Tuesday, December 22, 2015

പെട്രോൾ വിലവർദ്ധന അഥവാ തീവെട്ടിക്കൊളള

(ധനവിചാരം, 22-12-2015)

പെട്രോള്‍ വിലവര്‍ധന സംബന്ധിച്ച് യു.പി.എ. ഭരണകാലത്ത്, 2012ല്‍ നരേന്ദ്രമോദിയെഴുതിയ ട്വീറ്റുകള്‍ ഇപ്പോള്‍ വായിക്കുന്നത് തമാശയാണ്. ഒരുദാഹരണം നോക്കുക: ''പെട്രോള്‍ വിലവര്‍ധന കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ. സര്‍ക്കാറിന്റെ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നൂറുകണക്കിന് കോടി രൂപയുടെ ഭാരം ഗുജറാത്തിനുമേല്‍ അടിച്ചേല്പിച്ചിരിക്കുകയാണ്''. കോണ്‍ഗ്രസ് നയിക്കുന്ന എന്നുള്ളതുവെട്ടി, ചുവന്നമഷിയില്‍ ബി.ജെ.പി.യെന്നും യു.പി.എ. വെട്ടി എന്‍.ഡി.എ. എന്നും ഒരു സരസന്‍ തിരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടും ഒന്നുപോലെത്തന്നെ. പ്രതിപക്ഷത്തിരുന്നുപറഞ്ഞ വാക്കുകള്‍ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രിയെ പരിഹാസ്യമായി വേട്ടയാടുകയാണ്. ലോകമെമ്പാടും പെട്രോള്‍വില താഴുമ്പോള്‍ ഇന്ത്യയില്‍മാത്രം വില ഉയരുന്നു. 2008 ജൂലായില്‍ ആഗോളവിപണിയിലെ ക്രൂഡോയില്‍ വില 147 ഡോളര്‍ ഉണ്ടായിരുന്നത് 2015 ഡിസംബറില്‍ 37 ഡോളറായി താഴ്ന്നു. എന്നാല്‍, അന്ന്, പെട്രോള്‍ ലിറ്ററിന് 51 രൂപയായിരുന്നത് ഇന്ന് 61 രൂപയാണ്. ഡീസലിന്റെ വില 35ല്‍ നിന്ന് 47 രൂപയായും ഉയര്‍ന്നു.  ഇതിലെ അന്യായത്തെക്കുറിച്ച് 'മാതൃഭൂമി' ശ്രദ്ധേയമായ ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്തുകൊണ്ട് ഈ പ്രതിഭാസം?

ഇന്ത്യയുടെ വികസനതന്ത്രത്തില്‍ പെട്രോളിയത്തിന് രണ്ടുധര്‍മങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പെട്രോള്‍ ഒരു അടിസ്ഥാന അസംസ്‌കൃതവസ്തുവാണ്. ഇത്, നിയന്ത്രിതവും സുസ്ഥിരവുമായ വിലയ്ക്ക് ലഭ്യമാക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. രണ്ട്, പെട്രോളിയം ഉത്പന്നങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഒരു മുഖ്യ നികുതി സമാഹരണമാര്‍ഗമാണ്. പെട്രോള്‍ അവശ്യവസ്തുവായതിനാല്‍ വില എത്രയായാലും ജനങ്ങള്‍ വാങ്ങും. വിലവര്‍ധനയാകട്ടെ ഭൂരിപക്ഷം ജനങ്ങളെയും പരോക്ഷമായേ ബാധിക്കുകയുള്ളൂതാനും. കേന്ദ്രസര്‍ക്കാറിന്റെ എക്‌സൈസ് നികുതിവരുമാനത്തിന്റെ രണ്ടുലക്ഷത്തോളം കോടിരൂപ അതായത് 80 ശതമാനത്തിലേറെ പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നാണ്. കേരള സര്‍ക്കാറിനും പ്രതിവര്‍ഷം വില്പനനികുതിയില്‍നിന്ന് 5,000 കോടി രൂപ ലഭിക്കുന്നു. ഇത് വാറ്റുനികുതിയുടെ 15 ശതമാനത്തോളം വരും.

പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം ക്രൂഡോയില്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാണ് നാം തീരുമാനിച്ചത്. ഇതിനായി രാജ്യത്ത് പൊതുമേഖലാ എണ്ണസംസ്‌കരണശാലകള്‍ സ്ഥാപിച്ചു. നാമിന്ന് എണ്ണസംസ്‌കരണമേഖലയില്‍ സ്വയംപര്യാപ്തമാണ്. ഇന്ത്യയിലെ എണ്ണസംസ്‌കരണച്ചെലവ് വിദേശത്തേതിനെക്കാള്‍ താഴ്ന്നതായതുകൊണ്ട് ഇത് നാട്ടിലെ പെട്രോളിയം ഉത്പന്നങ്ങളുടെ വില താഴ്ത്തിനിര്‍ത്താന്‍ സഹായിച്ചു. എണ്ണശുദ്ധീകരണശാലകള്‍ അവയുടെ ലാഭവും വില്പനക്കാരുടെ കമ്മിഷനും അടക്കമുള്ള വിലയ്ക്ക് പെട്രോള്‍ ചില്ലറവില്പനക്കാര്‍ക്ക് ലഭ്യമാക്കുന്നു. പക്ഷേ, സര്‍ക്കാര്‍ ചുമത്തുന്ന നികുതികൂടി ചേര്‍ത്തായിരിക്കും അവര്‍ ചില്ലറവില്പന നടത്തുന്നത്. ഈ നികുതിഭാരം ചെറുതല്ല എന്നുപറഞ്ഞുവല്ലോ.  തിരുവനന്തപുരത്ത് 65.86 വിലയ്ക്ക് വില്‍ക്കുന്ന പെട്രോളിന്റെ 34.59 രൂപ കേന്ദ്ര, സംസ്ഥാന നികുതികളാണ്. വിലയുടെ പകുതിയില്‍ത്താഴെയേ യഥാര്‍ഥ ഉത്പാദനച്ചെലവ് വരൂ.

പുതിയപരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് നികുതിയടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു പതിവ്. അതുകൊണ്ട്, വിദേശത്തുനിന്നുള്ള ക്രൂഡോയിലിന്റെ വിലകൂടിയാല്‍ എണ്ണക്കമ്പനികള്‍ക്ക് നഷ്ടംവരും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സബ്‌സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേകഫണ്ട് രൂപവത്കരിച്ചിരുന്നു. 'ഓയില്‍പൂള്‍ അക്കൗണ്ട്' എന്നായിരുന്നു ഇതിന്റെ പേര്. എണ്ണവില കൂടുന്നകാലത്ത് എണ്ണക്കമ്പനികളുടെയും ഇന്ത്യയില്‍നിന്ന് എണ്ണ ഖനനംചെയ്‌തെടുക്കുന്ന കമ്പനികളുടെയും ലാഭത്തിന്റെ ഒരു വിഹിതവും സര്‍ക്കാര്‍ സബ്‌സിഡിയുമാണ് ഈ ഫണ്ടിലുണ്ടായിരുന്നത്. ഇത്തരത്തില്‍ എണ്ണവില സ്ഥിരമായി പിടിച്ചുനിര്‍ത്താന്‍വേണ്ടുന്ന സബ്‌സിഡി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഏതാണ്ട് ഒരുലക്ഷം കോടി രൂപയിലേറെ ഈ തുക ഉയര്‍ന്നു. ഇത് ഖജനാവിന് ദുര്‍വഹമായ ഭാരമാണെന്നുപറഞ്ഞാണ് എണ്ണവിലയുടെ മേലുള്ള നിയന്ത്രണം നീക്കംചെയ്യാന്‍ തീരുമാനിച്ചത്. ക്രൂഡോയിലിന്റെ വില ഉയരുമ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകൂട്ടാന്‍ അനുവദിച്ചാല്‍ സബ്‌സിഡി കൊടുക്കേണ്ടല്ലോ. ക്രൂഡോയിലിന്റെ വില ഉയരുന്നതിനും താഴുന്നതിനും അനുസരിച്ച് എണ്ണവില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള അനുവാദം എണ്ണക്കമ്പനികള്‍ക്ക് പടിപടിയായി നല്‍കി.

സബ്‌സിഡിഭാരം കുറയ്ക്കാനാണ് ഈ നടപടിയെന്ന വാദം അടിസ്ഥാനരഹിതമാണ്. സബ്‌സിഡിയെക്കാള്‍ എത്രയോ വലിയതുക കേന്ദ്രസര്‍ക്കാര്‍ നികുതിയായി എണ്ണയില്‍നിന്ന് പിരിക്കുന്നു. ഈ നികുതിവരുമാനത്തില്‍നിന്ന് ഒരു ഭാഗമാണ് വില സുസ്ഥിരമായി നിര്‍ത്താന്‍ സബ്‌സിഡിയായി നല്‍കുന്നത് എന്നോര്‍ക്കുക. ഒരു കൈകൊണ്ട് പിരിക്കുന്നത് മറുകൈ കൊണ്ട് തിരിച്ചുനല്‍കുന്നുവെന്ന് കരുതിയാല്‍മതി. ഈ ഉദാരീകരണനടപടിയുടെ കാരണം മറ്റൊന്നാണ്. എണ്ണമേഖലയില്‍ എണ്‍പതുകളുടെ അവസാനംവരെ പൊതുമേഖലയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകള്‍ രംഗപ്രവേശം ചെയ്തു.  ഇന്ത്യയിലെ എണ്ണ ഖനനംചെയ്‌തെടുക്കാനുള്ള അവകാശവും പടിപടിയായി സ്വകാര്യകുത്തകകളെ ഏല്പിക്കണമെന്നാണ് ഇന്ത്യാസര്‍ക്കാറിന്റെ നയം. എന്നാലിന്ന് എണ്ണക്കമ്പനികളുടെ എണ്ണ ഇന്ത്യയില്‍വിറ്റാല്‍ സബ്‌സിഡി കിട്ടില്ല എന്നുള്ളതുകൊണ്ട് അവര്‍ക്ക്  നഷ്ടമാണ്. അതുകൊണ്ട് അവര്‍ തങ്ങളുടെ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ അവര്‍ പുതിയ ആവശ്യങ്ങള്‍ ഉയര്‍ത്തി. ഇറക്കുമതിക്ക് തുല്യമായ വില ഇന്ത്യയിലും നല്‍കണം.
എന്നുവെച്ചാല്‍ സബ്‌സിഡി സമ്പ്രദായം നിര്‍ത്തലാക്കി എണ്ണവില  നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് നല്‍കണം. പൊതുമേഖലയ്ക്ക് തുല്യമായി തങ്ങളെ പരിഗണിക്കുന്നില്ലെന്നുവാദിച്ച് അന്തര്‍ദേശീയ എനര്‍ജി കമ്മിഷനില്‍വരെ ഇവര്‍ പരാതിപ്പെട്ടു. ഈ കുത്തകകളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് നിലവിലുണ്ടായിരുന്ന സമ്പ്രദായം തിരുത്താന്‍ യു.പി.എ. സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്ന്, അവര്‍ നല്‍കിയ വിശദീകരണം ക്രൂഡോയില്‍വില കൂടുമ്പോള്‍ ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില ഉയരുമെങ്കിലും ക്രൂഡോയില്‍വില താഴുമ്പോള്‍ ചില്ലറവില താഴുമെന്നാണ്. അങ്ങനെ കുറച്ചുനാള്‍ ചില്ലറവില കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. അങ്ങനെ ചില്ലറവില കൂട്ടിയകാലത്താണ് മോദി, യു.പി.എ. സര്‍ക്കാറിന്റെ പരാജയത്തിന് ദൃഷ്ടാന്തമാണ് എണ്ണവിലക്കയറ്റം എന്ന് പ്രഖ്യാപിച്ചത്.

എന്നാലിപ്പോള്‍ ആഗോളകമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില തുടര്‍ച്ചയായി താഴുകയാണ്. അതിന് പലകാരണങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം ആഗോളമാന്ദ്യമാണ്. മറ്റൊരുകാരണം അമേരിക്കയില്‍ ധ്രുവപ്രദേശത്ത് എണ്ണയടങ്ങുന്ന പാറകള്‍ പൊടിച്ച് സംസ്‌കരിച്ചെടുക്കുന്ന 'ഷെയില്‍ ഓയിലി'ന്റെ ഉത്പാദനമാണ്. സൗദി അറേബ്യ ഉത്പാദിപ്പിക്കുന്ന അത്രയും പെട്രോള്‍ ഇപ്പോള്‍ അമേരിക്ക ഇതുവഴി ഉണ്ടാക്കുന്നുണ്ടത്രേ. പക്ഷേ, നല്ലവില കിട്ടിയാലേ ഷെയില്‍ ഓയില്‍ ഉത്പാദനം ലാഭകരമാകൂ. കാരണം, എണ്ണ കുഴിച്ചെടുക്കുന്നതിനേക്കാള്‍ ചെലവ് ഇതിനുണ്ട്.  ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍കമ്പനികളെ പൊളിക്കാനുള്ള സൗദി അറേബ്യയുടെ അടവാണ് എണ്ണവില താഴ്ത്തിനിര്‍ത്തുന്നത് എന്നുപറയുന്നവരുമുണ്ട്. അതേസമയം, എണ്ണവില താഴ്ത്തിക്കൊണ്ട് റഷ്യയും വെനസ്വേലയുംപോലുള്ള രാജ്യങ്ങളെ പാപ്പരാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് കരുതുന്നവരുമുണ്ട്. കാരണമെന്തുതന്നെയായാലും വിലയിടിഞ്ഞിട്ടും ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരെ ഷെയില്‍ ഓയില്‍ അമേരിക്ക കയറ്റുമതിചെയ്തിരുന്നില്ല.
കഴിഞ്ഞദിവസത്തെ വാര്‍ത്തപ്രകാരം അമേരിക്ക കയറ്റുമതിക്ക് അനുവാദം നല്‍കി. അതായത്, എണ്ണവില ഇനിയും താഴാനാണ് സാധ്യത.
എണ്ണവില താഴ്ന്നാലും പെട്രോളിന്റെയും ഡീസലിന്റെയും വില ഇടിയാതിരിക്കുന്നതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നതുകൊണ്ടാണ്. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇപ്രകാരം അഞ്ചുപ്രാവശ്യം എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് നികുതി 6.35 രൂപ വര്‍ധിപ്പിച്ചു. പെട്രോളിന്റെ നിലവിലുള്ള നികുതിയുടെ 33 ശതമാനം വരും ഈ വര്‍ധന. ഡീസലിന് 6.9 രൂപയാണ് നികുതിവര്‍ധന. ഡീസലിന്റെ നിലവിലുള്ള നികുതിയുടെ 64 ശതമാനമാണിത്. ഇന്ത്യയുടെ  സാമ്പത്തികചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാര്‍ ഇത്രയുംഭീമമായ ഒരു നികുതിവര്‍ധന അടിച്ചേല്പിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാനിതിനെ തീവെട്ടിക്കൊള്ള എന്നുവിളിച്ചത്.

ബജറ്റുവഴിയില്ല, എക്‌സിക്യുട്ടീവ് ഉത്തരവ് വഴിയാണ് ഈ നികുതിവര്‍ധന എന്നതാണ് ശ്രദ്ധേയമായ കാര്യം. മോദിയുടെ പ്രസിദ്ധമായ മറ്റൊരു ട്വീറ്റ് ഇതുസംബന്ധിച്ചുണ്ട്. 2012 മെയ് 23ന് അദ്ദേഹം ഇങ്ങനെ കുറിച്ചു: ''പെട്രോള്‍വില ഉയര്‍ത്താനുള്ള തീരുമാനം പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചശേഷമാണ് കൈക്കൊണ്ടത്. ഇത് പാര്‍ലമെന്റിന്റെ അന്തസ്സിനോടുള്ള കഠിനമായ അവഹേളനമാണ്''.
ഈ അവഹേളനംതന്നെയാണ് അദ്ദേഹവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എത്ര നിര്‍ദയമായിട്ടാണ് ജനങ്ങളെ പിഴിയുന്നത്? അന്തര്‍ദേശീയവില താഴുന്നതിന്റെ ഒരു ആശ്വാസവും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നേട്ടം മുഴുവനും തങ്ങള്‍ക്കുതന്നെ വേണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ സമീപനം. അധികനികുതി മാത്രമല്ല, ക്രൂഡോയിലിന്റെ വിലയിടിഞ്ഞതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി സബ്‌സിഡിച്ചെലവുമില്ല. എന്നിട്ടും ധനക്കമ്മി വര്‍ധിക്കുന്നതല്ലാതെ, കുറയുന്നില്ലത്രേ. കാരണം ലളിതമാണ്. അത്രയേറെ ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

Monday, December 21, 2015

പാരീസ് ഉടമ്പടി :ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്


പരിണാമസിദ്ധാന്തം ലോകത്തെങ്ങും പഠിപ്പിക്കരുതെന്നു വാദിക്കുന്ന ചില വട്ടന്മാര്‍ ഇന്നുമുണ്ട്. അതുപോലെ കാലാവസ്ഥാവ്യതിയാനം വെറും കെട്ടുകഥയാണെന്നു വാദിക്കുന്ന ചിലരെ അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പാര്‍ടിയിലും മറ്റും കാണാം. ഇവരെ മാറ്റിനിര്‍ത്തിയാല്‍, കാലാവസ്ഥ തകിടംമറിയുന്നതിന്റെ ഫലമായി മനുഷ്യരാശിയുടെ നിലനില്‍പ്പ് അതീവഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന കാര്യത്തില്‍ ഇന്ന് ലോകത്ത് അഭിപ്രായസമന്വയമുണ്ട്. പാരീസ് കാലാവസ്ഥാവ്യതിയാന സമ്മേളനത്തില്‍ പങ്കെടുത്ത 196 ലോകരാജ്യങ്ങളും ഇക്കാര്യം അംഗീകരിച്ചുകഴിഞ്ഞു. എന്താണീ പ്രതിസന്ധി?
തീ കത്തിക്കുമ്പോഴും പാചകംചെയ്യുമ്പോഴും ശ്വാസോച്ഛ്വോസം ചെയ്യുമ്പോഴുമെല്ലാം നാം ഓക്സിജന്‍ ഉപയോഗിക്കുന്നു, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ മരങ്ങളും ചെടികളും ആഗിരണംചെയ്ത് ഓക്സിജന്‍ പുറന്തള്ളുകയുംചെയ്യുന്നു. മനുഷ്യരാശിയുടെ തുടക്കംമുതല്‍ വ്യവസായവിപ്ളവം നടക്കുന്ന കാലംവരെ ഇവ രണ്ടും ഏതാണ്ട് തുല്യ അളവിലായിരുന്നു. എന്നാല്‍, ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂഗര്‍ഭത്തില്‍ രൂപംകൊണ്ട കല്‍ക്കരിയും എണ്ണയുമെല്ലാമെടുത്ത് കത്തിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ പഴയ സന്തുലിതാവസ്ഥ ഇല്ലാതായി. വ്യവസായങ്ങള്‍ പല പുതിയ വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് ഒഴുക്കിവിട്ടു. വനനശീകരണംകൂടിയായപ്പോള്‍ ഇവയുടെ പൂര്‍ണ പുനഃചംക്രമണം സാധ്യമല്ലാതായി. തന്മൂലം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മീഥേന്‍, ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍, നൈട്രജന്‍ ഓക്സൈഡുകള്‍ തുടങ്ങിയവയുടെ അളവ് നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഈ വാതകങ്ങളെയാണ് ഹരിതഗൃഹവാതകങ്ങള്‍ എന്നു വിളിക്കുന്നത്. ഒരു ഗ്രീന്‍ഹൌസിലെന്നപോലെ ഈ വാതകങ്ങള്‍ ഭൂമിക്കൊരു വലയമായി നില്‍ക്കുന്നതുകൊണ്ട് സൂര്യതാപം ശൂന്യാകാശത്തിലേക്ക് ബഹിര്‍ഗമിക്കുന്നതിന് തടസ്സമുണ്ടാകുന്നു. തന്മൂലം അന്തരീക്ഷതാപനില ഉയരുന്നു.
വ്യവസായവിപ്ളവത്തിനുമുമ്പുള്ള കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ആഗോളതാപനില ഏതാണ്ട് 1.2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു. ഇങ്ങനെപോയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് അവസാനിക്കുംമുമ്പ് അന്തരീക്ഷ ഊഷ്മാവ് 4–5 ഡിഗ്രി ഉയരാം. അതുണ്ടായാല്‍ മനുഷ്യരാശിക്ക് നിലനില്‍ക്കാനാകില്ല. അന്തരീക്ഷ ഊഷ്മാവ് ദശലക്ഷക്കണക്കിനു വര്‍ഷംമുമ്പ് 6 ഡിഗ്രി താഴ്ന്നപ്പോഴാണ് ഹിമയുഗം ഉണ്ടായത് എന്നോര്‍ക്കുക.
രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ ലോകകാലാവസ്ഥ തകിടംമറിയും. കാലവര്‍ഷം ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? കാലവര്‍ഷമില്ലെങ്കില്‍ നമ്മുടെ നിത്യഹരിതവനങ്ങള്‍ക്കെന്തു സംഭവിക്കും? നമ്മുടെ കൃഷിക്ക് എന്തു സംഭവിക്കും? എന്തെല്ലാം പുതിയ രോഗങ്ങള്‍ വരും? ഇതുമാത്രമല്ല, ആഗോളതാപനില ഉയരുമ്പോള്‍ ഹിമാലയത്തിലെയും ധ്രുവങ്ങളിലെയും മഞ്ഞുരുകും. സമുദ്രജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ പിന്നെ കൊച്ചിയും കുട്ടനാടും ഉണ്ടാകില്ല. ലോകത്തുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും. അതുകൊണ്ട് ആഗോളതാപനില വര്‍ധന പരമാവധി രണ്ടു ഡിഗ്രി സെന്റീഗ്രേഡില്‍ ഒതുക്കിനിര്‍ത്താനാണ് ഇന്ന് ലക്ഷ്യമിടുന്നത്. ദ്വീപുസമൂഹങ്ങള്‍ ഇത് ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കിനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.
1992ലാണ് ഈ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് റിയോയില്‍ ഭൌമ ഉച്ചകോടി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയത്. അന്നുമുതല്‍ ഇന്നുവരെ 21 വട്ടം ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച നടത്തി. പക്ഷേ, ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. അവസാനമിപ്പോള്‍ പാരീസ് സമ്മേളനത്തില്‍ എല്ലാവരും ഒരു കരാറിലെത്തിയിരിക്കുന്നു. നിശ്ചയമായും ഇതു മുന്നോട്ടുള്ള ഒരു കാല്‍വയ്പാണ്. ഇതാണ് ഒരടി മുന്നോട്ട്.
പക്ഷേ, കരാറിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുമ്പോഴാണ് മറ്റൊരു കാര്യം വ്യക്തമാകുന്നത്. റിയോ സമ്മേളനത്തില്‍ എല്ലാവരും പൊതുവെ അംഗീകരിച്ച പല അടിസ്ഥാനതത്വങ്ങളെയും ബലികഴിച്ചാണ് ഈ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് രണ്ടടി പിന്നോട്ട്.
ആഗോള താപനത്തിന്റെ കാരണവും പരിഹാരവും സംബന്ധിച്ച് രണ്ട് സുപ്രധാന ധാരണകളാണ് റിയോ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്.   
1) വ്യവസായവിപ്ളവത്തെതുടര്‍ന്നാണ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ധിക്കാന്‍ തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. അന്നുമുതല്‍ ഇന്നുവരെ സൃഷ്ടിക്കപ്പെട്ട ഈ വാതകങ്ങളുടെ 70 ശതമാനവും വ്യവസായവല്‍കൃത രാജ്യങ്ങളുടെ സംഭാവനയാണ്. അതുകൊണ്ട് പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം വികസിതരാജ്യങ്ങള്‍ക്കാണ്.
2) ആഗോളതാപനില രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ അത് അപരിഹാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവയ്ക്കും. ഇത് തടയണമെങ്കില്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവുവരുത്തണം. ഈ ചുമതല എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. പക്ഷേ, വ്യവസായവല്‍കൃത രാജ്യങ്ങള്‍ക്കാണ് മുഖ്യചുമതല. മറ്റ് രാജ്യങ്ങള്‍ക്കാവട്ടെ, വികസനം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഊര്‍ജം ഉപയോഗിച്ചേ തീരൂ. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം തടയാന്‍ പൊതുവായും അതേസമയം വ്യത്യസ്തവുമായ ചുമതലകളാണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.
1997ലെ ക്യോട്ടോ സമ്മേളനം മേല്‍പ്പറഞ്ഞ ധാരണ ഉടമ്പടിയാക്കാന്‍ ശ്രമിച്ചു. ആ ഉടമ്പടിപ്രകാരം വികസിതരാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹവാതകങ്ങള്‍ 1995നെ അപേക്ഷിച്ച് അഞ്ച് ശതമാനം 2015 ആവുമ്പോഴേക്കും കുറയ്ക്കാന്‍ ബാധ്യസ്ഥരായിരുന്നു. ഇങ്ങനെയൊരു നിര്‍ബന്ധിതബാധ്യത ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇല്ലായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധിതമായ ബാധ്യതയില്‍നിന്ന് ഒഴിയാന്‍ അമേരിക്ക ശ്രമിച്ചുവരികയായിരുന്നു. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാന്‍ അമേരിക്ക വിസമ്മതിച്ചതോടെ ഉടമ്പടി പൊളിഞ്ഞു.
2009ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ അമേരിക്ക പുതിയൊരു അടവ് സ്വീകരിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഈ രാജ്യങ്ങള്‍ക്ക് മറ്റ് അവികസിതരാജ്യങ്ങളെപ്പോലെ നിര്‍ബന്ധിത ഹരിതഗൃഹ നിയന്ത്രണലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതുപോലെ ഇളവ് തങ്ങള്‍ക്കും തന്നാല്‍ ഒരു കരാറാകാമല്ലോ എന്നായിരുന്നു അമേരിക്കയുടെ യുക്തി. ഓരോരുത്തരും അവരവര്‍ക്കു കഴിയുന്ന രീതിയില്‍ ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ശ്രമിക്കുക. ഓരോരുത്തരും സ്വയം നിശ്ചയിക്കുന്ന ലക്ഷ്യം കരാറില്‍ ഉള്‍പ്പെടുത്തുക. അന്ന് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത കേന്ദ്രമന്ത്രി ജയറാം രമേശ് അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി. പക്ഷേ, കോപ്പന്‍ഹേഗനില്‍ തടിച്ചുകൂടിയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വമ്പിച്ച പ്രതിഷേധക്കൊടുങ്കാറ്റില്‍ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. 
കോപ്പന്‍ഹേഗനില്‍ ജയറാം രമേശ് തുടങ്ങിവച്ചത് പാരീസില്‍ നരേന്ദ്ര മോഡി പൂര്‍ത്തീകരിച്ചിരിക്കുന്നു. പാരീസ് ഉടമ്പടി പ്രകാരം അമേരിക്കയും ഇന്ത്യയും മറ്റ് അവികസിതരാജ്യങ്ങളെപ്പോലെ സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമനലക്ഷ്യം പ്രഖ്യാപിച്ചാല്‍ മതി. ഈ കരാര്‍പ്രകാരം പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം അപ്രസക്തമായി. അതിനുപകരം അവരിപ്പോള്‍ വാദിക്കുന്നത് ഇനിയുള്ള കാലത്ത് ഇന്ത്യ, ചൈനപോലുള്ള രാജ്യങ്ങളായിരിക്കും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ നല്ലപങ്കും സൃഷ്ടിക്കുക എന്നാണ്. എല്ലാവര്‍ക്കും ഏറിയും കുറഞ്ഞും ഉത്തരവാദിത്തമുണ്ട്.
റിയോസമ്മേളനം പരിസ്ഥിതിപ്രവര്‍ത്തകരുടെയെല്ലാം ഒരു ആഗോളമേള ആയിരുന്നു. അവിടെ പ്രതിക്കൂട്ടില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ആയിരുന്നു. എന്നാല്‍, പാരീസില്‍ എത്തിയപ്പോള്‍ ഇന്ത്യയും കൂട്ടുകാരുമായി പ്രതിക്കൂട്ടില്‍. കാലാവസ്ഥാ വ്യതിയാനപ്രതിരോധത്തെ തുരങ്കംവയ്ക്കുന്ന രാജ്യം എന്ന രൂക്ഷവിമര്‍ശമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കെറി ഈ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ഈ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല.
ഇങ്ങനെ തല്ലിക്കൂട്ടിയുണ്ടാക്കിയ ഒത്തുതീര്‍പ്പ് രണ്ട് ശതമാനം താപനില വര്‍ധന തടയാന്‍ പര്യാപ്തമല്ല. ലോകരാജ്യങ്ങള്‍ ഓരോന്നും സ്വമേധയാ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാലും ആഗോള താപനില മൂന്നു ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇന്നത്തെ ഒത്തുതീര്‍പ്പ് ഒരുതുടക്കംമാത്രമാണെന്നും ഭാവിചര്‍ച്ചകളിലൂടെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് പോകുമെന്നും വേണമെങ്കില്‍ ആശ്വസിക്കാം.
ആഗോളതാപനത്തിന് കമ്പോള പ്രതിവിധിയായി റിയോസമ്മേളനംമുതല്‍ ചൂണ്ടിക്കാണിച്ചതാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഊര്‍ജ മിതവ്യയം, വനവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കും. കൂടുതല്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കും വിലനല്‍കി ഇവ വാങ്ങാം. ഇതാണ് വിദ്യ. പക്ഷേ,  ഇത്തരത്തില്‍ വ്യാപാരം നടക്കണമെങ്കില്‍ ഓരോ രാജ്യത്തിനുമുള്ള കാര്‍ബണ്‍ ക്വോട്ട നിശ്ചയിക്കപ്പെടണം. എന്നുവച്ചാല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന പ്രഖ്യാപിതലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് ആകെ അനുവദനീയമായ ഹരിതഗൃഹവാതക ബജറ്റ് എത്രയെന്ന് വിലയിരുത്തണം. അതില്‍ ഓരോ രാജ്യത്തിന്റെയും പങ്ക് എത്രയെന്ന് വീതംവയ്ക്കണം. എങ്കില്‍മാത്രമേ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് അന്തര്‍ദേശീയ കമ്പോളം സൃഷ്ടിക്കാന്‍ കഴിയൂ. ഓരോ രാജ്യവും ഇപ്പോള്‍ സ്വമേധയാ തങ്ങളുടെമേലുള്ള നിയന്ത്രണം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കാനേ കഴിയില്ല. റിയോയില്‍നിന്നുള്ള തിരിഞ്ഞുനടത്തമാണ് പാരീസ്

പാ​​​രീ​​​സിൽ​​​ ​​​നി​​​ന്ന് ​​​വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക്

December 21, 2015,  കേരള കൌമുദി

പാ​രീ​സി​ലെ​ ​കാ​ലാ​വ​സ്ഥാ​ ​ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ചു​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​നു​ബ​ന്ധ​ ​സെ​മി​നാ​റി​ന്റെ​ ​അ​നു​ഭ​വം​ ​സ​മ്മാ​നി​ച്ച​ ​ഊർ​ജ​വു​മാ​യാ​ണ് ​വ​യ​നാ​ട്ടി​ലെ​ ​ഇ​ട​തു​പ​ക്ഷ​ ​പ​ഞ്ചാ​യ​ത്തു​ ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​പ​രി​ശീ​ല​ന​ത്തിൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​നു​ള്ള​ ​പു​തു​മോ​ടി​യു​ടെ​ ​ആ​വേ​ശ​ത്തിൽ​ ​പ​ഞ്ചാ​യ​ത്തു​ ​ഭ​ര​ണ​സാ​ര​ഥി​കൾ.​ ​സ്ഥ​ലം​ ​വ​യനാ​ടാ​യ​തു​കൊ​ണ്ട് ​പ​രി​സ്ഥി​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ​പ്ര​സ​ക്തി​യേ​റെ​യാ​ണ്.

അ​ന്ത​രീ​ക്ഷ​ ​ഊ​ഷ്മാ​വി​ലു​ണ്ടാ​കു​ന്ന​ ​വർ​ദ്ധ​ന​ ​ചെ​റു​ക്കാൻ​ ​ഓ​രോ​ ​രാ​ഷ്ട്ര​വും​ ​ത​ങ്ങ​ളാ​ലാ​വു​ന്ന​തു​ ​ചെ​യ്യ​ണ​മെ​ന്ന​ ​തീ​രു​മാ​ന​മാ​ണ് ​പാ​രീ​സി​ലെ​ ​ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​യ​ത്.​ ​അ​തി​ന്റെ​ ​ച​രി​ത്ര​വും​ ​രാ​ഷ്ട്രീ​യ​വും​ ​പി​ന്നെ​പ്പ​റ​യാം.​ ​ഹ​രി​ത​ഗേ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്​പാ​ദ​നം​ ​കു​റ​യ്ക്കു​ന്ന​ ​കാ​ര്യ​ത്തിൽ​ ​ഇ​ന്ത്യ​ക്കും​ ​സു​പ്ര​ധാ​ന​മാ​യ​ ​പ​ങ്കു​ണ്ട്.​ ​അ​തി​നു​വേ​ണ്ടി​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ളിൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ത് ​വ​ന​ങ്ങൾ​ ​സം​ര​ക്ഷി​ക്കു​ക,​​ ​മ​ര​വ​ത്ക​ര​ണം​ ​ഊർ​ജി​ത​പ്പെ​ടു​ത്തു​ക​ ​എ​ന്ന​താ​ണ്.​ ​ഉത്​പാ​ദി​പ്പി​ക്കു​ന്ന​ ​കാർ​ബ​ണും​ ​വ​ന​വും​ ​മ​ര​ങ്ങ​ളും​ ​വ​ലി​ച്ചെ​ടു​ക്കു​ന്ന​ ​കാർ​ബ​ണും​ ​തു​ല്യ​മാ​ക്ക​ണം.​ ​അ​തി​ന്‌​ മേൽ​പ്പ​റ​ഞ്ഞ​താ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ ​പോം​വ​ഴി.

ഇ​പ്പോൾ​ ലോ​ക​ത്ത് ​ഭൂ​ട്ടാൻ​ ​മാ​ത്ര​മാ​ണ് ​ഇ​ത്ത​ര​ത്തിൽ​ ​കാർ​ബൺ​ ​സ​ന്തു​ലി​ത​ ​പ​ദ​വി​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ജി​ല്ല​ ​വ​യ​നാ​ട് ​ആ​ക​ണം.​ ​വ​യ​നാ​ട്ടി​ലെ​ ​വി​ക​സ​ന​ത്തി​ന് ​ആ​ക്കം​ ​കൂ​ട്ടി​ക്കൊ​ണ്ടു​ത​ന്നെ​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷി​ക്കാ​നു​ള്ള ​ഒ​രു​ ​പ​രി​പാ​ടി​യാ​യി​ ​ഇ​തു​ ​വി​ക​സി​പ്പി​ക്കാൻ​ ​ക​ഴി​യും.ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​അ​ട​ക്കം​ ​പി​ന്തു​ണ​ ​ല​ഭി​ക്കു​ന്ന​ ​പ​രി​പാ​ടി​യാ​യി​ ​ഇ​തു​ ​മാ​റും.​ ​ആ​ദ്യ​ഘ​ട്ട​മെ​ന്ന​ ​നി​ല​യിൽ​ ​മീ​ന​ങ്ങാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​അ​ട​ക്കം​ ​ഏ​താ​നും​ ​പ​ഞ്ചാ​യ​ത്തു​ക​ളിൽ​ ​പൈ​ല​റ്റാ​യി​ 2016​ ​ജ​നു​വ​രി​യിൽ​ ​ഈ​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ക്കു​ക​യാ​യി.

ഈ​ ​ബ​ദൽ​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ഴും​ ​വി​ഷ​യ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യം​ ​നാം​ ​അ​റി​ഞ്ഞി​രി​ക്ക​ണം.​ ​ഇ​ന്ന​ത്തെ​ ​നി​ല​യിൽ​ ​ഭൂ​മി​യി​ലെ​ ​ചൂ​ടു​ ​കൂ​ടി​ക്കൊ​ണ്ടി​രു​ന്നാൽ​ ​വ​ലി​യ​ ​അ​പ​ക​ട​ത്തി​ലേ​ക്കാ​ണ്‌​ ​ലോ​കം​ പോ​കു​ന്ന​ത് ​എ​ന്ന​ ​കാ​ര്യ​ത്തിൽ​ ​ഒ​രു​ ​രാ​ഷ്ട്ര​ത്തി​നും​ ​സം​ശ​യ​മി​ല്ല.വ്യ​വ​സാ​യ​വ​ത്ക​ര​ണം​ ​ഏ​റു​ന്തോ​റും​ ​കൂ​ടി​വ​രു​ന്ന​ ​വി​ഷ​വാ​ത​ക​ങ്ങ​ളു​ടെ​ ​അ​ള​വ്,​ ​ഈ​ ​നൂ​റ്റാ​ണ്ട് ​അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും​ ​ഭൗ​മ​ ​ഊ​ഷ്മാ​വിൽ​ ​സർ​വ​ ​വി​നാ​ശ​ത്തി​ന്റെ​ 3.5​- 4​ ​ഡി​ഗ്രി​ ​സെൽ​ഷ്യ​സ് ​വർ​ദ്ധ​ന​യാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​ഈ​ ​അ​ള​വു​ ​കു​റ​യ്ക്കാ​നും​ ​ഭൂ​മി​യെ​ ​ര​ക്ഷി​ക്കാ​നും​ 1992​ ​മു​തൽ​ ​വ​ലി​യ​ ​ചർ​ച്ച​ക​ളും​ ​കൂ​ടി​യാ​ലോ​ച​ന​ക​ളു​മാ​ണ്‌​ ​ലോ​ക​ത്തു​ ​ന​ട​ക്കു​ന്ന​ത്.​ ​അ​മേ​രി​ക്ക​യ​ട​ക്ക​മുള്ള​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​ത​ന്ത്ര​ങ്ങ​ളാ​ണ് ​എ​ല്ലാ​ ​ഉ​ച്ച​കോ​ടി​ക​ളെ​യും​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ഇ​പ്പോൾ,​ ​പാ​രീ​സിൽ​ ​സ​മ​വാ​യ​മു​ണ്ടാ​കു​മ്പോ​ഴും​ ​ജ​യി​ച്ച​ത് ​അ​മേ​രി​ക്ക​ത​ന്നെ​യാ​ണ്.

റി​യോ​ ​ഭൗ​മ​ ​ഉ​ച്ച​കോ​ടി
ഓ​രോ​ ​രാ​ജ്യ​വും​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് 1992​ ​റി​യോ​ ​ഭൗ​മ​ ​ഉ​ച്ച​കോ​ടി​ ​മു​തൽ​ ​ചർ​ച്ച​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ 20​ ​വ​ട്ടം​ ​ചർ​ച്ച​ ​ന​ട​ന്നു.​ 21​-ാ​മ​ത്തേ​താ​യി​രു​ന്നു​ ​പാ​രീ​സി​ലേ​ത്.​ ​ഉ​ട​മ്പ​ടി​യി​ലെ​ത്താ​തെ​ ​ചർ​ച്ച​കൾ​ ​നീ​ണ്ടു​പോ​യ​തെ​ങ്ങ​നെ​ ​എ​ന്ന​ ​പ​രി​ശോ​ധ​ന​ ​പാ​ശ്ചാ​ത്യ​ശ​ക്തി​ക​ളെ​ ​പ്ര​തി​കൂ​ട്ടി​ലാ​ക്കി.​ ​അ​ത്ഭു​ത​മെ​ന്നു​ ​പ​റ​യ​ട്ടെ,​ ​ഇ​പ്പോൾ​ ​ഇ​ന്ത്യ​യെ​യും​ ​ചൈ​ന​യെ​യും​ ​മ​റ്റും​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തിൽ​ ​അ​മേ​രി​ക്ക​ ​വി​ജ​യി​ച്ചി​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ​അ​മേ​രി​ക്ക​യും​ ​മ​റ്റും​ ​പ്ര​തി​സ്ഥാ​ന​ത്താ​കു​ന്ന​ത് ?​ ​വ്യ​വ​സാ​യ​വി​പ്ല​വം​ ​മു​തൽ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​ ​പു​റ​ന്ത​ള്ളി​യ​ ​ഹ​രി​ത​ഗൃ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​അ​ള​വിൽ​ 75​ ​ശ​ത​മാ​ന​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി​കൾ​ ​ഇ​വ​രാ​ണ്.​ ​അ​തി​നാൽ​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​ച​രി​ത്ര​പ​ര​മാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​അ​വർ​ക്കാ​ണ്.​ ​അ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​പ്ര​തി​ശീർ​ഷ​ ​ഹ​രി​ത​ഗൃ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്പാ​ദ​നം​ ​ന​ന്നേ​ ​ചെ​റു​താ​ണ്.​ ​ഇ​താ​ക​ട്ടെ,​ ​അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പ്ര​വർ​ത്ത​ന​ങ്ങ​ളിൽ​നി​ന്ന് ​ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്.​ ​കാർ​ഷി​ക​ ​അ​വ​ശി​ഷ്ട​ങ്ങൾ​ ​നെൽ​പ്പാ​ട​ങ്ങ​ളി​ലും​ ​മ​റ്റും​ ​കി​ട​ന്ന് ​ചീ​ഞ്ഞ​ളി​യു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​മീ​ഥൈൻ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണം.​ ​ഇ​ത്ത​രം​ ​പ്ര​വർ​ത്ത​ന​ങ്ങൾ​ ​വേ​ണ്ടെ​ന്നു​ ​വയ്ക്കാ​നാ​വി​ല്ല​ല്ലോ.

ആ​ഡം​ബ​ര​ത്തിൽ​ ​ആ​റാ​ടു​ന്ന​ ​ഒ​രു​ ​ചെ​റു​ ​ന്യൂ​ന​പ​ക്ഷം​ ​ഇ​വി​ടെ​യു​മു​ണ്ടെ​ങ്കി​ലും​ ​മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​ന്റെ​യും​ ​ഉ​പ​ഭോ​ഗം​ ​ദാ​രിദ്ര്യത്തി​നു​ ​കീ​ഴെ​യാ​ണ്.​ ​ബ്രി​ട്ടീ​ഷ് ​പൗ​ര​ന്റെ​ 70ൽ​ ​ഒ​ന്ന് ​വ​രു​മാ​ന​മേ​ ​ഇ​ന്ത്യ​യ്ക്കു​ള്ളൂ.​ ​കൂ​ടു​തൽ​വേ​ഗ​ത്തിൽ​ ​ന​മു​ക്കു​ ​വി​ക​സി​ച്ചേ​ ​പ​റ്റൂ.​ ​ഇ​തി​നു​വേ​ണ്ടി​ ​വൈ​ദ്യു​തി​യു​ടെ​യും​ ​മ​റ്റും​ ​ഉ​പ​ഭോ​ഗം​ ​കൂ​ടി​യേ​ ​തീ​രൂ.​ ​അ​തു​കൊ​ണ്ട് ​അ​വി​ക​സി​ത​രാ​ജ്യ​ങ്ങ​ളു​ടെ​മേൽകർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങൾ​ ​പാ​ടി​ല്ല.​ ​അ​തേ​സ​മ​യം​ ​അ​മേ​രി​ക്ക​പോ​ലുള്ള ​രാ​ജ്യ​ങ്ങൾ​ ​അ​വ​രു​ടെ​ ​ഹ​രി​ത​ഗൃ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്​പാ​ദ​നം​ ​ഗ​ണ്യ​മാ​യി​ ​വെ​ട്ടി​ക്കു​റ​യ്ക്ക​ണം.​ ​ഇ​താ​ണ് ​റി​യോ​ ​സ​മ്മേ​ള​നം​ ​എ​ത്തി​ച്ചേർ​ന്ന​ ​നി​ഗ​മ​ന​ങ്ങൾ.

റി​യോ​യിൽ​ ​അ​മേ​രി​ക്ക​യ​ട​ക്കം​ ​മ​ന​സി​ല്ലാ​മ​ന​സോ​ടെ​ ​ഇ​തു​ ​സ​മ്മ​തി​ച്ചു​വെ​ങ്കി​ലും​ ​താ​മ​സി​യാ​തെ​ ​അ​വർ​ക്കു​ ​വീ​ണ്ടു​വി​ചാ​ര​മാ​യി.​ ​കാ​ര​ണം​ ​അ​മേ​രി​ക്ക​ക്കാർ​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​ത​ശൈ​ലി​യിൽ​ ​മാ​റ്റം​ ​വ​രു​ത്താൻ​ ​ത​യ്യാ​റ​ല്ല.​ ​അ​തി​ലു​പ​രി​ ​ബ​ഹു​രാ​ഷ്ട്ര​ ​കു​ത്ത​ക​ക്ക​മ്പ​നി​കൾ,​ ​പ്ര​ത്യേ​കി​ച്ച് ​എ​ണ്ണ​ ​-​ ​വൈ​ദ്യു​തി​ ​ക​മ്പ​നി​കൾ​ ​അ​വ​രു​ടെ​ ​ലാ​ഭം​ ​കു​റ​യ്ക്കാൻ​ ​ത​യ്യാ​റ​ല്ല.​ ​അ​മേ​രി​ക്ക​യു​ടെ​ ​മു​റു​മു​റു​പ്പ്‌​ ​ക്യോ​ട്ടോ​ ​സ​മ്മേ​ള​ന​മാ​യ​പ്പോ​ഴേ​ക്കും​ ​പ്ര​തി​ഷേ​ധ​മാ​യി.

1997​ലെ​ ​ഈ​ ​സ​മ്മേ​ള​ന​ത്തിൽ​ ​ഒ​രു​ ​ക​ര​ട് ​ഉ​ട​മ്പ​ടി​യു​ണ്ടാ​യി.​ 2015​ ​ആ​കു​മ്പോ​ഴേക്കും​ ​ത​ങ്ങ​ളു​ടെ​ ​ഹ​രി​ത​ഗൃ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്പാ​ദ​നം​ 1995​നെ​ ​അ​പേ​ക്ഷി​ച്ച് 15​ ​ശ​ത​മാ​നം​ ​അ​മേ​രി​ക്ക​യും​ ​മ​റ്റും നിർ​ബ​ന്ധ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​നിർ​ദ്ദേ​ശം.​ ​ഇ​ന്ത്യ​പോ​ലു​ള്ള​ ​അ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളും​ ​കു​റ​യ്ക്ക​ണം.​ ​പ​ക്ഷേ,​ ​സാ​വ​കാ​ശ​മു​ണ്ട്.​ ​ല​ക്ഷ്യ​ങ്ങൾ​ ​സ്വ​യം​ ​പ്ര​ഖ്യാ​പി​ച്ചാൽ​ ​മ​തി.​ ​ഈ​ ​ഉ​ട​മ്പ​ടി​ ​അ​മേ​രി​ക്കൻ​കോൺ​ഗ്ര​സ് ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​അ​ങ്ങ​നെ​ ​ക്യോ​ട്ടോ​ ​പ്രോ​ട്ടോ​ക്കോൾ​ ​ചാ​പി​ള്ള​യാ​യി.

2009​ലെ​കോ​പ്പൻ​ഹേ​ഗൻ​ ​സ​മ്മേ​ള​ന​മാ​യ​പ്പോ​ഴേ​യ്ക്കും​ ​അ​മേ​രി​ക്ക​ ​ഇ​ന്ത്യ​യ​ട​ക്കം​ ​ബ്രി​ക്സ് ​രാ​ജ്യ​ങ്ങ​ളെ​ ​പാ​ട്ടി​ലാ​ക്കി.​ ​ത​ന്ത്ര​മി​താ​യി​രു​ന്നു​;​ ​ഉ​ട​മ്പ​ടി​യ്ക്കു​ ​സ​മ്മ​തി​ക്കാം,​ ​പ​ക്ഷേ,​ ​അ​മേ​രി​ക്ക​യു​ടെ​മേൽ​ ​നിർ​ബ​ന്ധി​ത​ ​ല​ക്ഷ്യം​ ​കെ​ട്ടി​വെ​യ്ക്ക​രു​ത്.​ ​ഇ​ന്ത്യ​യെ​യും​ ​ബ്രി​ക്സ് ​രാ​ജ്യ​ങ്ങ​ളെ​യും​പോ​ലെ​ ​അ​മേ​രി​ക്ക​യ്ക്കും​ ​സ്വ​യം​ ​പ്ര​ഖ്യാ​പി​ത​ ​ല​ക്ഷ്യം​ ​മ​തി​യെ​ന്നു​ ​സ​മ്മ​തി​ക്ക​ണം.​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിൽ​ ​പി​ന്നീ​ട് ​ആ​വ​ശ്യ​മാ​യ​ ​മാ​റ്റം​ ​വ​രു​ത്താ​മ​ല്ലോ​;​ ​ഇ​തു​ ​സ​മ്മ​തി​ച്ചാ​ലും​ ​ഇ​ന്ത്യ​യു​ടെ​യും​ ​മ​റ്റും​ ​നി​ല​യ്ക്കു​ ​മാ​റ്റ​മി​ല്ല​ല്ലോ​ ​എ​ന്നൊ​ക്കെ​യാ​യി​ ​വ​ട്ട​മേ​ശാ​ ​വർ​ത്ത​മാ​ന​ങ്ങൾ.​ ​അ​മേ​രി​ക്ക​യ്ക്ക് ​ഒ​രി​ള​വു​വേ​ണ​മെ​ന്നു​ ​മാ​ത്രം.​ ​അ​ന്ന​ത്തെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ജ​യ​റാം​ ​ര​മേ​ശ്‌​ ​കോ​പ്പൻ​ഹേ​ഗ​നിൽ​വച്ച് ​അ​മേ​രി​ക്ക​യ്ക്കു​ ​വ​ഴ​ങ്ങി.​ ​പ​ക്ഷേ,​ ​പ​രി​സ്ഥി​തി​ ​പ്ര​വർ​ത്ത​കർ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​അ​ങ്ങ​നെ​ ​കോ​പ്പൻ​ഹേ​ഗൻ​ ​സ​മ്മേ​ള​നം​ ​അ​ല​സി​പ്പി​രി​ഞ്ഞു.

പാ​രീ​സ് ​വ​ഞ്ചന
അ​മേ​രി​ക്ക​ ​അ​ട​ങ്ങി​യി​രു​ന്നി​ല്ല.​ ​അ​വർ​ ​പു​തി​യ​വാ​ദ​വു​മാ​യി​ ​മു​ന്നോ​ട്ടു​ ​വ​ന്നു.​ ​പ​ഴ​യ​തി​നെ​ക്കു​റി​ച്ച് ​തർ​ക്കി​ച്ചി​ട്ടു​ ​കാ​ര്യ​മി​ല്ല.​ ​ഇ​നി​ ​ചൂ​ടു​ ​വർ​ദ്ധി​ക്കാ​തെ​നോ​ക്കു​ക​യ​ല്ലേ​വേ​ണ്ട​ത്?​ ​ഭാ​വി​യിൽ​ ​ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങൾ​ ​ഓ​രോ​ ​രാ​ജ്യ​വും​ ​ബ​ഹിർ​ഗ​മി​പ്പി​ക്കു​ന്ന​ ​അ​ള​വു​ ​ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം​ ​നി​യ​ന്ത്ര​ണ​ങ്ങൾ​ ​ഏർ​പ്പെ​ടു​ത്താൻ.​ ​ഇ​ന്ന് ​ബ്രി​ക്സ് ​രാ​ജ്യ​ങ്ങ​ളാ​ണ് ​കൂ​ടു​തൽ​വേ​ഗ​ത്തിൽ​ ​വ​ള​രു​ന്ന​ത്.​ ​പ്ര​തി​ശീർ​ഷ​ ​ഹ​രി​ത​ഗൃ​ഹ​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്​പാ​ദ​നം​ ​താ​ഴ്ന്ന​താ​ണെ​ങ്കി​ലും​ ​ഇ​വി​ട​ങ്ങ​ളിൽ​ ​ജ​ന​സം​ഖ്യ​ ​ഉ​യർ​ന്ന​താ​ണ്.​ ​അ​തു​കൊ​ണ്ട് 2050​ ​വ​രെ​ലോ​ക​ത്ത് ​ഇ​നി​ ​ബ​ഹിർ​ഗ​മി​ക്കാൻ​പോ​കു​ന്ന​ ​ഹ​രി​ത​ഗൃഹവാ​ത​ക​ങ്ങ​ളു​ടെ​ ​അ​ള​വെ​ടു​ത്താൽ​ ​ബ്രി​ക്സ് ​രാ​ജ്യ​ങ്ങ​ളാ​യി​രി​ക്കും​ 70​ ​ശ​ത​മാ​ന​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി.​ ​അ​തു​കൊ​ണ്ട് ​അ​മേ​രി​ക്ക​പോ​ലെ​ത​ന്നെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഇ​വ​രും​ ​ഏ​റ്റെ​ടു​ത്തേ​ ​പ​റ്റൂ.​ ​മ​റ്റു​ ​പി​ന്നാ​ക്ക​ ​രാ​ജ്യ​ങ്ങൾ​ക്ക് ​ഇ​ള​വു​ ​കൊ​ടു​ക്കാം.​കോ​പ്പൻ​ഹേ​ഗ​നിൽ​വെ​ച്ച് ​ഇ​ന്ത്യ​യും​ ​മ​റ്റും​ ​അ​വ​രെ​ ​കൈ​വി​ട്ട​തു​കൊ​ണ്ട് ​ഇ​ത്ത​വ​ണ​ ​അ​വർ​ ​ഇ​ന്ത്യ​യെ​യും​ ​കൈ​വി​ട്ടു.​ ​അ​ങ്ങ​നെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി,​ ​അ​മേ​രി​ക്ക​ ​പ​റ​ഞ്ഞ​തു​ ​സ​മ്മ​തി​ച്ച് ​ഒ​പ്പി​ട്ടു​ ​കൊ​ടു​ത്തി​ട്ടാ​ണ് ​പാ​രീ​സിൽ​ ​നി​ന്നും​ ​മ​ട​ങ്ങി​യ​ത്.

ഇ​തു​പ്ര​കാ​രം​ 2030​ ​ആ​കു​മ്പോ​ഴേ​ക്കും​ ​ന​മ്മു​ടെ​ ​ഹ​രി​ത​ഗൃ​ഹ​വാ​ത​ക​ങ്ങ​ളു​ടെ​ ​ഉത്പാ​ദ​നം​ 30​ ​ശ​ത​മാ​നം​ ​കു​റ​യ്ക്കാ​മെ​ന്ന് ​സ്വ​മേ​ധ​യാ​ ​ഉ​റ​പ്പു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​കാ​ര്യം​ ​ജാ​ഗ്ര​ത​പ്പെ​ടു​ത്തി​ക്കൊ​ള്ള​ട്ടെ.​ ​ഇ​തി​നർ​ത്ഥം​ ​വാ​ത​ക​ങ്ങ​ളു​ടെ​ ​ബ​ഹിർ​ഗ​മ​നം​ ​ഇ​ന്ന​ത്തെ​ ​നി​ല​വാ​ര​ത്തിൽ​നി​ന്ന് 30​ ​ശ​ത​മാ​നം​ ​കു​റ​യ്ക്ക​ണ​മെ​ന്ന​ല്ല.​ ​ഒ​രു​ ​യൂ​ണി​റ്റ്‌​ ​ദേ​ശീ​യ​വ​രു​മാ​ന​ത്തി​നു​വേ​ണ്ടി​ ​വ​രു​ന്ന​ ​കാർ​ബൺ​ ​തു​ല്യ​ ​ബ​ഹിർ​ഗ​മ​ന​ത്തിൽ​ 30​ ​ശ​ത​മാ​നം​ ​കു​റ​വു​ ​വ​രു​ത്ത​ണ​മെ​ന്നാ​ണ്.​ ​എ​ന്നി​രു​ന്നാൽ​ത്ത​ന്നെ​യും​ ​ന​മ്മു​ടെ​ ​വി​ക​സ​ന​ത്തി​നു​മേൽ​ ​വ​ലി​യൊ​രു​ ​ഭാ​ര​മാ​യി​രി​ക്കും.​ ​അ​തേ​സ​മ​യം​ ​ഈ​യൊ​രു​ ​ചു​വ​ടു​മാ​റ്റ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​കൾ​ ​വെ​റു​തേ​ ​ത​രാൻ​ ​അ​മേ​രി​ക്ക​ ​ത​യ്യാ​റ​ല്ല.​ ​അ​ക്കാ​ര്യം​ ​പ​റ​യു​മ്പോൾ​ ​അ​വർ​ ​പേ​റ്റെ​ന്റി​നെ​ക്കു​റി​ച്ച് ​വാ​ചാ​ല​രാ​കും.​ ​എ​ന്തി​ന്,​ ​ഇ​ന്ത്യ​യു​ടെ​ ​ബ്ര​ഹ​ത്താ​യ​ ​സോ​ളാർ​ ​ഊർ​ജ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച്‌​ ​ലോ​ക​വ്യാ​പാ​ര​ ​സം​ഘ​ട​ന​യിൽ​ ​അ​വർ​ ​പ​രാ​തി​യു​മാ​യി​ ​ചെ​ന്നി​രി​ക്കു​ക​യാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​ ​ത​ന്നി​ല്ലെ​ങ്കിൽ​ ​അ​തു​ ​വാ​ങ്ങാ​നുള്ള​ ​കാ​ശു​ ​ത​രു​മോ​?​ ​അ​തു​മി​ല്ല.​ 100​ ​ബി​ല്യൺ​ഡോ​ളർ​ ​ധ​ന​സ​ഹാ​യ​മാ​ണ് ​ഇ​ന്ത്യ​യെ​യും​ ​അ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളെ​യും​ ​പാ​ട്ടി​ലാ​ക്കാൻ​ ​കോ​പ്പൻ​ഹേ​ഗ​നിൽ​ ​വ​ച്ചു​ ​നീ​ട്ടി​യ​ത്.​ ​പാ​രീ​സ് ​ഉ​ട​മ്പ​ടി​യിൽ​ ​ഇ​തേ​ക്കു​റി​ച്ചു​ ​പ​രാ​മർ​ശ​മ​ല്ലാ​തെ​ ​യാ​തൊ​രു​റ​പ്പു​മി​ല്ല.​ ​ചു​രു​ക്ക​ത്തിൽ​ ​ഇ​ന്ത്യ​യും​ ​മ​റ്റും​ ​പി​ടി​ക്ക​പ്പെ​ട്ടു.​ ​അ​മേ​രി​ക്ക​യും​ ​മ​റ്റും​ ​ര​ക്ഷ​പെ​ട്ടു.​ ​എ​ല്ലാ​വ​രും​ ​ഇ​നി​മേൽ​ ​ഒ​രു​പോ​ലെ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.

പ്ര​തി​ഷേ​ധ​ത്തോ​ടെ​ ​ഒ​രു​ ​ബ​ദൽ
ഈ​ ​വ​ഞ്ച​ന​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രേ​ണ്ട​തു​ണ്ട്.​ ​പ​ക്ഷേ,​ ​അ​തി​നർ​ത്ഥം​ ​ന​മ്മൾ​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​നെ​തി​രെ​ ​ഒ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ക്കാ​തെ​ ​പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന​ല്ല.​ ​പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടു​ത​ന്നെ​ ​നാം​ ​സ്വ​മേ​ധ​യാ​ ​ന​ട​പ​ടി​കൾ​ ​സ്വീ​ക​രി​ക്ക​ണം.​ ​എ​ന്തൊ​ക്കെ​യാ​ണ​വ?
ഒ​ന്ന്,​ ​ആ​ഡം​ബ​ര​ ​ഉ​പ​ഭോ​ഗം​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം.​ ​ആ​ഡം​ബ​ര​ ​ഉ​പ​ഭോ​ഗ​ത്തി​നു​ള്ള​ ​നി​കു​തി​ ​വർ​ദ്ധി​പ്പി​ക്ക​ണം.​ ​ചി​ല​തി​ന് ​കർ​ശ​ന​മാ​യ​ ​നി​രോ​ധ​നം​ ​ഏർ​പ്പെ​ടു​ത്ത​ണം.

ര​ണ്ട്,​ ​ഊർ​ജ​ത്തി​ന്റെ​ ​ദ​ക്ഷ​ത​ ​ഉ​യർ​ത്ത​ണം.​ ​ഇ​തി​നു​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​കൾ​ ​ഉ​പ​യോ​ഗി​ക്ക​ണം. ഓ​രോ​ ​സ്ഥാ​പ​ന​ത്തി​ലും​ ​ഊർ​ജ​ ​ഓ​ഡി​റ്റ് ​ന​ട​ത്തി​ ​ഉ​പ​ഭോ​ഗം​ ​കു​റ​യ്ക്ക​ണം.

മൂ​ന്ന്,​ ​മ​ലി​നീ​ക​ര​ണം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഉത്പ​ന്ന​ങ്ങൾ​ ​നി​രോ​ധി​ക്ക​ണം.​ ​പ്രീ​സൈ​ക്കിൾ​ ​ചെ​യ്യാൻ​ ​പ​റ്റാ​ത്ത​ ​പ്ലാ​സ്റ്റി​ക് ​ഇ​തി​നു​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.

നാ​ല്,​ ​ബ​ദൽ​ ​അ​ക്ഷ​യ​ ​ഊർ​ജ​സ്രോ​ത​സു​കൾ​ ​വി​ക​സി​പ്പി​ക്കുക.

അ​ഞ്ച്,​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​രീ​തി​യിൽ​ ​കാ​ത​ലാ​യ​ ​മാ​റ്റ​ങ്ങൾ​ ​വ​രു​ത്തു​ക.​ ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങൾ​ ​മു​ഴു​വൻ​ ​ക​മ്പോ​സ്റ്റി​ലേ​ക്കു​ ​മാ​റ്റ​ണം.​ ​ജൈ​വ​കൃ​ഷി​യി​ലേ​ക്കു​ ​മാ​റ​ണം.

ആറ്,​ ​ഇ​താ​ണ് ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ത്.​ ​വ​ന​ങ്ങൾ​ ​സം​ര​ക്ഷി​ക്കു​ക.​ ​മ​ര​വ​ത്ക​ര​ണം​ ​ഊർ​ജി​ത​പ്പെ​ടു​ത്തു​ക.


കേ​ര​ള​ത്തെ​ ​ന​മു​ക്ക് ​ഇ​ത്ത​ര​മൊ​രു​ ​ത​ന്ത്ര​ത്തി​നു​ ​മാ​തൃ​ക​യാ​ക്കി​ ​മാ​റ്റാ​നാ​കും.​ ​ഇ​വി​ടെ​ ​ഉത്​പാ​ദി​പ്പി​ക്കു​ന്ന​ ​കാർ​ബൺ​ ​ഇ​വി​ടെ​ത്ത​ന്നെ​ ​വ​ന​വും​ ​മ​ര​ങ്ങ​ളു​മെ​ല്ലാം​ ​ആ​ഗി​ര​ണം​ ​ചെ​യ്യു​ന്ന​ ​കാർ​ബ​ണി​നു​ ​തു​ല്യ​മാ​ക്കി​ ​മാ​റ്റാൻ​ ​പ​റ്റു​ന്ന​ ​ഒ​രു​ ​കാ​മ്പ​യിൻ​വേ​ണം.​ ​ഇ​തൊ​രു​ ​ദി​വാ​സ്വ​പ്ന​മ​ല്ല.​ ​അ​തി​ലേ​‌​ക്കൊ​രു​ ​ചു​വ​ടു​വ​യ്പ്പാ​ണ് ​വ​യ​നാ​ട് ​ന​ട​ക്കാൻ​പോ​കു​ന്ന​ത്.

പാരിസ് സമ്മേളനവും മാലിന്യസംസ്‌കരണവും

ധനവിചാരം

Paris summit logoമാലിന്യവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധമെന്ത്? COP 21ല്‍ ഈ വിഷയം സംബന്ധിച്ച് സംഘടിപ്പിച്ച അനുബന്ധസെമിനാറില്‍ പങ്കെടുക്കാന്‍ പാരിസിലേക്ക് എനിക്കും ക്ഷണമുണ്ടെന്നറിഞ്ഞപ്പോള്‍ പലരും ഈ ചോദ്യമുന്നയിച്ചിരുന്നു. സത്യംപറയട്ടെ, എനിക്കും ഇക്കാര്യത്തില്‍ അപ്പോള്‍ വേണ്ടത്ര വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍, സെമിനാര്‍ കഴിഞ്ഞപ്പോള്‍ കാര്യം ബോധ്യപ്പെട്ടു: 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഹരിതഗേഹവാതകങ്ങളുടെ തീവ്രത 2005നെ അപേക്ഷിച്ച് 30 ശതമാനം കുറയ്ക്കാമെന്ന്  ഇന്ത്യയുടെ പ്രധാനമന്ത്രി പാരിസില്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ മാലിന്യസംസ്‌കരണത്തിന് സുപ്രധാനപങ്കുണ്ട്. ശരിയായ രീതിയില്‍ സംസ്‌കരിക്കാത്ത മാലിന്യത്തില്‍നിന്ന് മീഥേന്‍ വാതകമുണ്ടാകും. നഗരമാലിന്യത്തിനു മാത്രമല്ല, കാര്‍ഷികമേഖലയിലെ അവശിഷ്ട ഉത്പന്നങ്ങള്‍ക്കും ഇതു ബാധകമാണ്. ഈ മാലിന്യങ്ങള്‍ കത്തിക്കുകയാണെങ്കില്‍ വലിയതോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടും. മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനായി ഇന്ത്യാസര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളെല്ലാം ഇത്തരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്സര്‍ജനം വര്‍ധിപ്പിക്കുന്നവയാണ്.  ആഡംബര ഉപഭോഗജീവിതമാണ് വികസിതരാജ്യങ്ങളുടെ ഹരിതഗേഹവാതക ഉത്പാദനത്തിന്റെ അടിസ്ഥാനഹേതു. ഇന്ത്യപോലുള്ള രാജ്യങ്ങളിലാകട്ടെ, അതിജീവനത്തിനായുള്ള പരിശ്രമങ്ങളില്‍നിന്നാണ് ഈ വാതകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ വ്യത്യാസം മറന്നുകൊണ്ടാണ് പലരും, ഇത്തരം വാതകങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യക്ക് ലോകത്ത് നാലാംസ്ഥാനമുണ്ടെന്നുംമറ്റും തട്ടിവിടുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷവാതകോത്പാദനം 1.7 ടണ്ണാണ്. അമേരിക്കയുടേത് 23.5 ടണ്ണും.ഇന്ത്യയിലുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളുടെ അഞ്ചുശതമാനം കൃഷിയിടങ്ങളിലെയോ കാര്‍ഷികസംസ്‌കരണ വ്യവസായങ്ങളിലെയോ വീടുകളിലെയോ ജൈവമാലിന്യങ്ങള്‍ കത്തിക്കുമ്പോഴോ ചീഞ്ഞളിയുമ്പോഴോ ഉണ്ടാകുന്നവയാണ്. ഇത് ഗണ്യമായി കുറയ്ക്കാനാവും. എന്നാല്‍, അങ്ങനെയൊരു ചിന്ത ഇന്നില്ല. ജൈവമാലിന്യമടക്കമുള്ളവ കത്തിച്ച് ഊര്‍ജമുണ്ടാക്കാനുള്ള വന്‍കിട പ്ലാന്റുകള്‍ക്കാണ് സ്വച്ഛ് ഭാരത് പരിപാടിയില്‍ ഇന്നും ഊന്നല്‍ നല്കുന്നത്. അതല്ലെങ്കില്‍ ലാന്‍ഡ് ഫില്‍ എന്ന് ഓമനപ്പേരിട്ട് ഇവ കുഴിച്ചുമൂടുന്നു. അതുമല്ലെങ്കില്‍ എവിടെയെങ്കിലും കൂനകൂട്ടിയിടുന്നു. ഇവ മൂന്നും ഹരിതഗൃഹവാതകങ്ങളുണ്ടാക്കുന്നു.

ഇത്തരം മാലിന്യം കത്തിച്ചാല്‍ കാര്‍ബണ്‍ഡയോക്‌സൈഡും കുഴിച്ചുമൂടിയാലും ഡംപ് ചെയ്താലും മീഥേനുമുണ്ടാകും. അതുകൊണ്ടുതന്നെ കാലാവസ്ഥാവ്യതിയാനത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണിവ. അതിനാല്‍ ഇന്‍സിനറേറ്ററുകള്‍ക്കുള്ള എല്ലാ സഹായധനവും നിര്‍ത്തിവെയ്ക്കണമെന്നാണ് സെമിനാറിലെ മുഖ്യപ്രഭാഷണത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മുഖ്യകണ്‍സള്‍ട്ടന്റുമാരിലൊരാളായ ഡോ. ഡൊമിനിക്കിന്റെ നിര്‍ദേശം. ഇന്ന് മാലിന്യത്തെ അക്ഷയ ഊര്‍ജസ്രോതസ്സുകളിലൊന്നായി (renewable energy source) കണക്കാക്കി  ഊര്‍ജം ഉത്പാദിപ്പിക്കുന്ന മാലിന്യസംസ്‌കരണപ്ലാന്റുകള്‍ വലിയതോതില്‍ സബ്‌സിഡി വാങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. കല്‍ക്കരി കത്തിക്കുമ്പോള്‍ ദശലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള ഫോസിലായ കാര്‍ബണാണ് കത്തുക. മാലിന്യം കത്തിക്കുമ്പോള്‍ ഇപ്പോഴുണ്ടായ കാര്‍ബണും. കാലാവസ്ഥാവ്യതിയാനത്തില്‍ രണ്ടും തമ്മിലെന്തു വ്യത്യാസം എന്നചോദ്യം സെമിനാര്‍സദസ്സില്‍ ചിരിപടര്‍ത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് കൊച്ചിപ്പട്ടണത്തില്‍ മാലിന്യത്തില്‍നിന്ന് ഊര്‍ജമുണ്ടാക്കാനുള്ള പദ്ധതിക്ക് കരാറൊപ്പിടാനൊരുങ്ങുന്നത്. തിരുവനന്തപുരം നഗരത്തിലും ഇത്തരം പദ്ധതിയാണു വേണ്ടതെന്ന് ആസൂത്രണബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പാരിസ് കണ്‍വെന്‍ഷന്‍ ഇന്‍സിനറേറ്റര്‍ സാങ്കേതികവിദ്യകള്‍ക്ക് വലിയ തിരിച്ചടിയാകാന്‍പോവുകയാണ്. ഇതാണ് പാരിസില്‍നിന്നു ഞാന്‍ പഠിച്ച ഒരു പാഠം.പിന്നെന്താണ് കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ സഹായകരമായ മാലിന്യസംസ്‌കരണരീതി? അതാണ് ആലപ്പുഴയും തിരുവനന്തപുരവും മുന്നോട്ടുവെക്കുന്ന, ജൈവമാലിന്യങ്ങളുടെ കമ്പോസ്റ്റിങ് എന്ന പോംവഴി. എന്നോടൊപ്പം സെമിനാറില്‍ പങ്കെടുത്ത അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ഇറ്റലിയിലെ ട്രെവിസോ, സ്ലൊവേനിയയിലെ ലുബിയാന, ഇംഗ്ലണ്ടിലെ ബ്രിസ്റ്റാള്‍, ഫ്രാന്‍സിലെ പാരിസ് ഉള്‍പ്പടെയുള്ള നഗരങ്ങളിലെ പ്രതിനിധികള്‍ പ്രകടിപ്പിച്ചതും ഇതേ അഭിപ്രായമാണ്. ജൈവമാലിന്യത്തിന് കമ്പോസ്റ്റിങ്ങും അജൈവമാലിന്യങ്ങള്‍ക്ക് റീയൂസ്, റീസൈക്ലിങ് തുടങ്ങിയ രീതികളും അവലംബിച്ച് ലാന്‍ഡ് ഫില്ലിങ്ങും ഇന്‍സിനറേഷനും ഏതാനും വര്‍ഷംകൊണ്ട് ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് ഈ നഗരങ്ങളില്‍ നടക്കുന്നത്. ആലപ്പുഴയിലും തിരുവനന്തപുരത്തും ഒരുപടികൂടിക്കടന്ന് വീട്ടില്‍ത്തന്നെ കമ്പോസ്റ്റിങ്ങിന് ഊന്നല്‍നല്‍കുന്നു. വലിയതോതിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റിങ്ങില്‍ കുറച്ചെങ്കിലും മീഥേന്‍ ഉത്പാദനം നടക്കുന്നുണ്ട്. വികേന്ദ്രീകൃതമാലിന്യസംസ്‌കരണത്തില്‍ ഇത്തരം പ്രശ്‌നമേ ഉദിക്കുന്നില്ല.

തിരുവനന്തപുരത്ത് ഇപ്പോള്‍ പ്രചരിപ്പിച്ചുവരുന്ന കിച്ചന്‍ ബിന്‍ പലരിലും കൗതുകമുണര്‍ത്തി. അടുക്കളയില്‍ സ്ഥാപിക്കുന്ന ഒരു വേസ്റ്റ് പേപ്പര്‍ ബാസ്‌കറ്റ് ബിന്നില്‍ ഗ്രോബാഗ് ഇറക്കിവെയ്ക്കുന്നു. എല്ലാ ഖരജൈവമാലിന്യവും ഇതിലിട്ടാല്‍ മതി. വൈകുന്നേരം മാലിന്യത്തെ വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികളടങ്ങുന്ന ചകിരിച്ചോര്‍ മുകളില്‍ വിതറുക. രണ്ടാഴ്ച ആവര്‍ത്തിക്കുമ്പോഴേക്കും ഗ്രോബാഗ് നിറയും. തെല്ലും ദുര്‍ഗന്ധമുണ്ടാവില്ല. മാലിന്യത്തില്‍നിന്നു വരുന്ന ഉറയല്‍, ചകിരിച്ചോര്‍ വലിച്ചെടുക്കും. നിറഞ്ഞ ഗ്രോബാഗ് രണ്ടാഴ്ച പുറത്തുവെച്ചാല്‍ ഒന്നാന്തരം കമ്പോസ്റ്റാകും. ഇതുപയോഗിച്ച് ടെറസ് കൃഷി നടത്താം. മാസത്തിലങ്ങനെ രണ്ടു ഗ്രോബാഗ് പച്ചക്കറി നട്ടാല്‍ മട്ടുപ്പാവിലൊരു അടുക്കളകൃഷിത്തോട്ടമായി. സംസ്‌കരണത്തിന് മാസം 100 രൂപയേ ചെലവു വരൂ. കമ്പോസ്റ്റ് നിറച്ച രണ്ടു ഗ്രോബാഗുകള്‍ക്ക് ഇന്നു കമ്പോളത്തില്‍ 200 രൂപ വിലയുണ്ട്! മാലിന്യത്തില്‍നിന്ന് ഊര്‍ജത്തിലേക്ക് എന്നതിനുപകരം മാലിന്യത്തില്‍നിന്ന് ഹരിതത്തിലേക്ക് എന്നതാണ് മുദ്രാവാക്യം. ഈ കമ്പോസ്റ്റിങ്ങിന് മൂന്നു ഗുണമുണ്ട്. മാലിന്യത്തില്‍നിന്ന് ഹരിതഗേഹവാതകങ്ങളുടെ ബഹിര്‍ഗമനമില്ല. രണ്ട്, രാസവള ഉപയോഗം പരമാവധി കുറയ്ക്കാം. ഇതും കാലാവസ്ഥാവ്യതിയാനത്തിനു പ്രതിരോധമാണ്. മൂന്ന്, കമ്പോസ്റ്റുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ മണ്ണില്‍ കാര്‍ബണ്‍ ഉറപ്പിക്കപ്പെടുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യപ്പെടുന്നു.  അടുക്കളമാലിന്യം മാത്രമല്ല, കാര്‍ഷികസംസ്‌കരണവ്യവസായങ്ങളുടെയും കൃഷിയുടെയും അവശിഷ്ടങ്ങള്‍ കമ്പോസ്റ്റുചെയ്ത് കൃഷിക്കുപയോഗിക്കുന്ന പ്രസ്ഥാനം ശക്തിപ്പെടുന്നത് ഇന്ത്യയിലെ കാര്‍ഷികമേഖലയ്‌ക്കൊപ്പം കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പ്രതിരോധത്തിലും ഒരു മുതല്‍ക്കൂട്ടാകും.  ഇത്തരം ഇടപെടലുകളെല്ലാം ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമാണോ എന്നൊരു ചോദ്യം ഒരു ടെലിവിഷന്‍ ചര്‍ച്ചയിലുന്നയിക്കപ്പെട്ടു. വളരെ ശരിയാണത്. അമേരിക്കപോലുള്ള രാജ്യങ്ങള്‍ അവരുടെ ഹരിതഗേഹവാതക ഉത്സര്‍ജനം ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവാദിത്വമേറ്റെടുക്കാതെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. ആ അര്‍ഥത്തില്‍ പാരിസ് സമ്മേളനം പരാജയമാണ്. സത്യംപറഞ്ഞാല്‍ റിയോ സമ്മേളനത്തില്‍നിന്നുള്ള തിരിച്ചുപോക്കാണ്. റിയോ സമ്മേളനത്തിലും തുടര്‍ന്ന് ക്യോട്ടോ സമ്മേളനത്തിലും വികസിതരാജ്യങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദികളെന്ന് എടുത്തുപറഞ്ഞിരുന്നു. ഇതു പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വവും അവര്‍ക്കായിരുന്നു. അവികസിതരാജ്യങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ലക്ഷ്യം സ്വമേധയാ പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു. വികസിതരാജ്യങ്ങളുടെ ലക്ഷ്യങ്ങളാകട്ടെ,  നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കേണ്ടവയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്ന കരാറില്‍ വികസിതരാജ്യങ്ങളും സ്വമേധയാ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മതി. അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനലക്ഷ്യം കൈവരിച്ചാല്‍പ്പോലും 1995ലെ കാര്‍ബണ്‍ ബഹിര്‍ഗമന നിലവാരത്തെ അപേക്ഷിച്ച് 2030 ആകുമ്പോള്‍ ഒമ്പതു ശതമാനമേ കുറവുണ്ടാകൂ. യൂറോപ്പുംമറ്റും പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പകുതിപോലും വരില്ല ഇത്. ഈ ലക്ഷ്യങ്ങള്‍ പാലിച്ചില്ലെങ്കിലും അവരെ ശിക്ഷിക്കാനും കരാറില്‍ വകുപ്പില്ല.

പുതിയ ഭരണസമിതികൾ: പരിശീലനം പാളുമോ?

ധനവിചാരം
തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പുതിയ ഭരണസാരഥികളായി. പ്രതീക്ഷകളും സങ്കല്പങ്ങളും സ്വാഭാവികമായും ഉയർന്നതായിരിക്കും. പക്ഷേ, ചുമതലകൾ നിർവഹിക്കാനിറങ്ങുമ്പോഴാണ് കളി കാര്യമാകുന്നത്. പണമില്ലായ്മയാണ് അവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.  പഞ്ചായത്തുകളുടെ ബില്ലുകൾ ട്രഷറിയിൽനിന്ന്‌ മടക്കുന്നതായി കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 500 കോടി രൂപയുടെ ബില്ലുകളാണത്രേ ഇങ്ങനെ കുടിശ്ശിക കിടക്കുന്നത്. ട്രഷറിനിയന്ത്രണമാണ് കാരണം. ഇങ്ങനെ സംഭവിക്കുമെന്നാണ് ആറേഴുമാസമായി ഞാനും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.  ജനകീയാസൂത്രണം തുടങ്ങിയകാലംമുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ 12 ഗഡുക്കളായി മുൻകൂർ നൽകുകയാണ് പതിവ്. ചെലവഴിച്ചില്ലെങ്കിലും ഈ പണം പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ടാകും. എന്തെങ്കിലും നിയന്ത്രണം വർഷാവസാനം പ്രതീക്ഷിച്ചാൽ മതി. 75 ശതമാനം പണമെങ്കിലും ചെലവാക്കിയിരിക്കണം. അതിലും കുറഞ്ഞാൽ, കുറവുവരുന്ന പണം ലാപ്സാകും. പഞ്ചായത്തിന്റെ പ്രോജക്ട്‌ പൂർത്തിയാകുന്ന മുറയ്ക്ക് പണം പിൻവലിക്കുന്നതിന് ഒരു തടസ്സവുമുണ്ടാകുന്നില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം. 75 ശതമാനം പണം ചെലവഴിക്കണമെന്ന് നിബന്ധനയുള്ളതുകൊണ്ട് ചെലവാക്കാത്ത പണം അക്കൗണ്ടിൽ കുന്നുകൂടുമെന്ന ഭയവും വേണ്ട. പിന്നെ ഈ പണം ട്രഷറി അക്കൗണ്ടിലാണ് കിടക്കുന്നതെന്നതുകൊണ്ട് ട്രഷറിയുടെ കാഷ് മാനേജ്‌മെന്റിൽ ഈ സംവിധാനം പ്രത്യേകിച്ചൊരു സമ്മർദവുമുണ്ടാക്കുന്നില്ല. ഏറ്റവും ഭംഗിയായി ഈ സംവിധാനം 18 വർഷം പ്രവർത്തിച്ചു.
ഒരു വിശദീകരണവും നൽകാതെ കഴിഞ്ഞവർഷം ഈ രീതി അവസാനിപ്പിച്ചു. ഇനിമേൽ പഞ്ചായത്തിന് മുൻകൂറായി പണം കൈമാറില്ല. ഓരോ പ്രോജക്ടും പൂർത്തീകരിക്കുന്ന മുറയ്ക്ക് അലോട്ട്‌മെന്റ് ലെറ്ററുമായി ട്രഷറിയിൽ ബില്ലുസമർപ്പിച്ച് പണം പിൻവലിക്കാം. ട്രഷറിയിൽ പണമില്ലാതെവന്നാൽ പഞ്ചായത്തിന്‌ പണം കിട്ടില്ലെന്നുമാത്രം. പൊതുമരാമത്തുവകുപ്പിലെ കോൺട്രാക്ടർമാർക്ക് ഒന്നരവർഷത്തെ ബില്ലുകളാണ് കുടിശ്ശികയായിക്കിടക്കുന്നത്. ഈ ഗതി പഞ്ചായത്തിന്റെ ബില്ലുകൾക്കു വന്നാൽ പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. പുതിയ ഭരണസമിതികൾ ഭരണമേൽക്കുന്നതിനു മുമ്പുതന്നെ ഈ ദുർഗതി വന്നുകഴിഞ്ഞെന്നാണ്‌ ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തത്.
പുതുതായി രൂപവത്‌കരിച്ച മുനിസിപ്പാലിറ്റികളുടെ അവസ്ഥയാണ് പരമദയനീയം. മുൻകാലങ്ങളിലും പുതിയ മുനിസിപ്പാലിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്. അന്നൊക്കെ സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ എല്ലാ കാര്യങ്ങളിലും തീർപ്പുണ്ടാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷേ, ഇത്തവണ അതൊന്നുമുണ്ടായിട്ടില്ല. പുതിയ എല്ലാ മുനിസിപ്പാലിറ്റിയുടെയും സ്ഥിതി ഏതാണ്ടിതാണ്. നിലവിലുള്ള പഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയായി ഉയർത്തിയ സ്ഥലങ്ങളിലൊന്നും  ആന്തൂറിനെപ്പോലെ സമ്പൂർണപാപ്പരല്ല എന്നേയുള്ളൂ. പഴയ പഞ്ചായത്തിന്റെ പണമെങ്കിലും അവരുടെ കൈവശമുണ്ട്. എന്നാൽ, അത്‌ ചെലവാക്കണമെങ്കിൽ പുതിയ ട്രഷറി അക്കൗണ്ട്‌ നമ്പരുംമറ്റും കൂടിയേതീരൂ. ഇതൊക്കെ എന്നാകുമെന്നൊരു തിട്ടം ആർക്കുമില്ല. ആകെ അരാജകാവസ്ഥ. പുതിയ ബ്ലോക്കുകളും പഞ്ചായത്തുകളും രൂപവത്‌കരിക്കുന്നതിന്‌ തിരഞ്ഞെടുപ്പു കമ്മിഷൻ തടയിട്ടില്ലായിരുന്നെങ്കിൽ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങൾ സമ്പൂർണ സ്തംഭനത്തിലേക്കു നീങ്ങിയേനെ. എന്തുകൊണ്ടോ ഏറെ ഗൗരവമുള്ള ഈ സ്ഥിതിവിശേഷം ഇതുവരെ മാധ്യമശ്രദ്ധയിൽ വന്നിട്ടില്ല.
മറ്റൊരു ഗൗരവമായ ധനകാര്യപ്രശ്നം സ്പിൽ ഓവർ പ്രോജക്ടുകളെ സംബന്ധിച്ചാണ്. രൂക്ഷമായ ധനകാര്യപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ധനവകുപ്പ് ഒരു പുതിയ സമീപനം കൈക്കൊണ്ടു. ഇപ്രകാരമായിരുന്നു പഞ്ചായത്തുകൾക്കു നൽകിയ വാഗ്ദാനങ്ങൾ: പ്രോജക്ടുകൾ ധൃതിപിടിച്ചു ചെയ്തുതീർക്കേണ്ട. പ്രോജക്ട് പൂർത്തിയാക്കിയില്ല എന്നതുകൊണ്ട്‌ പണം ലാപ്സാകില്ല. ഇങ്ങനെ മിച്ചംവരുന്ന പണം ഇലക്‌ട്രോണിക് ലഡ്ജർ അക്കൗണ്ടിൽ രേഖപ്പെടുത്തിയാൽ മതി. അടുത്തവർഷം ഈ പണം പിൻവലിക്കുന്നതിന്‌ തടസ്സമൊന്നും ഉണ്ടാകില്ല.
ഈ മോഹനസുന്ദരവാഗ്ദാനങ്ങളിൽ വീണുപോയ പല തദ്ദേശസ്ഥാപനങ്ങളും അവർക്കുലഭിച്ച ഫണ്ടിന്റെ ഗണ്യമായൊരു ഭാഗം ലഡ്ജർ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇപ്പോൾ പൂർത്തിയാകാത്ത പ്രോജക്ടുകൾ നടപ്പാക്കുന്നതിനുവേണ്ടി പണം പിൻവലിക്കാൻ ചെന്നപ്പോൾ സർക്കാർ കാലുമാറി. നടപ്പുവർഷത്തെ ഗ്രാന്റിൽനിന്ന് പണം പിൻവലിച്ച് ചെലവാക്കിയാൽ മതിയെന്നാണ് പഞ്ചായത്തുകൾക്കു കിട്ടിയ മറുപടി. എന്നുവെച്ചാൽ ഇലക്‌ട്രോണിക് ലെഡ്ജർ അക്കൗണ്ടിൽ നിക്ഷേപിച്ച സ്പിൽ ഓവർ പ്രോജക്ടുകളുടെ പണം ഇനി ലഭിക്കില്ല. ഇതോടെ പുതിയ പ്രാദേശികസർക്കാറുകൾക്ക് നടപ്പുവാർഷികപദ്ധതിക്ക്‌ പണം തികയാതെവരും.
പുതിയ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും നവാഗതരാണ്. ഇവർക്കുള്ള പരിശീലനങ്ങൾ പൂർത്തിയാക്കിയാൽമാത്രമേ പദ്ധതിനിർവഹണം ആരംഭിക്കാനാവൂ. ഇതു ചെയ്യാനുള്ള പ്രാപ്തി ‘കില’യ്ക്കുണ്ട്. എന്നാൽ, ഇപ്പോൾ വരുന്ന വാർത്തകൾ അസ്വസ്ഥതാജനകമാണ്. പരിശീലനം സ്വകാര്യ ഏജൻസികൾക്ക് സബ്‌ കോൺട്രാക്ട് കൊടുക്കാൻ നീക്കമുണ്ടത്രേ. ലോകബാങ്കിന്റെ വായ്പ തദ്ദേശഭരണസ്ഥാപനങ്ങൾക്കുവേണ്ടി സ്വീകരിച്ചപ്പോൾപ്പോലും ഒരു പുറം ഏജൻസി ഓഡിറ്റിങ്ങിനോ പരിശീലനത്തിനോ ഇടപെടാൻ പാടില്ല എന്ന നിബന്ധന നാം അങ്ങോട്ടുവെക്കുകയായിരുന്നു.
ഇതൊക്കെ തടസ്സങ്ങൾ. എന്തു തടസ്സമുണ്ടെങ്കിലും പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രവർത്തനക്ഷമമായേ തീരൂ. നല്ല തുടക്കമുണ്ടായാൽ പാതി പ്രശ്നം തീരും. എന്തിനായിരിക്കണം ഏറ്റവും മുൻഗണന? അധികാരവികേന്ദ്രീകരണത്തിലെ നാമമാത്രമായ ജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും പ്രധാനമെന്ന്‌ എനിക്കു തോന്നുന്നു. ശരിയായ തീരുമാനങ്ങളുണ്ടാക്കുന്നതിനും സുതാര്യതയുടെ അടിസ്ഥാനത്തിൽ അഴിമതിയില്ലാതാക്കുന്നതിനും വർധിച്ച ജനപങ്കാളിത്തമാണ് ഗ്യാരന്റി. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഭരണഘടന കാണുന്നത് ഗ്രാമസഭകളെയാണ്. എന്നാൽ, വാർഡ് അടിസ്ഥാനത്തിലുള്ള കേരളത്തിലെ വലിയ ഗ്രാമസഭകൾക്ക് പരിമിതിയുണ്ട്. ഇത്‌ മറികടക്കുന്നതിനായി ജനകീയാസൂത്രണകാലത്ത് ഗ്രാമസഭകളുടെ ഉപഘടകങ്ങളായി പൊതു അയൽക്കൂട്ടങ്ങൾക്ക്‌ രൂപംനൽകി. ഇതിൽ ആദ്യത്തെ പരീക്ഷണം കല്യാശ്ശേരി പഞ്ചായത്തിലായിരുന്നു. പിന്നീടിത് 200 പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിച്ചു. പക്ഷേ, വേണ്ടത്ര ഫലപ്രദമായില്ല. ഈ പൊതു അയൽക്കൂട്ടപരീക്ഷണത്തെ വീണ്ടും നടപ്പാക്കാനാണ് അയൽസഭകളെന്നപേരിൽ യു.ഡി.എഫ്. സർക്കാർ ശ്രമിച്ചത്. ഇതിനുപകരം താഴെപ്പറയുന്ന ഒരു സമ്പ്രദായം പരീക്ഷിക്കാവുന്നതാണ്.
പഞ്ചായത്തും മുനിസിപ്പാലിറ്റികളും അടിയന്തരമായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും റെസിഡൻറ്‌സ് അസോസിയേഷനുകൾക്കും പുരുഷ സ്വയംസഹായസംഘങ്ങൾക്കും ഗ്രാമസഭ ചേരുന്നതിനുമുമ്പായി നൽകാവുന്നതാണ്. ഈ കുറിപ്പ് ചർച്ചചെയ്ത് അവരുടെ അഭിപ്രായങ്ങൾ ഒരു പ്രതിനിധിവഴി ഗ്രാമസഭയിൽ അവതരിപ്പിക്കാൻ സന്ദർഭമുണ്ടാക്കണം. ഇതുവഴി ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയും. പരമാവധി ആളുകളെ ഈ ആദ്യഗ്രാമസഭയിൽ പങ്കെടുപ്പിക്കുന്നതിന് മേൽപ്പറഞ്ഞ സംഘങ്ങളെ ഉപയോഗപ്പെടുത്താനാവും.

പുതിയ പഞ്ചായത്തുകളും ജനപങ്കാളിത്തവും

കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമായത്. പല സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുപോലും യഥാസമയം നടക്കുന്നില്ല. ഇനി തിരഞ്ഞെടുപ്പ് നടത്തിയാല്‍ തന്നെ ഔപചാരികമായി കൈമാറ്റം ചെയ്യപ്പെട്ട അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് ആവശ്യമായ പണമോ ഉദ്യോഗസ്ഥരോ കൈമാറ്റം ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ടാണ് ഇടതുപക്ഷമേല്‍ക്കൈയുള്ള സംസ്ഥാനങ്ങളും ഇതരസംസ്ഥാനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം? എന്തുകൊണ്ട് നാം അധികാരവികേന്ദ്രീകരണത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്നു?


ഇടതുപക്ഷവും അധികാരവികേന്ദ്രീകരണവും
അതിനുള്ള കാരണം ഇ എം എസ് അശോക്മിത്ര കമ്മിറ്റിക്കുള്ള തന്റെ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. നിലവിലുള്ള പാര്‍ലിമെന്റെറി ജനാധിപത്യസംവിധാനവും അതുനല്‍കുന്ന അവകാശങ്ങളും നിലവിലുള്ള വ്യവസ്ഥിതിക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതിന് സഹായകരമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നാം മുന്നിട്ടിറങ്ങിയത്. അധികാരവികേന്ദ്രീകരണമെന്നാല്‍ പാര്‍ലിമെന്ററി സംവിധാനത്തെ കൂടുതല്‍ വിപുലവും ആഴത്തിലുള്ളതാക്കിത്തീര്‍ക്കുന്ന പ്രക്രിയയാണ്. അത് ജനങ്ങളെ കൂടുതല്‍ ഫലപ്രദമായി അണിനിരത്താന്‍ നമ്മെ സഹായിക്കും. നമ്മുടെ ജനപ്രതിനിധികളുടെ മനസിലുണ്ടാകേണ്ടത് ഈയൊരു കാഴ്ചപ്പാടാണ്. ജനങ്ങളുമായുള്ള ബന്ധം നിരന്തരം പുതുക്കുകയും സംവദിക്കുകയും അവരെ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളോട് അടുപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ.
മൂന്നു കാരണങ്ങള്‍ കൊണ്ട് അധികാരവികേന്ദ്രീകരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകമാണ്. ഒന്നാമതായി, പ്രാദേശിക പ്രത്യേകതകളേയും സാധ്യതകളേയും കണക്കിലെടുത്തുകൊണ്ട് പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് പ്രാദേശികതലത്തില്‍ മാത്രമേ കഴിയുകയുള്ളൂ. രണ്ടാമതായി, പരസ്പര ബന്ധങ്ങളെ കണക്കിലെടുത്തുകൊണ്ട് സമഗ്രമായ പരിപാടികള്‍ പ്രാദേശികതലത്തില്‍ മാത്രമേ രൂപപ്പെടുത്താനാകൂ. മൂന്നാമതായി, അധികാരവികേന്ദ്രീകരണത്തിലൂടെയേ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാവൂ. ഇതു സൃഷ്ടിക്കുന്ന സുതാര്യത അഴിമതി കുറയ്ക്കും. ചോര്‍ച്ച കുറയുക മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സംഭാവനകളിലൂടെയും മറ്റുമുള്ള പ്രാദേശിക വിഭവ സമാഹരണത്തിനും വഴിയൊരുങ്ങും.
കേരളത്തിന്റെ അനുഭവമെടുത്താല്‍ 1957ലെ അധികാരവികേന്ദ്രീകരണത്തിനായുള്ള സമഗ്രനിയമം മുതല്‍ ജനകീയാസൂത്രണം വരെ അധികാരവികേന്ദ്രീകരണപരീക്ഷണത്തിനുള്ള ഓരോ ഘട്ടത്തിലും മുന്‍കയ്യെടുത്തിട്ടുള്ളത് ഇടതുപക്ഷമാണെന്ന് കാണാം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ റെക്കോര്‍ഡാവട്ടെ നേര്‍വിപരീതമാണ്. 57ലെ നിയമത്തെ അട്ടിമറിച്ച് അതീവദുര്‍ബലമായ പഞ്ചായത്തീരാജ് - മുന്‍സിപ്പല്‍ നിയമങ്ങള്‍ക്കാണ് അവര്‍ രൂപം നല്‍കിയത്. നീണ്ടനാള്‍ തിരഞ്ഞെടുപ്പുപോലും നടത്താന്‍ അവര്‍ തയ്യാറായില്ല. അവസാനം ഇടതുപക്ഷം 1991ല്‍ ജില്ലാകൗണ്‍സില്‍ നിയമം നടപ്പാക്കി അധികാരം താഴേക്ക് നല്‍കിയപ്പോള്‍ അതിനെയും അട്ടിമറിച്ചു. ഡോ.കെ എന്‍ രാജിനെയും ഐ എസ് ഗുലാത്തിയെയും പോലുള്ളവര്‍ പോലും പ്രക്ഷോഭത്തിനിറങ്ങിയതിനുശേഷമാണ് 73, 74-ാം ഭരണഘടനാഭേദഗതിയുടെ സ്പിരിറ്റിനനുസൃതമായ സംസ്ഥാനനിയമം പാസ്സാക്കിയത്. ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിയമം പോലും നമുക്ക് ഭേദഗതി ചെയ്യേണ്ടിവന്നു.


ജനകീയാസൂത്രണത്തിന്റെ യുക്തി
മേല്‍പറഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധികാരവികേന്ദ്രീകരണം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയൊരു സമീപനം സ്വീകരിക്കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. കേവലം നിയമവും ഉത്തരവുകളും മാത്രം പോര, അധികാരവികേന്ദ്രീകരണത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കണം. ഈ പ്രസ്ഥാനം പുതിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. വികേന്ദ്രീകരണത്തിന് മുന്‍പിലുള്ള പ്രതിബന്ധങ്ങളെ തട്ടിമാറ്റാനുള്ള രാഷ്ട്രീയേച്ഛ സംസ്ഥാനത്ത് സൃഷ്ടിക്കും. പുതിയ പങ്കാളിത്ത ജനകീയസംവിധാനങ്ങള്‍ വ്യവസ്ഥാപിതമാകുന്നതോടെ ജനകീയാസൂത്രണപ്രസ്ഥാനത്തിന് വിരാമമിടുകയും ചെയ്യാം. ഇതാണ് 1996ലെ നായനാര്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ യുക്തി. ചുരുക്കത്തില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് അധികാരവികേന്ദ്രീകരണത്തെ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുകയാണ് ജനകീയാസൂത്രണം ചെയ്തത്.


പിന്നീടു വന്ന യുഡിഎഫ് ഭരണങ്ങള്‍ ജനകീയാസൂത്രണം മുന്നോട്ടുകൊണ്ടുപോകുന്നതിനല്ല, ദുര്‍ബലപ്പെടുത്താനുള്ള നയങ്ങളാണ് ആവിഷ്‌കരിച്ചത്. ആന്റണിസര്‍ക്കാര്‍ ജനകീയാസൂത്രണപ്രസ്ഥാനത്തിന് വിരാമമിട്ടു. വിദഗ്ധസമിതികളെ അപമാനിച്ച് പിരിച്ചുവിട്ടു. പ്രാദേശികഭരണം ഉദ്യോഗസ്ഥമേധാവിത്തത്തിലേക്ക് വഴുതിവീണു. ഗ്രാമസഭകള്‍ ശുഷ്‌കമായി. ഭരണഘടന പ്രകാരം ഗ്രാമസഭകളാണ് ജനങ്ങള്‍ക്ക് പ്രത്യക്ഷമായി ഭരണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള വേദികള്‍. എന്നാല്‍ നാമമാത്രമായ ഗ്രാമസഭകള്‍ നടത്തി കൃത്രിമരേഖകള്‍ റെക്കോഡുകളാക്കുന്ന പ്രഹസനമാണ് ഇന്നു നടക്കുന്നത്. വിദ്യാസമ്പന്നരായ ആളുകള്‍ ഗ്രാമസഭകളില്‍ വരുന്നില്ല. കാരണം, ഗ്രാമസഭാ ചര്‍ച്ചകള്‍ പൊള്ളയായിത്തീര്‍ന്നിരിക്കുന്നു. ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കള്‍ മാത്രമാണ്. ഇവിടെപ്പോലും ഗുണഭോക്താക്കളുടെ മുന്‍ഗണനാലിസ്റ്റ് വിശദമായി പരിശോധിക്കപ്പെടുന്നില്ല. ലിസ്റ്റിന്റെ വായനയും പരിശോധനയും അംഗീകാരവും കാട്ടിക്കൂട്ടലായി മാറിയിരിക്കുന്നു.


ഗ്രാമസഭകളും ജനപങ്കാളിത്തവും
പുതിയ പഞ്ചായത്തുകളുടെ ഒന്നാമത്തെ കടമ, ജനകീയാസൂത്രണകാലത്തെ ജനപങ്കാളിത്തം വീണ്ടെടുക്കലാണ്. ഇതിനു ഗ്രാമസഭകളെ ഫലപ്രദമാക്കിയേ തീരൂ. ഗ്രാമസഭകള്‍ക്ക് പല പരമിതികളുമുണ്ട്. നമ്മുടെ ഗ്രാമസഭകള്‍ വാര്‍ഡു സഭകളാണ്. 1000 - 1200 അംഗങ്ങള്‍ ഓരോ ഗ്രാമസഭയിലുമുണ്ടാകും. അവരെല്ലാവരുമെത്തിയാല്‍ യോഗം തന്നെ കൂടാന്‍ പ്രയാസമാകും. മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങളാകട്ടെ, 100 - 150 വീടുകളുടെ ചെറിയ ആവാസ കേന്ദ്രങ്ങളാണ്. വാര്‍ഡുകള്‍ കേവലം ഭരണപരമായ അതിര്‍ത്തികള്‍ മാത്രമായതുകൊണ്ടും അതിര്‍ത്തികള്‍ നിരന്തരമായി മാറുന്നതുകൊണ്ടും കേരളത്തിലെ ഗ്രാമസഭാ അംഗങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചൊരു വൈകാരിക ബന്ധവും ഉണ്ടാകണമെന്നില്ല. ഇവയെ എങ്ങനെ മറികടക്കാം എന്നുള്ളതാണ് വെല്ലുവിളി.


ജനകീയാസൂത്രണ കാലത്ത് ഇതിനൊരു പരിഹാരമായി ഗ്രാമസഭകളുടെ ഉപഘടകങ്ങളായി പൊതു അയല്‍ക്കൂട്ടങ്ങള്‍ക്കു രൂപം നല്‍കി. ഇതില്‍ ആദ്യത്തെ പരീക്ഷണം കല്യാശേരി പഞ്ചായത്തിലായിരുന്നു. പിന്നീട് ഇത് 200 പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിച്ചു. പക്ഷേ, അനുഭവം അത്ര നന്നായിരുന്നില്ല. പ്രത്യേകിച്ച് ആവശ്യങ്ങള്‍ക്കു വേണ്ടി ഈ അയല്‍ക്കൂട്ടങ്ങളെ വിളിച്ചുകൂട്ടിയാല്‍ മാത്രമേ അവര്‍ ചേര്‍ന്നിരുന്നുള്ളൂ. നല്ല പങ്ക് ആളുകളും തുടര്‍ച്ചയായി പങ്കെടുക്കുന്നതിനും താല്‍പര്യം കാണിച്ചില്ല. പരീക്ഷിച്ച് ഉപേക്ഷിച്ച ഈ പൊതു അയല്‍ക്കൂട്ട പരീക്ഷണത്തെ വീണ്ടും നടപ്പാക്കാനാണ് അയല്‍സഭകളെന്നപേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇവയെങ്ങും ഫലപ്രദമായി നടന്നതായി അറിവില്ല.


ജനകീയാസൂത്രണകാലത്തു തന്നെ വ്യത്യസ്തമായ ഒരനുഭവമുണ്ടായി. വനിതാഘടകപദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് വനിതാ സ്വയംസഹായ സംഘങ്ങള്‍ രൂപം കൊണ്ടിരുന്നു. ഇവ ആഴ്ച തോറും യോഗം ചേരുകയും സജീവത നിലനിര്‍ത്തുകയും ചെയ്തു. പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകളെ സംബന്ധിച്ചടത്തോളം ഒത്തുകൂടുന്നതിനുള്ള ഒരു സ്വതന്ത്ര ഇടമായി സ്വയം സഹായസംഘങ്ങള്‍ ഒരു ആവശ്യമായിത്തീര്‍ന്നു. അതുകൊണ്ടാണ് അവ സ്വയം പ്രവര്‍ത്തനക്ഷമമായത്. ഈ അനുഭവം കൂടി കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കു രൂപം നല്‍കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ മറ്റു സ്വയം സഹായശൃംഖലകളില്‍ നിന്നു വ്യത്യസ്തമാക്കിയത് അവയ്ക്കു ഗ്രാമസഭകളുടെ ഉപഘടകങ്ങളായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നുള്ളതായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എല്ലാ ആഴ്ചയും യോഗം ചേരുന്നു. ഗ്രാമസഭയ്ക്കു മുന്നിലുള്ള യോഗത്തിലേയ്ക്ക് വീടുകളിലെ പുരുഷന്മാരെക്കൂടി കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഗ്രാമസഭകളിലെ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പൊതു അഭിപ്രായം രൂപീകരിച്ച് ഗ്രാമസഭയില്‍ അവതരിപ്പിക്കാന്‍ പറ്റും. ഇതുസംബന്ധിച്ച് മാരാരിക്കുളം പോലെ ചുരുക്കം ചില പ്രദേശങ്ങളില്‍ പരീക്ഷണങ്ങളും നടത്തി. പക്ഷേ, ഈ സമ്പ്രദായം വ്യാപകമായില്ല.


ജനുവരിയില്‍ പ്രത്യേക ഗ്രാമസഭകള്‍
ഇതിന്റെ ഒരു പരിഷ്‌കരിച്ച രീതി ഇത്തവണ നമുക്കു നടപ്പാക്കാന്‍ കഴിയണം. ഗ്രാമസഭകള്‍ ഫലപ്രദമാകുന്നതിന് താഴെ പറയുന്ന നിര്‍ദേശം പരിഗണിക്കാവുന്നതാണ്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ഗ്രാമസഭ ചേരുന്നതിന് മുന്‍പ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും പുരുഷസ്വയംസഹായസംഘങ്ങള്‍ക്കും നല്‍കാവുന്നതാണ്. അവ കുറിപ്പ് ചര്‍ച്ച ചെയ്ത് അവരവരുടെ അഭിപ്രായങ്ങള്‍ ഒരു പ്രതിനിധിവഴി ഗ്രാമസഭയില്‍ അവതരിപ്പിക്കാന്‍ ഒരു സന്ദര്‍ഭമുണ്ടാക്കണം. ഇതുവഴി ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. പരമാവധി ആളുകളെ ഈ ആദ്യഗ്രാമസഭയില്‍ പങ്കെടുപ്പിക്കുന്നതിന് മേല്‍പറഞ്ഞ സംഘങ്ങളെ ഉപയോഗപ്പെടുത്താനാവും.
അതുപോലെതന്നെ വാര്‍ഡില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവരങ്ങള്‍ ആരായുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം അംഗീകരിക്കപ്പെടണം. വിവരാവകാശ നിയമത്തിലെന്നപോലെ ഇതുസംബന്ധിച്ച് ഒരു ചോദ്യം നല്‍കിയാല്‍ അതിനു മറുപടി നല്‍കുന്നതിനുള്ള ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുക്കണം. ഇതു ഭരണത്തിന് സുതാര്യത ഉറപ്പുവരുത്തും. അയല്‍ക്കൂട്ടങ്ങളെ പങ്കാളികളാക്കി സോഷ്യല്‍ ഓഡിറ്റും നടത്താനാവും.
പുതിയ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും സര്‍ക്കാര്‍ ഉത്തരവു കാത്തിരിക്കാതെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഇപ്പോഴേ നടപടി സ്വീകരിച്ചു തുടങ്ങണം. ആദ്യ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം 'വിഷുവിന് വിഷമില്ലാത്ത പച്ചക്കറി' പദ്ധതിയായിരിക്കണം. നിലവിലുള്ള പദ്ധതിയെ വിശദീകരിക്കുകയും പദ്ധതിയില്‍ അനിവാര്യമായി വരുത്തേണ്ട മാറ്റങ്ങള്‍ക്ക് അംഗീകാരം വാങ്ങുകയുമാണ് ഈ ഗ്രാമസഭകളുടെ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളും പച്ചക്കറി പ്രോജക്ട് ഏറ്റെടുത്തേ തീരൂ. ഇതുപോലെതന്നെ ശുചിത്വ പ്രോജക്ടും. ഗ്രാമസഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ വരുത്തേണ്ട ഭേദഗതിനിര്‍ദേശങ്ങള്‍ ഡിപിസിക്ക് സമര്‍പ്പിക്കേണ്ടതാണ്. സ്വാഭാവികമായും ഡിപിസി അംഗീകാരത്തിന് കുറച്ചു കാലതാമസമുണ്ടാകും. പക്ഷേ, തനതു ഫണ്ടും നിലവിലുള്ള പദ്ധതി നിര്‍ദേശങ്ങളും ഉപയോഗപ്പെടുത്തി ജനുവരി മാസം അവസാനത്തോടെ പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു വേണ്ടിയുള്ള കാമ്പയിന്‍ ആരംഭിക്കാന്‍ കഴിയണം.

Wednesday, October 28, 2015

സ്ത്രീപക്ഷം നഷ്ടപ്പെടുന്ന കുടുംബശ്രീ

 കുടുംബശ്രീ മിഷനിലെ അഴിമതികളെക്കുറിച്ചുളള ലേഖനത്തോട് അനേകം  കുടുംബശ്രീ പ്രവര്‍ത്തകരും സുഹൃത്തുക്കളും  നേരിട്ടും ഫോണ്‍ മുഖേനയും പ്രതികരിച്ചു. യു.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കുടുംബശ്രീ മിഷനിലുണ്ടായിട്ടുള്ള അധപ്പതനം ഞാന്‍ പറഞ്ഞതിനെക്കാള്‍ രൂക്ഷമാണ്. അഴിമതിയേക്കാള്‍ ഗുരുതരമാണ്  കുടുംബശ്രീ മിഷനില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധതത.   ആലപ്പുഴ ജില്ലാ മിഷന്‍ മേധാവിയ്ക്കെതിരെ  ജെന്‍െറര്‍  കണ്‍സള്‍ട്ടന്‍റ് സ്ത്രീപീഡനക്കേസ് കൊടുക്കുന്നതിലെത്തി നില്‍ക്കുകയാണ് സ്ഥിതി. കേരളത്തിന്‍റെ അഭിമാനമായ ഈ സ്ത്രീ പ്രസ്ഥാനത്തെ. ഇത്തരം അധമാന്മാരുടെ കയ്യില്‍ നിന്ന് മോചിപ്പിച്ചേ തീരൂ.നന്മയുളള എല്ലാം  നശിപ്പിച്ചേ പടിയിറങ്ങു എന്ന വാശിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് കുടുംബശ്രീ രൂപം കൊണ്ടത്. ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‍ 'അധികാരവികേന്ദ്രീകരണം സ്ത്രീശാക്തികരണത്തിന്' എന്നതായിരുന്നു. എന്നാല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 2000ത്തില്‍ ഈ മുദ്രാവാക്യത്തിന് ഒരു പാഠഭേദം ഉണ്ടായി. 'സ്ത്രീശാക്തീകരണം അധികാരവികേന്ദ്രീകാരണത്തിന്' എന്നതായി. അധികാരവികേന്ദ്രീകരണത്തില്‍ സുതാര്യതയും  ജനപങ്കാളിത്തവും സ്ഥായിയാക്കുന്നതിന്  വനിതാ ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്കും ഒരു മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുമെന്നായിരുന്നു കാഴ്ചപ്പാട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനേകം പരിശീലനപരിപാടികള്‍, സ്ത്രീ പദവിപഠനം, മുന്‍വനിതാ ജനപ്രതിനിധികളുടെ കൂട്ടയിമകള്‍ തുടങ്ങിയവയ്ക്ക് രൂപംനല്‍കി. ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം സ്ത്രീശാക്തീകരണവും കുടുംബശ്രീയുടെ തുല്യപ്രാധാന്യമുള്ള ലക്ഷ്യമായി തീര്‍ന്നു.

2001-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പതിവുപോലെ എല്ലാ പുരോഗമനപരമായ തുടക്കങ്ങളും അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കുടുംബശ്രീ ഇതിനകം നേടിയ അംഗീകാരവും അര്‍പ്പണബോധവുമുള്ള ഏതാനും ഉദ്യോഗസ്ഥരുടെ കടുംപിടുത്തവും കാര്യമായ മാറ്റങ്ങള്‍ കുടുംബശ്രീ സംവിധാനത്തില്‍ വരാതിരിക്കാന് കാരണമായി. എന്നാല്‍ കൂടുതല്‍ പഞ്ചായത്ത്/നഗരസഭകളിലേക്ക് കുടുംബശ്രീയെ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ലാ മിഷനുകളില്‍ ഉണ്ടായിരുന്ന അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരെ മിക്കയിടങ്ങളില്‍നിന്നും മാറ്റുകയും ലീഗിന്റെ നേതാക്കളെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കുകയും ചെയ്തു. 

എന്നാലും കുടുംബശ്രി സംസ്ഥാനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാന്‍ ശേഷിയുള്ളവരുടെ സംഘമായിരുന്ന നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ജില്ലാമിഷനുകളുടെ അധികാരബോധവും ജനാധിപത്യം ഇല്ലായ്മയും കുടുംബശ്രീ സംഘടനാസംവിധാനത്തെ ബാധിച്ചിരുന്നു. ഇതു സംബന്ധിച്ച് 2003-ല്‍ നെതര്‍ലന്‍ഡ് ഏജന്‍സി നടത്തിയ പഠനത്തില്‍ കുടുംബശ്രീ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്ത്രീശക്തീകരണ വിരുദ്ധ സമീപനത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പഠനം പ്രസിദ്ധപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുത്തിരുന്നില്ല.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ത്രീ സൌഹൃദ സമീപനം
ബ്യൂറോക്രാറ്റ് ശൈലിയെലേക്കുള്ള കുടുംബശ്രീ മിഷന്‍റെ വഴിമാറ്റത്തെ തിരുത്തി മിഷനെ നവീകരക്കുന്നതിനുള്ള സമീപനമാണ് 2006ല്‍ അധികാരത്തില്‍ വന്ന എല്‍‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടൊപ്പം ജനാധിപത്യം, തുല്യത, സുതാര്യത, സാമൂഹ്യനീതി, അവകാശാധിഷ്ടിതം എന്നീ മൂല്യങ്ങളെ മുന്‍നിര്‍ത്തി ഒട്ടേറെ പരിഷ്കാരങ്ങള്‍ കുടുംബശ്രീയുടെ നടത്തിപ്പില്‍ കൊണ്ട് വന്നു. വിസ്തരഭയത്താല്‍ ഇവയില്‍ പ്രധാനപ്പെട്ടവ മാത്രമേ സൂചിപ്പിക്കുന്നുളളൂ.

കുടുംബശ്രീ സംഘടനയെ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. ഇതിനായി കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ദൈനന്തിനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് നിയന്ത്രിച്ചു. ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് പകരം തിരഞ്ഞെടുക്കുനതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കി. അത്പോലെ തന്നെ സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘ സമീപനവും ശക്തമായ പിന്തുണസംവിധാനവും ഉറപ്പ് വരുത്തി. അവകാശ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സ്ത്രീപദവി പഠനം സാര്‍വത്രികമാക്കി. കുടുംബശ്രീ ഭാരവാഹികള്‍ക്ക് മിഷന്‍ സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവസരങ്ങള്‍ നല്‍കി. ഇത് ചില ചില്ലറ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി.

ജില്ലാ മിഷന്‍ മീറ്റിങ്ങില്‍ താമസിച്ചെത്തിയ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരെ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറ്റാതിരുന്ന ഡി.എം.സി.യെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു സങ്കോചവും സംശയവുമുണ്ടായിരുന്നില്ല. മാത്രമല്ല, ജില്ലാമിഷനുകളുടെയും സംസ്ഥാനമിഷനുകളുടെയും പ്രവര്‍ത്തനത്തില്‍ സ്വീകരിച്ചിരുന്ന രീതിയും ശൈലിയും ഈയവസരത്തില്‍ നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

1. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ ജില്ലാമിഷന്‍റെ കീഴുദ്യോഗസ്ഥരല്ല എന്നും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ സംവിധാനത്തിലെ സ്ത്രീസമൂഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും അവരോട് തനിക്ക് മുകളിലുള്ള ഒരു നേതൃത്വതലത്തില്‍ നില്‍ക്കുന്ന വ്യക്തിയോട് പുലര്‍ത്തേണ്ട ബഹുമാനവും ആദരവും പുലര്‍ത്തി ഇടപെടണമെന്നത് മിഷന്‍റെ കര്‍ശന നിബന്ധനയായിരുന്നു.

2. റിവ്യു യോഗങ്ങളില്‍ ചോദ്യം ചോദിക്കലും കീഴുദ്യോഗസ്ഥരെ വിരട്ടുന്ന ശൈലിയും ഒരു കാരണവശാലും പുലര്‍ത്താന്‍ പാടില്ല എന്ന് പ്രവര്‍ത്തനനേട്ടങ്ങളുടെ പുരോഗതി തുല്യതാബോധത്തോടെ വിശകലനം ചെയ്യുന്ന രീതിയാണ് അവലംബിക്കേണ്ടതെന്നും റിവ്യു മീറ്റിങ്ങിനുള്ള നിബന്ധനയായിരുന്നു.
3. ഏതൊരു റിവ്യു മീറ്റിങ്ങുകളായാലും യോഗങ്ങളായാലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കിയതിനുശേഷം അവര്‍ക്കൊപ്പം കഴിക്കണ്ടതാണ് മിഷന്‍ ജീവനക്കാര്‍ ചെയ്യേണ്ടതെന്നായിരുന്നു നിബന്ധന.
4. മീറ്റിങ് നടക്കുന്ന സ്ഥലങ്ങളും ജില്ലാ മിഷന്‍ ഓഫീസുകളിലും ടോയ്‌ലറ്റ്, വെള്ളം, ബക്കറ്റ്-മഗ് എന്നിവ ഉണ്ടെന്നുറപ്പാക്കേണ്ട ചുമതല മിഷന്റെ ജീവനക്കാര്‍ക്കായിരുന്നു.

5.   എല്ലാ ജില്ലാ മിഷന്‍ ഓഫീസുകളിലും കുടുംബശ്രീ സിഡിഎസ്/എഡിഎസ് ഭാരവാഹികളെത്തുമ്പോള്‍ ഇരിക്കുന്നതിനുള്ള കസേരയും കുടിവെള്ളവും ഉറപ്പാക്കിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു.

ആലപ്പുഴ ജില്ലയിലെ എടി പോടീ സംസ്കാരം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ജില്ലാ മിഷനുകള്‍ മാത്രമല്ല ഇപ്പോള്‍ സംസ്ഥാന മിഷന്‍ പോലും ലീഗ്-കോണ്‍ഗ്രസ്‌ ജീവനക്കാരെ കൊണ്ട് നിറച്ചു. ഇവരില്‍ നല്ലൊരു പങ്കിനും അര്‍പ്പണബോധമോ സാമൂഹ്യപ്രതിബദ്ധതയോ എന്തിന് സ്ത്രീസൌഹൃദ സമീപനം പോലുമില്ല. എനിക്ക് നേരിട്ടറിയാവുന്ന ആലപ്പുഴ ജില്ലാ മിഷന്‍റെ അനുഭവങ്ങള്‍ വിവരിക്കാം. സ്ത്രീകളോടുള്ള ഇടപെടല്‍ അധികാരത്തിന്‍റെയും അശ്ലീലത്തിന്‍റെയും  ഭാഷയില്‍ മാത്രം ഇടപെടാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് ജില്ലാ മിഷന്‍ കോഡിനേറ്ററായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
അസഹനീയമാണ് ഇദ്ദേഹത്തിന്‍റെ പെരുമാറ്റം.  ഒരു അവലോകന യോഗത്തില്‍ കൈനകരി സി.ഡി.എസ് ചെയര്‍പേര്‍സനെ എടിയെന്നും പോടീയെന്നുമൊക്കെ സംബോധന ചെയ്തതോടെ യോഗം പൊട്ടിത്തെറിയിലെത്തി.  സ്ത്രീകളൊന്നടങ്കം ഇയാള്‍ക്കെതിരെ  പരാതി നല്‍കി.  അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞു. പക്ഷേ, യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ജില്ലയിലെ 90%ത്തോളം സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ മിഷന്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തി പിന്നീട് അത് ഉപരോധമായി മാറി. രണ്ടാഴ്ച്ചയോളം ഓഫീസ് അടഞ്ഞു കിടന്നു.

ഈ സമരത്തില്‍ മന്ത്രി ഡോക്ടര്‍ എം.കെ മുനീര്‍ നേരിട്ട് ഇടപെട്ടു.  ജില്ലാ മിഷന്‍ കോഡിനേറ്ററെ തല്‍സ്ഥാനത്തുനിന്നു നീക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടി മരവിപ്പിച്ചു. ബഹുഭൂരിപക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും അസ്വീകാര്യനായ ഇദ്ദേഹത്തെ സ്ഥലം മാറ്റണം എന്ന നിര്‍ദേശം പോലും സ്വീകരിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനായില്ല. പോലീസിനെ ഉപയോഗപ്പെടുത്തി സമരം പൊളിക്കാനായി ശ്രമം. ഇന്നും കുടുംബശ്രീയിലെ അനേകം സ്ത്രീകള്‍ ഈ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുകയാണ്.
ഈ ഉദ്യോഗസ്ഥനാകട്ടെ എക്സ്റ്റന്‍ഷന്‍ വാങ്ങി ആലപ്പുഴയില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ ഇയാളുടെ  ഇഷ്ടവിനോദം തന്നോടൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ച സഹപ്രവര്‍ത്തകരെയും എതിര്‍ക്കാന്‍ വന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും ആക്ഷേപ്പിക്കുകയും മാനസീകമായി പീഡിപ്പിക്കുകയുമാണ്. ഈ ക്രൂരവിനോദത്തിന്‍റെ ഒരു  ഇരയാണ് കുടുംബശ്രീ ജന്‍റര്‍ കണ്‍സല്‍ട്ടന്‍റ് ആയ മോള്‍ജി ഖാലിദ്‌. അവര്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ ആന്റി ഹറാസ്മെന്‍റ് ചെയര്‍മാന് സമര്‍പ്പിച്ചിരിക്കുന്ന പരാതി ഞെട്ടിപ്പിക്കുന്നതാണ്.

നിയമവിരുദ്ധമായ ഓഫീസ് ഓ‍ര്‍ഡറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ച മോള്‍ജി ഖാലിദിനു തല്ലുകൊടുക്കുകയാണ് വേണ്ടത് എന്ന്   ആക്രോശിച്ചതും അതു പരാതിയായതും ആന്‍റി ഹരാസ്മെന്‍റ് സെല്‍ ഇടപെട്ടതുമെല്ലാം പരാതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. ആ പരാതി നല്‍കിയതിന്‍റെ പേരില്‍ പിന്നീട് മോള്‍ജി അനുഭവിക്കേണ്ടിവന്നത് ഭീകരമായ മാനസിക പീഡനങ്ങളാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍  ആക്ഷേപിച്ചും പരിഹസിച്ചും ഈ ജീവനക്കാരിയെ മാനസികമായി തകര്‍ക്കുകയാണ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍.

താന്‍ നേരിടുന്ന പീഡനങ്ങള്‍ ഒറ്റക്കത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ലെന്നു പറഞ്ഞുകൊണ്ടാണ് മോള്‍ജി ഖാലിദിന്‍റെ പരാതി അവസാനിക്കുന്നത്. താനാണ് ശമ്പളം തരുന്നതെന്നും താന്‍ പറയുന്നതെല്ലാം അനുസരിക്കണമെന്നും വൃത്തികെട്ട ചുവയോടെ സംസാരിക്കുന്ന ആളാണ് ഡിഎംസി എന്നും പരാതിയിലുണ്ട്.   

ആലപ്പുഴയോടു മത്സരിക്കുന്ന കണ്ണൂര് മിഷന്
കണ്ണൂരില്‍ ചെന്നാലോ. ജില്ലാ മിഷനിലെ ലീഗ് നോമിനിയായ താൽക്കാലിക ജീവനക്കാരന്‍റെ ശല്യം സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ജീവനക്കാരി. പരാതി പറഞ്ഞാൽ ജോലി നഷ്ടപ്പെട്ടാലോ എന്ന  ഭയം മൂലം ആദ്യം പരാതി നല്‍കിയില്ല.   എന്നാൽ ശല്യം നിരന്തരമാകുകയും അവധി ദിവസം ഓഫീസിൽ വരുത്തുകയും ചെയ്തതോടെ ജീവനക്കാരി  ഓഫീസിലെ ഇതര വനിതാ ജീവനക്കാരുടെ സഹായത്തോടെ പരാതി നല്‍കി. പ്രശ്നം കൂടുതൽ വഷളാകുമെന്ന മനസ്സിലായപ്പോൾ പ്രസ്തുത ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി. എന്നാൽ മന്ത്രി ഓഫീസിലെ ഇടപെടൽ വന്നതോടെ ഇയാളെ പുനപ്രവേശിപ്പിച്ചു.

ഇദ്ദേഹത്തെ തിരിച്ചെടുക്കാതിരുന്നാൽ D MC യുടെ രീതിയും ശൈലിയും പുറത്തുവിടുമെന്നായപ്പോൾ ജില്ലാ മിഷൻ കോഓഡിനേറ്റർ എല്ലാറ്റിനും തയ്യാറായി. ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ കാര്യം ഇതിനെക്കാള്‍ കഷ്ടമാണ്. ഈ അടുത്ത കാലത്ത് നടന്ന സംസ്ഥാന റിവ്യു മീറ്റിംഗു സ്ഥലത്തുവെച്ച് ഇദ്ദേഹം മറന്നുവെച്ച മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയവര് ഞെട്ടിപ്പോയി.

കണ്ണൂർ ജില്ലാ മിഷനിൽ സജീവമായി പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു വനിത അസി.ജില്ലാ മിഷൻ കോ-ഓഡിനേറ്ററുണ്ട്. ജെൻഡർ വിഷയവുമായി ബന്ധപ്പെ ചുമതലകൾ ഈ ഉദ്യോഗസ്ഥക്കായിരുന്നു: എന്നാൽ ജില്ലാ മിഷൻ കോഡിനേറ്ററുടെ തെറ്റായ ചെയ്തികളെ വിമർശിക്കുന്നതിന്റെ ഭാഗമായി ജെൻഡർ ഉൾപ്പെടെയുള്ള ചുമതലകൾ ഈ ഉദ്യോഗസ്ഥയിൽ നിന്നും എടുത്തു മാറ്റി ഓഫീസിലെ മൂലക്ക് ഇരുത്തി. ആലപ്പുഴയിൽ സ്വീകരിച്ചിരിക്കുന്ന അതേ രീതി. ആലപ്പുഴ DMC യുടെ അതേ കാഴ്ചപ്പാടും ശൈലിയും അതേപടി പിൻന്തുടരുന്ന ശൈലിയാണ് കണ്ണൂർ DMC ക്കും.

കണ്ണൂർ ജില്ലാ മിഷനിലെ വനിതാ ക്ലർക്ക് DMC യുടെ ചെയ്തികളും ശൈലിയും എതിർക്കുകയും പ്രതികരിക്കുകയും ചെയ്തു. അതു കൊണ്ട് ഡെപ്യൂട്ടേഷൻ ദീർഘിപ്പിക്കുന്നതിനുള്ള ഫയൽവന്നപ്പോൾ DMC എതിർപ്പ് രേഖപ്പെടുത്തി. അവസാനം EDയോട് നേരിട്ട് പരാതി പറഞ്ഞ് കാര്യങ്ങൾ " എല്ലാം " ബോധ്യപ്പെടുത്തിയപ്പോൾ ED ' , D MC യുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് വനിത ക്ലർക്കിനു് ഡെപ്യൂട്ടേഷൻ ദീര്‍ഘിപ്പിച്ചു നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകി. കോഴിക്കോട്ട് കാരൻ ഗവേണിംഗ് ബോർഡ് മെമ്പർ റിവ്യൂ മീറ്റിംഗിൽ സംസാരിക്കുന്ന അതേ ശൈലി പിൻന്തുടരാൻ കണ്ണൂർ DMC കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. " അണിഞ്ഞ് ഒരുങ്ങി വരൂന്നത് എന്തിന്? അടങ്ങി ഒതുങ്ങി ഇരുന്നോണം, അവളെ അവിടെ ഇരിക്കാൻ പറയൂ;  ,ഞാൻ സംസാരിക്കുമ്പോൾ ഒരുത്തികളും സംസാരിക്കണ്ട. "

ഇങ്ങനെയൊക്കെയാണ് ഗവേണിംഗ് ബോഡി മീറ്റിംഗുകളിലെ ആക്രോശങ്ങള്‍.  എന്തായാലും ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ അടുത്ത ആളായ DMC ക്ക് എല്ലാ കൊളളരാതായ്മകളും ചെയ്യാൻ പഞ്ചായത്തു മന്ത്രിയുടെ ഓഫീസിന്‍റെ പിന്തുണയുണ്ട്.

ഇടുക്കി ജില്ലയിലെ ഹെല്പ്പ് ഡെസ്ക്
ഇടുക്കിയിൽ കാര്യങ്ങള്‍ മറ്റൊരു തരത്തിലാണ്. കുടുംബശ്രീ ആരംഭിച്ച സ്നേഹിത ഹെൽപ്പ് ഡെസ്ക്  ഓഫീസിൽ രാത്രി വളരെ വൈകിയും ഡിഎംസി ഹാജരുണ്ട്. ഹെൽപ്പ് ഡെസ്ക് ഓഫീസിലെ കിച്ചണിൽ തന്നെ ഡി എം സി ക്ക് ഇറച്ചിക്കറി വയ്ക്കണം. അതു നിര്‍ബന്ധമാണ്. കറി  വീട്ടിലും കൊണ്ടു പോകണം. പല പ്രശനങ്ങളുമായി എത്തുന്നവർക്ക് സ്വകാര്യമായി പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു DMC യുടെ ഈ ഇരുത്തം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. DMC യെ വണങ്ങി നിൽക്കുന്നവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ആവോളമുണ്ട്. മറ്റുള്ളവർക്ക് അര്‍ഹതപ്പെട്ടതു കിട്ടാന്‍ ഓഫീസിൽ നിരന്തരം കയറിയിറങ്ങണം. ജില്ലാ മിഷൻ ഓഫീസിലെ മുഖ്യ സന്ദർശകർ സി ഡി എസ് ചെയർപേഴ്സൻമാരാണ്. എന്നാൽ അവർക്ക് അത്ര എളപ്പം "D MC സാറിനെ കാണാൻ കഴിയില്ല ".   " ഇവളുമാരെ വന്നാൽ ഉടൻ കാണാൻ തീരുമാനിച്ചാൽ എനിക്ക് വില ഉണ്ടാകില്ല, എന്നെ അനുസരിക്കുകയും ഇല്ല"  എന്നാണ് സിദ്ധാന്തം.ഇദ്ദേഹത്തിനു സ്തുതി പാടുന്നവ‍ര്‍ക്കു മാത്രമേ രക്ഷയുളളൂ. അല്ലാത്തവരോട് വായില്‍തോന്നിയ ഭാഷയിലാണ് സംസാരം. 
    
സഭ്യമല്ലാത്ത ഭാഷ, അധികാരപ്രയോഗം, മറിച്ചു ചൊല്ലല്‍ എന്നിങ്ങനെ പലതരത്തിലാണ് വിക്രിയകള്‍.  രാവിലെ യോഗം വിളിക്കും. കൃത്യസമയത്ത് യോഗത്തിനെത്തുന്നവരെ മൂന്നും നാലും മണിക്കൂര്‍ മണിക്കൂർ കാത്തിരുത്തും. എന്തെങ്കിലും  ചോദിക്കുന്നവരെ അധിക്ഷേപിക്കും, എന്തോ ഔദാര്യം പറ്റുന്നവരാണ് എന്ന നിലയിൽ അവജ്ഞ നിറഞ്ഞ വിശേഷണങ്ങൾ ഉപയോഗിക്കും. ഇതു തന്നെയാണ് ഏതാണ്ട് എല്ലാ ജില്ലകളിലെയും സ്ഥിതി.

 ഹെഡ്ഓഫീസും തഥൈവ 
കുടുംബശ്രീ ഹെഡ് ഓഫീസിൽ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലീഗ് പ്രതിനിധി ആയ പ്രോഗ്രാം ഓഫീസർ ഉണ്ട്. പണ പിരിവും സ്ത്രീവിരുദ്ധതയുമാണ് അദേഹത്തിന്റെ മുഖ്യ ചുമതല. അദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസുകളിലും ഇതുതന്നെയായിരുന്നു സ്വഭാവം. 

കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്രൈവറുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് ആ ജോലി ഉപേക്ഷിച്ചു പോയ അദ്ദേഹം പറഞ്ഞറിഞ്ഞ സംഭവങ്ങള് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സഭ്യമല്ലാത്ത ഭാഷയും ഭാഷയുടെ തല തിരിച്ചുള്ള പ്രയോഗവുമാണ് പ്രധാന ശൈലി. മിഷൻ ഉദ്യോഗസ്ഥകൾ ഒരു അവസരത്തിൽ ഈ ഉദ്യോഗസ്ഥന്റെ ഭാഷ സ ഹിക്കാൻ കഴിയാതെ EDയോടു പരാതി പറയുകയും ചെയ്തിട്ടുണ്ട്. വകുപ്പു മന്ത്രിയുടെ പ്രതിപുരുഷനായിട്ടാണ് അദ്ദേഹം മിഷനില്‍ അറിയപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. എന്തു കാര്യം പറയുമ്പോഴും, മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ആമുഖമായി പറയുമത്രേ.   കമ്മിഷൻ പണം വാങ്ങുമ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്നകാര്യം മന്ത്രിയ്ക്കറിയുമോ ആവോ?

ജെന്‍ഡര്‍ ഓഡിറ്റിനു തയ്യാറുണ്ടോ?
കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? അതൊരു വെല്ലുവിളി തന്നെയാണ്. സംസ്ഥാന ജില്ലാ അടിസ്ഥാനത്തിലും മിഷന്‍റെ പ്രവര്‍ത്തനപരിപാടി, പ്രക്രിയപ്രവര്‍ത്തനസ്വഭാവം, പ്രവൃത്തിക്കുന്ന ജീവനക്കാരുടെ ശൈലീസ്വഭാവം തുടങ്ങിയവയൊക്കെ പരിശോധനയ്ക്കു വിധേയമാക്കാം. കുടുംബശ്രീയെ സ്നേഹിക്കുകയും താല്‍പര്യത്തോടെ ഈ പ്രസ്ഥാനത്തെ വീക്ഷിക്കുകയും ചെയ്യുന്ന ഒട്ടേറെ പ്രഗത്ഭമതികള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ ഒരു ടീം വരട്ടെ. കാര്യങ്ങള്‍ പഠിക്കട്ടെ.

സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അതിനു എല്‍ഡിഎഫ് മുന്‍കൈയെടുക്കും.  നേരത്തെ പറഞ്ഞ ടീമിനെ നിയോഗിച്ച് ഓഡിറ്റിങ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് രാജ്യം ചര്‍ച്ച ചെയ്യും. ഈ വേളയില്‍ തങ്ങള്‍ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും നേരിട്ട് വന്നവതരിപ്പിക്കുവാന്‍ വ്യക്തികള്‍ക്ക് അവസരവും നല്‍കും. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലൂടെ മാത്രമേ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും അവരുടെ സാമൂഹ്യ സാംസ്‌കാരിക ഇടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്പിക്കാന്‍ കഴിയൂ. ഇതിനുള്ള തുടക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി ആരംഭിക്കും. ഇതിലേക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബശ്രീയെ സ്‌നേഹിക്കുന്നവരും തെളിവുകള്‍ സഹിതം സന്നദ്ധരാകേണ്ടതാണ്. 

Thursday, October 15, 2015

'വിശുദ്ധപശു'വും അതിന്റെ സാമ്പത്തികശാസ്ത്രവും

Dhanavicharam Oct. 16, 2015

Wednesday, October 14, 2015

അങ്ങനെ അവസാനം അഴിമതി കുടുംബശ്രീയിലും

അഴിമതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അഴിമതിയും വെട്ടിപ്പും കുറവായിരുന്നു. എന്നു മാത്രമല്ല, ചെയ്ത അഴിമതി പുറത്തുവരുന്നത് സാമൂഹ്യമായി വലിയ അപമാനവും ജാള്യതയുമൊക്കെയായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ യന്ത്രത്തെ ബിമാരു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ യന്ത്രത്തെയും താരതമ്യപ്പെടുത്തി, കേരളത്തിലെ ഭരണയന്ത്രം എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും, അതിനു കാരണമായ ചരിത്ര സാമൂഹ്യസാഹചര്യങ്ങളെന്തെന്നും പല പണ്ഡിത പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ സദ്ഭരണത്തിനുണ്ടായിരുന്ന ഈ വ്യത്യസ്തത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടച്ചുനീക്കിയിരിക്കുന്നു. ഇന്ന് അഴിമതി ഗ്രസിക്കാത്ത ഒരു മേഖലയുമില്ല. ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിന്റെ അഭിമാനവും ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് അത്താണിയുമായിട്ടുളള കുടുംബശ്രീയിലേയ്ക്കും അഴിമതിയുടെ നീരാളിപ്പിടിത്തം എത്തിയിരിക്കുന്നു എന്നുളളതാണ്.
ഒരുമയുടെയും പങ്കാളിത്തത്തിന്റെയും സുതാര്യതയുടെയും ഉത്തമ മാതൃകയായിരുന്നു കുടുംബശ്രീ. ഇന്ത്യയിലെ തൊഴിലുറപ്പു നടത്തിപ്പിനെക്കുറിച്ച് താരതമ്യപഠനം നടത്തിയ അരുണാ റോയിയുടെ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്. വ്യാപകമായ അഴിമതി തൊഴിലുറപ്പിന്റെ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ നന്നേ കുറവാണെന്നല്ല, ഇല്ലെന്നാണ് അവരുടെ നേതൃത്വത്തിലുളള പഠനസംഘം കണ്ടെത്തിയത്. ഇതിനു മുഖ്യകാരണം, കുടുംബശ്രീയുടെ പങ്കാളിത്തമാണ്. മേറ്റുമാര്‍ എഡിഎസുകളില്‍നിന്നാവുകയും ജോലിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും കുടുംബശ്രീ അംഗങ്ങളാവുകയും അയല്‍ക്കൂട്ടങ്ങളില്‍ ഇതുപോലുളള സ്‌കീമുകളുടെ നടത്തിപ്പ് ചര്‍ച്ചാവിഷയമാവുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സുതാര്യത അഴിമതിയുടെ സാധ്യത അടയ്ക്കുന്നു. 
ഇത് പഴങ്കഥ. വേലി തന്നെ വിളവുതിന്നു തുടങ്ങിയിരിക്കുന്നു. കുടുംബശ്രീയെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടിയുളള കുടുംബശ്രീ മിഷന്റെ ജില്ലാ സംസ്ഥാന തലങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. കുടുംബശ്രീയെ പ്രതികൂലമായി ബാധിച്ചാലോ എന്ന ഒറ്റ വേവലാതി കൊണ്ടാണ് ഇതൊരു പരസ്യവിവാദത്തിലേയ്ക്ക് കൊണ്ടുവരാതിരുന്നത്. എന്നാല്‍ ഇനി പറയാതെ വയ്യ. ഇത്തവണത്തെ മാതൃഭൂമി വാരികയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ജെ. ദേവികയുടെ ഒരു ലേഖനമുണ്ട്. അവരുടെ എല്ലാ നിരീക്ഷണങ്ങളോടും യോജിപ്പില്ലെങ്കിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതി സംബന്ധിച്ച അവരുടെ ആശങ്കയില്‍ പൂര്‍ണമായും പങ്കുചേരുന്നു. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ശ്രദ്ധയിലേയ്ക്ക് കുടുംബശ്രീ മിഷനു സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത എത്തിയിട്ടുണ്ട്. കേരളം ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇവിടെ നടക്കാന്‍പോകുന്ന തദ്ദേശ ഭരണത്തെരഞ്ഞെടുപ്പില്‍ കുടുംബശ്രീ അംഗങ്ങള്‍ ഇതുസംബന്ധിച്ച് വിധിയെഴുതുകയും വേണം.
കുടുംബശ്രീ മിഷന്റെ ധൂര്‍ത്ത് 

ആവശ്യമായ ഫണ്ടു ലഭ്യമാക്കാതെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ എങ്ങനെ ദരിദ്രമാക്കി എന്നത് കണക്കുകള്‍സഹിതം കഴിഞ്ഞ ലക്കം ചിന്തയില്‍ വിശദീകരിച്ചിരുന്നു. ഇതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബശ്രീ പ്രയാസപ്പെടുകയാണ്. അക്കാര്യങ്ങള്‍ വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇങ്ങനെ പണത്തിന് ഞെരുക്കം നേരിടുമ്പോള്‍ കൂടുതല്‍ മിതവ്യയം സ്വീകരിക്കും എന്നാണല്ലോ നാം സാധാരണഗതിയില്‍ കരുതുക. കുടുംബശ്രീയില്‍ നേരെ മറിച്ചാണ് പ്രവണത. കേന്ദ്രസര്‍ക്കാരില്‍നിന്നു കിട്ടന്ന ദാരിദ്ര്യനിര്‍മ്മാര്‍ജന മിഷന്‍ ഫണ്ടുകളും മറ്റും വകമാറ്റി ചെലവു ചെയ്ത് ആഡംബരത്തില്‍ ആറാടുകയാണ് മിഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം.
അഴിമതിയ്ക്കു ചുക്കാന്‍പിടിക്കുന്നത് രണ്ടു ലീഗ് ഗവേണിംഗ് ബോഡി അംഗങ്ങളാണ്. ഇവര്‍ക്ക് തിരുവനന്തപുരത്ത് താമസത്തിനും ഭക്ഷണത്തിനുമെല്ലാമുളള ചെലവ് കുടുംബശ്രീ മിഷനില്‍ നിന്നു വഹിക്കുന്നു. ഇവരെ തീറ്റിപ്പോറ്റുന്നതിനായി മാസം ശരാശരി 40,000 രൂപയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ ചെലവിടന്നത്. പട്ടത്ത് ഒരു പ്രത്യേക ഹോട്ടലാണ് ഇവരുടെ താവളം. ഒരുകാര്യം നമ്മളോര്‍ക്കണം. 1998 മുതല്‍ 2011 വരെ കുടുംബശ്രീയ്ക്ക് 3 ഗവേണിംഗ് ബോഡികളുണ്ടായിരുന്നു. ഈ മൂന്നു ഗവേണിംഗ് ബോഡികളും കൂടി 10 വര്‍ഷം വിനിയോഗിച്ച പണത്തിന്റെ എത്രയോ മടങ്ങാണ് ഇവരുടെ ചെലവ്. കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനാണ്. ഇതിന്റെ ഗവേണിംഗ് ബോഡി അംഗങ്ങളാവുക സാമുഹികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനുളള അവസരമായിട്ടാണ് കഴിഞ്ഞകാലത്തെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥ ടിഎ അല്ലാതെ മറ്റൊരു ഫീസും അവര്‍ വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഗവേണിംഗ് ബോഡിയ്ക്ക് സിറ്റിംഗ് ഫീസുണ്ട്. കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവേണിംഗ് ബോഡിയ്ക്ക് പ്രത്യേക ചുമതലകളൊന്നും നിര്‍വഹിക്കാനില്ല. പക്ഷേ, ഇപ്പോള്‍ കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തീരുമാനിക്കുന്നത് ഗവേണിംഗ് ബോഡിയിലെ രണ്ട് അംഗങ്ങളാണ്. ഇതിലൂടെയാണ് കച്ചവടം ഉറപ്പിക്കലും കമ്മിഷന്‍ തുക നിശ്ചയിക്കുന്നതും.
ഈയിടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ കോവളത്തു നടന്നു. ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചതിനോടൊന്നും എതിര്‍പ്പ് എനിക്കില്ല. പക്ഷേ, സെമിനാറിന്റെ മറവിലും കുടുംബശ്രീയുടെ ചെലവിലും മന്ത്രിയോഫീസിലെ ജീവനക്കാരും മിഷനിലെ ചില ഉദ്യോഗസ്ഥരും കോവളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു ദിവസം കുടുംബസമേതം താമസിച്ചാലോ? ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതിനുളള മോഹം ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ പണം ധൂര്‍ത്തടിച്ചല്ല നിര്‍വഹിക്കേണ്ടത്. കുടുംബശ്രീ മിഷന്റെ സംസ്ഥാനതല റിവ്യൂയോഗങ്ങളൊക്കെത്തന്നെ കേരളത്തിലെ മികച്ച റിസോര്‍ട്ടുകളിലാണ് സംഘടിപ്പിക്കുന്നത്. ഈ അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധരായി വന്ന 3 ഡയറക്ടര്‍മാരും ട്രാന്‍സ്ഫര്‍ വാങ്ങി തിരിച്ചുപോയി എന്നും നാം അറിയണം.
കുടുംബശ്രീ വാര്‍ഷികം
കുടുംബശ്രീയുടെ വാര്‍ഷികങ്ങള്‍ പണം തട്ടിപ്പിന്റെ മേളകളായി മാറി. പന്തല്‍, സൗണ്ട് സിസ്റ്റം, ഹോട്ടല്‍ മുറികള്‍, ഭക്ഷണം എന്നിവയുടെ കരാര്‍ ലീഗിന്റെ കോണ്‍ട്രാക്ടര്‍മാര്‍ക്കു മാത്രമാണ്. ഭക്ഷണത്തിന് പേരുകേട്ട കഫേ കുടുംബശ്രീക്കാര്‍ക്ക് കുടുംബശ്രീ വാര്‍ഷികത്തില്‍ സ്ഥാനമില്ല. അഴിമതി മറനീക്കി പുറത്തുവന്നത് കോഴിക്കോടു വെച്ചു നടന്ന പതിനഞ്ചാം വാര്‍ഷികത്തിനാണ്. ഭക്ഷണച്ചുമതല ഒരു ലീഗ് കോണ്‍ട്രാക്ടര്‍ക്കായിരുന്നു. ഭക്ഷണം തികയാതെ വന്ന് ബഹളമായി. പക്ഷേ, സമ്മേളനസ്ഥലത്ത് മറ്റ് അലങ്കോലമൊന്നുമുണ്ടായില്ല. എന്നാല്‍ സമ്മേളനം കഴിഞ്ഞ് കണക്കുകള്‍ അവതരിപ്പിക്കാന്‍ സ്വാഗതസംഘം വിളിച്ചപ്പോള്‍ വലിയ ബഹളമായി. ഭക്ഷ്യവിപണന മേളയ്ക്ക് 60 ലക്ഷം മുടക്കിയതില്‍ 25 ലക്ഷം സ്റ്റേജിനാണ്. ചെയര്‍പേഴ്‌സണ്‍മാരുടെ കോണ്‍ഫറന്‍സിന് പത്തുലക്ഷം രൂപയാണ് ചെലവ്. വാര്‍ഷിക സമ്മേളനത്തിന്റെ സ്റ്റേജിനും പന്തലിനും 22 ലക്ഷം രൂപ. എല്ലാം കൂടി ഏതാണ്ട് ഒന്നരക്കോടി രൂപ. ഈ കണക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ കണക്കുകള്‍ ലഭ്യമാക്കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. അതു ചെയ്യാമെന്ന ഉറപ്പില്‍ യോഗം പിരിച്ചുവിട്ടു. പിന്നെ ഇതുവരെയും സ്വാഗതസംഘം വിളിച്ചുചേര്‍ത്തിട്ടില്ല. 
പതിനാറാം വാര്‍ഷികത്തിന് പന്തല്‍ കെട്ടിയ തിരുവനന്തപുരത്തെ കോണ്‍ട്രാക്ടറില്‍നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി. മന്ത്രിയോഫീസില്‍ കൊടുക്കാനെന്നു പറഞ്ഞാണത്രേ പണം കൈക്കലാക്കിയത്. ഇക്കാര്യം കോണ്‍ട്രാക്ടര്‍ പരസ്യമായി വിളിച്ചു പറഞ്ഞു. അതുകൊണ്ട് തുടര്‍ന്നുളള പരിപാടികളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. തിരുവനന്തപുരം വാര്‍ഷികത്തിന് ഏകദേശം 40 ലക്ഷം രൂപയാണ് പലയിനങ്ങളിലായി കളളബില്ലു വെച്ചു മാറിയത്. പതനാറാം വാര്‍ഷികനടത്തിപ്പിലെ അപാകതകളും വെട്ടിപ്പുകളും സമ്മേളനസ്ഥലത്തു തന്നെ വലിയ പ്രതിഷേധത്തിനു കാരണമായി. അവസാനം മന്ത്രിതന്നെ ഇടപെട്ട് വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു. മന്ത്രി ഈ ഉറപ്പ് നല്‍കുമ്പോള്‍ ആരവമുയര്‍ത്തുന്ന സ്ത്രീകളുടെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിട്ടുളളത്. 

 
ഇത്തവണത്തെ വാര്‍ഷികത്തിന് ഒരു കോടി രൂപയാണ് മിഷന്‍ നല്‍കിയത്. അതു കൂടാതെ മലപ്പുറത്തെ 107 സിഡിഎസുകളില്‍ നിന്ന് അയ്യായിരം രൂപ വീതം പിരിവും നടത്തി. കൂടാതെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളില്‍നിന്ന് വലിയ തുക പിരിക്കുകയും ചെയ്തു. കാസ് ഗ്രൂപ്പുകളില്‍ നിന്ന് അയ്യായിരം രൂപ വീതവും ന്യൂട്രിക് മിക്‌സ് ഗ്രൂപ്പുകളില്‍നിന്ന് 50000 രൂപവീതം, ഐടി ഗ്രൂപ്പില്‍ നിന്ന് 20000 രൂപയും പരിശീലന ഗ്രൂപ്പുകളില്‍നിന്ന് 15000 രൂപയുമാണ് പിരിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ഷികത്തിന് കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പിരിച്ച പണത്തിന് കണക്കുമില്ല. പരിശീലന ഗ്രൂപ്പുകളില്‍ പലരും തങ്ങളുടെ സ്വര്‍ണമാലകള്‍ പണയം വെച്ചാണ് ഈ തുക നല്‍കിയത്. നല്‍കിയ പണത്തിന് ആര്‍ക്കും രസീതും നല്‍കിയിട്ടില്ല.
പരിശീലനത്തിനും കമ്മിഷന്‍
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീയുടെ തൊഴില്‍സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. സംരംഭകത്വ വികസന പരിശീലനം, പ്രോജക്ടു തയ്യാറാക്കല്‍, വായ്പ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് അവരുടെ സേവനങ്ങള്‍. ഇവരുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ഇവര്‍ക്ക് മിഷന്‍ അംഗീകരിച്ച ഫീസുണ്ട്. എന്നാല്‍ ഇതിന്റെ 25- 30 ശതമാനം തുക ജില്ലാ മിഷനിലെ ഉദ്യോഗസ്ഥനു കൊടുക്കണം. 
പാലക്കാട് മറ്റൊരു രീതിയാണ്. ഓണറേറിയം മുഴുവനും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ലഭിക്കില്ല. 250 രൂപയേ കൈയില്‍ കിട്ടൂ. പക്ഷേ, 500 രൂപയ്ക്കും വൗച്ചര്‍ നല്‍കണം. തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് ചെറിയ പിരിവുകളല്ല. ഓരോ എംഇസി ഗ്രൂപ്പും പരിശീലന ഗ്രൂപ്പും സംരംഭഗ്രൂപ്പുകള്‍ അവര്‍ക്കു ലഭിക്കേണ്ട എന്തുതരം ആനുകൂല്യം ആയിരുന്നാലും 20 ശതമാനമാണ്. 
പാലക്കാട് പരിശീലനമേ നടത്താതെ കളളബില്ലുകള്‍ വെച്ച് പണം തട്ടുന്നു. ജില്ലാ മിഷനിലെ ലീഗ് പ്രതിനിധിയായ അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് കൊളള. ഇതിനെ ചോദ്യം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരോട് 'അനുമതിയോടെയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കെവിടെയും പരാതിപ്പെടാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
കുടുംബശ്രീ അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്വേഷണം നടത്തി. പരാതികള്‍ ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇതോടൊപ്പം സെക്രട്ടറിയേറ്റ് ഫിനാന്‍സ് വിംഗിന്റെ അന്വേഷണവുമുണ്ടായി. അവരും അഴിമതി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ വകുപ്പുമന്ത്രി ഇടപെട്ട് നടപടി തടഞ്ഞു. 
അങ്ങനെ പ്രസ്തുത ഉദ്യോഗസ്ഥന്‍ അഴിമതി നടത്തി ജില്ലാ മിഷനില്‍ സുഖമായി വിഹരിക്കുന്നു. ഈ ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ച ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്ക് എക്‌സ്‌ടെന്‍ഷനും നല്‍കിയില്ല. (മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവാണിദ്ദേഹം). പാലക്കാട് ജില്ലാ മിഷനിലെ അഴിമതിപത്രങ്ങളും ചാനലുകളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത്രയും സമ്മര്‍ദ്ദം വകുപ്പുകളിലും മാധ്യമങ്ങളിലും നിന്ന് വന്നിട്ടും നമ്മുടെ സാമൂഹ്യ'നീതി' മന്ത്രി കുടുംബശ്രീയോട് നീതി പാലിക്കുന്നില്ല. 
വയനാട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. പരിശീലന പരിപാടിയ്ക്ക് ഭക്ഷണമില്ല. പക്ഷേ, രേഖ പ്രകാരം ഭക്ഷണം വിതരണം ചെയ്തിട്ടണ്ട്. കൊടുക്കാത്ത ഭക്ഷണത്തിന് ബില്ലു മാറിയിട്ടുണ്ട്. ബുക്ക്, പേന ഇവ യൊന്നും വാങ്ങിയിട്ടില്ല. പക്ഷേ, വാങ്ങിയെന്നാണ് രേഖ. ഈയിനങ്ങളിലൊക്കെ പണം എഴുതിയെടുത്തിട്ടുണ്ട്. സംസ്ഥാന മിഷനില്‍ നിന്ന് ജില്ലയിലേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ സ്വന്തം വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആണ് താമസിപ്പിക്കുന്നത്. അവരുടെ ഭക്ഷണത്തിനും താമസത്തിനും ബില്ലുണ്ടാക്കി അങ്ങനെയും പണം തട്ടുന്നു. 
വിധവകളുടെ പേരിലും തട്ടിപ്പ്
വിധവകള്‍ക്ക് തൊഴില്‍നല്‍കുന്നതിന് ആരംഭിച്ച പുതിയ സംരംഭമാണ് പുനര്‍ജനി. ഈ സാമ്പത്തികവര്‍ഷം 2500 പേര്‍ക്ക് തൊഴില്‍പരിശീലനം നല്‍കി ജോലി കൊടുക്കുമെന്നാണ് ലക്ഷ്യം. ഒരാളിന് 15000 രൂപയാണ് ഫീസ്. മുന്നേമുക്കാല്‍ കോടി രൂപ ഈയിനത്തില്‍ നീക്കിവെച്ചിട്ടുണ്ട്. 1500 പേര്‍ക്ക് ജോലി നല്‍കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയ ഒരു കമ്പനിയ്ക്ക് കരാര്‍ നല്‍കി. 40 ശതമാനമാണ് കമ്മിഷന്‍ നിരക്ക്. ഇടപാടു നടത്തുന്നത് കുടുംബശ്രീ സംസ്ഥാന മിഷനിലെ ലീഗ് പ്രതിനിധിയായ ഒരു പ്രോഗ്രാം ഓഫീസറും രണ്ടു ഗവേണിംഗ് ബോഡി അംഗങ്ങളുമാണ്. 
കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ദേശീയ ഉപജീവനമിഷന്റെ ഭാഗമായി സ്‌ക്രില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് പ്ലേസ്‌മെന്റ് എന്നൊരു സ്‌കീമുണ്ട്. 30000 യുവാക്കള്‍ക്ക് തൊഴില്‍പരീശീലനവും തൊഴിലും നല്‍കുന്ന പദ്ധതിയാണിത്. 60 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കല്‍. പരിശീലനം നല്‍കി പ്ലേസ് മെന്റ് നല്‍കുന്നതിനായി 15 ഏജന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ഒരു ഏജന്‍സിപോലുമില്ല. കമ്മിഷന്‍ കൂടുതല്‍ നല്‍കുന്നവര്‍ക്കു മാത്രമാണ് പരിശീലനത്തിനുളള അവസരം കൂടുതലായി നല്‍കുന്നത്. ഈ ഏജന്‍സികള്‍ക്ക് പരിശീലനം ലഭിക്കുന്നതിനും പണം അനുവദിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിരക്ക് 20 ശതമാനമാണ്. കുടുംബശ്രീ ഹെഡ് ഓഫീസിലെ പിരിവുകാരനായ ഉദ്യോഗസ്ഥന് പലതരത്തിലുളള പ്രത്യുപകാരങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്. പ്രമോഷനും ഉയര്‍ന്ന ശമ്പളവും ഏകദേശം ഉറപ്പായി. 
സ്‌കില്‍ ട്രെയിനിംഗ് ആന്‍ഡ് പ്ലേസ് മെന്റ്, എംകെഎസ്പി എന്നിവയുടെ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ പോസ്റ്റിംഗിന് രണ്ടു ഗവേണിംഗ് ബോഡി മെമ്പര്‍മാര്‍ 25000 രൂപ വീതവും അക്കൗണ്ടന്റുമാരുടെ പോസ്റ്റിംഗ് വേളയില്‍ അയ്യായിരം രൂപ വീതവും വാങ്ങിയതായി കൊടുത്തവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ തുക നല്‍കാന്‍ വിസമ്മതിച്ചവരെ നിരന്തരം മാനസികമായി പീഡിപ്പിച്ച് പുറത്തു ചാടിച്ചു തുടങ്ങി.
ഇന്‍ഷ്വറന്‍സ് പദ്ധതി
എന്‍ഐസിയുമായി സഹകരിച്ച് കുടുംബശ്രീയില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചിട്ടണ്ട്. ആന്ധ്രയില്‍ സെര്‍പിന്റെ നേതൃത്വത്തില്‍ ഇതേ പദ്ധതി നടക്കുന്നുണ്ട്. പോളിസി ചേര്‍ക്കല്‍, പ്രിമിയം ശേഖരിക്കല്‍, ക്ലൈം ലഭ്യമാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകളുടെ നേതൃത്വത്തിലുളള ഫെഡറേഷനാണ് അവിടെ ചെയ്യുന്നത്. 
കുടുംബശ്രീയില്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ കുടുംബശ്രീയുടെ സിഡിഎസു തന്നെയാണ് ചെയ്യുന്നത്. എന്‍ഐസി ഒരു സര്‍വീസ് ഫീസു കൊടുക്കും. സിഡിഎസിന് അര്‍ഹതപ്പെട്ട ഈ കമ്മിഷന്റെപങ്കു പറ്റുന്നതിന് ഒരു ബ്രോക്കിംഗ് കമ്പനിയെ ഇടനിലക്കാരായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളില്‍നിന്ന് അധികമായി പത്തുരൂപയുംകൂടി ശേഖരിച്ചുകൊണ്ടാണ് ആ തുക കണ്ടെത്തുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ സ്‌കീമിന്റെനടത്തിപ്പില്‍ ഒരു ബ്രോക്കിംഗ് കമ്പനിയുടെ ആവശ്യമില്ല. 
കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകനാണ് ഈ കളളക്കളി പുറത്തുകൊണ്ടു വന്നത്. കൂടാതെ ലിങ്കേജ് വായ്പയ്ക്ക് പുതിയ ഒരു ഇന്‍ഷ്വറന്‍സ് സ്‌കീമും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയ്ക്ക് നല്‍കി വന്‍തുക കമ്മിഷന്‍ തട്ടാനുളള ശ്രമം തദ്ദേശ സ്വയംഭരണ സെക്രട്ടറി നഖശിഖാന്തം എതിര്‍ത്തു. അതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല. എന്നാല്‍ അപകടം പൂര്‍ണമായി ഒഴിഞ്ഞുപോയി എന്നു പറയാനുമാവില്ല. കുടുംബശ്രീക്കാരുടെ ജീവനും സ്വത്തും ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയില്‍ നിന്ന് ഒരുഭാഗമാണ് പിടിച്ചുപറിക്കുന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു സര്‍ക്കാരിന് എങ്ങനെയാണ് കഴിയുക? 
ബ്രാന്‍ഡിംഗ്
കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവയുടെ ബാഹ്യഭംഗി കണ്ടു മാത്രമല്ല. തനിമ, ഗുണനിലവാരം, തദ്ദേശിയത എന്നിവ പ്രധാനഘടകങ്ങളാണ്. ശാസ്ത്രീയമായ പാക്കിംഗും ലേബലിംഗുമുണ്ടെങ്കില്‍ വിപണനം ഒന്നുകൂടി ഉഷാറാകും. എന്നാല്‍ വികേന്ദ്രീകൃതമായി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്ന ഒരു ഉല്‍പാദനസംവിധാനത്തില്‍ കേന്ദ്രീകൃതമായ ബ്രാന്‍ഡിംഗും ലേബലിംഗും എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണ്. ഉല്‍പന്നങ്ങളുടെ തദ്ദേശീയസ്വഭാവം കുടുംബശ്രീ വിപണിയില്‍ ഒരു പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗതമോ കോര്‍പറേറ്റു രീതിയിലോ ഉളള ബ്രാന്‍ഡിംഗ് അല്ല വേണ്ടത്. 
പക്ഷേ, കുടുംബശ്രീ ഉല്‍പന്നങ്ങളെ ബ്രാന്‍ഡു ചെയ്യാന്‍ ഒരു പുതിയ കമ്പനി രംഗപ്രവേശം ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളൊക്കെ പരമരഹസ്യമായാണ്. ഒരു കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 62 ലക്ഷം രൂപയാണ് ഒന്നാം ഘട്ടം അംഗീകരിച്ചിരിക്കുന്ന പ്രോജക്ട്. ഒരു നിബന്ധനയും പാലിക്കാതെ 32 ലക്ഷം രൂപ കമ്പനിയ്ക്കു നല്‍കിക്കഴിഞ്ഞു. സംരംഭ സബ്‌സിഡി, സംഘകൃഷി ഗ്രൂപ്പിന്റെ ഇന്‍സെന്റീവുകള്‍, പലിശ സബ്‌സിഡിയുടെ വിഹിതം, മാച്ചിംഗ് ഗ്രാന്റ് എന്നിവ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കുമ്പോള്‍ അതിന്റെ 5-10 ശതമാനം വീതം ശേഖരിക്കുന്ന ഒരു പ്രവണത ആരംഭിച്ചിട്ടുണ്ട്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. ഇതിനെ എതിര്‍ക്കുന്ന സിഡിഎസ് ഭാരവാഹികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്കു നല്‍കേണ്ട ആനുകൂല്യ അപേക്ഷകള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വ്യാപകമായിട്ടുണ്ട്. 
ന്യൂട്രിമിക്‌സ്
കുടുംബശ്രീയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍. 3500 കുടുംബങ്ങള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്ന, വളരെ നൂതനമായ ആശയമാണിത്. യൂണിറ്റുകള്‍ക്ക് ആവശ്യമായ ഗോതമ്പ് കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. അതിനു പുറമേ, പഞ്ചസാര, നിലക്കടല, സോയാബീന്‍ തുടങ്ങിയ സാധനങ്ങളും ആവശ്യമുണ്ട്. അവ പുറത്തു നിന്ന് ഇറക്കുമതി ചെയ്യും. മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സിയ്ക്കാണ് അതനുളള കരാര്‍. കുടുംബശ്രീ ഓഫീസിലെ ഒരു കണ്‍സള്‍ട്ടന്റും മന്ത്രിയോഫീസിലെ ചിലരും കുടുംബശ്രീ ഗവേണിംഗ് ബോഡിയിലെ ഒരു അംഗവുമായി നടത്തുന്ന കൂട്ടുകച്ചവടമാണിത്. 
ഒരു മാസത്തേയ്ക്ക് 4 കോടിയോളം രൂപയുടെ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നിശ്ചിത ശതമാനം കമ്മിഷനുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വനിതാസംരംഭകരില്‍ നിന്ന് ഇത്തരം ഉല്‍പന്നങ്ങള്‍ സമാഹരിക്കുന്നതിനും കേരളത്തിലെ ന്യൂട്രിമിക്‌സുകള്‍ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുന്നതിനും ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ ഉല്‍പാദനച്ചെലവ് കുറച്ചുകൊണ്ടുവരുന്നതിനുമായി കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കണ്‍സോര്‍ഷ്യത്തെത്തന്നെ സ്ഥാപിതതാല്‍പര്യക്കാരെക്കൊണ്ട് പുനസംഘടിപ്പിച്ചിരിക്കുകയാണ്. ഏഴു വടക്കന്‍ജില്ലകളിലേയ്ക്ക് സാധനങ്ങള്‍ സ്വകാര്യ ഏജന്‍സി വഴിയാണ് ഇറക്കുന്നത്. 
തെക്കന്‍ ജില്ലകളില്‍ക്കൂടി ഈ മാതൃക വ്യാപിപ്പിക്കുന്നതിനുളള കഠിനശ്രമം നടക്കുന്നു. ഒരു ഭാഗത്ത് കുടുംബശ്രീ സംവിധാനത്തെ അഴിമതിയ്ക്കും സാമ്പത്തിക ചൂഷണത്തിനുമുളള ഉപാധിയാക്കി മാറ്റുന്നു. മറുഭാഗത്ത് അതേസമയം കുടുംബശ്രീ സംരംഭകര്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കാശില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തികവര്‍ഷവുമായി സംഘകൃഷി, സംരംഭങ്ങള്‍ എന്നിവയ്ക്കു നല്‍കേണ്ട സബ്‌സിഡികള്‍ കൃത്യമായി നല്‍കുന്നില്ല. ബാങ്കു ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ നല്‍കിയിട്ടേയില്ല. മിഷനില്‍ പണമില്ലാത്തതിനാല്‍ സിഡിഎസുകള്‍ക്കും എഡിഎസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങളും സംരംഭകര്‍ക്കുളള പരിശീലനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നു. 
കഫേ കുടുംബശ്രീ
തിരുവനന്തപുരത്തു നടന്ന നാഷണല്‍ ഗെയിംസിലെ ഭക്ഷണവിതരണം മാതൃകാപരമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്. രുചികരമായ തദ്ദേശീയ ഭക്ഷണം സീറോ വേസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാല്‍ ഇവരില്‍ നിന്നുപോലും 20 ശതമാനം കമ്മിഷനായി കൈപ്പറ്റി! 
കുടുംബശ്രീ സംരംഭങ്ങളില്‍ ഏറ്റവും ജനകീയ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് കഫേ കുടുംബശ്രീ. ഇവരുടെ അവസ്ഥ പരമദയനീയമാണ്. അളവില്‍ കൂടുതലുളള ഓര്‍ഡര്‍ വരികയാണെങ്കില്‍ അതിന്റെ പത്തുശതമാനം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്കു നല്‍കണം. നല്‍കാത്ത ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കാതിരിക്കാനുളള മിടുക്ക് മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കുണ്ട്. മാത്രമല്ല, കഫേ കുടുംബശ്രീയുടെ പേരില്‍ ബിനാമി സംഘങ്ങള്‍ സജീവവുമാണ്. മിഷനുകളിലെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന ചടങ്ങുകളിലേയ്ക്ക് നല്‍കുന്ന ഓഡറുകള്‍ക്ക് വില നല്‍കാത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കുടുംബശ്രീ മേളകളില്‍ പണം കൊടുക്കാതെ സാധനങ്ങള്‍ വാങ്ങുന്ന കേമന്മാരും മിഷനിലുണ്ട് എന്നറിയുക. 
വിദേശ വിപണി പിടിക്കുന്നതിനായി കുടുംബശ്രീ സംരംഭകരെ ദുബൈ ഫെസ്റ്റില്‍ പങ്കെടുപ്പിച്ച് ഒരു ഗിമ്മിക്ക് നടത്തി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കിട്ടുന്നത് സന്തോഷം തന്നെ. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതിനാകരുത്. ദുബൈ ഫെസ്റ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? കുടംബശ്രീയുടെ ചെലവില്‍ കുറച്ചു നേതാക്കള്‍ക്ക് ദുബൈ സന്ദര്‍ശിക്കണമായിരുന്നു. സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പണ്ടായി. തുടര്‍ന്ന് കുടുംബശ്രീ സംരംഭകരല്ലാത്തവരുടെ ദുബൈ യാത്ര മന്ത്രി തടഞ്ഞു. പക്ഷേ, വാര്‍ത്തയില്‍ മാത്രമാണ് തടഞ്ഞത്. പോകാന്‍ തീരുമാനിച്ചവരെല്ലാം പോവുകതന്നെ ചെയ്തു. തര്‍ക്കം മൂലം യാത്രാ ബില്ല് കുടുംബശ്രീ മിഷനില്‍ പാസാകാതെ കിടക്കുന്നു. എന്നാല്‍ ഇവരുടെ താമസം, ഭക്ഷണം, മറ്റു ചെലവുകള്‍ എന്നിവയൊക്കെ പാവം കുടുംബശ്രീ സംരംഭകരുടെ ചെലവിലെഴുതി. 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉല്‍പന്നങ്ങള്‍ 17.5 ലക്ഷം രൂപയ്ക്കു വിറ്റഴിച്ചു. 
വേണം, പുതിയൊരു പ്രതിരോധം
ജനശ്രീ മിഷനെ കുടുംബശ്രീയിലേയ്ക്ക് ലയിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘടിതമായാണ് പരാജയപ്പെടുത്തിയത്. ഇപ്പോള്‍ കുടുംബശ്രീ പ്രസ്ഥാനത്തെ സ്വാഭാവിക മരണത്തിലേയ്ക്ക് തളളിവിടാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി ഭയങ്കരം തന്നെ. കുടുംബശ്രീ മിഷന്‍ സംവിധാനത്തെയാകെ അഴിമതിയില്‍ മുക്കുക, ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അതിലൂടെ കുടുംബശ്രീ ഉണ്ടാക്കിയെടുത്ത ജനവിശ്വാസ്യത തകര്‍ക്കുക, സ്വാഭാവികമായ നാശത്തിലേയ്ക്ക് കുടുംബശ്രീയെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി. എന്നാല്‍ ഉമ്മന്‍ചാണ്ടി തിരിച്ചറിയാത്ത മറ്റൊരു കാര്യമുണ്ട്. 
മിഷന്‍ സംവിധാനത്തില്‍ മാത്രമാണ് അഴിമതിക്കാരെ നിറയ്ക്കാനും അഴിമതി നടത്താനും സാധിക്കുക. കുടുംബശ്രീയുടെ ജനകീയ സംവിധാനം കെട്ടുറപ്പും പ്രതിരോധ ശേഷിയുമുളളതാണ്. ഇത്തരം കൊളളരുതായ്മകള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ വേണ്ട ജനകീയതയും ജനാധിപത്യബോധവും സംഘടനയ്ക്കുണ്ട്. ഈ അഴിമതികള്‍ മിഷന്‍ തലത്തില്‍ നടക്കുന്നതാണ്. എന്നാല്‍ സംഘടനാസംവിധാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാത്തതിലുളള പ്രതിഷേധവും എതിര്‍പ്പും ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്. അതിനെ കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കേണ്ട എന്നതിനാലാണ് ഒരു സമരമാര്‍ഗം എന്ന നിലയിലേയ്ക്കു നീങ്ങാതിരുന്നത്. ഇനിയത് അനുവദിക്കാന്‍ പറ്റില്ല. കുടുംബശ്രീയുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ സമരത്തിന്റെ പുതിയ രൂപം ആരംഭിക്കേണ്ടിയിരിക്കുന്നു. 
അഴിമതിയെക്കുറിച്ചു മാത്രമേ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുളളൂ. ഇതിനെക്കാള്‍ ഗൗരവതരമാണ് മിഷനില്‍ സ്ത്രീവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രതിബദ്ധതയും സ്ത്രീസൗഹൃദവും തെളിയിച്ച ഉദ്യോഗസ്ഥരെയൊക്കെ പിരിച്ചുവിട്ട് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മിഷനില്‍ ആളുകളെ തിരുകിക്കയറ്റിയപ്പോള്‍ സ്ഥാനം കിട്ടിയത് സ്ത്രീകളോട് മര്യാദയ്ക്കുപോലും പെരുമാറാന്‍ തയ്യാറല്ലാത്തവര്‍ക്കാണ്. എല്ലാവരും ഇങ്ങനെയാണെന്നല്ല ആക്ഷേപം. പക്ഷേ, ഒന്നുമതിയല്ലോ, ആകെ ദുഷിക്കാന്‍. വിസ്തരഭയത്താല്‍ അതിവിടെ പ്രതിപാദിക്കുന്നില്ല. ആലപ്പുഴയിലെ അനുഭവം മറ്റൊരു ലേഖനത്തില്‍ വിവരിക്കാം. 
എല്‍ഡിഎഫ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും വാഗ്ദാനം ചെയ്യുന്ന മാറ്റമിതാണ്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലുളള ഒരു സംഘം ജില്ലാ മിഷന്റെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കാനുളള അവകാശമുണ്ടാകും. മിഷന്‍ ജീവനക്കാര്‍ സിഡിഎസ് സംവിധാനത്തിന്റെ മുകളിലെ അധികാരികളല്ല. അതുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തനവും രീതിയും ശൈലിയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം ഓഡിറ്റിനു വിധേയമാക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യും. ഓരോ ജില്ലയില്‍ നിന്നുമുളള രണ്ടോമൂന്നോ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം രൂപീകരിച്ച് സംസ്ഥാന മിഷന്റെ മുഴുവന്‍ വരവുചെലവു കണക്കും വൗച്ചറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് എല്ലാ സിഡിഎസുകളിലും ചര്‍ച്ചയ്ക്കു വിധേയമാക്കണം. ഇത് സോഷ്യല്‍ ഓഡിറ്റിന്റെ പുതിയൊരു രീതിയായി മാറും. വികസന ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും ചോര്‍ച്ച തടയുന്നതിനുമാണ് മിഷന്‍ സംവിധാനം ലക്ഷ്യമിടുന്നത്. മാത്രമല്ല, വികസന അവകാശികള്‍ എന്ന നിലയ്ക്ക് ഇതു പരിശോധിക്കാനുളള ഉത്തരവാദിത്തവും അവകാശവും സിഡിഎസ് നേതൃത്വത്തിനുണ്ട്. കേരളത്തിലെ കുടുംബശ്രീ മിഷനിലെ കൊളളരുതായ്മകള്‍ മാറ്റി ശുദ്ധീകരിച്ചതിനു ശേഷം മതി പുറംരാജ്യങ്ങളിലേയ്ക്കുളള വ്യാപനം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...