Wednesday, September 14, 2011

വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി അഴിമതി ഉയര്‍ന്നു വന്നിരിക്കുകയാണ്. അണ്ണാ ഹസാരെയുടെ സമരം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ ഇനിയും തുടരുമെന്നു തീര്‍ച്ചയാണ്. പക്ഷേ, കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അഴിമതി സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിസ്ഥാനത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമാണ്. ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ പ്രതിപ്പട്ടികയിലെങ്ങുമില്ല. ഈ മൂവരുടെയും അഴിമതി മുന്നണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കു നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ മുതലാളിത്തത്തിലെ ഈ പ്രതിഭാസത്തെക്കുറിച്ച് സാമാന്യം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം  ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അഴിമതി പര്‍വം എന്ന പേരില്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് ഞാന്‍. ഈ ഗ്രന്ഥം തീരുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുത്തേയ്ക്കാം. ഓരോ അധ്യായവും തീരുന്ന മുറയ്ക്ക് ബ്ലോഗില്‍ അപ്‍ലോഡു ചെയ്യും. ആമുഖവും ഉപസംഹാരവും മാത്രമാണ് സൈദ്ധാന്തികമായ വിശകലനത്തില്‍ ഊന്നുന്നത്.  ബാക്കിയെല്ലാ അധ്യായങ്ങളും അഴിമതികളെക്കുറിച്ചുളള ഉദാഹരണ പഠനങ്ങളാണ്.  ഇവയില്‍ പലതിനെക്കുറിച്ചും നിങ്ങള്‍ക്കോരോര്‍ത്തര്‍ക്കും കൂടുതല്‍ ആഴത്തില്‍ അറിവുണ്ടാകും.

നിങ്ങളുടെ കമന്‍റുകള്‍, തിരുത്തലുകള്‍, നുറുങ്ങു കഥകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ ഇവയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗ്രന്ഥത്തിന് അവസാനരൂപം നല്‍കുമ്പോള്‍ ഇവയില്‍ സ്വീകാര്യമായതെല്ലാം പൂര്‍ണ ക്രെഡിറ്റു നല്‍കിക്കൊണ്ട് ഉള്‍ക്കൊളളിക്കുന്നതാണ്. ഈ ഗ്രന്ഥം നമ്മുടെ ഒരു കൂട്ടായ പ്രവര്‍ത്തനമാകട്ടെ.

ആമുഖ അധ്യായം ഇവിടെ

12 comments:

  1. അഴിമതിയും അതുപോലുള്ള മറ്റ് പ്രശ്നങ്ങളും കുറയണമെങ്കില്‍ നമ്മുക്ക്, നമ്മുടെ സമൂഹത്തിന് അച്ചടക്കം വേണം, അതാണ് ഇല്ലാത്തത്. നിയമം അനുസരിക്കാന്‍ പൊതു ജനങ്ങളോ, അനുസരിപ്പിക്കന്‍ ഭരണാധികാരികളോ മെനക്കെടാത്തതാണ് ഏറ്റവും വലിയ പ്രശ്നമായി ഞാന്‍ കാണുന്നത്. ആദ്യം നമ്മുക്ക് അച്ചടക്കം വരണം. അതിനായി ശ്രമിക്കം.

    ReplyDelete
  2. It is there...

    http://dr-tm-thomas-isaac.blogspot.com/2011/09/blog-post_14.html

    this is the link

    ReplyDelete
  3. മാരാരിക്കുളത്തെ ജനകീയ ആസൂത്രണം കൃത്യമായി നടപ്പാക്കി അവരെ സ്വയംപര്യപ്തര്‍ ആക്കിയത്തിന് അഭിനദനങ്ങള്‍ , അത് പോലെ കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാത്ത എഴുത്തും പ്രതീക്ഷിക്കുന്നു, എല്ലാ ഭാവുകങ്ങളും

    ReplyDelete
  4. 175 ശതകോടി രൂപയുടേ അഴിമതി ഇന്ത്യയിൽ sponsor ചെയ്തതു് telecom കമ്പനികളാണു്. അതേ telecom കമ്പനികളിലെ തൊഴിലാളികൾ ഹസാരെ അണ്ണനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു SMS, Blackberry, Facebook, Twitter തുടങ്ങിയ എല്ലാ അധുനിക വിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് ചർച്ചകളും, സമരാഹ്വാനവും നടത്തി. കഴിഞ്ഞ മാസം ഈ ഇനത്തിൽ അഴിമതി sponsorsനു ഉണ്ടായ ലാഭം എത്രയായിരിക്കും എന്നു അവർക്ക് മാത്രമെ അറിയാൻ കഴിയു. പോരാത്തതിനു് ഒന്നിലധികം Live broadcast uplinkകളും.

    ഗാന്ധിയൻ എന്നു മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഹസാരെ അണ്ണനു് ഗാന്ധിയിസത്തിന്റെ ബാലപാഠം എങ്കിലും അറിയാമായിരുന്നു എങ്കിൽ ഈ പ്രക്ഷോപം നടത്തുന്ന സമയത്തേക്കെങ്കിലും അഴിമതി sponsorsന്റെ വരുമാനം കുറക്കാൻ ആഹ്വാനം ചെയ്യാമായിരുന്നു. ഫോണും internetഉം ഉപയോഗിക്കാതിരിക്കാമായിരുന്നു. അതായിരുന്നു യധാർത്ഥ Swadeshi movement മോഡലിൽ ഉള്ള സമര പരിപാടി. പക്ഷെ അങ്ങനെ ഒരു സമരത്തിനു് അവർ മുതിർന്നില്ല. അഴിമതിക്കാരുടേ സേവനങ്ങൾ ഉപേക്ഷിക്കാൻ പോലുമുള്ള ബോധം ഉണ്ടായില്ല. Ford Foundationഉം World Bankഉം അതു് ഹസാരെ അണ്ണനെ കൊണ്ടു അതു് ചെയിപ്പിക്കില്ല.

    ReplyDelete
  5. ഹ ഹ ഹ ഹ!

    ഇത് കേംന്ദ്രത്തിലെ കഥ,
    അങ്ങയും കൂട്ടുകാരും കേരളം ഭരിച്ചപ്പോൾ ഈ ബൂർഷ്യാ മൂരാച്ചികളുടെ കേരള പതിപ്പുകൾക്ക് എത്ര വഴങ്ങിക്കൊടുത്തു എന്നു ചിന്തിച്ച് അതിനെ ശരാശരികൊണ്ട് ഗുണിച്ചാൽ എല്ലാം പൂർത്തിയാവും!

    ReplyDelete
  6. വളരെ നല്ല informative ആയിടുള്ള പോസ്റ്റ്‌ !!! എല്ലാ ആശംസകള്‍ നേര്ന്നു കൊണ്ട്, waiting for the next

    ReplyDelete
  7. സര്‍ ,
    എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച് ഒരു അദ്ദ്യായം എഴുതുന്നില്ല.സാണ്ടിയഗോ മാര്‍ട്ടിന്‍റെ ലോട്ടറിയും,മണിചെയിന്‍ഉം,ലിസും, അങനെ എത്രയോ വിഷയങ്ങള്‍ കിടക്കുന്നു കേരളത്തില്‍.

    ReplyDelete
  8. സാര്‍
    എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച് ഒരു അദ്ധ്യായം എഴുതുന്നില്ല,
    സന്ടിയഗോ മാര്‍ട്ടിന്റെ ലോട്ടറിയും, ലിസും,മണിചൈനും,,,,,,,,,അങനെ എത്രയോ കിടക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടില്‍

    ReplyDelete
  9. This is about what Kaippalli wrote.

    After reading it I feel that he is having a bunch of misconceptions about Anna Hazare's fast and its motives.

    1. Hazare's hunger strike and mass campaigning was not against some corporates but towards the aim of passing the Jan Lokpal bill which would lead to the setting up of an independent body called lok pal that is expected to effectively deter corruption and redress any such grievances.
    2. Being a gandhian doesn't mean copying gandhi; but can also mean sharing some of his views and acting without bringing disgrace to him.
    3. Gandhiji's swadeshi movement was against Britishers who invaded our land and it included mass rejection of british goods which symbolized contempt against their policies like jeopardizing Indian industries.
    But here at least for now hazare's hunger strike is not against politics,bureaucracy or business as such, but against corrupt practices among bureaucrats,businessmen and politicians. Therefore, hazare need not reject modern technology offered by corporates.

    ReplyDelete
  10. sir..i thin u has 2 include..correptions happened in our state also how come me:TM JACOB had escapped from kurarkutty karappara,,case,,wat has happened behind that case,also mr: KM MANIS CASE,& ALSO OUR HORN: cheef ministers palm oil case...all such state case will make the readers of our state 2 be more motivated,,& interested...
    all the best for ur book sir ...

    ReplyDelete
  11. @@
    പ്രിയ ഡോക്ടര്‍ ,
    നിങ്ങള്‍ ഒരാള്‍ വിചാരിച്ചാലും നമ്മള്‍ ഒറ്റക്കെട്ടായി ശ്രമിച്ചാലും ഒരായിരം പുസ്തകങ്ങള്‍ എഴുതിയാലും ഇന്ത്യയിലെ അഴിമതി നിര്‍മാര്‍ജ്ജനംചെയ്യുക അത്ര എളുപ്പമല്ല. ഈ വിഷയത്തില്‍ അനേകം അനുഭവസ്ഥര്‍ ഉള്ള നാടാണ് കേരളം.

    നിങ്ങളുടെ പാര്‍ട്ടി, സോറി. നമ്മുടെപാര്‍ട്ടി ഭരിക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയും കൈക്കൂലിയും ഇല്ലായിരുന്നു എന്ന് പറയാന്‍ ഡോക്ടര്‍ക്ക്‌ ആവുമോ? വില്ലേജ്‌-പഞ്ചായത്ത് ഓഫീസുകളില്‍ നടക്കുന്ന വൃത്തികേടുകള്‍ അറിയില്ലെന്ന് പറയാന്‍ നിങ്ങള്‍ക്കാവുമോ?

    (ജനപക്ഷത്ത് നില്‍ക്കാത്ത, ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളില്‍ താല്പര്യമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തകരോട്നേ-താക്കളോട് കണ്ണൂരാന് പുച്ഛമാണ്. അങ്ങയുടെ ഉദ്യമിത്തിനു ആശംസകള്‍ )

    സാറ് എഴുതിക്കോ. ഒപ്പം വായനയും നടക്കട്ടെ.
    കല്ലിവല്ലിയിലെ പോസ്റ്റ്‌ വായിക്കാന്‍ ക്ഷണിക്കുന്നു.

    **

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...