഖമായി വിഹരിക്കുന്നു. ഈ ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ച ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്ക് എക്‌സ്‌ടെന്‍ഷനും നല്‍കിയില്ല. (മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവാണിദ്ദേഹം). പാലക്കാട് ജില്ലാ മിഷനിലെ അഴിമതിപത്രങ്ങളും ചാനലുകളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത്രയും സമ്മര്‍ദ്ദം വകുപ്പുകളിലും മാധ്യമങ്ങളിലും നിന്ന് വന്നിട്ടും നമ്മുടെ സാമൂഹ്യ'നീതി' മന്ത്രി കുടുംബശ്രീയോട് നീതി പാലിക്കുന്നില്ല. 
വയനാട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. പരിശീലന പരിപാടിയ്ക്ക് ഭക്ഷണമില്ല. പക്ഷേ, രേഖ പ്രകാരം ഭക്ഷണം വിതരണം ചെയ്തിട്ടണ്ട്. കൊടുക്കാത്ത ഭക്ഷണത്തിന് ബില്ലു മാറിയിട്ടുണ്ട്. ബുക്ക്, പേന ഇവ യൊന്നും വാങ്ങിയിട്ടില്ല. പക്ഷേ, വാങ്ങിയെന്നാണ് രേഖ. ഈയിനങ്ങളിലൊക്കെ പണം എഴുതിയെടുത്തിട്ടുണ്ട്. സംസ്ഥാന മിഷനില്‍ നിന്ന് ജില്ലയിലേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ സ്വന്തം വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആണ് താമസിപ്പിക്കുന്നത്. അവരുടെ ഭക്ഷണത്തിനും താമസത്തിനും ബില്ലുണ്ടാക്കി അങ്ങനെയും പണം തട്ടുന്നു. 
വിധവകളുടെ പേരിലും തട്ടിപ്പ്
വിധവകള്‍ക്ക് തൊഴില്‍നല്‍കുന്നതിന് ആരംഭിച്ച പുതിയ സംരംഭമാണ് പുനര്‍ജനി. ഈ സാമ്പത്തികവര്‍ഷം 2500 പേര്‍ക്ക് തൊഴില്‍പരിശീലനം നല്‍കി ജോലി കൊടുക്കുമെന്നാണ് ലക്ഷ്യം. ഒരാളിന് 15000 രൂപയാണ് ഫീസ്. മുന്നേമുക്കാല്‍ കോടി രൂപ ഈയിനത്തില്‍ നീക്കിവെച്ചിട്ടുണ്ട്. 1500 പേര്‍ക്ക് ജോലി നല്‍കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയ ഒരു കമ്പനിയ്ക്ക് കരാര്‍ നല്‍കി. 40 ശതമാനമാണ് കമ്മിഷന്‍ നിരക്ക്. ഇടപാടു നടത്തുന്നത് കുടുംബശ്രീ സംസ്ഥാന മിഷനിലെ ലീഗ് പ്രതിനിധിയായ ഒരു പ്രോഗ്രാം ഓഫീസറും രണ്ടു ഗവേണിംഗ് ബോഡി അംഗങ്ങളുമാണ്. 
കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ദേശീയ ഉപജീവനമിഷന്റെ ഭാഗമായി സ്‌ക്രില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് പ്ലേസ്‌മെന്റ് എന്നൊരു സ്‌കീമുണ്ട്. 30000 യുവാക്കള്‍ക്ക് തൊഴില്‍പരീശീലനവും തൊഴിലും നല്‍കുന്ന പദ്ധതിയാണിത്. 60 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കല്‍. പരിശീലനം നല്‍കി പ്ലേസ് മെന്റ് നല്‍കുന്നതിനായി 15 ഏജന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ഒരു ഏജന്‍സിപോലുമില്ല. കമ്മിഷന്‍ കൂടുതല്‍ നല്‍കുന്നവര്‍ക്കു മാത്രമാണ് പരിശീലനത്തിനുളള അവസരം കൂടുതലായി നല്‍കുന്നത്. ഈ ഏജന്‍സികള്‍ക്ക് പരിശീലനം ലഭിക്കുന്നതിനും പണം അനുവദിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിരക്ക് 20 ശതമാനമാണ്. കുടുംബശ്രീ ഹെഡ് ഓഫീസിലെ പിരിവുകാരനായ ഉദ്യോഗസ്ഥന് പലതരത്തിലുളള പ്രത്യുപകാരങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്. പ്രമോഷനും ഉയര്‍ന്ന ശമ്പളവും ഏകദേശം ഉറപ്പായി. 
സ്‌കില്‍ ട്രെയിനിംഗ് ആന്‍ഡ് പ്ലേസ് മെന്റ്, എംകെഎസ്പി എന്നിവയുടെ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ പോസ്റ്റിംഗിന് രണ്ടു ഗവേണിംഗ് ബോഡി മെമ്പര്‍മാര്‍ 25000 രൂപ വീതവും അക്കൗണ്ടന്റുമാരുടെ പോസ്റ്റിംഗ് വേളയില്‍ അയ്യായിരം രൂപ വീതവും വാങ്ങിയതായി കൊടുത്തവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ തുക നല്‍കാന്‍ വിസമ്മതിച്ചവരെ നിരന്തരം മാനസികമായി പീഡിപ്പിച്ച് പുറത്തു ചാടിച്ചു തുടങ്ങി.
ഇന്‍ഷ്വറന്‍സ് പദ്ധതി
എന്‍ഐസിയുമായി സഹകരിച്ച് കുടുംബശ്രീയില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചിട്ടണ്ട്. ആന്ധ്രയില്‍ സെര്‍പിന്റെ നേതൃത്വത്തില്‍ ഇതേ പദ്ധതി നടക്കുന്നുണ്ട്. പോളിസി ചേര്‍ക്കല്‍, പ്രിമിയം ശേഖരിക്കല്‍, ക്ലൈം ലഭ്യമാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകളുടെ നേതൃത്വത്തിലുളള ഫെഡറേഷനാണ് അവിടെ ചെയ്യുന്നത്. 
കുടുംബശ്രീയില്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ കുടുംബശ്രീയുടെ സിഡിഎസു തന്നെയാണ് ചെയ്യുന്നത്. എന്‍ഐസി ഒരു സര്‍വീസ് ഫീസു കൊടുക്കും. സിഡിഎസിന് അര്‍ഹതപ്പെട്ട ഈ കമ്മിഷന്റെപങ്കു പറ്റുന്നതിന് ഒരു ബ്രോക്കിംഗ് കമ്പനിയെ ഇടനിലക്കാരായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളില്‍നിന്ന് അധികമായി പത്തുരൂപയുംകൂടി ശേഖരിച്ചുകൊണ്ടാണ് ആ തുക കണ്ടെത്തുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ സ്‌കീമിന്റെനടത്തിപ്പില്‍ ഒരു ബ്രോക്കിംഗ് കമ്പനിയുടെ ആവശ്യമില്ല. 
കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകനാണ് ഈ കളളക്കളി പുറത്തുകൊണ്ടു വന്നത്. കൂടാതെ ലിങ്കേജ് വായ്പയ്ക്ക് പുതിയ ഒരു ഇന്‍ഷ്വറന്‍സ് സ്‌കീമും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയ്ക്ക് നല്‍കി വന്‍തുക കമ്മിഷന്‍ തട്ടാനുളള ശ്രമം തദ്ദേശ സ്വയംഭരണ സെക്രട്ടറി നഖശിഖാന്തം എതിര്‍ത്തു. അതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല. എന്നാല്‍ അപകടം പൂര്‍ണമായി ഒഴിഞ്ഞുപോയി എന്നു പറയാനുമാവില്ല. കുടുംബശ്രീക്കാരുടെ ജീവനും സ്വത്തും ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയില്‍ നിന്ന് ഒരുഭാഗമാണ് പിടിച്ചുപറിക്കുന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു സര്‍ക്കാരിന് എങ്ങനെയാണ് കഴിയുക? 
ബ്രാന്‍ഡിംഗ്
കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവയുടെ ബാഹ്യഭംഗി കണ്ടു മാത്രമല്ല. തനിമ, ഗുണനിലവാരം, തദ്ദേശിയത എന്നിവ പ്രധാനഘടകങ്ങളാണ്. ശാസ്ത്രീയമായ പാക്കിംഗും ലേബലിംഗുമുണ്ടെങ്കില്‍ വിപണനം ഒന്നുകൂടി ഉഷാറാകും. എന്നാല്‍ വികേന്ദ്രീകൃതമായി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്ന ഒരു ഉല്‍പാദനസംവിധാനത്തില്‍ കേന്ദ്രീകൃതമായ ബ്രാന്‍ഡിംഗും ലേബലിംഗും എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണ്. ഉല്‍പന്നങ്ങളുടെ തദ്ദേശീയസ്വഭാവം കുടുംബശ്രീ വിപണിയില്‍ ഒരു പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗതമോ കോര്‍പറേറ്റു രീതിയിലോ ഉളള ബ്രാന്‍ഡിംഗ് അല്ല വേണ്ടത്. 
പക്ഷേ, കുടുംബശ്രീ ഉല്‍പന്നങ്ങളെ ബ്രാന്‍ഡു ചെയ്യാന്‍ ഒരു പുതിയ കമ്പനി രംഗപ്രവേശം ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളൊക്കെ പരമരഹസ്യമായാണ്. ഒരു കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 62 ലക്ഷം രൂപയാണ് ഒന്നാം ഘട്ടം അംഗീകരിച്ചിരിക്കുന്ന പ്രോജക്ട്. ഒരു നിബന്ധനയും പാലിക്കാതെ 32 ലക്ഷം രൂപ കമ്പനിയ്ക്കു നല്‍കിക്കഴിഞ്ഞു. സംരംഭ സബ്‌സിഡി, സംഘകൃഷി ഗ്രൂപ്പിന്റെ ഇന്‍സെന്റീവുകള്‍, പലിശ സബ്‌സിഡിയുടെ വിഹിതം, മാച്ചിംഗ് ഗ്രാന്റ് എന്നിവ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കുമ്പോള്‍ അതിന്റെ 5-10 ശതമാനം വീതം ശേഖരിക്കുന്ന ഒരു പ്രവണത ആരംഭിച്ചിട്ടുണ്ട്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. ഇതിനെ എതിര്‍ക്കുന്ന സിഡിഎസ് ഭാരവാഹികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്കു നല്‍കേണ്ട ആനുകൂല്യ അപേക്ഷകള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വ്യാപകമായിട്ടുണ്ട്. 
ന്യൂട്രിമിക്‌സ്
കുടുംബശ്രീയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍. 3500 കുടുംബങ്ങള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്ന, വളരെ നൂതനമായ ആശയമാണിത്. യൂണിറ്റുകള്‍ക്ക് ആവശ്യമായ ഗോതമ്പ് കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. അതിനു പുറമേ, പഞ്ചസാര, നിലക്കടല, സോയാബീന്‍ തുടങ്ങിയ സാധനങ്ങളും ആവശ്യമുണ്ട്. അവ പുറത്തു നിന്ന് ഇറക്കുമതി ചെയ്യും. മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സിയ്ക്കാണ് അതനുളള കരാര്‍. കുടുംബശ്രീ ഓഫീസിലെ ഒരു കണ്‍സള്‍ട്ടന്റും മന്ത്രിയോഫീസിലെ ചിലരും കുടുംബശ്രീ ഗവേണിംഗ് ബോഡിയിലെ ഒരു അംഗവുമായി നടത്തുന്ന കൂട്ടുകച്ചവടമാണിത്. 
ഒരു മാസത്തേയ്ക്ക് 4 കോടിയോളം രൂപയുടെ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നിശ്ചിത ശതമാനം കമ്മിഷനുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വനിതാസംരംഭകരില്‍ നിന്ന് ഇത്തരം ഉല്‍പന്നങ്ങള്‍ സമാഹരിക്കുന്നതിനും കേരളത്തിലെ ന്യൂട്രിമിക്‌സുകള്‍ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുന്നതിനും ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ ഉല്‍പാദനച്ചെലവ് കുറച്ചുകൊണ്ടുവരുന്നതിനുമായി കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കണ്‍സോര്‍ഷ്യത്തെത്തന്നെ സ്ഥാപിതതാല്‍പര്യക്കാരെക്കൊണ്ട് പുനസംഘടിപ്പിച്ചിരിക്കുകയാണ്. ഏഴു വടക്കന്‍ജില്ലകളിലേയ്ക്ക് സാധനങ്ങള്‍ സ്വകാര്യ ഏജന്‍സി വഴിയാണ് ഇറക്കുന്നത്. 
തെക്കന്‍ ജില്ലകളില്‍ക്കൂടി ഈ മാതൃക വ്യാപിപ്പിക്കുന്നതിനുളള കഠിനശ്രമം നടക്കുന്നു. ഒരു ഭാഗത്ത് കുടുംബശ്രീ സംവിധാനത്തെ അഴിമതിയ്ക്കും സാമ്പത്തിക ചൂഷണത്തിനുമുളള ഉപാധിയാക്കി മാറ്റുന്നു. മറുഭാഗത്ത് അതേസമയം കുടുംബശ്രീ സംരംഭകര്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കാശില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തികവര്‍ഷവുമായി സംഘകൃഷി, സംരംഭങ്ങള്‍ എന്നിവയ്ക്കു നല്‍കേണ്ട സബ്‌സിഡികള്‍ കൃത്യമായി നല്‍കുന്നില്ല. ബാങ്കു ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ നല്‍കിയിട്ടേയില്ല. മിഷനില്‍ പണമില്ലാത്തതിനാല്‍ സിഡിഎസുകള്‍ക്കും എഡിഎസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങളും സംരംഭകര്‍ക്കുളള പരിശീലനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നു. 
കഫേ കുടുംബശ്രീ
തിരുവനന്തപുരത്തു നടന്ന നാഷണല്‍ ഗെയിംസിലെ ഭക്ഷണവിതരണം മാതൃകാപരമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്. രുചികരമായ തദ്ദേശീയ ഭക്ഷണം സീറോ വേസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാല്‍ ഇവരില്‍ നിന്നുപോലും 20 ശതമാനം കമ്മിഷനായി കൈപ്പറ്റി! 
കുടുംബശ്രീ സംരംഭങ്ങളില്‍ ഏറ്റവും ജനകീയ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് കഫേ കുടുംബശ്രീ. ഇവരുടെ അവസ്ഥ പരമദയനീയമാണ്. അളവില്‍ കൂടുതലുളള ഓര്‍ഡര്‍ വരികയാണെങ്കില്‍ അതിന്റെ പത്തുശതമാനം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്കു നല്‍കണം. നല്‍കാത്ത ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കാതിരിക്കാനുളള മിടുക്ക് മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കുണ്ട്. മാത്രമല്ല, കഫേ കുടുംബശ്രീയുടെ പേരില്‍ ബിനാമി സംഘങ്ങള്‍ സജീവവുമാണ്. മിഷനുകളിലെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന ചടങ്ങുകളിലേയ്ക്ക് നല്‍കുന്ന ഓഡറുകള്‍ക്ക് വില നല്‍കാത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കുടുംബശ്രീ മേളകളില്‍ പണം കൊടുക്കാതെ സാധനങ്ങള്‍ വാങ്ങുന്ന കേമന്മാരും മിഷനിലുണ്ട് എന്നറിയുക. 
വിദേശ വിപണി പിടിക്കുന്നതിനായി കുടുംബശ്രീ സംരംഭകരെ ദുബൈ ഫെസ്റ്റില്‍ പങ്കെടുപ്പിച്ച് ഒരു ഗിമ്മിക്ക് നടത്തി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കിട്ടുന്നത് സന്തോഷം തന്നെ. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതിനാകരുത്. ദുബൈ ഫെസ്റ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? കുടംബശ്രീയുടെ ചെലവില്‍ കുറച്ചു നേതാക്കള്‍ക്ക് ദുബൈ സന്ദര്‍ശിക്കണമായിരുന്നു. സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പണ്ടായി. തുടര്‍ന്ന് കുടുംബശ്രീ സംരംഭകരല്ലാത്തവരുടെ ദുബൈ യാത്ര മന്ത്രി തടഞ്ഞു. പക്ഷേ, വാര്‍ത്തയില്‍ മാത്രമാണ് തടഞ്ഞത്. പോകാന്‍ തീരുമാനിച്ചവരെല്ലാം പോവുകതന്നെ ചെയ്തു. തര്‍ക്കം മൂലം യാത്രാ ബില്ല് കുടുംബശ്രീ മിഷനില്‍ പാസാകാതെ കിടക്കുന്നു. എന്നാല്‍ ഇവരുടെ താമസം, ഭക്ഷണം, മറ്റു ചെലവുകള്‍ എന്നിവയൊക്കെ പാവം കുടുംബശ്രീ സംരംഭകരുടെ ചെലവിലെഴുതി. 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉല്‍പന്നങ്ങള്‍ 17.5 ലക്ഷം രൂപയ്ക്കു വിറ്റഴിച്ചു. 
വേണം, പുതിയൊരു പ്രതിരോധം
ജനശ്രീ മിഷനെ കുടുംബശ്രീയിലേയ്ക്ക് ലയിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘടിതമായാണ് പരാജയപ്പെടുത്തിയത്. ഇപ്പോള്‍ കുടുംബശ്രീ പ്രസ്ഥാനത്തെ സ്വാഭാവിക മരണത്തിലേയ്ക്ക് തളളിവിടാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി ഭയങ്കരം തന്നെ. കുടുംബശ്രീ മിഷന്‍ സംവിധാനത്തെയാകെ അഴിമതിയില്‍ മുക്കുക, ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അതിലൂടെ കുടുംബശ്രീ ഉണ്ടാക്കിയെടുത്ത ജനവിശ്വാസ്യത തകര്‍ക്കുക, സ്വാഭാവികമായ നാശത്തിലേയ്ക്ക് കുടുംബശ്രീയെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി. എന്നാല്‍ ഉമ്മന്‍ചാണ്ടി തിരിച്ചറിയാത്ത മറ്റൊരു കാര്യമുണ്ട്. 
മിഷന്‍ സംവിധാനത്തില്‍ മാത്രമാണ് അഴിമതിക്കാരെ നിറയ്ക്കാനും അഴിമതി നടത്താനും സാധിക്കുക. കുടുംബശ്രീയുടെ ജനകീയ സംവിധാനം കെട്ടുറപ്പും പ്രതിരോധ ശേഷിയുമുളളതാണ്. ഇത്തരം കൊളളരുതായ്മകള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ വേണ്ട ജനകീയതയും ജനാധിപത്യബോധവും സംഘടനയ്ക്കുണ്ട്. ഈ അഴിമതികള്‍ മിഷന്‍ തലത്തില്‍ നടക്കുന്നതാണ്. എന്നാല്‍ സംഘടനാസംവിധാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാത്തതിലുളള പ്രതിഷേധവും എതിര്‍പ്പും ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്. അതിനെ കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കേണ്ട എന്നതിനാലാണ് ഒരു സമരമാര്‍ഗം എന്ന നിലയിലേയ്ക്കു നീങ്ങാതിരുന്നത്. ഇനിയത് അനുവദിക്കാന്‍ പറ്റില്ല. കുടുംബശ്രീയുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ സമരത്തിന്റെ പുതിയ രൂപം ആരംഭിക്കേണ്ടിയിരിക്കുന്നു. 
അഴിമതിയെക്കുറിച്ചു മാത്രമേ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുളളൂ. ഇതിനെക്കാള്‍ ഗൗരവതരമാണ് മിഷനില്‍ സ്ത്രീവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രതിബദ്ധതയും സ്ത്രീസൗഹൃദവും തെളിയിച്ച ഉദ്യോഗസ്ഥരെയൊക്കെ പിരിച്ചുവിട്ട് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മിഷനില്‍ ആളുകളെ തിരുകിക്കയറ്റിയപ്പോള്‍ സ്ഥാനം കിട്ടിയത് സ്ത്രീകളോട് മര്യാദയ്ക്കുപോലും പെരുമാറാന്‍ തയ്യാറല്ലാത്തവര്‍ക്കാണ്. എല്ലാവരും ഇങ്ങനെയാണെന്നല്ല ആക്ഷേപം. പക്ഷേ, ഒന്നുമതിയല്ലോ, ആകെ ദുഷിക്കാന്‍. വിസ്തരഭയത്താല്‍ അതിവിടെ പ്രതിപാദിക്കുന്നില്ല. ആലപ്പുഴയിലെ അനുഭവം മറ്റൊരു ലേഖനത്തില്‍ വിവരിക്കാം. 
എല്‍ഡിഎഫ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും വാഗ്ദാനം ചെയ്യുന്ന മാറ്റമിതാണ്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലുളള ഒരു സംഘം ജില്ലാ മിഷന്റെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കാനുളള അവകാശമുണ്ടാകും. മിഷന്‍ ജീവനക്കാര്‍ സിഡിഎസ് സംവിധാനത്തിന്റെ മുകളിലെ അധികാരികളല്ല. അതുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തനവും രീതിയും ശൈലിയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം ഓഡിറ്റിനു വിധേയമാക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യും. ഓരോ ജില്ലയില്‍ നിന്നുമുളള രണ്ടോമൂന്നോ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം രൂപീകരിച്ച് സംസ്ഥാന മിഷന്റെ മുഴുവന്‍ വരവുചെലവു കണക്കും വൗച്ചറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് എല്ലാ സിഡിഎസുകളിലും ചര്‍ച്ചയ്ക്കു വിധേയമാക്കണം. ഇത് സോഷ്യല്‍ ഓഡിറ്റിന്റെ പുതിയൊരു രീതിയായി മാറും. വികസന ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും ചോര്‍ച്ച തടയുന്നതിനുമാണ് മിഷന്‍ സംവിധാനം ലക്ഷ്യമിടുന്നത്. മാത്രമല്ല, വികസന അവകാശികള്‍ എന്ന നിലയ്ക്ക് ഇതു പരിശോധിക്കാനുളള ഉത്തരവാദിത്തവും അവകാശവും സിഡിഎസ് നേതൃത്വത്തിനുണ്ട്. കേരളത്തിലെ കുടുംബശ്രീ മിഷനിലെ കൊളളരുതായ്മകള്‍ മാറ്റി ശുദ്ധീകരിച്ചതിനു ശേഷം മതി പുറംരാജ്യങ്ങളിലേയ്ക്കുളള വ്യാപനം.
at October 14, 2015 4 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അഴിമതി, കുടുംബശ്രീ, കുടുംബശ്രീ മിഷന്‍

ദരിദ്രമായ കുടുംബശ്രീ ദരിദ്രമായ കുടുംബശ്രീ


ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് കുടുംബശ്രീയുടെ മുഖ്യലക്ഷ്യങ്ങളിലൊ്. കുടുംബശ്രീയെ സഹായിക്കുതിനു വേണ്ടി രൂപം നല്‍കിയി'ുളള മിഷന്റെ പേരുത െദാരിദ്ര്യ ലഘൂകരണ മിഷന്‍ (സ്റ്റേറ്റ് പോവര്‍'ി ഇറാഡിക്കേഷന്‍ മിഷന്‍) എാണ്. യുഡിഎഫ് ഭരണത്തിനു കീഴില്‍ നടത് കുടുംബശ്രീയുടെ ദരിദ്രവത്കരണമാണ്. പണമില്ലാതെ ന'ം തിരിയുകയാണ് കുടുംബശ്രീ പ്രസ്ഥാനം. ലഭിക്കു പരിമിതമായ പണത്തിന്റെ നല്ലഭാഗവും അഴിമതിയിലൂടെ ചോരുകയാണ്. കുടുംബശ്രീ പോലും അഴിമതിയ്ക്കുളള മേഖലയാക്കി മാറ്റിയവര്‍ക്കെതിരെയുളള വിധിയെഴുത്താവണം വരാന്‍പോകു തദ്ദേശ ഭരണത്തെരഞ്ഞെടുപ്പ്. കുടുംബശ്രീയെക്കുറിച്ച് ഇത്തരമൊരു വിമര്‍ശനത്തിന് മുമ്പൊരിക്കലും മുതിര്‍ി'ില്ല. പക്ഷേ, വകുപ്പുമന്ത്രിയുടെ ഓഫീസിലെ ചിലരും ചില ലീഗ് ഉദ്യോഗസ്ഥരും ഇതൊരു അവസരമാക്കി മാറ്റിയിരിക്കുകയാണ്. 


സമാനതയില്ലാത്ത പ്രസ്ഥാനം

കുടുംബശ്രീയ്ക്കു സമാനമായ ഒരു സ്വയം സഹായ സംഘ സംവിധാനം ലോകത്തെവിടെയും കാണാനാവില്ല. ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപം കൊണ്ടി'ുളള സ്വയം സഹായ സംഘസംവിധാനങ്ങളില്‍ മഹാഭൂരിപക്ഷവും ലോകബാങ്കിന്റെ കാഴ്ചപ്പാടില്‍ രൂപീകരിക്കപ്പെ'താണ്. അതേസമയം ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങളെ ബോധപൂര്‍വം തിരസ്‌കരിച്ചുകൊണ്ട് നമ്മുടെ നാടിന് അനുയോജ്യമായ രീതിയിലാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ ആവിഷ്‌കരിക്കപ്പെ'ത്. ഓമതായി, ജാതിമത പാര്‍ടി ഭേദങ്ങള്‍ക്ക് അതീതമായി സംഘടിപ്പിച്ചി'ുളള അയല്‍ക്കൂ'ങ്ങളുടെ ശൃംഖലയാണ് കുടുംബശ്രീ. മറ്റു സ്വയംസഹായം സംഘങ്ങള്‍ ഇഷ്ടക്കാരുടെ കൂ'ങ്ങളാണ്. അയലത്തുകാരാണെങ്കില്‍ കുടുംബശ്രീയില്‍ നി് ഒരു കുടുംബത്തെയും ഒഴിവാക്കാനാവില്ല. രണ്ടാമതായി സര്‍ക്കാര്‍ ഏജന്‍സികളോ സദ്ധ സംഘടനകളോ അല്ല കുടുംബശ്രീയെ സംഘടിപ്പിക്കുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെ'് ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് ഇവ രൂപം കൊണ്ടത്. മൂാമതായി മൈക്രോ ഫിനാന്‍സിനെ ദാരിദ്ര്യത്തിനുളള ഒറ്റമൂലിയായി കുടുംബശ്രീ കാണുില്ല. മറ്റു ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടികള്‍ക്കു പൂരകമായി'ാണ് സൂക്ഷ്മ സമ്പാദ്യവും വായ്പയും പ്രതിഷ്ഠിക്കപ്പെ'ത്. സര്‍ക്കാരിന്റെ എല്ലാ ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികളും ഏകീകരിക്കാനുളള വേദിയാണ് കുടുംബശ്രീ. അങ്ങനെ കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ ഒരു പ്രധാനപ്പെ' നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ മാറി. എല്ലാറ്റിലുമുപരി സ്ത്രീശാക്തീകരണത്തിനുളള പ്രധാനപ്പെ'ൊരു ഇടപെടലായി കുടുംബശ്രീ മാറിയിരിക്കുു.

ഈ അന്യാദൃശ്യമായ സവിശേഷതകളോടു കൂടിയ വനിതാ അയല്‍ക്കൂ' ശൃംഖല ഇതിനകം കേരളത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. പാവങ്ങള്‍ക്ക് വലിയതോതില്‍ ലഘുവായ്പകള്‍ ചുരുങ്ങിയ പലിശയ്ക്കു ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തത്തെ സമൃദ്ധമാക്കി. തൊഴിലിടങ്ങളിലും പൊതുരംഗത്തും സ്ത്രീയ്ക്ക് ദൃശ്യത നല്‍കി. സ്ത്രീകള്‍ക്ക് ഒരു പുതിയ തന്റേടം നല്‍കി. തൊഴിലുറപ്പു പോലുളള ഒ'േറെ സര്‍ക്കാര്‍ പദ്ധതികള്‍ അഴിമതിരഹിതവും കാര്യക്ഷമവുമായി നടപ്പാക്കുതില്‍ വിജയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍
നായനാര്‍ സര്‍ക്കാര്‍ രൂപം നല്‍കിയ കുടുംബശ്രീയെ കൂടുതല്‍ വ്യാപിപ്പിക്കുതിനുളള ഒരു സമീപനമാണ് എ കെ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ചത്. എങ്കിലും യുഡിഎഫ് ഭരണത്തിന് കുടുംബശ്രീയുടെ വലിയ സാധ്യതകളെ പ്രയോജനപ്പെടുത്തുതിനു കഴിഞ്ഞില്ല. ഇതിനുളള തെളിവ് യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 300 കോടി രൂപ ചെലവഴിക്കാതെ നീക്കിയിരിപ്പായി കുടുംബശ്രീയ്ക്കുണ്ടായിരുു എുളളതാണ്. എങ്കിലും അ്, കുടുംബശ്രീയ്ക്ക് വലിയ ലുബ്ധില്ലാതെ പണം നല്‍കുതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. തുടര്‍ു വ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ 300 കോടി രൂപ ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ വര്‍ഷവും നൂറു കോടിയിലേറെ രൂപ കുടുംബശ്രീ മിഷന്‍ ചെലവഴിച്ചു. പണം ചെലവഴിച്ചു തീരു മുറയ്ക്ക് ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ആദ്യവര്‍ഷം 30 കോടി രൂപ നല്‍കി. തുടര്‍ുളള രണ്ടുവര്‍ഷം 50 കോടി രൂപ വീതം നല്‍കി. അപ്പോഴേയ്ക്കും നീക്കിയിരിപ്പുണ്ടായിരു 300 കോടി രൂപ ചെലവഴിച്ചു തീര്‍ിരുു. അതുകൊണ്ട് 2010-11ല്‍ 100 കോടി രൂപയായി ബജറ്റു വിഹിതം വര്‍ദ്ധിപ്പിച്ചു. 2011-12ലെ ഇടക്കാല ബജറ്റില്‍ ഇത് 125 കോടി രൂപയായി വീണ്ടും ഉയര്‍ത്തി. 
 

ഫണ്ടില്ല, പ്രവര്‍ത്തനം സ്തംഭനത്തില്‍
എാല്‍ ഇതിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിുണ്ടായ അനുഭവം. 2011-12ല്‍ ഇടക്കാല ബജറ്റില്‍ വകയിരുത്തിയ 125 കോടി രൂപയും കൈമാറി. എാല്‍ തുടര്‍ുളള വര്‍ഷങ്ങളില്‍ ബജറ്റു വിഹിതം 100 കോടി രൂപയായി കുറച്ചു. ഇതുപോലും പൂര്‍ണമായി കൈമാറിയില്ല. 2013-14ല്‍ 70 കോടി രൂപ മാത്രമേ യഥാര്‍ത്ഥത്തില്‍ നല്‍കിയുളളൂ. 2014-15ല്‍ നവംബര്‍ വരെ 25 കോടി രൂപ മാത്രമേ കൈമാറിയുളളൂ. മാര്‍ച്ചു മാസത്തില്‍ മറ്റൊരു 25 കോടി കൂടി നല്‍കി. മാര്‍ച്ചില്‍ ലഭിച്ച പണം കൊണ്ടാണ് നടപ്പുവര്‍ഷത്തെ ചെലവുകള്‍ ഇതുവരെ നടത്. നടപ്പു വര്‍ഷത്തില്‍ ഇതുവരെ ഒരു പണവും കുടുംബശ്രീയ്ക്കു നല്‍കിയില്ല. 
പണമില്ലാത്തതു കൊണ്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാണ്. കുടുംബശ്രീ സംരംഭകര്‍ക്കുളള ആനുകൂല്യങ്ങളൊും നല്‍കാന്‍ കാശില്ല.

സംഘകൃഷി, സംരംഭങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷണായി നല്‍കുില്ല. ബാങ്കു ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കിയി'േയില്ല. സിഡിഎസുകള്‍ക്കും എഡിഎസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങള്‍, സംരംഭകര്‍ക്കുളള പരിശീലനങ്ങള്‍ എിവ മിഷനില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുു.

മാച്ചിംഗ് ഗ്രാന്റ് ഇനത്തില്‍ 5.5 കോടിയും പലിശ സബ്‌സിഡി ഇനത്തില്‍ 11 കോടിയും സംഘകൃഷിയ്ക്കുളള ആനൂകൂല്യ ഇനത്തില്‍ 9.5 കോടിയും സംരംഭകര്‍ക്കു നല്‍കേണ്ട സബ്‌സിഡിയായി 8 കോടിയും അക്കൗണ്ടന്റുമാര്‍ക്കും സിഡിഎസ് ചെയര്‍പേഴ്‌സമാരുടെയും ശമ്പളയിനത്തില്‍ 2.5 കോടിയും സിഡിഎസുകളുടെ ഭരണനിര്‍വഹണ ഗ്രാന്റായി 2.6 കോടി രൂപയും നല്‍കാനുണ്ട്. ഏകദേശം 39 കോടിയോളം രൂപ പലയിനങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പലയിനങ്ങളിലായി ലഭിക്കാനുണ്ട്.

മിഷന്‍ ജീവനക്കാര്‍ക്കും സിഡിഎസ് ചെയര്‍പേഴ്‌സമാര്‍ക്കും ഒക്‌ടോബര്‍ മുതല്‍ ശമ്പളവും ഓണറേറിയവും നല്‍കിയി'ില്ല. അതുകൊണ്ടുത െകുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാര്യമായ ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയുില്ല. മാസം തോറും മന്ത്രിയ്ക്ക് ഉദ്ഘാടനം ചെയ്യാന്‍ ചില പരിപാടികള്‍ നടത്തുതല്ലാതെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമി'ിരിക്കുകയാണ്.



രാപ്പകല്‍ സമരം
യുഡിഎഫ് ഭരണത്തിന്റെ രണ്ടാം വര്‍ഷം സെക്ര'റിയേറ്റിനു മുില്‍ നട രാപ്പകല്‍ സമരം അധികമാരും മറു പോകാനിടയില്ല. സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും സ്ത്രീകളുടെ ഈ സഹനസമരം ആവാഹിച്ചെടുത്തു. കുടുംബശ്രീയെപ്പോലെത െഎം എം ഹസന്റെ ജനശ്രീയെയും പ്രോത്സാഹിപ്പിക്കു ഒരു സമീപനം പുതിയ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടു. സമാന്തരമായ സംവിധാനങ്ങളുണ്ടാവുകയും ഒരേ വ്യക്തികള്‍ ത െപലസംഘങ്ങളിലും അംഗമായി വായ്പയെടുക്കു സ്ഥിതി വു കഴിഞ്ഞാല്‍ മൈക്രോ ഫിനാന്‍സ് സംവിധാനമാകെ തകരും. കാരണം, വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്തുത് സഹഅംഗങ്ങളില്‍ നിുളള സമ്മര്‍ദ്ദമാണ്. സമാന്തര സംവിധാനങ്ങള്‍ വരുതോടെ കൂ'ായ്മയുടെ കെ'ുറപ്പു നഷ്ടപ്പെടും. എത്ര പറഞ്ഞി'ും യുഡിഎഫ് നേതാക്കന്മാര്‍ക്ക് ഇതു ബോധ്യമായി'ില്ല. സദ്ധ സംഘടനകളുടെയും സമുദായ സംഘടനകളുടെയും സ്വയംസഹായ സംഘങ്ങള്‍ സമാന്തരമായി ഉണ്ടല്ലോ എ ന്യായമാണ് അവര്‍ പറയുത്. നാടു ഭരിക്കു രാഷ്ട്രീയപ്പാര്‍ടി ഉണ്ടാക്കു സ്വയംസഹായ സംഘങ്ങള്‍ സാമുദായിക സംഘടനകളെപ്പോലെ കരുതിയാല്‍മതി എു വാദിക്കുവരോട് എന്തു പറയാന്‍! കൃത്യമായ ലക്ഷ്യം വെച്ചാണ് ജനശ്രീയെ കരുപ്പിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരു ദേശീയ ഉപജീവന മിഷന്റെ ഭീമമായ പണം ജനശ്രീ വഴി വഴിതിരിച്ചു വിടുതിനുളള ഒരു നീക്കമായിരുു. ഗ്രാമവികസന വകുപ്പിനെ തദ്ദേശവകുപ്പില്‍ നി് വീണ്ടും വിഭജിച്ച് കെ സി ജോസഫിനെ മന്ത്രിയായി നിശ്ചയിച്ചത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണത്തില്‍ കണ്ണുവെച്ചി'ാണെ് അക്കാലത്ത് അഭിപ്രായപ്രകടനങ്ങള്‍ വു. അതിനെ ശരിവെയ്ക്കു തരത്തിലായിരുു ജനശ്രീയോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം.

ദേശീയ ഉപജീവന മിഷന്‍ കുടുംബശ്രീയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ഒരു സ്വയം തൊഴില്‍ പദ്ധതിയായിരുു. പദ്ധതിരേഖയില്‍ത്ത െകുടുംബശ്രീ മാതൃകയിലോ ആന്ധ്രയിലെ സ്വയംസഹായ സംഘ മാതൃകയിലോ ആയിരിക്കും വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാനെ് വ്യക്തമാക്കിയിരുു. ഈയൊരു പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും തിരുവനന്തപുരത്ത് കുടുംബശ്രീയുടെ സമരം ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ കുടുംബശ്രീ മുഖേനെയേ പദ്ധതി നടപ്പാക്കൂ എ് കേന്ദ്രമന്ത്രിയായിരു ജയറാം രമേശ് വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനു നിര്‍ബന്ധിതരായി. 
ദേശീയ ഉപജീവന മിഷനില്‍ നി് ആയിരത്തോളം കോടി രൂപ കേരളത്തിന് ലഭിക്കും എാണ് അു പറഞ്ഞിരുത്. എാല്‍ ജനശ്രീയ്ക്ക് പങ്കാളിത്തമില്ല എു വതോടു കൂടി കേരളസര്‍ക്കാരിന്റെ താല്‍പര്യവും പോയി. 2011-12ല്‍ 50 കോടി രൂപയാണ് പ്രാഥമികമായി കേരളത്തിന് അനുവദിച്ചത്. അതില്‍നി് 22 കോടി രൂപ ആദ്യഗഡുവായി ലഭിച്ചു. രണ്ടാം ഗഡു അപേക്ഷിച്ചുമില്ല, കി'ിയുമില്ല. തലേവര്‍ഷം കി'ിയ പണം ചെലവഴിച്ചി'ില്ലാത്തതുകൊണ്ടും 2012-13ല്‍ ദേശീയ ഉപജീവന മിഷന് ആവശ്യമായ രേഖകള്‍ നല്‍കാത്തുകൊണ്ടും ആ വര്‍ഷം പണമേ ലഭിച്ചില്ല. 2013-14ല്‍ 20 കോടി രൂപ ധനസഹായമായും 25 കോടി രൂപ പലിശ സബ്‌സിഡിയായും ലഭിച്ചു. 2014-15ല്‍ വെറും 10 കോടി രൂപയാണ് കേന്ദ്രത്തില്‍ നിു ലഭിച്ചത്. ദേശീയ ഉപജീവന മിഷന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ നല്‍കാന്‍ പര്യാപ്തമായതാണ്. ദേശീയ ഉപജീവന മിഷന്‍ പരിപാടി ഇത്തരത്തില്‍ തകര്‍ത്തതിന് കേരളത്തിലെ സ്ത്രീകളോട് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയേ പറ്റൂ. 
ദേശീയ ഉപജീവന മിഷനടക്കം കേന്ദ്രസഹായമായി കി'ിയ പണത്തില്‍നി് 78 കോടിയോളം രൂപ വകമാറ്റി ചെലവാക്കിക്കൊണ്ടാണ് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തി വരുത്. 

(മിഷനില്‍ ചില ഉദ്യോഗസസ്ഥര്‍ക്ക് ശമ്പളം ആവശ്യമേയില്ല. കിംബളം ആവശ്യത്തിലധികമായിക്കഴിഞ്ഞിരിക്കുു). കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം ചെയ്താണ് ദേശീയ ഉപജീവന മിഷന്റെ മുഖ്യ ഏജന്റായി കുടുംബശ്രീയെ നിശ്ചയിച്ചത്. എാല്‍ 2012-15വരെ ദേശീയ ഉപജീവന മിഷനില്‍നിും കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട പണം യഥാവിധി നേടിയെടുക്കാന്‍ കഴിഞ്ഞി'ില്ല. 2011-12ല്‍ ദേശീയ ഉപജീവന മിഷനില്‍ നിും രണ്ടാം ഗഡു വാങ്ങുതിനുളള അപേക്ഷ പോലും നല്‍കിയില്ല. 2013-14ല്‍ പ്രത്യേക പ്രോജക്ടിനുളള പ്രൊപ്പോസല്‍ സമര്‍പ്പിച്ചില്ല. 2014-15ലും ഇതേ അവസ്ഥ തുടരുു. 2015-16ലേയ്ക്ക് സമര്‍പ്പിച്ച പ്രോജക്ടിന്റെ 50 ശതമാനം സര്‍ക്കാര്‍ അനുവദിച്ചു. ഇത് ഓം വര്‍ഷത്തില്‍ ലഭിക്കാന്‍ അര്‍ഹതപ്പെ' തുകയുടെ 20-25 ശതമാനമേയുളളൂ. സര്‍ക്കാര്‍ തലത്തില്‍ ഈ പ്രവര്‍ത്തനം സംബന്ധിച്ച റിവ്യൂ നടത്താറില്ല. കേന്ദ്രവിഹിതം വാങ്ങുതിനും സംസ്ഥാന വിഹിതം നല്‍കുതിനും ഒരു നടപടിയും വകുപ്പുതലത്തില്‍ സ്വീകരിക്കുില്ല. മന്ത്രിയ്ക്കതില്‍ സമയവുമില്ല. ലഭിക്കു പണം യഥാവിധി വിനിയോഗിക്കുുണ്ടോയെ് വിലയിരുത്താനുളള താല്‍പര്യവും മന്ത്രി കാണിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു പുരോഗതി ഉണ്ടായകാര്യം പറയാതിരിക്കാന്‍ പറ്റില്ല. കുടുംബശ്രീ മിഷന്റെ സംസ്ഥാനതല റിവ്യൂയോഗങ്ങളൊക്കെത്ത െകേരളത്തിലെ മികച്ച റിസോര്‍'ുകളില്‍ സംഘടിപ്പിക്കുതില്‍ മന്ത്രിയും മിഷന്‍ ജീവനക്കാരും പ്രത്യേകശ്രദ്ധ പുലര്‍ത്തുുണ്ട്. ഈ അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സദ്ധരായി വ 3 ഡയറക്ടര്‍മാരും ട്രാന്‍സ്ഫര്‍ വാങ്ങി തിരിച്ചുപോയി എും നാം അറിയണം. അഴിമതിയ്ക്കു സദ്ധനല്ലാത്ത ഒരു ഉദ്യോഗസ്ഥനെയും കുടുംബശ്രീയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലൊണ് മന്ത്രിയുടെ ഓഫീസ്.
at October 14, 2015 1 comment:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: അധികാരവികേന്ദ്രീകരണം, അഴിമതി, കുടംബശ്രീ, കുടുംബശ്രീ മിഷന്‍
Newer Posts Older Posts Home
Subscribe to: Posts (Atom)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...

  • ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം
    അധ്യായം ഒന്ന് ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ട...
  • മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല
    കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര...
  • വിജിലന്‍സ് കേസും എന്റെ വിശദീകരണവും
    തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുളള സെയ്ദിന്റെ നേതൃത്വത്തില്‍ 2009 മാര്‍ച്ച് 17ന് തൃശൂരിലെ നാല് വാണിജ്യനികുതി ഓഫീസുകളില്‍ നടത്തി...

About Me

My photo
ഡോ. ടി. എം. തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി
View my complete profile

Blog Archive

  • ►  2021 (1)
    • ►  June (1)
  • ►  2020 (13)
    • ►  October (1)
    • ►  July (4)
    • ►  May (5)
    • ►  April (3)
  • ►  2019 (3)
    • ►  December (1)
    • ►  August (1)
    • ►  May (1)
  • ►  2018 (7)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  September (2)
    • ►  February (1)
  • ►  2016 (9)
    • ►  September (1)
    • ►  August (1)
    • ►  July (2)
    • ►  March (2)
    • ►  February (3)
  • ▼  2015 (25)
    • ►  December (6)
    • ▼  October (4)
      • സ്ത്രീപക്ഷം നഷ്ടപ്പെടുന്ന കുടുംബശ്രീ
      • 'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും
      • അങ്ങനെ അവസാനം അഴിമതി കുടുംബശ്രീയിലും
      • ദരിദ്രമായ കുടുംബശ്രീ ദരിദ്രമായ കുടുംബശ്രീ
    • ►  September (2)
    • ►  August (4)
    • ►  July (1)
    • ►  May (4)
    • ►  March (1)
    • ►  February (3)
  • ►  2014 (34)
    • ►  December (2)
    • ►  November (1)
    • ►  October (3)
    • ►  September (4)
    • ►  August (1)
    • ►  July (10)
    • ►  June (2)
    • ►  February (6)
    • ►  January (5)
  • ►  2013 (51)
    • ►  December (8)
    • ►  November (2)
    • ►  October (4)
    • ►  September (7)
    • ►  July (3)
    • ►  June (5)
    • ►  May (3)
    • ►  April (4)
    • ►  March (6)
    • ►  February (6)
    • ►  January (3)
  • ►  2012 (45)
    • ►  December (3)
    • ►  November (8)
    • ►  October (6)
    • ►  September (3)
    • ►  August (6)
    • ►  July (7)
    • ►  June (4)
    • ►  May (1)
    • ►  April (5)
    • ►  March (1)
    • ►  February (1)
  • ►  2011 (22)
    • ►  November (1)
    • ►  October (4)
    • ►  September (4)
    • ►  August (3)
    • ►  July (10)

Labels

  • 1964
  • 20 lakh crore
  • 20 ലക്ഷം കോടിയുടെ പാക്കേജ്
  • 20000 കോടി
  • 2ജി
  • 2ജി സ്പെക്ട്രം
  • ad valorem
  • Alappuzha
  • Alteration White Paper
  • Bernie Sanders
  • chidambaram
  • coir museum
  • compensation
  • compensation cess
  • corona
  • covid 19
  • covid package
  • DCT
  • direct cash transfer
  • Donald Trump
  • GST
  • Hillari Clinton
  • indian economy
  • indian express
  • K. M. Mani
  • KC Karunakaran
  • Kerala Finance
  • Kerala Finance Whitepaper 2016
  • kerala health
  • kerala model
  • KeralaBudget2016
  • KIFB
  • LDF
  • nimala sitharaman
  • nirmala sitaraman
  • oil price
  • ONGC
  • pandemic
  • petrol price
  • rebuilding kerala
  • UDF
  • union budget
  • US Presidential Election
  • VAT
  • White paper
  • William Goodacre
  • അടവുശിഷ്ട കമ്മി
  • അട്ടപ്പാടി
  • അതിവേഗ റെയില്‍പാത
  • അധികാരവികേന്ദ്രീകരണം
  • അനില്‍ അഗര്‍വാള്‍
  • അനുസ്മരണക്കുറിപ്പ്
  • അമേരിക്ക
  • അരിവില
  • അരുണ്‍ ജെയ്റ്റ്ലി
  • അരുൺ ജെയ്റ്റ്ലി
  • അലക്‌സിസ് സിപ്രാസി
  • അലുവാലിയ
  • അവധിക്കച്ചവടം
  • അവമൂലനം
  • അഷിം ദാസ് ഗുപ്ത
  • അഹാഡ്സ്
  • അഴിമതി
  • ആക്സിസ്
  • ആഗോള മാന്ദ്യം
  • ആഗോള ഹബ്
  • ആഗോളമാന്ദ്യം
  • ആഡംബരം
  • ആദിവാസി
  • ആയുഷ്മാൻ ഭാരത്
  • ആരോഗ്യ ഇൻഷ്വറൻസ്
  • ആര്‍എംപി
  • ആർഎസ്ബിവൈ
  • ആര്‍ഒ പ്ലാന്‍റ്
  • ആര്‍ബിഐ
  • ആലപ്പുഴ
  • ആസിയാന്‍
  • ആസിയാന്‍ കരാര്‍
  • ആസൂത്രണ ബോര്‍ഡ്
  • ആസൂത്രണബോര്‍ഡ്
  • ഇ വേ ബിൽ
  • ഇഎംഎസ്
  • ഇടമലയാര്‍
  • ഇടുക്കി
  • ഇന്ത്യ
  • ഇറക്കുമതി
  • ഉപഭോഗം
  • ഉമ്മന്ചാണ്ടി
  • ഊരാളുങ്കല്‍
  • ഊഹക്കച്ചവടം
  • എം. എം. മണി
  • എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ട്
  • എച്ച്ഡിഎഫ്സി
  • എണ്ണക്കമ്പനി
  • എന്‍എസ്ഇഎല്‍
  • എപിഎല്‍
  • എഫ്എഒ
  • എമര്‍ജിംഗ് കേരള
  • എമെര്‍ജിംഗ് കേരള
  • എല്‍ഡിഎഫ്
  • എല്‍പിജി
  • എസ് ഡി ആർ
  • എസ്ബിടി
  • ഏഞ്ചല്‍ ഫണ്ട്
  • ഐസിഐസിഐ
  • ഒ കെ ജോണി
  • ഒഞ്ചിയം
  • ഒബാമ
  • ഒബാമ കെയര്‍
  • ഒളിമ്പിക്സ്
  • ഓണം
  • ഓവര്‍ ഡ്രാഫ്റ്റ്
  • ഓഹരിക്കമ്പോളം
  • കമ്മി
  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
  • കയര്‍ മേഖല
  • കയർ മ്യൂസിയം
  • കയറ്റുമതി
  • കര്‍ണാടക
  • കലാകൗമുദി
  • കലോറി
  • കല്‍ക്കരി
  • കളളപ്പണം
  • കാന്‍സര്‍
  • കായികം
  • കാര്‍ഷികമേഖല
  • കാലാവസ്ഥ
  • കാഷ് ട്രാന്‍സ്ഫര്‍
  • കിടങ്ങാമ്പറമ്പ്
  • കിഫ്ബി
  • കുടംബശ്രീ
  • കുടിവെളളം
  • കുടുംബശ്രീ
  • കുടുംബശ്രീ മിഷന്‍
  • കുമരകം
  • കുലംകുത്തി
  • കൃഷി
  • കൃഷ്ണവനം
  • കെ എം മാണി
  • കെ എം മാണി. കേരള ബജറ്റ് 2015
  • കെ സി കരുണാകരൻ
  • കെ. എം. മാണി
  • കെ. എസ്. ഹരിഹരന്‍
  • കെ. വേണു
  • കെജി ബേസിന്‍
  • കേന്ദ്ര ഉത്തേജക പാക്കേജ്
  • കേന്ദ്ര ബജറ്റ്
  • കേന്ദ്ര ബജറ്റ് 2014-15
  • കേന്ദ്ര ബജറ്റ് 2016-17
  • കേന്ദ്രബജറ്റ് 2014-14
  • കേന്ദ്രബജറ്റ് 2014-15
  • കേന്ദ്രബജറ്റ് 2016-17
  • കേബിള്‍ നെറ്റ്‍വര്‍ക്ക്
  • കേരളം
  • കേരള ബജറ്റ് 2014
  • കേരള ബജറ്റ് 2014-15
  • കേരള ബജറ്റ് 2016-17
  • കേരള മോഡല്‍
  • കേരള വികസനം
  • കൈത്തറി
  • കൊച്ചി
  • കൊറോണ
  • കോഓപ്പറേറ്റീവ്
  • കോടീശ്വരന്‍
  • കോബ്രാ പോസ്റ്റ്
  • കോര്‍പറേറ്റ്
  • കോവിഡ്
  • കോവിഡ് 19
  • കോഴിക്കോട്
  • ക്രെഡിറ്റ് റേറ്റിംഗ്
  • ക്രെഡിറ്റ് റേറ്റ്
  • ഖനനം
  • ഗള്‍ഫ്
  • ഗാര്‍
  • ഗുജറാത്തി സമൂഹം
  • ഗുജറാത്ത്
  • ഗോമാതാവ്
  • ഗോവധനിരോധനം
  • ഗ്രീൻ ഹൌസ് ഇഫക്ട്. ഹരിതഗൃഹ പ്രഭാവം
  • ഗ്രീസ്
  • ഗ്ലീവെക്
  • ചങ്ങാത്ത മുതലാളിത്തം
  • ചന്ദ്രശേഖരന്‍
  • ചരിത്രസ്മാരകം
  • ചിദംബരം
  • ചിന്ത
  • ചില്ലറ വ്യാപാര മേഖല
  • ചുവപ്പുനാട
  • ചെങ്ങറ
  • ചെറുവയല്‍ രാമന്‍
  • ചേരി നിര്‍മ്മാര്‍ജനം
  • ചൈന
  • ജഗന്‍ മോഹന്‍
  • ജനകീയ ജനാധിപത്യ വിപ്ലവം
  • ജനകീയ പച്ചക്കറി
  • ജനകീയ പ്രസ്ഥാനം
  • ജനകീയാസൂത്രണം
  • ജനശ്രീ
  • ജനാര്‍ദ്ദന റെഡ്ഡി
  • ജിഎസ്ടി
  • ജിഗേ്‌നഷ് ഷാ
  • ജെ. രഘു
  • ജെന്‍ഡര്‍ ഓഡിറ്റ്
  • ജൈവ പച്ചക്കറി
  • ജൈവഗ്രാമം
  • ജൈവവളം
  • ജോസ് സെബാസ്റ്റ്യന്‍
  • ടി പി ചന്ദ്രശേഖരന്‍
  • ടി. പി. ചന്ദ്രശേഖരന്‍
  • ടൂറിസം
  • ടെലികോം
  • ട്രംപ്
  • ട്രഷറി
  • ട്രഷറി നിയന്ത്രണം
  • ട്രഷറി സേവിംഗ്സ് ബാങ്ക്
  • ട്രഷറി സ്തംഭനം
  • ട്രേഡ് യൂണിയൻ
  • ഡബിള്‍ ഡിപ് റിസഷന്‍
  • ഡാര്‍ട്ട്സ് മൗത്ത്
  • ഡിസിടി
  • ഡിസ്ചാര്‍ജ് പെറ്റീഷന്‍
  • ഡീസൽ
  • ഡോ. ഷാഹിര്‍ഷാ
  • ഡോളര്‍
  • ഡ്രാക്മ
  • തദ്ദേശഭരണം
  • തായ്കുല സംഘം
  • തിരുവഞ്ചൂര്‍
  • തീരുവ
  • തുറമുഖം
  • തൃശൂര്‍
  • തൊഴിൽ നിയമം
  • തോമസ് ചക്യാട്ട്
  • തോമസ്‌ നോര്‍ട്ടണ്‍
  • തോമസ് പിക്കറ്റി
  • ദക്ഷിണാഫ്രിക്ക
  • ദാരിദ്ര്യരേഖ
  • ദാവൂസ്
  • ദിനേശ് ബീഡി
  • ദേശീയ ജലനയം
  • ധനകാര്യ കമ്മിഷന്‍
  • ധനകാര്യ പ്രതിസന്ധി
  • ധനക്കമ്മി
  • ധനപ്രതിസന്ധി
  • ധനവിചാരം
  • നഗരശുചീകരണം
  • നഗരസഭ
  • നടക്കാവ്
  • നരേന്ദ്ര മോഡി
  • നരേന്ദ്രമോഡി
  • നരേന്ദ്രമോദി
  • നഷ്ടപരിഹാരത്തുക
  • നാനോ എക്സല്‍
  • നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച്
  • നാളികേരം
  • നികുതി
  • നികുതി നിഷേധം
  • നികുതിപിരിവ്
  • നികുതിയിളവ്
  • നിക്ഷേപം
  • നിതാഖത്ത്
  • നിയോ ലിബറല്‍
  • നിര്‍മ്മല ഭവനം
  • നിംസ്
  • നീതി ആയോഗ്
  • നീരവ് മോദി
  • നീലകണ്ഠന്‍
  • നെടുമങ്ങാട്
  • നെല്‍സണ്‍ മണ്ടേല
  • നോ ഫ്രീ ലെഫ്റ്റ്
  • നോര്‍ഡിക്
  • നോവാര്‍ട്ടീസ്
  • പകർച്ചവ്യാധി
  • പങ്കാളിത്ത പെന്‍ഷന്‍
  • പച്ചക്കറി
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • പഞ്ചായത്ത്
  • പഠന കോണ്ഗ്രസ്
  • പഠന പിന്നാക്കാവസ്ഥ
  • പഠനവീട്
  • പതിനാലാം ധനകാര്യ കമ്മിഷന്‍
  • പദ്ധതിപരിപ്രേക്ഷ്യം
  • പദ്ധതിപരിപ്രേക്ഷ്യം 2030
  • പയ്യന്നൂര്‍
  • പരിപ്രേക്ഷ്യം 2030
  • പരിസ്ഥിതി
  • പാചകവാതകം
  • പാചകവാതക വിലവര്‍ദ്ധന
  • പാമോയില്‍
  • പാമോലിന്‍
  • പാരീസ്
  • പാര്‍ടി പരിപാടി
  • പാര്‍ട്ടി കോണ്‍ഗ്രസ്
  • പാര്‍ട്ടി ഗ്രാമം
  • പാര്‍ട്ടി ഗ്രാമവ്യവസ്ഥ
  • പാര്‍ട്ടി സംഘടന
  • പി ഗോവിന്ദപ്പിളള
  • പിജി
  • പിണറായി
  • പിണറായി വിജയന്‍
  • പിസിപിആര്‍എല്‍
  • പുനർനിർമ്മാണം
  • പുനലൂര്‍
  • പുനലൂര്‍ താലൂക്ക് ആശുപത്രി
  • പുസ്തക പരിചയം
  • പൂഴ്ത്തിവെപ്പ്
  • പെട്രോൾ
  • പെന്‍ഷന്‍ ഫണ്ട്
  • പേറ്റന്‍റ്
  • പൈതൃക ടൂറിസം
  • പൊതുമണ്ഡലം
  • പൊതുവിദ്യാഭ്യാസം
  • പോപ്പ്
  • പ്രകൃതിവാതകം
  • പ്രണബ്
  • പ്രണബ് മുഖര്‍ജി
  • പ്രതിരോധം
  • പ്രതിരോധ മേഖല
  • പ്രദീപ് കുമാര്‍
  • പ്രവാസി
  • പ്രളയം
  • പ്രളയനഷ്ടം
  • പ്രിയദര്‍ശനി
  • പ്രിസം
  • പ്ലാനിംഗ് കമ്മിഷന്‍
  • ഫിനാന്‍സ് മൂലധനം
  • ഫോണ്‍
  • ബജറ്റ്
  • ബാങ്ക്
  • ബാലകൃഷ്ണപിളള
  • ബാല്‍ക്കോ
  • ബിഎസ്എന്‍എല്‍
  • ബിജെപി
  • ബിനാലേ
  • ബിപിഎല്‍
  • ബിയനാലേ
  • ബീജിംഗ്
  • ബോസ് കൃഷ്ണമാചാരി
  • ബ്രസീല്‍
  • ബ്രിട്ടണ്‍
  • ഭൂപ്രശ്നം
  • മഞ്ജു വാര്യര്‍
  • മണ്ടേലയുടെ നാട്ടില്‍
  • മത്സ്യമേഖല
  • മനുഷ്യ ചങ്ങല
  • മനോരമ
  • മന്ദബുദ്ധികളുടെ മാര്‍ക്സിസ്റ്റു സംവാദം
  • മന്‍മോഹന്‍ സിംഗ്
  • മലബാര്‍
  • മഹാശ്വേതാദേവി
  • മറുപിറവി
  • മാതൃഭൂമി
  • മാതൃഭൂമി വാരിക
  • മാധ്യമപ്രചാരണം
  • മാധ്യമവിമര്‍ശനം
  • മാനഭംഗം
  • മാന്ദ്യം
  • മാരാരിക്കുളം
  • മാര്‍ക്സിസം
  • മാര്‍ക്സ്
  • മാര്‍പാപ്പ
  • മാലിന്യം
  • മാലിന്യസംസ്ക്കരണം
  • മാവോ
  • മിച്ചഭൂമി
  • മില്‍മ
  • മുകേഷ് അംബാനി
  • മുഖ്യമന്ത്രി
  • മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുതലാളിത്തം
  • മുസിരിസ്
  • മൂലധനം
  • മൂല്യശോഷണം
  • മൃഗസംരക്ഷണ മേഖല
  • മൈക്രോഫിന്‍
  • മോണ്ടേക് അലുവാലിയ
  • മോദി കെയർ
  • മോബ്മി
  • മൗറീഷ്യസ്
  • യുആന്‍
  • യുഎൻ
  • യുഎസ് സാമ്പത്തിക പ്രതിസന്ധി
  • യുഡിഎഫ്
  • യുണൈറ്റഡ് ഡിസ്റ്റിലറീസ്
  • യുപിഎ
  • യുവാന്‍
  • യൂറോ
  • യൂറോപ്പ്
  • രഘുറാം രാജന്‍
  • രാജ
  • രാജീവ് ആവാസ് യോജന
  • രാഷ്ട്രീയം
  • രൂപ
  • ലണ്ടന്‍
  • ലാവലിന്‍
  • ലാറി ബേക്കര്‍
  • ലിഷോയ്
  • ലേബര്‍ സൊസൈറ്റി
  • ലോക്ഡൌൺ
  • ലോട്ടറി നിയമം
  • വടകര
  • വത്തിക്കാന്‍
  • വയനാട്
  • വരള്‍ച്ച
  • വര്‍ഗം
  • വംശഹത്യ
  • വാഗ്ഭടാനന്ദന്‍
  • വാട്ടര്‍ അതോറിറ്റി
  • വായനശാല
  • വാള്‍മാര്‍ട്ട്
  • വാള്‍സ്ട്രീറ്റ്
  • വാറ്റ്
  • വികസനം
  • വികസന പരിപ്രേക്ഷ്യം 2030
  • വികസന സൂചിക
  • വികേന്ദ്രീകൃത ആസൂത്രണം
  • വിജയപ്രഷാദ്
  • വിജിലന്‍സ്
  • വിജിലന്‍സ് കേസ്
  • വിദേശ നിക്ഷേപം
  • വിദേശ മൂലധനം
  • വിദ്യാഭ്യാസ കച്ചവടം
  • വിനിമയ നിരക്ക്
  • വിനിമയ മൂല്യം
  • വിനിമയനിരക്ക്
  • വിനിമയമൂല്യം
  • വിമോചന സമരം
  • വിലക്കയറ്റം
  • വില്യം ഗുഡേക്കര്‍
  • വില്യം ഗുഡേക്കർ
  • വിശുദ്ധ പശു
  • വിഷന്‍ 2030
  • വീരപ്പ മൊയ്ലി
  • വീരപ്പമൊയ്ലി
  • വെളളക്കരം
  • വെളിച്ചെണ്ണ
  • വേദാന്ത
  • വൈ. വി. റെഡ്ഡി
  • വൈഎസ്ആര്‍
  • വ്യാജലോട്ടറി
  • വ്യാജസമ്മിതിയുടെ നിര്‍മ്മിതി
  • വ്യാപാരക്കമ്മി
  • ശുചിത്വ കേരളം
  • സക്കറിയ
  • സഞ്ജയ്
  • സബ്സിഡി
  • സമ്പദ്ഘടന
  • സമ്പദ്വ്യവസ്ഥ
  • സമ്പൂര്‍ണ ശുചിത്വം
  • സഹകരണ പ്രസ്ഥാനം
  • സാന്‍റിയാഗോ മാര്‍ട്ടിന്‍
  • സാമ്പത്തിക പാക്കേജ്
  • സാമ്പത്തിക പ്രതിസന്ധി
  • സാമ്പത്തിക മാന്ദ്യം
  • സാമ്പത്തിക വളര്‍ച്ച
  • സാമ്പത്തികമാന്ദ്യം
  • സി ആര്‍ നീലകണ്ഠന്‍
  • സി ആര്‍. നീലകണ്ഠന്‍
  • സിഎജി
  • സിഐഎ
  • സിപിഎം
  • സിബിഐ കോടതി
  • സിസിടിവി
  • സുപ്രിംകോടതി
  • സുബ്ബറാവു
  • സുഭിക്ഷ കേരളം
  • സുവിശേഷത്തിന്‍റെ ആനന്ദം
  • സെക്രട്ടേറിയറ്റ്
  • സെക്രട്ടേറിയറ്റ് ഉപരോധം
  • സെസ്
  • സേതു
  • സേവന നികുതി
  • സൈപ്രസ്
  • സോഷ്യലിസം
  • സോളാര്‍ അഴിമതി
  • സോളാര്‍ തട്ടിപ്പ്
  • സൗദി അറേബ്യ
  • സൗരോര്‍ജം
  • സ്ത്രീപീഡനം
  • സ്ത്രീസൗഹൃദ ഗ്രാമം
  • സ്പെക്ട്രം അഴിമതി
  • സ്പെഷ്യൽ ഡ്രോയിങ്‌ റൈറ്റ്‌സ്
  • സ്വര്‍ണം
  • സ്വർണം
  • സ്വർണക്കള്ളക്കടത്ത്
  • സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍
  • സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്
  • സ്റ്റെര്‍ലൈറ്റ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ഹരിതവാതഗേഹം
  • ഹസന്‍
  • ഹേബര്‍മാസ്
  • റബ്ബര്‍
  • റബ്ബര്‍ ബോര്‍ഡ്
  • റവന്യൂ കമ്മി
  • റവന്യൂ വരുമാനം
  • റിയാസ് കോമു
  • റിയോ
  • റിലയന്‍സ്
  • റിസര്‍വ് ബാങ്ക്
  • റേഷന്‍
  • റോഡ്

Report Abuse

Followers

ടി. എം. തോമസ് ഐസക്
കൊടുങ്ങരിലെ കോട്ടപ്പുറത്ത് 1953 സെപ്തംബര്‍ 26 ന് ജനനം. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഫെലോ ആയിരുന്നു. ഇപ്പോള്‍ ഓണററി ഫെലോ.
പുസ്തകങ്ങള്‍ -
ദാരിദ്യ്രത്തിന്റെ അര്‍ഥശാസ്ത്രം, അര്‍ഥശാസ്ത്രം ഹരിശ്രീ, ലോക മുതലാളിത്ത കുഴപ്പം, ലോകബാങ്കും നാണയനിധിയും, വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍, ആഗോള പ്രതിസന്ധിയും ആഗോളവല്‍ക്കരണവും, ഭൂപരിഷ്കരണം ഇനി എന്ത്?, വ്യാജസമ്മതിയുടെ നിര്‍മിതി - മാധ്യമവിമര്‍ശം 2000-2009 (ചിന്ത പബ്ളിഷേഴ്സ്)
കേരളം മണ്ണും മനുഷ്യനും, കരിയുന്ന കല്‍പവൃക്ഷം, കീഴടങ്ങലിന്റെ അര്‍ഥശാസ്ത്രം (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്),
ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും (സംസ്ഥാന ആസൂത്രണ ബോര്‍ഡ്),
ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, മരുപ്പച്ചകള്‍ ഉണ്ടാകുന്നത്, സാമ്പത്തികബന്ധങ്ങള്‍ കേന്ദ്രവും കേരളവും (ഡി സി ബുക്സ്) .
കേരളം മണ്ണും മനുഷ്യനും 1989 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി.
Democracy at Work: A study of Dinesh Beedi Workers Co-operative (Cornell University Press),
Local Democracy and Local Development: Peoples' plan Campaign in Kerala (Left Word),
Modernisation and Employment: Coir Industry in Kerala (Sage)

Total Pageviews

വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...
സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്. ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്. ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ
  • Home

Search This Blog

Simple theme. Powered by Blogger.