Dhanavicharam Oct. 16, 2015
ലബ്ധപ്രതിഷ്ഠമാണ് 'വിശുദ്ധപശു' (Holy Cow) എന്ന പ്രയോഗം. വിശുദ്ധിയുടെ വിശ്വാസസംരക്ഷണമുള്ളതിനാല്‍ ആക്രമിക്കാന്‍ പാടില്ലാത്തത് എന്നാണര്‍ഥം. യുക്തിയുടെ അളവുകോല്‍ ഇവിടെ ചെലവാകില്ല. അതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ പശുവിനു ലഭിച്ചുവന്ന വിശ്വാസപരിരക്ഷണം പാടേ യുക്തിരഹിതമാണെന്നുകരുതുന്നവരുണ്ട്.
ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ യുക്തിരഹിതമായ വിശ്വാസങ്ങള്‍ ഏതൊരു സമൂഹത്തിലും കാണാം. വിശുദ്ധപശുസങ്കല്പത്തിന്റെ സാമൂഹിക, സാംസ്‌കാരിക പ്രഹേളിക അനാവരണംചെയ്യുന്നതാണ് മാര്‍വിന്‍ ഹാരിസിന്റെ 'പശുക്കള്‍, പന്നികള്‍, യുദ്ധങ്ങള്‍, ദുര്‍മന്ത്രവാദിനികള്‍സംസ്‌കാരത്തിന്റെ പ്രഹേളികകള്‍' (Cows, Pigs, Wars, and Witches: The Riddles of Culture) എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ പ്രഥമാധ്യായം.
ഞാന്‍ എം.ഫില്‍. പഠിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സി.ഡി.എസ്സിലുണ്ടായിരുന്നു. പശു ഇന്ത്യയില്‍ അധികപ്പറ്റായിമാറിയോ എന്ന വിഷയത്തില്‍ പ്രൊഫ. വി.എം. ദണ്ഡേക്കറും ഡോ. കെ.എന്‍. രാജും തമ്മിലുള്ള സംവാദം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും ഇക്കണോമിക് റിവ്യൂവിലുമൊക്കെ നടക്കുകയായിരുന്നു. പ്രൊഫ. വൈദ്യനാഥനും പ്രൊഫ. കെ. നാരായണന്‍ നായരും ചേര്‍ന്ന് കേരളത്തിലെ കന്നുകാലിവ്യവസ്ഥയെക്കുറിച്ച് വിശദമായ ഒരു പഠനം പൂര്‍ത്തീകരിച്ചതും ഇക്കാലത്താണ്.
ഈ കാലത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അടിയന്തരാവസ്ഥയുടെ അനുശാസന്‍പര്‍വം അവസാനിപ്പിച്ച് വിനോബാഭാവെ ബംഗാളിലും കേരളത്തിലും ഗോവധനിരോധനമാവശ്യപ്പെട്ടുകൊണ്ട് മരണംവരെ ഉപവാസം തുടങ്ങിയത് ഇക്കാലത്താണ്. മൊറാര്‍ജി ദേശായിയുടെ ഉറപ്പില്‍ നിരാഹാരമവസാനിപ്പിച്ചെങ്കിലും ഗോവധനിരോധനം അക്കാദമിക് ലോകത്തിനകത്തും പുറത്തും തര്‍ക്കവിഷയമായി. ഗാന്ധിയന്‍ സാമ്പത്തികവിദഗ്ധരെന്നവകാശപ്പെട്ടിരുന്ന വിനോബാഭാവെയുടെ പ്രതിനിധികളുമായി തിരുവനന്തപുരം നഗരത്തില്‍ ഡോ. രാജിനോടൊപ്പം ഞങ്ങളും സംവദിക്കാന്‍പോയത് ഇപ്പോഴുമോര്‍മിക്കുന്നു.
ഇത്രയും പറഞ്ഞത്, വിശുദ്ധപശുസങ്കല്പത്തിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ടെന്നോര്‍മിപ്പിക്കാനാണ്. അവയിലൂടെ പര്യടനംനടത്തിയാല്‍, ബീഫ് തിന്നതിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും വര്‍ഗീയലഹളകളുടെയും പ്രതിഷേധഫെസ്റ്റിവെലുകളുടെയുമെല്ലാം കാലത്ത് വസ്തുനിഷ്ഠമായ ചില തീര്‍പ്പുകളിലെത്താന്‍ സഹായിക്കും.
എന്റെ വാദം ചുരുക്കിപ്പറയാം. പശുവുമായി ബന്ധപ്പെട്ട വിശുദ്ധിവാദങ്ങള്‍ക്ക് പണ്ട് വ്യക്തമായൊരു സാമ്പത്തികന്യായമുണ്ടായിരുന്നു. എന്നാല്‍, ഇന്നതില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും ആര്‍ക്കും പശുവിറച്ചി വര്‍ജിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, മറ്റുള്ളവരുടെമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.
ഇന്ത്യയില്‍ അതിപുരാതനകാലംമുതല്‍ പശുവിറച്ചി നിഷിദ്ധമായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വരവോടെയാണ് പശുവിറച്ചി ഭക്ഷണമായിമാറിയതെന്നുമുള്ള വാദങ്ങളെ വേദപുരാണേതിഹാസാദികള്‍ വിശദമായി പരിശോധിച്ച് അദ്ദേഹം തള്ളിക്കളയുന്നതുകാണാം. പശുവിറച്ചി വര്‍ജിച്ച് സ്വയം ബ്രാഹ്മണവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബി.ആര്‍. അംബേദ്കറുടെ 'തൊട്ടുകൂടായ്മയും ചത്തപശുവും ബ്രാഹ്മണനും' എന്ന പ്രബന്ധവും വായിക്കാം. പക്ഷേ, എന്റെ വിഷയം വിശ്വാസത്തെക്കുറിച്ചല്ല. ഗോവധനിരോധനത്തിന്റെ സാമ്പത്തികയുക്തിയും യുക്തിരാഹിത്യവുമാണ്.
സാക്ഷാല്‍ മാര്‍ക്‌സില്‍നിന്നാരംഭിക്കാം. മൂലധനം രണ്ടാം വാള്യത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിശുദ്ധപശുവിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട് : ''ഇന്ത്യയിലെ കൃഷിക്കാരന്‍ അവന്റെ തടിച്ചുകൊഴുത്ത കാളയുടെ അരികില്‍ പട്ടിണികിടക്കാന്‍ തയ്യാറാണ്. അന്ധവിശ്വാസത്തിന്റെ നീതിസൂത്രങ്ങള്‍ പ്രത്യക്ഷത്തില്‍ ക്രൂരമെന്നുതോന്നാം. പക്ഷേ, സാമൂഹികവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അവ ആവശ്യമാണ്. കന്നുകാലികളുടെ സംരക്ഷണം കൃഷിയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നു; അതുവഴി ഭാവി ഉപജീവനത്തിന്റെയും സമ്പത്തിന്റെയും സ്രോതസ്സുകളെയും. ഇതു വളരെ കടുപ്പമെന്നുതോന്നിയേക്കാം. പക്ഷേ, ഇതാണു യാഥാര്‍ഥ്യം: ഇന്ത്യയില്‍ കാളയെക്കാള്‍ എളുപ്പത്തില്‍ മനുഷ്യനെ പകരംവെയ്ക്കാനാവും.'' ഇന്ത്യയില്‍ നിലനിന്ന വിശുദ്ധപശുവിശ്വാസത്തിന്റെ സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ തേടുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്തത്.
പാലും ചാണകവും മാത്രമല്ല, കാര്‍ഷികസമ്പദ്‌വ്യവസ്ഥയുടെ സംഭാവന. ഏറ്റവും പ്രധാനപ്പെട്ടത് നിലമുഴുന്ന കാളയാണ്. വേനല്‍ക്കാലത്ത് കഠിനമായി ഉറയ്ക്കുന്ന സ്വഭാവമുള്ള ഇന്ത്യന്‍ മണ്ണ് ഉഴുതുമറിക്കാന്‍ കാള കൂടിയേതീരൂ. മാത്രമല്ല, മണ്‍സൂണ്‍ മഴയാരംഭിച്ചാല്‍ പെട്ടെന്ന് ഉഴുതുതീര്‍ക്കുകയും വേണം. അല്ലെങ്കില്‍ കൃഷി പിഴയ്ക്കും. അതുകൊണ്ട് ചെറുകിട കര്‍ഷകര്‍ക്കുപോലും സ്വന്തമായി കാള കൂടിയേതീരൂ. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിലെ മണ്ണ് കൂടുതല്‍ മൃദുവാണ്. അതുകൊണ്ട് പോത്തിനെയാണ് ഉഴാനും മറ്റും അവിടങ്ങളില്‍ കൂടുതലുപയോഗിക്കുന്നത്. പറഞ്ഞുവന്നത്, പശു ഗോമാതാവായതിന്റെ കാരണം നമുക്ക് പാലുതരുന്നു എന്നതിനെക്കാള്‍ കാളയുടെ മാതാവായതാണ്. അതുകൊണ്ട് കന്നുകാലിസംരക്ഷണത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണം നല്‍കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഗോമാതാവായ പശു വിശുദ്ധപശുവായത്.
പക്ഷേ, കൗതുകകരമായ ഒരു വസ്തുത അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യന്‍ കന്നുകാലികാനേഷുമാരി പരിശോധിച്ചാല്‍ പശുക്കളുടെ എണ്ണം കാളകളുടെ എണ്ണത്തെക്കാള്‍ 2030 ശതമാനം കുറവാണെന്നുകാണാം. മൂന്നുവയസ്സുവരെയുള്ള പ്രായത്തിലെ കിടാരികളുടെ എണ്ണമെടുത്താല്‍ ആണ്‍പെണ്‍ വ്യത്യാസം കാണാനാവില്ല. പിന്നെയെവിടെയാണ് വേര്‍തിരിവുവരുന്നത്? കറവവറ്റാന്‍ തുടങ്ങുന്നതോടെ പശുവിന്റെ വിശുദ്ധിയൊക്കെ പമ്പകടക്കും. ഒന്നുകില്‍ കൊന്നുതിന്നുന്നതിന് കീഴാളജാതികള്‍ക്കുകൊടുക്കും. അല്ലെങ്കില്‍ തീറ്റനല്‍കാതെ പട്ടിണിക്കിട്ട് കൊല്ലും. ആദ്യം കാള, പിന്നീട് കിടാരികള്‍. ഇതു രണ്ടും കഴിഞ്ഞാല്‍മാത്രമേ പശുവിന് തീറ്റയുള്ളൂ. ഇതാണ് മുറ.
എന്നാല്‍, കേരളത്തില്‍ പണ്ടേ കാളകളെക്കാള്‍ പശുക്കളാണു കൂടുതല്‍. ഇപ്പോഴാരും കാളകളെ വളര്‍ത്തുന്നതേയില്ല. കേരളത്തില്‍ ജനിക്കുന്ന കാളകള്‍ എവിടെപ്പോകുന്നു? അവയെ ചെറുപ്രായത്തില്‍ത്തന്നെ കശാപ്പുചെയ്യുന്നുവെന്നുറപ്പാണ്. കേരളത്തിലെ പുരയിടക്കൃഷിക്ക് ഉഴലില്ല, തൂമ്പാപ്പണിയാണ്. മലയോരത്തുമിങ്ങനെതന്നെ. പാടത്തുമാത്രമാണ് ഉഴേണ്ടിവരുന്നത്. അങ്ങനെ ഉഴേണ്ട പാടത്തിന്റെ വിസ്തൃതിയാകട്ടെ, നാലുപതിറ്റാണ്ടായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസ്ഥയില്‍ കാളകള്‍ക്കു സ്ഥാനമില്ല. അതേസമയം, പാലിന്റെയും ഇറച്ചിയുടെയും ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളുടെ വരുമാനം കൂടിയതാണ് ഒരു കാരണം. പ്രോട്ടീനുവേണ്ടി പരമ്പരാഗതമായി ആശ്രയിച്ചുകൊണ്ടിരുന്ന മീനിന്റെ വില താരതമ്യേന ഉയര്‍ന്നതും മറ്റൊരു കാരണമായി. എന്നാല്‍, നാടന്‍പശുക്കളെവെച്ച് വര്‍ധിച്ചുവരുന്ന പാല്‍ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അറുപതുകള്‍ മുതല്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരപശുക്കള്‍ വ്യാപിക്കാന്‍തുടങ്ങി. നാടന്‍പശുക്കളെയും കാളകളെയും നാം ഇറച്ചിക്കായി ഉപയോഗിച്ചു. ഇതിനൊന്നും കേരളത്തിന്റെ ആചാരവിശ്വാസങ്ങള്‍ തടസ്സമായില്ല.
ഇന്ത്യന്‍ കാര്‍ഷികവ്യവസ്ഥയിലും പതുക്കെയാണെങ്കിലും ഇത്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രാക്ടറിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു. കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം അധികപ്പറ്റായിമാറുകയാണ്. അധികമുള്ള കന്നുകാലികളെ ഇറച്ചിക്കായി ഉപയോഗിക്കുകയാണ് സാമ്പത്തികപ്രതിവിധി. വിശുദ്ധപശുവിന്റെ സാമ്പത്തികയുക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നിയമംമൂലം പശുവിറച്ചി തിന്നുന്നത് നിരോധിക്കാന്‍ ഇപ്പോള്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
സമ്പൂര്‍ണഗോവധനിരോധനത്തിനുള്ള ഹിന്ദുത്വശക്തികളുടെ ഭീഷണി ഉച്ചസ്ഥായിയിലായിട്ടുണ്ട്. പക്ഷേ, ഒരു സാമ്പത്തികപ്രശ്‌നം അവശേഷിക്കുന്നു. മിച്ചമുള്ള കന്നുകാലികളെ നാം എന്തുചെയ്യും? സര്‍ക്കാര്‍ ചെലവില്‍ ഗോശാലകള്‍ പണിത് അവയെ മുഴുവന്‍ സംരക്ഷിക്കാമെന്നാണ് സംഘപരിവാര്‍ വാദം. ചില മാതൃകാ ഗോശാലകളുണ്ടാക്കാം. എന്നാല്‍, ഇന്ത്യയില്‍ മിച്ചമാകുന്ന കന്നുകാലികളെ മുഴുവന്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നത് ദുര്‍വഹമായ സാമ്പത്തികഭാരമായിരിക്കും.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ ഇറച്ചിതിന്നില്ലെങ്കില്‍ ഇന്ത്യയിലെ ഇറച്ചി വിദേശികള്‍ക്കു കൊടുക്കാം എന്ന ഒരു പുതിയ പ്രശ്‌നപരിഹാരം ചിലര്‍ കണ്ടെത്തിയത്. എന്റെ സ്‌കൂള്‍പഠനകാലത്ത്, ഇറച്ചിക്കായുള്ള ആടുമാടുവളര്‍ത്തല്‍രാജ്യങ്ങളായി അറിയപ്പെട്ടിരുന്നത് അര്‍ജന്റീനയും ഓസ്‌ട്രേലിയയുമായിരുന്നു. ഇന്നും എന്റെ മനസ്സില്‍ അതാണ് ചിത്രം. അതുകൊണ്ടാണ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന രാജ്യം.
ആധുനിക അറവുശാലകളില്‍ മാടുകളെ സംസ്‌കരിച്ച് ഹലാല്‍മുദ്രയുംവെച്ച് വിദേശത്തേക്കു കയറ്റുമതിചെയ്യുന്നു.
നവമാധ്യമങ്ങളില്‍ കൗതുകകരമായ ഒരു ബോയ്‌ക്കോട്ട് കോള്‍ ഞാന്‍ കണ്ടു. ഗള്‍ഫിലെ ഇറച്ചിക്കടകളില്‍ ഇന്ത്യയില്‍നിന്നുള്ള ചില കമ്പനികളുടെ ബീഫ് ബഹിഷ്‌കരിക്കുക എന്ന ആവശ്യമാണുയര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഇറച്ചികയറ്റുമതിസ്ഥാപനങ്ങളുടെയും ഉടസ്ഥരുടെയും പേരുകള്‍സഹിതമായിരുന്നു ബോയ്‌ക്കോട്ട് ആവശ്യം. ഈ ഉടമകളൊന്നും മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല. എല്ലാവരും സവര്‍ണഹിന്ദുക്കള്‍.
ഇല്ലാത്ത പശുവിറച്ചി തിന്നതിന്റെപേരില്‍ ഹാലിളകി ദാദ്രിയില്‍ ഒരു പാവം മുസ്‌ലിമിനെ തല്ലിക്കൊന്ന് വര്‍ഗീയലഹളയുണ്ടാക്കാന്‍ മുന്നിലുണ്ടായിരുന്ന യു.പി.യിലെ ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം ഒരുദാഹരണമാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന അല്‍ ദുവാ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഈ ബി.ജെ.പി. നേതാവ്. താനറിയാതെയാണ് തന്റെ പേര് ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടുത്തിയത് എന്ന വിചിത്രമായ വാദമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് ഗോവധനിരോധനത്തിന് ഒരു സാമ്പത്തികയുക്തിയുമില്ല. പക്ഷേ, കാലഹരണപ്പെട്ട വിശ്വാസം വര്‍ഗീയവാദികളുടെ കൈയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപകരണമാവുകയാണ്. കുമാരനാശാന്‍ പണ്ടുനല്‍കിയ മുന്നറിയിപ്പിന് ഇവിടെയാണു പ്രസക്തിയേറുന്നത്: ''ഇന്നലെച്ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകും, നാളത്തെ ശാസ്ത്രമതാകും.'' അതിനു സമ്മതംമൂളാനാവില്ല.

കൂട്ടത്തില്‍ പറയട്ടെ, വിശ്വാസികള്‍ ഡി.എന്‍. ഝായുടെ വിശുദ്ധപശുവിന്റെ പുരാവൃത്തം (മിത്ത് ഓഫ് ഹോളി കൗ) എന്ന ഗ്രന്ഥം വായിക്കുന്നതു നന്നായിരിക്കും.>>>>>>>> പ്രിയ സഖാവെ, പുസ്തകം വായിച്ച് പ്രബുദ്ധരാകുവാനോ യുക്തിയോടെ വിശ്വസിക്കാനോ തയ്യാറുള്ളവരാണ് സംഘപരിവാരം എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ??
ReplyDeleteനല്ല ലേഖനം
ReplyDeleteനല്ല ലേഖനം
ReplyDelete